2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഹ്രസ്വചിത്രം അഥവാ തുണ്ട് പടം

തുണ്ട് പടം എന്ന് വായിക്കുമ്പോള്‍ ചിലരുടെയെങ്കിലും നെറ്റി ചുളിഞ്ഞു കാണും. എന്ത് ചെയ്യാം മലയാളി എത്തിപെട്ട ഒരു സാംസ്ക്കാരിക പ്രതിസന്ധി..... അല്ലാതെന്ത്‌ പറയാന്‍?? അവന്‍ ആളൊരു മാന്യന്‍ ആണ് എന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥ്ത്തില്‍ അവന്‍ ഒരു മാന്യനല്ല എന്നാണു ആളുകള്‍ ഇന്ന് വിചാരിക്കുന്നത്. ആ രൂപത്തില്‍ വാക്കുകള്കു മൂല്യശോഷണം സംഭവിച്ചു കഴിഞ്ഞു. അതിന്റെ ഭാഗ
മായി കൊച്ചു പുസ്തകവും, തുണ്ട് പടവും ഒക്കെ അര്ത്ഥ വിത്യാസം വന്ന പദങ്ങളായി നമുക്ക് ഇന്ന് മാറിക്കഴിഞ്ഞു.

ഇവിടെ വിഷയം അതല്ല യു.എ.ഇ.യുടെ സാംസ്ക്കാരിക തലസ്ഥാനമായ ഷാര്ജ യില്‍, ചരിത്രത്തില്‍ ആദ്യമായി ഒരു ഹ്രസ്വചിത്ര മേള (ഷോര്ട്ട് ഫിലിം ഫെസ്റ്റിവല്‍) ഷാര്ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍, കോണ്സുലേറ്റ് ജനറല്‍ ഓഫു ഇന്ത്യ ദുബായിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേര്ന്ന്ഇ കൊണ്ട് സംയുക്തമായി സെപ്തംബര്‍ 21,22 തീയ്യതികളിലായി ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. അതിന്റെ ആദ്യ ദിവസത്തെ സ്ക്രീനിങ്ങില്‍ (പ്രദര്ശനനത്തില്‍) ആദ്യന്തം പങ്കെടുക്കുവാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി.

പരിപാടി ഉല്ഘാകടനം ചെയ്തത് പ്രശസ്ത സെലിബ്രിറ്റി ആയ ശ്രീ ശ്യാമപ്രസാദ് ആയിരുന്നു. ബി.ജെ.പി. നേതാവ് ശ്രീ ഒ.രാജഗോപാലിന്റെ മകന്‍ എന്നതിലുപരി ഈ മേഖലയില്‍ സ്വന്തമായി വ്യകതിമുദ്ര പതിപ്പിച്ച ഒരാളാണ്‌ ശ്രീ ശ്യാമപ്രസാദ്.

രാവിലത്തെ സെഷനില്‍ ആദ്യ മൂന്നു ഹ്രസ്വ ചിത്ര പ്രദര്ശ നങ്ങള്ക്ക് ശേഷം ശ്യാമപ്രസാദുമായി ഒരു സംവാദം (ഇന്റരാക്ഷന്‍) ഉണ്ടായിരുന്നു. വേദിയില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ തന്നെ ചര്ച്ച ക്കു ആദ്യം തുടക്കം കുറിച്ചു. “ഒരേ കടല്‍” എന്ന ശ്യാമപ്രസാദ് ചിത്രത്തെക്കുറിച്ച് ആയിരുന്നു ചോദ്യം. പിന്നീട് സദസ്സില്‍ നിന്ന് വീട്ടമ്മമാരും യുവാക്കളും ചോദ്യങ്ങള്‍ ചോദിച്ചു. അവയ്ക്കൊക്കെ ശ്രീ ശ്യാമപ്രസാദ് ഉത്തരം നല്കുകയും ചെയ്തു. ശ്യാമിന്റെ നിരവധി അവാര്ഡുകള്‍ വാരികൂട്ടിയ ഒരു സിനിമ തനിക്ക്‌ ഇത് വരെ കാണാന്‍ പറ്റിയില്ല; അതെവിടെയും പ്രദര്ശിപ്പിച്ചു കണ്ടില്ല ഇത് സ്വന്തം സംത്രുപ്തിക്കോ അവാര്ഡിനോ വേണ്ടി മാത്രം ഉണ്ടാക്കിയ പടമാണോ എന്ന ഒരു യുവാവിന്റെ ചോദ്യം അദ്ദേഹത്തെ ശരിക്കും വ്യാകുലപ്പെടുത്തി. ഇത് ഒരു ക്രൂരമായ ചോദ്യമാണെന്നും ഒന്നര വര്ഷം നീണ്ട കൂട്ടായ പരിശ്രമത്തിലൂടെ താന്‍ എടുത്ത പടം ജനങ്ങളില്‍ എത്തിക്കുക എന്നുള്ളതു തന്നെയാണ് താന്‍ ഉദ്ദേശിച്ചത് എന്നും അത് രണ്ടു തവണ ദുബായില്‍ പ്രദര്ശിപ്പിച്ചിരുന്നു എന്നും ചോദ്യകര്ത്താ വിന് അത് കാണാന്‍ അവസരം ലഭിക്കാത്തത്‌ കൊണ്ടാവാം ഈ ചോദ്യം എന്നും അദ്ദേഹം പറയുകയുണ്ടായി. അതോടൊപ്പം യു.ട്യൂബു പോലുള്ള ആധുനിക മാധ്യമങ്ങളില്‍ ഇത് ഇടാനുള്ള മറ്റു ബുദ്ധിമുട്ടുകളും നിലവിലുണ്ട് എന്നത് കൊണ്ടാണ് അത് ഇടാന്‍ പറ്റാത്തത് എന്നും അദ്ദേഹം വിശദീകരിച്ചു. ഹ്രസ്വചിത്രങ്ങളിലൂടെ പ്രേക്ഷക സമൂഹത്തിനു എന്ത് മെസ്സേജ് (സന്ദേശം) ആണ് നിങ്ങള്‍ തരുന്നത് എന്ന ചോദ്യവും അദ്ധേഹത്തിനു ഇഷ്ടപെട്ടില്ല. സന്ദേശം നല്കലല്ല തന്റെ ജോലി എന്നും സഹജീവിയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും അത് തനിക്കും ഇത്തരം സിനിമകള്ക്കും ചെയ്യാന്‍ പറ്റുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു പക്ഷെ എന്റെ ചിത്രങ്ങളില്‍ ഒന്നല്ല ഒട്ടനവധി സന്ദേശങ്ങള്‍ നിങ്ങള്ക്ക്യ‌ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍ കല കലക്ക് വേണ്ടിയാണോ അതോ സമൂഹത്തിനു വേണ്ടിയാണോ എന്ന ചോദ്യം വീണ്ടും അവിടെ ഉയര്ത്തപെടുകയായിരുന്നു. എങ്കിലും ആ ദിശയിലുള്ള ചര്ച്ച യിലേക്ക് അത് വഴി മാറിയില്ല.

തന്റെ പ്രസംഗത്തിലോ സംവേദനത്തിലോ ഹ്രസ്വ ചിത്രങ്ങളുടെ ചരിത്രത്തെയോ അതിന്റെ കാലിക പ്രസക്തിയെക്കുറിച്ചോ അദ്ദേഹം വിശദീകരിച്ചു കണ്ടില്ല. മറിച്ചു നോമ്പ് തുറയോ, ഗാനമേളയോ സംഘടിപ്പിച്ചാല്‍ നിറഞ്ഞു കവിയുന്ന ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ താരതമ്യേന ശുഷ്കമായ ഒരു സദസ്സ് ആയിരുന്നിട്ടും ഇന്ത്യയിലെ മറ്റൊരിടത്തും കാണാത്ത ഒരു ജനക്കൂട്ടമായി അത് അദ്ദേഹത്തിനു അനുഭവപ്പെട്ടു. കുറച്ചു കൂടി ആസൂത്രണത്തോടെ ഈ പരിപാടി ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിചിരുന്നുവെങ്കില്‍ ഹാള്‍ നിറഞ്ഞു കവിയുമായിരുന്നു. മാസ്സ് ഷാര്ജ, പ്രേരണ, ശാസ്ത്ര സാഹിത്യ പരിഷത്ത്‌, യുവകലാസാഹിതി എന്നിവരുടെ പ്രവര്ത്തപകര്‍ ആയിരുന്നു കാണികളില്‍ ഭൂരിപക്ഷവും. അതില്‍ തന്നെ മാസ്സ് ഷാര്ജയുടെ പ്രവര്ത്തകര്‍ ആണ് ഏറ്റവും കൂടുതല്‍. മാസ്സിന്റെ നിര്ലോ്ഭമായ ഈ സഹകരണം ഇല്ലാതിരുന്നുവെങ്കില്‍ ഒരു പക്ഷെ സദസ്സ് ശുഷ്ക്കമാവുമായിരുന്നു. മാസ്സിന്റെ പ്രവര്ത്ത കര്‍ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദനം അര്ഹിക്കുന്നുണ്ട്. ഇത്തരം പരിപാടികള്ക്ക് ‌ ഭാവിയില്‍ അസോസിയേഷന്‍ കലാ സാംസ്ക്കാരിക സംഘടനാ പ്രവര്ത്തുകരുടെ ഒരു യോഗം വിളിച്ചു ചേര്ത്ത് ‌ അവരുടെ പ്രവര്ത്ത കരെ പങ്കെടുപ്പിക്കാന്‍ ആവശ്യപ്പെടുകയും അതിനു വര്ഷാവസാനം നല്ല പ്രവര്ത്തനം കാഴ്ച വെക്കുന്ന സംഘടനക്ക്‌ പ്രോത്സാഹനം നല്കുരകയും ചെയ്‌താല്‍ ആരോഗ്യപരമായ ഒരു മത്സരവും അത് വഴി നല്ല ഒരു ജനകീയ പങ്കാളിത്തവും ഉറപ്പാക്കാന്‍ കഴിയും.

കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥയിലായിരുന്നു പലരും. പ്രദര്ശിപ്പിക്കുന്ന ചിത്രങ്ങളെക്കുറിച്ച് ആദ്യമേ ഒരു ലഘു വിവരണം ഒരു ലഘു ലേഖയില്‍ കൊടുത്തിരുന്നുവെങ്കില്‍ അത് പ്രേക്ഷകന് വളരെ പ്രയോജനപ്പെട്ടെനെ. ഇന്ന് യു.എ.ഇ.യിലെ മിക്ക സിനിമാ കോംപ്ലക്സുകളിലും വച്ചിട്ടുള്ള പ്രദര്ശന സിനിമയുടെ വിവരണമടങ്ങിയ ലഘു ലേഖ ഉദാഹരണം. ചിത്ര പ്രദര്ശനാരംഭത്തില്‍ ലഘു വിവരണം നല്കുന്നതിനേക്കാള്‍ ഇത് നന്നാവുമായിരുന്നു. ഒപ്പം ശ്യാമിന്റെ ഒരേ കടലായാലും മറ്റു അവാര്ഡ്ക‌ ചിത്രങ്ങളായാലും ആദ്യം പ്രദര്ശിപ്പിച്ചശേഷം തുടര്ന്നു അതിനെക്കുറിച്ച് അദ്ദേഹവുമായി ഒരു സംവാദം നടത്തിയിരുന്നുവെങ്കില്‍ അത് കുറേക്കൂടി ആസ്വാദകന് പ്രയോജനപ്പെട്ടെനെ.

നിലവിലുള്ള സാമ്പ്രദായിക രീതിയനുസരിച്ച് മൂന്നു മണിക്കൂര്‍ ആണ് ഇന്ത്യയില്‍ ഒരു സിനിമയുടെ ദൈര്ഘ്യം. ആദ്യകാലങ്ങളില്‍ ഇത് മൂന്നര മണിക്കൂര്‍ വരെയൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വീണ്ടും കുറഞ്ഞു വന്ന് രണ്ടര മണിക്കൂറില്‍ എത്തി നില്ക്കു ന്നു. ഇനിയും ഇത് കുറയാനുള്ള സാധ്യതയുണ്ട്. നീണ്ട ചിത്രങ്ങള്‍ ഇത്രയും സമയത്തില്‍ ഒതുങ്ങുമ്പോള്‍ ഹ്രസ്വ ചിത്രം വീണ്ടും ചുരുങ്ങി രണ്ടും മിനിട്ടിലും മൂന്നു മിനിട്ടിലും അവസാനിക്കുന്ന രീതിയിലേക്ക്‌ എത്തുകയാണ്. ഇതിനിടയില്‍ കഥ പറയണം. അല്ലെങ്കില്‍ പ്രേക്ഷകനെ ചിന്തിപ്പിക്കാന്‍ സാധിച്ചിരിക്കണം. ആളുകള്ക്ക് ഇന്ന് ദീര്ഘെ നേരം ഇരുന്നു സിനിമകള്‍ കാണാന്‍ സമയമില്ല... ഇംഗ്ലീഷ് സിനിമകള്‍ പലതും ഒന്നും ഒന്നര മണിക്കൂറുമുള്ളതാണ് ആ രീതിയിലേക്ക്‌ നീണ്ട ചിത്രങ്ങളുടെ സമയ ദൈര്ഘ്യം ചുരുങ്ങി വരികയാണ്. ഈ മാറ്റം ഹ്രസ്വ ചിത്രങ്ങളെയും ബാധിക്കുന്നു.

അഞ്ചു ദിവസത്തെ നീണ്ട ക്രിക്കറ്റ് മാച്ച് കാണാന്‍ ഇന്ന് പഴയ പോലെ ആളുകള്ക്ക് സമയമില്ല, അത് അവര്‍ ഇഷ്ടപ്പെടുന്നുമില്ല. അവര്‍ ഇഷ്ടപ്പെടുന്നത് ഏകദിന മാച്ച് ആണ്. അമ്പത് ഓവറില്‍ തീരുന്ന കളി. എന്നാല്‍ അതിലും പരിഷ്ക്കരണം വന്നിരിക്കുന്നു. ഇന്നത്‌ ഇരുപതു ഓവര്‍ ആയി മാറിയിരിക്കുന്നു. ട്വന്റിവ ട്വന്റി് ഇന്ന് ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. നീണ്ട നോവലുകള്‍ വായിചിരുന്നിടത്ത് ആളുകള്‍ ചെറുകഥകള്‍ വായിക്കാന്‍ താല്പര്യപ്പെടുന്നു അത് പരിഷ്ക്കരിച്ചു മിനിക്കഥകള്‍ ആയി തുടങ്ങി.. കവിതയിലും കാണാം ഈ മാറ്റം. വൃത്തവും താളവും ഇല്ലാതെ ഗദ്യ രൂപത്തില്‍ നിരവധി കവിതകള്‍ വന്നു. വരികളുടെ എണ്ണം നാലും രണ്ടും ഒക്കെ ആയി. കുട്ടി കവിതകള്‍. കുഞ്ഞുണ്ണി മാസ്റ്റരുടെ കവിതകള്‍ അറിയാത്തവരും ഇഷ്ടപ്പെടാത്തവരും വളരെ ചുരുക്കം. ഇന്ന് പലരും ഇതേ മാര്ഗ്ഗത്തില്‍ സഞ്ചരിക്കുന്നു. ഈ ഒരു മാറ്റം തീര്ച്ച യായും സിനിമയെയും ബാധിച്ചു. അവിടെ നിന്നാണ് ഹ്രസ്വ ചിത്ര പ്രദര്ശനനത്തിനു കൂടുതല്‍ സ്വീകാര്യത കിട്ടി തുടങ്ങിയത്‌. ആധുനിക സാങ്കേതിക വിദ്യകള്‍ വളര്ന്നു വികസിച്ചപ്പോള്‍ ഇന്ന് ആര്ക്കും ഹ്രസ്വ ചിത്രം എടുക്കാം എന്നായിരിക്കുന്നു. ആര്ക്കും അത് യു.ട്യൂബില്‍ അപ്ലോഡു ചെയ്തു പ്രേക്ഷകനെ കാണിക്കാമെന്നായിരിക്കുന്നു. മോബൈല്‍ ക്യാമറയിലെടുക്കുന്ന ഇത്തരം ചിത്രങ്ങള്ക്ക്ത പോലും ഇന്ന് സ്വീകാര്യതയുണ്ട്.

ആദ്യകാലങ്ങളില്‍ നീണ്ട സിനിമകളുടെ ഇടക്കോ തുടക്കത്തിലോ ദൂരദര്ശന്റെ ഹ്രസ്വ ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നു. ന്യൂസ് റീല്‍ എന്നാണു ഇവ അറിയപ്പെട്ടിരുന്നത്. പിന്നെ ഡോക്യുമെന്ററിയും. ജില്ലാ ആസ്ഥാനങ്ങളില്‍ കേന്ദ്ര സര്ക്കാരിന്റെ ഇത്തരം ഓഫീസുകള്‍ ഇപ്പോഴും നിലവില്‍ ഉണ്ട്. അവരുമായി ബന്ധപ്പെട്ടാല്‍ നമുക്ക്‌ സൌജന്യമായി ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പറ്റും. ഒരു കാലത്ത്‌ ഫിലിം സൊസൈറ്റികള്‍ രൂപികരിച്ചു പ്രതിമാസ സിനിമാ പ്രദര്ശനവും ചര്ച്ച കളും നടത്തിയിരുന്ന ഒരു സമൂഹം നമ്മുടെ ഇടയിലുണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ അവര്‍ അന്യം നിന്ന് പോവുകയാണ് ഉണ്ടായത്. സത്യജിത്‌ റായിയുടെ പഥേര്‍ പാഞ്ചാലിയും ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാനും ഒക്കെ അങ്ങിനെ കണ്ടു ചര്‍ച്ചകള്‍ നടത്തിയ സിനിമകളായിരുന്നു. ഇന്നത്‌ യു. ട്യൂബില്‍ അപ്ലോഡു ചെയ്തു ലൈക്കും കമന്റും നോക്കേണ്ട രൂപത്തിലേക്ക് മാറിയിരിക്കുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ചു നാമും മാറിയേ തീരൂ.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയും, ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയും ഒക്കെ ചാനലിലൂടെ കാണുന്ന നമ്മള്ക്ക് വീണുകിട്ടിയ ഒരവസരമായിരുന്നു ഈ ഹ്രസ്വ ചിത്ര മേള. പ്രവേശനം തീര്ത്തും സൗജന്യമായിരുന്നു എന്നുള്ളത് ആസ്വാദകര്ക്ക് ‌ ഏറെ ആശ്വാസകരമായിരുന്നു. അവിടെ പ്രശസ്തമായ അന്താരാഷ്‌ട്ര സിനിമകള്‍ സ്ക്രീന്‍ ചെയ്തുവെങ്കില്‍ ഇവിടെ വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങള്‍ സ്ക്രീന്‍ ചെയ്യുകയായിരുന്നു. അനിമേഷന്‍ ചിത്രങ്ങള്‍ അടക്കം ഇതില്‍ പ്രദര്ശിപ്പിച്ചിരുന്നു. കുട്ടികള്ക്കും യുവാക്കള്ക്കും , എല്ലാ വിഭാഗത്തില്‍ പെട്ടവര്ക്കും ഉള്ള ചിത്രങ്ങളായിരുന്നു കൂടുതലും. മലയാളം, തമിഴ്, മറാത്തി തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങള്‍ ഏറെ ആസ്വാദ്യകരമായിരുന്നു. ഇരുപത്തിനാലു മണിക്കൂറും ലാപ്ടോപ്പിന് മുന്നിലിരുന്നു ചാറ്റ് ചെയ്യുന്ന യുവതലമുറയെയും അതിലൂടെ അവര്‍ ഉയര്ത്തു ന്ന സാമൂഹ്യ പ്രശ്നത്തെയും വിശദീകരിച്ച യു.എ. ഇ യില്‍ വെച്ച് എടുത്ത സിനിമയുടെ സ്ക്രീനിങ്ങു ആളുകള്‍ ഏറ്റുവാങ്ങി. അതിന്റെ അണിയറ പ്രവര്ത്തികര്‍ തങ്ങളുടെ ചിത്രത്തെക്കുറിച്ച് ഒരു ലഘു വിവരണവും നടത്തി. പ്രേക്ഷകരുടെ താല്പര്യം മാനിച്ചു ബോംബെ സ്നോ എന്ന മറാത്തി ഹ്രസ്വ ചിത്രം രണ്ടു തവണ പ്രദര്ശിപ്പിക്കുകയുണ്ടായി. സമ്പന്നമായ ഒരു സദസ്സിനു മുന്നില്‍ പ്രദര്ശനത്തില്‍ പേരില്ലാതിരുന്ന ഒരു ക്രിസ്ത്യന്‍ മിഷനറി ചിത്രം സംഘാടകര്‍ പ്രദര്ശിപ്പിച്ചത്‌ തീര്ത്തും മുഴച്ചു നില്ക്കു കയുണ്ടായി. എങ്കിലും തുഞ്ചത്ത് എഴുത്തച്ഛന്‍ എന്ന ഹ്രസ്വ ചിത്രം പ്രദര്ശിപ്പിച്ചതില്‍ ഏറ്റവും മികവുറ്റതായിരുന്നു എന്ന് പറയാതെ വയ്യ. ഹ്രസ്വ ചിത്ര മേള ഇന്നും തുടരുകയാണ്. ഇത്തരം ഒരു പരിപാടി സംഘടപ്പിച്ച ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഭാരവാഹികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നുള്ള അവരുടെ വാക്കുകള്‍ ആസ്വാദകര്‍ക്ക് ആവേശമരുളുന്നു എന്ന് പറയാതിരിക്കാനും വയ്യ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ