2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മാറ്റം അനിവാര്യം

മനുഷ്യനെ പല തട്ടുകളായി തിരിക്കുന്ന സമ്പ്രദായം ആദിമ കാലം മുതലേ നില നിന്നിരുന്നു. ആദ്യ കാലങ്ങളില്‍ അത് അടിമ ഉടമ എന്ന രീതിയിലായിരുന്നു. പിന്നീട് അത് ജന്മി കുടിയാന്‍ എന്ന രീതിയിലേക്ക്‌ മാറി. അതിനു ശേഷം അത് മുതലാളി തൊഴിലാളി എന്ന രൂപം പ്രാപിച്ചു. ഏറ്റവും ഒടുവില്‍ അത് പണക്കാരനും പാവങ്ങളും എന്ന രൂപത്തില്‍ എത്തി നില്ക്കു്ന്നു. ഇപ്പറഞ്ഞതിലൊക്കെ വീണ്ടും ഒരു പാടു അവാന്
തര വിഭാഗങ്ങള്‍ നമുക്ക്‌ കാണാന്‍ പറ്റും. ഇവയൊക്കെ സമ്പത്ത്‌ (മൂലധനം) കൈകാര്യം ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ എപ്പഴും ഒരു സ്പര്ദ്ധ നില നിന്നിരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സ്പര്ദ്ധ. സമ്പത്ത്‌ മുഴുവന്‍ ഏതാനും വ്യക്തികളില്‍ മാത്രം കുന്നു കൂടി അതിന്റെ അധികാരം അവര്‍ നിയന്ത്രിക്കുമ്പോള്‍ ഉണ്ടാകുന്ന സ്പര്‍ദ്ധ. ആധുനിക കാലത്തില്‍ അത് ഏതാനും കോര്പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന മുതലാളിമാര്ക്ക് വേണ്ടി അവരുടെ പിണിയാളുകളായി ഭരണം നടത്തുന്ന ഭരണകൂടവും ജനങ്ങളും തമ്മിലുള്ള സ്പര്ദ്ധയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവിടെ രസകരമായ ഒരു വസ്തുത അത്തരം ഒരു ഭരണകൂടത്തെ തിരെഞ്ഞെടുക്കാനുള്ള അവകാശം ജനാധിപത്യ സമ്പ്രദായത്തിലൂടെ ജനങ്ങള്ക്ക് ലഭിക്കുന്നു എന്നുള്ളതാണ്. എങ്കിലും തിരെഞ്ഞെടുക്കപ്പെടുന്ന അത്തരം ഭരണകൂടം തങ്ങള് തിരെഞ്ഞെടുക്കപ്പെടുന്നതോട് കൂടി ഒരു പിടി കോര്പ്പറേറ്റുകള്ക്ക് വേണ്ടി ഭരണം തുടരുകയും ചെയ്യുന്നു എന്നുള്ളതാണ്.

ആര്ഷ ഭാരതത്തില്‍ ചാതുര്‍ വര്‍ണ്യ വ്യവസ്ഥയായിരുന്നു നില നിന്നിരുന്നത്. അത് പ്രകാരം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്ന് സമൂഹത്തെ നാല് തട്ടുകളായി തരം തിരിച്ചിരുന്നു. ഈ നാല് ജാതികള്ക്കും ഒരു പാടു ഉപജാതികളും ഉണ്ടായിരുന്നു. ഓരോരുത്തരും ചെയ്യേണ്ട ജോലിയും തരം തിരിച്ചിരുന്നു. ചാതുര്‍വര്‍ണ്യം എന്ന ജാതി വ്യവസ്ഥയെക്കുറിച്ച് ശ്രീകൃഷ്ണ ഭഗവാനോട് സംശയം ചോദിച്ചപ്പോള്‍ നല്കിരയ ഉത്തരം ഇതായിരുന്നു “ചാതുര്‍വര്‍ണ്യം മായാസൃഷ്ടം”. എങ്കിലും ആദ്യകാലത്ത്‌ ഏതൊരാള്ക്കും ഏതു തട്ടിലേക്കും മാറാമായിരുന്നു. പിന്നീട് ഈ തട്ടുകള്‍ ജന്മം കൊണ്ട് തന്നെ അവര്‍ അതിന്റെ ഉടമകളായി മാറുന്ന കാഴ്ചയാണ് കണ്ടത്‌. അക്കാലഘട്ടത്തില്‍ ശൂദ്രന് വേദം പഠിച്ചു കൂടായിരുന്നു. അവന്റെ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കുമായിരുന്നു. മഹാഭാരത കാലഘട്ടത്തില്‍ ഒക്കെ ഈ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. അത് പ്രകാരം അസ്ത്രാഭ്യാസം ഗുരുമുഖത്തുനിന്ന്‌ പഠിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന ഏകലവ്യന്‍ ഗുരുവിന്റെ പ്രതിമ വെച്ച് അസ്ത്രാഭ്യാസം പഠിക്കുകയും ഒരിക്കല്‍ ഒരു മൃഗത്തെ വേട്ടയാടുന്ന സമയത്ത്‌ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തതിന്റെ പേരില്‍ ഈ രഹസ്യം പുറത്ത്‌ പറയാന്‍ നിരബന്ധിതനാകുകയും അത് പ്രകാരം ഗുരുദക്ഷിണയായി ദ്രോണാചാര്യര്‍ ഏകലവ്യന്റെ പെരുവിരല്‍ കണ്ടിച്ചു വാങ്ങുകയും ചെയ്ത കഥ നാം മറന്നിട്ടില്ല. ഇതേ പോലെ സൂതപുത്രനായ കര്ണ്ണന്‍ ബ്രാഹ്മണരെ മാത്രം പഠിപ്പിക്കുന്ന പരശുരാമനില്‍ നിന്ന് അസ്ത്രവിദ്യ പഠിച്ച ശേഷം ഒരിക്കല്‍ ഗുരുവിനെ തന്റെ മടിയില്‍ ഉറങ്ങാന്‍ അനുവദിച്ചപ്പോള്‍ ഒരു വണ്ട്‌ വന്നു തന്റെ ചോര കുടിച്ചപ്പോള്‍ ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ക്ഷമിക്കുകയും ഒടുവില്‍ രക്തം പടര്ന്നു ഗുരുവിന്റെ ഉറക്കം ഞെട്ടിയപ്പോള്‍ ഗുരു കാര്യം മനസ്സിലാക്കുകയും ക്ഷത്രിയനായ കര്ണ്ണ്നെ ശപിക്കുകയും ചെയ്യുന്നു. പിന്നീട് ആ ശാപഫലമായി കര്ണ്ണ്ന്‍ മരിക്കുകയും ചെയ്യുന്നു. ജാതി വ്യവസ്ഥ അത്ര കര്‍ശനമായി അക്കാലം മുതലേ നില നിന്നിരുന്നു.

ഹിന്ദുമതത്തില്‍ നിന്ന് പിന്നീട് ബുദ്ധമതം, ജൈനമതം, സിക്ക് മതം എന്നിവ രൂപം പ്രാപിച്ചു. ഇതില്‍ ബുദ്ധമതം ഏറ്റവും അധികം ഇന്ത്യയില്‍ ശക്തിപ്രാപിച്ചു പിന്നീട് അതിനെ ബ്രാഹ്മണ മേല്കോയ്മ രൂപപ്പെട്ട സമയത്ത്‌ ഇന്ത്യയില്‍ നിന്ന് നശിപ്പിക്കുവാന്‍ ശ്രമിക്കുകയും അത് മറ്റു രാജ്യങ്ങളില്‍ വേര് പിടിക്കുകയും ചെയ്തു. തുടര്ന്നു ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ഇന്ത്യയിലേക്ക്‌ വന്നു. ഇവരെല്ലാവരും ഇന്ത്യയില്‍ തങ്ങളുടേതായ അസ്തിത്വം ഉറപ്പിച്ചു.

എല്ലാ മതത്തിലും ജാതി അടിസ്ഥാനത്തിലും മറ്റു രീതിയിലും ഗ്രൂപ്പുകള്‍ ഉണ്ടായി. അവയുടെ അവാന്തര വിഭാഗങ്ങള്‍ ഉണ്ടായി. ഇവയൊക്കെ തമ്മില്‍ പരസ്പ്പരം സ്പര്ദ്ധയും നില നിന്നിരുന്നു. ഇന്ത്യ പല നാട്ടു രാജാക്കന്മാര്‍ ഭരിച്ചിരുന്നിടത്ത് മുഗളന്മാരും പിന്നീട് ഇംഗ്ലീഷ്‌കാരും വന്നതോടു കൂടി കേന്ദ്രീകൃതമായ രീതിയിലുള്ള ഭരണ സംവിധാനം നിലവില്‍ വന്നു. നാട്ടു രാജ്യങ്ങള്‍ ഇവര്ക്ക് ‌ കപ്പം കൊടുക്കെണ്ടിയിരുന്നു. ഈ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ആണ് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി ആദ്യം കോണ്ഗ്രസ് പാര്ട്ടിയും പിന്നീട് ലീഗും കമ്മ്യൂണിസ്റ്റ് പാര്ട്ടിയും ജനസംഘവും ഒക്കെ രൂപപ്പെടുന്നത്.

സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട സമയത്ത്‌ ജനങ്ങളെ തമ്മില്‍ തല്ലിച്ചു ഭരണം തുടരുക എന്ന സമ്പ്രദായം ബ്രിട്ടീഷുകാര്‍ ആരംഭിച്ചു. അതിനു ഭിന്നിപ്പിച്ചു ഭരിക്കുക എന്ന് പറയുന്നു. അതിനു വേണ്ടി അവര്‍ മതത്തെയും ജാതിയെയും കൂട്ടുപിടിച്ചു. ബ്രിട്ടീഷുകാരനെതിരെ ഒറ്റക്കെട്ടായി പോരാടെണ്ടിയിരുന്ന ജനങ്ങള്‍ തമ്മില്‍ തല്ലി. എങ്കിലും കോണ്ഗ്രസ്സിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ കരങ്ങളില്‍ കോണ്ഗ്രസ് ശക്തമായിരുന്നു. ഒടുവില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കുക തന്നെ ചെയ്തു. പക്ഷെ ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ച് കൊണ്ടായിരുന്നു ആ സ്വാതന്ത്ര്യം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത ഇന്നും തുടരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ഭരണം കോണ്ഗ്രസിന്റെ കരങ്ങളിലായി.നെഹ്‌റു മുതല്‍ മന്മോഹന്‍ സിംഗ് വരെ നമ്മളെ മാറി മാറി ഭരിച്ചു. ഇതിനിടയില്‍ വീണ്ടും ഭരണകൂടം ജനങ്ങളെ പല തട്ടിലാക്കി. ജാതി സംവരണം ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സാമ്പത്തിക സംവരണവും ജാതി സംവരണവും ഇന്നും കീറാമുട്ടിയായി തുടരുന്നു. ജനങ്ങള്‍ രണ്ടു ചേരിയായി തമ്മില്‍ തല്ലുന്നു. വര്ഗീയ ലഹളകളും വംശീയ ലഹളകളും നിര്ബാധം നടക്കുന്നു. ഗുജറാത്തും ആസ്സാമും ഉദാഹരണങ്ങള്‍. ഇതിനിടയില്‍ പാകിസ്ഥാനും ചൈനയുമായി യുദ്ധങ്ങള്‍... ഏറ്റവും ഒടുവില്‍ മന്മോഹന്‍ സിങ്ങു ഇന്ത്യയെ അമേരിക്കക്ക്‌ അടിയറ വെക്കുന്ന ഭരണം കാഴ്ച വെക്കുന്നു.

നമ്മുടെ കൊച്ചു കേരളത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ നാം തമിഴനും മലയാളിയും തമ്മില്‍ തല്ലുന്നു. മുല്ലപ്പെരിയാല്‍ സമരം കൊടുമ്പിരികൊണ്ട സമയത്ത്‌ ഉണ്ടായ കാര്യങ്ങള്‍ ഒന്നയവിറക്കിയാല്‍ അതിന്റെ ഗൌരവം മനസ്സിലാകും. ഇപ്പോള്‍ ഇടുക്കി ജില്ലയെ തമിഴ്നാടിനോടു ചേര്ക്കണമെന്ന് പറഞ്ഞു തമ്മിലടിക്കുള്ള വിത്ത്‌ ഇട്ടു കഴിഞ്ഞു.

റേഷന്‍ എ.പി.എല്‍. ബി.പി.എല്‍ ആയി തരം തിരിച്ചു ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. ഒടുവില്‍ റേഷന്‍ സമ്പ്രദായം തന്നെ നിര്ത്ത ലാക്കാന്‍ ശ്രമിക്കുന്നു. ഗ്യാസ്‌ സിലിണ്ടറുകളുടെ കാര്യത്തിലും ഇത് തന്നെ തുടരുന്നു. വില നിയന്ത്രണാധികാരം സര്ക്കാ രില്‍ നിന്ന് എടുത്ത്‌ കളഞ്ഞു സ്വകാര്യ സ്ഥാപനങ്ങള്ക്ക് നല്കു്ന്നു. സബ്സിഡി എന്ന സമ്പ്രദായം തന്നെ പൂര്‍ണ്ണമായും നിര്ത്ത ലാക്കാന്‍ പോകുന്നു. ഡീസലും പെട്രോളിനും തോന്നിയ പോലെ വില വര്ദ്ധി പ്പിക്കുന്നു. അതിന്റെ ഭാഗമായി വിലക്കയറ്റം രാജ്യത്ത്‌ അതി രൂക്ഷമാകുന്നു. എന്നാല്‍ സാധാരണക്കാരന്റെ വരുമാനം ഇതിനനുസരിച്ച് ഉയരുന്നുമില്ല. രണ്ടറ്റം കൂട്ടിമുട്ടാന്‍ പാടു പെടുന്ന കുടുംബബജറ്റ്‌, ജനം പൊറുതി മുട്ടുകയാണ്.

ദേശിയ തലത്തില്‍ കൊണ്ഗ്രസിനു ബദലായി പോരാടെണ്ട ബി.ജെ.പി.യാകട്ടെ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളില്‍ ഒന്നാണ്. മൂന്നാം മുന്നണി എന്ന ബദലിന്റെ സാധ്യത നിലവിലുണ്ടെങ്കിലും അത് ശക്തമായി രൂപപ്പെടാതെ ഇതില്‍ നിന്ന് നമുക്ക്‌ ഒരു മോചനമില്ല. പ്രഷര്‍ കുക്കറിലെ പ്രഷര്‍ അഴിച്ച വിട്ടത് പോലെയായി അണ്ണാ ഹസാരയും ടീമും ചെയ്ത സമരാഭാസങ്ങള്‍. ജനങ്ങളുടെ പ്രതിഷേധം അത്തരം സമരത്തിലൂടെ പുറത്ത്‌ കളഞ്ഞു. ഇനിയെന്ത്‌? ഇല്ലത്ത്‌ നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ടു എത്തിയതുമില്ല എന്ന് പറഞ്ഞത് പോലെയായി ഹസാര സംഘത്തിന്റെ അവസ്ഥ.

ശക്തമായ രാഷ്ടീയ ഇച്ഛാശക്തിയുള്ള ബദല്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇടത് പക്ഷത്തിന് കൂടി സ്വാധീനമുള്ള ഒരു മൂന്നാം മുന്നണി മാത്രമാണ് തല്ക്കാലം നമ്മുടെ മുന്നില്‍ ഒരു ആശക്ക് വക നല്കുന്നത്. ആ യാഥാര്ത്ഥ്യം തിരിച്ചറിഞ്ഞു യഥാര്ത്ഥ ബദലിനെ നമുക്ക്‌ തിരെഞ്ഞെടുക്കാം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ