മഹാ നടനായ തിലകന്റെ അകാല നിര്യാണത്തില്‍ എല്ലാവരും അനുശോചനം രേഖപെടുത്തുന്ന വേളയില്‍ മനോരമ ഇന്ന് പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ഈ കുറിപ്പിനാധാരം.
ഈ അടുത്ത കാലത്തായി തങ്ങള്ക്കിഷ്ടമില്ലാത്ത ഒരു പാടു കാര്യങ്ങള്‍ നവ മാധ്യമങ്ങളില്‍ ഒന്നായ ഫെയ്സ്ബുക്കില്‍ ധാരാളമായി വരുന്നത് മനോരമയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പത്രങ്ങളില്‍ വില്പ്പനയില്‍ ഒന്നാം സ്ഥാനം മനോരമക്കാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നാം സ്ഥാനം ഇന്ന് ഫെയ്സ് ബുക്കിനാണ്.

ഇന്നത്തെ മനോരമയില്‍ ഫെയ്സ്ബുക്കിനെ കളിയാക്കി കൊണ്ട് മനോരമ കൊടുത്ത ഒരു ലേഖനം ഒന്ന് വായിച്ചു നോക്കൂ. അതിനു താഴെ കൊടുത്ത ലിങ്ക ക്ലിക്ക് ചെയ്‌താല്‍ മതി.
“ഫെയ്സ്ബുക്കോ വേറെ പണിയില്ലേ?” എന്ന പേരില്‍ ശ്രീമാന്‍ പി. കിഷോര്‍ എഴുതിയാണ് ബിസിനസ് ബുമില്‍ - "കല്യാണ പരസ്യങ്ങളില്‍ പരസ്യം വന്നു തുടങ്ങിയത്രേ പെണ്ണ് അല്ലെങ്കില്‍ ചെക്കന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കാത്താളാവണമെന്നു."
വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12480198&programId=1073753761&tabId=0&contentType=EDITORIAL&BV_ID@
എന്ത് കൊണ്ട് മനോരമ ഫെയ്സ്ബുക്കിനെ ഭയപ്പെടുന്നു? തങ്ങള്ക്കിടഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇത് വരെ ദേശാഭിമാനിയിലോ കൈരളി, പീപ്പിള്‍ ചാനലിലോ മാത്രമേ വരാറുള്ളൂ. അത് മാര്ക്സിസ്റ്റ്കാര്‍ മാത്രമേ വാങ്ങുകയും വായിക്കുകയും കാണുകയുമുള്ളൂ. അഥവാ മറ്റുള്ളവര്‍ വായിച്ചു ചര്‍ച്ച നടത്തിയാല്‍ തന്നെ അതിനെതിരെ സി.പി.എം. വിരോധം എന്ന ഉമ്മാക്കി ഉപയോഗിച്ച് പ്രതിരോധിക്കാന്‍ മനോരമക്കറിയാം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ടു പോയിരിക്കുന്നു.
ഫേയ്സ്ബുക്കില്‍ നിരവധി ഗ്രൂപ്പുകളും ലൈക്കുകളുമായി ഇവിടെ ആളുകള്‍ അരങ്ങു തകര്ക്കുകയാണ്. അപ്രിയമായ കാര്യങ്ങള്‍ ചില വിരുതന്മാര്‍ എല്ലാ ഗ്രൂപ്പിലും കയറി അങ്ങ് പോസ്റ്റ് ചെയ്യുകയാണ്. അത് എത്തുന്നത് പതിനായിരക്കണക്കിന് ആളുകളിലാണ്. ഒപ്പം അവരുടെ സുഹൃത്തുക്കളിലും. തമസ്ക്കരിച്ച വാര്ത്ത്കള്‍ പ്രാധാന്യത്തോടെ വരികയും ചര്ച്ചയാവുകയും ചെയ്യുന്നു. തങ്ങള്ക്കുര പരസ്യം തന്നു സഹായിക്കുന്നവരുടെ ഉല്പ്പ ന്നങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ (ഗുണനിലവാര കുറവ്) അത് കണ്ടു കെട്ടിയാല്‍ അതിനെതിരെ നടപടി എടുത്താല്‍ ആ വാര്ത്ത് ഇവര്‍ കൂട്ടമായി തമസ്ക്കരിക്കും. എന്നാല്‍ ഇന്ന് അവയൊക്കെ ചൂടപ്പം പോലെ ഫെയ്സുബുക്കില്‍ വിളമ്പുകയാണ്. ഒന്നും മൂടി വെക്കാന്‍ പറ്റുന്നില്ല ആരുടെയും താല്പ്പര്യം സംരക്ഷിക്കാന്‍ പഴയ പോലെ പറ്റുന്നില്ല. എന്തിനധികം സര്ക്കുലേഷനില്‍ ഒന്നാം സ്ഥാനം നേടിയ മനോരമ ഫ്ലാറ്റ് തട്ടിപ്പിലും തങ്ങള്‍ ഒന്നാം സ്ഥാനം നില നിര്ത്തിയ കാര്യം, തങ്ങളുടെ പത്രജീവനക്കാര്‍ ഒപ്പിച്ച ഫ്ലാറ്റ് തട്ടിപ്പുകളുടെ പിന്നാമ്പുറ കഥകള്‍ പോലും ഈയിടെ അങാടിപ്പാട്ടായി. ഇതിനൊക്കെ അവര്‍ ഉപകാരസ്മരണ ചെയ്യുന്നത് ആരോടാണെന്നും ജനം മനസ്സിലാക്കി.
വാര്ത്ത്കളിലെ വൈരുദ്ധ്യം... തങ്ങളുടെ നിക്ഷിപ്ത താല്പര്യം, അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത തുടങ്ങി എല്ലാം ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നു. ആയിരം നാവുള്ള കാര്ട്ടൂണുകള്‍ നിരന്തരം തങ്ങള്ക്ക് നേരെ പല്ലിളിച്ചു കാണിക്കുന്നു. തങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെ അനുദിനം നഗ്നരാക്കുന്നു. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു. ജനം അത് ഏറ്റു പറയുന്നു. ഏറ്റവും ഒടുവില്‍ മാണി സാറിന്റെ ബ്രിട്ടീഷു പാര്‍ലിമെന്റിലെ പ്രസംഗ വാര്ത്ത അടക്കം നാണക്കേട് ആയി മനോരമക്ക്. അങ്ങിനെ അനുദിനം ഉദാഹരണ സഹിതം തുറന്നു കാട്ടപ്പെടുന്ന മനോരമ ഫെയ്സ്ബുക്കിനെ വല്ലാതെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. “We Hate Manorama” എന്ന ഗ്രൂപ്പില്‍ തന്നെ പതിനായിരത്തില്‍ അധികം അംഗങ്ങള്‍ ഉണ്ട്. ഇതിനു പുറമേ മറ്റു നിരവധി ഗ്രൂപ്പുകള്‍ വേറെയും.
ആദ്യകാലങ്ങളില്‍ സി.പി.എം. പ്രവര്ത്തകര്‍ ഫെയ്സ്ബുക്കില്‍ ഇന്നത്തെ അത്ര സജീവമായിരുന്നില്ല അന്ന് മനോരമക്ക് പ്രശ്നവുമില്ലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഫെയ്സുബുക്ക് രാഷ്ട്രീയം സജീവമായതോടെ തകരുന്നത് തങ്ങള്‍ കെട്ടിപൊക്കിയ അടിത്തറ ആണെന്ന തിരിച്ചറിവ് മനോരമക്ക് വന്നു തുടങ്ങി.
ഇനി ജനങ്ങളുടെ ഫെയ്സ്ബുക്കിനോടുള്ള ഭ്രമം ഇല്ലാതാക്കണം. അതിനു ഫെയ്സുബുക്കിനെതിരെ അപവാദ പ്രചരണം നടത്തണം പറ്റുമെങ്കില്‍ അത് എത്രയും പെട്ടെന്ന് പൂട്ടിക്കണം. ഇല്ലെങ്കില്‍ ഒലിച്ചു പോകുന്നത് തങ്ങളുടെ കാലിന്നടിയിലെ മണ്ണാണ് തങ്ങളുടെ നിലനില്പ്പ് തന്നെ അപകടത്തിലാവുന്ന ഈ അവസ്ഥ തരണം ചെയ്യേണ്ടത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണ്. ഇനിയങ്ങോട്ട് അത് നിരന്തരം പ്രതീക്ഷിക്കാം. .
ഇത് പറയുമ്പോള്‍ ഒരണ സമരത്തിലൂടെ വിദ്യാര്ത്ഥി നേതാക്കളായി കടന്നു വന്ന എ.കെ. ആന്റണി, വയലാര്‍ രവി (കേന്ദ്ര മന്ത്രിമാര്‍), ഉമ്മന്‍ ചാണ്ടി (കേരള മുഖ്യമന്ത്രി) എന്നിവര്‍ ഭരണത്തിന്റെ ഉന്നതങ്ങളിലാണിന്ന്. ആദ്യത്തെ ഇ.എം.എസ് സര്ക്കാരിനെ വിമോചന സമരകാലത്ത് മറിച്ചിടാന്‍ സമരം നടത്തിയ വിദ്യാര്ത്ഥി നേതാക്കളാണ് മേല്പരഞ്ഞവര്‍. ഇവരുടെ അന്നത്തെ സമരാഭാസങ്ങള്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അന്നൊക്കെ വിദ്യാര്ഥി് സമരത്തിനു സര്‍വ്വവിധ പിന്തുണയും നല്കി്വന്ന മനോരമ പില്ക്കായലത്ത് കലാലയങ്ങളില്‍ എസ്. എഫ്. ഐ. ആധിപത്യം സ്ഥാപിച്ചപ്പോള്‍ വിദ്യാര്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ പേരില്‍ അക്രമരാഷ്ട്രീയം എന്ന് പറഞ്ഞു പ്രചരണം നടത്തുകയും കലാലയങ്ങളില്‍ നിന്ന് വിദ്യാര്ത്ഥി രാഷ്ട്രീയം തന്നെ നിരോധിക്കണം എന്ന് പറഞ്ഞു പ്രചന്ധമായ പ്രചരണം അഴിച്ചു വിടുകയും ചെയ്തു. അന്ന് അതിനു കാരണം വിദ്യാലയങ്ങളില്‍, വിദ്യാര്ത്ഥികള്‍ക്കിടയില്‍ എസ്. എഫ്.ഐ.യുടെ ആധിപത്യം ആയിരുന്നു. സഖാവ് ഇ.എം.എസ് ഇക്കാര്യം അന്ന് തുറന്നു കാണിക്കുകയുണ്ടായി.
ഇവിടെ ഇപ്പോള്‍ മനോരമ വീണ്ടും തങ്ങളുടെ പഴയ പരിപാടി പുതിയ രൂപത്തില്‍ തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന നാളുകള്‍ അവര്‍ ഏതൊക്കെ രൂപത്തില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം. ജാഗ്രതൈ!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ