ഒരു കൂട്ടം സി.പി.എം.കാരും അനുഭാവികളുമായവര്‍ മാത്രം നടത്തുന്ന ഒരു പ്രചാരണമാണ് മനോരമക്കെതിരെയുള്ള പ്രചരണം അതിനെ കാര്യമാക്കേണ്ട എന്ന് കരുതുന്ന ചിലരെങ്കിലും നമ്മുടെ ഇടയില്‍ ഉണ്ട്. എന്ത് കൊണ്ട് അവര്‍ മനോരമയെ എതിര്ക്കു ന്നു. മനോരമ സി.പി.എം നെതിരെ വാര്ത്തകള്‍ പടച്ചു വിടുന്നത് കൊണ്ടാണോ? ദേശീയ ദിനപത്രം എന്ന ലേബലില്‍ കോണ്ഗ്രസ് മുഖപത്രമായി അധപതിക്കുന്ന രീതിയില്‍ വാര്ത്തകള്‍ ചമയ്ക്കുന്നത് കൊണ്ട് മാത്രമ
ാണോ? അല്ലെ അല്ല ഈ പത്രം അന്നും ഇന്നും ഇപ്പോഴും ജനവിരുദ്ധ നിലപാട് തുടരുന്നത് കൊണ്ട് മാത്രമാണ് അതിനെ ഇത്രയധികം ശക്തമായി എതിര്ക്കുന്നത്.
ഏറ്റവും അധികം ജനങ്ങള്‍ വായിക്കുന്ന സര്ക്കുലെഷനില്‍ ഒന്നാം സ്ഥാനത്ത് നില്ക്കു ന്ന ഈ പത്രത്തോട് നിങ്ങള്ക്കു ള്ള അസൂയ കൊണ്ടല്ലേ അവര്‍ നിങ്ങള്ക്ക് അനുകൂലമായി എഴുതാത്തത് കൊണ്ടല്ലേ നിങ്ങള്‍ ഇതിനെതിരെ പ്രചരണം നടത്തുന്നത് എന്ന് ചില ശുദ്ധാത്മാക്കളെന്കിലും ചിന്തിച്ചു പോകാറുണ്ട്.
ഏറ്റവും അധികം ആളുകള്‍ വായിക്കുന്നത് കൊണ്ടോ സര്ക്കു ലെഷനില്‍ ഒന്നാം സ്ഥാനം ഉള്ളത് കൊണ്ട് പത്രം നല്ലതാകണമെന്നില്ല. ഇളനീര്‍ ഏറ്റവും നല്ല പാനീയമാണ് എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങി കഴിക്കുന്നത് മദ്യമാണ് (അത് നാടനായാലും വിദേശിയായാലും) എന്ന് കരുതി മദ്യം നല്ലതാണോ? മദ്യം ആരോഗ്യത്തിനു ഹാനികരമാണ്. അത് പോലെ മനോരമയും നമ്മുട സംസ്ക്കാരത്തിന് ഹാനികരമാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ പടങ്ങള്‍ കാണാന്‍ പോകുന്നതിനേക്കാള്‍ ആളുകള്‍ ഷക്കീല പടങ്ങള്‍ കാണാന്‍ വേണ്ടി തിയേറ്ററില്‍ ഇടിച്ചു കയറും. എന്ന് കരുതി ഷക്കീല പടങ്ങള്‍ കുടുംബസമേതം ഇരുന്നു കാണാന്‍ പറ്റിയ സിനിമ ആണോ? അത് പോലെ കുടുംബത്തില്‍ കയറ്റാന്‍ പറ്റാത്ത ഒരു പത്രമാണ് മനോരമ.
മനോരമക്ക് ആരോടാണ് പ്രതിബദ്ധത? അതിന്റെ ലക്ഷോപലക്ഷം വരുന്ന വായന്ക്കാരോടോ അതോ അതിനു പരസ്യം കൊടുക്കുന്ന വന്കിട മുതലാളിമാരോടോ? അതോ ഭരണ വര്ഗ്ഗത്തോടോ? ഈയ്യടുത്ത കാലത്ത് നടന്ന പത്ര സമരത്തില്‍ ഇവരുടെ ശരിയായ മുഖം നാം കണ്ടതാണ്. പത്രം വായനക്കാരിലേക്ക് എത്തിക്കുന്ന പത്രം എജന്റുമാരോടു ഇവര്‍ എടുത്ത സമീപനം എന്തായിരുന്നു? അന്നും സി.ഐ.ടി.യുവിന്റെ പേര് പറഞ്ഞു സി.പി.എം. വിരുദ്ധ ഉമ്മാക്കി കാണിച്ചു ആ സമരത്തെ അവര്‍ തകര്ക്കാ ന്‍ നോക്കി. സിനിമാ നടിമാരെയും നടന്മാരെയും ഇറക്കി കവലകളില്‍ മനോരമ പത്രം വില്പ്പുന നടത്തി അത് ചാനലുകളില്‍ ലൈവ് ആയി കാണിച്ചു ആഘോഷിച്ചു. എന്നിട്ടെന്തായി? തങ്ങളുടെ തനി നിറം കൂടുതല്‍ കൂടുതല്‍ ജനങ്ങള്ക്ക് വെളിപ്പെട്ടു തുടങ്ങി എന്ന് സ്വയം മനസ്സിലാക്കി പിന്തിരെയെണ്ടി വന്നില്ലേ?
ജനവിരുദ്ധ നയങ്ങള്‍ എടുക്കുന്ന സര്ക്കാിരിനെ എങ്ങിനെ താങ്ങി നിര്ത്താം ജനരോഷത്തെ എങ്ങിനെ മയപ്പെടുത്താം അല്ലെങ്കില്‍ അവരെ എങ്ങിനെ തെറ്റിദ്ധരിപ്പിച്ചു കൂടെ നിര്ത്താം എന്ന് എന്നും ശ്രമിക്കുന്ന പത്രമാണ് മനോരമ. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങളെ അവര്‍ അനുദിനം വന്ചിക്കുന്നു. ജനരോഷം തണുപ്പിക്കാന്‍ വഴി തിരിച്ചു വിടാന്‍ അവര്‍ എന്നും ശ്രമിക്കുന്നു.
ഡീസല്‍ വില അഞ്ചു രൂപ കൂടി എന്ന തലക്കെട്ട് കൊടുത്ത് എന്നിട്ട് താഴെ ഡീസലിനു അഞ്ചു രൂപ കൂടിയതിലൂടെ നികുതിയിനത്തില്‍ കേരളത്തിനു കിട്ടുമായിരുന്ന രണ്ടു രൂപ അധിക വരുമാനം ഉമ്മന്‍ ചാണ്ടി സര്ക്കാര്‍ വേണ്ടെന്നു വെച്ചു എന്ന് ഭംഗിയായി എഴുതും.
ഇത് വായിക്കുന്ന ആള്ക്കാര്ക്ക് എന്താണ് തോന്നുക. ഡീസല്‍ വില അഞ്ചു രൂപ കൂടി. വില കൂടിയതാണ്. കൂട്ടിയതല്ല. ഇവിടെ എത്രയോ സാധങ്ങള്ക്ക് വില കൂടുന്നു. അത് പോലെ ഡീസലിനും കൂടി. അതില്‍ വലിയ കാര്യമില്ല. പിന്നെ ഉമ്മന്‍ ചാണ്ടി രണ്ടു രൂപ കുറച്ചില്ലേ? മറിച്ചു ഡീസല്‍ വില അഞ്ചു രൂപ കൂട്ടി എന്നാനെന്കിലോ? ഹേയ് വില കൂട്ടിയോ? ആര് കൂട്ടി? എന്തിനു കൂട്ടി? അതിനെതിരെ പ്രതിഷേധം ഉയര്‍ത്തണം. ഇത്തരം ചിന്തകള്‍ നമ്മുടെ മനസ്സില്‍ വരും. പിന്നെ രണ്ടു രൂപ കുറച്ചത് നികുതിയാണ് എന്ന് മനസ്സിലാകും അപ്പോള്‍ വാക്കുകളിലെ പ്രത്യേകിച്ച് തലക്കെട്ടിലെ രാഷ്ട്രീയം നമ്മള്‍ തിരിച്ചറിയണം.
മിക്കവാറും ആളുകള്‍ പത്രങ്ങളിലെ തലക്കെട്ടിലൂടെ ഒന്നോടിച്ചു പോവുകയേ ഉള്ളൂ. വിശദമായ വായന പിന്നീടാവാം എന്ന് കരുതും. അപൂര്‍വ്വം ചിലര്‍ പിന്നീട് വിശദമായി വായിക്കും ഭൂരിപക്ഷവും തലക്കെട്ട് വായനയില്‍ തങ്ങളുടെ വായന ഒതുക്കും അങ്ങിനെയുള്ള വായനക്കാര്‍ 95% വരും. അവരാണ് ഇരകള്‍. സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ അവര്ക്ക് പോലും ഒരു പ്രശ്നമായി തോന്നാത്ത രൂപത്തില്‍ അവതരിപ്പിക്കാനുള്ള ഈ മിടുക്ക് ഭരണ വര്‍ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ നിര്‍ലജ്ജം നടത്തുന്ന ഈ ദാസ്യ വേല ജനം തിരിച്ചറിയുന്നില്ലെന്നാണോ മനോരമ കരുതുന്നത്?
നേരത്തെ വില കൂട്ടി എന്നതിന് പകരം കൂടി എന്ന തലക്കെട്ട് കൊടുത്തതിന്റെ രാഷ്ട്രീയം പറഞ്ഞില്ലേ? ഇന്നത്തെ പത്രം നോക്കൂ. എല്ലാ പത്രങ്ങളും ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ ലോഡ് ഷെഡിംഗ് എന്ന് പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തപ്പോള്‍ മനോരമ മാത്രം ആ വാര്ത്ത എങ്ങിനെയാണ് കൊടുത്തത് എന്ന് നോക്കൂ. “രാവിലെയും വൈകീട്ടും അര മണിക്കൂര്‍ ലോഡ് ഷെഡിംഗ്” വായിക്കുമ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നുനത്? ഓ അര മണിക്കൂര്‍ അല്ലെ? സാരമില്ല എന്ന് അല്ലെ? മറിച്ചു ഒരു മണിക്കൂര്‍ എന്ന് നിങ്ങള്‍ വായിക്കുമ്പോഴോ? ഛെ ഒരു മണിക്കൂര്‍ ലോഡ് ഷെഡിംഗോ? ഈ സര്ക്കാര്‍ വന്നതിനു ശേഷം വീണ്ടും തുടങ്ങി
ലോഡ് ഷെഡിംഗ്. ഇതിനു മുന്നത്തെ സര്ക്കാര്‍ ഉള്ളപ്പോള്‍ ഈ പ്രശ്നമില്ലായിരുന്നു എന്ന് നിങ്ങളുടെ മനസ്സില്‍ ചിന്ത താനേ വരും. അത് ഒഴിവാക്കാന്‍ ഇതേ വഴിയുള്ളൂ. ഓ അര മണിക്കൂര്‍ അല്ലെ എന്ന ചിന്ത നിങ്ങളുടെ മനസ്സില്‍ ഉണ്ടാക്കിയെടുക്കുക അതിനോടു നിങ്ങളുടെ മനസ്സ് സമരസപ്പെടും. നിങ്ങള്‍ കലഹിക്കാന്‍ പോകില്ല,,, പ്രതിഷേധിക്കാന്‍ പോകില്ല. എന്തിനു ഇത് അടിച്ചേല്പ്പി ച്ച അവരെ നിങ്ങള്‍ കുറ്റപ്പെടുത്തുക വരെയില്ല. ഇതാണ് മനോരമയുടെ പത്ര പ്രവര്‍ത്തനം. അത് തിരിച്ചറിയുക കൂടുതല്‍ കൂടുതല്‍ ആളുകള്ക്ക് പറഞ്ഞു കൊടുക്കുക.
മനോരമ വാര്ത്ത കാണാന്‍ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.
രാവിലെയും വൈകീട്ടും അരമണിക്കൂര്‍ ലോഡ് ഷെഡിങ്ങ്
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12503066&programId=1073753760&tabId=11&contentType=EDITORIAL&BV_ID@@@
മറ്റു പത്രങ്ങളുടെ തലക്കെട്ടുകള്‍ കാണാന്‍ താഴെ കൊടുത്ത ലിങ്കുകള്‍ കിളിക്ക് ചെയ്യുക.
മാതൃഭൂമി
http://www.mathrubhumi.com/story.php?id=305333
മംഗളം .
http://mangalam.com/index.php?page=detail&nid=604681&lang=malayalam
ദീപിക
http://malayalam.deepikaglobal.com/News_Cat2_sub.aspx?catcode=cat2&newscode=231271

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ