2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മലയാളം – മലയാളി

മലയാളികളുടെ (അല്ലെങ്കില്‍ കേരളീയരുടെ) ദേശീയ ആഘോഷമാണ് കൊയ്ത്തുത്സവമായ ഓണം. കാസര്ഗോഡ് മുതല്‍ പാറശ്ശാല വരെയുള്ള മലയാളികളും ഒപ്പം എല്ലാ പ്രവാസി മലയാളികളും ലോകത്തിന്റെ ഏതു കോണിലായാലും ഇന്ന് ഓണം ആഘോഷിക്കുന്നു. മഹാബലി എന്ന അസുര രാജാവിനെയും അക്കാലത്തെ സമത്വ സുന്ദരമായ ഭരണത്തെയും കുറിച്ച് അയവിറക്കി മലയാളി അദ്ദേഹത്തെ ചവിട്ടി താഴ്ത്തിയ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വ
ാമനന്‍ അനുവദിച്ച വര്ഷത്തിലെ ഒരു ദിവസം തന്റെ പ്രജകളെ കാണാന്‍ വരുന്ന മഹാബലിയെ സ്വീകരിക്കാന്‍ മലയാളികള്‍ ഒന്നടങ്കം തയ്യാറാവുന്നു. ഇതാണ് ഓണം.

എന്നാല്‍ കേരളം ഉണ്ടായത് പരശുരാമന്‍ കടലില്‍ മഴു എറിഞ്ഞാണെന്നും അപ്പോള്‍ കടല്‍ നീങ്ങി കരയായി മാറി എന്നും ആ സ്ഥലമാണ് കേരളം എന്നും ആണ് ഒരു വിശ്വാസം. ഗോകര്ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലമാണ് കേരളം. ഈ പരശുരാമന്‍ വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ്.

ഇവിടെ ഒരു സംശയം ബാക്കി നില്ക്കുന്നു വിഷ്ണുവിന്റെ
ആറാമത്തെ അവതാരമാണ് പരശുരാമന്‍. അദ്ദേഹം കടലില്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടായത്‌ എന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ പരശുരാമാനും മുന്നേ വന്ന വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. നമ്മുടെ മഹാബലിയെ ചവിട്ടി താഴ്ത്തിയാള്‍. അപ്പോള്‍ ആ സമയത്ത്‌ കേരളമെവിടെ?

എന്നാല്‍ എന്ന് മുതലാണ്‌ മലയാളി മലയാളിയായത്? കേരളം എന്ന ഭാഷാ സംസ്ഥാനം ഉണ്ടായത്?

മുന്പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രത്യേക നാട്ടു രാജ്യങ്ങളായിരുന്നു കേരളം. 1956 നവംബര്‍ 1നാണ് ഐക്യകേരളം നിലവില്‍ വന്നത്. കന്യാകുമാരി ജില്ലയിലെ തോവള, അഗസ്തീശ്വരം, കാല്കു്ളം, വിളവങ്കോടു എന്നീ താലൂക്കുകളും ചെന്കൊട്ടയുടെ ഒരു ഭാഗവും തിരു-കൊച്ചിയില്‍ നിന്ന് വേര്പെടുത്തി തമിഴ്‌നാടിനോടു ചേര്ത്തു . മലബാറും അതിന്റെ കൂടെ കാനറ ജില്ലയില്‍ പെടുന്ന കാസര്ഗോഡ് താലൂക്കും പുതിയ കേരള സംസ്ഥാനത്തില്‍ ഉള്പ്പെടുത്തി ഇന്ന് കാണുന്ന കേരളം ഉണ്ടായി. അതാണ്‌ നമ്മുടെ ഇപ്പോഴത്തെ ഐക്യ കേരളം.

അപ്പോള്‍ ഇന്ന് കാണുന്ന കേരളത്തിന്റെ ചരിത്രം തുടങ്ങുന്നത് 1956 നവംബര്‍ 1 മുതലാണ്‌. അതിനു മുന്നേ ഇത് മൂന്നു നാട്ടു രാജ്യങ്ങളായിരുന്നു. മലബാര്‍ ബ്രിട്ടീഷ്‌-മദ്രാസ്‌ പ്രവശ്യയുടെ ഭാഗമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമാണ് യഥാര്ത്ഥ ത്തില്‍ മലയാളികളെയും ഒന്നിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തോടൊപ്പം വളര്ന്നു വന്ന കര്ഷ്ക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന്റെ ഭാവിയെ തന്നെ മാറ്റി മറിച്ചു. 1957 ഏപ്രില്‍ 5 നാണ് ഇ.എം.എസിന്റെ നേതൃത്തില്‍ 126 സീറ്റുകള്‍ ഉണ്ടായിരുന്ന അന്നത്തെ കേരള നിയമസഭയില്‍ 65 സീറ്റുകള്‍ നേടി കമ്മ്യൂണിസ്റ്റ് പാര്ട്ടി തിരെഞ്ഞെടുപ്പിലൂടെ ലോക ചരിത്രത്തിലാദ്യമായി അധികാരത്തില്‍ വന്നത്.

അന്ന് കേരളത്തില്‍ നില നിന്നിരുന്ന അയിത്തം, ജാതി സമ്പ്രദായം, ജന്മി കുടിയാന്‍ വ്യവസ്ഥ (ഫ്യൂഡല്‍ വ്യവസ്ഥ) തുടങ്ങിയ നിരവധി അനാചാരങ്ങള്ക്കെതിരെ ശക്തമായ സമരങ്ങള്‍ നടത്തിയാണ് ഒരു പാര്ട്ടി എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്ടി കയറിയതു. മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയടക്കം അന്ന് സ്ത്രീകള്ക്ക് സമരം ചെയ്യേണ്ടി വന്നിരുന്നു. തിരുവിതാംകൂറില്‍ സ്ത്രീകളില്‍ നിന്ന് മുലക്കരം വരെ പിരിചെടുത്തിരുന്നു. താണ ജാതിക്കാര്ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലായിരുന്നു. ഭൂമിയില്‍ കൃഷിക്കാരന് ഒരവകാശവുമില്ലായിരുന്നു. ഇതിനെതിരെയൊക്കെ നിരന്തരം പോരാടിയാണ് ഇതെല്ലാം ഇല്ലാതാക്കിയത്.

വി.ടി.യുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, ചങ്ങമ്പുഴയുടെ വാഴക്കുല, കെ.പി.എ.സി.യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയവ ഇത്തരുണത്തില്‍ ഓര്ക്കെണ്ടതാണ്. ഉച്ചനീചത്വവും ജാതി സമ്പ്രദായവും കൊണ്ട് കേരളം ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് അതിനെ മോചിപ്പിച്ചു ആധുനിക കേരളമാക്കി മാറ്റാന്‍ വളരെയധികം ത്യാഗം സഹിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് വീണ്ടും നമ്മള്‍ ജാതി അടിസ്ഥാനത്തില്‍ സംഘടിച്ചു ചരിത്രത്തിനു പിറകോട്ടുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. പ്രേതങ്ങളെയും കണ്ണീര്‍ പരമ്പരകളും നമുക്ക്‌ കാഴ്ച വച്ച നമ്മുടെ ചാനലുകള്‍ നിങ്ങള്‍ “വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്ന പേരില്‍ നമ്മളില്‍ അനുദിനം അന്ധവിശ്വാസം അടിച്ചേല്പ്പിക്കുന്ന കാഴ്ചയാണ് ദിവസവും കാണുന്നത്. മലയാളി എന്തില്‍ നിന്നൊക്കെ മോചനം നേടി ഒരു നല്ല പൌരനായി മാറിയോ അതൊക്കെ വീണ്ടും അതി ശക്തമായ രീതിയില്‍ തിരിച്ചു കൊണ്ട് വന്നു കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

മലയാളിയെ ഇന്ന് നിയന്ത്രിക്കുന്നത് “വിപണിയാണ്”. അത് ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും നമ്മള്‍ ധരിക്കുന്ന ‘കേരളീയ വേഷങ്ങള്‍’ എന്ന പേരില്‍ നമ്മില്‍ അടിച്ചേല്പ്പിരക്കപ്പെട്ട വസ്ത്രങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും. എന്ന് മുതലാണ്‌ നമ്മള്‍ ഈ വേഷങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്‌. മലയാളിക്ക്‌ സ്വന്തമായി പാരമ്പര്യമായി അങ്ങിനെ ഒരു വേഷ വിധാനം ഉണ്ടായിരുന്നോ? ഇല്ല എന്ന് നിസ്സംശയം പറയാന്‍ കഴിയും പിന്നെ ആരാണ് ഇതിന്റെ പിറകില്‍? വിപണിയെ നിയന്ത്രിക്കുന്നവര്‍ !! അത് ആര്‍?? ആലോചിച്ചാല്‍ നിങ്ങള്ക്ക് ഉത്തരം കിട്ടും.

മലയാളി എന്തും ഏതും ഇന്ന് കച്ചവട കണ്ണോടെയാണ് നോക്കി കാണുന്നത്. പുഴ എന്ന് കേട്ടാല്‍ അവനു മണല്‍ വാരാനുള്ള ഇടമായി മാറി കഴിഞ്ഞു. കാടു എന്ന് പറഞ്ഞാല്‍ മരം വെട്ടാനുള്ള സ്ഥലം. വയല്‍ എന്ന് പറഞ്ഞാല്‍ മണ്ണ് നികത്താനുള്ള സ്ഥലം കുന്നും മലയും എന്ന് പറഞ്ഞാല്‍ അത് മണ്ണിടിക്കാനുള്ള സ്ഥലം അങ്ങിനെ എന്തും ഏതും കച്ചവടകണ്ണോടെ നോക്കുന്ന മലയാളിക്ക്‌ ഒരാട്ടിന്‍ കുട്ടിയെ കണ്ടാല്‍ അതിനെ അറുത്താല്‍ എത്ര മാംസം കിട്ടും എന്ന ചിന്തയാണ് ആദ്യം വരിക. ആ രൂപത്തില്‍ മലയാളി ഇന്ന് മാറിയിരിക്കുന്നു. വിപണിയുടെ ഈ നീരാളി പിടുത്തത്തില്‍ നിന്ന് കുതറിമാറാന്‍ എത്ര മലയാളിക്ക്‌ ഇന്ന് കഴിയും? ആഗ്രഹിക്കുന്നതെന്തും ലോണെടുത്തും, പലിശക്കും വാങ്ങി അനുഭവിക്കുന്ന മലയാളി സ്വയം നാശത്തിലേക്കാണ് പോകുന്നത്.

ഭാഷയെക്കുറിച്ച് : സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ എട്ടാം സ്ഥാനത്ത്‌ നില്ക്കു ന്ന ഭാഷയാണ്‌ നമ്മുടെ മലയാളം. ദ്രാവിഡ ഭാഷാ വിഭാഗത്തില്‍ പെടുന്ന നമ്മുടെ മലയാളത്തിന്റെ ഉല്പത്തിയെക്കുറിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും മാതൃഭാഷയായ തമിഴില്‍ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞു വന്നത് എന്നത് പൊതുവേ അംഗീകരിക്കപ്പെടുന്നതാണ്. അതോടൊപ്പം സംസ്കൃതത്തിന്റെ സ്വാധീനവും വളരെ ശക്തമാണ്. മലയാളത്തിലെ ആദ്യകൃതി പന്ത്രണ്ടാം നൂറ്റാണ്ടിലെ ‘രാമചരിതം’ ആയിരുന്നു. തമിഴ് കലര്ന്നാ മലയാളമാണ് ഇതിന്റെ ഭാഷ. അക്ഷരമാല തമിഴിലെത് ആയിരുന്നു. “പാട്ട് പ്രസ്ഥാനം’ എന്നാണു അക്കാലത്ത് ഇത് അറിയപ്പെട്ടിരുന്നത്. തുടര്ന്ന് ‍ ഒരു നൂറ്റാണ്ടിനു ശേഷം സംസ്കൃത വര്ണ്ണ മാല സ്വീകരിച്ച മലയാളത്തിനു കിട്ടിയ സങ്കര ഭാഷയാണ്‌ ‘മണിപ്രവാളം’.

മലയാളത്തെ തമിഴില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും മോചിപ്പിച്ചു തനതായ മലയാള ശൈലിയില്‍ രചനകള്‍ ആരംഭിച്ചത് ചെറുശ്ശേരിയുടെ കാലം തൊട്ടായിരുന്നു. എഴുത്തച്ഛന്റെ കാലത്തോടെ മലയാളം സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയായി. നമ്മുടെ മലയാള ഭാഷയുടെ പിതാവായി നാം എഴുത്തച്ഛനെ അംഗീകരിക്കുന്നു.

“മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍,
മര്ത്യ്നു പെറ്റമ്മ തന്‍ ഭാഷ താന്‍”

എന്ന് മഹാകവി വള്ളത്തോള്‍ പാടിയ വരികള്‍ നാം ഓര്ക്കേണ്ടതാണ്.

എത്ര ഭാഷകളില്‍ നാം പാണ്ഡിത്യം നേടിയാലും മാതൃഭാഷയിലെ പാണ്ഡിത്യം സത്യമായും നമ്മുടെ സംസ്കാരത്തിന്റെ നിലനില്പ്പിന്റേത് ആകുന്നു. നമ്മുടെ സംസ്കാരത്തിലൂടെ വ്യക്തിത്വം വെളിവാക്കുമ്പോള്‍ നമ്മള്‍ അറിയണം നമ്മുടെ മാതൃഭാഷ വ്യക്തിത്വ വികസനത്തെ സഹായിക്കും എന്ന്. നമ്മുടെ ഭാഷയെന്നു പറയുമ്പോഴും ഇന്ന് കാണുന്ന തരത്തില്‍ മലയാളത്തിന്റെ പദാവലി വികസിച്ചതിനു പിന്നില്‍ അനേകം ഭാഷകളോട് നാം കടപ്പെട്ടിരിക്കുന്നു. എല്ലാ ഭാഷകളും മറ്റു ഭാഷകളില്‍ നിന്ന് കടം കൊടുത്തു തന്നെയാണ് പദസമ്പത്ത് വികസിപ്പിച്ചെടുത്തതു. സംസ്കൃതം, പാലി, മറാത്തി, ഹിന്ദി, അറബി, ഉറുദു, പേര്ഷ്യ്ന്‍, സിറിയന്‍, പോര്ച്ചു ഗീസ്‌, ഡച്ചു, ഫ്രഞ്ച്, ഇംഗ്ലീഷ്‌ മുതലായ ഭാഷകളുടെ സമ്പര്ക്കം സ്വാധീനങ്ങള്‍ മലയാളത്തിനു ഏറെ സഹായകരമായി. മറ്റുള്ള ഭാഷകളോട് ആദരവാകാം, അത് നമ്മുടെ ഭാഷയെ തള്ളിപ്പറഞ്ഞു കൊണ്ടാകരുത്. അങ്ങിനെ ആയാല്‍ നാം പുറംകാലുകൊണ്ട് ചവിട്ടി തെറിപ്പിക്കുന്നത് ഒരു മനോഹര ഭാഷയെ എന്നതിലുപരി ഒരു സംസ്കാരത്തെയാണ്. പാരമ്പര്യത്തെയാണ്.

കുട്ടികള്‍ ഇംഗ്ലീഷ്‌ പഠിച്ചോട്ടെ. അതോടൊപ്പം നമ്മുടെ ഭാഷയായ മലയാളവും പഠിക്കണം. മലയാളം ‘കുരച്ചു കുരച്ചു” അറിയുന്ന മലയാളികള്‍ ആകരുത്. അങ്ങിനെ ആയാല്‍ അത് നമ്മുടെ പരാജയമാണ്... മലയാളിയുടെ പരാജയമാണ്. മലയാളത്തിന്റെ പരാജയമാണ്.

ഞാന്‍ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ ചില കാര്യങ്ങള്‍ പകര്ത്തി യതാണ്. ഇത് പൂര്ണ്ണമല്ല.... ഇതില്‍ ഒരു പാടു കൂട്ടിച്ചേര്ക്കലുകള്‍ നടത്താന്‍ കഴിയും.... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്ദ്ദേ ശങ്ങള്‍ സ്വാഗതം ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ