2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ടെന്‍ഷന്‍ ഫ്രീ ജീവിതം സ്വപ്നമോ യാഥാര്ഥ്യമോ?

ആധുനിക സമൂഹത്തില്‍ വളരെ സുപരിചിതമായ ഒരു പദമാണ് ടെന്‍ഷന്‍ അഥവാ മാനസിക പിരിമുറുക്കം. കൊച്ചു കുട്ടികള്‍ മുതല്‍ പടുവൃദ്ധന്മാ‌ര്‍ വരെ ഇതില്‍ നിന്ന് മുക്തരല്ല. ടെന്‍ഷന്‍ എന്ന പദത്തിനു വിത്യസ്തങ്ങളായ അര്ത്ഥിങ്ങള്‍ ഉണ്ട് എന്നുള്ളത് കൊണ്ടാണ് മാനസിക പിരിമുറുക്കം എന്ന് ഇവിടെ വ്യക്തമായി പറഞ്ഞത്. മറ്റു അര്ത്ഥ ങ്ങള്‍ അറിയാന്‍ താഴെ കൊടുത്തത
്‌ വായിച്ചു നോക്കൂ.

Tension:1:(psychology) a state of mental or emotional strain or suspense; 2:the physical condition of being stretched or strained; 3:a balance between and interplay of opposing elements or tendencies (especially in art or literature); 4:(physics) a stress that produces an elongation of an elastic physical body; 5:feelings of hostility that are not manifest; 6:the action of stretching something tight.

ഒരു വ്യക്തി സ്വന്തം മനസ്സില്‍ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു കൂട്ടുന്ന നെഗറ്റീവ് ആയ ചിന്തകളുടെ ആകെത്തുകയാണ് ടെന്‍ഷന്‍ ആയി രൂപാന്തരപ്പെടുന്നത്. ശാരീരികവും മാനസികവുമായ സമ്മര്ദ്ദ ങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാനസികാവസ്ഥയാണ് മറ്റൊരര്‍ത്ഥത്തില്‍ ടെന്‍ഷന്‍ എന്ന് പറയുന്നത്.

ജോലി സംബന്ധമായ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍, കുട്ടികളെ സംബന്ധിച്ച് വിദ്യാഭ്യാസ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ ആണ് ഓരോരുത്തരിലും ടെന്‍ഷന്‍ രൂപപ്പെടുന്നത്. ഒരു കാര്യത്തെക്കുറിച്ച് തന്നെ ആവശ്യത്തിലധികം ചിന്തിക്കുകയോ നൂറു കൂട്ടം കാര്യങ്ങള്‍ ഒന്നിച്ചു എടുത്ത്‌ അതിനെപ്പറ്റി ചിന്തിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ പ്രശ്നം.

ഞാന്‍ ആ ടെന്‍ഷന്‍ അങ്ങ് തീര്ത്തു എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനര്ത്ഥം അത് വരെ അയാളെ അലട്ടികൊണ്ടിരുന്ന ആ പ്രശ്നം അയാള്‍ പരിഹരിച്ചു എന്നാണു. അത് സാമ്പത്തികമാവാം, വ്യക്തിപരമായതു ആകാം അല്ലെങ്കില്‍ മറ്റെന്തും ആവാം. ലോകത്ത്‌ എത്ര വലിയ പ്രശ്നങ്ങള്ക്കും പരിഹാരമുണ്ട്. അത് കൊണ്ട് തന്നെ ചിന്തിച്ചു തലപുണ്ണാക്കേണ്ട ആവശ്യമില്ല എന്ന് ചുരുക്കം. എല്ലാത്തിനും നാം തന്നെ പരിഹാരം കണ്ടെത്തണം. നല്ല സുഹൃദു വലയം ഉണ്ടെങ്കില്‍ അവരുടെ സഹായം കൂടി ലഭിക്കും. കുടുംബത്തില്‍ ആണെങ്കില്‍ കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. നമ്മുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെച്ചാല്‍ തന്നെ നമുക്ക്‌ മാനസികമായി നല്ലരോശ്വാസം ലഭിക്കും. പകുതി പ്രശ്നം അവിടെ തീര്ന്നു . ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടു അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തും. അത് വീണ്ടും വലിയ പ്രശ്നങ്ങള്‍ നമുക്ക്‌ ഉണ്ടാക്കും.

പങ്കു വയ്ക്കാന്‍ പറ്റുന്നതാണ് എന്ന് നിങ്ങള്ക്ക് തോന്നുന്ന പ്രശ്നങ്ങള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി പങ്കു വെച്ച് അവരുമായി ചര്ച്ചക ചെയ്തു പരിഹരിക്കാം അല്ലാത്തവ മനസ്സില്‍ കിടന്നു നീറി നീറി നിങ്ങളെ ദഹിപ്പിക്കും. മാനസിക പിരിമുറുക്കം കുറക്കാന്‍ സംഗീതം കേള്ക്കുക, യാത്ര ചെയ്യുക, പ്രകൃതിയെ നിരീക്ഷിക്കുക അല്ലെങ്കില്‍ നിങ്ങള്ക്ക് ഇഷ്ടപെട്ട ഏതെന്കിലും വിഷയത്തില്‍ മുഴുകുക തുടങ്ങിയവ ചെയ്യാവുന്നതാണ്. കരയണം എന്ന് തോന്നുമ്പോള്‍ പൊട്ടിക്കരയുക, ചിരിക്കണം എന്ന് തോന്നുമ്പോള്‍ പൊട്ടിച്ചിരിക്കുകയും ആവാം. ഇത് മറ്റുള്ളവര്ക്ക് ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ ചെയ്‌താല്‍ അത്രയും നല്ലത്. ചിലര്‍ കുളിമുറിയില്‍ വെച്ച് പാട്ട് പാടുന്നത് പോലെ. ഈ രൂപത്തില്‍ ഒക്കെ നമുക്ക്‌ നമ്മുടെ ടെന്‍ഷന്‍ കുറയ്ക്കാനും ഇല്ലാതാക്കാനും പറ്റും.

ഇതിനു പറ്റാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് നിരവധിയാണ്. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനവധിയാണ്. അവരെ കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ടെന്ഷനും കുറവല്ല. വിദ്യാര്ഥികളെ സംബന്ധിച്ചാണെങ്കില്‍ അവര്ക്ക് പരീക്ഷാ ഭയം. എ പ്ലസ്‌ തന്നെ വേണമെന്ന മാതാപിതാക്കളുടെ വാശി. ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടി വരുന്നു. കുട്ടിയെ കളിക്കാനും ചിരിക്കാനും വിടാതെ പുസ്തക പുഴുവായി വളര്ത്തി ഗ്രേഡ്‌ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഓരോ പ്രായത്തിലും അവരെ കൊണ്ട് ചെയ്യിക്കേണ്ട ജോലികള്‍ അവരെ എല്പ്പിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ഇതില്‍ നിന്ന് ഒക്കെ അവര്‍ പിറകോട്ടു പോകുകയാണ്. സമൂഹവുമായി ഒരു ബന്ധവുമില്ലാതെ അവര്‍ കുട്ടികളെ വളര്ത്തുന്നു. സ്കൂളും വീടും മാത്രമായി അവരുടെ ലോകം ചുരുങ്ങുന്നു. സമൂഹത്തില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍ അവര്ക്ക് ലഭിക്കാതെ പോകുന്നു. കുടുംബത്തില്‍ നിന്ന് ലഭിക്കേണ്ട, പഠിക്കേണ്ട ഉത്തരവാദിത്വങ്ങളും ജോലികളും അറിയാതെ അവര്‍ വളരുന്നു. ആണ്കു്ട്ടിയായാലും പെണ്കുുട്ടിയായാലും ഇതാണ് അവസ്ഥ. തല്ഫലമായി അവര്‍ വളര്ന്നു വലുതാവുമ്പോള്‍ കാര്യങ്ങളെ അഭിമുഖീകരിക്കുന്ന സമയത്ത്‌ അവര്ക്ക് ‌ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ടെന്ഷനില്‍ നിന്ന് വീണ്ടും ടെന്ഷ്നിലേക്ക് അവര്‍ ചെന്ന് ചാടുന്നു. അത് പരിഹരിക്കാന്‍ ആവാതെ അവര്‍ ബുദ്ധിമുട്ടുന്നു. രക്ഷിതാക്കളുടെ വളര്ത്തു ദോഷം മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. രക്ഷിതാക്കള്‍ ഒന്ന് മനസ്സ് വെച്ചാല്‍ മാത്രം മതി. കുട്ടികളില്‍ നിന്ന് പരീക്ഷാഭയം ഇല്ലാതാക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്. പരീക്ഷയില്‍ തോറ്റാല്‍ ആത്മഹത്യ ചെയ്യുന്ന പ്രവണതയും ഇല്ലാതാക്കണം. പരീക്ഷ ജീവിതത്തിന്റെ അവസാനമല്ല എന്നും അടുത്ത പരീക്ഷയില്‍ ജയിക്കാം എന്നും ആശ്വസിപ്പിക്കണം. തോല്‍വിയെ നേരിടാനുള്ള മനക്കരുത്ത് കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. ഒപ്പം സ്വയം രക്ഷിതാക്കളും അത് വളര്ത്തി യെടുക്കണം.

ജോലി സ്ഥലത്ത്‌ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഓരോരാളും സ്വയം വിലയിരുത്തി പരിഹരിക്കണം. ഒരു തരത്തിലും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ അവിടെ നിന്ന് വിട്ടു വേറെ സ്ഥലത്ത്‌ ജോലിക്ക് നോക്കണം. (നാളെ ആ ജോലി നഷ്ടപെട്ടാല്‍ നിങ്ങള്‍ ജീവിക്കില്ലേ? വേറെ ജോലി നോക്കില്ലേ?) ആത്മാവ് നഷ്ടപ്പെട്ട ശരീരമായി ജീവിക്കാതിരിക്കുക. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ തന്നെ വിചാരിച്ചാല്‍ മാത്രമേ പരിഹരിക്കാന്‍ പറ്റൂ. അതിനു മുന്‍ കൈ എടുക്കെണ്ടതും നിങ്ങള്‍ തന്നെ. ഇല്ലെങ്കില്‍ അത് നീറി നീറി പുകഞ്ഞു നിങ്ങളെ തന്നെ ഇല്ലാതാക്കും. ജോലി സ്ഥലത്തെ പ്രശ്നവുമായി വീട്ടില്‍ വന്നു ഭാര്യയോടും കുട്ടികളോടും തട്ടിക്കയറുന്നതിലും നല്ലത് അത്തരം പ്രശ്നങ്ങള്‍ വീടുമായി കൂട്ടി കുഴക്കാതിരിക്കുന്നതാണ്. ഇടയ്ക്ക് ഭാര്യയും കുട്ടികളുമായി ഒരു ഔട്ടിങ്ങ് നടത്തുക അതില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുക, സിനിമ കാണുക, പാര്ക്കി ല്‍ പോവുക, ബീച്ചില്‍ പോവുക, തുടങ്ങി പല കാര്യങ്ങളും ഉള്പ്പെടുത്തുക. ഇതും നിങ്ങളുടെ ടെന്‍ഷന്‍ വളരെയധികം കുറക്കാന്‍ ഉപകരിക്കും. വാടക, ടെലഫോണ്‍ ബില്‍, മൊബൈല്‍ ബില്‍, ഗ്യാസ്‌, ഇന്ഷുറന്‍സ് പ്രീമിയം, ചിട്ടി തുടങ്ങിയവ അടക്കെണ്ടതിനെക്കുറിച്ച് ഓര്ത്ത് ടെന്ഷന്‍ അടിക്കുന്നതിനു പകരം അതൊക്കെ ആദ്യമേ ബജറ്റില്‍ ഉള്പ്പെടുത്തി ചെലവ് ക്രമീകരിക്കുക.

ചിലര്ക്ക് ഏകാന്തത മൂലവും ടെന്‍ഷന്‍ കാരണവും വേറെയും മറ്റു പല കാരണങ്ങളാലും ഉദാഹരണം അടുത്ത ആള്‍ മരണപ്പെട്ടാല്‍ വിഷാദ രോഗം പിടിപെടാറുണ്ട്. അത് ഒഴിവാക്കണമെങ്കില്‍ ഓരോ ആളും സ്വയം വിചാരിക്കണം. ഒറ്റപ്പെട്ട് നില്ക്കേ ണ്ട സാഹചര്യം വരുമ്പോള്‍ മൊബൈലില്‍ റേഡിയോ കേള്‍ക്കുകയോ, സംഗീതം കേള്‍ക്കുകയോ ആവാം, പ്രകൃതി നിരീക്ഷണം ആവാം, വായന ആവാം അങ്ങിനെ എന്തെങ്കിലും കാര്യത്തില്‍ സ്വയം ഏര്പ്പെടുക. നടക്കാതെ പോയ കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ച് മനസ്സ് പുണ്ണാക്കേണ്ട കാര്യമില്ല. അടുത്ത കാര്യത്തെക്കുറിച്ച് ആലോചിക്കുക. പ്രേമ നൈരാശ്യവും ആശിച്ച പെണ്ണിനെ അല്ലെങ്കില്‍ ചെക്കനെ കിട്ടാത്തതും ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്തതും ഒക്കെ സ്വന്തം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തുക. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം നമുക്ക്‌ ലഭിക്കില്ല എന്ന കാര്യം ആദ്യം മനസ്സിലാക്കുക. അത് നേടാന്‍ വേണ്ടി പരിശ്രമിക്കണം എന്നാല്‍ അത് കിട്ടിയില്ലെങ്കില്‍ നിരാശപ്പെട്ടു ഇരിക്കരുത്. വിഷാദ രോഗത്തില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ സ്വയം തന്നെ തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനും നിങ്ങള്‍ തയ്യാറാവണം. അതിനു ഒരു ഡോക്ടറുടെ കൌണ്സി്ലിംഗ് നേടിയാല്‍ നല്ലതായിരിക്കും.

പലര്ക്കും ഇന്ന് മരുന്നിനെക്കാളും വേണ്ടത്‌ കൌണ്സിലിംഗ് ആണ്. താന്‍ ആരാണെന്നും എന്താണെന്നും സ്വയം മനസ്സിലാക്കുകയും തന്റെ പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കണം എന്ന സ്വയം തിരിച്ചറിവ് ഉണ്ടാവുകയും ചെയ്‌താല്‍ എല്ലാവരുടെയും ടെന്‍ഷന്‍ ഒരു പരിധി വരെ ഇല്ലാതാക്കാനും അതിനെ നിയന്ത്രിക്കാനും കഴിയും. ടെന്‍ഷന്‍ ആവശ്യമാണ്‌ അതില്ലെങ്കില്‍ നമ്മള്‍ നിഷ്ക്രിയരായി പോവും. നമ്മള്‍ ടെന്‍ഷനെ നിയന്ത്രിക്കണം അല്ലാതെ ടെന്‍ഷന്‍ നമ്മളെ നിയന്ത്രിക്കരുത് അത് ശ്രദ്ധിച്ചാല്‍ നല്ലൊരു ജീവിതം നമുക്ക്‌ ഓരോരുത്തര്ക്കും ആസ്വദിക്കാം.

1 അഭിപ്രായം:

  1. "ഞാൻ" ഒരു വൈകാരീക അവസ്ഥയാണ്‌ . അതിൻറെ സങ്കീർണ്ണതയാണ് പിരിമുറുക്കം (ഞാൻ ). ഞാൻ എന്താണ് എന്ന് സ്വയം അറിയുന്ന അവസ്ഥയാണ്‌ സമാധാനം (ശാന്തി )
    http://paramlogic.blogspot.ch/

    മറുപടിഇല്ലാതാക്കൂ