തെയ്യവും തീയ്യരും - 6
നിലവില്‍ ജാതികളെ ഇന്ത്യാ ഗവണ്മെന്റ് ഈ
രൂപത്തില്‍ സംവരണ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കുന്നു.
മുന്നോക്ക ജാതി (ജനറല്‍), മറ്റ്
പിന്നോക്ക ജാതികള്‍, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം എന്നീ ക്രമത്തില്‍.
ഇതില്‍ തീയ്യരും ഈഴവരും ഒക്കെ മറ്റ് പിന്നോക്ക ജാതിയില്‍ പെടും
നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (എന്‍.എഫ്.എച്ച്.എസ്)
പ്രകാരം താഴെപ്പറയുന്ന പ്രകാരത്തിലാണ് കേരളത്തിലെ സംവരണ ക്വാട്ട. ജനറല്‍ 56% ഒ.ബി.സി, 31% പട്ടിക ജാതി 11%, പട്ടിക വര്‍ഗം 2%.
വടക്കെ മലബാറിലെ തീയ്യരുടെ സാമ്രാജ്യം
കിഴക്ക് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും തെക്ക് കോരപ്പുഴയും ആണ് അതിര്‍ത്തിയായി
പറയാവുന്നത്. മരുമക്കത്തായ സമ്പ്രദായം പിന്തുടരുന്നവരാണ് വടക്കെ മലബാറിലെ തീയര്‍.
അത് കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് കുടുംബത്തില്‍ നല്ല നിലയും വിലയും ഉണ്ടായിരുന്നു.
സ്ത്രീധനം എന്നത് ഇവിടെ കേട്ട് കേള്‍വി പോലുമില്ലായിരുന്നു. സ്ത്രീ പുരുഷ സമത്വം
ഉണ്ടായിരുന്നു.
എം.എം. ആനന്ദ് റാം “INFLUK – Create to Kerala” കീര്‍ത്തി
പബ്ലിഷിങ്ങ് ഹൌസ് പ്രൈവറ്റ് ലിമിറ്റഡ്, കോയമ്പത്തൂര്‍ 1999
ല്‍ പുറത്തിറക്കിയ പുസ്തകത്തില്‍ ഇങ്ങിനെ പറയുന്നു. 1470 or 1450 BC യില്‍ ക്രീറ്റിലെ മൌണ്ട് അക്രോത്തരിയില്‍
(Akrotari) ഒരു വലിയ അഗ്നിപര്‍വത സ്ഫോടനം
ക്രീറ്റിന്റെ വടക്ക് പടിഞ്ഞാറന്‍ ദ്വീപ് പൂര്‍ണ്ണമായും സമുദ്രത്തിനടിയില്‍
ആകുകയും ചെയ്തുവത്രേ. എന്നാല്‍ പുരാവസ്തു പഠന പ്രകാരം അവിടെ സ്കെലിട്ടന്‍
കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ ആ സമയത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു എന്നും BC 1493 ല്‍ തുറന്ന സൂയസ് കനാല്‍ വഴി അവര്‍
തെക്കേ ഇന്ത്യയിലേക്ക് വന്നുവെന്നും കരുതുന്നു.
വടക്കെ മലബാറിലെ തീയ്യരുടെ ജീവിത രീതിയും
ക്രീറ്റിലെ ആളുകളുടെ ജീവിത രീതിയും വളരെയധികം സാമ്യമുണ്ടത്രേ. ക്രീറ്റിലെയും
മിനോവന്‍ ദ്വീപിലെയും ആളുകളെ തിരയ്യര്‍ എന്ന് വിളിച്ചിരുന്നു. ഇവര്‍ കാലക്രമേണ
തീയ്യര്‍ എന്ന് വിളിക്കപ്പെട്ടു.
ഇങ്ങിനെ വടക്കെ മലബാറില്‍ എത്തപ്പെട്ട
തീയ്യര്‍ തദ്ദേശവാസികളായ മലയരും കുറിച്യരുമായി സങ്കരപ്പെടാതെ തനത് സംസ്കാരം
നിലനിര്‍ത്തി ജീവിച്ചു പോന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടില്‍ മലബാറിലെ ജില്ലാ കലക്ടര്‍ ആയിരുന്ന വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ Caste and Occupation എന്നതില്‍ തീയ്യരെക്കുറിച്ച് പറയുന്നത് തീയ്യര്‍ (അഥവാ ദ്വീപര്‍) ദ്വീപില്‍ നിന്ന് വന്നവരാണെന്നും ഇലവന്‍ (ഈഴവന്‍) ശ്രീലങ്കയില്‍ നിന്ന് വന്നുവെന്നും പറയുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടില്‍ മലബാറിലെ ജില്ലാ കലക്ടര്‍ ആയിരുന്ന വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ Caste and Occupation എന്നതില്‍ തീയ്യരെക്കുറിച്ച് പറയുന്നത് തീയ്യര്‍ (അഥവാ ദ്വീപര്‍) ദ്വീപില്‍ നിന്ന് വന്നവരാണെന്നും ഇലവന്‍ (ഈഴവന്‍) ശ്രീലങ്കയില്‍ നിന്ന് വന്നുവെന്നും പറയുന്നു.
വടക്കെ മലബാറില്‍ മരുമക്കത്തായമാണ് നില
നിന്നിരുന്നത്. യൂറോപ്പ്കാരായ ഫ്രഞ്ചുകാര്‍ മാഹിയിലും ഇംഗ്ലീഷ് കാര്‍
തലശ്ശേരിയിലും താമസമാക്കിയപ്പോള്‍ തദ്ദേശീയരായ തീയ്യ സമുദായത്തിലെ സ്ത്രീകളുമായി
ഇടകലര്‍ന്നുവെന്നും പറയുന്നു. യൂറോപ്യരുടെ നിറത്തിന് കിടപിടിക്കുന്ന നിറമായിരുന്നു
തീയ്യരുടെത് എന്ന് ലോഗന്‍ നിരീക്ഷിക്കുന്നു.
തീയര്‍ ക്രമേണ വൈദിക രീതിയിലുള്ള
ആരാധനയിലും പൂജയിലും ഹോമത്തിലേക്കും കടന്നു. അവര്‍ ഇത് തങ്ങളുടെ വീടിലും
അമ്പലത്തിലും പുരോഹിതര്‍ മുഖാന്തിരം നടത്തി തുടങ്ങി. ശ്രീനാരായണ ഗുരുവിന്റെ
സ്വാധീനമാണ് ഇതിനു വഴി വെച്ചത്. ശ്രീനാരായാണ ഗുരു മൂന്ന്‍ പ്രസിദ്ധമായ
ക്ഷേത്രങ്ങള്‍ (അമ്പലങ്ങള്‍) കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍
എന്നിവിടങ്ങളില്‍ സ്ഥാപിച്ചു. തലശ്ശേരിയിലും കണ്ണൂരും തീയ്യരെ ക്ഷേത്രാരാധകരാക്കി
മാറ്റുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
ഒമ്പതാം നൂറ്റാണ്ടില്‍ തെക്കേ മലബാറിലെ
ഒരു വിഭാഗം തീയ്യര്‍ ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങിനെ മറ്റു
മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ മാപ്പിളമാര്‍ എന്നാണ്
അറിയപ്പെട്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ണൂരിലെ പ്രോട്ടസ്റ്റന്റ്കാര്‍
ബാസല്‍ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ സ്ഥാപിച്ച് മതപരിവര്‍ത്തനം നടത്തി.
ഇക്കൂട്ടത്തില്‍ ഏതാനും തീയ്യരും ഉണ്ടായിരുന്നു.
“ഈഴവ
ചരിത്രം അറിയപ്പെടാത്ത ഏടുകള്‍” എന്ന കെ. സദാനന്ദന്‍ വൈദ്യരുടെ
പുസ്തകത്തില്‍ പറയുന്നത് ഇങ്ങിനെയാണ്:
“അളകാര്‍
മല’ ശിലാലിഖിതത്തില്‍ തീയ്യ ശബ്ദവും സ്ഥാനം പിടിച്ചിട്ടുണ്ട്. “തീയ്യന്‍
ചന്ദന്‍” എന്നാണു ലിഖിതം. ഇത്തരത്തിലുള്ള
ഗുഹാശിലാലിഖിതങ്ങള്‍ വഴി തീയ്യ വിഭാഗം അശോക കാലഘട്ടത്തിലും അതിനു പിമ്പും
ഉണ്ടായിരുന്നു എന്നും ദാന ധര്മ്മാദികള്‍ ചെയ്യാന്‍ കെല്‍പ്പുള്ള നാടുവാഴികളോ
ഭൂപ്രഭുക്കളോ, വ്യാപാര പ്രമുഖരോ ആണ് എന്ന്
കാണാം.
ഏഴാം നൂറ്റാണ്ട് മുതല്‍ ആണ് “ഹരിശ്രീ
ഗണപതയേ നമ: അവിഘ്നമസ്തു” എന്ന മംഗളവാചി പദം നടപ്പിലായി തുടങ്ങിയത് അതിനു മുന്നേയുള്ള
മൂന്നു നൂറ്റാണ്ടു കാലം ബുദ്ധമത പ്രഭാവ കാലമായിരുന്നു. അന്നത്തെ മംഗളവാചിപദം “നമോസ്തു
തമോസ്തുജിനതാമ:” എന്നായിരുന്നു. “നമോസ്തു ജിനതം” എന്നും
എഴുതപ്പെട്ടു കാണുന്നു. അതായത് ജിനനെ (ബുദ്ധനെ) നമസ്ക്കരിക്കുന്നു എന്നര്‍ത്ഥം.
ഈഴവനാമം കേരളീയര്‍ക്കുള്ള പൊതു
സംജ്ഞയാണെന്ന്‍ ഏ.ബാലകൃഷണപിള്ള (കേസരി) അഭിപ്രായപ്പെടുന്നുണ്ട്. തീയ്യത്തികളെന്ന
അര്‍ത്ഥത്തില്‍ ചേരത്തികള്‍ എന്ന് ഭാര്‍ഗ്ഗവ രാമായാണം പഴയ താളിയോല ഗ്രന്ഥത്തില്‍
വര്‍ണ്ണിച്ചിട്ടുള്ളത് ഈ വാദത്തെ ബലപ്പെടുത്തുന്നതായും അദ്ദേഹം പറയുന്നു. ചേരന്‍, തീയ്യന്‍, ഈഴവന്‍ എന്നീ പദങ്ങള്‍ മലനാട്ടുകാര്‍ എന്നതിന്റെ പര്യായ
പദങ്ങളാണെന്നും ബാലകൃഷ്ണപിള്ള പിന്നീട് പറയുന്നു.
“ഈഴവന്‍
എന്ന പദം ഒരു ജാതിയേയോ, മതത്തെയോ
സൂചിപ്പിക്കുന്നില അത് കൊണ്ട് എസ്.എന്‍.ഡി.പി. യോഗത്തില്‍ ജാതി മതഭേദം കൂടാതെ
എല്ലാവര്ക്കും അംഗത്വം നല്‍കാവുന്നതാണ്” എന്ന് ശ്രീ നാരായണഗുരുദേവന്‍
പ്രസ്താവിച്ചിട്ടുണ്ട്. ഈഴവന്‍ എന്നത് മലനട്ടുകാരന്‍ എന്ന അര്‍ഥം വെച്ച് കൊണ്ടാവാം
ഗുരുദേവന്‍ അങ്ങിനെ പറഞ്ഞത് എന്ന് കരുതാം എന്നും ബാലകൃഷ്ണപിള്ള പറയുന്നു. എന്നാല്‍
ബാലകൃഷ്ണ പിള്ളയുടെ ഈ അഭിപ്രായത്തോട് യോജിക്കാന്‍ മലബാറിലെ തീയ്യര്‍ തയ്യാറല്ല.
കേരളത്തില്‍ പണ്ട് ദേശവാഴികളായിരുന്ന
തീയ്യ പ്രമാണിമാര്‍ക്ക് തറയില്‍ കാരണവ സ്ഥാനവും നായര്‍ക്കും നമ്പൂതിരിക്കും
വണ്ണാത്തിമാറ്റ് കൊടുപ്പിക്കാണും നിരോധിക്കാനുമുള്ള അധികാരവും കൊള്ളക്കാരെ
കഴുവേറ്റി തൂക്കികൊല്ലാനുമുളള അധികാരവും ആശാരി, തട്ടാന്‍, കൊല്ലന്‍,
കണിയാന്‍, വണ്ണാന്‍ തുടങ്ങിയ സകല ഗാര്‍ഹിക
തൊഴില്‍ക്കാരുടെ മേലുള്ള നിയന്ത്രണാധികാരവും എല്ലാം പരശുരാമനില്‍ നിന്ന്
ലഭിച്ചതാണെന്ന് ഭാര്‍ഗ്ഗവ രാമായാണം പറയുന്നു. പരശുരാമനില്‍ നിന്ന് ലഭിച്ചതാണെങ്കിലും
അല്ലെങ്കിലും മേല്‍പ്പറഞ്ഞ അധികാരങ്ങള്‍ അന്നവര്‍ക്കുണ്ടായിരുന്നു എന്ന സത്യം ഭാര്‍ഗ്ഗവ
രാമായണത്തില്‍ നിന്ന് വെളിവാകുന്നു.
കേരളത്തില്‍ വന്നു ചേര്‍ന്ന
ആര്യബ്രാഹ്മണരുടെ ചെറു സംഘങ്ങള്‍ അവരുടെ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും ചാതുര്‍വര്‍ണ്യം
നടപ്പില്‍ വരുത്തുന്നതിനും വേണ്ടി കേരളീയരിലെ അന്നത്തെ പരിഷ്കൃത വര്‍ഗക്കാരില്‍
നിന്ന് പരിവര്‍ത്തനം ചെയ്യിച്ചെടുത്ത കേരളീയര്‍ തന്നെയാണ് നമ്പൂതിരിമാര്‍ (ബോബെ
റിസര്‍ച് ഇന്‍സ്റ്റിട്ട്യൂട്ട്) എന്ന് കെ. സദാനന്ദ വൈദ്യര്‍ ഉദ്ധരിക്കുന്നു.
ഇക്കാര്യം ചരിത്ര ഗവേഷകരായ പത്മനാഭ മേനോന്‍, ഇളംകുളം, ഇ.എം.എസ്
എന്നിവരെല്ലാം ഒരു പോലെ അംഗീകരിച്ചിട്ടുള്ള ഒരു പരമാര്‍ത്ഥമാണിത്.
വെളിയില്‍ നിന്ന് കുടിയേറി വന്നവര്‍
തന്നാട്ടു ഭാഷയുമായി എത്ര ഇഴുകി ചേര്‍ന്നാലും അവരുടെ ഗൃഹ്യഭാഷ സ്വന്തം മാതൃഭാഷ
തന്നെ ആയിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമത്രേ. കേരളത്തില്‍ തമിഴരും കൊങ്ങിണികളും, തെലുങ്കരും, ജൂതന്മാരും എല്ലാം ഇതിന്നുദാഹരണമാണ്.
ആര്യന്മാരായ സിംഹളരുടെ വീട്ടു ഭാഷ ഇപ്പോഴും പാലിയാകുന്നു. നമ്പൂതിരി ബ്രാഹമണര്‍ക്ക്
മലയാളമല്ലാതെ സ്വന്തം മാതൃഭാഷയെന്നു പറയാവുന്ന മറ്റൊരു ഗൃഹ്യഭാഷയും അവര്‍ക്കില്ല.
നമ്പൂതിരിമാര്‍ പുറമേ നിന്നും വന്നവര്‍ അല്ലെന്നുള്ളത്തിനു ഇത് മുഖ്യ
തെളിവാകുന്നു.
നമ്പൂതിരിമാര്‍ക്കും നായന്മാര്‍ക്കും
തീയ്യര്‍ക്കും തമ്മിലുണ്ടായിരുന്ന പഴയ കുടുംബബന്ധങ്ങളെ വെളിപ്പെടുത്തുന്ന കഥകളും
രേഖകളും ചരിത്രത്തിന്റെ പഴയ ഏടുകളില്‍ നിറം മങ്ങിക്കിടക്കുന്നുണ്ട്. കോഴിക്കോട്
മുതലായ പ്രദേശങ്ങളില്‍ തീയ്യര്‍ വിവാഹത്തിനു പോകുമ്പോള്‍ രണ്ടു നായന്മാര്‍
ചങ്ങാത്തം (അകമ്പടി) പോകുന്ന സമ്പ്രദായം ഇന്നും ഉണ്ട് (കേരള ചരിത്ര നിരൂപണം പേജ് 180).
നമ്പൂതിരിമാര്‍, നായര്‍,
തീയ്യര്‍ എന്നിവര്‍ ഒരു വര്‍ഗത്തില്‍ പെട്ടവരാണെന്നും ഇവരുടെ ഇടയില്‍ ജാതിഭേദം
ഇല്ലായിരുന്നും ഇവര്‍ പൊതുവേ “നാഗര്‍”
എന്നാണു അറിയപ്പെട്ടിരുന്നത്. “പ്രാചീന കേരളം”
എന്ന തന്റെ
പുസ്തകത്തില്‍ ചട്ടമ്പി സ്വാമികള്‍ ഇക്കാര്യം മുന്നെ രേഖപ്പെടുത്തിയിരുന്നു.
അങ്ങിനെ ഒന്നായി നിന്ന ഒരു വംശം പിന്നീട് ചേരിതിരിഞ്ഞു അതില്‍ നമ്പൂതിര്‍ക്കും
നായര്ക്കും മുന്‍കൈ ലഭിച്ചു.
(തുടരും....)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ