2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അമ്മയും കുഞ്ഞും

അമ്മയും ഗര്ഭസ്ഥ ശിശുവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ കഥപറയുന്ന തുടര്ന്നു പ്രസവവും ചിത്രീകരിക്കുന്ന കാഴ്ച, തന്മാത്ര എന്നീ മോളിവുഡ് സിനിമകളുടെ സംവിധായകനും, അവാര്ഡ് ജേതാവുമായ ബ്ലസ്സിയുടെ പുതിയ സിനിമയാണ് “കളിമണ്ണ്”. തോമസ്സ് തിരുവല്ലയാണ് നിര്മ്മാതാവ്. നായകന്‍ ബിജു മേനോനും. ഇതിലെ അമ്മ 1994 ലെ മിസ്സ് ഇന്ത്യ റണ്ണര്‍ അപ് ആയിരുന്ന, ക്വാണ്ടം (ഗര്ഭ നിരോധന ഉറ) യുടെ പ
രസ്യത്തിലൂടെ പ്രശസ്തയായ, രതിനിര്‍വേദം രണ്ടാം ഭാഗം സിനിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ ശ്വേതാ മേനോനാണ്.

ശ്വേത അഞ്ചു മാസം ഗര്ഭിരണിയായത് മുതലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്‌. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 28 നു വൈകീട്ട് 5:27 നു ഒരു പെണ്കുട്ടിയെ സുഖപ്രസവത്തിലൂടെ തന്റെറ ഭര്ത്താ വിനു നല്കുന്നത് വരെയുള്ള രംഗം ചിത്രീകരിച്ചു കഴിഞ്ഞു. മൂന്നു ക്യാമറകള്‍ വച്ചായിരുന്നു ചിത്രീകരണം. ഈ ചിത്രീകരണം 45 മിനുട്ട് നീണ്ടു നിന്നു. പ്രസവ ശേഷം കുട്ടിയുടെ മൂര്ദ്ദാവില്‍ ശ്വേത ചുംബിക്കുന്നത് വരെയുള്ള രംഗമാണ് ചിത്രീകരിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഈ രൂപത്തിലുള്ള ഒരു ചിത്രീകരണം നടന്നിരിക്കുന്നത്.

പ്രസവം കേവലം യാന്ത്രികമായി തീരുന്ന ഇന്നത്തെ അവസ്ഥയില്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഈ സിനിമ, ഒപ്പം ഒരു സ്ത്രീ എന്ന നിലയില്‍ നിന്ന് അമ്മയിലേക്കുള്ള മാറ്റവും കാട്ടി കൊടുക്കുക എന്നാണു സംവിധായകന്റെ അവകാശവാദം.

സിനിമാറ്റോഗ്രാഫര്‍ ജിബു ജേക്കബ്, അയാളുടെ രണ്ടു സഹായികള്‍, ബ്ലെസ്സി, ശ്വേതയുടെ ഭര്ത്താവ് ശ്രീവല്സന്‍ മേനോന്‍ എന്നിവരാണ് പ്രസവ സമയത്ത്‌ ലേബര്‍ റൂമില്‍ രംഗം ചിത്രീകരിക്കാന്‍ വേണ്ടി ഉണ്ടായിരുന്നത്.

ഇനി “ബിലൈവ്‌ ന്യൂസില്‍” സൂര്യ ഗിരീഷ്‌ എഴുതിയ കുറിപ്പ്‌ വായിച്ചു നോക്കൂ.

പ്രസവം വിറ്റു കാശാക്കപെടുമ്പോള്‍...
BLIVE NEWS
സുര്യ ഗിരീഷ്‌
പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നും, താന്‍ ഇത് രാജ്യത്തെ എല്ലാ സ്ത്രീകള്ക്കും വേണ്ടി പറയുകയായിരുന്നുവെന്നും ശ്വേത പറയുന്നു. ഇത്തരത്തില്‍ ഒരു ചിത്രീകരണത്തിനു തയ്യാറായ ശ്വേതയെ അഭിനേത്രി എന്ന നിലയിലും ഒരമ്മ എന്ന നിലയിലും നമുക്ക് അഭിനന്ദിക്കാം.
പക്ഷെ ഈ മനോഹര നിമിഷം ഇവിടെ കച്ചവടവല്ക്ക്രിക്കപെടുകയല്ലേ ശരിക്കും ചെയ്തിരിക്കുന്നത്?

ശ്വേത പറയുന്നതുപോലെ ഇങ്ങനെ ഒരു മനോഹര നിമിഷത്തിന്റെ അനുഭവം മറ്റുള്ളവരോട് പറയാന്‍ എന്തിനു ഒരു കച്ചവടത്തിന്റെ പ്ളാറ്റ്ഫോം. എത്രയോ സ്ത്രീകള്‍ ഇതിനു മുന്പ് പ്രസവിച്ചിരിക്കുന്നു. ഇനി പ്രസവിക്കാന്‍ ഇരിക്കുന്നു. എന്ത് കൊണ്ട് അവര്ക്കൊ ക്കെ മഹത്വം ഇല്ലായിരുന്നോ?

ശ്വേതയുടെ പ്രസവം തന്നെ ബ്ളെസ്സി ഷൂട്ട് ചെയ്തു, അവിടെയാണ് ശ്വേതയുടെ പ്രസവം ഒരു കച്ചവട മുതലായി മാറുന്നത്. ശ്വേത പറയുന്നതുപോലെ നാളെ തീയേറ്ററില്‍ രാജ്യത്തെ സ്ത്രീകളാകില്ല സിനിമ കാണാന്‍ കേറുന്നത് മാതൃത്വത്തിന്റെ മഹത്വം അളക്കാനും ആളുകാണില്ല.

ശ്വേതയുടെ റിയല്‍ പ്രസവം കാണാന്‍ വേണ്ടി ജനം തീയേറ്ററില്‍ കയറും എന്ന് ഉറപ്പാണ്. സിനിമ സൂപ്പര്‍ ഹിറ്റ് ആകും എന്ന് മൂന്ന് തരം. ശ്വേത പ്രസവിച്ച അതേ സമയം മറ്റു പല സ്ത്രീകളും പ്രസവിച്ചിട്ടുണ്ട് എന്ത് കൊണ്ട് ബ്ളെസ്സി ശ്വേതയുടെ പ്രസവം സിനിമയാക്കി.
മറ്റു ആര് പ്രസവിക്കുന്നത് കാണിക്കുന്നതിലും കൂടുതല്‍ ടിക്കറ്റ് ശ്വേതയുടെ പ്രസവം കാണാന്‍ വിറ്റ് പോകും എന്ന് ബ്ളെസ്സി എന്ന അതിബുദ്ധിയുള്ള സംവിധായകന് നന്നായിട്ട് അറിയാം. മാതൃത്വത്തിന്റെ മഹത്വവും പേറ്റുനോവിന്റെ ആഴവും എത്രയോ സിനിമകള്‍ വിഷയം ആക്കിയത് ആണ്.

ഒരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും സ്വകാര്യ നിമിഷങ്ങള്‍ പോലും വിറ്റുകാശ് ആക്കുമ്പോഴല്ലേ ഇങ്ങനെയുള്ള മനോഹരനിമിഷങ്ങളുടെ പവിത്രത ചോര്ന്ന് പോകുന്നത്.
എന്ത് വിറ്റാല്‍ കാശ് കിട്ടും എന്ന സമൂഹത്തിന് ഒരു മാതൃക കാണിക്കാന്‍ ബ്ളെസ്സിക്ക് കഴിഞ്ഞു.

ക്യാമറയ്ക്ക് മുമ്പില്‍ കഥാപാത്രമായി ജീവിക്കണം എന്ന് പറയാറുണ്ട് . മലയാള സിനിമയില്‍ ഇനി അതിന് ഒരു പേരുമാത്രം ശ്വേത മേനോന്‍. ആശംസിക്കാം ജനിച്ച ഉടന്‍ തന്നെ താരമായ താരത്തിന്റെ മകളെ.
പ്രസവമുറിയില്‍ പ്രസവം മൊബൈലില്‍ ഫോണില്‍ പകര്ത്തി യിട്ടുള്ള പല ഹോസ്പിറ്റല്‍ തൊഴിലാളികളും മനേജ്മെന്റിന്റെ ശിക്ഷാനടപടികള്ക്ക് പാത്രമായ എത്രയോ ബ്ളെസ്സിമാരെ നമ്മള്‍ ഇതിനു മുമ്പ് കണ്ടിരിക്കുന്നു. അവിടെ ബ്ളെസ്സി പറഞ്ഞപോലെ മാതൃത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്കായിട്ടാണ് താന്‍ പ്രസവം ചിത്രീകരിച്ചതെന്ന് പറയാന്‍ തോന്നിയില്ലല്ലോ.

ഒന്നുകൂടി വായിക്കൂ ഇത്:
ശ്വേതയുടെ പ്രസവം തന്നെ ബ്ളെസ്സി ഷൂട്ട് ചെയ്തു, അവിടെയാണ് ശ്വേതയുടെ പ്രസവം ഒരു കച്ചവട മുതലായി മാറുന്നത്. ശ്വേത പറയുന്നതുപോലെ നാളെ തീയേറ്ററില്‍ രാജ്യത്തെ സ്ത്രീകളാകില്ല സിനിമ കാണാന്‍ കേറുന്നത് മാതൃത്വത്തിന്റെ മഹത്വം അളക്കാനും ആളുകാണില്ല.
ശ്വേതയുടെ റിയല്‍ പ്രസവം കാണാന്‍ വേണ്ടി ജനം തീയേറ്ററില്‍ കയറും എന്ന് ഉറപ്പാണ്. സിനിമ സൂപ്പര്‍ ഹിറ്റ് ആകും എന്ന് മൂന്ന് തരം. ശ്വേത പ്രസവിച്ച അതേ സമയം മറ്റു പല സ്ത്രീകളും പ്രസവിച്ചിട്ടുണ്ട് എന്ത് കൊണ്ട് ബ്ളെസ്സി ശ്വേതയുടെ പ്രസവം സിനിമയാക്കി.
മറ്റു ആര് പ്രസവിക്കുന്നത് കാണിക്കുന്നതിലും കൂടുതല്‍ ടിക്കറ്റ് ശ്വേതയുടെ പ്രസവം കാണാന്‍ വിറ്റ് പോകും എന്ന് ബ്ളെസ്സി എന്ന അതിബുദ്ധിയുള്ള സംവിധായകന് നന്നായിട്ട് അറിയാം. മാതൃത്വത്തിന്റെ മഹത്വവും പേറ്റുനോവിന്റെ ആഴവും എത്രയോ സിനിമകള്‍ വിഷയം ആക്കിയത് ആണ്.

ഇനി നമുക്ക് തമ്മില്‍ തല്ലാം. അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായമാണല്ലോ നമുക്ക്‌? ഇവിടെ നമുക്ക് ഒരു കാര്യം ബോധ്യമായി പ്രസവം വിറ്റ്‌ കാശാക്കാനാണ് ശ്രീ ബ്ലെസ്സി ഈ സിനിമ എടുത്തിരിക്കുന്നത് അല്ലാതെ മാതൃത്വത്തിന്റെ മഹത്വം അളക്കാനല്ല. എങ്കിലും ബ്ലസ്സിയെയും ശ്വേതയെയും അനുകൂലിച്ചും എതിര്ത്തും നമുക്ക്‌ ചര്ച്ചകള്‍ തുടങ്ങാം കാടു കയറാം. ഈ വിഷയം നമുക്ക്‌ സൌകര്യപൂര്‍വ്വം മറക്കാം.

വര്‍ത്തമാന കാലത്തില്‍ സ്ത്രീ ഇപ്പോഴും ഒരു വില്‍പ്പന ചരക്കായി തുടരുന്നതിന് പുത്തന്‍ ന്യായ വാദങ്ങള്‍ നമുക്ക്‌ തിരയാം.... ഫെമിനിസ്റ്റുകള്‍ കണ്ണടക്കട്ടെ... സ്ത്രീ വിമോചന സംഘടനകള്‍ നമ്മള്‍ ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടേയില്ല എന്ന് കരുതട്ടെ... ഇനി ഒരു സ്ത്രീ ഗര്ഭം ധരിക്കുന്ന രംഗം ചിത്രീകരിച്ചു അതിനു കളിമണ്ണ് എന്നോ ഒലക്കേടെ മൂട് എന്നോ പറഞ്ഞു നമ്മുടെ മുന്നിലേക്ക്‌ കൊണ്ട് വരാതിരിക്കാന്‍ നമുക്ക്‌ പ്രാര്ഥിക്കാം.... അല്ലെങ്കില്‍ അത്തരം ഒരു സിനിമ കാണാനുള്ള മാനസിക തയ്യാറെടുപ്പ്‌ നമുക്ക്‌ നടത്താം....

മലയാളിയുടെ കപട സദാചാരത്തിന്റെ മുഖത്ത്‌ എത്ര ഊക്കോടെ ആര് ആഞ്ഞടിച്ചാലും എന്നെ തല്ലേണ്ട അമ്മാവ ഞാന്‍ നന്നാകില്ല എന്ന് പറയുന്ന മലയാളിയാണ് ഇന്ന് കൂടുതല്‍. അത് കൊണ്ട് തന്നെ ഈ ചിത്രം മലയാളി രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അത് മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കാനോ മനസ്സിലാക്കിയിട്ടോ ആയിരിക്കില്ല എന്ന് മാത്രം. അപ്പോള്‍ ഇത്തരം പരീക്ഷണങ്ങള്ക്ക് ഇനിയും സാധ്യതകള്‍ ഏറെയുണ്ടെന്ന് ചുരുക്കം.

“പ്രസവമുറിയില്‍ പ്രസവം മൊബൈലില്‍ ഫോണില്‍ പകര്ത്തി യിട്ടുള്ള പല ഹോസ്പിറ്റല്‍ തൊഴിലാളികളും മനേജ്മെന്റിന്റെ ശിക്ഷാനടപടികള്ക്ക് പാത്രമായ എത്രയോ ബ്ളെസ്സിമാരെ നമ്മള്‍ ഇതിനു മുമ്പ് കണ്ടിരിക്കുന്നു. അവിടെ ബ്ളെസ്സി പറഞ്ഞപോലെ മാതൃത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്കായിട്ടാണ് താന്‍ പ്രസവം ചിത്രീകരിച്ചതെന്ന് പറയാന്‍ തോന്നിയില്ലല്ലോ.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ