2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഓട്ടോഗ്രാഫില്‍ നിന്ന് ഫോട്ടോഗ്രാഫിലേക്ക്

ഗ്രീക്ക് പദമായ ‘ഓട്ടോഗ്രാഫ്’ സ്വന്തം കൈപ്പടയില്‍ ഒരാള്‍ എഴുതുന്ന വാക്കുകളെയോ, ഒപ്പിനെയോ കുറിക്കുന്നു. സെലിബ്രിറ്റികളുടെ ഓട്ടോഗ്രാഫ് കരസ്ഥമാക്കുന്ന ഹോബി (ശീലം) ഫിലോഗ്രാഫി എന്ന പേരിലും അറിയപ്പെടുന്നു.

സ്കൂള്‍ കലാലയ ജീവിതത്തില്‍ നിന്ന് തമ്മില്‍ തമ്മില്‍ വേര്പിരിയുന്ന സമയത്ത്‌ കുട്ടികള്‍ തങ്ങളുടെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ഓട്ടോഗ്രാഫ് ക
രസ്ഥമാക്കുന്ന ഒരു ശീലം നമ്മുടെയിടയിലും നിലവിലുണ്ട്. പലരും ഒരു നിധി പോലെ കരുതി ഇത് സൂക്ഷിച്ചു വെക്കുകയും ഓര്മ്മ കളെ താലോലിക്കാന്‍ ഇടയ്ക്കൊക്കെ ഇത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ബഹുവര്ണ്ണ കടലാസുകളാല്‍ ഉണ്ടാക്കപ്പെട്ട വളരെ ചെറിയ ഒരു പുസ്തകം പോലെയാണ് ഈ ഓട്ടോഗ്രാഫ്. അതിലാണ് മറ്റുള്ളവര്‍ തങ്ങളുടെ സ്വന്തം കൈപ്പടയില്‍ വാക്കുകള്‍ കുത്തികുറിക്കുന്നതും ഒപ്പിടുന്നതും. “മറക്കില്ലൊരിക്കലും”, “നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്” തുടങ്ങി മഹാന്മാരായ എഴുത്തുകാരുടെ ഉദ്ദരണികള്‍ വരെ ഇതില്‍ ഇടം പിടിക്കുന്നു. മുതിരന്നവര്ക്കാകട്ടെ തങ്ങള്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരാല്‍ ഒപ്പിട്ടു കിട്ടുന്ന അവരുടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനാണ് താല്പര്യം.
നാട്ടിന് പുറങ്ങളില്‍ നിന്ന് പുറത്തിറക്കുന്ന കയ്യെഴുത്ത് മാസികയില്‍ എഴുത്തുകാരുടെ ഒട്ടാഗ്രാഫ് സ്വന്തമാക്കുന്നവരുമുണ്ട്.

കാലം മാറിയപ്പോള്‍ ഓട്ടോഗ്രാഫിന്റെ പ്രാധാന്യത്തിനു മാറ്റം വന്നു തുടങ്ങി. എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ക്യാമറ ഉള്ളപ്പോള്‍ പിന്നെയെന്തിന് ഓട്ടോഗ്രാഫ്. തങ്ങള്ക്കു ഇഷ്ടമുള്ളവരുമൊത്ത് ഒരു ഫോട്ടോ അതും സ്വന്തം മൊബൈലില്‍. ക്യാമറ വേണ്ട, സ്റ്റുഡിയോയില്‍ പോയി കാത്തിരുന്നു പൈസ കൊടുത്ത്‌ കോപ്പികള്‍ വാങ്ങേണ്ട, എടുത്ത ഉടനെ ആര്ക്കെങ്കിലും ചിത്രം അയച്ചു കൊടുക്കണമെങ്കില്‍ എം. എം. എസ് ഉപയോഗിക്കാം. അല്ലെങ്കില്‍ ഇമെയില്‍ വഴി അയച്ചു കൊടുക്കാം. അപ്പോള്‍ പിന്നെയെന്തിന് ഓട്ടോഗ്രാഫ് ? നമുക്ക്‌ ഫോട്ടോഗ്രാഫ് പോരെ?

കാലം മാറിയപ്പോള്‍ ആളുകളുടെ അഭിരുചിയും മാറി. സെലിബ്രിറ്റികളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത്‌ തങ്ങളുടെ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയും കാണിക്കുക ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു ലൈക്കുകളും കമന്റുകളും വാരികൂട്ടുക ഈ രൂപത്തിലേക്ക് അത് മാറി.
ചില വിദ്വാന്മാര്‍ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച് തങ്ങള്ക്ക് ഇഷ്ടമുള്ള ആളുകളുമൊത്തുള്ള ഫോട്ടോ വരെ തയ്യാറാക്കുന്നു.

ഇങ്ങിനെ ചെയ്യുന്നതിനെ മൊര്ഫ് ചെയ്യുക എന്ന് പറയുന്നു. മൊര്ഫ് ചെയ്യുന്ന ചിത്രങ്ങള്‍ പ്രസിദ്ധപെടുത്തുന്നത് തന്നെ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. പ്രത്യേകിച്ചും അത് മറ്റുള്ളവരെ തരം താഴ്ത്തി കാണിക്കുന്നതാനെങ്കില്‍. അവര്‍ പരാതിപെട്ടാല്‍ അത്തരക്കാര്‍ അകത്താകും. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഫെയ്സ്ബുക്കിലെ പുതിയ തലമുറ മാത്രമല്ല. പരിണിത പ്രജ്ഞരായ നമ്മുടെ മാധ്യമ സിംഹങ്ങളും ഇതിനപവാദമല്ല. അതില്‍ തന്നെ അവരുടെ പുതിയ തലമുറയും. അതിനെപ്പറ്റി വഴിയെ പറയാം.

മുന്കാലങ്ങളില്‍ ആരെങ്കിലും മരിച്ചു കഴിഞ്ഞാല്‍ പേര് നല്കുമ്പോള്‍ അച്ചടി പിശക് മൂലം പേര് മാറി പോകാറുണ്ടായിരുന്നിടത്ത് പിന്നീട് ഫോട്ടോ മാറി കൊടുക്കുന്ന രീതി വന്നു. അതിനു പിന്നീട് പത്രത്തില്‍ പരസ്യമായി മാപ്പപേക്ഷ കൊടുക്കുകയെ നിര്‍വ്വാഹമുള്ളൂ. അല്ലാത്തപക്ഷം കോടതിയില്‍ പോയി നഷ്ടപരിഹാരം ആവശ്യപ്പെടാനും അത് നെടിയെടുക്കാനും പറ്റും.

നിരവധി ചരിത്ര മുഹൂര്ത്തങ്ങളുടെ ഫോട്ടോകള്‍ ഫോട്ടോ പ്രദര്ശനത്തില്‍ നിങ്ങള്‍ കണ്ടു കാണും. ജീവിച്ചിരിക്കുന്ന മഹാന്മാരായ നേതാക്കളുടെയും മരിച്ചു പോയ നേതാക്കളുടെയും ഫോട്ടോകള്‍. പലപ്പോഴും ഇവയൊക്കെ എടുത്ത ഫോട്ടോഗ്രാഫര്മാര്‍ ആരെന്നു പലര്ക്കു മറിയില്ല. ആദ്യകാലത്തെന്ന പോലെ ഇന്നും ഫോട്ടോഗ്രാഫര്മാര്ക്ക് ‌ അവരുടേതായ ചില അടയാളങ്ങള്‍ അവരുടെ ഫോട്ടോയില്‍ കാണാന്‍ പറ്റും. ചില ഫോട്ടോകള്‍ കണ്ടാല്‍ അത് ഇന്ന ഫോട്ടോഗ്രാഫര്‍ ആണ് എടുത്തത്‌ എന്ന് പറയാന്‍ പറ്റുന്ന അടയാളം.ഇതിനെ കയ്യൊപ്പെന്നും സാഹിത്യ ഭാഷയില്‍ പറയും. തങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ഫോട്ടോകള്‍ ഇവര്ക്ക് തിരിച്ചറിയാന്‍ പറ്റും. ഇന്ന് ഫോട്ടോഗ്രാഫര്മാര്ക്ക് ‌ നിലയും വിലയുമുണ്ട് എന്ഡോസള്ഫാന്‍ ഇരകളുടെ ഫോട്ടയെടുത്ത മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ഉദാഹരണം.

വിലകൂടിയ ക്യാമറകള്‍ ഉപയോഗിച്ച് അതില്‍ ഫിലിം റോളുകള്‍ ലോഡ് ചെയ്തു ആവശ്യത്തിനുള്ള വെളിച്ചത്തില്‍ ഫോട്ടോകള്‍ എടുത്ത്‌ ആ റോള്‍ പൂര്ത്തി യായാല്‍ മാത്രം ഡാര്ക്ക് റൂമില്‍ പോയി ഫിലിം കഴുകി നെഗറ്റീവ് എടുക്കുന്ന രീതിയും പിന്നെ അതിനെ ഫോട്ടോ ആവശ്യത്തിനുള്ള സൈസില്‍ എടുത്ത്‌ കട്ട് ചെയ്തിരുന്ന കാലത്തില്‍ നിന്ന് ഒരു റോള്‍ പൂര്ത്തിയാവുന്നതിന് മുന്നേ ഇടക്ക് വെച്ച് ഫോട്ടോ കഴുകാനും എടുക്കാനും പറ്റുന്ന രൂപത്തില്‍ അത് വികസിച്ചു. ബ്ലാക്ക്‌ ആന്റ് വൈറ്റ്‌ ചിത്രങ്ങളില്‍ നിന്നും കളറിലേക്ക് മാറി. എടുത്താല്‍ മിനുട്ടുകള്ക്കു്ള്ളില്‍ കിട്ടുന്ന പാസ്പോര്ട്ട് സൈസ്‌ ഫോട്ടോകള്‍ വ്യാപകമായി. ഫിലിം റോളുകള്‍ ഇല്ലാതെ തന്നെ ഫോട്ടോകള്‍ എടുക്കാന്‍ പറ്റുന്ന ഡിജിറ്റല്‍ ക്യാമറകള്‍ വന്നതോടു കൂടി ഫിലിം റോളുകളും അതോടു ബന്ധപ്പെട്ട ആല്ബങ്ങളും കാല യവനികക്കുള്ളില്‍ മറഞ്ഞു തുടങ്ങി. ഇന്ന് ആല്ബം എന്ന് കേട്ടാല്‍ നമുക്ക്‌ ആദ്യം ഓര്മ്മ വരിക പാടി അഭിനയിക്കുന്ന പാട്ട് രംഗങ്ങള്‍ ഉള്ള സി.ഡി. ആണ്.

നമ്മള്‍ ഓട്ടോഗ്രാഫ് സൂക്ഷിച്ചു വെച്ചിരുന്ന അതെ പ്രാധാന്യത്തോടെ സൂക്ഷിച്ചു വെച്ചിരുന്നതായിരുനു നമ്മുടെ ഫോട്ടോകള്‍. പ്രത്യേകിച്ച് സ്കൂള്‍ ഫോട്ടോകള്‍. അത് ചില്ലിട്ടു ഫ്രയിം ചെയ്തു നമ്മള്‍ വീട്ടില്‍ വരാന്തയില്‍ നാലാള്‍ കാണുന്നിടത്ത് തൂക്കിയിടുമായിരുന്നു. അന്ന് ഇത്തരം ചില്ലിട്ട ഫോട്ടോകള്‍ തൂക്കാത്ത വീടുകള്‍ ഉണ്ടായിരുന്നില്ല. അതില്‍ പ്രധാനമായും കുട്ടിയായിരിക്കുമ്പോള്‍ ഉള്ള ഫോട്ടകള്‍, കല്യാണ ഫോട്ടോകള്‍, സ്കൂള്‍ ഫോട്ടോകള്‍, സുഹൃത്തുക്കളുമൊത്തുള്ള ഫോട്ടോകള്‍ തുടങ്ങിയവ ആയിരുന്നു. കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളുടെയും ചില്ലിട്ട ഫോട്ടോകള്‍ ആളുകള്‍ സൂക്ഷിക്കുമായിരുന്നു. ഇന്ന് ഇത്തരം ചില്ലിട്ട ഫോട്ടോകള്‍ വരാന്തയില്‍ സൂക്ഷിക്കുന്ന വീടുകള്‍ വിരലിലെണ്ണാവുന്ന അവസ്ഥയിലെത്തി. ചില വീടുകളിലൊക്കെ മാറി മറയുന്ന ഡിജിറ്റല്‍ ഫോട്ടോകള്‍ ഇതിന്റെ സ്ഥാനം കയ്യടക്കി കഴിഞ്ഞു. നിരവധി ഫോട്ടോകള്‍ ഒരു ഫ്രൈമിനുള്ളില്‍ മിന്നി മറയുന്ന അതുഭ്തം. ഇന്ന് ആളുകള്ക്കട സ്വന്തം ഫോട്ടോ സ്വന്തമായി എടുക്കാന്‍ കഴിയുന്നു. ഡിജിറ്റല്‍ ക്യാമറ വിപ്ലവം സൃഷ്ടിച്ചു. മൊബൈലിലും കമ്പ്യൂട്ടറിലും നമുക്ക്‌ ഇന്ന് ഫോട്ടോ എടുക്കാം എം.എം.എസ് വഴിയും ഇമെയില്‍ വഴിയും നമ്മുക്ക് അത് ലോകത്തെവിടെയും കൈമാറാം. ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്തു ലൈക്കുകളും കമന്റുകളും നേടാം.

എന്നാല്‍ ചിലരെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. അവര്‍ ഫോട്ടോ മോര്ഫു് ചെയ്തു ആളുകളെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ വരെ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് കുളിക്കുന്നിടത്തും ഡ്രസ്സ്‌ മാറുന്നിടത്തും കിടപ്പറയിലും ഉള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നു. ഹോട്ടലിലും ടെക്സ്റ്റൈല്‍ കടകളിലും മൂത്രപുരയില്‍ പോലും ഒളിക്യാമറ വെച്ച് ഫോട്ടോ പിടിക്കുന്നു. അത് ഇന്റര്നെറ്റില്‍ ഇട്ടു ആളുകളെ അപമാനിക്കുന്നു, ബ്ലാക്ക്‌ മെയില്‍ ചെയ്തു ലക്ഷങ്ങള്‍ തട്ടുന്നു. നിരവധി പേര്‍ ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നു. നിരവധി ബന്ധങ്ങള്‍ ഇതിന്റെ പേരില്‍ താറുമാറാകുന്നു. ഇത്തരം ദോഷവശങ്ങള്‍ കൂടി ഇതിനുണ്ട്.

പണ്ട് കാലത്ത്‌ അബദ്ധവശാല്‍ മരിച്ചയാളുടെ ഫോട്ടോക്ക് പകരം ജീവിച്ചിരിക്കുന്ന ആളുടെ ഫോട്ടോ കൊടുത്ത പോയ മാധ്യമങ്ങള്‍ അതില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ മാധ്യമങ്ങളുടെ പിന്മുറക്കാര്‍ കാട്ടി കൂട്ടുന്നത് നിങ്ങളില്‍ ചിലരെങ്കിലും ശ്രദ്ദിച്ചു കാണുമല്ലോ? വിദ്യാര്ത്ഥി യുവജന സമരങ്ങള്‍, ഹര്ത്താലുകള്‍ തുടങ്ങിയ സമര കാലഘട്ടങ്ങളിലാണ് അവരുടെ ഇത്തരം പ്രകടനങ്ങള്‍ പുറത്ത്‌ വരിക. മറ്റെവിടെയെങ്കിലും നടന്ന അക്രമങ്ങളുടെ ഫോട്ടോകള്‍ ബോധപൂര്‍വ്വം അവര്‍ തങ്ങളുടെ റിപ്പോര്ട്ടിന്റെ കൂടെ പ്രസിദ്ധീകരിക്കും. ഇത് കാണുന്ന വായിക്കുന്ന ആളില്‍ ഒരു സമരവിരുദ്ധ വികാരം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ ഏര്പ്പാടു. ഈയ്യടുത്ത കാലത്ത് ഇത്തരം നിരവധി സംഭവങ്ങള്‍ നമ്മുടെ ദേശീയ ദിനപത്രങ്ങള്‍ നമുക്ക്‌ സംഭാവന ചെയ്യുകയും അത് പരസ്യമായി പിടികൂടുകയും ചോദ്യം ചെയ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ പഴയ മാധ്യമ പ്രവര്ത്തകര്‍ ചെയ്യുന്നത് പോലെ അതില്‍ ഖേദിക്കാനോ ക്ഷമ പറയാനോ അവര്‍ ഒരുക്കമല്ല. അതാണ്‌ മനോരമ, മാതൃഭൂമി തുടങ്ങിയ ദേശീയ പത്രങ്ങളുടെ പുത്തന്‍ സംസ്ക്കാരം. ഇതേ രീതി ചാനലുകാരും ചിലപ്പോള്‍ പ്രയോഗിക്കാറുണ്ട്.

ഫോട്ടോ കാണുമ്പോള്‍ അത് എപ്പോള്‍ എവിടെ വെച്ച് എടുത്തതാണ് എന്നൊന്നും ശരാശരി വായനക്കാര്‍ ചിന്തിക്കില്ല റിപ്പോര്ട്ടിന്റെ കൂടെ ഫോട്ടോ കൂടി കാണുമ്പോള്‍ റിപ്പോര്ട്ടിന് കൊഴുപ്പ് കൂടും. പറഞ്ഞു വന്നത് ഇത്തരം പിതൃശൂന്യമായ പത്ര പ്രവര്ത്തനം നടത്തുന്ന പത്ര മുത്തശ്ശിമാര്‍ നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ട് എന്നും അവരെ തിരിച്ചറിയണമെന്നും പറയാന്‍ ആണ്. സര്ക്കുലെഷനില്‍ ഒന്നാം സ്ഥാനത്ത്‌ നില്ക്കു ന്ന ഫ്ലാറ്റ്‌ തട്ടിപ്പ്‌ കേസില്‍ ഒന്നാം സ്ഥാനത്ത്‌ നില്ക്കു ന്ന മലയാള മനോരമ തന്നെയാണ് ഇക്കാര്യത്തിലും ഒന്നാം സ്ഥാനത്ത്‌ എന്ന് പറയാതെ തന്നെ നിങ്ങള്ക്കതറിയാമല്ലോ അല്ലെ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ