2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അല്പ്പം ചില ലീഗ് ചിന്തകള്‍ (നാലാം ഭാഗം – അവസാന ഭാഗം)


കഴിഞ്ഞ മൂന്നു ഭാഗങ്ങളിലായി നമ്മള്‍ ലീഗിന്റെ ഉല്‍ഭവം, അതിന്റെ ചരിത്ര പശ്ചാത്തലം, (അത് അവിഭക്ത ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും), അതിനു പാണക്കാട്ട് തങ്ങളുമായുള്ള ബന്ധം, പാണക്കാട് തങ്ങള്മാരുടെ ആത്മീയ ചരിത്ര പാരമ്പര്യം, ലീഗിന് സമസ്തയുമായുള്ള ബന്ധം, ലീഗിന് ഇ.കെ. സുന്നി വിഭാഗത്തിന്റെ നേതൃത്വവും ഇകെ. സുന്നിയും എ.പി.സുന്നിയും എങ്ങിനെയുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. തുടര്ന്നു സ്വതന്ത്ര ഇന്ത്
യയില്‍ ലീഗിന്റെ രൂപീകരണം മുതല്‍ ലീഗ് നേരിടേണ്ടി വന്ന വെല്ലുവിളികളും ലീഗ് അധികാരത്തിലേക്ക്‌ കടന്നു വന്ന നാള്‍ വഴിയും പരിശോധിക്കുകയുണ്ടായി. ഒപ്പം ലീഗിന്റെ പോഷക സംഘടനകള്‍ ഏതൊക്കെയാണെന്നും ഇത് വരെയുള്ള ലോകസഭാ രാജ്യസഭാ അംഗങ്ങള്‍ ആരൊക്കെയാണെന്നും പരിശോധിക്കുകയുമുണ്ടായി.

ജവാഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ ലീഗിനെ “ചത്ത കുതിര” എന്ന് വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍, പിന്നീട് ഇതേ ലീഗുമായി കൂട്ടുകൂടി കോണ്ഗ്രസ് ഭരണം പങ്കിട്ടപ്പോള്‍ ലീഗ് ചത്ത കുതിരയല്ല, “ഉറങ്ങികിടക്കുന്ന സിംഹമാണ് “എന്ന് അവര്‍ തിരിച്ചടിക്കുകയും ചെയ്തു.

2001 ലെ സെന്സസ്‌ പ്രകാരം കേരളത്തില്‍ 25 (24.7) ശതമാനം മുസ്ലിംകള്‍ ഉണ്ട്. ക്രൈസ്തവര്‍ 19 ശതമാനവും. ഹിന്ദുക്കള്‍ 56 ശതമാനവും. അതിനു മുന്നത്തെ സെന്സസിനെ അപേക്ഷിച്ചു ഹിന്ദുക്കള്‍ ഒന്നര ശതമാനവും ക്രിസ്ത്യാനികള്‍ അര ശതമാനവും വളര്ച്ച പിന്നോട്ടായിരുന്നപ്പോള്‍ മുസ്ലിംകള്‍ രണ്ടു (1.7) ശതമാനത്തിനടുത്ത് വളര്ച്ച മുന്നോട്ടായിരുന്നു. 0.1 ശതമാനം ജൈന മതക്കാരും നമ്മുടെ കേരളത്തില്‍ ഉണ്ട്. ഇതാണ് കേരളത്തിലെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ. ഇതില്‍ തന്നെ ഹിന്ദുക്കള്‍ കൂടുതല്‍ ഉള്ള സ്ഥലം തിരുവനന്തപുരവും, മുസ്ലിംകള്‍ കൂടുതല്‍ ഉള്ള സ്ഥലം മലപ്പുറവും ക്രിസ്ത്യാനികള്‍ കൂടുതല്‍ ഉള്ള സ്ഥലം എറണാകുളവുമാണ്. പുതിയ സെന്സസ് പ്രകാരമുള്ള ഇത്തരം വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ഇതേ ട്രെന്ഡ് തുടരാനാണു സാധ്യത.

ഈ ഒരു ഭൂമികയില്‍ നിന്ന് കൊണ്ടാണ് കേരളത്തിലെ ജാതി മത സംഘടനകള്‍ തങ്ങളുടെ പ്രവര്ത്തനം ആസൂത്രണം ചെയ്യുന്നത്. ദേശീയ പാര്ട്ടികളായ കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ്‌, ബി.ജെ.പി. എന്നീ പാര്ട്ടികളില്‍ മതാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതലുള്ളത്‌ ഹിന്ദുക്കളാണ്. എന്നാല്‍ കൊണ്ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലും ഹിന്ദുക്കളെ കൂടാതെ മുസ്ലിംകളും ക്രൈസ്തവരും നിരവധി ഉണ്ട്. പക്ഷെ അവര്‍ എണ്ണത്തില്‍ തുലോം കുറവാണെന്ന് മാത്രം. എങ്കിലും ഉള്ളവര്‍ യഥാര്ത്ഥ മതേതരവാദികള്‍ ആണ്. ക്രൈസ്തവരിലെ ഒരു വലിയ വിഭാഗത്തെ കേരള കോണ്ഗ്രസ്സും മുസ്ലിമിലെ ഒരു വലിയ വിഭാഗത്തെ മുസ്ലിം ലീഗും പങ്കിട്ടെടുത്തു. ഹിന്ദുക്കളില്‍ ഇത് പോലെ ജാതി അടിസ്ഥാനത്തില്‍ എന്‍. എസ്. എസ്സും, എസ്. എന്‍. ഡി.പി.യും മറ്റ് ദളിത്‌ സംഘടനകളും തങ്ങളുടേതായ ഒരു വിഭാഗത്തെ പങ്കിട്ടെടുത്തു. അവരാണ് ഇപ്പോള്‍ കേരളത്തില്‍ ഭരണം നടത്തുന്നതും വര്ഗീയ ചേരിതിരിവ് ശക്തമാക്കുന്നതും.

രാഷ്ട്രീയമായ ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് മുസ്ലിം ലീഗ് തങ്ങള്ക്ക് പറ്റിയ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്ക്കൊരണ്ടു കൊണ്ട് ലീഗ് രാഷ്ട്രീയത്തിന് പുറത്ത്‌ നില്ക്കുന്ന എല്ലാ മുസ്ലിം മത സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ശ്രമിച്ചതും അതില്‍ അവര്‍ ഏറെക്കുറെ വിജയിച്ചതും.

ഇടതുപക്ഷം ലീഗിനെ അവരുടെ മുന്നണിയില്‍ ഉള്പ്പെടുത്തില്ല എന്ന പൂര്ണ്ണ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ലീഗ് അത് വരെ പിന്തുടര്ന്ന വിലപേശല്‍ രാഷ്ട്രീയം പുതിയ രൂപത്തിലേക്ക് മാറ്റാന്‍ അവര്‍ നിര്ബന്ധിതരായത്‌. സി.പി,എം.ന്റെ കൂടെ കൂടി മന്ത്രിസ്ഥാനത്തിനു പുറമെ സ്പീക്കര്‍ സ്ഥാനവും മലപ്പുറം ജില്ലയും നേടിയപ്പോള്‍ കൊണ്ഗ്രസിന്റെ കൂടെ കൂടി ഉപമുഖ്യമന്ത്രി പദവും, മുഖ്യമന്ത്രി പദവിയും കേന്ദ്ര മന്ത്രി സ്ഥാനം വരെയും നേടിയെടുക്കുവാന്‍ ലീഗിന് സാധിച്ചു.

ഇടയ്ക്ക് ഒരു കാലത്ത്‌ കേരളം ആര് ഭരിക്കുമെന്ന് ലീഗ് നിശ്ചയിക്കും എന്ന് വരെ ലീഗിന് അഹങ്കാരത്തോടെ പറയാന്‍ കഴിഞ്ഞിരുന്നു. അന്ന് മന്ത്രി സ്ഥാനം പാണക്കാട് തങ്ങളുടെ അടുത്ത്‌ തളികയില്‍ കൊണ്ട് തരും എന്ന് വരെ അവര്‍ അവകാശപ്പെട്ടിരുന്നു. ലീഗിന്റെ ഈ വിലപേശല്‍ രാഷ്ട്രീയം അവസാനിപ്പിച്ചത് കേരളത്തില്‍ സി.പി.എം. ആണ്. ഇ.എം. എസിന്റെ നേതൃത്വത്തില്‍ ഇനി മുതല്‍ ലീഗുമായി ഒരു തിരെഞ്ഞെടുപ്പ് ധാരണയും വേണ്ട എന്ന തീരുമാനം ലീഗിന്റെ തിരെഞ്ഞെടുപ്പ് വിലപേശല്‍ രാഷ്ട്രീയത്തിന് ഏറ്റ ഏറ്റവും വലിയ ഒരു തിരിച്ചടിയായിരുന്നു. എം. വി. രാഘവന്റെ നേതൃത്വത്തില്‍ കൊണ്ട് വന്ന ബദല്‍ രേഖയില്‍ ലീഗുമായുള്ള തിരെഞ്ഞെടുപ്പ് അടവ് നയവും ഒരു പ്രധാന വിഷയമായിരുന്നു. എന്നിട്ടും സി.പി.എം. തങ്ങള്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചു നിന്നു. ലീഗില്ലാത്ത ആദ്യത്തെ സി.പി.എം. മുന്നണി മന്ത്രി സഭ കേരളത്തില്‍ വന്നതും ലീഗിന് കനത്ത തിരിച്ചടിയായി.

ഷാബാനു കേസ് നിലപാട്, ശരീയത്ത് വിവാദം എന്നിവയിലൂടെ ലീഗും സി.പി.എം തമ്മിലുള്ള ശത്രുത വര്ദ്ദ്ധി ച്ചു വന്നു. ലീഗില്‍ നിന്ന് പിളര്ന്നു വന്നവരുമായി സി.പി.എം. ബന്ധം സ്ഥാപിച്ചതും കെ.ടി.ജലീലിനെ പോലെയുള്ളവരെ സി.പി.എം. കൂടെ കൂട്ടിയതും ഒക്കെ ലീഗിനെ വല്ലാതെ ചൊടിപ്പിച്ചു. ബാബരി മസ്ജിദു തകര്ത്തിതിനു ശേഷം ഉരുത്തിരിഞ്ഞു വന്ന മുസ്ലിംകളുടെ ഇടയിലെ പ്രത്യേക സാഹചര്യവും തുടര്ന്ന് ‍ ഉണ്ടായ നിരവധി സംഘടനകളും (ഉദാഹരണം പി.ഡി.പി.) അതോടനുബന്ധിച്ച് ഉയര്ന്നു വന്ന വര്ഗീയ ധ്രുവീകരണവും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പുതിയ ലീഗും ഉയര്ത്തി യ വെല്ലുവിളികള്‍ ലീഗിനെ പിടിച്ചുലച്ചു. സിമി തുടങ്ങിയ സംഘടനകളുടെ വിധ്വംസകപ്രവര്ത്തയനങ്ങളും മദനിയെപോലെയുള്ളവരുടെ തീപ്പൊരി പ്രസംഗങ്ങളും മുസ്ലിം സമൂഹത്തിനിടയില്‍ തീവ്രവാദത്തിന്റെ വിത്ത് വിതച്ചു. വ്യാപകമായ കള്ളനോട്ടുകള്‍ (കുഴല്പ്പ ണം), മദ്യം, മയക്കു മരുന്ന് എന്നിവക്കെതിരെ ഒന്നും ചെയ്യാന്‍ ലീഗിനായില്ല. ഇതെല്ലാം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്ണ്ണമാക്കി തീര്ത്തു.

ലീഗ് സ്വീകരിച്ചിരുന്ന മിതവാദ നിലപാടുകളില്‍ നിന്ന് അവര്‍ തന്നെ പിന്നോട്ട് പോകുന്ന കാഴ്ചയും ഒടുവില്‍ ലീഗ് തീവ്രവാദ നിലപാടുകാരുടെ കയ്യില്‍ അകപ്പെടുകയും ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇതിന്റെ ഭാഗമായി ലീഗിന്റെ പ്രവര്ത്താകര്‍ പലരും പകല്‍ ലീഗുകാരും രാത്രി എന്‍.ഡി.എഫു കാരുമായി മാറുന്ന കാഴ്ച വരെ നാം കാണുകയുണ്ടായി.

ചുരുക്കത്തില്‍ മുസ്ലിം സമൂഹത്തിനിടയില്‍ ബാബറിമസ്ജിദ് തകര്ത്ത തിന് ശേഷം ഉണ്ടായ പല പ്രശ്നങ്ങളിലും ആദ്യകാലങ്ങളില്‍ മതേതര നിലപാട് സ്വീകരിച്ചു മാന്യത കാട്ടിയ ലീഗ് കാര്യങ്ങള്‍ തങ്ങളുടെ കയ്യില്‍ നിന്ന് പിടിവിടുന്നു എന്ന് കണ്ടപ്പോള്‍ അത്തരക്കരുമായി സന്ധി ചെയ്യുകയും അവര്ക്ക് സംരക്ഷണം നല്കു്കയും ചെയ്തു തുടങ്ങി.

തീവ്രവാദ സംഘത്തില്‍ പെട്ടവര്ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങള്‍ നല്കുകയും ഗുണ്ടാ സംഘങ്ങള്ക്ക് ‌ സംരക്ഷണം നല്കു്കയും ചെയ്തു തുടങ്ങി. എന്‍.ഡി.എഫിനെ ഉപയോഗിച്ച് സി.പി.എം. പ്രവര്ത്ത്കരെ കായികമായി ഇല്ലാതാക്കുന്ന രൂപത്തില്‍ വരെ കാര്യങ്ങള്‍ നീങ്ങി തുടങ്ങി. ലീഗിന്റെ രാഷ്ട്രീയ സംരക്ഷണം ഇത്തരക്കാര്ക്ക് ഒക്കെ ലഭിക്കുകയുണ്ടായി. ലൌജിഹാദ്‌ പ്രശ്നം വന്ന സമയത്ത്‌ അങ്ങിനെ ഒരു പ്രശ്നം ഇല്ല അത് മാധ്യമ സൃഷ്ടിയാണ് എന്ന് വരുത്താനായിരുന്നു ലീഗും താല്പര്യം കാണിച്ചത്. സദാചാര പോലീസുകാരെ ശക്തമായി നേരിടേണ്ടതിനു പകരം അവരുമായി മൃദുസമീപനം പുലര്ത്തുകയാണ് ലീഗ് ചെയ്യുന്നത്.

ഒരു കാലത്ത്‌ വര്ഗീയയ ലഹള നടന്ന സമയത്ത്‌ തലശ്ശേരിയില്‍ മുസ്ലിംകളെയും അവരുടെ ആരാധാനാലയങ്ങളെയും സംരക്ഷിക്കാന്‍ ജീവന്‍ നല്കിയ പാര്ട്ടിയായ മാര്ക്സിസ്റ്റ് പാര്ട്ടിയെയും അതിന്റെ പ്രവര്ത്തകരെയും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വര്ഗീയ വാദികളായി ചിത്രീകരിക്കുവാന്‍ വരെ ലീഗ് മടി കാണിച്ചില്ല. ഏറ്റവും ഒടുവില്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ സി.പി.എം. ന്റെ ജില്ലാ സെക്രട്ടറിയെ വരെ കള്ളകേസില്‍ പെടുത്തി ജയിലിലടക്കാന്‍ വരെ അവര്‍ ധൈര്യം കാണിച്ചു. തങ്ങളെ രാഷ്ട്രീയമായി എതിര്ക്കുന്നവരെ ശാരീരികമായും അല്ലാതെയും ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് നയമാണ് ലീഗിന്റെ ഇപ്പോഴത്തെ നേതാക്കന്മാിര്‍ പിന്തുടരുന്നത്.

ലീഗ് മതവുമായി കേട്ട് പിണഞ്ഞു രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്ന പാര്ട്ടിയാണെങ്കിലും പള്ളികള്‍ രാഷ്ട്രീയ പ്രവര്ത്ത്നത്തിന് ഉപയോഗിക്കുന്ന പതിവ് ഇതുവരെ ഇല്ലായിരുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി ലീഗ് സ്വീകരിച്ചു വരുന്ന ഒരു സമീപനമാണ് പള്ളികളെ കൂടി തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുക എന്നത്. കൊല്ലപ്പെട്ട ഷുക്കൂര്‍ എന്ന ലീഗ് പ്രവര്ത്തകന്റെ കുടുംബസഹായം എന്ന പേരില്‍ പള്ളികളില്‍ വ്യാപകമായി പിരിവു നടത്താന്‍ ലീഗ് ധൈര്യം കാണിച്ചു. ഇത് നിയമ വിരുദ്ധമായ നടപടിയായതിനാല്‍ സി.പി.എം. ഇതിനെതിരെ ബന്ധപ്പെട്ടവര്ക്ക് പരാതി നല്കി. അതിന്റെ പരിണിതഫലമായിരുന്നു ജയരാജന്റെ പേരിലുള്ള കള്ളകേസും അറസ്റ്റും.

ഇതിനൊക്കെ പുറമെയാണ് രാഷ്ട്രീയ സംഘട്ടനങ്ങളെ വര്ഗ്ഗീയ സംഘട്ടനങ്ങള്‍ ആക്കി മാറ്റി വര്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും അത് വഴി തങ്ങളുടെ പാര്ട്ടി വളര്ത്താനുമുള്ള ഹീന ശ്രമം ലീഗ് അടുത്ത കാലത്ത്‌ കൊണ്ട് പിടിച്ചു നടത്തുന്നത്. ഇത് അത്യന്തം ആപല്ക്ക രമായ ഒരു രാഷ്ട്രീയ കളിയാണ് എന്ന് പറയേണ്ടതില്ലല്ലോ? ഇതോടൊപ്പം ലീഗ് നേതാക്കള്ക്കും അണികള്ക്കും അടുത്തിടെ ഉണ്ടായിട്ടുള്ള അഹങ്കാരം ആ പാര്ട്ടി യെ എവിടെ കൊണ്ട് ചെന്നെത്തിക്കും എന്ന് ആര്ക്കും പറയാന്‍ കഴിയില്ല. മാറാട് കലാപത്തിലെ ലീഗിന്റെ പങ്കു വ്യക്തമായി തെളിഞ്ഞ സ്ഥിതിക്ക് ഇനി വരാനിരിക്കുന്ന കലാപങ്ങളില്‍ ലീഗ് ഏതു തരത്തിലുള്ള പങ്കു വഹിക്കുമെന്ന് നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. തൊട്ടാല്‍ പൊട്ടുന്ന രീതിയിലുള്ള വര്ഗ്ഗീയ ധ്രുവീകരണം ഇതിനകം തന്നെ കേരളത്തില്‍ ഈ ഭരണത്തില്‍ ഉണ്ടായി കഴിഞ്ഞു. അനുനിമിഷം അത് വര്ദ്ധി ച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ചെറിയൊരു തീപ്പൊരി മതി കേരളം തന്നെ കത്തി ഇല്ലാതാവാന്‍. .

അതിനു തടയിടണമെങ്കില്‍, അതില്ലാതാക്കണമെങ്കില്‍ സി.പി.എം. മാത്രം വിചാരിച്ചാല്‍ മതിയാകില്ല. ഭരണത്തില്‍ നിന്ന് ലീഗിനെ മാറ്റി നിര്ത്തിയാലെ ലീഗിന്റെ അഹങ്കാരം ഇല്ലാതാക്കാന്‍ കഴിയൂ. സി.പി.എം. അത്തരം ഒരു സമീപനം സ്വീകരിച്ചിട്ട് വര്ഷങ്ങളായി. ഇനി കോണ്ഗ്രസു ആണ് തീരുമാനിക്കേണ്ടത്. അവര്ക്കതിന് കഴിയില്ല എങ്കില്‍ നാം വര്ഗീയ ലഹളകള്‍ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ടി വരും. അങ്ങിനെയൊന്നു സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ലീഗിന് മാത്രമല്ല കോണ്ഗ്രസ്സിനും തുല്യമായിരിക്കും. അത് ഒരു പാര്ട്ടി ക്കും ഒരു മതത്തിനും ഒരു മനുഷ്യനും ഗുണം ചെയ്യില്ല എന്ന് നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്.

കേരള രാഷ്ട്രീയത്തില്‍ ഒരു കാലത്ത്‌ മതേതര മുഖച്ഛായ ഉണ്ടായിരുന്ന, സര്‍വ്വ സമാദരണീയരായ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടായിരുന്ന ലീഗ് നേതൃത്വം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദയനീയ സ്ഥിതി ലീഗിനെ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കും എന്നതില്‍ രണ്ടു പക്ഷമുണ്ടാകില്ല. പ്രത്യേകിച്ചു അവരുടെ ആത്മീയാചാര്യന്‍ കൂടിയായ പാണക്കാട് തങ്ങളെ വിജിലന്സ് കേസില്‍ അകപ്പെടുത്തിയ ലീഗിന്റെ ഈ പുതിയ നേതൃത്വം അവരുടെ ഈ പാപം എവിടെ കൊണ്ട് കഴുകി കളയും? ഒരു പാടു ആലങ്കാരിക പദവികള്‍ വഹിക്കുന്ന ആളാണ്‌ പാണക്കാട് തങ്ങള്‍ എന്നും അത് കൊണ്ട് തന്നെ ഇത്തരം കേസില്‍ പേര് വരിക എന്നുള്ളത് സ്വാഭാവികമാണെന്നും പറഞ്ഞു ഒഴിയാന്‍ പറ്റുന്നതാണോ ഈ പാപക്കറ???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ