ഹര്ത്താല്‍ എന്ന് പറഞ്ഞാല്‍ അറിയാത്ത ഒരു കുട്ടി പോലും ഇന്ന് ഇന്ത്യയില്‍ കാണില്ല. ആളുകള്‍ ഇന്ന് ഹര്ത്താല്‍ ഒരു ഉത്സവം പോലെ കരുതി ആഘോഷിക്കുകയാണ്. വീട്ടില്‍ എല്ലാവരും ഒത്തു കൂടുന്ന ഈ ദിവസം ആളുകള്‍ പരമാവധി ആസ്വദിക്കുകയാണ്. നമ്മുടെ ഫെസ്ബുക്കിലാണെങ്കില്‍ ആളുകള്‍ ഹര്ത്താല്‍ ആശംസകളും ചര്‍ച്ചകളുമായി രംഗം കൊഴുപ്പിക്കുന്നു.
എന്നാല്‍ ഒരു വിഭാഗം ആളുകള്‍ എന്നും ഹര്ത
എന്നാല്‍ ഒരു വിഭാഗം ആളുകള്‍ എന്നും ഹര്ത
്താല്‍ വിരുദ്ധരാണ്. ഞാന്‍ നമ്മുടെ എം. എം. ഹസ്സനെക്കുറിച്ചല്ല പറഞ്ഞത് കേട്ടോ. ഹര്ത്താല്‍ വിരുദ്ധ മുന്നണിയുടെ പ്രസിഡണ്ട് ആയ അദ്ദേഹം തന്നെ എല്‍. ഡി. എഫ് ഭരണകാലത്ത് ഹര്ത്താല്‍ നടത്തിയത് നമ്മള്‍ കണ്ടതാണല്ലോ അത് പോലെ സി.പി.എം.നെ കുറ്റം പറഞ്ഞു യു.ഡി. എഫിലേക്ക് ചേക്കേറിയ അബ്ദുള്ളക്കുട്ടിയുടെ ഹര്ത്താല്‍ വിരുദ്ധ നിലപാട് അവിടെ എത്തിയപ്പോള്‍ ആവിയായി പോയതും നാം കണ്ടതാണല്ലോ??
അബ്ദുള്ളക്കുട്ടിക്ക് കോണ്ഗ്രസ് പാരമ്പര്യമില്ല, കൊണ്ഗ്രസിന്റെ ചരിത്രവും അറിയില്ല എന്നാല്‍ ഹസ്സന്‍ അങ്ങിനെയാണോ? പിന്നെ എങ്ങിനെയാണ് ഹസ്സന്‍ ആദ്യം ഒരു ഹര്ത്താല്‍ വിരോധിയായത്? അന്ധമായ സി.പി.എം. വിരോധം ഒന്ന് കൊണ്ട് മാത്രമോ? എന്തായാലും ഒടുവില്‍ ഹസ്സനും ഹര്ത്താല്‍ നടത്തേണ്ടി വന്നു. അതു ഏതായാലും നന്നായി. അങ്ങിനെ ഹസ്സന്‍ ഒരു യഥാര്ത്ഥ കൊണ്ഗ്രസ്സുകാരനായി മാറി.
എന്താണ് ഹര്ത്താലിന്റെ ചരിത്രം? ഹര്ത്താല്‍ എന്നത് ഒരു ഗുജറാത്തി പദമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിരവധി തവണ ഈ സമര മുറ ഉപയോഗിച്ചത് ഗുജറാത്ത്‌കാരനായ മഹാത്മാഗാന്ധിയാണ്. സര്ക്കാാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിക്കാന്‍ വേണ്ടി ജനങ്ങള്‍ ജോലി നിര്ത്തി ഓഫീസും, ഫാക്ടറിയും, കടയും, കോടതിയും, സ്കൂളും എന്ന് തുടങ്ങി എല്ലാം അടച്ചിട്ടു കൊണ്ട് നടത്തുന്ന പ്രതിഷേധ സമര രീതിയാണ് ഹര്ത്താല്‍. ഇത് ഇന്ത്യയില്‍ ആദ്യമായി കൊണ്ട് വന്നത് മഹാത്മാ ഗാന്ധിയാണ്. ചുരുക്കത്തില്‍ ഹര്ത്താല്‍ എന്നത് ഒരു ഗാന്ധിയന്‍ സമര രീതിയാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ഈ ഹര്ത്താല്‍ നമ്മള്‍ നടത്തിയിരുന്നത് ആരെങ്കിലും വിശേഷപ്പെട്ട വ്യക്തികള്‍ മരിച്ചാലോ അപ്രതീക്ഷിതമായി എന്തെന്കിലും അത്യാഹിതം സംഭവിച്ചു ആളുകള്‍ മരിച്ചാലോ അതില്‍ ദുഃഖം രേഖപെടുത്തികൊണ്ടാണ്. ഉത്തരേന്ത്യയില്‍ ഹര്‍ത്താലിന് ഒരു വക ഭേദം കൂടിയുണ്ട്. കേരളത്തില്‍ ആരും അത് ഉപയോഗിക്കാറില്ല. ബൂക്ക് ഹട്ത്താല്‍ അഥവാ ഹംഗര്‍ സ്ട്രൈക്ക്.
എന്ത് കൊണ്ടായിരുന്നു ഈ ഗാന്ധിയന്‍ സമര രീതി നാം സ്വാതന്ത്ര്യത്തിനു ശേഷം ഉപയോഗിക്കിക്കാതിരുന്നത്? നമ്മളെ സംബന്ധിച്ചിടത്തോളം നമുക്ക് ബന്ദ് എന്ന ഒരു സമര മുറ ഉണ്ടായിരുന്നു. ബന്ദ് എന്ന ഹിന്ദി പദത്തിന്റെ അര്ത്ഥംത അടച്ചിടുക എന്നാണു. ബന്ദ് ദിവസം ആളുകള്‍ കടകള്‍ അടച്ചിട്ട് പണി മുടക്കി വീട്ടില്‍ ഇരിക്കും നാടും നഗരവും അക്ഷരാര്ത്ഥ്ത്തില്‍ നിശ്ചലമാകും. ഈ സമര രീതി ജനങ്ങള്ക്ക് സര്ക്കാകരിനെതിരെ ഉപയോഗിക്കാന്‍ പറ്റിയ അവരുടെ അവസാനത്തെ അസ്ത്രമാണ്. അതെ ബ്രഹ്മാസ്ത്രം!!
ഇന്ത്യ നിശ്ചലമാകുന്ന ഈ സമര രീതി മൂലം ഏറ്റവും നഷ്ടം ഇവിടുത്തെ സര്‍ക്കാരിനും കുത്തക മുതലാളിമാര്ക്കും ആയിരുന്നു. ഒരൊറ്റ ദിവസം ഫാക്ടറികളും മറ്റും അടഞ്ഞു കിടന്നാല്‍ അവര്ക്ക് നഷ്ടമാകുന്നത് കോടികളാണ്. കൂലി കൂടുതലിനും ആനുകൂല്യങ്ങള്ക്കും വേണ്ടി തൊഴിലാളികള്‍ അഖിലേന്ത്യാ ബന്ദുകള്‍ വിജയകരമായി നടത്താന്‍ തുടങ്ങിയതോടെ ഭരണകൂടം ഇതിനെതിരെ ജനങ്ങളെ ബോധവല്ക്കരിക്കാന്‍ തുടങ്ങി. സമരവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന അക്രമങ്ങള്‍, സമരം മൂലം ജനങ്ങള്ക്കുണ്ടാകുന്ന അസൌകര്യങ്ങള്‍ തുടങ്ങി പല കാര്യങ്ങളും ചര്ച്ചാവിഷയമാക്കുകയും ജനങ്ങളെ പരസ്പ്പരം ഭിന്നിപ്പിച്ചു ബന്ദിനെതിരെയുള്ള വികാരം അവരില്‍ വിജയകരമായി ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ നമ്മളെ ഭിന്നിപ്പിച്ചു ഭരിച്ചത് പോലെ നമ്മുടെ സര്‍ക്കാരും നമ്മളെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ തുടങ്ങി.
ഒടുവില്‍ സുപ്രീം കോടതി 1998 ല്‍ ബന്ദ് നിരോധിച്ചു. എന്നാല്‍ പാര്ട്ടി കള്‍ ഇപ്പോഴും ബന്ദ് നടത്തുന്നുണ്ട്. എന്‍.ഡി.എ. ജൂലൈ 5, 2010 ല്‍ പെട്രോള്‍ വിലവര്ദ്ധുനവിനെതിരെ ഭാരത ബന്ദ് നടത്തി. വീണ്ടും എന്‍.ഡി.എ. 2012 മെയ് 31 നു ഭാരത ബന്ദ് നടത്തി. (സുപ്രീം കോടതി മുംബൈ ബ്ലാസ്റ്റിനു ശേഷം 2004 ല്‍ ബിജെപി യും ശിവസേനയും ചേര്ന്ന് നടത്തിയ ബന്ദിനെതിരെ പിഴ വിധിച്ചിരുന്നു.)
അങ്ങിനെ സുപ്രീം കോടതി ബന്ദ് നിരോധിച്ചതോടു കൂടി രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നത് കൊണ്ടും കോടതിയോടുള്ള ബഹുമാനം കൊണ്ടും ഇടത് പക്ഷ കഷികള്‍ ബന്ദ് എന്ന സമര രീതി ഉപേക്ഷിച്ചു ഹര്ത്താതല്‍ എന്ന ഗാന്ധിയന്‍ സമരരീതി സ്വീകരിച്ചു.
എന്നാല്‍ ഹര്ത്താല്‍ പലപ്പോഴും ബന്ദ് ആയി മാറുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. പ്രത്യേകിച്ച് പെട്രോള്‍ വിലവര്ദ്ധരനവ്, വിലക്കയറ്റം തുടങ്ങിയവക്കെതിരെയുള്ള ഹര്ത്താലുകള്‍. ജനങ്ങള്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ല എന്ന് തിരിച്ചറിയുകയായിരുന്നു, പ്രത്യേകിച്ച് പൊതുനിരത്തുകള്‍ സമരത്തിനു ഉപയോഗിക്കരുത് എന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍.
അങ്ങിനെ സര്ക്കാരിനെതിരെ ഗാന്ധിയന്‍ സമര മുറ പ്രയോഗിക്കുമ്പോള്‍ സര്ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റാതെ വരികയാണ് എന്ന് നിങ്ങള്‍ കരുതേണ്ട, ഈ വിഷമ വൃത്തത്തില്‍ നിന്ന് കര കയറാന്‍ സര്ക്കാര്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത് എത്തി കഴിഞ്ഞു. അതില്‍ ഒന്ന് ഹര്ത്താല്‍ വിരുദ്ധ മനോഭാവം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്. അതിനു തങ്ങളുടെ കുഴലൂത്തുകാരായ അച്ചടി ദൃശ്യ മാധ്യമങ്ങളെയും, രാഷ്ട്രീയ പാര്ട്ടി കളെയും ഉപയോഗപ്പെടുത്തുക, പോലീസ്, കോടതി തുടങ്ങിയ ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് സമരക്കാരെ നേരിടുക, കരിനിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയവ ഒക്കെയാണ്. അങ്ങിനെ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഒരു ഏറ്റുമുട്ടല്‍ നടക്കുകയാണ് ഇവിടെ.
ഇതിനിടയിലാണ് കഥയൊന്നുമറിയാതെ ചിലര്‍ ഹര്ത്താലിനെതിരെ പ്രചരണം നടത്തുന്നത്. അത്തരം പ്രചാരണങ്ങള്‍ നമ്മള്‍ പലപ്പോഴായി കണ്ടു കഴിഞ്ഞു. ഇടതും വലതും ഭരിക്കുമ്പോള്‍ ഇവര്‍ ഉയര്ത്തു ന്ന ന്യായവാദങ്ങള്‍ നാം കാണുകയും കേള്ക്കുകയും ചെയ്തു. ഇത്തരക്കാര്‍ ആരുടെ പക്ഷത്താണ് എന്ന് നാം തിരിച്ചറിയുകയും ചെയ്തു കഴിഞ്ഞു. ഗാന്ധിജിയില്‍ വിശ്വസിക്കുന്നവര്‍, ഗാന്ധിയന്‍ സമരത്തില്‍ വിശ്വസിക്കുന്നവര്‍ ഇനിയുമിനിയും ഈ സമരരീതി സ്വായത്തമാക്കി കൂടുതല്‍ കൂടുതല്‍ മുന്നേറും എന്ന് തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ