2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

കര്‍ഷക ആത്മഹത്യകളും പരിഹാരങ്ങളും

ജയ്‌ ജവാന്‍, ജയ്‌ കിസാന്‍ എന്ന മുദ്രാവാക്യം ഉറക്കെ ഏറ്റു വിളിച്ച നമുക്ക് ഇന്ന് കര്ഷകന്‍ അപൂര്‍വ്വ ഇനത്തില്‍ പെട്ട ഒരു ജീവിയായി മാറിക്കഴിഞ്ഞു. മണ്ണിനോടും മണ്ണില്‍ പണിയെടുക്കുന്നവരോടും ഉള്ള ഈ പുച്ഛം നമ്മുക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാര്ഷിക വികസന സര്‍വ കലാശാലകളിലെ വിദ്യാര്ത്ഥികളെ ഒഴിച്ച് നിര്ത്തി യാല്‍ പുതു തലമുറയിലെ ഭൂരിപക്ഷവും മണ്ണില്
‍ പണിയെടുക്കാന്‍ തല്പര്യമില്ലാത്തവരും അതില്‍ പണിയെടുക്കുന്നവരെ അര്ഹി്ക്കുന്ന രീതിയില്‍ അംഗീകരിക്കാത്തവരുമാണ്. എല്ലാവരും വെള്ളക്കോളര്‍ ജോലി ഇഷ്ടപ്പെടുന്നു.

ഇതിനു പുറമെയാണ് ഉള്ള പാടങ്ങള്‍ മണ്ണിട്ട്‌ നികത്തുന്നതും ഇല്ലാതാവുന്നതും. നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത്‌ ഒരു പഴങ്കഥ. എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം ഉപ്പ് തൊട്ടു കര്പ്പൂ രം വരെ ലഭിക്കാന്‍ പാണ്ടി ലോറികള്ക്ക് വേണ്ടി കാത്തു നില്ക്കുവന്നു. എന്തിനധികം ഓണം ആഘോഷിക്കാന്‍ പോലും മലയാളിക്ക് ഇന്ന് തമിഴന്‍ കനിയണം. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞിട്ടു നാളുകള്‍ ഏറെയായി. ഇതും മലയാളിയുടെ ഒരു വലിയ “പുരോഗതി” യായി കണക്കാക്കുന്നവര്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ട്.

പഴയ പോലെ വയലില്‍ ജോലി ചെയ്യാന്‍, കാര്ഷി ക വൃത്തിയില്‍ ഏര്പ്പെട്ടിരുന്ന ഒരു തലമുറ നമുക്ക്‌ അന്യമായിരിക്കുന്നു. അതിന്റെ ഫലമായി വയലുകളില്‍ ജോലി ചെയ്യാന്‍ പണിക്കാരെ കിട്ടാതായി തുടങ്ങിയിരിക്കുന്നു. പലരും സ്വന്തമായി യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ അവശേഷിച്ച ജോലിക്കാരും ഈ രംഗം വിടുന്ന കാഴ്ചയാണ് നാം കാണുന്നത്, ബാങ്ക്, സഹകരണ സ്ഥാപനങ്ങള്‍ ഇവയ്ക്ക് പുറമേ പലിശക്ക്‌ പണം നല്കുന്നവര്‍ എന്നിവരില്‍ നിന്ന് പണം കടമെടുത്താണ് പല കര്ഷ്കരും ഇന്ന് കൃഷി ചെയ്യുന്നത്.

പലപ്പോഴും ഉദ്ദേശിച്ച രീതിയിലുള്ള വിളവു കൃഷിയില്‍ നിന്ന് കിട്ടാതെ വരുമ്പോള്‍, കിട്ടിയതിനു തന്നെ മാര്ക്കറ്റില്‍ വേണ്ട വില കിട്ടാതെ വരുമ്പോള്‍ വമ്പിച്ച സാമ്പത്തിക ബാധ്യത കര്ഷകന് വരുന്നു. വര്ഷം കഴിയുന്തോറും ഈ ദുരന്തം ആവര്ത്തി ക്കുമ്പോള്‍ അവനു പിടിച്ചു നില്ക്കാ നുള്ള അവസാനത്തെ അത്താണിയും നഷ്ടപ്പെടുമ്പോള്‍ അവന്‍ മറ്റു വഴികള്‍ ആലോചിക്കാന്‍ തുടങ്ങുന്നു

കാര്ഷിക വൃത്തിക്ക് നേരെ പുറം തിരിഞ്ഞു നില്ക്കുന്ന സമൂഹവും സര്ക്കാരും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്ണ്ണമാക്കുന്നു. നിയമങ്ങളെ നോക്ക് കുത്തികളാക്കി മറ്റുള്ളവര്‍ കര്ഷകരെ ദ്രോഹിക്കുമ്പോള്‍ കര്ഷക പക്ഷത്ത്‌ നില്ക്കേണ്ട നമ്മുടെ സര്ക്കാര്‍ അത്തരക്കാര്ക്ക് വേണ്ട സഹായം ചെയ്യുന്ന തല തിരിഞ്ഞ ഏര്പ്പാടാണ് നാം കണ്ടു വരുന്നത്. അങ്ങിനെ സമൂഹത്തിലും സര്ക്കാരിലും ആശയറ്റ കര്ഷകന്‍ കടമെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം ജീവിതം അവസാനിപ്പിച്ചു കൊണ്ട് അവന്‍ അതിനു ഒരു ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി നാം കണ്ടു വരുന്നത്.

കേരളത്തില്‍ കര്ഷ‍ക ആത്മഹത്യകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഉന്നത വിദ്യഭ്യാസത്തിനു ബാങ്കില്‍ നിന്ന് ലോണ് കിട്ടാതെ വരുന്ന വിദ്യാര്ത്ഥി അത് മൂലമുണ്ടാകുന്ന മനപ്രയാസത്തില്‍ ആത്മഹത്യ ചെയ്‌താല്‍ അതില്‍ പ്രതിഷേധിക്കാന് നാം വലിയ താല്പര്യം കാട്ടാറുണ്ട്. കാട്ടുകയും വേണം. എന്നാല്‍ ഈ ഒരു സമീപനം ഇത്തരം ഒരു വൈകാരികമായ അടുപ്പം നമ്മള്‍ കര്ഷ‍കനോടു കാണിക്കുന്നുമില്ല. നമ്മുടെ ഈ സമീപനത്തിലും മാറ്റം വരുത്തേണ്ടതുണ്ട്.

2001-2006 കാലയളവില്‍ വയനാട്ടില്‍ മാത്രം സര്ക്കാര്‍ കണക്കനുസരിച്ച് 250 കര്ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു എന്ന് കേള്ക്കുമ്പോള്‍ ഇതിന്റെ ഗൌരവം നമുക്ക്‌ മനസ്സിലാകും. എന്നാല്‍ യഥാര്ത്ഥ കണക്ക്‌ താഴെ കൊടുക്കുന്നു:
2001 – 56
2002 - 96
2003 - 117
2004 - 131
2005 - 86
2006 - 48

ഇത് പ്രകാരം 530 ലധികം കര്ഷകര്‍ വയനാട്ടില്‍ മാത്രം ആത്മഹത്യചെയ്തിരിക്കുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പഞ്ചാബ്, വിദദര്‍ഭ, ആന്ധ്രപ്രദേശ്‌ തുടങ്ങി പല സ്ഥലങ്ങളിലും ആത്മഹത്യയുടെ എണ്ണം വര്ഷം പ്രതി കൂടി കൂടി വരുന്നു. അതും പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കിയ ശേഷവും കൂടിയാണെന്നോര്ക്ക്ണം.

തുടര്ന്ന് ‍ ഇടത് പക്ഷം അധികാരത്തില്‍ വന്ന സമയത്ത്‌ ഈ പ്രശ്നത്തില്‍ ഇടപെടുകയും കടങ്ങള്ക്ക് മോററ്റൊരിയം പ്രഖ്യാപിക്കുകയും നിശ്ചിത തുകവരെയുള്ള കടങ്ങള്‍ എഴുതി തള്ളുകയും ഒക്കെ ചെയ്തിരുന്നു. അതും നബാര്ഡില്‍ നിന്ന് കിട്ടേണ്ട തുകയും കേന്ദ്ര സര്ക്കാ രില്‍ നിന്ന് കിട്ടേണ്ട തുകയും ആവശ്യത്തിന് കിട്ടാതെ വന്നപ്പോള്‍. ഇതിനായി കടാശ്വാസ കമ്മീഷന്‍ രൂപികരിച്ചു. കടങ്ങള്‍ ഓരോന്നായി പരിശോധിച്ച് വേണ്ട നടപടികള്‍ അപ്പപ്പോള്‍ കൈകൊണ്ടു. 130 കോടി രൂപ ആ വര്ഷത്തെ ബജറ്റില്‍ മാത്രം സര്ക്കാര്‍ ഇതിനായി വകയിരുത്തി. അങ്ങിനെ കര്ഷകരുടെ ഇടയില്‍ പ്രത്യാശയുടെ ഒരു പ്രതീക്ഷ ഉണ്ടാക്കിയെടുത്തു. ഇതിന്റെ ഫലമായി ആത്മഹത്യയുടെ എണ്ണം കുറക്കാനും ക്രമേണ അതില്ലാതാക്കാനും പറ്റിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും സര്ക്കാര്‍ മാറി വന്നപ്പോള്‍ ആത്മഹത്യകള്‍ പെരുകാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് വയനാട്ടില്‍. സമൂഹത്തിന്റെ സജീവമായ ഇടപടല്‍ ഈ രംഗത്ത്‌ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. കര്ഷകനില്‍ ആത്മവിശ്വാസം വളര്ത്തി അവനു വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു ആത്മഹത്യാ പ്രവണത മാറ്റിയെടുക്കാന്‍ പരിശ്രമിക്കണം. ഇതിനു സര്ക്കാരിനെ നിര്ബറന്ധമാക്കേണ്ടതിലെക്ക് വേണ്ടുന്ന സമര പരിപാടികള്‍ അടക്കം ഇനിയും തുടരണം. ഒപ്പം സാമൂഹ്യ ഇടപെടല്‍ ഈ മേഖലയില്‍ ബോധപൂര്‍വ്വം ഉണ്ടാവേണ്ടിയിരിക്കുന്നു. നിതാന്ത ജാഗ്രത ഇക്കാര്യത്തില്‍ നാം ഇനിയും പുലര്ത്തെണ്ടിയിരിക്കുന്നു. കര്ഷക ആത്മഹത്യ ഇല്ലാത്ത ഒരു സുന്ദര കേരളം അതായിരിക്കട്ടെ നമ്മുടെ ലക്‌ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ