തെയ്യവും തീയ്യരും-2
തീയ്യരിലെ പടയാളികളാണ് ചേകവര്‍. സംസ്കൃത
പദമായ സേവകര്‍ എന്നതില്‍ നിന്നാണ് ചേകവര്‍ എന്ന പദം ഉണ്ടായിരിക്കുന്നത്. ശ്രീലങ്ക, കേരളം, തമിഴ് നാടിന്റെ ചില ഭാഗങ്ങള്‍
എന്നിവിടങ്ങളിലാണ് ചേകവര്‍ ഉണ്ടായത്. സംഘകാലം മുതലേ തമിഴ്‌നാട്ടില്‍ ചേകവര്‍
ഉണ്ട്. ബി.സി. മൂന്നിനും ഏ.ഡി. നാലിനുമിടയിലുള്ള കാലമാണ് സംഘകാലം. ആയുധമേന്തിയ
ശിവലിംഗത്തിന്റെ അടുത്ത് നില്‍ക്കുന്ന ആളായിട്ടായിരുന്നു സംഘകാലത്തെ കല്ലുകളില്‍
കൊത്തിവെച്ച ചേകവര്‍.
പാണന്മാര്‍ പാടി നടക്കുന്ന വടക്കന്‍പാട്ട്
വളരെ പ്രശസ്തമാണ്. ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയും പ്രശസ്തരായ ചേകവരാണ്. ഇവര്‍
പുത്തൂരം വീട്ട്കാരാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഇവര്‍ ജീവിച്ചിരുന്നത്. ആറ്റും
മണമ്മേലെ ഉണ്ണിയാര്‍ച്ച തീയ്യ വനിതയാണ്. കളരിപ്പയറ്റ്, കുതിര സവാരി എന്നിവയില്‍ പ്രഗല്‍ഭയായിരുന്നു.
കണ്ണപ്പന്‍ ചേകവരാണ് അച്ഛന്‍. ആരോമല്‍ സഹോദരനും. കുഞ്ഞിരാമന്‍ ഭര്‍ത്താവും.
കണ്ണപ്പന്‍ ചേകവരുടെ മരുമകനായ ചന്തു ചേകവര്‍ ഉണ്ണിയാര്‍ച്ചയുടെ മച്ചിനിയനാണ്.
ഉണ്ണിയാര്‍ച്ചയെ തനിക്ക് നിഷേധിച്ച ആരോമലെ ചന്തു ചതിയില്‍ കൊന്നുവെന്നും ഇതിനു
പകരമായി ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമലുണ്ണി ചന്തുവിനെ അങ്കത്തില്‍ കൊന്നുവെന്നും
പറയപ്പെടുന്നു.
വടക്കന്‍ പാട്ടും കളരിപ്പയറ്റും
പറയുമ്പോള്‍ പലര്‍ക്കും തെറ്റു വരുന്ന ഒരു കാര്യമാണ് പതിനാറാം നൂറ്റാണ്ടിലെ
പുത്തൂരം വീട്ടുകാരായ തീയ്യ ചേകവരുടെ കൂടെ പതിനെട്ടാം നൂറ്റാണ്ടില്‍ വടകരയില്‍
ഉണ്ടായ നായര്‍ തറവാട്ടുകാരായ തച്ചോളി മാണിക്കോത്ത് വീട്ടിലെ തച്ചോളി
ഒതേനക്കുറുപ്പിനെയും മറ്റും ബന്ധപ്പെടുത്തിക്കൊണ്ടുള്ള കാര്യം പറയുന്നത്.
പുത്തൂരം വീട് തീയ്യരുടെതും തച്ചോളി
മാണിക്കോത്ത് വീട് നായരുടെതുമാണ്. തീയ്യന്‍ ചേകവര്‍ ആകുന്നത് ഒരങ്കത്തിനു ശേഷമാണ്.
അങ്ങിനെയുള്ളവരെയാണ് അങ്കച്ചേകവര്‍ എന്ന് വിളിക്കുന്നത്. ചേകവര്‍ തീയ്യരില്‍
നിന്ന് വന്നവരാണ് എന്നതിന് തെളിവായി ഇത് പറയാറുണ്ട്. “അങ്കം
പിടിച്ചാലേ ചേകോരാവൂ” എന്നാണു ചേകോര്‍ പദത്തിന് വടക്കന്‍ പാട്ടില്‍ നല്‍കിയിരിക്കുന്ന
നിര്‍വചനം. വടക്കന്‍ പാട്ടില്‍ മൂന്നു ചന്തുമാരാണ് ഉള്ളത്. ചന്തു ചേകവര്‍ (ചതിയന്‍
ചന്തു), പയ്യമ്പള്ളി ചന്തു ചേകവര്‍, തച്ചോളി ചന്തു എന്നിവരാണവര്‍.
“ഈഴവ
തീയ ചരിത്ര പഠനം” എന്ന തന്റെ പുസ്തകത്തില്‍ “സംഘകാലത്തെ
കേരളത്തില്‍” എന്ന അധ്യായത്തില്‍ കെ.ജി.നാരായണന്‍
പറയുന്നത് ശ്രദ്ധിക്കുക :
“കേരളത്തിലെ ഏറ്റവും ജനബഹുലമായ സമതലപ്രദേശം സമുദ്രതീരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നൈതല്‍ നിവാസികളായിരിക്കുക സ്വാഭാവികമാണ്. ഇതില്‍ ഉപ്പു ഉണ്ടാക്കുന്നവര്‍ക്ക് ഉപ്പാളനെന്നും അവരുടെ സ്ത്രീക്ക് ഉപ്പാട്ടിയെന്നും പഴയകാലത്ത് പേരുണ്ടായിരുന്നു. തച്ചോളി ഒതേനന്‍ എന്ന് വടക്കന്‍ പാട്ടുകളില്‍ കീര്‍ത്തിക്കപ്പെട്ടിട്ടുള്ള വീരയോദ്ധാവ് ഉപ്പാളന്‍ വര്‍ഗത്തില്‍ പെട്ട ഒരാളായിരുന്നു എന്നുള്ള വസ്തുത ഡോക്ടര്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. തച്ചോളി പാട്ടിമാര്‍ക്കും ഉപ്പാളന്‍മാര്‍ക്കും ആര്യവല്‍ക്കരണവേളയില്‍ നായര്‍ സമുദായത്തില്‍ വിലയിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.”
“കേരളത്തിലെ ഏറ്റവും ജനബഹുലമായ സമതലപ്രദേശം സമുദ്രതീരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നൈതല്‍ നിവാസികളായിരിക്കുക സ്വാഭാവികമാണ്. ഇതില്‍ ഉപ്പു ഉണ്ടാക്കുന്നവര്‍ക്ക് ഉപ്പാളനെന്നും അവരുടെ സ്ത്രീക്ക് ഉപ്പാട്ടിയെന്നും പഴയകാലത്ത് പേരുണ്ടായിരുന്നു. തച്ചോളി ഒതേനന്‍ എന്ന് വടക്കന്‍ പാട്ടുകളില്‍ കീര്‍ത്തിക്കപ്പെട്ടിട്ടുള്ള വീരയോദ്ധാവ് ഉപ്പാളന്‍ വര്‍ഗത്തില്‍ പെട്ട ഒരാളായിരുന്നു എന്നുള്ള വസ്തുത ഡോക്ടര്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. തച്ചോളി പാട്ടിമാര്‍ക്കും ഉപ്പാളന്‍മാര്‍ക്കും ആര്യവല്‍ക്കരണവേളയില്‍ നായര്‍ സമുദായത്തില്‍ വിലയിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.”
ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നതനുസരിച്ച്
പതിനൊന്നാം നൂറ്റാണ്ടില്‍ ചേര ചോള രാജാക്കന്മാര്‍ തമ്മില്‍ നുറു വര്ഷത്തിലധികം
നീണ്ടു നിന്ന യുദ്ധത്തിനു ശേഷമാണ് ചേര നാട്ടില്‍ (കേരളത്തില്‍) ഓരോ വീട്ടിലും സര്‍പ്പക്കാവിനോടോപ്പം
കളരിയും നിര്‍ബന്ധമാക്കിയത്. ചേകവര്‍ കുടുംബത്തില്‍പ്പെട്ട ആണ്‍ കുട്ടികള്‍ ഏഴു
വയസ്സ് മുതല്‍ പതിനാറ് വയസ്സ് വരെ കളരി അഭ്യസിക്കണം. ശേഷം വേണ്ടി വന്നാല്‍ ചേരമാന്‍
പെരുമാളിന് വേണ്ടി യുദ്ധം ചെയ്യുകയും വേണം.
അങ്ക കളരിയും അങ്ക തട്ടും : രണ്ടു ചേകവന്‍മാര്‍
തമ്മില്‍ യുദ്ധം ചെയ്യാനുള്ള നാല് മുതല്‍ ആറു ഫീറ്റ് വരെ ഉയരമുള്ള ഒരു പ്ലാറ്റ്ഫോം
ആണ് അങ്കത്തട്ട്. അങ്കം എന്നാല്‍ യുദ്ധം. ഏതെങ്കിലും ഒരു ഗ്രൌണ്ടിന്റെ ഒത്ത
നടുക്കായിരിക്കും ഈ അങ്കത്തട്ട് ഉണ്ടാകുക. ഇതിനെ മൊത്തം അങ്ക കളരി എന്ന് പറയുന്നു.
നാട്ടു രാജാക്കന്മാര്‍ തമ്മില്‍
പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നതിന് അവര്‍ അങ്കം കുറിക്കുകയും ആ
അങ്കത്തിനു ചേകവരെ നിയോഗിക്കുകയും ചെയ്തിരുന്നു. യുദ്ധത്തില്‍ ചേകവരില്‍ ഒരാള്‍
മരിച്ചു വീണാല്‍ ആ അങ്കം തീരും. ജീവിച്ചിരിക്കുന്ന മറ്റേ ചേകവനെ വിജയി ആയി
പ്രഖ്യാപിക്കും ഒപ്പം അയാളുടെ രാജാവ് വിജയി ആവുകയും ചെയ്യും. അങ്ങിനെ ജയിച്ചു
വരുന്നവര്‍ക്ക് രാജാവ് വലിയ സമ്മാനങ്ങള്‍ നല്‍കുക പതിവായിരുന്നു.
തമിഴ് സാഹിത്യ കൃതിയായ അകനാന്നൂറിലും Vers. 34, 231, 293 അത്പോലെ പുറനാന്നൂറിലും Vers 225, 237, 245, 356 ലും കളരിയെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്.
ഒപ്പം ചേര ചോള പാണ്ട്യ രാജാക്കന്മാരുടെ കളരി പാടവവും അതില്‍ പരാമര്‍ശിക്കുന്നു.
“പോര്‍
ചേകവര്‍ക്ക് പോര്‍ ഒരു കളി” എന്നൊരു പഴമൊഴി അക്കാലത്ത് നിലവിലിരുന്നുവത്രേ.
(തുടരും.....)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ