2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

നവ സമരരീതി സ്വായത്തമാക്കുമ്പോള്‍??

ഈ അടുത്ത കാലത്ത്‌ നടന്ന രണ്ടു സമരങ്ങള്‍ ഭരണവര്ഗത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണ് തുറപ്പിച്ച് കളഞ്ഞു. അവര്‍ നിരന്തരം സി.പി.എം.നെതിരെ പ്രചരിപ്പിച്ചിരുന്ന അക്രമ സമരങ്ങളുടെ പതിവ് രീതിയില്‍ നിന്ന് വഴി വിട്ടുള്ള ഒരു സമരമായിരുന്നു അത് രണ്ടും. അത് കൊണ്ട് തന്നെ അത് ജനങ്ങളുടെ ഇടയില്‍ സി.പി.എം നെക്കുറിച്ച് ഉണ്ടാക്കിയ മതിപ്പും തെല്ലൊന്നുമല്ല. 

പറഞ്ഞു 
വന്നത് ഈയ്യിടെ ഹൈക്കോടതിയുടെ മുന്നില്‍ നടത്തിയ സമരവും ഇപ്പോള്‍ തിരുവനന്തപുരത്ത് നടത്തിയ കുടുംബശ്രീ സമരവുമാണ്. അതിന്റെയും നായകത്വം സി.പി.എം.നു ആണല്ലോ?

തീക്കട്ടയെ ഉറുമ്പരിക്കുകയോ എന്ന രീതിയിലായിരുന്നു ഹൈക്കോടതി സമരത്തെ അവര്‍ വീക്ഷിചിരുന്നത്. ചില്ല് മേടകളിലിരുന്നു ജനവിരുദ്ധ വിധികള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരും ആദ്യം ഒന്ന് പകച്ചു. പിന്നീട് ഈ സമരത്തോടനുബന്ധിച്ച് നടന്നേക്കാവുന്ന അക്രമങ്ങളെയും വഴിതടയലിനെയും കുറിച്ച് സ്വപനം കണ്ടു. അതില്‍ നേതാക്കളെയടക്കം പ്രതി ചേര്ത്ത് അവര്ക്കി ട്ടു നല്ലൊരു പണി കൊടുക്കാം എന്ന് മന:പായസം ഉണ്ടു. അതിനായി പോലീസിനെയും ചാനല്‍ സിംഹങ്ങളെയും അണിനിരത്തി. മാര്ക്സി സ്റ്റ് പാര്ട്ടി ഈ സമരത്തില്‍ ഖേദിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്ത്തിച്ചു കൊണ്ടിരുന്നു. ശരിക്കും സി.പി. എം നിട്ടു ഒരു പണി കൊടുക്കുന്നത് ലൈവ് ആയി ആഘോഷിക്കാന്‍ ചാനലുകള്‍ ഓ.ബി. വാനുകള്‍ നിരത്തി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തീര്‍ത്തും സമാധാനപരമായി പ്ലക്കാര്ഡു കളുമേന്തി ആ സമരം ജനങ്ങള്ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മുദ്രാവാക്യങ്ങള്‍ പോലും വിളിക്കാതെ ഹൈക്കോടതി പരിസരത്ത്‌ അരങ്ങേറി. ജഡ്ജിമാര്‍ കോടതിയില്‍ കയറുകയും ചെയ്തു. അവര്‍ പ്രതീക്ഷിച്ച പോലെ വഴിതടയലും അക്രമവും അരങ്ങേറിയില്ല.

സമര ചരിത്രത്തില്‍ ആദ്യമായി വിത്യസ്തമായ ഈ സമര രീതി അവലംബിച്ച നേതൃത്വത്തെയും അച്ചടക്കത്തോടെ സമരത്തില്‍ പങ്കു കൊണ്ട അണികളെയും എത്ര പ്രശംസിച്ചാലും അധികമാവില്ല. എന്നാല്‍ ജാള്യത മൂലം ഇത് കാണാനോ അതിനെ അഭിനന്ദിക്കാനോ ഇക്കൂട്ടര്ക്ക് ‌ ആയില്ല എന്നത് ചരിത്രം. പിന്നീട് അതിനെ ആക്ഷേക്കാനാണ് അവര്‍ ശ്രമിച്ചത്‌. അങ്ങിനെ അവരുടെ തനിനിറം ജനങ്ങള്ക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.

കുടുംബശ്രീയുടെ രാപ്പകല്‍ സമരത്തെ ആദ്യം ഇങ്ങിനെയൊരു സമരം നടക്കുന്നതായി കണ്ടില്ലെന്ന രീതിയില്‍ മാധ്യമങ്ങള്‍ അവഗണിച്ചു. എന്നിട്ടും സമരം ശക്തിപെടുകയും ദേശീയ ശ്രദ്ധ ആകര്ഷി ക്കുകയും ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ ആക്ഷേപവുമായി ഇറങ്ങി തിരിച്ചു. സമര സഖാക്കള്‍ ആടുകയും പാടുകയും ചെയ്യുന്നതിനെക്കുറിച്ചായി ആക്ഷേപങ്ങള്‍. കേരളത്തിന്റെ പതിനാല് ജില്ലകളില്‍ നിന്നുമായി മൂവായിരം മഹിളകള്‍ രാവും പകലുമില്ലാതെ എട്ടു ദിവസം നിരന്തം ആയി നടത്തിയ സമരം വിത്യസ്തമായ രൂപത്തിലായിരുന്നു. സമരത്തില്‍ പങ്കെടുത്ത സഖാക്കള്‍ കവിത രചിക്കുകയും ചിത്രം വരക്കുകയും പാട്ട് പാടുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്തു. അതോടൊപ്പം മുദ്രാവാക്യം വിളിക്കുകയും പ്രസംഗങ്ങള്‍ കേള്ക്കുകയും ചെയ്തു. ദേശീയ തലത്തില്‍ ഈ സമരത്തിനു കിട്ടിയ പ്രാധാന്യമാണ് ഒടുവില്‍ സമരം ഒത്തുതീര്പ്പാക്കാന്‍ സര്ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

ഒരാഴ്ച്ചയോളം അവഗണന കൊണ്ട് നേരിട്ട സമരം കൂടുതല്‍ കൂടുതല്‍ കരുത്തര്ജ്ജിക്കുന്ന കാഴ്ച കണ്ടു മാധ്യമ സിംഹങ്ങള്‍ ഞെട്ടി. ഞങ്ങളാണ് കേരള രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്നത് എന്നും നമ്മള്‍ വാര്ത്ത കൊടുത്തില്ലെങ്കില്‍ ഈ സമരം ചീറ്റി പോവും എന്നും കരുതിയവര്‍ ഇളിഭ്യരായി. മാധ്യമങ്ങളുടെ തലോടലില്ലാതെ സമരം നടത്താനും അത് ജനകീയമാക്കാനും ദേശീയ ശ്രദ്ദ നെടിയെടുക്കുവാനും സാധിച്ചതില്‍ കുടുംബശ്രീ സമരത്തിനു ചുക്കാന്‍ പിടിച്ച ഓരോരുത്തര്ക്കും അഭിമാനിക്കാവുന്നതാണ്. സമരത്തിനു നേതൃത്വം കൊടുത്തവരെയും ആദ്യമായി ഇത്തരം ഒരു സമരത്തില്‍ ദിവസങ്ങളോളം പങ്കെടുത്ത സ്ത്രീകളെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

ജനകീയ പ്രശ്നങ്ങള്‍ ഉയര്ത്തി നടത്തുന്ന ഹര്ത്താലിനെതിരെ ജനങ്ങളെ കൊണ്ട് തന്നെ പ്രതികരിപ്പിക്കുന്ന അഭിനവ ഭരണകൂട മാധ്യമ രീതിക്ക് തടയിടാന്‍ ചില നിര്ദ്ദേശങ്ങള്‍ ഇതോടൊപ്പം ഇവിടെ പങ്കു വെക്കുന്നു.

ഏറ്റവും ചുരുങ്ങിയത്‌ ഒരു 15 ദിവസം മുന്നെയെന്കിലും ഹര്ത്താ ല്‍ പ്രഖ്യാപിക്കുക. അതോടൊപ്പം ഹര്ത്താലിനാധാരമായ കാര്യങ്ങളെ കുറിച്ച് ഇക്കാലയളവില്‍ ശക്തിയായ പ്രചരണം നടത്തുകയും ചെയ്യുക. ഇതു വഴി എല്ലാവര്ക്കും ഹര്ത്താലിനെപ്പറ്റി മുന്കൂട്ടി അറിയാനും ആ ദിവസത്തെ കാര്യങ്ങള്‍ ഒഴിവാക്കാനും കഴിയും. യാത്ര ചെയ്യുന്നവര്ക്കും കല്യാണം, പൊതു പരിപാടികള്‍, പരീക്ഷകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നവര്‍ക്കും മറ്റു പല കാര്യങ്ങളില്‍ ഏര്പ്പെടുന്നവര്ക്കും ഇത് ഉപകാരപ്പെടും.

ഹര്ത്താല്‍ ദിവസം വിമാന താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്‌ സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാരെ വീട്ടിലെത്തിക്കാനുള്ള സംവിധാനം യുവജന വളണ്ടിയര്മാരെ ഏല്പ്പി ക്കുക. (ഇപ്പോള്‍ തന്നെ ഹര്ത്താലുമായി ബന്ധമില്ലാത്ത ചില ചെറുപ്പക്കാര്‍ തങ്ങളുടെ ബൈക്കുകളില്‍ അങ്ങിനെ ആളുകളെ വീട്ടില്‍ എത്തിക്കുന്നുണ്ട്.) അത് സ്വയം ഏറ്റെടുക്കുക. അത് പോലെ ആശുപത്രിയില്‍ എത്തിക്കേണ്ട രോഗികളെയും ഗര്ഭിണികളെയും അവിടെ എത്തിക്കുക.

പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ ഷോപ്പ്‌, കല്യാണ വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കുന്നത് പോലെ ദിവസകൂലിക്ക് ജോലി ചെയ്യുന്നവരെയും നാട്ടിന്‍ പുറങ്ങളിലെ ചെറുകിട കച്ചവടക്കാരെയും നിര്‍ബന്ധമായും ഹര്ത്താ ലില്‍ നിന്ന് ഒഴിവാക്കുക.

സര്ക്കാര് ഉദ്യോഗസ്ഥരും പ്രൈവറ്റ്‌ ജീവനക്കാരും, തൊഴിലാളികളും ഹര്ത്താല്‍ നടത്തിയാല്‍ തന്നെ ഹര്ത്താല്‍ ഒരു വന്‍ വിജയമാകും.

ഹര്ത്താലിന് തീര്ത്തും “പുതിയ ഒരു ജനകീയ മുഖം” ഉണ്ടാക്കിയെടുക്കാന്‍ പരമാവധി ശ്രമിക്കുക. ഹര്ത്താലിനാധാരമായ കാര്യങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കുവാന്‍ എപ്പോഴും ശ്രമിക്കുക.

അടുത്ത ഹര്ത്താല്‍ മുതല്‍ ഈ രീതിയിലുള്ള ഒരു വിത്യസ്ത സമീപനം പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ. തീര്‍ച്ചയായും മാറ്റം വിപ്ലവകരമായിരിക്കും. ജനങ്ങള്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കും. മറക്കാതിരിക്കുക ഹര്ത്താല്‍ ഒരു ഗാന്ധിയന്‍ സമര മുറയാണ്. ഇത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കൊണ്ഗ്രസുകാര്‍ ബ്രിട്ടീഷുകാര്ക്കെതിരെ സ്വീകരിച്ച സമര രീതിയാണ്. ഇന്ന് വിധി വൈപരീത്യം എന്ന് തന്നെ പറയാം ഇന്ത്യന്‍ ജനതയ്ക്ക്‌ ഈ സമരരീതി കോണ്ഗ്രസ് സര്ക്കാറിനോട് തന്നെ ചെയ്യേണ്ടി വരുന്നു. അതിനോടുള്ള അവരുടെ സമീപനമാകട്ടെ തീര്ത്തും പ്രതിഷേധാര്ഹവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ