തെയ്യച്ചരിത്രം –11
ഭദ്രകാളി:
പാണന്‍മാര്‍
കെട്ടിയാടുന്ന തെയ്യമാണ് ഭദ്രകാളി. കാളി ദേവി പ്രായപൂര്‍ത്തിയായ സമയത്ത് കുളിക്കാന്‍
വേണ്ടി മഹാദേവനോട് പുതിയ വസ്ത്രം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതെ ആര്യയങ്കര
പെരുവണ്ണാത്തിയെ കാണാന്‍ ആവശ്യപ്പെടുകയും അത് പ്രകാരം അവരെ ബന്ധപ്പെട്ടപ്പോള്‍
അവരും വസ്ത്രം നല്‍കാതെ വരികയും അടുത്തുള്ള കുളത്തില്‍ നിന്ന് കുളിക്കുന്നത്
മുടക്കുകയും ചെയ്തു. കോപാകുലയായ കാളി
വണ്ണാത്തിയെ കൊല ചെയ്യുകയും വണ്ണാത്തി പിന്നീട് ദൈവക്കരുവായി മാറുകയും ചെയ്തു.
മറ്റൊരിക്കല്‍ ദേവി ആര്യരുടെ സമ്പത്തിന്റെ വിഹിതം തനിക്ക് നല്‍കാത്തതില്‍ ദ്വേഷ്യം
പൂണ്ടു പന്ത്രണ്ട് ആര്യന്‍മാരെ തലയറുത്ത് അവരുടെ തലകള്‍ മാലയായി തന്റെ
കഴുത്തിലണിഞ്ഞു.
ഭദ്രകാളി
തെയ്യം വീഡിയോ കാണാന്‍
കടപ്പാട്:
നിധീഷ് പി.വി.
അങ്കക്കുളങ്ങര ഭഗവതി (പടുവളത്തില്‍ പരദേവത):
ദേവാസുര യുദ്ധ മദ്ധ്യേ പടജയിക്കാന്‍ അവതരിച്ച യുദ്ധ
ദേവതയാണ് അങ്കക്കുളങ്ങര ഭഗവതി. അങ്കംവെട്ടി ജയിച്ച അമ്മദൈവമാണ് അങ്കക്കുളങ്ങര ഭഗവതി. അങ്കക്കുളങ്ങരക്കാവിലാണ് ഈ ദേവതയുടെ
മുഖ്യസ്ഥാനം. അങ്കക്കുളങ്ങര
ഭഗവതിയുടെ ആരൂഡസ്ഥാനമായ മഞ്ഞത്തൂര്‍ കാവ് അങ്കക്കുളങ്ങര ഭഗവതി ക്ഷേത്രം എന്ന്
അറിയപ്പെടുന്നു. വണ്ണാൻ
സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. ഫെബ്രുവരി മാസം രണ്ടാമത്തെ ആഴ്ചയില്‍
രണ്ടു ദിവസങ്ങളിലായാണ് ഇവിടെ തെയ്യം കെട്ടിയാടിക്കുന്നത്. ആദ്യ ദിവസം
തെയ്യത്തിന്റെ തോറ്റവും പിറ്റേന്നു തെയ്യവും പുറപ്പെടും. അരയില്‍ കുത്തുപന്തവും, വൈരിദ്ദളമെന്ന പ്രത്യേക
മുഖത്തെഴുത്തുമുള്ള ഈ തെയ്യത്തിന്റെ മുടി വട്ട മുടിയാണ്. പടുവളം നാട്ടില്‍
നാടുവാഴികള്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു പക്ഷം ചേര്‍ന്ന് യുദ്ധം നയിച്ച മൂന്നു
ദൈവതങ്ങളില്‍ ഒന്നാണ് പടുവളത്തില്‍ പരദേവത എന്ന് കൂടി അറിയപ്പെടുന്ന അങ്കക്കുളങ്ങര
ഭഗവതി.
അങ്കകുളങ്ങര ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
കടപ്പാട്: കേരള ടൂറിസം
പണയക്കാട്ട് ഭഗവതി:
വണ്ണാന്‍ സമുദായം കെട്ടിയാടുന്ന ഈ യുദ്ധ ദേവത പിറന്നത്
രുധിരപ്പുഴയിലാണ്. അസുരകുലത്തെ മുച്ചൂടും മുടിച്ച മഹാദേവിയാണിവര്‍. കാങ്കോല്‍ കളരി
സ്ഥാനത്താണ് ഈ ദേവി കുടികൊള്ളുന്നത്. ദേവി മുഖ്യ ദേവതയായി കുടികൊള്ളുന്ന കാവിനു
ചിലേടങ്ങളില്‍ പണയക്കാട്ട് എന്ന് വിളിച്ചു വരാറുണ്ട്. മനിയാനിമാരില്‍ ചിലര്‍, ചൂവാട്ട പൊതുവാള്‍ തറവാട്, നായര്‍ തറവാട്ടുകാര്‍
എന്നിവര്‍ ദേവിക്ക് കുലദേവതാ സ്ഥാനം നല്‍കി കാണുന്നു.
പണയക്കാട്ട് ഭഗവതിയുടെ വീഡിയോ കാണാന്‍:
കടപ്പാട്: കേരള ടൂറിസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ