2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അല്പ്പം ചില ലീഗ് ചിന്തകള്‍ (ഒന്നാം ഭാഗം)

1948 മാര്ച്ച് 10 നു ചെന്നെയിലെ രാജാജി ഹാളില്‍ രൂപം കൊണ്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍. ലീഗ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്ട്ടി യാണ്. ഇടത് പക്ഷത്തിന് കേരളത്തില്‍ ലീഗില്ലാതെ ഭരിക്കാന്‍ കഴിയും എന്ന് അവര്‍ തെളിയിച്ചു. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന് ലീഗിനെ ഒഴിച്ച് നിര്ത്തി്യുള്ള ഒരു ഭരണം സ്വപ്നം പോലും കാണാന്‍ കഴിയില്ല. ലീഗ
ിനെക്കുറിച്ച് പഠിക്കുന്നവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

കേരളത്തിലെ മുസ്ലിം ലീഗിനെക്കുറിച്ച് പറയുമ്പോള്‍ ലീഗിന്റെ പരമാധികാരിയും ആത്മീയാചാര്യനുമായ പാണക്കാട് തങ്ങളെക്കുറിച്ച് രണ്ടു വാക്ക് പറയാതിരിക്കുന്നത് ശരിയല്ല. പതിനേഴാം നൂറ്റാണ്ടില്‍ മുഹമ്മദു നബിയുടെ പിന്തുടര്ച്ച യില്‍ (നബിയുടെ മകള്‍ ഫാത്തിമ സുഹറയുടെ മക്കളുടെ പരമ്പരയില്‍) പെട്ടവര്‍ യമനിലെ താരിം എന്ന പട്ടണത്തില്‍ നിന്നും ഇന്ത്യിലെക്ക് മത പ്രചാരണത്തിനായി വന്നു. അവര്‍ മലബാറില്‍ കണ്ണൂര്‍, കൊയിലാണ്ടി, കാപ്പാട്, മമ്പറം, പൊന്നാനി, കൊച്ചി എന്നിവിടങ്ങളില്‍ താമസമാക്കി. ഇവര്‍ തങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടര്ന്നു അവരുടെ പിന്തുടര്ച്ചിയില്പ്പെട്ട മലപ്പുറം ജില്ലയിലെ പാണക്കാട് താമസിക്കുന്ന തങ്ങള്ക്കാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിംകളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടായത്‌. ഇ.കെ. സുന്നി വിഭാഗത്തിന്റെ പരമോന്നത നേതാവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരള ഘടകത്തിന്റെ പ്രസിഡണ്ടും പാണക്കാട് തങ്ങള്‍ ആണ്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ (1917-1975). ഇദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത്.

1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് ഏറനാട്താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. 1948-ൽ ഹൈദരാബാദ് ആക്ഷൻ കാലത്ത് രണ്ടാഴ്ച ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ കോഴിക്കോട് ജില്ല മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.

പാണക്കാട് സയ്യദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മൂത്ത പുത്രനായി ജനിച്ച സയ്യദ്‌ മൊഹമ്മദാലി ശിഹാബ്‌തങ്ങള്‍ ആണ് ദീര്ഘതകാലം ലീഗിന്റെ പ്രസിഡന്റ്‌ പദവി അലങ്കരിച്ചത്. 1975 സെപ്റ്റംബർ 1 മുതൽ മരണം വരെ (2009) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചു.സി.എച്ച്. മുഹമ്മദ്കോയ മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിർദേശം ചെയ്യുമ്പോൾ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. നൂറു കണക്കിന് മഹല്ലുകലുടെ ഖാസിയും കൂടിയായിരുന്നു ഇദ്ദേഹം. പണ്ഡിതനും വാഗ്മിയുമായ ഇദ്ദേഹം ജാതി മത പരിഗണനകള്ക്ക്തീതമായി സര്വ്വാമദരണീയനായിരുന്നു.വിവിധ പ്രദേശങ്ങളിൽ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങൾക്കും ഇദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്തങ്ങള്‍ പ്രസിഡന്റായി ചുമതലയേറ്റു. ഇ.കെ. സുന്നി വിഭാഗത്തിന്റെ പരമോന്നത നേതാവും ഇദ്ദേഹം തന്നെ. കഴിഞ്ഞ 18 വര്ഷകമായി ലീഗിന്റെ മലപ്പുറം പ്രസിഡണ്ടായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അത് കൊണ്ട് തന്നെ താഴെത്തട്ടിലുള്ള പാര്ട്ടി് പ്രവര്ത്തുകരുടെ ഇടയില്‍ ഇദ്ദേഹത്തിന് നല്ല മതിപ്പ്‌ ആണുള്ളത്.

ലീഗും സമസ്തയും
കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. 1926ൽ സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ ആണ്‌ ഈ പണ്ഡിതസഭ രൂപീകരിച്ചത്‌. കേരളത്തിൽ മുജാഹിദ്‌ വിഭാഗങ്ങൾ പ്രചാരണം ശക്തിപ്പെടുത്തിയപ്പോൾ സുന്നി പക്ഷത്തു നിന്ന്‌ അതിനെ പ്രതിരോധിക്കാനായി കോഴിക്കോട്ട്‌ സുന്നി പണ്ഡിതരുടെ യോഗം വിളിച്ചു. അതിൽ നിന്നാണ്‌ സുന്നികൾക്ക്‌ ഒരു സംഘടന വേണമെന്ന്‌ ആവശ്യമുയരുന്നതും സംഘടന രൂപീകരിക്കുന്നതും. സമസ്തയുടെ കമ്മിറ്റിയെ 'മുശാവറ'(കൂടിയാലോചനാ സമിതി) എന്നപേരിൽ അറിയപ്പെടുന്നു. സമസ്തക്ക് കേന്ദ്ര മുശാവറ കൂടാതെ ജില്ലാ തലത്തിലും താലൂക്ക്‌ തലത്തിലും നാല്പതംഗ മുശാവറ പ്രവർത്തിക്കുന്നുണ്ട്. സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതിയാണ് 'സമസ്ത ഫത്‌വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്. ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കൽ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയിൽ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരിൽ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. കേരളത്തിനു പുറമെ തമിഴ്‌നാട്‌, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടക, ഗോവ, ഗൾഫ്‌ രാഷ്ട്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും സമസ്‌തയുടെ പ്രവർത്തന കേന്ദ്രങ്ങളാണ്‌ ഏഷ്യയിലെ ഏറ്റവും കൂടുതൽ മദ്‌റസകൾ നടത്തുന്നതു സമസ്‌തയുടെ പോഷക സംഘടനയായ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ആണ്‌.
ഇ.കെ. സുന്നിയും, എ.പി.സുന്നിയും

യമനിൽ വേരുകളുള്ള കോയക്കുട്ടി മുസ്‌ല്യാരുടേയും ഫാത്തിമ ബീവിയുടേയും മകനായി കോഴിക്കോട് പറമ്പിൽകടവിൽ 1914 ൽ ജനനം.[1] കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കാര്യദർശിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇ.കെ. അബൂബക്കർ മുസ്‌ല്യാർ. 'ശംസുൽ ഉലമ'(പണ്ഡിതരിലെ സൂര്യൻ) എന്ന അപരനാമത്തിലാണ്‌ അനുയായികൾക്കിടയിൽ അബൂബക്‌ർ മുസ്‌ല്യാർ അറിയപ്പെട്ടത്. ഇ.കെ.സുന്നി എന്ന പേരിൽ അറിയപ്പെടുന്ന കേരള മുസ്ലിംകളിലെ പ്രബല സുന്നിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം മികച്ച ഒരു പ്രഭാഷകൻ കൂടിയായിരുന്നു. 1957 മുതൽ മരണം വരെ (1996) അദ്ദേഹമായിരുന്നു കേരളത്തിലെ മുസ്ലിംകളുടെ പ്രബല മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി. അദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ് സുന്നികൾ രണ്ടായി വിഭജിച്ചത്. ഇ.കെ അബൂബക്കർ മുസ്‌ല്യാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നെത്രത്വത്തിലുള്ള ഒരു വിഭാഗം സുന്നീ പണ്ഡിതനേതാക്കൾ ഇ.കെ അബൂബക്കർ മുസ്‌ല്യാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മത്രസംഘടനയിൽനിന്നും പിരിഞ്ഞുപോന്നു.

പലകാരണങ്ങളാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ സമസ്‌തയോടും അക്കാലത്തെ സമസ്തയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ല്യാരോടും അഭിപ്രായ വ്യത്യാസം കാരണം വിഘടിച്ച്‌ 1989ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുണ്ടാക്കി. കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എ.പി സുന്നികൾ എന്നും ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നും അറിയപ്പെടുന്നു. പിളർപ്പിന്റെ സമയത്ത്‌ റഈസുൽ മുഹഖിഖീൻ കണ്ണിയ്യത് അഹ്മദ്‌ മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർഎന്നിവരായിരുന്നു അവിഭക്ത സമസ്‌തയുടെ യഥാക്രമം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ. അതുകൊണ്ടാണ്‌ ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നറിയപ്പെടുന്നത്‌.

മുസ്‌ലിം ലീഗ്‌ നേതാക്കളായ പാണക്കാട്‌ കുടുംബമാണ്‌ സമസ്‌തയുടെ മിക്ക പോഷക സംഘടനകളുടെയും അമരത്ത്‌[. അണികളിൽ ബഹുഭൂരിഭാഗവും മുസ്‌ലിംലീഗ്‌ പ്രവർത്തകരായതിനാൽ സമസ്‌ത പൊതുവെ ലീഗ്‌ അനുകൂല നിലപാട്‌ സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ മുസ്‌ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളിൽ സമസ്തയുടെ അഭിപ്രായം മുസ്‌ലിം ലീഗ് തേടാറുണ്ട്. പൊതുവിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ളവരോട് പോലും വേദി പങ്കിട്ടു സമുദായ ഐക്യത്തിന് സമസ്ത ഊന്നൽ നൽകിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താൻ സമസ്ത പരിശ്രമിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ കേന്ദ്ര മുശാവറ ഭാരവാഹികൾ: ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ല്യാർ (പ്രസിഡന്റ്), സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ).

(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ