2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അരാഷ്ട്രീയതയുടെ രാഷ്ട്രീയം

I hate politics; No politics എന്നൊക്കെ ഫെയ്സ്ബുക്കില്‍ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വിശദമാക്കിയ പലരെയും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ Politics എന്നുള്ളിടത്ത്: CPM, Left Liberal, Congress, BJP, RSS, Muslim League എന്നിങ്ങനെ തങ്ങളുടെ രാഷ്ട്രീയം എന്താണെന്ന് പച്ചയായി പറയുന്നവരെയും നിങ്ങള്‍ ധാരാളം കണ്ടിട്ടുണ്ടാവും. 

അതായത്‌ ഒരു കൂട്ടര്ക്ക് സ്വന
്തമായി ഒരു രാഷ്ട്രീയ ബോധമുണ്ട്, അത് എന്തായാലും. മറ്റേ കൂട്ടര്ക്ക് അതില്ല എന്തിന്റെ പേരിലായാലും.

സ്വന്തമായി രാഷ്ട്രീയ ബോധമുള്ളവര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുമ്പോള്‍ അതില്ലാത്തവര്‍ അവരുടെ അരാഷ്ട്രീയതയും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു...

അത്തരക്കാരെ സംബന്ധിച്ചിടത്തോളം എല്ലാ പാര്ട്ടി ക്കാരും കണക്കാണ്. ആരും ശരിയല്ല അവര്‍ മാത്രമല്ലാതെ. എല്ലാവരോടും, എല്ലാത്തിനോടും ഒരു പുച്ഛം ഇതാണ്‌ അവരുടെ മുഖമുദ്ര.

അഴിമതിക്കെതിരെ വാ തോരാതെ പറയും എന്നാല്‍ അതിനു കാരണക്കാരായവര്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ അവര്‍ ഒരിക്കലും പന്കാളികളാവില്ല. വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും അവര്ക്ക് ‌ പറയാനുണ്ട് പക്ഷ ഇതിനെതിരെ നടക്കുന്ന സമരങ്ങളില്‍ അവരെ കാണില്ല. മാത്രമല്ല സമരം ചെയ്യുന്നവരോട് ഇവര്‍ക്ക് പുച്ഛവുമാണ്. ഇങ്ങിനെയൊരു വിഭാഗം നമ്മുടെ ഇടയില്‍ ഉണ്ട്. അതിന്റെ പരിചേദം ഫെയ്സ് ബുക്കിലുമുണ്ട്. ജനകീയ സമരങ്ങലോടുള്ള ഇവരുടെ സമീപനം ശ്രദ്ദിക്കുക അപ്പോള്‍ കാര്യം മനസ്സിലാകും.

ഇവരുടെ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന് നമ്മള്‍ കരുതുന്ന അച്ചടി-ദൃശ്യ മാധ്യമങ്ങളും ഇതേ രീതിയാണ് വച്ച് പുലര്ത്തുലന്നത്. കേന്ദ്ര സംസ്ഥാന സര്ക്കാറുകള്‍ക്കെതിരെ നടക്കുന്ന വിലക്കയറ്റ വിരുദ്ധ സമരമായാലും മറ്റെന്തു ജനകീയ സമരമായാലും അതിനോടു ഇവര്‍ കാണിക്കുന്ന സമീപനം ശ്രദ്ധിച്ചാല്‍ നിങ്ങള്ക്ക് ‌ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകും.

ഇത്തരം സമരങ്ങള്ക്ക് ഇവര്‍ വാര്ത്താ പ്രാധാന്യം കൊടുക്കില്ല... മറിച്ച് സമരക്കാര്‍ കല്ലെറിയുകയോ, പൊതുമുതല്‍ നശിപ്പിക്കുകയോ, പോലീസുമായി എറ്റുമുട്ടുകയോ ചെയ്‌താല്‍ അത് വാര്‍ത്തയും ചര്‍ച്ചയും ആകും. ചുരുക്കം ചില രാഷ്ട്രീയക്കാരെന്കിലും വാര്ത്താ പ്രാധാന്യം നേടാന്‍ വേണ്ടി ഇവരുടെ ഈ ട്രാപ്പില്‍ പെട്ട് പോകാറുണ്ട്. അങ്ങിനെ പെട്ടില്ലെന്കില്‍ പോലീസു വിരിക്കുന്ന ട്രാപ്പില്‍ പെട്ട് അക്രമങ്ങളില്‍ ഏര്പ്പെടാറുണ്ട്. രണ്ടായാലും സമരം അക്രമാസക്തം.... പിന്നെ ചര്ച്ചകള്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചോ അതിനോടുള്ള അധികാരികളുടെ സമീപനത്തെക്കുറിച്ചോ അല്ല, സമരം അക്രമാസക്തമായതിനെക്കുറിച്ചും മറ്റും മറ്റും ആയിരിക്കും.

ഇത് കാണുകയും വായിക്കുകയും ചെയ്യുന്ന ആളുകള്ക്കും എന്നാലും അവര്‍ അങ്ങിനെ ചെയ്യരുതായിരുന്നു എന്നാണു തോന്നുക. സമരത്തിനാധാരമായ കാര്യങ്ങള്‍ പരമാവധി ചര്ച്ചയില്‍ വരാതിരിക്കാന്‍ ഇവര്‍ ശ്രമിക്കും. അതിനോടുള്ള അധികാരികളുടെ സമീപനത്തെക്കുറിച്ചും. മറിച്ച് ഈ ജനകീയ പ്രശ്നം ഏറ്റെടുത്തു സമരം ചെയ്തവര്‍ ഒന്നിനും കൊള്ളാത്തവര്‍, അക്രമകാരികള്‍ എന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. ഇത്തരം സമരങ്ങളോട് മുഖം തിരിക്കാന്‍ നമ്മെ നാമറിയാതെ ഇത് പ്രേരിപ്പിക്കുന്നു. അങ്ങിനെ നമ്മളില്‍ പലരും അരാഷ്ട്രീയത വാദത്തിന്റെ പിടിയിലേക്ക് നാം അറിയാതെ കൂപ്പു കുത്തുന്നു.

രാഷ്ട്രീയ സമരങ്ങളില്‍ പോലീസിന്റെയും ഗുണ്ടകളുടെയും മര്ദ്ദനം ഏറ്റു വാങ്ങി ആശുപത്രികളില്‍ കിടക്കേണ്ടിവരുമ്പോള്‍ സമരത്തിനെതിരെ ഉപദേശവുമായി വന്ന നഴ്‌സുമാരും ഡോക്ടര്മാരും ഇപ്പോള്‍ അവരുടെ സ്വന്തം ആവശ്യങ്ങള്ക്ക് വേണ്ടി സമരം ചെയ്യുന്ന കാഴ്ച നമ്മള്‍ കാണുന്നു. ഇത് പോലെ ഓരോരുത്തരും സ്വന്തം കാര്യം വരുമ്പോള്‍ മാത്രം സമരത്തിനിറങ്ങിയാല്‍ നിങ്ങള്ക്ക്്‌ ജനകീയ പിന്തുണ കിട്ടിയെന്നു വരില്ല. അത് മാധ്യമ സിംഹങ്ങള്ക്കും ബാധകമാണ്.... അന്നേരം ആവിഷ്ക്കാര സ്വാത്രന്ത്ര്യവും, ജനാധിപത്യത്തിന്റെ നാലാം തൂണും പറഞ്ഞു വന്നാല്‍ ജനങ്ങള്‍ നിങ്ങളെ കാര്ക്കി ച്ചു തുപ്പും. അവരുടെ സമരങ്ങളില്‍ അവരുടെ കൂടെ നില്ക്കു ക.. നാളെ അവര്‍ നിങ്ങളുടെ കൂടെയുണ്ടാകും.

ഒരു പ്രത്യേക പാര്ട്ടി യെ ടാര്ഗ്റ്റ്‌ ചെയ്തു അവരെ നശിപ്പിക്കാന്‍ വേണ്ടി നിരന്തരം വാര്ത്ത ചമ്ക്കുകയും അത് ആവര്‍ത്തിച്ചു കാണിക്കുകയും ചര്ച്ച ചെയ്യുകയും ചെയ്ത ഒരു സാഹചര്യം നാം അനുഭവിച്ചറിഞ്ഞു. ഈ പ്രചന്ധമായ പ്രചാരണത്തില്‍ അവരുടെ വലയില്‍ അകപ്പെട്ട എത്രയെത്ര ശുദ്ധാത്മാക്കള്‍ ഉണ്ട് നമുക്ക്‌ ചുറ്റും. എന്നാല്‍ അതിനു ശേഷം നടന്ന മറ്റു കൊലപാതകങ്ങളോടു ഇവര്‍ സ്വീകരിച്ച സമീപനം എന്തായിരുന്നു?? ഇപ്പോഴും സ്വീകരിക്കുന്ന സമീപനം എന്താണ്? എന്താ ആദ്യത്തെ ആള്ക്ക് മാത്രമേ അമ്മയും ഭാര്യയും മകനും ഉള്ളൂ? മറ്റുള്ളവര്ക്ക് ഒന്നും ഇതില്ലേ? ഇവിടെ ഒരു പ്രത്യേക പാര്ട്ടിയെ സമൂഹ മദ്ധ്യേ അക്രമകാരികളും കൊലകാരികളും ആക്കി ചിത്രീകരിക്കുകയാണ്. അതില്‍ അവര്‍ വലിയ ഒരളവോളം വിജയിച്ചു. എന്നാല്‍ തുടര്ന്നുള്ള അവരുടെ തന്നെ സമീപനം കൊണ്ട് ആ ധാരണ പലരും തിരുത്താന്‍ തയ്യാറായി. എന്നാല്‍ മറിച്ച് കൊലപാതകങ്ങളോടു അത് ചെയ്തവരോട് അവര്‍ ഏതു പാര്ട്ടിയായാലും ഒരേ സമീപനമായിരുന്നു ഇവര്‍ എടുത്തിരുന്നുവേന്കില്‍ ചിത്രം വേറെ ആകുമായിരുന്നു.

അപ്പോള്‍ മുഖ്യ ധാരാ മാധ്യമങ്ങള്‍ ആളുകളെ അരാഷ്ട്രീയവല്ക്കരിച്ചു തങ്ങളുടെ രാഷ്ട്രീയം അവരില്‍ അടിച്ചേല്പ്പിചച്ചത് കൊണ്ടാണ് ഈ ദുരന്തം ഉണ്ടായത്. എന്നാല്‍ ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന പാര്ട്ടി ക്ക്‌ ഇത്തരം തിരിച്ചടികള്‍ താല്ക്കാ ലികം മാത്രമാണ്. അവ അത് വിജയകരമായി തരണം ചെയ്യുക തന്നെ ചെയ്യും.

മാധ്യമങ്ങളിലെ റേറ്റിങ്ങ് കൂട്ടാന്‍ വേണ്ടി തമ്മില്‍ തമ്മില്‍ നടക്കുന്ന മല്സരത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചിലവാകുന്ന ഒരു സാധനമാണ് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത. അത് അതിന്റെ പരമാവധി അളവില്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞു. അതിലൂടെ ചില ചാനലുകള്‍ തങ്ങളുടെ വളര്ച്ചയുടെ പടവുകള്‍ താണ്ടി. എന്നാല്‍ ഒരേ കാര്യം തന്നെ പലകുറി ആവര്ത്തി ക്കുമ്പോള്‍ ആളുകള്ക്ക് മടുക്കും എന്നുള്ള കാര്യം ഇവര്‍ മറന്നു പോയി.

എന്തൊക്കെ പറഞ്ഞാലും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്ക്ക് വേണ്ടി എന്നും തങ്ങളോടൊപ്പം സമരം ചെയ്യുന്നത് ഈ പാര്ട്ടി യാണ് എന്ന തിരിച്ചറിവ് ജനങ്ങള്ക്കുുണ്ട് അത് കൊണ്ട് തന്നെ അവര്ക്ക് പറ്റുന്ന തെറ്റുകള്‍ ക്ഷമിക്കുവാന്‍ ജനങ്ങള്‍ തയ്യാറുമാണ്.

അരാഷ്ട്രീയത മുഖമുദ്രയാക്കി ജനങ്ങളെയാകെ അരാഷ്ട്രീയവല്ക്ക രിച്ചു തങ്ങളുടെ അജണ്ട നടപ്പിലാക്കാം എന്ന് കരുതുന്നവര്ക്ക് തെറ്റ് പറ്റുകയാണ്. അവര്ക്കുണ്ടായ താല്ക്കാതലിക വിജയം അവരെ അഹങ്കാരികളാക്കിയെക്കാം പക്ഷെ അന്തിമ വിജയം ജനങ്ങളുടെത് തന്നെയാണ്. അരാഷ്ട്രീയം പ്രസംഗിക്കുന്ന ചിന്തിക്കുന്ന ഫെസുബുക്കിലെ മാന്യ സുഹൃത്തുക്കള്‍ പോലും അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ സമരത്തില്‍ ഒരളവോളം പങ്കെടുത്തു. ഇത് അഴിമതിക്കെതിരെ ഉയര്ന്നു വരേണ്ട ശക്തമായ ജനകീയ സമരത്തിന്റെ തീജ്വാല ഇല്ലാതാക്കാന്‍ ബോധപൂര്വംന ഭരണ വര്ഗ്ഗം തന്നെ ഉണ്ടാക്കിയതാണ് എന്ന വിലയിരുത്തല്‍ നില നില്ക്കു മ്പോള്‍ പോലും അത്തൊരുമൊരു അഴിമതി വിരുദ്ധ മനോഭാവം ജനങ്ങളില്‍ ഉണ്ടായല്ലോ എന്ന് കരുതി നമുക്ക്‌ സമാധാനിക്കാം. ഇതിനെ ശരിയാം വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഏതെന്കിലും പാര്ട്ടിക്ക്‌ കഴിഞ്ഞാല്‍ അതിന്റെ ഗുണം അവര്ക്കും നാടിനും കിട്ടും.

ഭരണ വര്ഗ്ഗം തങ്ങളുടെ നില നില്പ്പിനായി പലപ്പോഴും മാധ്യമങ്ങളുടെ പിന്തുണ്ടയോടെ സമര്ത്ഥമായി ഉപയോഗിക്കുന്ന അരാഷ്ട്രീയത എന്ന ആയുധം കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് മനസ്സിലാക്കുന്നുണ്ട് തിരിച്ചറിയുന്നുണ്ട് എന്നത് ശുഭോദര്ക്ക മാണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ