തെയ്യവും തീയ്യരും - 8
തീയ്യരും ക്ഷേത്രങ്ങളും:
മലബാറിനെ സംബന്ധിച്ചിടത്തോളം തീയ്യ സമുദായത്തിന് ക്ഷേത്രങ്ങളുണ്ടായിരുന്നില്ല. മലബാറിലെ തീയ്യര്‍ ക്ഷേത്രങ്ങളിലോ ക്ഷേത്രാചാരങ്ങളിലോ വിശ്വസിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായത് മാതിരിയുള്ള ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുള്ള സമരങ്ങള്‍ മലബാറില്‍ ഉണ്ടായതേയില്ല. മലബാറിലെ മിക്കവാറും എല്ലാ കുടുംബങ്ങള്‍ക്കും തറവാട്ട് വകയായുള്ള കാവുകളും കോട്ടങ്ങളും മറ്റും ഉണ്ടായിരുന്നു. ഇതിനു പുറമേ സമുദായത്തിന് ഒന്നാകെയുള്ള കാവുകള്‍ വേറെയുമുണ്ടായിരുന്നു. അവിടങ്ങളിലൊക്കെ പരദൈവതകളെയും വീരാരാധനാമൂര്‍ത്തികളെയും കേട്ടിയാടിക്കുമായിരുന്നു. അത് കൊണ്ട് തന്നെ മലബാറിലെ തീയര്‍ക്ക് മറ്റൊരു ദൈവത്തെയോ, ക്ഷേത്രത്തെയോക്കുറിച്ച് ആലോചിക്കെണ്ടിയേ വന്നില്ല.
എന്നാല്‍ ശ്രീനാരായണഗുരു (ഈഴവന്‍), ചട്ടമ്പി സ്വാമികള്‍ (നായര്‍) എന്നിവരുടെ നേത്രുത്വത്തില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം ശക്തിപ്പെട്ട സമയത്ത് തന്നെയാണ് ഇന്ത്യന്‍ സ്വാന്ത്ര്യ സമരവും മറ്റും അതിന്റെ ഉച്ചസ്ഥായിയിലേക്ക് കാലെടുത്ത് വെക്കാന്‍ ആരംഭിച്ചത്. ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് തിരുവിതാംകൂറിലെ ഈഴവരുടെ ഇടയിലുണ്ടായ ഉണര്‍വ് അത് ശ്രീനാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ടിച്ചത് മുതല്‍ ആരംഭിച്ചതും, വ്യാപകമായതും ഒടുവില്‍ മറ്റ് ക്ഷേത്രങ്ങളില്‍ തങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചു സമരത്തിലേക്ക് നീങ്ങിയതും അന്തിമമായി ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായതും.
ഈഴവ ശിവനെ പ്രതിഷ്ഠിച്ച നാരായണ ഗുരു അടങ്ങിയിരുന്നില്ല. കേരളമാകെ അമ്പലങ്ങള്‍ (ക്ഷേത്രങ്ങള്‍) പണിയുന്നതിലെക്ക് അത് കൊണ്ട് ചെന്നെത്തിച്ചു. അതിന്റെ ഭാഗമായി മലബാറിലെ തീയ്യരെ ഈഴവരുടെ ഭാഗമായി കണ്ടു കൊണ്ട് കോഴിക്കോടും, തലശ്ശേരിയിലും കണ്ണൂരിലും നാരായണഗുരു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി. അതുവരെ ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കാതിരുന്ന ഒരു വിഭാഗം തീയ്യര്‍ ഈ പുത്തന്‍ പ്രവണതയില്‍ ആകൃഷ്ടരായി അതിന്റെ വക്താക്കളായി. ഇതോടൊപ്പം ക്ഷേത്ര പ്രവേശന വിളംബരവും കൂടി വന്നതോടെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക എന്നുള്ളതും ആരാധന നടത്തുക എന്നുള്ളതും ഒരു വലിയ കാര്യമായി അധസ്ഥിത വിഭാഗങ്ങള്‍ കരുതി തുടങ്ങി. അങ്ങിനെയാണ് മലബാറില്‍ ആദ്യമായി തീയ്യര്‍ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് അതിന്റെ വക്താക്കള്‍ ആവാന്‍ തുടങ്ങിയത്. ഇതിന്റെ മറപിടിച്ചു കൊണ്ട് പല കാവുകളെയും മഠങ്ങളെയും അവര്‍ അത് വരെ വിളിച്ചിരുന്ന പേര് മാറ്റിക്കൊണ്ട് ക്ഷേത്രം എന്ന് വിളിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ മറ്റുള്ളവര്‍ അങ്ങിനെ വിളിച്ചു തുടങ്ങി.
അങ്ങിനെ മറ്റ് പിന്നോക്ക ജാതിയില്‍പ്പെടുന്ന തീയ്യരുടെ പല ആരാധനാ കേന്ദ്രങ്ങളും ക്ഷേത്രങ്ങള്‍ എന്ന് പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത നിരവധി പേര്‍ തീയ്യരില്‍ ഉണ്ടായി. അവര്‍ തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളുമായി മുന്നോട്ടു പോയി. പുതുതലമുറയാകട്ടെ തങ്ങള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ സൌഭാഗ്യം പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. അതിന്റെ ഭാഗമായി ക്ഷേത്രത്തിലെന്ന പോലെ പ്രതിഷ്ഠകളും തെയ്യങ്ങള്‍ക്ക് ഒരുക്കുന്ന ചടങ്ങുകളും ഉണ്ടായിതുടങ്ങി.
കാവും ക്ഷേത്രവും അനുഷ്ഠാന ക്രമത്തിലും ആരാധാനാ രീതിയിലും അത്യന്തം വിത്യസ്തമാണെന്ന പ്രാഥമിക പാഠം പോലും പുതിയ തലമുറ വിസ്മരിക്കുകയാണ്. ക്ഷേത്രകാര്യങ്ങള്‍ മന്ത്ര തന്ത്രാദികളോടെ നിര്‍വ്വഹിക്കപ്പെടുന്ന വൈദികാരാധനാ ക്രമമാണ് സ്വീകരിക്കുന്നതെങ്കില്‍ തെയ്യക്കാവുകളില്‍ ദ്രാവിഡ ആരാധനാരീതി അനുസരിച്ചുള്ള ‘വരവിളിയിലൂടെ’ ദൈവത്തെ മെയ്യിലാവാഹിച്ചുള്ള ഉറഞ്ഞാട്ടവും അനുഗ്രഹ ലബ്ദിയുമാണ് നടക്കുന്നത്.
ഒരു തെയ്യത്തെയും മന്ത്രസിദ്ധി കൊണ്ട് ഒരിടത്ത് തന്നെ പിടിച്ചു വെക്കാന്‍ കഴിയുകയില്ല എന്ന് കുണ്ടോറ ചാമുണ്ഡിയുടെ തോറ്റം പാട്ടുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ തെയ്യത്തിന്റെ ആത്മസത്തയെ കളിയാക്കുകയാണ് തെയ്യപ്രതിഷ്ഠയിലൂടെ ഇത്തരക്കാര്‍ ചെയ്യുന്നത്.
ഒരിടത്തെ കാവില്‍ തന്ത്രീശ്വരന്‍ ആവാഹിച്ചുറപ്പിച്ചു പ്രതിഷ്ഠ കൊടുത്ത പുതിയ ഭഗവതി തെയ്യത്തെ മറ്റൊരു കാവിലെ കളിയാട്ട വേളയില്‍ ചമയമണിഞ്ഞ് വന്ന കോലക്കാരന്‍ ‘വരിക വരിക’ എന്ന് എത്ര വിളിച്ചാലും ഈ തെയ്യത്തിനു വരാന്‍ കഴിയില്ലല്ലോ ?
ചുരുക്കത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായൊരു അനുഷ്ഠാനകര്‍മ്മത്തെ നവീകരിക്കാന്‍ ഭീമമായ തുക ചിലവഴിക്കുന്നവര്‍ തെയ്യാരാധനയുടെ അടിസ്ഥാന തത്വം പോലും വിസ്മരിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാതെ വയ്യ.
“തെയ്യങ്ങള്‍ മഹാക്ഷേത്രങ്ങളിലെ ദേവന്മാരെ പോലെ ഒരേ കോവിലില്‍ത്തന്നെ നിരന്തരം കുടികൊള്ളുന്നില്ല. മറിച്ച് തെയ്യങ്ങള്‍ മായിക പ്രപഞ്ചത്തിലെങ്ങും നിറഞ്ഞു നില്‍ക്കുകയാണെന്നാണ് സങ്കല്പം. അത് കൊണ്ടാണ് കോലക്കാരന്‍ വേഷമണിഞ്ഞു കാവിന്‍ മുറ്റത്ത് തൊഴുത് നിന്ന് ‘വരിക വരിക ദൈവമേ’ എന്ന് തോറ്റം പാടുന്നത്. ഈ വരവിളി കേട്ടാണത്രെ തെയ്യം പള്ളിയറയിലെ പാമാടപ്പലമേല്‍ വന്നിരുന്ന് ആയുധ ദീപാദികളിലൂടെ കോലക്കാരനിലേക്ക് ആവേശിക്കുന്നത്” .
തിരുത്താന്‍ പറ്റാത്തത്ര മുന്നോട്ട്, പുതു തലമുറ തങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ച് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു എന്ന് ചുരുക്കം. ഈ വസ്തുത അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വന്തമായി ക്ഷേത്രങ്ങളോ കാവുകളോ ഇല്ലാതിരുന്ന ഒരു കൂട്ടര്‍ മറ്റുള്ളവരുടെതു കണ്ടു നമുക്കും അത് പോലെയുള്ള ഒന്ന് വേണമെന്ന് കരുതി ക്ഷേത്രങ്ങള്‍ ഉണ്ടാക്കുന്നതും വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ മലബാറിലെ തീയര്‍ ഇതിന്റെ പിറകെ പോകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഗണപതിഹോമം: വൈദിക രൂപത്തിലും താന്ത്രിക രൂപത്തിലുമുള്ള ആചാര പ്രകാരമാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി വിഘ്നേശ്വരനു നടത്തുന്ന ഹോമമാണ് ഗണപതിഹോമം എന്ന് പറയാം. അത് പോലെ കേതു ദശ മാറാന്‍ വേണ്ടിയും ഈ ഹോമം നടത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ശിവ-പാര്‍വതി പുത്രനായ ഗണപതിയാണ് വിഘ്നേശ്വരന്‍. വേദങ്ങളിലും ഉപനിഷത്തുകളിലും ഗണപതി ഹോമത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ആദിശങ്കരാചാര്യരുടെ കാലം മുതലാണ് ഗണപതി പ്രശസ്തി നേടിയത്. അതിനു കാരണം അക്കാലം മുതലാണ് ഗണപതിയെ പ്രധാന ദേവതയായി കണക്കാക്കി പൂജയും ഹോമവും നടത്താന്‍ തുടങ്ങിയത്.
അങ്ങിനെ തീര്‍ത്തും ആര്യന്‍മാരുടെ വൈദികവും താന്ത്രികവുമായ ഒരാചാരമായ ഗണപതി ഹോമം ഇന്ന് ദ്രാവിഡ ആചാരം പിന്തുടരുന്ന ഒരു സമുദായം ഏറ്റെടുത്ത് നടത്തുന്നത് കാണാന്‍ കൌതുകമുണ്ട്. തീയ്യരുടെ ഇടയില്‍ അടുത്ത കാലത്ത് ഉണ്ടായ ഒരു ഫാഷന്‍ ആണ് തങ്ങളുടെ ഗൃഹപ്രവേശന സമയത്ത് ഗണപതി ഹോമം നടത്തുക എന്നുള്ളത്. അതിനു വേണ്ടി അത് നടത്തിക്കിട്ടാന്‍ നമ്പൂതിരിമാരെ അന്വേഷിച്ചു പോകലും. അതിരാവിലെ സൂര്യോദയത്തിനു മുന്നേ നടത്തുന്ന ഈ ഹോമം വൈദിക രീതിയിലുള്ള പൂജാ ക്രമമാണ്. മറ്റ് സമയങ്ങളില്‍ ഈ പൂജ വളരെ വിരളമായി മാത്രമേ നടത്താറുള്ളൂ.
അഷ്ട ദ്രവ്യങ്ങള്‍ ആണ് ഈ ഹോമത്തിനു വേണ്ടി ഉപയോഗിക്കുന്നത്. ഓരോ ദ്രവ്യവും ഓരോ ദേവതമാര്‍ക്ക് സമമാണ്. അവരെ ഹോമത്തിനു മുന്നായി അതിലേക്ക് ആവാഹിക്കുകയോ അവര്‍ക്കായി സ്തുതി നടത്തുകയോ ചെയ്യും. ഒപ്പം തേന്‍, നെയ്യ് തുടങ്ങിയ മറ്റ് ദ്രവ്യങ്ങളും ഇതില്‍ ചേര്‍ക്കും. പലയിടത്തും പല രീതിയിലാണ് ദ്രവ്യങ്ങള്‍ പൂജക്ക് ഉപയോഗിക്കുന്നത്. പല തരത്തിലുള്ള മന്ത്രങ്ങള്‍ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഗണപതി മൂല മന്ത്ര, മാല മന്ത്ര, ക്ഷിപ്ര പ്രസാദ മന്ത്ര, ഗണപതി ഗായത്രി മന്ത്ര, ഗണപതി അഥര്‍വ ശീര്‍ഷ മന്ത്ര എന്നിവയാണ് ഈ മന്ത്രങ്ങള്‍. ഗണപതി ഹോമം, മഹാ ഗണപതി ഹോമം, വല്ലഭ ഗണപതി ഹോമം, ലക്ഷ്മി ഗണപതി ഹോമം തുടങ്ങി നിരവധിയായ ഗണപതി ഹോമങ്ങള്‍ ഉണ്ട്.
തീര്‍ത്തും വൈദിക സമ്പ്രദായ പ്രകാരമുള്ള ഈ ആരാധനാ രീതി തീയ്യരുടെ ആരാധന രീതിയുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല എങ്കിലും കൂടുതല്‍ പേര്‍ ഈ രീതി പിന്തുടരുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.
(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ