ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു ചെറിയ ന്യൂനപക്ഷം മാത്രമായ യുക്തിവാദികളെ ഓടിച്ചിട്ട് തല്ലണം എന്ന് പറയുന്ന വിശ്വാസികളുടെ ഇടയിലാണ് നാമിന്നു ജീവിക്കുന്നത്. അത് ഹിന്ദുവാകട്ടെ, ക്രിസ്ത്യാനിയാവട്ടെ, മുസ്ലീമാകട്ടെ അവര്ക്ക് യുക്തിവാദം കേള്ക്കാനോ സഹിക്കാനോ കഴിയില്ല. തങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യാതെ പിന്തുടരാനാണ് എല്
ലാവര്ക്കും താല്പര്യം. അക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടാണ്. അവര്‍ തമ്മില്‍ പ്രശ്നം വരുന്നത് അങ്ങോട്ടുമിങ്ങോട്ടും ആളെ പിടിക്കുമ്പോള്‍ മാത്രമാണ്.
വലിയ യുക്തിവാദം പറഞ്ഞ പലരും നിരീശ്വരവാദം പറഞ്ഞ പലരും തങ്ങളുടെ കാര്യം വരുമ്പോള്‍ അതില്‍ നിന്ന് പിന്മാറുന്ന ഒരു കാഴ്ച പലപ്പോഴും സമൂഹത്തില്‍ ചര്ച്ച ക്ക് വിധേയമാവാറുണ്ട്. അതില്‍ അമ്പലങ്ങളിലോ പള്ളികളിലോ പോകുന്നതും, പ്രസാദം സ്വീകരിക്കുന്നതും, വിളക്ക് വെക്കുന്നതും, പൂജ ചെയ്യുന്നതും, ജാതകം നോക്കുന്നതും, രാഹുകാലം നോക്കുന്നതും ഒക്കെ പെടും. ഒരു ചെറിയ വിഭാഗം ആണ് ഇത്തരക്കാരെങ്കിലും അവരെ അടച്ചാക്ഷേപിക്കുവാന്‍ ഇത് പരമാവധി ഉപയോഗിക്കാറുണ്ട്.
മിശ്രവിവാഹവും സ്ത്രീധനമില്ലാത്ത വിവാഹവും പാര്‍ട്ടി ഓഫീസില്‍ വെച്ച് നടക്കുന്ന വിവാഹങ്ങളും ഒക്കെ ഇപ്പോള്‍ ക്രമേണ ക്രമേണ ഇല്ലാതായി തുടങ്ങിയിരിക്കുന്നു. ലൌ ജിഹാദ് വിവാദം ഇതിന്റെ എല്ലാ സാധ്യതകളെയും തീരെ ഇല്ലാതാക്കിയിരിക്കുന്നു. സദാചാര പോലീസുകാര്‍ ഉയര്ത്തു ന്ന വെല്ലുവിളികളും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്. ഇതിനെയൊക്കെ പ്രതിരോധിക്കേണ്ട നാമും വലിയ ഒരാലസ്യത്തിലാണ്.
നിലനില്ക്കുന്ന സമൂഹത്തിന്റെ ജീര്ണ്ണത നമ്മളില്‍ ഉണ്ടാവുക സ്വാഭാവികമാണ്. കാരണം നമ്മളും ഒരു സമൂഹ ജീവിയാണല്ലോ? അത് മനസ്സിലാക്കി അതില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ചില്ലെങ്കില്‍ താഴെപ്പറഞ്ഞ അനുഭവം നമുക്കും ഉണ്ടാവാം.
ഒരിക്കല്‍ ഒരു യുക്തിവാദി തന്റെ സുഹൃത്തുമായി ഒരു വാതു വെച്ചു. അര്ദ്ധരാത്രി ചുടുകാട്ടില്‍ പോയി അവിടെയുള്ള ശവപ്പെട്ടിയില്‍ ആണിയടിച്ചു തിരിച്ചു വരണം. ആത്മാക്കള്‍ ഇല്ലെന്നും അവര്‍ നമ്മളെ ഒന്നും ചെയ്യില്ലെന്നും കാണിക്കാനായിരുന്നു ഈ ശ്രമം. ചുടുകാട്ടിലെത്തി ശവപെട്ടിക്ക് ആണിയടിച്ച നമ്മുടെ യുക്തിവാദി സുഹൃത്തിന് മുഴുവന്‍ ആണിയും അടിച്ച ശേഷം എഴുന്നേല്ക്കാ ന്‍ ശ്രമിച്ചപ്പോള്‍ അതിനു കഴിഞ്ഞില്ല. ഒരു നിമിഷം അയാള്‍ അമ്പരന്നു. തുടര്‍ന്ന്‍ അയാള്‍ ബോധമറ്റ് നിലംപതിച്ചു. പിന്നീട് അയാള്‍ ബോധത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചു വന്നില്ല. പിന്നീട് അയാളുടെ ശവസംസ്ക്കാരം അവിടെ തന്നെ നടത്തുകയും ചെയ്തു. പിന്നീടാണ് കഥയുടെ ചുരുളഴിയുന്നത്. ആണിയടിക്കുന്ന സമയത്ത് അയാളുടെ മുണ്ടിന്റെ കോന്തല (അഗ്രഭാഗം) പെട്ടിക്കുള്ളില്‍ പെട്ട് പോയിരുന്നു. അതയാള്‍ അറിഞ്ഞില്ല. അത് കാരണമായിരുന്നു അയാള്ക്ക് ആണിയടിച്ച ശേഷം എഴുന്നേല്ക്കാ ന്‍ പറ്റാതിരുന്നത്. ആ ഒരു സമയത്ത് അയാളുടെ യുക്തി ബോധം നഷ്ടപെടുകയും മറ്റുള്ളവരെ പോലെ അയാളും വിശ്വാസത്തിനടിമപ്പെട്ടു ഭയന്ന് ബോധം നഷ്ടപ്പെടുകയും പിന്നെ മരണത്തെ വരിക്കുകയും ചെയ്തു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ ഒരവസ്ഥയില്‍ തന്നെയാണു നാമോരുരുത്തരും. അത് മനസ്സിലാക്കി തിരുത്തിയില്ലെങ്കില്‍ നമ്മുടെയും ഗതി ഇത് തന്നെയായിരിക്കും.
നാമെല്ലാം ജീവിക്കുന്നത് ഇന്ത്യാമഹാരാജ്യത്താണെന്നും ബഹുഭൂരിപക്ഷം മതങ്ങളും ഉടലെടുത്തത് ഇന്ത്യയിലാണെന്നും നമുക്കറിയാം. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം തുടങ്ങിയവ ഇതില്‍ പ്രസിദ്ധമാണ്. എന്നാല്‍ സെമിറ്റിക് മതങ്ങളായ ക്രിസ്തുമതവും ഇസ്ലാം മതവും ഇന്ത്യയിലേക്ക് കടന്നു വന്നവയാണ്. എന്നാല്‍ ഇന്ത്യക്കാര്‍ എല്ലാ മതങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മതങ്ങളുടെ കളിതൊട്ടിലാണ് ഇന്ത്യ എന്ന് പറയാമെങ്കിലും നാസ്തിക മതം എന്ന മതവും ഇന്ത്യയില്‍ ആണ് ഉടലെടുത്തത്. ക്രിസ്തുവിനും ആറു നൂറ്റാണ്ട് മുന്നേ ഇന്ത്യയില്‍ ഇത് ശക്തമായിരുന്നു. ചാര്‍വാക മഹര്ഷി്യായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. ബ്രിഹസ്പതിയാണെന്നും മറ്റൊരഭിപ്രായമുണ്ട്. ഇതിനെ ലോകായതാമതം എന്ന് പറയുന്നു. ശ്രീ ശങ്കരന്റെ അദ്വൈതവാദവും ഇവിടെ തന്നെയാണുണ്ടായത്.
ചാര്‍വാക മഹര്ഷിയുടെ രചനകളാണ് അന്നത്തെ യുക്തിവാദത്തിന്റെ, അല്ലെങ്കില്‍ നിരീശ്വരവാദത്തിന്റെ അടിസ്ഥാനം. ചാര്‍വാക മതം ഒരുകാലത്ത് ഇന്ത്യയില്‍ വളരെ ശക്തി പ്രാപിച്ചിരുന്നു. പ്രത്യേകിച്ച് മൌര്യ ഭരണകാലത്ത്. അവരുടെ രചനകളെല്ലാം പില്ക്കാലത്ത് ബ്രാഹമണര്‍ ഭരണം കയ്യടക്കിയ സമയത്ത് ചുട്ടു നശിപ്പിക്കുകയായിരുന്നു. വിലപ്പെട്ട ഒരു പാടു ഗ്രന്ഥങ്ങള്‍ അങ്ങിനെ അഗ്നിക്കിരയായി. എങ്കിലും ചാര്‍വാകന്മാര്‍ ഉയര്ത്തി വിട്ട പല കാര്യങ്ങളെക്കുറിച്ചും പില്ക്കാലത്ത് പുറത്തിറങ്ങിയ രചനകളില്‍ പരാമര്ശങ്ങള്‍ നടത്തേണ്ടി വന്നു. അത് പതഞ്ജലിയുടെ മഹാഭാസത്തിലായാലും, സര്‍വ്വ സിദ്ധാന്ത സംഗ്രഹയിലായാലും. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഇത് (ലോകായതാ മതം) നിലനിന്നിരുന്നു.
ഇത്തരം ഒരു പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ആ ഇന്ത്യയിലാണ് ഇന്ന് യുക്തിവാദം പറഞ്ഞാല്‍ നിരീശ്വര വാദം പറഞ്ഞാല്‍ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌താല്‍ തെറ്റാണെന് തെളിവ് സഹിതം സ്ഥാപിച്ചു കാണിച്ചു കൊടുത്താല്‍ പോലും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന പേരില്‍ കേസെടുക്കുന്നതും ജയിലിലാക്കുന്നതും ഒരു ഭീകര കുറ്റവാളിയെ പോലെ നോക്കി കാണുന്നതും. ആ രൂപത്തില്‍ നമ്മുടെ സമൂഹം മാറിയിരിക്കുന്നു. നിരവധി നാടകങ്ങളും സിനിമകളും ആക്ഷേപഹാസ്യങ്ങളും ഇറങ്ങിയ നമ്മുടെ കേരളത്തില്‍ നാമെല്ലാം അത് ജാതി മത ഭേദമെന്യേ ആസ്വദിച്ചിരുന്നു. ഭഗവാന്‍ കാലുമാറുന്നു, ക്രിസ്ത്രുവിന്റെ ആറാം തിരുമുറിവ് തുടങ്ങി നിരവധി അനവധി കലാ സൃഷ്ടികള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഇന്ന് അവയൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥ നമുക്ക് നഷ്ടമായിരിക്കുന്നു. അവതരിപ്പിക്കാനുള്ള സാമൂഹ്യ കാലാവസ്ഥ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ജാതീയതയും വര്ഗ്ഗീയതയും വളര്ന്നു അതിന്റെ അങ്ങേ തലക്കല്‍ എത്തിനില്ക്കു ന്നു. നിര്ഭാഗ്യവശാല്‍ അത്തരം ഒരു ഭരണ കൂട്ട് കെട്ടാണ് നമ്മളെ ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് എന്നത് നമ്മുടെ ‘വിധിയായിരിക്കും’, അതെ നാം തന്നെ നമുക്ക് വേണ്ടി തിരെഞ്ഞെടുത്ത ‘വിധി’.
ഒരു കാലത്ത് യുക്തിവാദികളുടെയും കമ്യൂണിസ്റ്റ്‌കാരുടെയും നേതൃത്വത്തില്‍ രാജ്യത്തെമ്പാടും ചര്ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. യോഗശാലകള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെയൊക്കെ ഫലമായി നിരവധി ആളുകള്‍ ‘മനുഷര്യായി’ ജീവിച്ചിരുന്നു. വയലാറിന്റെ ഗാനങ്ങള്‍ നമുക്ക് ആവേശം പകര്ന്നിരുന്നു.
“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു,
മനുഷ്യനും മതങ്ങളും ദൈവങ്ങളും
പിന്നെ മണ്ണ് പങ്കു വെച്ചു മനസ്സ് പങ്കു വെച്ചു”.
വയലാറിന്റെ എത്ര മനോഹരമായ വരികള്‍.
ഇന്ന് നാം അതൊക്കെ ഒരു കൂട്ടം “കപട വിശ്വാസികള്ക്ക് “ വേണ്ടി വേണ്ടെന്നു വെച്ചിരിക്കുന്നു. യുക്തിവാദികള്‍ നടത്തി വരുന്ന “കേവലമായ യുക്തിവാദത്തെ” മാത്രമേ ഇ.എം.എസ് എതിര്ത്തിരുന്നുള്ളൂ. യോജിക്കാന്‍ പറ്റിയ മേഖലകളില്‍ അവരുമായി യോജിച്ചിരുന്നു. അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്ക്കാന്‍ അവരുടെ സഹായം ഇനിയും തേടാവുന്നതാണ്. ഒപ്പം അവരെ ജനങ്ങളുടെ മറ്റു നീറുന്ന പ്രശ്നങ്ങളില്‍ ഇടപെടുവിക്കാനും നമുക്ക് സാധിക്കണം.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പതിന്മടങ്ങ് ശക്തിയോടെ നമ്മുടെ ഇടയിലേക്ക് തിരിച്ചു വരികയാണ്. എന്തെല്ലാം നാം നിരന്തരമായി ബോധവല്ക്കരണം നടത്തി, സമരം ചെയ്തു ഇല്ലാതാക്കിയോ അതെല്ലാം ബോധപൂര്‍വ്വം നമ്മുടെയിടയിലെക്ക് മതത്തിന്റെ മറവില്‍ പുനരവതരിപ്പിചിരിക്കുന്നു. ഇത് എല്ലാ മതത്തിലും കാണാന്‍ കഴിയും മരിച്ചവരുടെ ഖബറിടത്തില്‍ ആരാധന നടത്തുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരു വലിയ വിഭാഗം അത് ചെയ്യുന്നു. അജ്മീറും മഖാം ഉറൂസുകളും, പാതയോരത്തെ ഭന്ധാരപ്പെട്ടികള്‍ വെച്ചുള്ള ശവകുടീരങ്ങളും തിരുനബിയുടെ മുടി എന്ന പേരിലുള്ള പ്രചാരണവും ഒരു കൂട്ടര്‍ നടത്തുമ്പോള്‍ പൌരോഹിത്യത്തെ തന്നെ തള്ളിപറഞ്ഞവര്‍ ഇന്ന് അതിന്റെ നീരാളി പിടുത്തത്തില്‍ കിടന്നു പിടയുന്നു. ക്രിസ്തുവിന്റെയും മറിയത്തിന്റെയും അന്തോണി പുണ്യവാളന്‍ തുടങ്ങി പലരുടെയും വിഗ്രഹങ്ങള്‍ ഉണ്ടാക്കി അതില്‍ മെഴുകുതിരി വെച്ച് മുട്ടിപ്പായി പ്രാര്ത്ഥിക്കുന്നു. ആള്‍ ദൈവങ്ങളെ സൃഷ്ടിച്ച് ഹിന്ദുക്കള്‍ ആഘോഷിക്കുന്നു. സായിബാബയും അമൃതാനന്ദമയിയും ഒക്കെ ഇത്തരം ആള്‍ ദൈവങ്ങളാണ്. ഇങ്ങിനെ എല്ലാ മതങ്ങളിലും പെട്ടവര്‍ മതത്തിലും മത ഗ്രന്ഥങ്ങളിലും പറയാത്ത കാര്യങ്ങള്‍, പലപ്പോഴും നിഷിദ്ധങ്ങളായ കാര്യങ്ങള്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നു.
ഇതൊക്കെ ഉദാഹരണ സഹിതം ചൂണ്ടികാണിക്കുമ്പോള്‍ അത് കേള്ക്കാനോ തിരുത്താനോ ഉള്ള സഹിഷ്ണുത ഇപ്പറഞ്ഞ ഒരു കൂട്ടരും കാണിക്കുന്നില്ല. എ.ടി. കൊവൂരും, ജൊസഫ് ഇടമറുകും ചെയ്ത നല്ല കാര്യങ്ങള്‍ ഇപ്പോള്‍ സനല്‍ ഇടമറുകും ഒക്കെ ചെയ്യുന്ന നല്ല കാര്യങ്ങള്‍ എത്ര പേരില്‍ എത്തുന്നുണ്ട്? മറിച്ചു “നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്ന പേരില്‍ നമ്മുടെ പ്രിയപ്പെട്ട ചാനല്‍ ഏഷ്യാനെറ്റ് എല്ലാ ദിവസവും നമ്മളില്‍ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുന്നുമുണ്ടല് ലോ? ഒരു സമൂഹത്തെ മൊത്തം ഇങ്ങനെ ഉറക്കി കിടത്തി തങ്ങളുടെ കാര്യങ്ങള്‍ നേടുന്ന ഒരു ഭരണ വര്ഗ്ഗം ഇവിടെ നിലവിലുണ്ട് എന്നത് ആര് മറന്നാലും നമ്മള്‍ മറന്നു കൂടാ.
അത് പറയുമ്പോള്‍ നിങ്ങള്‍ ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ല മറിച്ച് അവരുടെയിടയില്‍ ഉള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിരന്തരം ചൂണ്ടികാണിക്കുകയും ചോദ്യം ചെയ്യുകയും തന്നെ വേണം. അത്യന്തികമായി വിശ്വാസിയുടെയും അവിശ്വാസിയുടെയും ഭൌതികമായ പ്രശ്നങ്ങള്‍ ഒന്ന് തന്നെയാണ്. അത് വിലക്കയറ്റമായാലും, പട്ടിണിയായാലും തൊഴിലില്ലായ്മയായാലും അതിനെതിരെ ഒറ്റകെട്ടായി സമരം ചെയ്യുന്നതില്‍ ഇത്തരം പ്രശ്നങ്ങള്‍ കടന്നു വരാതെ നോക്കേണ്ടത് നമ്മുട കടമയാണ്. അത് കൊണ്ട് തന്നെ ഏതു മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും ഓരോരുത്തര്‍ക്കുമുണ്ട്. വിശ്വസിക്കാതിരിക്കാനും. ജനങ്ങളുടെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്ക്കു മ്പോള്‍ തന്നെ അവരുടെ വിശ്വസിക്കുവാനുള്ള അവകാശം വക വെച്ച് കൊണ്ട് തന്നെ അവരെയാകെ ഒരു കുടക്കീഴില്‍ ഒരുമിച്ചു കൊണ്ട് വന്നു പൊതു പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നിര്ത്തുകയും പോരാടുകയും വേണം. അതിനെതിരെ തിരിയുന്ന ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിയുകയും ചെറുത്ത് തോല്പ്പി ക്കുകയും വേണം.

ഇതൊക്കെ ഉദാഹരണ സഹിതം ചൂണ്ടികാണിക്കുമ്പോള്‍ അത് കേള്ക്കാനോ തിരുത്താനോ ഉള്ള സഹിഷ്ണുത ഇപ്പറഞ്ഞ ഒരു കൂട്ടരും കാണിക്കുന്നില്ല. എ.ടി. കൊവൂരും, ജൊസഫ് ഇടമറുകും ചെയ്ത നല്ല കാര്യങ്ങള്‍ ഇപ്പോള്‍ സനല്‍ ഇടമറുകും ഒക്കെ ചെയ്യുന്ന നല്ല കാര്യങ്ങള്‍ എത്ര പേരില്‍ എത്തുന്നുണ്ട്? മറിച്ചു “നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്ന പേരില്‍ നമ്മുടെ പ്രിയപ്പെട്ട ചാനല്‍ ഏഷ്യാനെറ്റ് എല്ലാ ദിവസവും നമ്മളില്‍ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുന്നുമുണ്ടല്
അത് പറയുമ്പോള്‍ നിങ്ങള്‍ ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ല മറിച്ച് അവരുടെയിടയില്‍ ഉള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിരന്തരം ചൂണ്ടികാണിക്കുകയും ചോദ്യം ചെയ്യുകയും തന്നെ വേണം. അത്യന്തികമായി വിശ്വാസിയുടെയും അവിശ്വാസിയുടെയും ഭൌതികമായ പ്രശ്നങ്ങള്‍ ഒന്ന് തന്നെയാണ്. അത് വിലക്കയറ്റമായാലും, പട്ടിണിയായാലും തൊഴിലില്ലായ്മയായാലും അതിനെതിരെ ഒറ്റകെട്ടായി സമരം ചെയ്യുന്നതില്‍ ഇത്തരം പ്രശ്നങ്ങള്‍ കടന്നു വരാതെ നോക്കേണ്ടത് നമ്മുട കടമയാണ്. അത് കൊണ്ട് തന്നെ ഏതു മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും ഓരോരുത്തര്‍ക്കുമുണ്ട്. വിശ്വസിക്കാതിരിക്കാനും. ജനങ്ങളുടെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്ക്കു മ്പോള്‍ തന്നെ അവരുടെ വിശ്വസിക്കുവാനുള്ള അവകാശം വക വെച്ച് കൊണ്ട് തന്നെ അവരെയാകെ ഒരു കുടക്കീഴില്‍ ഒരുമിച്ചു കൊണ്ട് വന്നു പൊതു പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നിര്ത്തുകയും പോരാടുകയും വേണം. അതിനെതിരെ തിരിയുന്ന ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിയുകയും ചെറുത്ത് തോല്പ്പി ക്കുകയും വേണം.
നന്നായി പറഞ്ഞു..
മറുപടിഇല്ലാതാക്കൂ