2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

പ്രവാചക നിന്ദയും ഹിഡന്‍ അജണ്ടയും

ഈ അടുത്ത കാലത്ത്‌ പ്രവാചക നിന്ദ പല രൂപത്തില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്നതും അതിന്റെ ഫലമായി ലോക വ്യാപകമായി അതിനെതിരെയുള്ള പ്രതിഷേധം അക്രമത്തിലും മരണത്തിലും കലാശിക്കുന്നതുമായ ഒരു ദുഖകരമായ കാഴ്ച നാം കണ്ടു വരികയും ചെയ്യുന്നു. നമുക്ക് ഇതില്‍ നിന്ന് ഒരു ശാശ്വത മോചനമില്ലേ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മറ്റേതു മതസ്ഥരില്‍ നിന്നും ഭിന്നമായി മതത്ത
െ അതി വൈകാരികമായി സമീപിക്കുന്നത് കൊണ്ടാണ് മുസ്ലീങ്ങള്‍ ഇത്തരം ഒരു അവസ്ഥയില്‍ എളുപ്പം ചെന്ന് പെടുന്നത്. ഇത്തരം സമാനമായ പ്രശ്നങ്ങള്‍ മറ്റു മതസ്ഥര്‍ നേരിടുമ്പോള്‍ അവര്‍ ഏതു രൂപത്തിലാണ് അതിനോടു പ്രതികരിക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.

മുഹമ്മദ്‌ നബി വിമര്ശനത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അതിനോടു അസഹിഷ്ണുതയും കാട്ടിയിരുന്നില്ല മറിച്ച് അതിനെയൊക്കെ സൌമ്യമായി നേരിട്ട് കൊണ്ട് തന്നെയാണ് മുന്നോട്ടു പോയത്‌. നിരവധി തവണ നബിയെ വ്യക്തിപരമായി ആക്ഷേപിച്ചവരോട് നബി പ്രതികാരപരമായി ഒരിക്കലും പെരുമാറിയിട്ടില്ല. അങ്ങിനെയുള്ള നബിയുടെ പിന്മുറക്കാര്‍ ഇന്ന് അസഹിഷ്ണുത കാട്ടുന്നത് കാണുമ്പോള്‍ അതല്ലേ യഥാര്ത്ഥത്തില്‍ പ്രവാചക നിന്ദ എന്ന് വരെ തോന്നി പോവാറുണ്ട്.

നബിയുടെ കാലത്ത്‌ ഒരിക്കല്‍ അബു വക്കയുടെ മകന്‍ സാദ് നിസ്ക്കാര സമയത്ത്‌ തങ്ങളെ ബുദ്ധിമുട്ടിച്ച മക്ക നിവാസികളായ ചെറുപ്പക്കാരെ ഒട്ടകത്തിന്റെ എല്ല് എടുത്ത്‌ കായികമായി നേരിടുകയുണ്ടായി. മുസ്ലീങ്ങള്‍ എന്ന നിലയില്‍ ആദ്യമായി ഉണ്ടായ ഒരു സംഘട്ടനത്തില്‍ രക്തം കണ്ടത് അന്നായിരുന്നു. തുടര്ന്നു മുഹമ്മദ്‌ നബി ഇക്കാര്യം അറിയാനിടവന്നപ്പോള്‍ സാദിനെ ശാസിക്കുകയും അവരോടു ഉപദ്രവകാരികളായ മക്കക്കാരോടു ക്ഷമിക്കാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്‌. സഫ് വ പര്‍വ്വതത്തിനടുത്ത് വെച്ചായിരുന്നു ഈ സംഭവം.

ക അബ ക്കു പുറത്ത്‌ ഒരു ദിവസം നബി ഇരിക്കുമ്പോള്‍ അബു ജഹല്‍ എന്നയാള്‍ ആളുകളുടെ കൂട്ടത്തില്‍ വച്ച് നബിയെ വല്ലാതെ അപമാനിച്ചു. എന്നാല്‍ നബി ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്. ഹിജര്‍ ഇഷുമായേല്‍ എന്ന സ്ഥലത്ത്‌ ഖുറൈശികളുടെ മുന്നില്‍ വെച്ചായിരുന്നു ഈ അപമാനിക്കല്‍. പിന്നീട് ക അബ ക്ക് പുറത്ത്‌ കറുത്ത കല്ലിനടുത്ത് നബി പ്രാര്ത്ഥി്ക്കുന്ന സമയത്ത്‌ നബിയെ വലിയ കല്ല്‌ കൊണ്ട് രണ്ടു തവണ നേരിടാന്‍ അബു ജഹല്‍ ശ്രമിച്ചപ്പോള്‍ ഗബ്രിയേല്‍ എന്ന മാലാഖ അത് തടഞ്ഞു. ഇത് പോലെ തന്നെ ഒമറും ഹുദൈഫയുടെ മകന്‍ അബു ജഹമും ചേര്ന്ന് നബിയെ കൊല്ലാന്‍ ശ്രമിച്ചതും ഗബ്രിയേല്‍ എന്ന മാലാഖ പരാജയപ്പെടുത്തി. നബിയോടുള്ള വിരോധം കാരണം നബി സ്ഥിരമായി രാത്രി വഴി നടക്കുന്ന സ്ഥലത്ത് മൂര്‍ച്ചയുള്ള കല്ലുകള്‍ രാത്രികാലങ്ങളില്‍ അബു ലഹാബും അയാളുടെ ഭാര്യ ഉം ജമീലും വയ്ക്കുമായിരുന്നു. എന്നാല്‍ ദൈവ സഹായത്തോടെ നബി ഇതൊക്കെ അതിജീവിച്ചു. എന്നാണു നബിയെക്കുറിച്ച് വിവരിക്കുന്നിടത്ത് പറഞ്ഞിട്ടുള്ളത്‌. ഇങ്ങിനെയൊക്കെയുള്ള നബിയുടെ അനുയായികള്‍ വളരെ സഹിഷ്ണുത വച്ച് പുലര്‍ത്തണം. ശത്രുക്കളുടെ വലയില്‍ എളുപ്പം വീഴുകയല്ല വേണ്ടത്‌.

ആഗോളതലത്തില്‍ മുസ്ലീംകള്ക്കെതിരെ അമേരിക്കയും അവരുടെ സഖ്യ കക്ഷികളും ചേര്ന്ന് നടത്തുന്ന പ്രചാരണത്തിന് വിശ്വാസ്യത പകരുന്ന വിധത്തിലുള്ള പ്രവര്ത്ത്നങ്ങള്‍ നിര്ഭാഗ്യവശാല്‍ ഇസ്ലാമിലെ ഒരു കൂട്ടം ആളുകള്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി മുസ്ലീങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഭീകരവാദം, ബോംബാക്രമണം, കൂട്ടകൊല തുടങ്ങിയ തീവ്രവാദ പ്രവര്ത്ത നങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ എല്ലാം മുസ്ലീങ്ങളാണ് എന്ന ബോധപൂര്വ്വ മായ ഒരു പ്രചരണം നടത്തി മുസ്ലീങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്ത്താനുള്ള ഒരു ബോധപൂര്‍വ്വമായ ശ്രമം ഇപ്പോഴും നടക്കുന്നുണ്ട്. ഇത് ആഗോളതലത്തില്‍ നടത്തുന്ന അത്യന്തം ഹീനമായ ഒരു ഗൂഡശ്രമമാണ്. ഇതിന്റെയൊക്കെ ഭാഗമായി അമേരിക്കന്‍ എയിര്പോര്ട്ടുകളില്‍ നടക്കുന്ന പ്രത്യേക ചെക്കിങ്ങിനു പല ഉന്നത നേതാക്കളും സെലിബ്രിറ്റികളും പലപ്പോഴും ഇരയാവുന്നുണ്ട്. അതില്‍ ക്ഷമാപണം നടത്താന്‍ പോലും അവര്‍ പലപ്പോഴും തയ്യാറാവാറില്ല എന്നുള്ളതാണ് വസ്തുത.

ഈ രൂപത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴാണ് പ്രവാചക നിന്ദയുടെ പേരില്‍ ലോകത്താകമാനം അക്രമാസക്തമായ പ്രതിഷേധങ്ങളും കലാപങ്ങളും ഉണ്ടാകുന്നതും അതില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നതും. ഇത് യഥാര്ത്ഥ ത്തില്‍ തങ്ങളുടെ പ്രവാചകനോടുള്ള സ്നേഹ പ്രകടനമല്ല മറിച്ചു യഥാര്ത്ഥത്തില്‍ പ്രവാചക നിന്ദ തന്നെയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന തിരിച്ചറിവ് എന്ന് വരും ഇത്തരക്കാര്‍ക്ക്‌?. പ്രവാചകന്റെ അനുയായികള്‍ ഇങ്ങിനെയാണോ പെരുമാറെണ്ടത്? തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ മറ്റു വഴികള്‍ തേടിക്കൂടെ? ഇത്തരം അക്രമത്തിലൂടെ പ്രവാചകനെ നിന്ദിക്കുന്നവര്‍ പേടിച്ചു ഭയന്ന് അത് നിര്ത്തുമേന്നാണോ ഇത് ചെയ്യുന്നവര്‍ കരുതുന്നത്? ഒരിക്കലും ഇല്ല എന്നാണു അനുഭവം നമ്മളെ പഠിപ്പിക്കുന്നത്. അവര്‍ ഇത് കൂടുതല്‍ കൂടുതല്‍ ചെയ്യുകയും മുസ്ലീംകള്‍ അക്രമകാരികളും കൊലപാതകികളും അസഹിഷ്ണുതയുള്ളവരുമാണ് എന്ന് അവര്‍ വിളിച്ചു പറയുകയും ചെയ്യും.. അതിനു അറിഞ്ഞോ അറിയാതെയോ നാം ഇരകളാകണമോ എന്ന് നാം സ്വയം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതമായ ഇസ്ലാം മതത്തെ മറ്റുള്ളവരുടെ മുന്നില്‍ കരിവാരി തേക്കുന്ന ആളാവാന്‍ ഇനി എന്നെ കിട്ടില്ല എന്ന് ഓരോ മുസ്ലീമും പ്രതിജ്ഞയെടുക്കെണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ