2014, ഏപ്രിൽ 16, ബുധനാഴ്‌ച

പുതുവത്സരവും മലയാളിയും

ലോകത്തെല്ലായിടത്തും ഓരോ സമൂഹത്തിനും തങ്ങളുടെതായ പുതുവല്സരങ്ങള്‍ ഉണ്ട്. അവര്‍ അത് അന്നും ഇന്നും ആഘോഷിക്കുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വരുന്ന ജനവരി ഒന്ന് ആണ് ഇന്ന് ലോകത്താകമാനം പൊതുവായി എല്ലാവരും ചേര്...ന്ന് ആഘോഷിക്കുന്നത്.

മലയാളിയെ സംബന്ധിച്ചിടത്തോളം മലയാളിക്കും ഉണ്ട് ഒരു പുതുവര്ഷം. അത് ജ്യോതിശാസ്ത്ര പ്രകാരം മേടം രാശിയില്‍ സൂര്യന്‍ വരുന്ന ഏപ്രില്‍ പതിനാല് ആണ് (ഇത്തവണ അത് പതിനഞ്ചു ആണ്). പകലും രാത്രിയും ഒരേ പോലെ വരുന്ന ദിവസമാണ് വിഷു എന്നാണ് പറയപ്പെടുന്നത്. സോഡിയാക് സൈന്‍ (രാശി ചക്രം) പ്രകാരം മേടം ഒന്ന് ആണ് പുതുവര്ഷം. ഇതേ ദിവസം തന്നെയാണ് ഇന്ത്യയിലെ മറ്റ് പലഭാഗങ്ങളിലും പല പേരുകളില്‍ മറ്റനേകം സമൂഹങ്ങള്‍ തങ്ങളുടെ പുതുവര്ഷം ആഘോഷിക്കുന്നത്.

AD 825 ലാണ് കേരളത്തില്‍ ‘കൊല്ലവര്ഷം’ എന്ന മലയാള മാസം ആരംഭിക്കുന്നത്. കുലശേഖര മഹാരാജാവിന്റെ കീഴില്‍ കൊല്ലത്ത് വെച്ച് നടന്ന ചടങ്ങില്‍ ആണ് മലയാള മാസം ചിട്ടപ്പെടുത്തിക്കൊണ്ടുള്ള കൊല്ലവര്ഷം ആരംഭിച്ചത് എന്നും അതിനാലാണ് ‘കൊല്ല വര്ഷം’ എന്ന് പറയുന്നത് എന്നും അഭിപ്രായപ്പെടുന്നു.

സംഘകാലത്തെ “പതിറ്റുപ്പത്തില്‍’ വിഷുവെക്കുറിച്ച് പരാമര്ശമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും കേരളത്തില്‍ വര്ഷാ്രംഭമായി ആചരിക്കുന്നത് കൊല്ലവര്ഷ്ത്തോടെ ആയിരുന്നു എന്നാണു പറയപ്പെടുന്നത്.

വിഷുക്കണിയും, വിഷുക്കൈനീട്ടവും വിഷുഫലവും, പഞ്ചാംഗ പ്രകാരമുള്ള വര്ഷാ്രംഭവും ഒക്കെ മലയാളികള്‍ വിഷു എന്ന ആഘോഷത്തിലൂടെ ആചരിക്കുന്നുന്ടെങ്കിലും വളരെ വിചിത്രമായ പുതുവര്ഷാരംഭമാണ് മലയാളികളുടെതായി ഇപ്പോള്‍ കണക്കാക്കപ്പെടുന്ന കൊല്ലവര്ഷ‍ കലണ്ടര്‍.

കേരളം മുഴുവന്‍ വിഷു (പുതുവര്ഷം) ആഘോഷിക്കുന്ന മലയാളി മുന്‍ കാലങ്ങളില്‍ മലബാറില്‍ കന്നി ഒന്നിന് പുതുവര്ഷമായി ആചരിച്ചിരുന്നുവെങ്കില്‍ തിരുവിതാകൂറില്‍ ചിങ്ങം ഒന്നിന് പുതുവര്ഷം ആയി ആഘോഷിചിരുന്നുവത്രേ. ഒടുവില്‍ കേരള സര്ക്കാറാണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരുവിതാംകൂര്കാര്‍ ആചരിച്ചിരുന്ന ചിങ്ങം ഒന്ന് പുതുവര്ഷം മൊത്തം മലയാളികളുടെ പുതുവര്ഷ്മായി പ്രഖ്യാപിച്ചത്.

അത് കൊണ്ട് തന്നെ നമ്മള്‍ മലയാളികള്ക്ക് ഇപ്പോള്‍ രണ്ടു പുതുവത്സര ദിനങ്ങള്‍ ഉണ്ട്. ഒന്ന് മേടം ഒന്നും മറ്റൊന്ന് ചിങ്ങം ഒന്നും. എന്നാല്‍ ചിങ്ങം ഒന്ന്‍ സര്ക്കാര്‍ അംഗീകരിച്ചത് കൊണ്ട് അതാണ്‌ മലയാളിയുടെ ഔദ്യോഗിക പുതുവര്ഷ‍മെന്നു മാത്രം !!

വിഷു ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ എല്ലാ മലയാളികള്ക്കും പുതുവത്സരാശംസകളും നേരുന്നു....
 

ഷര്‍ട്ട് ഊരല്‍ സമ്പ്രദായം എതിര്‍ക്കപ്പെടെണ്ടത് തന്നെ ??!!

തിരെഞ്ഞെടുപ്പ് തിരക്കിനിടയില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്ത ഒരു പ്രസ്താവനയാണ് എസ്. എന്‍. ഡി.പി. നേതാവ് ആയ വെള്ളാപ്പള്ളി നടേശന്റെ അമ്പലങ്ങളില്‍ ഷര്‍ട്ട...്‌ ധരിച്ചു കയറാന്‍ ഉള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രസ്താവന.

രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപ്പെട്ട് ഒരു തനി തറയെ പ്പോലെ സംസാരിക്കുന്ന ഈഴവ സമുദായത്തിന് നാണക്കേടു ഉണ്ടാക്കിയിരുന്ന ഒരു നേതാവ്, പലപ്പോഴും തിരെഞ്ഞെടുപ്പ് കഴിഞ്ഞു വിജയികളുടെ ഫലം വന്നാല്‍ സമദൂരക്കാരന്‍ സുകുമാരന്‍ നായരെ പോലെ എട്ടുകാലി മമ്മൂഞ്ഞ് വേഷം കെട്ടുന്ന വെള്ളാപ്പള്ളിയുടെ വാക്കുകള്‍ സാധാരണ അധികമാരും ശ്രദ്ധിക്കാറില്ല, ചര്‍ച്ച ചെയ്യപ്പെടാറും ഇല്ല.

തന്റെയും അത് വഴി സമുദായത്തിന്റെയും വില സ്വയം കളഞ്ഞു കുളിച്ചത് കൊണ്ടാണിത് സംഭവിച്ചത്. സംഗതി എന്തായാലും വളരെ നാളുകള്‍ക്ക് ശേഷം വെള്ളാപ്പള്ളി കാര്യമായ ഒരു കാര്യം പറഞ്ഞിരിക്കുന്നു. അതിനു വേണ്ടത്ര പ്രാധാന്യം കിട്ടിയോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു പറയാം !! കാരണം അത് ഗൌരവമായ ഒരു കാര്യമാണ്, സ്വല്‍പ്പം പുരോഗമനപരവുമാണ്.

കര്‍ണ്ണാടകത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലും ഉള്ള മഹാക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഷര്‍ട്ട്‌ ധരിക്കാതെ കയറാനും സ്വന്തമായി പൂജ നടത്താനും ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും എന്നാല്‍ കേരളത്തില്‍ അത് ഇല്ല എന്നും അത് കൊണ്ട് ആ അവകാശം നേടിയെടുക്കാന്‍ അതിനു വേണ്ടി ശബ്ദിക്കണമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞതിന്റെ സാരം !!

പക്ഷെ ആര് ശബ്ദിക്കാന്‍? വൈക്കത്തും ഗുരുവായൂരിലും അടക്കം നടന്ന സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തവര്‍ ആരാണ്? സമരം നയിച്ചത് ആരാണ്? വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റ്കാര്‍. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ കയറി തോഴാനുള്ള സ്വാതന്ത്ര്യവും അവകാശവും ലഭിച്ചത് ഇത്തരം നിരന്തരമായ സമരങ്ങളിലൂടെ ആയിരുന്നു.

നമ്പൂതിരി നായര്‍ കൂട്ട് കേട്ടിനെതിരെ ഈഴവ ശിവനെ പ്രതിഷ്ടിച്ചു കൊണ്ടായിരുന്നു നാരായണ ഗുരു ഇത്തരം കാര്യങ്ങളെ തുടക്കത്തില്‍ ചോദ്യം ചെയ്തിരുന്നത്. ഇന്ന് ഈഴവ ക്ഷേത്രങ്ങളില്‍ ഇത്തരം പരിഷ്ക്കാരം നടപ്പിലാക്കാന്‍ ആദ്യം ശ്രമിക്കുക. ഒപ്പം മറ്റ് ക്ഷേത്രങ്ങളിലേക്കും ഇത് വ്യാപിക്കുക.

ഭക്തന്മാര്‍ കൂട്ടമായി ഇതിനോരുമ്പെട്ടു ചെന്നാല്‍ ഈ ആചാരവും മാറ്റാവുന്നതെയുള്ളൂ!! മാറ്റപ്പെടാന്‍ കഴിയാത്ത ഒരു ആചാരവും ഇവിടെയില്ല!! ഓരോ അമ്പലത്തിനും ഓരോ ആചാരം ഉണ്ടാകും അത് നമ്മള്‍ കണ്ണുമറച്ചു അങ്ങ് ആചരിക്കണം എന്ന് വാദിക്കുന്നവര്‍ ഒരു കാര്യം ആലോചിക്കണം. ഈ അമ്പലം ഉണ്ടാക്കിയത് ആരാണ്? അവിടുത്തെ പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത് ആരാണ്? അവിടുത്തെ ആചാരങ്ങള്‍ ഉണ്ടാക്കിയതും നടപ്പില്‍ വരുത്തുന്നതും ആരാണ്?

ഇതൊക്കെ ഉണ്ടാക്കാനും നടപ്പിലാക്കാനും കഴിയുമെങ്കില്‍ അതില്‍ മാറ്റം വരുത്താനും അവര്‍ക്ക് കഴിയില്ലേ? ഒരു ദേവതക്ക് രണ്ടു സംസ്ഥാനങ്ങളില്‍ രണ്ടു രീതിയിലുള്ള ആചാര ക്രമങ്ങള്‍ ആചരിക്കേണ്ട ആവശ്യമില്ലല്ലോ??

വസ്ത്രധാരണത്തിന്റെ കാര്യത്തിലുള്ള ഈ കാര്‍ക്കശ്യ സ്വഭാവം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതില്‍ യാതൊരു സംശയവുമില്ല. കാലത്തിനനുസരിച്ച് ആചാര ക്രമത്തില്‍ മാറ്റം വരുന്നുണ്ടല്ലോ? അതിന്റെ പേരില്‍ ആരുടെയും വിശ്വാസം ഒന്നും തകര്‍ന്നു പോകുന്നില്ലല്ലോ?

ചൂരിദാറും, പാവാടയും, സാരിയും, ദാവണിയും ധരിച്ചു അമ്പലത്തില്‍ കയറാം എന്നാല്‍ മുണ്ട് ധരിച്ചു ഷര്‍ട്ടും ബനിയനും ഊരി മാത്രമേ പുരുഷന്മാര്‍ അമ്പലത്തില്‍ കയറാവൂ എന്ന് ശഠിക്കുന്നതില്‍ ഒരു അര്‍ത്ഥവും കാണുന്നില്ല. ഏതു ഹിന്ദു ധര്മ്മത്തിലാണ് ഇക്കാര്യം വിശദമായി പറഞ്ഞിട്ടുള്ളത് ?

നമ്മള്‍ തന്നെ ഉണ്ടാക്കിയ ഒരു ആചാരം നമ്മള്‍ തന്നെ മാറ്റേണ്ടിയിരിക്കുന്നു. തിരുത്തേണ്ടിയിരിക്കുന്നു, പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. അതിനു എതിര് നില്‍ക്കുന്നവരുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടെണ്ടത് തന്നെയാണ്. അത്തരക്കാരെ പൊതുസമൂഹത്തില്‍ തുറന്നു കാണിക്കുകയും വേണം!!

ഇക്കാര്യത്തില്‍ ആരോഗ്യകരമായ ഒരു സംവാദം നടത്തെണ്ടതുമാണ്.

 

വി.എസിന് മനസ്സിലായി, നിങ്ങള്‍ക്കോ....??

ലാവ്‌ലിന്‍ - പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ല. സി.ബി.ഐ. യെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുകയാണ്. – സി.പി.ഐ. എം.

സഖാവേ, ആദ്യം പോയി ഇക്കാര്യം നിങ്ങളുടെ പ്രതിപക്ഷ നേതാവിനെയും സി.പി.ഐ. എം. കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസിനെ പറഞ്ഞു മനസ്സിലാക്കൂ എന്നിട്ടാകാം നമ്മളെ മനസ്സിലാക്കിപ്പിക്കാന്‍ വരുന്നത് – കോണ്ഗ്രസ്, പുത്തന്‍ ഇടതുപക്ഷക്കാര്‍

വി.എസ്. – പിണറായി ...അഴിമതി നടത്തിയിട്ടില്ല. ഏറ്റവും താഴത്തെ കോടതിയാണ് വിധിച്ചതെങ്കിലും കോടതി വിധിയെ ഞാന്‍ അംഗീകരിക്കുന്നു. മേല്കോ്ടതിയില്‍ അപ്പീല്‍ വരുമ്പോള്‍ ആ സമയത്ത് നിലപാടില്‍ മാറ്റമുണ്ടെങ്കില്‍ അറിയിക്കാം.

ഇപ്പോള്‍ നിങ്ങള്‍ എന്ത് പറയുന്നു? വി.എസിന് കാര്യം മനസ്സിലായി. പക്ഷെ നിങ്ങള്ക്കോ ? ഇനി എന്താണ് ഇതേക്കുറിച്ചുള്ള നിങ്ങളുടെ മറുപടി??

ടി.പി. വധം – ടി.പി. വധത്തില്‍ പാര്ട്ടി ക്ക് പങ്കില്ല. പാര്ടികയുടെ ആരെങ്കിലും ഇതില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അന്വേഷണകമ്മീഷനെ വെച്ച് റിപ്പോര്ട്ട്ത വന്നാല്‍ അവര്ക്കെ തിരെ നടപടി എടുക്കും. – സി.പി.ഐ. എം.

“പാര്ട്ടിെക്ക് പങ്കില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല” – വി.എസ്. (അന്ന്). സി.പി.ഐ. എം. തന്നെയാണ് ഇത് ചെയ്തത്, ആദ്യം വി.എസിനെ നിങ്ങളുടെ നിലപാട് പറഞ്ഞു മനസ്സിലാക്കൂ എന്നിട്ട് പൊതുസമൂഹത്തെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കൂ- കോണ്ഗ്രസും പുത്തന്‍ ഇടതുപക്ഷവും

പാര്ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്ട്ട് - സി.കെ. രാമചന്ദ്രന്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ നടത്തിയതാണ് ഈ കൊലപാതകം. അതിനാല്‍ അദ്ദേഹത്തെ സി.പി.ഐ. എമ്മില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. – സി.പി.ഐ. എം.

വി.എസ്. പറയുന്നു – പാര്ട്ടിത അന്വേഷണകമ്മീഷനെവെച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനായി കണ്ട സി.കെ. രാമചന്ദ്രന്‍ എന്ന ആളെ പാര്ട്ടി പുറത്താക്കിയിരിക്കുന്നു. വേറെ ഏതു പാര്ട്ടി യാണ് അങ്ങിനെ ചെയ്യുന്നത്? പാര്ട്ടി യുടെ ഈ നിലപാട് ഞാന്‍ അംഗീകരിക്കുന്നു.

ആര്‍.എം.പി. കൊണ്ഗ്രസിനെ ബി. ടീമായി ജോലി ചെയ്യുന്നു. രമ തിരുവഞ്ചിയൂര്‍ പറയുന്നത് ഏറ്റുപറയുക മാത്രം ചെയ്യുന്നു. മാധ്യമങ്ങള്‍ ടി.പി.യെ നല്ലൊരു കൃഷിയായി ഉപയോഗിച്ചു. ഇറച്ചി വെട്ടുകാരന്റെ മനസ്ഥിതിയില്‍ ടി.പി.യുടെ പേരില്‍ പുസ്തകം എഴുതി കാശ് ഉണ്ടാക്കി തിരുവഞ്ചിയൂര്‍. അമ്പലപ്പുഴ പായസം കയ്പ്പുള്ളതാണ് എന്ന് പറഞ്ഞാല്‍ ആ കയ്പ്പ് എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ കുഞ്ചന്‍ നമ്പിയാരെ പോലെ ഞാന്‍ പറയുന്നു രമയുടെ എനിക്കെതിരെയുള്ള ആരോപണം ആ രീതിയില്‍ ഞാന്‍ കാണുന്നു.

ഈ വിഷയത്തില്‍ നിങ്ങള്ക്കിപനി എന്താണ് പറയാനുള്ളത്?

ഇനി നിങ്ങള്ക്ക്ല വി.എസ്. ഒന്നുമായിരിക്കില്ല. വെട്ടിനിരത്തലുകാരന്‍, അവസരവാദി, അഹങ്കാരി അങ്ങിനെ പോകും വിശേഷണങ്ങള്‍.

വി.എസ്. പാര്ട്ടി നിലപാടുകള്ക്കെയതിരെയോ, പിനരായിക്കെതിരെയോ പറയുമ്പോള്‍ വി.എസ്. മഹാ നേതാവ്, യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് – അല്ലാത്തപ്പോള്‍ അവസരവാദി. !!

വി.എസ്. എന്ന ബിംബത്തിന്റെ മറ പിടിച്ചു പാര്ട്ടി്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തിയ എല്ലാ “മാന്യന്മാരും” ഇപ്പോള്‍ മിണ്ടാട്ടമില്ലാതെ വാലും ചുരുട്ടി മടയില്‍ ഒളിച്ചിരിക്കുകയാണ്. അവരോട് സഹതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.

തനിക്ക് പറ്റിയ തെറ്റുകള്‍ തിരുത്തി പാര്ട്ടി നിലപാടിനോടൊപ്പം അടിയുറച്ചു നില്ക്കു ന്നവാനാണ് ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ്/ അതിനെ നിങ്ങള്‍ അവസരവാദം എന്ന് പേരിട്ടു വിളിച്ചാല്‍ നിങ്ങളാണ് യഥാര്ത്ഥ അവസരവാദികള്‍ എന്ന് നമുക്ക് വിളിച്ചു പറയേണ്ടി വരും.

വിഷുവും മലയാളിയും


നമുക്കെന്ത് വിഷു? എന്ത് ഓണം? എന്നും ഓണവും വിഷുവും തന്നെ, അത് കൊണ്ട് ഇതിനൊന്നും വലിയ പ്രാധാന്യം ഇല്ല !! ചിലര്ക്കാകട്ടെ “കാട്ടു കോഴിക്കെന്ത് ശനിയും സംക്രാന്തിയും”?? എന്നാണു പറയാനുണ്ടാകുക.

ആഗോളവല്ക്കരണവും കേരളത്തിലെ തൊഴില്...‍ സാമ്പത്തിക മേഖലയില്‍ വന്ന ഉണര്‍വും നമ്മുടെ പരമ്പരാഗതങ്ങളായ ഉത്സവങ്ങളുടെ പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെടുത്തിയിരിക്കുന്നു.

കൂട്ടുകുടുംബ ജീവിതരീതിയില്‍ നിന്ന് അണുകുടുംബത്തിലെക്ക് മാറിയതോടു കൂടി എല്ലാവരും സ്വന്തം കാലില്‍ നില്ക്കു ന്നവരായി മാറി. ആര്ക്കും ആരെയും ആശ്രയിക്കാതെ ജീവിക്കാമെന്നായി.

മേല്പ്പറഞ്ഞ ആഗോളവല്ക്കരണവും സാമ്പത്തിക ഉദാരീകരണവും തൊഴില്‍ രംഗത്തെ ഉയര്ന്ന വേതനവും ആളുകളുടെ ജീവിത നിലവാരം ഉയര്ത്തി. ഗള്‍ഫു പണവും റബ്ബറും റിയല്‍ എസ്റ്റെറ്റു കച്ചവടവും ഇതിനെ ത്വരിതപ്പെടുത്തി.

ഓരോ അണുകുടുംബവും സുഭിക്ഷമായി ജീവിക്കുന്ന ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടു. ആര്ഭാടത്തിനു പിറകില്‍ പോയി കടക്കെണിയില്‍ അകപ്പെട്ടു കൂട്ട ആത്മഹത്യ ചെയ്യുന്ന വാര്ത്തകളാണ് സാമൂഹ്യ രംഗത്ത് ഉയര്ന്ന് വരുന്നതെങ്കില്‍, ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടേണ്ടി വന്ന കര്ഷ്കന്‍ ആത്മഹത്യ ചെയ്യുന്ന വാര്ത്തയയാണ് കാര്ഷിക രംഗത്ത് നിന്ന് വരുന്നത്. എന്നാല്‍ പട്ടിണി മരണങ്ങളുടെ എണ്ണം തുലോം കുറവാണ് എന്ന് എല്ലാവരും പൊതുവായി അംഗീകരിക്കും.

അദ്ധ്വാനിക്കുന്നവന് ന്യായമായ കൂലി ലഭിക്കുവാന്‍ വേണ്ടി ഇവിടെ നടത്തപ്പെട്ട ശക്തിയായ പ്രക്ഷോഭങ്ങളും സമരങ്ങളും പുച്ചിച്ചു തള്ളിയവര്‍ അടക്കം ഇന്ന് അതിന്റെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നു. ഒരു പുത്തന്‍ സമ്പന്ന മധ്യ വര്ഗ്ഗ സംസ്ക്കാരം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു. അത് കൊണ്ട് തന്നെ വിഷുക്കാലത്ത് ഉണ്ടാകേണ്ട സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ ഉണ്ടായില്ലെങ്കിലും ഇന്ന് പലര്‍ക്കും പരാതിയില്ല.

തങ്ങളുടെയോ തങ്ങളുടെ തലമുറകളുടെയോ ചരിത്രം ഒന്നും അവര്ക്കറിയേണ്ട. അവര്‍ ഇന്നില്‍ ജീവിക്കുന്നവരാണ്. തങ്ങളിന്ന് അനുഭവിക്കുന്ന സൌകര്യങ്ങള്‍ എങ്ങിനെയുണ്ടായി എന്ന് അവര്‍ ചിന്തിക്കുന്നേയില്ല!!

പാവപ്പെട്ടവരോടും, സമരങ്ങളോടും രാഷ്ട്രീയത്തോടും ഒക്കെ അവര്‍ പുച്ഛമായി തുടങ്ങി. എന്തിനധികം പ്രായമായ സ്വന്തം അച്ഛന്‍ അമ്മമാരെ വരെ അഗതി മന്ദിരത്തിലും വഴിയോരങ്ങളിലും അല്ലെങ്കില്‍ അമ്പലങ്ങളില്‍ നട തള്ളുന്ന അവസ്ഥയിലേക്ക് ഈ തലമുറ മാറിക്കഴിഞ്ഞു. അന്ധവിശ്വാസങ്ങളുടെ ഒരു കൂടാണ് ഉന്നത വിദ്യാഭ്യാസം നേടിയ പുതു തലമുറയില്‍പ്പെട്ട പലരും. എല്ലാവരും അങ്ങിനെയല്ല എങ്കിലും ഭൂരിപക്ഷം ആളുകള്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്ട്ടിയിലും ഇല്ലാത്തവര്‍ പ്രത്യേകിച്ചും ആ ഒരു ഗണത്തിലാണ്.

ചരിത്രബോധം പുതുതലമുറയില്‍ ഉണ്ടാക്കുവാന്‍ പഴയ ആളുകള്‍ക്ക് കഴിയുന്നില്ല എന്നത് മറ്റൊരു പോരായ്മയാണ്. അടുത്തകാലത്ത് വിപ്ലവകരമായ വിസ്ഫോടനങ്ങള്‍ ഇലക്ട്രോണിക് രംഗത്ത് വന്നത് ആളുകളെ അക്ഷരാര്ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. മൊബൈല്ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്നെ‍റ്റ്, ടെലിവിഷന്‍ ഇവയൊക്കെ ജീവിതത്തിന്റെ ഭാഗമായിത്തീരാന്‍ അധികനാള്‍ വേണ്ടി വന്നില്ല.

ഈ ഒരു ഘട്ടത്തിലാണ് കേരളീയ സമൂഹത്തിന്റെ സ്വത്വം നഷ്ടപ്പെട്ട കൊണ്ടിരിക്കുന്നതും അതിന്റെ ഫലമായി ഇന്ന് കാണുന്ന രീതിയിലുള്ള അരാജകത്വ ജീവിത രീതികളും ചിന്തകളും ഉടലെടുക്കുന്നതും.

ചരിത്ര ബോധം നിലനിര്ത്തി ക്കൊണ്ടു തന്നെ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയും ഉള്ക്കൊള്ളുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നുള്ളതേ ഇതിനു ഒരു പരിഹാരമുള്ളൂ. നമ്മള്‍ ആരാണെന്നും എന്താണെന്നും അറിയുക. അതോടൊപ്പം നമ്മള്‍ ആരാകണം എന്താകണം എന്നും ചിന്തിക്കുക.

മേടം ഒന്ന് ആയിരുന്നു കഴിഞ്ഞ നൂറ്റാണ്ടു വരെ മലയാളികളുടെ പുതുവര്ഷമായി ആഘോഷിച്ചിരുന്നത്. എന്നാല്‍ ഓണത്തിനു ലഭിച്ച അമിത പ്രാധാന്യം കണക്കിലെടുത്ത് ചിങ്ങമാസം ഒന്നാണ് ഇപ്പോള്‍ പുതുവഷമായി ആചരിക്കുന്നത്

വിഷുക്കണിയും വിഷുക്കൈനീട്ടവും ഈ പുതുവര്ഷവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. അതിരാവിലെ താന്‍ കാണുന്ന കാര്ഷിക സമൃദ്ധി വിളിച്ചറിയിക്കുന്ന കണിയും അതോടൊപ്പം കിട്ടുന്ന കൈനീട്ടവും പുതുവര്ഷം മുഴുവന്‍ സന്തോഷപ്രദവും ഐശ്വര്യപ്രദവുമാകാനുള്ള മലയാളിയുടെ ആഗ്രഹമാണ് കാണിക്കുന്നത്.

സൂര്യന്‍ മേട രാശിയില്‍ വരുമ്പോള്‍ രാവും പകലും ഒരേ പോലെ വരുന്ന ദിവസമാണ് വിഷു എന്ന് പറയപ്പെടുന്നു. പൊങ്കലും വൈശാഖിയും പോലെ വിഷുവും ഒരു കൊയ്ത്തുല്സവമയി കണക്കാക്കുന്നു.

പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആസ്സാം, തമിഴ്‌നാട്‌, മണിപ്പൂര്‍, ത്രിപുര, ഒറീസ്സ, കര്ണ്ണാടകയിലെ തുളുനാട്, നേപ്പാള്‍, ബംഗ്ലാദേശ്, ബര്മ്മ, കംബോഡിയ, ലാവോസ്, ശ്രീലങ്ക, തായ് ലാണ്ട് എന്നിവിടങ്ങളിലും ഈ ദിവസം പുതുവര്ഷം ആഘോഷിക്കുന്നു.

വിഷുവെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്രയും പറഞ്ഞുവെന്നെയുള്ളൂ. എല്ലാവര്ക്കും ഒരിക്കല്‍ കൂടി വിഷു ആശംസകള്‍ നേരുന്നു