2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അല്പ്പം ചില ലീഗ് ചിന്തകള്‍ (രണ്ടാം ഭാഗം)

ലീഗിന്റെ ഉല്‍ഭവം 
1906 ല്‍ “ഷിയാ ഇസ്മെയിലി മുസ്ലിംകളുടെ” 48 ആമത്തെ ‘ഇമാമായ’ സര്‍ സുല്ത്താന്‍ മുഹമ്മദ്‌ ഷാ, അഗാഖാന്‍ III (ആള്‍ ഇന്ത്യ മുസ്ലീം ലീഗിന്റെ ആദ്യത്തെ പ്രസിഡന്റ് ) (ജീവിത കാലയളവ് November 2, 1877 – July 11, 1957) ന്റെ നേതൃത്വത്തില്‍ രൂപികരിച്ച ആള്‍ ഇന്ത്യ മുസ്ലീം ലീഗാണ് അവിഭക്ത ഇന്ത്യയില്‍ ആദ്യമായി പിറന്നു വീണ മുസ്ലീം ലീഗ്. ഇന്ത്യയിലെ മുസ്ലിംകളുടെ ഉന്നമനവും താല്പര്യവും സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ ഉ
ദ്ദേശം. ഇന്നത്തെ ഉത്തര്പ്രദേശ്‌ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്തെ മുസ്ലീംകളുടെ താല്പര്യമായിരുന്നു 1930 വരെ ഈ പാര്ട്ടി കൈകാര്യം ചെയ്തിരുന്നത്.

ഇന്ത്യക്കുള്ളില്‍ തന്നെ ഒരു മുസ്ലിം രാജ്യം എന്നതായിരുന്നു അന്നത്തെ പാര്ട്ടി യുടെ നിലപാട്. 1912 ല്‍ ലീഗിന്റെ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ ശേഷവും ലീഗിന്റെ എല്ലാ നയപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അഗാഖാന്‍ മുഖ്യ പങ്കായിരുന്നു വഹിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം രൂപികരിച്ച ‘ലീഗ് ഒഫ് നാഷന്സില്‍ 1932 ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരെഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹമായിരുന്നു. തുടര്ന്ന് ‍ 1937-38 കാലത്ത്‌ ലീഗ് ഓഫ് നാഷന്സിന്റെ പ്രസിഡണ്ട് പദവിയും വഹിച്ചിരുന്നു. പാക്കിസ്ഥാന്‍ ഉണ്ടാക്കുന്നതില്‍ നിര്ണ്ണാ യക പങ്കു വഹിച്ച ആള്‍ ഇദ്ദേഹമാണ്. 1930 ലാണ് മുഹമ്മദ്‌ ഇഖ്ബാല്‍ എന്ന ലീഗ് നേതാവ് ആദ്യമായി പ്രത്യക മുസ്ലിം രാജ്യം വേണമെന്ന നിര്ദ്ദേശം പരസ്യമായി വെക്കുന്നത്. തുടര്ന്ന് ‍ 1940 നു ശേഷം മുഹമ്മദലി ജിന്ന പാക്കിസ്ഥാന്‍ എന്ന പേരില്‍ പ്രത്യേക മുസ്ലിം രാജ്യം ആവശ്യപെടുകയും അതിനായി സമ്മര്ദ്ദം ചെലുത്തുകയും ചെയ്തു. ഒടുവില്‍ 1947 ല്‍ കോണ്ഗ്രസിന്റെ എതിര്പ്പിനെ അവഗണിച്ചു കൊണ്ട് തന്നെ ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ച് ഇന്ത്യയും പാക്കിസ്ഥാനും എന്ന പേരില്‍ രണ്ടു രാജ്യങ്ങളാക്കി തിരിച്ചു.

ആള്‍ ഇന്ത്യ മുസ്ലിം ലീഗ് പാക്കിസ്ഥാന്‍ സ്ഥാപനത്തിനു ശേഷം ഇന്ത്യ വിട്ടു പോയപ്പോള്‍ ഇവിടെ കേരളത്തില്‍ പ്രവര്ത്തി്ച്ചിരുന്ന മുസ്ലിം ലീഗ് കേരള ഘടകം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പേരില്‍ പ്രവര്ത്ത്നം തുടര്ന്നു്. യഥാര്ത്ഥ മുസ്ലിം ലീഗ് പാക്കിസ്ഥാനിലേക്ക്‌ പോയപ്പോള്‍ ഇന്ത്യയില്‍ അവശേഷിച്ച ഏക മുസ്ലിം ലീഗ് കേരളത്തിലെതായിരുന്നു. പിന്നീട് ഇന്ത്യയില്‍ ഈ ലീഗാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗായി അറിയപ്പെടുന്നത്. നമ്മുടെ കൊച്ചു കേരളത്തിലെ നമ്മുടെയൊക്കെ പ്രിയപ്പെട്ട ലീഗ്.

ഇതിന്റെ അഖിലേന്ത്യാ രൂപം 1948 മാര്ച്ച് ‌ 10നു ചെന്നെയില്‍ വെച്ച് രൂപീകൃതമായി. സ്വാതന്ത്ര്യം കിട്ടി ഇന്ത്യയാകെ ഹിന്ദു മുസ്ലിം ലഹളകളും കൂട്ടകൊലകളും നടന്ന സമയത്ത്‌ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ലീഗ് ഘടകങ്ങള്‍ അവര്‍ പിരിച്ചു വിടുകയും അതിലെ നേതാക്കള്‍ കൊണ്ഗ്രസ്സില്‍ ചേര്ന്ന് പ്രവര്ത്തിക്കുകയും ചെയ്തു. ഇന്നത്തെ കേരളം ഉള്പ്പെടുന്ന മദ്രാസ്‌ പ്രവശ്യയിലെ എം.എല്‍.എ.മാരായ ഐ. എം. അന്വ‍ര്‍, എസ്.എസ്. എം. മജീദു എന്നിവര്‍ അടക്കം ലീഗ് വിട്ടു കൊണ്ഗ്രസില്‍ ചേര്ന്നു . മലബാര്‍ ലീഗിന്റെ സ്ഥാപക നേതാവായ സത്താര്‍ സേട്ട് സാഹിബ് അടക്കമുള്ളവര്‍ ഉത്തരേന്ത്യന്‍ നേതാക്കളുടെ കൂടെ പാക്കിസ്ഥാനിലേക്ക്‌ പോയി. പല പ്രമുഖരായ മുസ്ലിം നേതാക്കളും ഇക്കാലത്ത്‌ തങ്ങള്ക്കുത ലീഗുമായി ഒരു ബന്ധവുമില്ല എന്ന് കാണിക്കാന്‍ ഉത്സാഹം പൂണ്ടു. എന്തിനധികം പറയുന്നു പാക്കിസ്ഥാന്‍ രൂപീക്രുതമായതിനാല്‍ ഇനി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് പ്രസ്കതിയില്ല അത് പിര്ച്ചു വിടണം എന്ന് പറഞ്ഞവരെ എതിര്‍ത്തിരുന്ന ആളുകള് പോലും ലീഗില്‍ നിന്ന് വിട്ടു പോയി. ഇത്തരം ഒരവസ്ഥയിലാണ് Quaide Millath Mohammad Ismail Sahib ന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഇന്ത്യയില്‍ പ്രവര്ത്ത്നം തുടങ്ങിയത്‌. അദ്ദേഹമായിരുന്നു 1948 മാര്ച്ച് 10 നു ചെന്നൈയിലാരംഭിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപക പ്രസിഡണ്ട്.

1950 ല്‍ മദ്രാസ് പ്രവശ്യയില്‍ പെട്ട മഞ്ചേരിയില്‍ നടന്ന ഉപതിരെഞ്ഞെടുപ്പില്‍ ലീഗിലെ ഹസന്‍ കുട്ടി കുരിക്കള്‍ കൊണ്ഗ്രസിലെ പാലാട്ട് കുഞ്ഞികൊയയെ 7700 ഓളം വോട്ടുകള്ക്ക് ‌ പരാജയപ്പെടുത്തി.

1952 ല്‍ നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ മലബാര്‍ ജില്ലയില്‍ നിന്ന് ലീഗിന് അഞ്ചു സീറ്റും ഒരു ലോകസഭാ അംഗവും ലഭിച്ചു. മലപ്പുറത്ത്‌ നിന്ന് ബി.പോക്കര്‍ സാഹിബ് ആയിരുന്നു ആദ്യത്തെ ലീഗ് എം.പി. സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സര്ക്കാ രിനെ അന്ന് ലീഗ് പിന്തുണച്ചതിനാലാണ് കോണ്ഗ്രസിന് അന്ന് ഭരണം കിട്ടിയത്‌.. 195719521952 19521888112

1952 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ പി.എസ്.പി.യിലെ ഡോക്ടര്‍ കെ.ബി. മേനോനും മുസ്ലിം ലീഗിലെ സീതി സാഹിബും ചേര്ന്ന് തിരെഞ്ഞെടുപ്പ് കൂട്ട് കെട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മത്സരിച്ചിരുന്നത്. ലീഗിന്റെ ആദ്യത്തെ തിരെഞ്ഞെടുപ്പ് കൂട്ടുകെട്ട്.

1959 ല്‍ ഇ.എം.എസ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെ മറച്ചിടുന്നതില്‍ നല്ലൊരു പങ്കു വഹിച്ച ലീഗ് 1960 ലെ പ്രജാ സോഷ്യലിസ്റ്റ്‌ പാര്ട്ടി നേതാവായ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കൂട്ട് കക്ഷി മന്ത്രി സഭയില്‍ പങ്കാളിയായി ഭരണത്തിന്റെ സ്വാദ് രുചിച്ചു തുടങ്ങി. അന്ന് ലീഗ് മത്സരിച്ച 12 ല്‍ 11 സീറ്റും കരസ്ഥമാക്കി. ലീഗ്, പി.എസ്.പി. കോണ്ഗ്രസ് എന്നിവരുടെ കൂട്ട് കക്ഷി മന്ത്രി സഭ. 1934 ല്‍ സ്ഥാപിച്ച ചന്ദ്രിക പത്രത്തിന്റെ സ്ഥാപകരിലൊരാളായ കെ.എം. സീതി സാഹിബായിരുന്നു ലീഗിന്റെ ആദ്യത്തെ സ്പീക്കര്‍. അദ്ദേഹം 1961 ല്‍ അകാല ചരമമടഞ്ഞതിനെ തുടര്ന്ന് നിയമസഭയിലെ ഏറ്റവും ചെറുപ്പക്കാരനായ സി.എച്ച് മുഹമ്മദു കോയ തുടര്ന്ന് ‍ സ്പീക്കറായി. അതിനിടയില്‍ ലീഗ് മുന്നണി വിടാന്‍ തീരുമാനിച്ചതോടെ സി.എച്ച്. തന്റെ സ്പീക്കര്‍ പദവി രാജി വെക്കുകയും ചെയ്തു.1962 ല്‍ തന്നെ നടന്ന പാര്ലിളമെന്റ് തിരെഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് നിന്നുമായി ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് ഖയെദ് മില്ലത്തും സി.എച്ച്. മുഹമ്മദു കോയയും തിരെഞ്ഞെടുക്കപ്പെട്ടു.
1962 ല്‍ പട്ടം താണുപിള്ള പഞ്ചാബിലെ ഗവര്ണംര്‍ ആയി പോയപ്പോള്‍ ഉപമുഖ്യമന്ത്രിയായ കോണ്ഗ്രസ് നേതാവ് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി 1964 സെപ്റ്റംബര്‍ 10 വരെ ഭരണമേറ്റു. പക്ഷെ ഈ ഭരണം അധിക കാലം നില നിന്നില്ല. അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടു.

1964 ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി രണ്ടായി പിളരുകയും സി.പി.ഐ. സി.പി.എം. എന്നീ രണ്ടു കമ്മ്യൂണിസ്റ്റ് പാര്ട്ടി കളാവുകയും ചെയ്തു. 1965 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ ആര്ക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ സര്ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. തുടര്ന്ന് ‍ 1967 ല്‍ സി.പി.എം. ന്റെ നേതൃത്വത്തില്‍ രൂപികരിച്ച ഐക്യമുന്നണിയില്‍ സി.പി.ഐ. ആര്‍.എസ്. പി., കെ.എസ്.പി., കര്ഷക തൊഴിലാളി പാര്ട്ടി , സംയുക്ത സോഷ്യലിസ്റ്റ്‌ പാര്ട്ടി , മുസ്ലിം ലീഗ് എന്നീ പാര്ട്ടികള്‍ ചേര്ന്ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ വീണ്ടും ഒരു സര്ക്കാ്ര്‍ അധികാരത്തില്‍ വന്നു. അന്ന് ലീഗിന് ആദ്യമായി രണ്ടു മന്ത്രി സ്ഥാനം ലഭിച്ചു. ഒപ്പം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും. മന്ത്രിമാരില്‍ ഒന്ന് സി.എച്ചിന്റെതായിരുന്നു. മറ്റേതു എം.പി.എം. അഹമ്മദു കുരിക്കളും. വിദ്യാഭ്യാസ വകുപ്പ് ഇ.എം.എസ് മന്ത്രി സഭയില്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയ സി.എച്ച് പിന്നീട് തുടര്ച്ചയായി ആ വകുപ്പ് അച്യുതമേനോന്‍ സര്ക്കാരിലും, കെ. കരുണാകരന്‍ സര്ക്കാരിലും, എ.കെ. ആന്റണി സര്ക്കാരിലും ഒടുവില്‍ പി.കെ.വാസുദേവന്‍ സര്ക്കാ്രിലും വരെ കൈകാര്യം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്തത് ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ്‌ കൊയയാണ്. ഇക്കാലയളവില്‍ 1968 ജൂണ്‍ 16നാണ് പിന്നോക്കം നില്ക്കു ന്ന ഏറനാട്, വള്ളുവനാട് എന്നിവ ചേര്ത്ത്യ മലപ്പുറം ജില്ല രൂപീകരിച്ചത്. 1968 ഒക്ടോബര്‍ 24 നു അഹമ്മദ്‌ കുരിക്കള്‍ മരണമടയുകയും മന്ത്രി സ്ഥാനം അവുക്കാദര്‍ കുട്ടി നഹ ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ 1969 ല്‍ ലീഗ് ഈ സര്ക്കാ രിനെ സി.പി.ഐയുടെ കൂടെ ചേര്ന്ന് അട്ടിമറിച്ചു സയ്യദ്‌ അബ്ദുള്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ നേതൃത്വത്തില്‍ അന്ന് രാജ്യസഭാംഗമായിരുന്ന സി.പി.ഐ യിലെ സി. അച്യുത മേനോനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി പദവി നല്കി പുതിയ സര്ക്കാര്‍ രൂപീകരിച്ചു. 1969 നവംബര്‍ 1 നായിരുന്നു ഇത്. അതില്‍ ലീഗിനെ കൂടാതെ സി.പി.ഐയുടെ കൂടെ, ആര്‍.എസ്.പി., കെ.എസ്.പി.കേരള കോണ്ഗ്രസ് എന്നിവയും ഉണ്ടായിരുന്നു. ഈ സര്ക്കാരില്‍ സി.എച്ച്. മുഹമ്മദു കോയ ആഭ്യന്തര മന്ത്രി പദവി അലങ്കരിച്ചു. നക്സലൈറ്റ്‌ അക്രമത്തെ ഇക്കാലയളവില്‍ സി.എച്ച് നേരിട്ട രീതി ദേശീയ തലത്തില്‍ പ്രശംസ പിടിച്ചു പറ്റി. ഈ സര്ക്കാ രും ഉടന്‍ തന്നെ നിലംപൊത്തിയതിനെ തുടര്ന്ന് ‍ 1970 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ നേതൃത്വത്തില്‍ കെ.കരുണാകരന്‍ മുന്കൈ എടുത്ത്‌ ഉടലെടുത്ത പുതിയ കൂട്ട് കക്ഷി മുന്നണിയില്‍ സി.പി.ഐ., ലീഗ്, ആര്‍.എസ്.പി., പി.എസ്.പി. എന്നിവയായിരുന്നു. ഈ മുന്നണി അധികാരത്തില്‍ വരികയും സി.പി.ഐ.യിലെ സി.അച്യുത മേനോന്‍ തന്നെ രണ്ടാമതും മുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ ഭരണം തിരെഞ്ഞെടുപ്പ് ഒന്നും ഇല്ലാതെ ഏഴു വര്ഷം തുടര്ന്നു 1977 വരെ. ഈ ഭരണത്തില്‍ സി.എച്ച്. മുഹമ്മദു കോയ, അവുക്കാദര്‍ കുട്ടി നഹ എന്നിവര്‍ മന്ത്രിമാരായും കെ. മൊയ്തീന്കു്ട്ടി ബാവഹാജി സ്പീക്കറായും തുടര്ന്നു . 1971 ല്‍ മഞ്ചേരിയില്‍ നടന്ന പാര്ലിമെന്റ് തിരെഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്ത്ഥി ഖേയ്ദ്‌ മില്ലത്തിനു ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 1972 ഏപ്രില്‍ 4നു ഇദ്ദേഹം മരണമടയുകയും ചെയ്തു. തുടര്ന്ന് ‍ സയ്യദ്‌ അബ്ദുള്‍ റഹ്മാന്‍ ബാഫക്കി തങ്ങള്‍ പാര്ട്ടി പ്രസിണ്ടാവുകയും ഉപതിരെഞ്ഞെടുപ്പില്‍ സി.എച്ച്. മുഹമ്മദ്‌ കോയ മഞ്ചേരിയില്‍ മത്സരിച്ചു ജയിക്കുകയും ചെയ്തു. തിരെഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സയ്യദ്‌ അബ്ദുള്‍ റഹ്മാന്‍ ബാഫക്കി തങ്ങള്‍ സൌദിയില്‍ വച്ച് മരണമടഞ്ഞതിനെ തുടര്ന്നു പി.എം.എസ്.എ.പൂക്കോയ തങ്ങള്‍ പ്രസിഡന്റായി ചുമതലയേറ്റു. സി.എച്ച് എം.പി.യായതിനെ തുടര്ന്ന്മ‍ ഒഴിവു വന്ന മന്ത്രി സ്ഥാനത്തേക്ക്‌ ചാക്കീരി അഹമ്മദ്‌ കുട്ടി വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. 1975 ജൂണ് 6നു പൂക്കോയ തങ്ങള്‍ മരിച്ചതിനെ തുടര്ന്ന് ‍ അദ്ദേഹത്തിന്റെ മകന്‍ സയ്യദ്‌ മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി ചുമതലയേറ്റു.

തുടര്ന്ന് ‍ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നു. എന്നാല്‍ ഈ മുന്നണിയില്‍ സി.പി.ഐ. ഉണ്ടായില്ല. കരുണാകരന്‍ മുഖ്യമന്ത്രിയായി. ഈ മന്ത്രിസഭയിലും സി.എച്ച് മുഹമ്മദ്‌ കോയ, അവുക്കാദര്‍ കുട്ടി നഹ എന്നിവര്‍ മന്ത്രിമാരും ചാക്കീരി അഹമ്മദ്‌ കുട്ടി സ്പീക്കരുമായിരുന്നു.

തുടര്ന്നു രാജന്‍ കേസിനെ തുടര്ന്നു രാജിവെച്ചപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി എ.കെ. ആന്റണി തന്റെ മുപ്പത്തിയെഴാമത്തെ വയസ്സില്‍ തിരെഞ്ഞെടുക്കപ്പെട്ടു. 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെ ഭരണം തുടര്ന്നു. ചിക്കമഗളൂരില്‍ ഉപതിരെഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് സീറ്റ്‌ നല്കിവയതില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്ന്നാ ണ് ഒക്ടോബര്‍ 29, 1978 മുതല്‍ പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയാവുന്നത്. അത് 1979 ഒക്ടോബര്‍ 7 വരെ തുടര്ന്നു . ഇക്കാലമത്രയും കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് ലീഗിനായിരുന്നു. സി.എച്ചും,ചാക്കീരിയും വിദ്യാഭ്യാസം മാറി മാറി ഭരിച്ചു.

1979 ഒക്ടോബര്‍ 12 നാണ് മുസ്ലിം ലീഗിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി സി.എച്ച്.മുഹമ്മദു കോയ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്. ഇത് 1979 ഡിസംബര്‍ 1 വരെ തുടര്ന്നു. ഭൂപരിഷ്കരണഭേദഗതി ബില്ലിനെ തുടര്ന്നു്ണ്ടായ സമരത്തെ തുടര്ന്നു ഗവര്ണിറോട് മന്ത്രി സഭ പിരിച്ചു വിടാന്‍ പറയുകയും പിന്നീട് തിരെഞ്ഞെടുപ്പ് നടക്കുകയുമുണ്ടായി. എന്നാല്‍ ഈ തിരെഞ്ഞെടുപ്പില്‍ 1980 ജനുവരിയില്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സി.പി.എം. മുന്നണി മന്ത്രി സഭ അധികാരത്തില്‍ വരികയും അത് 1981 ല്‍ ഘടകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്ന്നു രാജി വെക്കുകയുമുണ്ടായി. തുടര്ന്നു 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്ച്ച് 17വരെ കരുണാകരന്‍ രണ്ടാമതും മുഖ്യമന്ത്രിയായി. സി.എച്ച്.മുഹമ്മദ്‌ കോയ ഉപമുഖ്യമന്ത്രിയുമായി. കേരള കൊണ്ഗ്രസിലെ ഒരംഗം പിന്തുണ പിന്‍വലിച്ചതിനെ തുടര്ന്നു ഭരണം താഴെ പോയി. തുടര്ന്നു നടന്ന തിരെഞ്ഞെടുപ്പില്‍ 1982 മെയ്‌ 24 മുതല്‍ 1987 വരെ കരുണാകരന്‍ മൂന്നാമതും മുഖ്യമന്ത്രിയായി തിരെഞ്ഞെടുക്കപ്പെട്ടു. ഈ മന്ത്രിസഭയില്‍ തന്റെ മരണം വരെ 1983 സെപ്റ്റംബര്‍ 28 വരെ ഉപമുഖ്യമന്ത്രിയായി ലീഗിലെ സി.എച്ച്. മുഹമ്മദു കോയ തുടര്ന്നു്. തുടര്ന്ന് ‍ അവുക്കാദര്‍ കുട്ടിനഹ ഉപമുഖ്യമന്ത്രിയും ഹംസകുഞ്ഞു രാജി വെച്ച ഒഴിവിലേക്ക്‌ കൊരമ്പയില്‍ അഹമ്മദ്‌ ഹാജി ഡെപ്യൂട്ടി സ്പീക്കരുമായി ചുമതലയേറ്റു. 

1 അഭിപ്രായം:

  1. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ലീഗിന്റെ ചരിത്രം ഓരോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയും ആവശ്യം അറിഞ്ഞിരിക്കേണ്ടത് തന്നെ.

    മറുപടിഇല്ലാതാക്കൂ