2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അമ്മയും കുഞ്ഞും

അമ്മയും ഗര്ഭസ്ഥ ശിശുവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ കഥപറയുന്ന തുടര്ന്നു പ്രസവവും ചിത്രീകരിക്കുന്ന കാഴ്ച, തന്മാത്ര എന്നീ മോളിവുഡ് സിനിമകളുടെ സംവിധായകനും, അവാര്ഡ് ജേതാവുമായ ബ്ലസ്സിയുടെ പുതിയ സിനിമയാണ് “കളിമണ്ണ്”. തോമസ്സ് തിരുവല്ലയാണ് നിര്മ്മാതാവ്. നായകന്‍ ബിജു മേനോനും. ഇതിലെ അമ്മ 1994 ലെ മിസ്സ് ഇന്ത്യ റണ്ണര്‍ അപ് ആയിരുന്ന, ക്വാണ്ടം (ഗര്ഭ നിരോധന ഉറ) യുടെ പ
രസ്യത്തിലൂടെ പ്രശസ്തയായ, രതിനിര്‍വേദം രണ്ടാം ഭാഗം സിനിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ ശ്വേതാ മേനോനാണ്.

ശ്വേത അഞ്ചു മാസം ഗര്ഭിരണിയായത് മുതലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്‌. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 28 നു വൈകീട്ട് 5:27 നു ഒരു പെണ്കുട്ടിയെ സുഖപ്രസവത്തിലൂടെ തന്റെറ ഭര്ത്താ വിനു നല്കുന്നത് വരെയുള്ള രംഗം ചിത്രീകരിച്ചു കഴിഞ്ഞു. മൂന്നു ക്യാമറകള്‍ വച്ചായിരുന്നു ചിത്രീകരണം. ഈ ചിത്രീകരണം 45 മിനുട്ട് നീണ്ടു നിന്നു. പ്രസവ ശേഷം കുട്ടിയുടെ മൂര്ദ്ദാവില്‍ ശ്വേത ചുംബിക്കുന്നത് വരെയുള്ള രംഗമാണ് ചിത്രീകരിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഈ രൂപത്തിലുള്ള ഒരു ചിത്രീകരണം നടന്നിരിക്കുന്നത്.

പ്രസവം കേവലം യാന്ത്രികമായി തീരുന്ന ഇന്നത്തെ അവസ്ഥയില്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഈ സിനിമ, ഒപ്പം ഒരു സ്ത്രീ എന്ന നിലയില്‍ നിന്ന് അമ്മയിലേക്കുള്ള മാറ്റവും കാട്ടി കൊടുക്കുക എന്നാണു സംവിധായകന്റെ അവകാശവാദം.

സിനിമാറ്റോഗ്രാഫര്‍ ജിബു ജേക്കബ്, അയാളുടെ രണ്ടു സഹായികള്‍, ബ്ലെസ്സി, ശ്വേതയുടെ ഭര്ത്താവ് ശ്രീവല്സന്‍ മേനോന്‍ എന്നിവരാണ് പ്രസവ സമയത്ത്‌ ലേബര്‍ റൂമില്‍ രംഗം ചിത്രീകരിക്കാന്‍ വേണ്ടി ഉണ്ടായിരുന്നത്.

ഇനി “ബിലൈവ്‌ ന്യൂസില്‍” സൂര്യ ഗിരീഷ്‌ എഴുതിയ കുറിപ്പ്‌ വായിച്ചു നോക്കൂ.

പ്രസവം വിറ്റു കാശാക്കപെടുമ്പോള്‍...
BLIVE NEWS
സുര്യ ഗിരീഷ്‌
പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നും, താന്‍ ഇത് രാജ്യത്തെ എല്ലാ സ്ത്രീകള്ക്കും വേണ്ടി പറയുകയായിരുന്നുവെന്നും ശ്വേത പറയുന്നു. ഇത്തരത്തില്‍ ഒരു ചിത്രീകരണത്തിനു തയ്യാറായ ശ്വേതയെ അഭിനേത്രി എന്ന നിലയിലും ഒരമ്മ എന്ന നിലയിലും നമുക്ക് അഭിനന്ദിക്കാം.
പക്ഷെ ഈ മനോഹര നിമിഷം ഇവിടെ കച്ചവടവല്ക്ക്രിക്കപെടുകയല്ലേ ശരിക്കും ചെയ്തിരിക്കുന്നത്?

ശ്വേത പറയുന്നതുപോലെ ഇങ്ങനെ ഒരു മനോഹര നിമിഷത്തിന്റെ അനുഭവം മറ്റുള്ളവരോട് പറയാന്‍ എന്തിനു ഒരു കച്ചവടത്തിന്റെ പ്ളാറ്റ്ഫോം. എത്രയോ സ്ത്രീകള്‍ ഇതിനു മുന്പ് പ്രസവിച്ചിരിക്കുന്നു. ഇനി പ്രസവിക്കാന്‍ ഇരിക്കുന്നു. എന്ത് കൊണ്ട് അവര്ക്കൊ ക്കെ മഹത്വം ഇല്ലായിരുന്നോ?

ശ്വേതയുടെ പ്രസവം തന്നെ ബ്ളെസ്സി ഷൂട്ട് ചെയ്തു, അവിടെയാണ് ശ്വേതയുടെ പ്രസവം ഒരു കച്ചവട മുതലായി മാറുന്നത്. ശ്വേത പറയുന്നതുപോലെ നാളെ തീയേറ്ററില്‍ രാജ്യത്തെ സ്ത്രീകളാകില്ല സിനിമ കാണാന്‍ കേറുന്നത് മാതൃത്വത്തിന്റെ മഹത്വം അളക്കാനും ആളുകാണില്ല.

ശ്വേതയുടെ റിയല്‍ പ്രസവം കാണാന്‍ വേണ്ടി ജനം തീയേറ്ററില്‍ കയറും എന്ന് ഉറപ്പാണ്. സിനിമ സൂപ്പര്‍ ഹിറ്റ് ആകും എന്ന് മൂന്ന് തരം. ശ്വേത പ്രസവിച്ച അതേ സമയം മറ്റു പല സ്ത്രീകളും പ്രസവിച്ചിട്ടുണ്ട് എന്ത് കൊണ്ട് ബ്ളെസ്സി ശ്വേതയുടെ പ്രസവം സിനിമയാക്കി.
മറ്റു ആര് പ്രസവിക്കുന്നത് കാണിക്കുന്നതിലും കൂടുതല്‍ ടിക്കറ്റ് ശ്വേതയുടെ പ്രസവം കാണാന്‍ വിറ്റ് പോകും എന്ന് ബ്ളെസ്സി എന്ന അതിബുദ്ധിയുള്ള സംവിധായകന് നന്നായിട്ട് അറിയാം. മാതൃത്വത്തിന്റെ മഹത്വവും പേറ്റുനോവിന്റെ ആഴവും എത്രയോ സിനിമകള്‍ വിഷയം ആക്കിയത് ആണ്.

ഒരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും സ്വകാര്യ നിമിഷങ്ങള്‍ പോലും വിറ്റുകാശ് ആക്കുമ്പോഴല്ലേ ഇങ്ങനെയുള്ള മനോഹരനിമിഷങ്ങളുടെ പവിത്രത ചോര്ന്ന് പോകുന്നത്.
എന്ത് വിറ്റാല്‍ കാശ് കിട്ടും എന്ന സമൂഹത്തിന് ഒരു മാതൃക കാണിക്കാന്‍ ബ്ളെസ്സിക്ക് കഴിഞ്ഞു.

ക്യാമറയ്ക്ക് മുമ്പില്‍ കഥാപാത്രമായി ജീവിക്കണം എന്ന് പറയാറുണ്ട് . മലയാള സിനിമയില്‍ ഇനി അതിന് ഒരു പേരുമാത്രം ശ്വേത മേനോന്‍. ആശംസിക്കാം ജനിച്ച ഉടന്‍ തന്നെ താരമായ താരത്തിന്റെ മകളെ.
പ്രസവമുറിയില്‍ പ്രസവം മൊബൈലില്‍ ഫോണില്‍ പകര്ത്തി യിട്ടുള്ള പല ഹോസ്പിറ്റല്‍ തൊഴിലാളികളും മനേജ്മെന്റിന്റെ ശിക്ഷാനടപടികള്ക്ക് പാത്രമായ എത്രയോ ബ്ളെസ്സിമാരെ നമ്മള്‍ ഇതിനു മുമ്പ് കണ്ടിരിക്കുന്നു. അവിടെ ബ്ളെസ്സി പറഞ്ഞപോലെ മാതൃത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്കായിട്ടാണ് താന്‍ പ്രസവം ചിത്രീകരിച്ചതെന്ന് പറയാന്‍ തോന്നിയില്ലല്ലോ.

ഒന്നുകൂടി വായിക്കൂ ഇത്:
ശ്വേതയുടെ പ്രസവം തന്നെ ബ്ളെസ്സി ഷൂട്ട് ചെയ്തു, അവിടെയാണ് ശ്വേതയുടെ പ്രസവം ഒരു കച്ചവട മുതലായി മാറുന്നത്. ശ്വേത പറയുന്നതുപോലെ നാളെ തീയേറ്ററില്‍ രാജ്യത്തെ സ്ത്രീകളാകില്ല സിനിമ കാണാന്‍ കേറുന്നത് മാതൃത്വത്തിന്റെ മഹത്വം അളക്കാനും ആളുകാണില്ല.
ശ്വേതയുടെ റിയല്‍ പ്രസവം കാണാന്‍ വേണ്ടി ജനം തീയേറ്ററില്‍ കയറും എന്ന് ഉറപ്പാണ്. സിനിമ സൂപ്പര്‍ ഹിറ്റ് ആകും എന്ന് മൂന്ന് തരം. ശ്വേത പ്രസവിച്ച അതേ സമയം മറ്റു പല സ്ത്രീകളും പ്രസവിച്ചിട്ടുണ്ട് എന്ത് കൊണ്ട് ബ്ളെസ്സി ശ്വേതയുടെ പ്രസവം സിനിമയാക്കി.
മറ്റു ആര് പ്രസവിക്കുന്നത് കാണിക്കുന്നതിലും കൂടുതല്‍ ടിക്കറ്റ് ശ്വേതയുടെ പ്രസവം കാണാന്‍ വിറ്റ് പോകും എന്ന് ബ്ളെസ്സി എന്ന അതിബുദ്ധിയുള്ള സംവിധായകന് നന്നായിട്ട് അറിയാം. മാതൃത്വത്തിന്റെ മഹത്വവും പേറ്റുനോവിന്റെ ആഴവും എത്രയോ സിനിമകള്‍ വിഷയം ആക്കിയത് ആണ്.

ഇനി നമുക്ക് തമ്മില്‍ തല്ലാം. അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായമാണല്ലോ നമുക്ക്‌? ഇവിടെ നമുക്ക് ഒരു കാര്യം ബോധ്യമായി പ്രസവം വിറ്റ്‌ കാശാക്കാനാണ് ശ്രീ ബ്ലെസ്സി ഈ സിനിമ എടുത്തിരിക്കുന്നത് അല്ലാതെ മാതൃത്വത്തിന്റെ മഹത്വം അളക്കാനല്ല. എങ്കിലും ബ്ലസ്സിയെയും ശ്വേതയെയും അനുകൂലിച്ചും എതിര്ത്തും നമുക്ക്‌ ചര്ച്ചകള്‍ തുടങ്ങാം കാടു കയറാം. ഈ വിഷയം നമുക്ക്‌ സൌകര്യപൂര്‍വ്വം മറക്കാം.

വര്‍ത്തമാന കാലത്തില്‍ സ്ത്രീ ഇപ്പോഴും ഒരു വില്‍പ്പന ചരക്കായി തുടരുന്നതിന് പുത്തന്‍ ന്യായ വാദങ്ങള്‍ നമുക്ക്‌ തിരയാം.... ഫെമിനിസ്റ്റുകള്‍ കണ്ണടക്കട്ടെ... സ്ത്രീ വിമോചന സംഘടനകള്‍ നമ്മള്‍ ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടേയില്ല എന്ന് കരുതട്ടെ... ഇനി ഒരു സ്ത്രീ ഗര്ഭം ധരിക്കുന്ന രംഗം ചിത്രീകരിച്ചു അതിനു കളിമണ്ണ് എന്നോ ഒലക്കേടെ മൂട് എന്നോ പറഞ്ഞു നമ്മുടെ മുന്നിലേക്ക്‌ കൊണ്ട് വരാതിരിക്കാന്‍ നമുക്ക്‌ പ്രാര്ഥിക്കാം.... അല്ലെങ്കില്‍ അത്തരം ഒരു സിനിമ കാണാനുള്ള മാനസിക തയ്യാറെടുപ്പ്‌ നമുക്ക്‌ നടത്താം....

മലയാളിയുടെ കപട സദാചാരത്തിന്റെ മുഖത്ത്‌ എത്ര ഊക്കോടെ ആര് ആഞ്ഞടിച്ചാലും എന്നെ തല്ലേണ്ട അമ്മാവ ഞാന്‍ നന്നാകില്ല എന്ന് പറയുന്ന മലയാളിയാണ് ഇന്ന് കൂടുതല്‍. അത് കൊണ്ട് തന്നെ ഈ ചിത്രം മലയാളി രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അത് മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കാനോ മനസ്സിലാക്കിയിട്ടോ ആയിരിക്കില്ല എന്ന് മാത്രം. അപ്പോള്‍ ഇത്തരം പരീക്ഷണങ്ങള്ക്ക് ഇനിയും സാധ്യതകള്‍ ഏറെയുണ്ടെന്ന് ചുരുക്കം.

“പ്രസവമുറിയില്‍ പ്രസവം മൊബൈലില്‍ ഫോണില്‍ പകര്ത്തി യിട്ടുള്ള പല ഹോസ്പിറ്റല്‍ തൊഴിലാളികളും മനേജ്മെന്റിന്റെ ശിക്ഷാനടപടികള്ക്ക് പാത്രമായ എത്രയോ ബ്ളെസ്സിമാരെ നമ്മള്‍ ഇതിനു മുമ്പ് കണ്ടിരിക്കുന്നു. അവിടെ ബ്ളെസ്സി പറഞ്ഞപോലെ മാതൃത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്കായിട്ടാണ് താന്‍ പ്രസവം ചിത്രീകരിച്ചതെന്ന് പറയാന്‍ തോന്നിയില്ലല്ലോ.”

ഓട്ടോഗ്രാഫില്‍ നിന്ന് ഫോട്ടോഗ്രാഫിലേക്ക്

ഗ്രീക്ക് പദമായ ‘ഓട്ടോഗ്രാഫ്’ സ്വന്തം കൈപ്പടയില്‍ ഒരാള്‍ എഴുതുന്ന വാക്കുകളെയോ, ഒപ്പിനെയോ കുറിക്കുന്നു. സെലിബ്രിറ്റികളുടെ ഓട്ടോഗ്രാഫ് കരസ്ഥമാക്കുന്ന ഹോബി (ശീലം) ഫിലോഗ്രാഫി എന്ന പേരിലും അറിയപ്പെടുന്നു.

സ്കൂള്‍ കലാലയ ജീവിതത്തില്‍ നിന്ന് തമ്മില്‍ തമ്മില്‍ വേര്പിരിയുന്ന സമയത്ത്‌ കുട്ടികള്‍ തങ്ങളുടെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ഓട്ടോഗ്രാഫ് ക
രസ്ഥമാക്കുന്ന ഒരു ശീലം നമ്മുടെയിടയിലും നിലവിലുണ്ട്. പലരും ഒരു നിധി പോലെ കരുതി ഇത് സൂക്ഷിച്ചു വെക്കുകയും ഓര്മ്മ കളെ താലോലിക്കാന്‍ ഇടയ്ക്കൊക്കെ ഇത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ബഹുവര്ണ്ണ കടലാസുകളാല്‍ ഉണ്ടാക്കപ്പെട്ട വളരെ ചെറിയ ഒരു പുസ്തകം പോലെയാണ് ഈ ഓട്ടോഗ്രാഫ്. അതിലാണ് മറ്റുള്ളവര്‍ തങ്ങളുടെ സ്വന്തം കൈപ്പടയില്‍ വാക്കുകള്‍ കുത്തികുറിക്കുന്നതും ഒപ്പിടുന്നതും. “മറക്കില്ലൊരിക്കലും”, “നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്” തുടങ്ങി മഹാന്മാരായ എഴുത്തുകാരുടെ ഉദ്ദരണികള്‍ വരെ ഇതില്‍ ഇടം പിടിക്കുന്നു. മുതിരന്നവര്ക്കാകട്ടെ തങ്ങള്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരാല്‍ ഒപ്പിട്ടു കിട്ടുന്ന അവരുടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനാണ് താല്പര്യം.
നാട്ടിന് പുറങ്ങളില്‍ നിന്ന് പുറത്തിറക്കുന്ന കയ്യെഴുത്ത് മാസികയില്‍ എഴുത്തുകാരുടെ ഒട്ടാഗ്രാഫ് സ്വന്തമാക്കുന്നവരുമുണ്ട്.

കാലം മാറിയപ്പോള്‍ ഓട്ടോഗ്രാഫിന്റെ പ്രാധാന്യത്തിനു മാറ്റം വന്നു തുടങ്ങി. എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ക്യാമറ ഉള്ളപ്പോള്‍ പിന്നെയെന്തിന് ഓട്ടോഗ്രാഫ്. തങ്ങള്ക്കു ഇഷ്ടമുള്ളവരുമൊത്ത് ഒരു ഫോട്ടോ അതും സ്വന്തം മൊബൈലില്‍. ക്യാമറ വേണ്ട, സ്റ്റുഡിയോയില്‍ പോയി കാത്തിരുന്നു പൈസ കൊടുത്ത്‌ കോപ്പികള്‍ വാങ്ങേണ്ട, എടുത്ത ഉടനെ ആര്ക്കെങ്കിലും ചിത്രം അയച്ചു കൊടുക്കണമെങ്കില്‍ എം. എം. എസ് ഉപയോഗിക്കാം. അല്ലെങ്കില്‍ ഇമെയില്‍ വഴി അയച്ചു കൊടുക്കാം. അപ്പോള്‍ പിന്നെയെന്തിന് ഓട്ടോഗ്രാഫ് ? നമുക്ക്‌ ഫോട്ടോഗ്രാഫ് പോരെ?

കാലം മാറിയപ്പോള്‍ ആളുകളുടെ അഭിരുചിയും മാറി. സെലിബ്രിറ്റികളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത്‌ തങ്ങളുടെ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയും കാണിക്കുക ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു ലൈക്കുകളും കമന്റുകളും വാരികൂട്ടുക ഈ രൂപത്തിലേക്ക് അത് മാറി.
ചില വിദ്വാന്മാര്‍ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച് തങ്ങള്ക്ക് ഇഷ്ടമുള്ള ആളുകളുമൊത്തുള്ള ഫോട്ടോ വരെ തയ്യാറാക്കുന്നു.

ഇങ്ങിനെ ചെയ്യുന്നതിനെ മൊര്ഫ് ചെയ്യുക എന്ന് പറയുന്നു. മൊര്ഫ് ചെയ്യുന്ന ചിത്രങ്ങള്‍ പ്രസിദ്ധപെടുത്തുന്നത് തന്നെ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. പ്രത്യേകിച്ചും അത് മറ്റുള്ളവരെ തരം താഴ്ത്തി കാണിക്കുന്നതാനെങ്കില്‍. അവര്‍ പരാതിപെട്ടാല്‍ അത്തരക്കാര്‍ അകത്താകും. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഫെയ്സ്ബുക്കിലെ പുതിയ തലമുറ മാത്രമല്ല. പരിണിത പ്രജ്ഞരായ നമ്മുടെ മാധ്യമ സിംഹങ്ങളും ഇതിനപവാദമല്ല. അതില്‍ തന്നെ അവരുടെ പുതിയ തലമുറയും. അതിനെപ്പറ്റി വഴിയെ പറയാം.

മുന്കാലങ്ങളില്‍ ആരെങ്കിലും മരിച്ചു കഴിഞ്ഞാല്‍ പേര് നല്കുമ്പോള്‍ അച്ചടി പിശക് മൂലം പേര് മാറി പോകാറുണ്ടായിരുന്നിടത്ത് പിന്നീട് ഫോട്ടോ മാറി കൊടുക്കുന്ന രീതി വന്നു. അതിനു പിന്നീട് പത്രത്തില്‍ പരസ്യമായി മാപ്പപേക്ഷ കൊടുക്കുകയെ നിര്‍വ്വാഹമുള്ളൂ. അല്ലാത്തപക്ഷം കോടതിയില്‍ പോയി നഷ്ടപരിഹാരം ആവശ്യപ്പെടാനും അത് നെടിയെടുക്കാനും പറ്റും.

നിരവധി ചരിത്ര മുഹൂര്ത്തങ്ങളുടെ ഫോട്ടോകള്‍ ഫോട്ടോ പ്രദര്ശനത്തില്‍ നിങ്ങള്‍ കണ്ടു കാണും. ജീവിച്ചിരിക്കുന്ന മഹാന്മാരായ നേതാക്കളുടെയും മരിച്ചു പോയ നേതാക്കളുടെയും ഫോട്ടോകള്‍. പലപ്പോഴും ഇവയൊക്കെ എടുത്ത ഫോട്ടോഗ്രാഫര്മാര്‍ ആരെന്നു പലര്ക്കു മറിയില്ല. ആദ്യകാലത്തെന്ന പോലെ ഇന്നും ഫോട്ടോഗ്രാഫര്മാര്ക്ക് ‌ അവരുടേതായ ചില അടയാളങ്ങള്‍ അവരുടെ ഫോട്ടോയില്‍ കാണാന്‍ പറ്റും. ചില ഫോട്ടോകള്‍ കണ്ടാല്‍ അത് ഇന്ന ഫോട്ടോഗ്രാഫര്‍ ആണ് എടുത്തത്‌ എന്ന് പറയാന്‍ പറ്റുന്ന അടയാളം.ഇതിനെ കയ്യൊപ്പെന്നും സാഹിത്യ ഭാഷയില്‍ പറയും. തങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ഫോട്ടോകള്‍ ഇവര്ക്ക് തിരിച്ചറിയാന്‍ പറ്റും. ഇന്ന് ഫോട്ടോഗ്രാഫര്മാര്ക്ക് ‌ നിലയും വിലയുമുണ്ട് എന്ഡോസള്ഫാന്‍ ഇരകളുടെ ഫോട്ടയെടുത്ത മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ഉദാഹരണം.

വിലകൂടിയ ക്യാമറകള്‍ ഉപയോഗിച്ച് അതില്‍ ഫിലിം റോളുകള്‍ ലോഡ് ചെയ്തു ആവശ്യത്തിനുള്ള വെളിച്ചത്തില്‍ ഫോട്ടോകള്‍ എടുത്ത്‌ ആ റോള്‍ പൂര്ത്തി യായാല്‍ മാത്രം ഡാര്ക്ക് റൂമില്‍ പോയി ഫിലിം കഴുകി നെഗറ്റീവ് എടുക്കുന്ന രീതിയും പിന്നെ അതിനെ ഫോട്ടോ ആവശ്യത്തിനുള്ള സൈസില്‍ എടുത്ത്‌ കട്ട് ചെയ്തിരുന്ന കാലത്തില്‍ നിന്ന് ഒരു റോള്‍ പൂര്ത്തിയാവുന്നതിന് മുന്നേ ഇടക്ക് വെച്ച് ഫോട്ടോ കഴുകാനും എടുക്കാനും പറ്റുന്ന രൂപത്തില്‍ അത് വികസിച്ചു. ബ്ലാക്ക്‌ ആന്റ് വൈറ്റ്‌ ചിത്രങ്ങളില്‍ നിന്നും കളറിലേക്ക് മാറി. എടുത്താല്‍ മിനുട്ടുകള്ക്കു്ള്ളില്‍ കിട്ടുന്ന പാസ്പോര്ട്ട് സൈസ്‌ ഫോട്ടോകള്‍ വ്യാപകമായി. ഫിലിം റോളുകള്‍ ഇല്ലാതെ തന്നെ ഫോട്ടോകള്‍ എടുക്കാന്‍ പറ്റുന്ന ഡിജിറ്റല്‍ ക്യാമറകള്‍ വന്നതോടു കൂടി ഫിലിം റോളുകളും അതോടു ബന്ധപ്പെട്ട ആല്ബങ്ങളും കാല യവനികക്കുള്ളില്‍ മറഞ്ഞു തുടങ്ങി. ഇന്ന് ആല്ബം എന്ന് കേട്ടാല്‍ നമുക്ക്‌ ആദ്യം ഓര്മ്മ വരിക പാടി അഭിനയിക്കുന്ന പാട്ട് രംഗങ്ങള്‍ ഉള്ള സി.ഡി. ആണ്.

നമ്മള്‍ ഓട്ടോഗ്രാഫ് സൂക്ഷിച്ചു വെച്ചിരുന്ന അതെ പ്രാധാന്യത്തോടെ സൂക്ഷിച്ചു വെച്ചിരുന്നതായിരുനു നമ്മുടെ ഫോട്ടോകള്‍. പ്രത്യേകിച്ച് സ്കൂള്‍ ഫോട്ടോകള്‍. അത് ചില്ലിട്ടു ഫ്രയിം ചെയ്തു നമ്മള്‍ വീട്ടില്‍ വരാന്തയില്‍ നാലാള്‍ കാണുന്നിടത്ത് തൂക്കിയിടുമായിരുന്നു. അന്ന് ഇത്തരം ചില്ലിട്ട ഫോട്ടോകള്‍ തൂക്കാത്ത വീടുകള്‍ ഉണ്ടായിരുന്നില്ല. അതില്‍ പ്രധാനമായും കുട്ടിയായിരിക്കുമ്പോള്‍ ഉള്ള ഫോട്ടകള്‍, കല്യാണ ഫോട്ടോകള്‍, സ്കൂള്‍ ഫോട്ടോകള്‍, സുഹൃത്തുക്കളുമൊത്തുള്ള ഫോട്ടോകള്‍ തുടങ്ങിയവ ആയിരുന്നു. കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളുടെയും ചില്ലിട്ട ഫോട്ടോകള്‍ ആളുകള്‍ സൂക്ഷിക്കുമായിരുന്നു. ഇന്ന് ഇത്തരം ചില്ലിട്ട ഫോട്ടോകള്‍ വരാന്തയില്‍ സൂക്ഷിക്കുന്ന വീടുകള്‍ വിരലിലെണ്ണാവുന്ന അവസ്ഥയിലെത്തി. ചില വീടുകളിലൊക്കെ മാറി മറയുന്ന ഡിജിറ്റല്‍ ഫോട്ടോകള്‍ ഇതിന്റെ സ്ഥാനം കയ്യടക്കി കഴിഞ്ഞു. നിരവധി ഫോട്ടോകള്‍ ഒരു ഫ്രൈമിനുള്ളില്‍ മിന്നി മറയുന്ന അതുഭ്തം. ഇന്ന് ആളുകള്ക്കട സ്വന്തം ഫോട്ടോ സ്വന്തമായി എടുക്കാന്‍ കഴിയുന്നു. ഡിജിറ്റല്‍ ക്യാമറ വിപ്ലവം സൃഷ്ടിച്ചു. മൊബൈലിലും കമ്പ്യൂട്ടറിലും നമുക്ക്‌ ഇന്ന് ഫോട്ടോ എടുക്കാം എം.എം.എസ് വഴിയും ഇമെയില്‍ വഴിയും നമ്മുക്ക് അത് ലോകത്തെവിടെയും കൈമാറാം. ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്തു ലൈക്കുകളും കമന്റുകളും നേടാം.

എന്നാല്‍ ചിലരെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. അവര്‍ ഫോട്ടോ മോര്ഫു് ചെയ്തു ആളുകളെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ വരെ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് കുളിക്കുന്നിടത്തും ഡ്രസ്സ്‌ മാറുന്നിടത്തും കിടപ്പറയിലും ഉള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നു. ഹോട്ടലിലും ടെക്സ്റ്റൈല്‍ കടകളിലും മൂത്രപുരയില്‍ പോലും ഒളിക്യാമറ വെച്ച് ഫോട്ടോ പിടിക്കുന്നു. അത് ഇന്റര്നെറ്റില്‍ ഇട്ടു ആളുകളെ അപമാനിക്കുന്നു, ബ്ലാക്ക്‌ മെയില്‍ ചെയ്തു ലക്ഷങ്ങള്‍ തട്ടുന്നു. നിരവധി പേര്‍ ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നു. നിരവധി ബന്ധങ്ങള്‍ ഇതിന്റെ പേരില്‍ താറുമാറാകുന്നു. ഇത്തരം ദോഷവശങ്ങള്‍ കൂടി ഇതിനുണ്ട്.

പണ്ട് കാലത്ത്‌ അബദ്ധവശാല്‍ മരിച്ചയാളുടെ ഫോട്ടോക്ക് പകരം ജീവിച്ചിരിക്കുന്ന ആളുടെ ഫോട്ടോ കൊടുത്ത പോയ മാധ്യമങ്ങള്‍ അതില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ മാധ്യമങ്ങളുടെ പിന്മുറക്കാര്‍ കാട്ടി കൂട്ടുന്നത് നിങ്ങളില്‍ ചിലരെങ്കിലും ശ്രദ്ദിച്ചു കാണുമല്ലോ? വിദ്യാര്ത്ഥി യുവജന സമരങ്ങള്‍, ഹര്ത്താലുകള്‍ തുടങ്ങിയ സമര കാലഘട്ടങ്ങളിലാണ് അവരുടെ ഇത്തരം പ്രകടനങ്ങള്‍ പുറത്ത്‌ വരിക. മറ്റെവിടെയെങ്കിലും നടന്ന അക്രമങ്ങളുടെ ഫോട്ടോകള്‍ ബോധപൂര്‍വ്വം അവര്‍ തങ്ങളുടെ റിപ്പോര്ട്ടിന്റെ കൂടെ പ്രസിദ്ധീകരിക്കും. ഇത് കാണുന്ന വായിക്കുന്ന ആളില്‍ ഒരു സമരവിരുദ്ധ വികാരം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ ഏര്പ്പാടു. ഈയ്യടുത്ത കാലത്ത് ഇത്തരം നിരവധി സംഭവങ്ങള്‍ നമ്മുടെ ദേശീയ ദിനപത്രങ്ങള്‍ നമുക്ക്‌ സംഭാവന ചെയ്യുകയും അത് പരസ്യമായി പിടികൂടുകയും ചോദ്യം ചെയ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ പഴയ മാധ്യമ പ്രവര്ത്തകര്‍ ചെയ്യുന്നത് പോലെ അതില്‍ ഖേദിക്കാനോ ക്ഷമ പറയാനോ അവര്‍ ഒരുക്കമല്ല. അതാണ്‌ മനോരമ, മാതൃഭൂമി തുടങ്ങിയ ദേശീയ പത്രങ്ങളുടെ പുത്തന്‍ സംസ്ക്കാരം. ഇതേ രീതി ചാനലുകാരും ചിലപ്പോള്‍ പ്രയോഗിക്കാറുണ്ട്.

ഫോട്ടോ കാണുമ്പോള്‍ അത് എപ്പോള്‍ എവിടെ വെച്ച് എടുത്തതാണ് എന്നൊന്നും ശരാശരി വായനക്കാര്‍ ചിന്തിക്കില്ല റിപ്പോര്ട്ടിന്റെ കൂടെ ഫോട്ടോ കൂടി കാണുമ്പോള്‍ റിപ്പോര്ട്ടിന് കൊഴുപ്പ് കൂടും. പറഞ്ഞു വന്നത് ഇത്തരം പിതൃശൂന്യമായ പത്ര പ്രവര്ത്തനം നടത്തുന്ന പത്ര മുത്തശ്ശിമാര്‍ നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ട് എന്നും അവരെ തിരിച്ചറിയണമെന്നും പറയാന്‍ ആണ്. സര്ക്കുലെഷനില്‍ ഒന്നാം സ്ഥാനത്ത്‌ നില്ക്കു ന്ന ഫ്ലാറ്റ്‌ തട്ടിപ്പ്‌ കേസില്‍ ഒന്നാം സ്ഥാനത്ത്‌ നില്ക്കു ന്ന മലയാള മനോരമ തന്നെയാണ് ഇക്കാര്യത്തിലും ഒന്നാം സ്ഥാനത്ത്‌ എന്ന് പറയാതെ തന്നെ നിങ്ങള്ക്കതറിയാമല്ലോ അല്ലെ?

പുതിയ കാലത്തെ പുതിയ വെല്ലു വിളികള്‍

രണ്ടായിരാമാണ്ട് തുടങ്ങുന്നതിനു മുന്നേ നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്ന പ്രധാന പത്രങ്ങളായിരുന്നു മലയാള മനോരമ, മാതൃഭൂമി എന്നിവ. ദേശീയ ദിന പത്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഈ മുത്തശ്ശി പത്രങ്ങള്‍ക്ക് പുറമേ തിരുവിതാംകൂറില്‍ ദീപികയും കേരള കൌമുദിയും ഉണ്ടായിരുന്നു. ഇതിനു പുറമേ പാര്ട്ടി് പത്രങ്ങളായി ദേശാഭിമാനിയും വീക്ഷണവും പിന്നെ ചന്ദ്രികയും ഇതില്‍ 
വീക്ഷണവും ചന്ദ്രികയും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നില്ല പ്രത്യേകിച്ച് വീക്ഷണം. അത് ഇടക്കിടെ നിന്ന് പോവാറുണ്ടായിരുന്നു. പിന്നെയുണ്ടായിരുന്നത് ന്യൂഡെല്ഹി് കേന്ദ്രമായ ദൂരദര്ശ്ന്‍ ചാനലായിരുന്നു. അതിനു പുറമേ ആകാശവാണി നിലയങ്ങളും തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് നിലയങ്ങള്‍. ഇതിനു പുറമേ ചില കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറക്കുന്ന സായാഹ്ന ദിനപത്രങ്ങളും ഉദാഹരണം കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സുദിനം മുതലായവ.

കേരള രാഷ്ട്രീയത്തില്‍ ഈ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ഇടപെടലുകള്‍ അന്ന് ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ചുരുക്കം. ഇതില്‍ തന്നെ വീക്ഷണത്തിന്റെയും ചന്ദ്രികയുടെയും ദൌത്യം അന്നെ മനോരമ നിര്‍വഹിച്ചിരുന്നു. മധ്യതിരുവിതാകൂറില്‍ ദീപികയുമായി ഏറ്റുമുട്ടാന്‍ ക്രിസ്ത്യന്‍ വര്ഗീയത വളരെ നന്നായി മനോരമ ഉപയോഗിക്കുമായിരുന്നു. മാതൃഭൂമിയാകട്ടെ ഒരു ഹൈന്ദവ നിലപാടും സ്വീകരിച്ചിരുന്നു. കേരള കൌമുദി ഇവര്ക്ക് ഒരു തടസ്സമായിരുന്നില്ല. രാവിലത്തെ പത്രം വായന കഴിഞ്ഞാല്‍ പിന്നെയുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ നമുക്ക്‌ അന്ന് റേഡിയോ മാത്രമായിരുന്നു ആശ്രയം അത് കൊണ്ട് തന്നെ റേഡിയോവിലെ വാര്ത്ത കേള്ക്കാ ന്‍ ആ സമയത്ത്‌ എല്ലാവരും കാതോര്ക്കു മായിരുന്നു. ബി.ബി.സി. റേഡിയോ കേള്‍ക്കുന്നവരുമുണ്ടായിരുന്നു അന്ന്. ദൂരദര്ശനില്‍ അന്ന് ഹിന്ദി വാര്‍ത്തകളായിരുന്നു കൂടുതല്‍. പിന്നെ വീണുകിട്ടുന്ന ചില മലയാളം ബുള്ളറ്റിനുകള്‍ മാത്രവും. ടെലിവിഷന്‍ ഇന്നത്തെ പോലെ പ്രചുര പ്രചാരം നേടിയിരുന്നില്ല അന്ന്. അത് കൊണ്ട് റേഡിയോ നല്ല ഒരു റോള്‍ നിര്‍വഹിച്ചിരുന്നു. രണ്ടു പത്രങ്ങള്‍ തമ്മിലുള്ള ഇടവേള നികത്തിയിരുന്നത് റേഡിയോ ആയിരുന്നു. പിന്നെ സായാഹ്ന ദിന പത്രങ്ങളും. സായാഹ്ന പത്രങ്ങള്‍ കാര്യമായി കൈകാര്യം ചെയ്തിരുന്നത് പ്രാദേശിക വാര്ത്തകളും സംഭവങ്ങളുമായിരുന്നു. ഇതായിരുന്നു ഒരു കാലത്തെ നമ്മുടെ കേരളത്തിലെ മാധ്യമങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക ജീവിതത്തിലുള്ള ഒരു ഇടപെടല്‍.

ഇക്കാലത്ത്‌ ജീവിച്ചിരുന്ന സഖാവ് ഇ.എം.എസ് ഈ പത്രങ്ങള്‍ ഒക്കെ കൃത്യമായി വായിക്കുകയും വിശകലനം ചെയ്യുകയും അതിനെക്കുറിച്ച് വിമര്ശിക്കുകയും ചെയ്തു പോന്നിരുന്നു.. എല്ലാ പത്രങ്ങളും സസൂക്ഷ്മം വായിക്കുകയും വിശകലനം ചെയ്യുകയും ദേശാഭിമാനിക്ക് വേണ്ടുന്ന ലേഖനങ്ങള്‍ തയ്യാറാക്കുക, ചിന്തയിലെ ചോദ്യത്തര പംക്തി കൈകാര്യം ചെയ്യുക, സാഹിത്യ സംബന്ധിയായ വിശകലനങ്ങള്‍, കുറിപ്പുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ ദിനചര്യയുടെ ഭാഗമായി കണക്കാക്കിയിരുന്നു. നല്ലൊരു എഴുത്തുകാരനും ചിന്തകനും രാഷ്ട്രീയക്കാരനുമായ സഖാവ് ഇ.എം.എസ് എന്നും ശത്രുക്കളുടെ വാദമുഖങ്ങളെ അതി ശക്തിയായി പ്രതിരോധിക്കുകയും തന്റെ വാദമുഖങ്ങള്‍ അവരുടെ മുന്നിലേക്ക്‌ ഇട്ടു കൊടുക്കുകയും അതിന്റെ മേല്‍ ചര്ച്ച ചെയ്യാന്‍ അവരെ നിര്ബുന്ധരാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി സഖാവ് ഇ.എം.എസ് അന്ന് ഒരു കാര്യം പറഞ്ഞാല്‍ കുറച്ചു കാലം പിന്നെ കേരള രാഷ്ട്രീയ സാമൂഹ്യ മന്ധലങ്ങളില്‍ അത് മാത്രമായിരുന്നു ചര്ച്ചാവിഷയം. ശത്രുക്കള്ക്ക പാര്‍ട്ടിയെ ആക്രമിക്കാന്‍ അവസരം നല്കാതെ പാര്ട്ടി ഉയര്ത്തു ന്ന പ്രശ്നങ്ങള്ക്ക് പ്രതിരോധം തീര്ക്കേ ണ്ട അവസ്ഥയില്‍ അവരെ എത്തിച്ചിരുന്നു. സാധാരണക്കാരായ പാര്ട്ടി പ്രവര്ത്തകരുടെയും അനുഭാവികളുടെയും ശത്രുക്കളുടെ പോലും ചോദ്യങ്ങള്ക്ക് ഇ.എം.എസ് ചിന്തയിലെ തന്റെ ചോദ്യോത്തര പംക്തിയിലൂടെ തൃപ്തികരമായ മറുപടി നല്കിയിരുന്നു. ഡല്‍ഹിയിലെ എ.കെ.ജി. ഭവന്‍ എന്തിനാണ് എയര്‍ കണ്ടീഷന്‍?തൊഴിലാളി വര്‍ഗ പാര്ട്ടി ക്ക്‌ ഇത് യോജിച്ചതാണോ? വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം കൈകാര്യം ചെയ്യുന്ന പാര്ട്ടിയുടെ കേന്ദ്ര നേതാവായ ഹര്കിഷന്‍ സിംഗ് സുര്ജിത്‌ ഇപ്പോഴും എന്തെ താടിയും തലപ്പാവും വെച്ച് നടക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങള്ക്ക് അന്ന് ഇ.എം. എസ് തൃപ്തികരമായ മറുപടി നല്കിയിരുന്നു. എം.വി.രാഘവന്‍ പാര്ട്ടി വിട്ടു പുതിയ പാര്ട്ടി രൂപീകരിച്ച സമയത്ത്‌ അതിനെതിരെ ലേഖന പരമ്പരയും പ്രസംഗ പരമ്പരയും നടത്തിയത്‌ അന്ന് ഇ.എം.എസ് ആയിരുന്നു.

അന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യമല്ല ഇന്ന്. ഇന്ന് നമ്മുടെ കൂടെ സഖാവ് ഇ.എം.എസുമില്ല. ആ ശൂന്യത ഒരു തീരാനഷ്ടം തന്നെയാണ്. ഞാന്‍ നേരത്തെ പറഞ്ഞ മാധ്യമങ്ങളുടെ എണ്ണവും സ്വാധീനവും സാമൂഹ്യ ചുറ്റുപാടുകളും ഒരു പാടു മാറിയിരിക്കുന്നു. മുകളില്‍ പറഞ്ഞ പത്രങ്ങള്‍ ഒക്കെ തങ്ങളുടെ നില മെച്ചപ്പെടുത്തുകയും ജില്ലാടിസ്ഥാനത്തില്‍ തങ്ങളുടെ പത്രം ഓഫീസുകള്‍ തുറക്കുകയും പ്രിന്റ് ചെയ്യുകയും ചെയ്യുന്ന രൂപത്തിലേക്ക് അവ വളര്ന്നു . ചിലതൊക്കെ ഗള്ഫിലും മറ്റു പല വിദേശ രാജ്യങ്ങളിലും തങ്ങളുടെ പത്രം ഇറക്കുന്ന അവസ്ഥയിലേക്ക് ഉയര്ന്നു. ഇവ കൂടാതെ ജന്മഭൂമി,മാധ്യമം, സിറാജു തുടങ്ങിയ പത്രങ്ങളും മറ്റനവധി സായാഹ്ന പത്രങ്ങളും ഇക്കാലത്ത്‌ വന്നു. ദീപിക കണ്ണൂരിലടക്കം അതിന്റെ ഓഫീസ് തുറന്നു മലയോര മേഖലയെയും ജില്ലയെ മൊത്തമായും കൈപ്പിടിയിലാക്കാന്‍ ശ്രമം തുടങ്ങി. ആകാശവാണിയുടെ സ്റ്റേഷന്‍ പുറമേ എഫ്. എം. സ്റ്റേഷനുകള്‍ കണ്ണൂരിലെന്ന പോലെ പലയിടത്തും മൂന്നും നാലും ആയി. ടെലിവിഷന്‍ ചാനല്‍ രംഗത്ത്‌ ദൂരദര്ശെന്‍ മാത്രം ഉണ്ടായിരുന്നിടത്ത് ദൂരദര്‍ശന്റെ മലയാളം ചാനലും ഏഷ്യാനെറ്റും പിന്നെ എണ്ണിയാലൊടുങ്ങാത്ത മറ്റു അനവധി ചാനലുകളും വന്നു. ഇതിനു പുറമേ പ്രാദേശിക ചാനലുകളും വന്നു. ഇവയൊക്കെ കൂട്ടിയോജിപ്പിച്ച് കേബിള്‍ നെറ്റ് വര്ക്ക് ശൃംഖലയും വ്യാപകമായി വന്നു. നൂറ്റമ്പത് രൂപയ്ക്കു എല്ലാ ചാനലുകളും വീട്ടില്‍ നിങ്ങളുടെ മുന്നിലെത്തി തുടങ്ങി. ഇത് പ്രാദേശികമായല്ല ലോകത്തിന്റെ ഏതു കോണിലായാലും ഈ ചാനലുകള്‍ ഒക്കെ കാണാം എന്നായി. ഇതിന്റെ ഇടയിലാണ് ഇന്റര്നെറ്റ് കടന്നു വരുന്നത്. അതോടെ ഇപ്പറഞ്ഞതെല്ലാം ഒരു ക്ലിക്ക്‌ ദൂരത്തില്‍ തങ്ങളുടെ കൈപിടിയിലായി. കഴിഞ്ഞ പത്ത് പതിനഞ്ചു വര്ഷ ത്തിനുള്ളിലെ മാധ്യമ രംഗത്തെ ഈ വിസ്ഫോടനം മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ കാഴ്ചപ്പാടുകളില്‍ വരുത്തുന്ന മാറ്റം ചില്ലറയല്ല. ഇതിനെ പ്രതിരോധിക്കാന്‍
ആയിരം തലയുള്ള ഇ.എം.എസുമാര്‍ ഇന്ന് പാര്ട്ടിക്ക്‌ അനിവാര്യമാണ്.

കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനത്തോ വിദേശത്തോ പോകുന്ന ഒരു ശരാശരി മലയാളിയുടെ മുന്നില്‍ എത്തുന്നത് ആദ്യം അവിടുന്നു ഇറക്കുന്ന മലയാളം പത്രങ്ങളോ അവിടുന്നു എയര്‍ ചെയ്യുന്ന റേഡിയോയോ ആയിരിക്കും. കൂടാതെ മലയാളം ചാനലുകളും. ഇത് വിത്യസ്ത മേഖലകളില്‍ വിത്യസ്ത രീതിയില്‍ ആയിരിക്കും നാട്ടിലെ അതെ മാതിരി തന്നെയാണ് ഗള്ഫിലെ അവസ്ഥ നിരവധി എഫ്. എം. സ്റ്റെഷനുകളും പത്രങ്ങളുടെ ഗല്ഫ് എഡിഷനുകളും എല്ലാ ടെലിവിഷന്‍ ചാനലുകളും. മലയാളിയെ എല്ലാ അര്ഥത്തിലും രസിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ഈ മാധ്യമങ്ങള്‍ നാട്ടിലെന്ന പോലെ ഇവിടെയും സി.പി.എം. വിരുദ്ധ പ്രചരണം നടത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒരാളെ ഒന്നോ രണ്ടോ പേര്‍ അടിക്കാന്‍ വന്നാല്‍ ചിലപ്പോള്‍ അവരോടു ഏറ്റുമുട്ടി പിടിച്ചു നില്ക്കാനോ വിജയം വരിക്കാനോ കഴിഞ്ഞു എന്ന് വരും. എന്നാല്‍ ഒരു ക്വട്ടേഷന്‍ ടീം നേരിട്ട് വന്നു ഒരാളെ ആക്രമിച്ചാല്‍ എന്താവും അവസ്ഥ? പലപ്പോഴും പാര്ട്ടി പ്രവര്ത്തകര്‍ വിദേശത്ത് ഇത്തരം ഒരവസ്ഥ തരണം ചെയ്യേണ്ടതായി വരാറുണ്ട്. വളഞ്ഞിട്ടു ആക്രമിക്കുക എന്ന രീതിയാണ് അവര്‍ തുടരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കൂട്ടമായി നില്ക്കു ക എന്ന രീതിയെ തുടരാന്‍ കഴിയൂ. നിങ്ങള്‍ ഒറ്റപ്പെട്ടാല്‍ അവര്‍ നിങ്ങളെ വളഞ്ഞിട്ടു ആക്രമിക്കും. നാഷനല്‍ ജോഗ്രഫി ചാനലില്‍ മൃഗങ്ങള്‍ വേട്ടയാടി പിടിക്കുന്ന രംഗം നിങ്ങള്‍ കണ്ടു കാണുമല്ലോ? അത് പോലെ നിങ്ങള്‍ അവരുടെ ഒരു ഇരയായി മാറും. ഇതിനെതിരെ ശക്തമായി ചെറുത്ത് നില്പ്പ് സ്വന്തം നിലയിലും തുടരണം കൂട്ടം ചേര്ന്നും തുടരണം.

ഒറ്റപ്പെട്ടു ജീവിക്കുന്ന സഹോദരങ്ങള്‍ ഇവരുടെ വലയില്‍ എളുപ്പം വീഴുന്നു. അത് പോലെ ടൌണില്‍ നിന്നും ബഹുദൂരത്തായി ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നവരും ഇക്കൂട്ടരുടെ കെണിയില്‍ എളുപ്പം വീഴും. അതിനു കാരണം നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണ്. അത് ഈ ശക്തികള്‍ ശരിക്കും മുതലാക്കുകയും ചെയ്യും. ടി.വി. ചാനലുകളില്‍ കാണിക്കുന്ന അതെ വാര്ത്തയെ, ഇന്റര്നെറ്റ് എഡിഷന്‍ പത്രത്തില്‍ വായിച്ച അതെ വാര്ത്തയെ എഫ്. എം. സ്റ്റേഷന്‍ തുറന്നാല്‍ അത് തന്നെ നിങ്ങള്ക്ക് ‌ കേള്ക്കാം . മിക്കവാറും എല്ലാവരുടെയും കൈകളില്‍ എഫ്.എം. റേഡിയോ കിട്ടുന്ന മൊബൈലുകളും അത്യാവശ്യം ചിലരുടെ അടുത്ത്‌ ടി.വി.ചാനലുകള്‍ കിട്ടുന്ന മൊബൈലുകളും ഉണ്ട്. ഇവരൊക്കെ നിരന്തരം കേള്ക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരിക്കും. നിരന്തരം ഇത് കേള്ക്കു മ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശേഷി അവര്ക്കില്ലാതാകുന്നു. കാരണം അവര്‍ നിരന്തര രാഷ്ട്രീയ വിദ്യാഭ്യാസം കിട്ടാത്തവരാണ്. അത്തരക്കാരെ ക്രമേണ ക്രമേണ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധര്‍ ആക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇത്തരക്കാരായ ആളില്‍ വിഭാഗീയതയുടെ ഭാഗമായി ഉയര്ന്നു വന്ന ആള്ദൈവങ്ങള്ക്ക് നല്ല സ്വാധീനം ചെലുത്താന്‍ കഴിയുന്നു. അങ്ങിനെ മാധ്യമങ്ങള്‍ ആളുകളെ സമര്ത്ഥമായി വെടക്കാക്കി തനിക്കാക്കുന്ന ഏര്പ്പാടു തുടരുന്നു.

കേവലം പട്ടണങ്ങളിലെ കൂട്ടായ്മ പ്രവര്ത്ത്നങ്ങളില്‍ മാത്രം രാഷ്ട്രീയ വിദ്യാഭ്യാസം ഒതുക്കാതെ അത് എല്ലാവരിലും എത്തിക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം ഇനിയും നടത്തിയില്ലെങ്കില്‍ നഷ്ടപ്പെടാന്‍ നമുക്ക് ഇനിയും ഉണ്ടാകും. വിദേശത്തെ കൂട്ടായ്മകളില്‍ നാട്ടില്‍ നിന്ന് വരുന്ന നേതാക്കള്‍ തരുന്ന ക്ലാസ്സുകള്‍ കേട്ട് ആവേശഭരിതരാകുന്നതല്ലാതെ അവര്‍ പറഞ്ഞ കാര്യം സ്വന്തം റൂമിലെ കൂടെയുള്ളവനെ പോലും പറഞ്ഞു മനസ്സിലാക്കാനോ അതിനെപ്പറ്റി രണ്ടു വരി മറ്റുള്ളവരുമായി ചര്ച്ച ചെയ്യാനോ പലരും തയ്യാറാകുന്നില്ല. മറിച്ചു ക്ലാസ്സ്‌ തരാന്‍ വന്ന നേതാക്കളുടെ കൂടെ ഒട്ടി നിന്ന് ഫോട്ടോ പിടിച്ചു അത് വലിയ മേന്മയായി മറ്റുള്ളവരെ കാണിക്കാനാണ് പലര്ക്കും താല്പര്യം. നിങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ രണ്ടു വരിയാനെന്കില്‍ രണ്ടു വരി അത് എഴുതി മറ്റുള്ളവരുമായി ഷെയര്‍ ചെയ്‌താല്‍ ചര്ച്ച ചെയ്‌താല്‍ അത് നിങ്ങള്ക്കും മറ്റുള്ളവര്ക്കും വലിയ ഗുണം ചെയ്യും. ലേബര്‍ ക്യാമ്പുകളില്‍ പോയി അവരുടെ കൂട്ടത്തില്‍ നിന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരുടെ കൂടെ നിന്നുള്ള ഫോട്ടോ എടുത്ത് ഷെയര്‍ ചെയ്‌താല്‍ അതാണ്‌ നല്ല കാര്യം. പട്ടണത്തിലെ മീറ്റിങ്ങുകളില്‍ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നവരെ കുറിച്ചു പറഞ്ഞു സഹതാപം രേഖപെടുത്തിയത് കൊണ്ട് ഒരു കാര്യവുമില്ല. ചുരുക്കത്തില്‍ നമ്മുടെ സമീപനത്തിലും പ്രവര്ത്ത നത്തിലും നമ്മള്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. വെല്ലുവിളികള്‍ അനവധിയാണ് ഏറ്റെടുക്കാന്‍ ഓരോ ആളും സ്വയം മുന്നോട്ടു വരാതെ ഒരു മാറ്റവും വരാന്‍ പോകുന്നില്ല.

വീണ്ടും മനോരമ - രാവിലെയും വൈകീട്ടും അരമണിക്കൂര്‍ ലോഡ്‌ ഷെഡിങ്ങ്

ഒരു കൂട്ടം സി.പി.എം.കാരും അനുഭാവികളുമായവര്‍ മാത്രം നടത്തുന്ന ഒരു പ്രചാരണമാണ് മനോരമക്കെതിരെയുള്ള പ്രചരണം അതിനെ കാര്യമാക്കേണ്ട എന്ന് കരുതുന്ന ചിലരെങ്കിലും നമ്മുടെ ഇടയില്‍ ഉണ്ട്. എന്ത് കൊണ്ട് അവര്‍ മനോരമയെ എതിര്ക്കു ന്നു. മനോരമ സി.പി.എം നെതിരെ വാര്ത്തകള്‍ പടച്ചു വിടുന്നത് കൊണ്ടാണോ? ദേശീയ ദിനപത്രം എന്ന ലേബലില്‍ കോണ്ഗ്രസ് മുഖപത്രമായി അധപതിക്കുന്ന രീതിയില്‍ വാര്ത്തകള്‍ ചമയ്ക്കുന്നത് കൊണ്ട് മാത്രമ
ാണോ? അല്ലെ അല്ല ഈ പത്രം അന്നും ഇന്നും ഇപ്പോഴും ജനവിരുദ്ധ നിലപാട് തുടരുന്നത് കൊണ്ട് മാത്രമാണ് അതിനെ ഇത്രയധികം ശക്തമായി എതിര്ക്കുന്നത്.

ഏറ്റവും അധികം ജനങ്ങള്‍ വായിക്കുന്ന സര്ക്കുലെഷനില്‍ ഒന്നാം സ്ഥാനത്ത്‌ നില്ക്കു ന്ന ഈ പത്രത്തോട് നിങ്ങള്ക്കു ള്ള അസൂയ കൊണ്ടല്ലേ അവര്‍ നിങ്ങള്ക്ക് അനുകൂലമായി എഴുതാത്തത് കൊണ്ടല്ലേ നിങ്ങള്‍ ഇതിനെതിരെ പ്രചരണം നടത്തുന്നത് എന്ന് ചില ശുദ്ധാത്മാക്കളെന്കിലും ചിന്തിച്ചു പോകാറുണ്ട്.

ഏറ്റവും അധികം ആളുകള്‍ വായിക്കുന്നത് കൊണ്ടോ സര്ക്കു ലെഷനില്‍ ഒന്നാം സ്ഥാനം ഉള്ളത് കൊണ്ട് പത്രം നല്ലതാകണമെന്നില്ല. ഇളനീര്‍ ഏറ്റവും നല്ല പാനീയമാണ് എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങി കഴിക്കുന്നത് മദ്യമാണ് (അത് നാടനായാലും വിദേശിയായാലും) എന്ന് കരുതി മദ്യം നല്ലതാണോ? മദ്യം ആരോഗ്യത്തിനു ഹാനികരമാണ്. അത് പോലെ മനോരമയും നമ്മുട സംസ്ക്കാരത്തിന് ഹാനികരമാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ പടങ്ങള്‍ കാണാന്‍ പോകുന്നതിനേക്കാള്‍ ആളുകള്‍ ഷക്കീല പടങ്ങള്‍ കാണാന്‍ വേണ്ടി തിയേറ്ററില്‍ ഇടിച്ചു കയറും. എന്ന് കരുതി ഷക്കീല പടങ്ങള്‍ കുടുംബസമേതം ഇരുന്നു കാണാന്‍ പറ്റിയ സിനിമ ആണോ? അത് പോലെ കുടുംബത്തില്‍ കയറ്റാന്‍ പറ്റാത്ത ഒരു പത്രമാണ് മനോരമ.

മനോരമക്ക് ആരോടാണ് പ്രതിബദ്ധത? അതിന്റെ ലക്ഷോപലക്ഷം വരുന്ന വായന്ക്കാരോടോ അതോ അതിനു പരസ്യം കൊടുക്കുന്ന വന്കിട മുതലാളിമാരോടോ? അതോ ഭരണ വര്ഗ്ഗത്തോടോ? ഈയ്യടുത്ത കാലത്ത്‌ നടന്ന പത്ര സമരത്തില്‍ ഇവരുടെ ശരിയായ മുഖം നാം കണ്ടതാണ്. പത്രം വായനക്കാരിലേക്ക് എത്തിക്കുന്ന പത്രം എജന്റുമാരോടു ഇവര്‍ എടുത്ത സമീപനം എന്തായിരുന്നു? അന്നും സി.ഐ.ടി.യുവിന്റെ പേര് പറഞ്ഞു സി.പി.എം. വിരുദ്ധ ഉമ്മാക്കി കാണിച്ചു ആ സമരത്തെ അവര്‍ തകര്ക്കാ ന്‍ നോക്കി. സിനിമാ നടിമാരെയും നടന്മാരെയും ഇറക്കി കവലകളില്‍ മനോരമ പത്രം വില്പ്പുന നടത്തി അത് ചാനലുകളില്‍ ലൈവ് ആയി കാണിച്ചു ആഘോഷിച്ചു. എന്നിട്ടെന്തായി? തങ്ങളുടെ തനി നിറം കൂടുതല്‍ കൂടുതല്‍ ജനങ്ങള്ക്ക് വെളിപ്പെട്ടു തുടങ്ങി എന്ന് സ്വയം മനസ്സിലാക്കി പിന്തിരെയെണ്ടി വന്നില്ലേ?

ജനവിരുദ്ധ നയങ്ങള്‍ എടുക്കുന്ന സര്ക്കാിരിനെ എങ്ങിനെ താങ്ങി നിര്ത്താം ജനരോഷത്തെ എങ്ങിനെ മയപ്പെടുത്താം അല്ലെങ്കില്‍ അവരെ എങ്ങിനെ തെറ്റിദ്ധരിപ്പിച്ചു കൂടെ നിര്ത്താം എന്ന് എന്നും ശ്രമിക്കുന്ന പത്രമാണ് മനോരമ. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങളെ അവര്‍ അനുദിനം വന്ചിക്കുന്നു. ജനരോഷം തണുപ്പിക്കാന്‍ വഴി തിരിച്ചു വിടാന്‍ അവര്‍ എന്നും ശ്രമിക്കുന്നു.

ഡീസല്‍ വില അഞ്ചു രൂപ കൂടി എന്ന തലക്കെട്ട് കൊടുത്ത്‌ എന്നിട്ട് താഴെ ഡീസലിനു അഞ്ചു രൂപ കൂടിയതിലൂടെ നികുതിയിനത്തില്‍ കേരളത്തിനു കിട്ടുമായിരുന്ന രണ്ടു രൂപ അധിക വരുമാനം ഉമ്മന്‍ ചാണ്ടി സര്ക്കാര്‍ വേണ്ടെന്നു വെച്ചു എന്ന് ഭംഗിയായി എഴുതും.
ഇത് വായിക്കുന്ന ആള്ക്കാര്ക്ക് എന്താണ് തോന്നുക. ഡീസല്‍ വില അഞ്ചു രൂപ കൂടി. വില കൂടിയതാണ്. കൂട്ടിയതല്ല. ഇവിടെ എത്രയോ സാധങ്ങള്ക്ക് വില കൂടുന്നു. അത് പോലെ ഡീസലിനും കൂടി. അതില്‍ വലിയ കാര്യമില്ല. പിന്നെ ഉമ്മന്‍ ചാണ്ടി രണ്ടു രൂപ കുറച്ചില്ലേ? മറിച്ചു ഡീസല്‍ വില അഞ്ചു രൂപ കൂട്ടി എന്നാനെന്കിലോ? ഹേയ് വില കൂട്ടിയോ? ആര് കൂട്ടി? എന്തിനു കൂട്ടി? അതിനെതിരെ പ്രതിഷേധം ഉയര്‍ത്തണം. ഇത്തരം ചിന്തകള്‍ നമ്മുടെ മനസ്സില്‍ വരും. പിന്നെ രണ്ടു രൂപ കുറച്ചത്‌ നികുതിയാണ് എന്ന് മനസ്സിലാകും അപ്പോള്‍ വാക്കുകളിലെ പ്രത്യേകിച്ച് തലക്കെട്ടിലെ രാഷ്ട്രീയം നമ്മള്‍ തിരിച്ചറിയണം.

മിക്കവാറും ആളുകള്‍ പത്രങ്ങളിലെ തലക്കെട്ടിലൂടെ ഒന്നോടിച്ചു പോവുകയേ ഉള്ളൂ. വിശദമായ വായന പിന്നീടാവാം എന്ന് കരുതും. അപൂര്‍വ്വം ചിലര്‍ പിന്നീട് വിശദമായി വായിക്കും ഭൂരിപക്ഷവും തലക്കെട്ട് വായനയില്‍ തങ്ങളുടെ വായന ഒതുക്കും അങ്ങിനെയുള്ള വായനക്കാര്‍ 95% വരും. അവരാണ് ഇരകള്‍. സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ അവര്ക്ക് പോലും ഒരു പ്രശ്നമായി തോന്നാത്ത രൂപത്തില്‍ അവതരിപ്പിക്കാനുള്ള ഈ മിടുക്ക് ഭരണ വര്‍ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ നിര്‍ലജ്ജം നടത്തുന്ന ഈ ദാസ്യ വേല ജനം തിരിച്ചറിയുന്നില്ലെന്നാണോ മനോരമ കരുതുന്നത്?

നേരത്തെ വില കൂട്ടി എന്നതിന് പകരം കൂടി എന്ന തലക്കെട്ട് കൊടുത്തതിന്റെ രാഷ്ട്രീയം പറഞ്ഞില്ലേ? ഇന്നത്തെ പത്രം നോക്കൂ. എല്ലാ പത്രങ്ങളും ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ ലോഡ്‌ ഷെഡിംഗ് എന്ന് പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തപ്പോള്‍ മനോരമ മാത്രം ആ വാര്ത്ത എങ്ങിനെയാണ് കൊടുത്തത്‌ എന്ന് നോക്കൂ. “രാവിലെയും വൈകീട്ടും അര മണിക്കൂര്‍ ലോഡ്‌ ഷെഡിംഗ്” വായിക്കുമ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നുനത്? ഓ അര മണിക്കൂര്‍ അല്ലെ? സാരമില്ല എന്ന് അല്ലെ? മറിച്ചു ഒരു മണിക്കൂര്‍ എന്ന് നിങ്ങള്‍ വായിക്കുമ്പോഴോ? ഛെ ഒരു മണിക്കൂര്‍ ലോഡ്‌ ഷെഡിംഗോ? ഈ സര്ക്കാര്‍ വന്നതിനു ശേഷം വീണ്ടും തുടങ്ങി
ലോഡ്‌ ഷെഡിംഗ്. ഇതിനു മുന്നത്തെ സര്ക്കാര്‍ ഉള്ളപ്പോള്‍ ഈ പ്രശ്നമില്ലായിരുന്നു എന്ന് നിങ്ങളുടെ മനസ്സില്‍ ചിന്ത താനേ വരും. അത് ഒഴിവാക്കാന്‍ ഇതേ വഴിയുള്ളൂ. ഓ അര മണിക്കൂര്‍ അല്ലെ എന്ന ചിന്ത നിങ്ങളുടെ മനസ്സില്‍ ഉണ്ടാക്കിയെടുക്കുക അതിനോടു നിങ്ങളുടെ മനസ്സ് സമരസപ്പെടും. നിങ്ങള്‍ കലഹിക്കാന്‍ പോകില്ല,,, പ്രതിഷേധിക്കാന്‍ പോകില്ല. എന്തിനു ഇത് അടിച്ചേല്പ്പി ച്ച അവരെ നിങ്ങള്‍ കുറ്റപ്പെടുത്തുക വരെയില്ല. ഇതാണ് മനോരമയുടെ പത്ര പ്രവര്‍ത്തനം. അത് തിരിച്ചറിയുക കൂടുതല്‍ കൂടുതല്‍ ആളുകള്ക്ക് പറഞ്ഞു കൊടുക്കുക.

മനോരമ വാര്ത്ത കാണാന്‍ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക്‌ ചെയ്യുക.

രാവിലെയും വൈകീട്ടും അരമണിക്കൂര്‍ ലോഡ്‌ ഷെഡിങ്ങ്

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12503066&programId=1073753760&tabId=11&contentType=EDITORIAL&BV_ID@@@

മറ്റു പത്രങ്ങളുടെ തലക്കെട്ടുകള്‍ കാണാന്‍ താഴെ കൊടുത്ത ലിങ്കുകള്‍ കിളിക്ക് ചെയ്യുക.

മാതൃഭൂമി
http://www.mathrubhumi.com/story.php?id=305333


മംഗളം .
http://mangalam.com/index.php?page=detail&nid=604681&lang=malayalam

ദീപിക

http://malayalam.deepikaglobal.com/News_Cat2_sub.aspx?catcode=cat2&newscode=231271

നൊസ്റ്റാള്‍ജിയയുടെ പിന്നാമ്പുറം

തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് വാചാലരാകാത്തവര്‍ ഇല്ല എന്ന് തന്നെ പറയാം. ഓരോരുത്തര്‍ക്കും ആയിരം നാവായിരിക്കും അതിനെ കുറിച്ച് പറയാന്‍. തങ്ങളുടെ സ്കൂള്‍, കലാലയ ജീവിതങ്ങള്‍, കൂട്ടുകെട്ടുകള്‍, സാമൂഹ്യ അവസ്ഥ തുടങ്ങി നിരവധി അനവധി കാര്യങ്ങള്‍. നിങ്ങള്‍ ഇടപഴകുന്ന ഓരോ ആളുമായി നിങ്ങള്‍ സംസാരിച്ചു നോക്കൂ അപ്പോള്‍ മനസ്സിലാകും നിങ്ങള്‍ക്കിക്കാര്യം. ‘നൊസ
്റ്റാള്‍ജിയ’ എന്ന ഓമനപേരിട്ടു വിളിക്കുന്ന ഈ കാര്യം ഏറ്റവും കൂടുതല്‍ ഇന്ന് ഉപയോഗപ്പെടുത്തുന്നത് അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങളാണ്. ഇതില്‍ ഒന്നാം സ്ഥാനത്ത്‌ ദൃശ്യമാധ്യമങ്ങളും രണ്ടാം സ്ഥാനത്ത് ശ്രവ്യ മാധ്യമങ്ങളും പിന്നെ അച്ചടി മാധ്യമങ്ങളും,ഇപ്പോള്‍ കൂട്ടത്തില്‍ നവ മാധ്യമമായ ഫെയ്സ്ബുക്കും.

ഇതില്‍ ഫേയ്സ്ബുക്ക് ഒഴികെ മേല്‍പ്പറഞ്ഞ മറ്റു മാധ്യമങ്ങള്‍ ഒക്കെ ഒരു തരം കച്ചവട താല്പര്യത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അതില്‍ അവര്‍ നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പഴയ കാല നാടക ഗാനങ്ങള്‍, സിനിമാ പാട്ടുകള്‍, സിനിമകള്‍ ഇവയൊക്കെ കാണുമ്പോള്‍. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ആനന്ദം അവര്‍ അങ്ങിനെ മുതലെടുക്കുന്നു.

നിങ്ങളുടെ ഇതേ ‘നൊസ്റ്റാള്‍ജിയ’ (പഴയകാലത്തോടും സംഭവങ്ങളോടും ഉള്ള പ്രത്യേക മമത) എങ്ങിനെ രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാം എന്ന് സമര്‍ത്ഥമായി ചിന്തിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്ന ഒരു മാധ്യമ സമൂഹം ഇന്ന് നിലവിലുണ്ട്. അവര്‍ എന്താണ് ചെയ്യുന്നത്?

പഴയ കാല രാഷ്ട്രീയ നേതാക്കന്മാരും അവരുടെ പ്രവര്‍ത്തനങ്ങളും വളരെ നല്ലത്. അവര്‍ ലളിത ജീവിതം നയിച്ചവര്‍, ആദര്‍ശധീരര്‍, പാര്‍ട്ടിക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചവര്‍ എന്ന് തുടങ്ങി വിശേഷണങ്ങളും അപദാനങ്ങളും ഏറെ പറയും. എന്നിട്ട് ഒടുവില്‍ ഒരു ചോദ്യവും ഇപ്പോഴത്തെ പാര്‍ട്ടിയുടെ അവസ്ഥ എന്താണ്? നേതാക്കന്മാരുടെ അവസ്ഥ എന്താണ്? ശരിയല്ലേ ഇവര്‍ പറയുന്നത് എന്ന് നമ്മള്‍ ഒരു നിമിഷം ചിന്തിച്ചു പോകും...

ഇതേ ആള്‍ക്കാര്‍ ഇതേ നേതാക്കളെ അവര്‍ ജീവിച്ചിരുന്ന കാലത്ത്‌ വെട്ടയാടിയവരാണ് എന്നുള്ള സത്യം മാത്രം അവര്‍ പുറത്ത്‌ പറയില്ല. അത്തരം അപ്രിയമായ നൊസ്റ്റാള്‍ജിയകള്‍ അവര്‍ മൂടി വെക്കും. ജനങ്ങളില്‍ ഭൂരിപക്ഷവും അത് മറക്കുകയും ചെയ്യും. അപ്പോള്‍ ആ ജനത്തെ അക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തേണ്ട ബാധ്യത അവരുടെ പാര്‍ട്ടികള്‍ സ്വയം ഏറ്റെടുക്കേണ്ടിയും വരും. അങ്ങിനെ പാര്‍ട്ടികള്‍ക്കിട്ടു ഒരു പണി കൊടുക്കാന്‍ അവര്‍ക്ക്‌ എളുപ്പത്തില്‍ കഴിയുന്നു.

അടിയന്തിരാവസ്ഥ കാലത്തിനു ശേഷം നടന്ന 1977 ലെ പൊതു തിരെഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടു എണ്ണുന്ന സമയത്ത്‌ പോലും ആശുപത്രി കിടക്കയിലായിരുന്ന എ.കെ.ജി.യെ ക്കുറിച്ച് “കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോവാത്തൂ” എന്ന് ചോദിച്ചവര്‍, എ.കെ.ജി നയിച്ച സമരങ്ങളെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ചു നേരിട്ടവര്‍, കള്ള കേസില്‍ കുടുക്കി അറസ്റ്റ്‌ ചെയ്തു ജയിലിലടച്ചവര്‍ മരണത്തിനു ശേഷം മുതലക്കണ്ണീര്‍ വാര്‍ക്കുകയും നല്ലവനെന്നു പറയുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ മഹാ നടന്‍ തിലകന്റെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിക്കുന്നത് നാം കണ്ടു കഴിഞ്ഞല്ലോ?? സഖാവ് ഇ.എം.എസ് ജീവിച്ചിരുന്ന സമയത്ത്‌ അവര്‍ക്ക്‌ കള്ളന്‍ നമ്പൂതിരിയും കക്കന്‍ നമ്പൂതിരിയുമായിരുന്നു. ഇ.എം.സിന്റെ മോളെയും കെട്ടും എം.വി.രാഘവന്റെ ഓളെയും (ഭാര്യ) കെട്ടും, രണ്ടും കെട്ടും നാലും കെട്ടും വേണ്ടി വന്നാല്‍ പത്തും കെട്ടും എന്നാക്ഷേപിച്ചവര്‍ ഇന്ന് ഇ.എം.സിനെക്കുറിച്ച് എന്താണ് പറയുനത്? ഇ.എം.എസ് ശരീയത്തിനെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിനു ശേഷമായിരുന്നു ഈ പ്രകടനങ്ങള്‍. ഇ.കെ. നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ സരസനും താമാശ പ്രിയനുമായിരുന്ന നായനാര്‍ അവര്‍ക്ക് സര്‍ക്കസിലെ കൊമാളിയായിരുന്നു... ഇപ്പോഴോ?? ജീവിച്ചിരിക്കുമ്പോള്‍ മഹത്വം മൂടിവെച്ചു ആക്ഷേപിക്കുന്നവര്‍ മരണശേഷം അതാഘോഷിക്കുന്ന പ്രവണത വളരെ ബോധപൂര്‍വ്വം ഇവിടെ നടക്കുന്നുണ്ട്. അത് നാം തിരിച്ചറിയണം. അതിനു പിന്നിലെ രാഷ്ട്രീയത്തെയും.

പണ്ട് കാലത്ത്‌ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വികസനം ഇന്നത്തെ മാതിരി എത്തി നോക്കാതിരുന്ന സമയത്ത് ദൂരെ ദൂരെ ഇടവിട്ട് ഇടവിട്ട് താമസിച്ചിരുന്ന ഗ്രാമീണരെ കാണാന്‍ കുണ്ടന്‍ ഇടവഴികളും വിജനമായ പാറ പ്രദേശങ്ങളും ഇടതൂര്‍ന്ന കാട്ടു പ്രദേശങ്ങളും ഒക്കെ താണ്ടി വേണമായിരുന്നു അവരുടെ വീടുകളില്‍ എത്താന്‍. അന്ന് ഇന്നത്തെ മാതിരി വെള്ളമോ വെളിച്ചമോ മറ്റു സൌകര്യങ്ങളോ ആവശ്യത്തിനുണ്ടായിരുന്നില്ല അത്തരം ഒരു കാലഘട്ടത്തില്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരുന്നു. കാല്‍ നട ജാഥകളും കുടുംബ യോഗങ്ങളും കട്ടന്‍ കാപ്പിയും പരിപ്പ് വടയും ബീഡിയും, വായില്‍ ചുണ്ടോടു ചേര്‍ത്ത്‌ വെച്ച് ഉച്ചത്തില്‍ വിളിച്ചു പറയുന്ന മേഗഫോണും സൈക്കിളില്‍ വെച്ച് കൊണ്ട് നടക്കുന്ന മൈക്ക്‌ സെറ്റും ഒക്കെ അന്നാവശ്യമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു തലമുറയിരുന്നു അന്ന്. ആവശ്യത്തിനു ജോലിയില്ല, ഉള്ള ജോലിക്ക് തന്നെ കൂലി വളരെ കുറവ്, ഇന്നത്തെ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആശുപത്രികള്‍ എന്നിവ ഇല്ല. അത്തരം ഒരു ജനതയെ സംഘടിപ്പിച്ചു സമൂഹത്തിന്റെ മുഖ്യാധാരയിലെക്ക് എത്തിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. .

എന്നാല്‍ ഇന്ന് സ്ഥിതി മാറി. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി കൈ പിടിച്ചുയര്‍ത്തിയ പലരും ഇന്ന് ജീവിതത്തിന്റെ പല മേഖലകളിലായി. അവരുടെ കുട്ടികള്‍ അല്ലല്‍ അറിയാതെ വളര്‍ന്നു. ആവശ്യമുള്ള വിദ്യാഭ്യാസവും മറ്റു സൌകര്യങ്ങളും അവര്‍ക്ക് കിട്ടി തുടങ്ങി. നാട്ടില്‍ വികസനം പലയിടത്തും എത്തി തുടങ്ങി. ദിവസകൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക്‌ ഇപ്പോള്‍ മാന്യമായ വേതനം കിട്ടാന്‍ തുടങ്ങി. കൂടുതല്‍ സൌകര്യങ്ങള്‍ നേടാന്‍ വേണ്ടി കേരളം വിട്ടു മറ്റു സ്ഥലങ്ങളിലേക്ക്‌ ആളുകള്‍ ജോലി തേടി പോയി തുടങ്ങി. അങ്ങിനെ പോയവര്‍ കേരളത്തില്‍ കൂടുതല്‍ വികസനങ്ങള്‍ പല രൂപത്തില്‍ കൊണ്ട് വന്നു. അന്യ സംസ്ഥാനക്കാരായ ആളുകള്‍ ഇന്ന് കൂട്ടത്തോടെ വന്നു കേരളത്തില്‍ ജോലി ചെയ്യുന്ന അവസ്ഥ വന്നു. കേരളം മാറുകയാണ്. കേരളം ഇന്ന് പഴയ കേരളമല്ല. കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല എന്ന പദപ്രയോഗം ഓര്‍മ്മിക്കുക.

ഈ മാറിയ സാഹചര്യത്തില്‍ തീര്‍ച്ചയായും പാര്‍ട്ടികളുടെ പ്രവര്‍ത്തനം പുതിയ രീതിയില്‍ തന്നെ ആയിരിക്കണം. പണ്ട് കാലത്ത്‌ കയര്‍, കൈത്തറി, കശുവണ്ടി, ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചിടത്ത് ഇന്ന് ഐ.ടി. മേഖലയിലെയും നേഴ്സിംഗ് മേഖലയിലെയും തൊഴിലാളികളെ സംഘടിപ്പിക്കേണ്ടി വരുന്നു. അന്യ സംസ്ഥാന തൊഴിലാളികളെയും സംഘടിപ്പിക്കെണ്ടിയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് പഴയ തലമുറയുടെയും പുതിയ തലമുറയുടെയും പ്രവര്‍ത്തനങ്ങളെയും നേതാക്കളെയും പലരും താരതമ്യം ചെയ്യുന്നത്. അതും തീര്‍ത്തും വികലമായ രൂപത്തില്‍. അന്നത്തെ നേതാക്കളുടെ ജീവിത രീതി, ലാളിത്യം തുടങ്ങി നിരവധി കാര്യങ്ങള്‍ എടുത്തു ഇന്നത്തെ നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രൂപത്തിലേക്ക് ആ ചര്‍ച്ചയെ അവര്‍ വഴി തിരിച്ചു വിടാറുണ്ട്. അതിലൂടെ അവര്‍ ഉന്നം വെക്കുന്നത് ഇന്നത്തെ നേതാക്കള്‍ കൊള്ളരുതാത്തവര്‍ ആണ് എന്ന ഒരു ബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്നാണു. ഇവിടെയും നൊസ്റ്റാള്‍ജിയ പൂര്‍ണ്ണ രൂപത്തിലല്ല അവര് ഉപയോഗിക്കുന്നത് എന്നാണു. കാലം മാറുമ്പോള്‍ കാലത്തിനനുസരിച്ച് മാറ്റം വരുമ്പോള്‍ ആ മാറ്റം ഉള്‍ക്കൊണ്ട്‌ കൊണ്ടുള്ള പ്രവര്‍ത്തന രീതി പാര്‍ട്ടി സ്വീകരിക്കുമ്പോള്‍ അതിലൂടെ പാര്‍ട്ടി മുന്നേറുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ഇവര്‍ പഴയ കാര്യങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായിട്ടുള്ള ഒരു കടന്നാക്രമമായിരുന്നു പാര്‍ട്ടി സെക്രട്ടറിക്ക് നേരെ നടന്നത്. ലാവലിന്‍ കേസിന്റെ പേരില്‍ കള്ളനാക്കുക, വീടിന്റെ പേരില്‍ അപവാദ പ്രചരണം നടത്തുക മറ്റു ‘വെറുക്കപ്പെട്ടവരുമായി’ ബന്ധമുണ്ട് എന്നാക്ഷേപിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവര്‍ ഇതിനായി ഉപയോഗിക്കുന്നു. ജീവിച്ചിരിക്കുന്ന പിണറായി വിജയന്‍ ഇന്ന് ഒന്നിനും കൊള്ളരുതാത്ത്തവന്‍. കാരണം ഇപ്പോള്‍ കുറച്ചു കാലമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് സഖാവ് വിജയനാണ്. വിജയനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിലൂടെ അവര്‍ ലക്‌ഷ്യം വെക്കുന്നത് പാര്‍ട്ടിയെ തന്നെയാണ് എന്ന തിരിച്ചറിവ് പാര്ട്ടിക്കുമുണ്ട്.

മുന്‍പ്‌ കുറച്ചു കാലം സഖാവ് വി.എസ്. ആയിരുന്നു പാര്‍ട്ടി സെക്രട്ടറി. അന്ന് വി.എസ്. ഇവരെ സംബന്ധിച്ചിടത്തോളം വികസന വിരോധി, വര്‍ഗ്ഗീയവാദി, വെട്ടിനിരത്തലുകാരന്‍ തുടങ്ങി വി.എസിന് അന്നില്ലാത്ത കുറ്റമില്ലായിരുന്നു. സ്മാര്‍ട്ട് സിറ്റി കാലത്ത്‌ വി.എസിനെതിരെ ഇവര്‍ വ്യക്തിപരമായി ഉന്നയിച്ച നിരവധി കാര്യങ്ങള്‍ ഇന്നും പലരും മറന്നിട്ടില്ല.
അങ്ങിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തോ, ഉത്തരവാദപ്പെട്ട മറ്റു സ്ഥാനത്തോ ഇരുന്നു പാര്‍ട്ടിയെ നല്ല രൂപത്തില്‍ നയിക്കുമ്പോള്‍ അയാള്‍ കള്ളന്‍, കൊള്ളരുതാത്തവന്‍ എന്ന് വേണ്ട എല്ലാ വൃത്തികേടുകളുടെയും മൂര്‍ത്തിമദ്ഭാവം.

എന്നാല്‍ ഇതേ വ്യക്തി തന്നെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് മാറി പാര്ട്ടിക്കെതിരെയോ, പാര്‍ട്ടി സെക്രട്ടറിക്കെതിരെയോ സംസാരിച്ചാലോ അയാളെ പോലെ ഒരു പുണ്യവാളന്‍ പിന്നെ വേറെ കാണില്ല. അപ്പോള്‍ അവരുടെ നിലപാട് വ്യക്തമാണ്. പാര്‍ട്ടിയെ അടിക്കാന്‍ കിട്ടുന്ന വടിയായി ആ വ്യക്തിയെ അതാരായാലും ഉപയോഗപ്പെടുത്തുക. അവര്‍ക്ക് ദിവ്യ പരിവേഷം ചാര്‍ത്തി കൊടുക്കുക അങ്ങിനെ ആ വ്യക്തിയെ അവരുടെ കൈയിലെ ഒരു ഉപകരണമായി മാറ്റിയെടുക്കുക. കണ്ണേ കരളേ എന്ന് ഏറ്റു വിളിക്കുന്ന ഒരു കോറസ് ഗ്രൂപ്പിന്റെ അകമ്പടിയോടെ അവരെ ചാനല്‍ വെളിച്ചത്തിന്റെ വെട്ടത്തില്‍ ക്യാമറകൂട്ടങ്ങള്‍ടയിലൂടെ ഓ.ബി.വാനുകളുടെ അകമ്പടിയോടെ നമ്മുടെ സ്വീകരണമുറിയിലെക്ക് അവര്‍ “ലൈവ്” ആയി എത്തിച്ചു തരും. പിന്നെ അവര്‍ പറയുന്നത് നമ്മള്‍ അങ്ങ് വിഴുങ്ങിയാല്‍ മാത്രം മതി. അപ്പോള്‍ അവരുടെ ഭൂതകാലത്തെക്കുറിച്ചു ഇതേ കൂട്ടര്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക്‌ മറക്കാം. അവര്‍ക്ക്‌ ഇഷ്ടപെടത്തെ ആ നൊസ്റ്റാള്‍ജിയ നമുക്കും വേണ്ട. ഇതാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിലേക്കാണ് അവര്‍ നിങ്ങളറിയാതെ നിങ്ങളെ നയിക്കുന്നത്.

അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ ഇന്ന് ഭൂരിപക്ഷവും ഭരണ വര്‍ഗ താല്പര്യം സംരക്ഷിക്കുന്നവയാണ്. പേരെടുത്തു പറയാതെ തന്നെ അവ ഏതൊക്കെയാണെന്ന് ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കോളമിസ്റ്റ്കളും കൂലി എഴുത്തുകാരുമായിരുന്നവര്‍ ഇന്ന് മാധ്യമ ക്വട്ടേഷന്‍ സംഘം ആയി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഈ ക്വട്ടേഷന്‍ സംഘങ്ങള്‍ ചിലപ്പോള്‍ കൂട്ടമായി നമ്മളെ ആക്രമിക്കും ചിലപ്പോള്‍ ഇവര്‍ തമ്മില്‍ തമ്മില്‍ ആക്രമിക്കും. എന്നാലും നക്കാപിച്ച കിട്ടുന്നിടത്ത്‌ ഇവരൊക്കെ ഒറ്റകെട്ടായി നില്‍ക്കും എന്ന് ഫ്ലാറ്റ്‌ വിവാദത്തില്‍ ഏറ്റവും ഒടുവിലായി നമ്മള്‍ കണ്ടു കഴിഞ്ഞു. ഈ ക്വട്ടേഷന്‍ ടീമിനെ ചെറുക്കാതെ നിങ്ങള്‍ക്ക്‌ ഒരടി മുന്നോട്ടു പോവാന്‍ കഴിയില്ല. മാധ്യമ പരിലാളന ഏല്‍ക്കാതെ ജനങ്ങളുടെ പരിലാളന ഏറ്റു കൊണ്ട് മാത്രം പ്രവര്‍ത്തിക്കുക. വിജയം നിങ്ങളുടേത് തന്നെയായിരിക്കും. വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തട്ടി മാറ്റി നമുക്ക്‌ മുന്നേറാം...

പ്രവാചക നിന്ദയും ഹിഡന്‍ അജണ്ടയും

ഈ അടുത്ത കാലത്ത്‌ പ്രവാചക നിന്ദ പല രൂപത്തില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്നതും അതിന്റെ ഫലമായി ലോക വ്യാപകമായി അതിനെതിരെയുള്ള പ്രതിഷേധം അക്രമത്തിലും മരണത്തിലും കലാശിക്കുന്നതുമായ ഒരു ദുഖകരമായ കാഴ്ച നാം കണ്ടു വരികയും ചെയ്യുന്നു. നമുക്ക് ഇതില്‍ നിന്ന് ഒരു ശാശ്വത മോചനമില്ലേ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മറ്റേതു മതസ്ഥരില്‍ നിന്നും ഭിന്നമായി മതത്ത
െ അതി വൈകാരികമായി സമീപിക്കുന്നത് കൊണ്ടാണ് മുസ്ലീങ്ങള്‍ ഇത്തരം ഒരു അവസ്ഥയില്‍ എളുപ്പം ചെന്ന് പെടുന്നത്. ഇത്തരം സമാനമായ പ്രശ്നങ്ങള്‍ മറ്റു മതസ്ഥര്‍ നേരിടുമ്പോള്‍ അവര്‍ ഏതു രൂപത്തിലാണ് അതിനോടു പ്രതികരിക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.

മുഹമ്മദ്‌ നബി വിമര്ശനത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അതിനോടു അസഹിഷ്ണുതയും കാട്ടിയിരുന്നില്ല മറിച്ച് അതിനെയൊക്കെ സൌമ്യമായി നേരിട്ട് കൊണ്ട് തന്നെയാണ് മുന്നോട്ടു പോയത്‌. നിരവധി തവണ നബിയെ വ്യക്തിപരമായി ആക്ഷേപിച്ചവരോട് നബി പ്രതികാരപരമായി ഒരിക്കലും പെരുമാറിയിട്ടില്ല. അങ്ങിനെയുള്ള നബിയുടെ പിന്മുറക്കാര്‍ ഇന്ന് അസഹിഷ്ണുത കാട്ടുന്നത് കാണുമ്പോള്‍ അതല്ലേ യഥാര്ത്ഥത്തില്‍ പ്രവാചക നിന്ദ എന്ന് വരെ തോന്നി പോവാറുണ്ട്.

നബിയുടെ കാലത്ത്‌ ഒരിക്കല്‍ അബു വക്കയുടെ മകന്‍ സാദ് നിസ്ക്കാര സമയത്ത്‌ തങ്ങളെ ബുദ്ധിമുട്ടിച്ച മക്ക നിവാസികളായ ചെറുപ്പക്കാരെ ഒട്ടകത്തിന്റെ എല്ല് എടുത്ത്‌ കായികമായി നേരിടുകയുണ്ടായി. മുസ്ലീങ്ങള്‍ എന്ന നിലയില്‍ ആദ്യമായി ഉണ്ടായ ഒരു സംഘട്ടനത്തില്‍ രക്തം കണ്ടത് അന്നായിരുന്നു. തുടര്ന്നു മുഹമ്മദ്‌ നബി ഇക്കാര്യം അറിയാനിടവന്നപ്പോള്‍ സാദിനെ ശാസിക്കുകയും അവരോടു ഉപദ്രവകാരികളായ മക്കക്കാരോടു ക്ഷമിക്കാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്‌. സഫ് വ പര്‍വ്വതത്തിനടുത്ത് വെച്ചായിരുന്നു ഈ സംഭവം.

ക അബ ക്കു പുറത്ത്‌ ഒരു ദിവസം നബി ഇരിക്കുമ്പോള്‍ അബു ജഹല്‍ എന്നയാള്‍ ആളുകളുടെ കൂട്ടത്തില്‍ വച്ച് നബിയെ വല്ലാതെ അപമാനിച്ചു. എന്നാല്‍ നബി ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്. ഹിജര്‍ ഇഷുമായേല്‍ എന്ന സ്ഥലത്ത്‌ ഖുറൈശികളുടെ മുന്നില്‍ വെച്ചായിരുന്നു ഈ അപമാനിക്കല്‍. പിന്നീട് ക അബ ക്ക് പുറത്ത്‌ കറുത്ത കല്ലിനടുത്ത് നബി പ്രാര്ത്ഥി്ക്കുന്ന സമയത്ത്‌ നബിയെ വലിയ കല്ല്‌ കൊണ്ട് രണ്ടു തവണ നേരിടാന്‍ അബു ജഹല്‍ ശ്രമിച്ചപ്പോള്‍ ഗബ്രിയേല്‍ എന്ന മാലാഖ അത് തടഞ്ഞു. ഇത് പോലെ തന്നെ ഒമറും ഹുദൈഫയുടെ മകന്‍ അബു ജഹമും ചേര്ന്ന് നബിയെ കൊല്ലാന്‍ ശ്രമിച്ചതും ഗബ്രിയേല്‍ എന്ന മാലാഖ പരാജയപ്പെടുത്തി. നബിയോടുള്ള വിരോധം കാരണം നബി സ്ഥിരമായി രാത്രി വഴി നടക്കുന്ന സ്ഥലത്ത് മൂര്‍ച്ചയുള്ള കല്ലുകള്‍ രാത്രികാലങ്ങളില്‍ അബു ലഹാബും അയാളുടെ ഭാര്യ ഉം ജമീലും വയ്ക്കുമായിരുന്നു. എന്നാല്‍ ദൈവ സഹായത്തോടെ നബി ഇതൊക്കെ അതിജീവിച്ചു. എന്നാണു നബിയെക്കുറിച്ച് വിവരിക്കുന്നിടത്ത് പറഞ്ഞിട്ടുള്ളത്‌. ഇങ്ങിനെയൊക്കെയുള്ള നബിയുടെ അനുയായികള്‍ വളരെ സഹിഷ്ണുത വച്ച് പുലര്‍ത്തണം. ശത്രുക്കളുടെ വലയില്‍ എളുപ്പം വീഴുകയല്ല വേണ്ടത്‌.

ആഗോളതലത്തില്‍ മുസ്ലീംകള്ക്കെതിരെ അമേരിക്കയും അവരുടെ സഖ്യ കക്ഷികളും ചേര്ന്ന് നടത്തുന്ന പ്രചാരണത്തിന് വിശ്വാസ്യത പകരുന്ന വിധത്തിലുള്ള പ്രവര്ത്ത്നങ്ങള്‍ നിര്ഭാഗ്യവശാല്‍ ഇസ്ലാമിലെ ഒരു കൂട്ടം ആളുകള്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി മുസ്ലീങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഭീകരവാദം, ബോംബാക്രമണം, കൂട്ടകൊല തുടങ്ങിയ തീവ്രവാദ പ്രവര്ത്ത നങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ എല്ലാം മുസ്ലീങ്ങളാണ് എന്ന ബോധപൂര്വ്വ മായ ഒരു പ്രചരണം നടത്തി മുസ്ലീങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്ത്താനുള്ള ഒരു ബോധപൂര്‍വ്വമായ ശ്രമം ഇപ്പോഴും നടക്കുന്നുണ്ട്. ഇത് ആഗോളതലത്തില്‍ നടത്തുന്ന അത്യന്തം ഹീനമായ ഒരു ഗൂഡശ്രമമാണ്. ഇതിന്റെയൊക്കെ ഭാഗമായി അമേരിക്കന്‍ എയിര്പോര്ട്ടുകളില്‍ നടക്കുന്ന പ്രത്യേക ചെക്കിങ്ങിനു പല ഉന്നത നേതാക്കളും സെലിബ്രിറ്റികളും പലപ്പോഴും ഇരയാവുന്നുണ്ട്. അതില്‍ ക്ഷമാപണം നടത്താന്‍ പോലും അവര്‍ പലപ്പോഴും തയ്യാറാവാറില്ല എന്നുള്ളതാണ് വസ്തുത.

ഈ രൂപത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴാണ് പ്രവാചക നിന്ദയുടെ പേരില്‍ ലോകത്താകമാനം അക്രമാസക്തമായ പ്രതിഷേധങ്ങളും കലാപങ്ങളും ഉണ്ടാകുന്നതും അതില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നതും. ഇത് യഥാര്ത്ഥ ത്തില്‍ തങ്ങളുടെ പ്രവാചകനോടുള്ള സ്നേഹ പ്രകടനമല്ല മറിച്ചു യഥാര്ത്ഥത്തില്‍ പ്രവാചക നിന്ദ തന്നെയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന തിരിച്ചറിവ് എന്ന് വരും ഇത്തരക്കാര്‍ക്ക്‌?. പ്രവാചകന്റെ അനുയായികള്‍ ഇങ്ങിനെയാണോ പെരുമാറെണ്ടത്? തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ മറ്റു വഴികള്‍ തേടിക്കൂടെ? ഇത്തരം അക്രമത്തിലൂടെ പ്രവാചകനെ നിന്ദിക്കുന്നവര്‍ പേടിച്ചു ഭയന്ന് അത് നിര്ത്തുമേന്നാണോ ഇത് ചെയ്യുന്നവര്‍ കരുതുന്നത്? ഒരിക്കലും ഇല്ല എന്നാണു അനുഭവം നമ്മളെ പഠിപ്പിക്കുന്നത്. അവര്‍ ഇത് കൂടുതല്‍ കൂടുതല്‍ ചെയ്യുകയും മുസ്ലീംകള്‍ അക്രമകാരികളും കൊലപാതകികളും അസഹിഷ്ണുതയുള്ളവരുമാണ് എന്ന് അവര്‍ വിളിച്ചു പറയുകയും ചെയ്യും.. അതിനു അറിഞ്ഞോ അറിയാതെയോ നാം ഇരകളാകണമോ എന്ന് നാം സ്വയം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതമായ ഇസ്ലാം മതത്തെ മറ്റുള്ളവരുടെ മുന്നില്‍ കരിവാരി തേക്കുന്ന ആളാവാന്‍ ഇനി എന്നെ കിട്ടില്ല എന്ന് ഓരോ മുസ്ലീമും പ്രതിജ്ഞയെടുക്കെണ്ടിയിരിക്കുന്നു.

അറിഞ്ഞോ? മനോരമ പണി തുടങ്ങി കേട്ടോ.....

മഹാ നടനായ തിലകന്റെ അകാല നിര്യാണത്തില്‍ എല്ലാവരും അനുശോചനം രേഖപെടുത്തുന്ന വേളയില്‍ മനോരമ ഇന്ന് പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ഈ കുറിപ്പിനാധാരം. 

ഈ അടുത്ത കാലത്തായി തങ്ങള്ക്കിഷ്ടമില്ലാത്ത ഒരു പാടു കാര്യങ്ങള്‍ നവ മാധ്യമങ്ങളില്‍ ഒന്നായ ഫെയ്സ്ബുക്കില്‍ ധാരാളമായി വരുന്നത് മനോരമയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പത്രങ്ങളില്‍ വില്പ്പനയില്‍ ഒന്നാം സ്ഥാനം മനോരമക്കാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നാം സ്ഥാനം ഇന്ന് ഫെയ്സ് ബുക്കിനാണ്. 
ഇന്നത്തെ മനോരമയില്‍ ഫെയ്സ്ബുക്കിനെ കളിയാക്കി കൊണ്ട് മനോരമ കൊടുത്ത ഒരു ലേഖനം ഒന്ന് വായിച്ചു നോക്കൂ. അതിനു താഴെ കൊടുത്ത ലിങ്ക ക്ലിക്ക്‌ ചെയ്‌താല്‍ മതി.

“ഫെയ്സ്ബുക്കോ വേറെ പണിയില്ലേ?” എന്ന പേരില്‍ ശ്രീമാന്‍ പി. കിഷോര്‍ എഴുതിയാണ് ബിസിനസ് ബുമില്‍ - "കല്യാണ പരസ്യങ്ങളില്‍ പരസ്യം വന്നു തുടങ്ങിയത്രേ പെണ്ണ് അല്ലെങ്കില്‍ ചെക്കന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കാത്താളാവണമെന്നു."

വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക്‌ ചെയ്യുക:

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12480198&programId=1073753761&tabId=0&contentType=EDITORIAL&BV_ID@


എന്ത് കൊണ്ട് മനോരമ ഫെയ്സ്ബുക്കിനെ ഭയപ്പെടുന്നു? തങ്ങള്ക്കിടഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇത് വരെ ദേശാഭിമാനിയിലോ കൈരളി, പീപ്പിള്‍ ചാനലിലോ മാത്രമേ വരാറുള്ളൂ. അത് മാര്ക്സിസ്റ്റ്കാര്‍ മാത്രമേ വാങ്ങുകയും വായിക്കുകയും കാണുകയുമുള്ളൂ. അഥവാ മറ്റുള്ളവര്‍ വായിച്ചു ചര്‍ച്ച നടത്തിയാല്‍ തന്നെ അതിനെതിരെ സി.പി.എം. വിരോധം എന്ന ഉമ്മാക്കി ഉപയോഗിച്ച് പ്രതിരോധിക്കാന്‍ മനോരമക്കറിയാം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ടു പോയിരിക്കുന്നു.

ഫേയ്സ്ബുക്കില്‍ നിരവധി ഗ്രൂപ്പുകളും ലൈക്കുകളുമായി ഇവിടെ ആളുകള്‍ അരങ്ങു തകര്ക്കുകയാണ്. അപ്രിയമായ കാര്യങ്ങള്‍ ചില വിരുതന്മാര്‍ എല്ലാ ഗ്രൂപ്പിലും കയറി അങ്ങ് പോസ്റ്റ്‌ ചെയ്യുകയാണ്. അത് എത്തുന്നത് പതിനായിരക്കണക്കിന് ആളുകളിലാണ്. ഒപ്പം അവരുടെ സുഹൃത്തുക്കളിലും. തമസ്ക്കരിച്ച വാര്ത്ത്കള്‍ പ്രാധാന്യത്തോടെ വരികയും ചര്ച്ചയാവുകയും ചെയ്യുന്നു. തങ്ങള്ക്കുര പരസ്യം തന്നു സഹായിക്കുന്നവരുടെ ഉല്പ്പ ന്നങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ (ഗുണനിലവാര കുറവ്‌) അത് കണ്ടു കെട്ടിയാല്‍ അതിനെതിരെ നടപടി എടുത്താല്‍ ആ വാര്ത്ത് ഇവര്‍ കൂട്ടമായി തമസ്ക്കരിക്കും. എന്നാല്‍ ഇന്ന് അവയൊക്കെ ചൂടപ്പം പോലെ ഫെയ്സുബുക്കില്‍ വിളമ്പുകയാണ്. ഒന്നും മൂടി വെക്കാന്‍ പറ്റുന്നില്ല ആരുടെയും താല്പ്പര്യം സംരക്ഷിക്കാന്‍ പഴയ പോലെ പറ്റുന്നില്ല. എന്തിനധികം സര്ക്കുലേഷനില്‍ ഒന്നാം സ്ഥാനം നേടിയ മനോരമ ഫ്ലാറ്റ്‌ തട്ടിപ്പിലും തങ്ങള്‍ ഒന്നാം സ്ഥാനം നില നിര്ത്തിയ കാര്യം, തങ്ങളുടെ പത്രജീവനക്കാര്‍ ഒപ്പിച്ച ഫ്ലാറ്റ് തട്ടിപ്പുകളുടെ പിന്നാമ്പുറ കഥകള്‍ പോലും ഈയിടെ അങാടിപ്പാട്ടായി. ഇതിനൊക്കെ അവര്‍ ഉപകാരസ്മരണ ചെയ്യുന്നത് ആരോടാണെന്നും ജനം മനസ്സിലാക്കി.


വാര്ത്ത്കളിലെ വൈരുദ്ധ്യം... തങ്ങളുടെ നിക്ഷിപ്ത താല്പര്യം, അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത തുടങ്ങി എല്ലാം ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നു. ആയിരം നാവുള്ള കാര്ട്ടൂണുകള്‍ നിരന്തരം തങ്ങള്ക്ക് നേരെ പല്ലിളിച്ചു കാണിക്കുന്നു. തങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെ അനുദിനം നഗ്നരാക്കുന്നു. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു. ജനം അത് ഏറ്റു പറയുന്നു. ഏറ്റവും ഒടുവില്‍ മാണി സാറിന്റെ ബ്രിട്ടീഷു പാര്‍ലിമെന്റിലെ പ്രസംഗ വാര്ത്ത അടക്കം നാണക്കേട് ആയി മനോരമക്ക്. അങ്ങിനെ അനുദിനം ഉദാഹരണ സഹിതം തുറന്നു കാട്ടപ്പെടുന്ന മനോരമ ഫെയ്സ്ബുക്കിനെ വല്ലാതെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. “We Hate Manorama” എന്ന ഗ്രൂപ്പില്‍ തന്നെ പതിനായിരത്തില്‍ അധികം അംഗങ്ങള്‍ ഉണ്ട്. ഇതിനു പുറമേ മറ്റു നിരവധി ഗ്രൂപ്പുകള്‍ വേറെയും.

ആദ്യകാലങ്ങളില്‍ സി.പി.എം. പ്രവര്ത്തകര്‍ ഫെയ്സ്ബുക്കില്‍ ഇന്നത്തെ അത്ര സജീവമായിരുന്നില്ല അന്ന് മനോരമക്ക് പ്രശ്നവുമില്ലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഫെയ്സുബുക്ക് രാഷ്ട്രീയം സജീവമായതോടെ തകരുന്നത് തങ്ങള്‍ കെട്ടിപൊക്കിയ അടിത്തറ ആണെന്ന തിരിച്ചറിവ് മനോരമക്ക് വന്നു തുടങ്ങി.

ഇനി ജനങ്ങളുടെ ഫെയ്സ്ബുക്കിനോടുള്ള ഭ്രമം ഇല്ലാതാക്കണം. അതിനു ഫെയ്സുബുക്കിനെതിരെ അപവാദ പ്രചരണം നടത്തണം പറ്റുമെങ്കില്‍ അത് എത്രയും പെട്ടെന്ന് പൂട്ടിക്കണം. ഇല്ലെങ്കില്‍ ഒലിച്ചു പോകുന്നത് തങ്ങളുടെ കാലിന്നടിയിലെ മണ്ണാണ് തങ്ങളുടെ നിലനില്പ്പ് തന്നെ അപകടത്തിലാവുന്ന ഈ അവസ്ഥ തരണം ചെയ്യേണ്ടത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണ്. ഇനിയങ്ങോട്ട് അത് നിരന്തരം പ്രതീക്ഷിക്കാം. .

ഇത് പറയുമ്പോള്‍ ഒരണ സമരത്തിലൂടെ വിദ്യാര്ത്ഥി നേതാക്കളായി കടന്നു വന്ന എ.കെ. ആന്റണി, വയലാര്‍ രവി (കേന്ദ്ര മന്ത്രിമാര്‍), ഉമ്മന്‍ ചാണ്ടി (കേരള മുഖ്യമന്ത്രി) എന്നിവര്‍ ഭരണത്തിന്റെ ഉന്നതങ്ങളിലാണിന്ന്. ആദ്യത്തെ ഇ.എം.എസ് സര്ക്കാരിനെ വിമോചന സമരകാലത്ത് മറിച്ചിടാന്‍ സമരം നടത്തിയ വിദ്യാര്ത്ഥി നേതാക്കളാണ് മേല്പരഞ്ഞവര്‍. ഇവരുടെ അന്നത്തെ സമരാഭാസങ്ങള്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അന്നൊക്കെ വിദ്യാര്ഥി് സമരത്തിനു സര്‍വ്വവിധ പിന്തുണയും നല്കി്വന്ന മനോരമ പില്ക്കായലത്ത്‌ കലാലയങ്ങളില്‍ എസ്. എഫ്. ഐ. ആധിപത്യം സ്ഥാപിച്ചപ്പോള്‍ വിദ്യാര്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ പേരില്‍ അക്രമരാഷ്ട്രീയം എന്ന് പറഞ്ഞു പ്രചരണം നടത്തുകയും കലാലയങ്ങളില്‍ നിന്ന് വിദ്യാര്ത്ഥി രാഷ്ട്രീയം തന്നെ നിരോധിക്കണം എന്ന് പറഞ്ഞു പ്രചന്ധമായ പ്രചരണം അഴിച്ചു വിടുകയും ചെയ്തു. അന്ന് അതിനു കാരണം വിദ്യാലയങ്ങളില്‍, വിദ്യാര്ത്ഥികള്‍ക്കിടയില്‍ എസ്. എഫ്.ഐ.യുടെ ആധിപത്യം ആയിരുന്നു. സഖാവ് ഇ.എം.എസ് ഇക്കാര്യം അന്ന് തുറന്നു കാണിക്കുകയുണ്ടായി.

ഇവിടെ ഇപ്പോള്‍ മനോരമ വീണ്ടും തങ്ങളുടെ പഴയ പരിപാടി പുതിയ രൂപത്തില്‍ തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന നാളുകള്‍ അവര്‍ ഏതൊക്കെ രൂപത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം. ജാഗ്രതൈ!!