2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അതെ കണ്ണൂരിനെക്കുറിച്ച് തന്നെ...

കഴിഞ്ഞ ഒരു വ്യാഴവട്ടമായി തുടര്ച്ചയായി കണ്ണൂരിന് നേരെ ചില മാധ്യമങ്ങള്‍ ശത്രുതാപൂര്‍വ്വമായ മനോഭാവം വച്ചു പുലര്ത്തുകയും അത് പ്രകടിപ്പിക്കുകയും ചെയ്ത് വരികയാണ്. അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ ചിലതു ഇക്കാര്യത്തില്‍ മത്സരമായിരുന്നു ആരാദ്യം മുന്നില്‍ എന്ന നിലയില്‍. 

1980 കളില്‍ തലശ്ശേരിയില്‍ സി.പി.എം. ആര്‍.എസ്സ്.എസ്സ്. സംഘട്ടന പരമ്പര നടന്ന സമയത്ത്‌
 പോലും കണ്ണൂരിനെ അന്നത്തെ അച്ചടി മാധ്യമങ്ങള്‍ ഇത്ര കണ്ടു കടന്നാക്രമിച്ചിരുന്നില്ല. അന്ന് ഇന്നത്തെപ്പോലെ ദൃശ്യ മാധ്യമങ്ങള്‍ തീരെ ഇല്ലയിരുന്നുവല്ലോ? ഇത്ര കണ്ടു അച്ചടി മാധ്യമങ്ങളും ഉണ്ടായിരുന്നില്ല. അപ്പോള്‍ എന്ന് മുതലാണ്‌ നമ്മുടെ കണ്ണൂര്‍ ഇവരുടെ കണ്ണിലെ കരടായത്?

കണ്ണൂര്കാര്‍ എന്ന് പറഞ്ഞാല്‍ അക്രമരാഷ്ട്രീയക്കാരാണ് എന്ന ഒരു ധാരണ കേരളത്തിന്റെ പൊതു മന്ധലത്തില്‍ സൃഷ്ടിക്കാന്‍ ഈ മാധ്യമങ്ങള്ക്ക് ‌ സാധിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്ക്കാരെ അടുത്തറിഞ്ഞ ഒരാളും ഇത് വിശ്വസിക്കുന്നില്ല വിശ്വസിക്കുകയും ഇല്ല. എങ്കിലും കണ്ണൂരിനെയും കണ്ണൂര്ക്കാരെയും അടുത്തറിയാത്ത ഒരു വലിയ ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം കണ്ണൂര്‍ ഇന്ന് ഒരു ഭീകര സ്ഥലമാണ്. ബോംബുണ്ടാക്കുന്ന സ്ഥലം... കഴുത്തറുപ്പന്‍ രാഷ്ട്രീയം ഉള്ള സ്ഥലം കള്ള വോട്ടിന്റെ സ്ഥലം അങ്ങിനെ അങ്ങിനെ പോകുന്നു അവരുടെ ഭീതി....കണ്ണൂരോ എന്ന് കേള്ക്കുമ്പോള്‍ അവര്‍ ഞെട്ടുന്നു... അത്രമാത്രം സ്വാധീനം ഈ മാധ്യമങ്ങള്‍ അവരില്‍ ചെലുത്തിയിരിക്കുന്നു.

കണ്ണൂരിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ പ്രയോഗിക്കുന്ന തന്ത്രം “വെടക്കാക്കി തനിക്കാകുക” എന്ന രീതിയാണ്. കണ്ണൂര്‍ ശരിയല്ല, കണ്ണൂര്ക്കാര്‍ ശരിയല്ല എന്ന് ആദ്യം പ്രചരിപ്പിക്കുക മറ്റുള്ളവരെ വിശ്വസിപ്പിക്കുക എന്നിട്ട് ആ കണ്ണൂരിനെ തങ്ങള്ക്ക്നുകൂലമാക്കുക ഇതാണ് അവര്‍ ചെയ്തു വരുന്നത്.

സ്വാതന്ത്ര്യ സമരകാലഘട്ടം മുതലേ കണ്ണൂരില്‍ കര്ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തി പ്രാപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്ട്ടി യുടെ സമുന്നത നേതാക്കള്ക്ക് ‌ സുരക്ഷിതമായ ഒളി കേന്ദ്രങ്ങള്‍ ഒരുക്കാന്‍ മാത്രം അവര്ക്ക് സാധാരണക്കാരായ ജനങ്ങളുമായി ബന്ധമുണ്ടായിരുന്നു. അവരൊക്കെ ആദ്യകാല കോണ്ഗ്രസ് പ്രവര്‍ത്തകരായിരുന്നു. പിന്നീടവര്‍ സോഷ്യലിസ്റ്റ്‌ കോണ്ഗ്രസ്സും ഒടുവില്‍ കമ്മ്യൂണിസ്റ്റുമായി എന്ന് മാത്രം.

എ.കെ.ജി., കെ.പി.ആര്‍. ഗോപാലന്‍, ഇ.കെ. നായനാര്‍ തുടങ്ങി ഒരു വന്‍ നിര തന്നെ കണ്ണൂരിന് സ്വന്തമായുണ്ടായിരുന്നു. പാടിക്കുന്നും, കരിവെള്ളൂരും മൊറാഴയും ഒക്കെ കണ്ണൂരിലാണ്. അവിടങ്ങളില്‍ നടന്ന ഉജ്ജ്വല സമരങ്ങള്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാണ്. കവികളും കലാകാരന്മാരരും സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും നിറഞ്ഞ സമ്പന്നമായ കണ്ണൂരിനെയാണ് ഒരുകൂട്ടം മാധ്യമപരിഷകള്‍ തങ്ങളുടെ സ്വാര്ത്ഥ ലാഭത്തിനു വേണ്ടി താറടിച്ചു കാണിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ചെറുത്ത് നില്പ്പ് തുടരേണ്ടത് അത്യാവശ്യമാണ്.

ഇന്നത്തെ കാസര്ഗോഡ്, വയനാട്ടിലെ ഏതാനും ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ന്നതായിരുന്നു അഭിവക്ത കണ്ണൂര്‍. കൈത്തറിയും കൃഷിയുമായിരുന്നു ജനങ്ങളുടെ മുഖ്യ ഉപജീവനോപാധി. തൊഴില്‍ മേഖല കൂടുതലും നെയ്ത്ത്, കല്ല് കൊത്ത്, ബീഡി, കള്ള്‌ചെത്ത്‌, എന്നിവയായിരുന്നു. വികസനത്തില്‍ ഏറെ പിന്നോക്കം നില്ക്കുന്ന ഒരു ജില്ലയായിരുന്നു കണ്ണൂര്‍. തലസ്ഥാന നഗരി തെക്കേയറ്റത്ത് തിരുവനന്തപുരത്ത് ആണ് എന്നുള്ളത് ഇതിനു ആക്കം കൂട്ടി. ആദ്യ കാലത്ത്‌ മദ്രാസ്‌ പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ ഒരു ജില്ലയാണ് കണ്ണൂര്‍. (പാലക്കാട് മുതല്‍ കാസര്ഗോഡ് വരെയുള്ള ജില്ലകളില്‍ ഒന്ന്). 1956 ലാണ് തിരു-കൊച്ചി നാട്ടു രാജ്യങ്ങള്‍ മലബാറിനോടോപ്പം ചേര്ന്നു കൊണ്ട് ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടത്‌.

കണ്ണൂര്‍ എന്ന് പറഞ്ഞാല്‍ അത് കമ്മ്യൂണിസ്റ്റ്കാരുടെ ഉരുക്ക് കോട്ടയാണ്, ചെങ്കോട്ടയാണ് എന്നൊക്കെ പറയാറുണ്ടെങ്കിലും കണ്ണൂരില്‍ എല്ലാ പാര്ട്ടിക്കാരും ഉണ്ട്. അവര്‍ നിര്ഭയമായി പ്രവര്ത്തി ക്കുന്നുമുണ്ട്. കൂടുതല്‍ സ്വാധീനം കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കാണ് എന്ന് മാത്രം. ജില്ലയിലെ ഏറ്റവും വലിയ ഒറ്റപാര്ട്ടി സി.പി.എം. ആണ്. എങ്കിലും കോണ്ഗ്രസും ലീഗും, ആര്‍.എസ്സ്.എസ്സും ഇവിട തങ്ങളുടെ സ്വാധീനം ശക്തമായി പ്രകടിപ്പിക്കുന്ന്ട്. ഓരോരുത്തര്ക്കും തങ്ങളുടെതായ ശക്തമായ പോക്കറ്റുകള്‍ ഉണ്ട്. സി.പി.എം.നു സ്വാധീനമുള്ള ഗ്രാമങ്ങളെ അഭിനവ മാധ്യമങ്ങള്‍ പാര്ട്ടി ഗ്രാമം എന്ന് പേരിട്ടു വിളിക്കുന്നു. എന്നാല്‍ ഇതേ രീതിയിലുള്ള ലീഗ്, കോണ്ഗ്രസ് ഗ്രാമങ്ങളെ ആ രൂപത്തില്‍ വിളിക്കുന്നുമില്ല. അവിടെ മാധ്യമങ്ങള്‍ വിവേചനം കാണിക്കുന്നു.

തിരെഞ്ഞെടുപ്പ് സമയത്ത്‌ ഇത്തരം ഗ്രാമങ്ങളില്‍ കള്ള വോട്ടു വ്യാപകമായി നടക്കുന്നു എന്ന പരാതിയുണ്ടായിരുന്നു രണ്ടു കൂട്ടര്ക്കും. എന്നാല്‍ അതിലും മാധ്യമങ്ങള്‍ തുടക്കം മുതലേ വിവേചനം കാണിച്ചുകൊണ്ട് അത് ഒരു പാര്ട്ടി യുടെ തലയില്‍ വെച്ച് കെട്ടുന്ന പ്രവണത കാണാമായിരുന്നു. പാര്ട്ടി ഗ്രാമങ്ങളെക്കുറിച്ച് മലയാള മനോരമയും മാതൃഭൂമിയും ലേഖന പരമ്പര എഴുതി മത്സരിച്ചത് ഈ അടുത്ത കാലത്തായിരുന്നു. നമ്മള്‍ കണ്ണൂര്കാര്‍ ഇപ്പോഴും നല്ലവരായത് കൊണ്ട് മാത്രമാണ് അവരുടെ പത്രങ്ങള്‍ കണ്ണൂരില്‍ വിറ്റു പോകുന്നത്. പരക്കെ നടക്കുന്ന അക്രമം, കള്ളവോട്ടു തുടങ്ങിയ പല കാര്യങ്ങളും ഏതെന്കിലും ഒരു പാര്ട്ടി യുടെ തലയില്‍ മാത്രമായി കേട്ടിവെക്കുന്ന ഒരു വൃത്തികെട്ട മാധ്യമ രീതിയാണ് നിര്ഭാഗ്യവശാല്‍ കണ്ണൂരില്‍ കണ്ടു വരുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ലോബി, ജയരാജത്രയങ്ങള്‍ തുടങ്ങി നിരവധി പദപ്രയോഗങ്ങള്‍ ഇവര്‍ നമുക്ക്‌ സംഭാവാന ചെയ്തു കഴിഞ്ഞു. ഇതൊക്കെ ജില്ലക്ക്‌ പുറമെയുള്ള ആളുകളെ സ്വാധീനിക്കാന്‍ ഉപകാരപ്പെടുന്നുണ്ട് എന്നല്ലാതെ ജില്ലയില്‍ അത്ര കണ്ടു സ്വാധീനം ചെലുത്താന്‍ ഈ പ്രചാരണത്തിന് കഴിയുന്നില്ല. എങ്കിലും അവര്‍ നിരന്തരം നിര്ഭയമായി സത്യമേവ ജയതേ എന്നുല്ഘോഷിച്ചു കൊണ്ട് തങ്ങളുടെ പ്രവര്ത്തി തുടരുന്നു...

ഒരു കാലത്ത്‌ കണ്ണൂര്‍ ജില്ലയില്‍ ആകെ രണ്ടു പാര്ട്ടി്കളെ ഉണ്ടായിരുന്നുള്ളൂ. അത് കോണ്ഗ്രസ്സും, കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി യും ആയിരുന്നു. മുസ്ലീം ലീഗും, ആര്‍. എസ്സ് എസ്സും ഒരു പാര്ട്ടി അല്ലെങ്കില്‍ സംഘടന എന്ന നിലയില്‍ അത്ര ശക്തമായിരുന്നില്ല. മതാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ആണ്, തൊട്ടടുത്ത്‌ മുസ്ലീംകള്‍, പിന്നെ ക്രിസ്ത്യാനികള്‍. ഇതില്‍ ആദ്യകാലങ്ങളില്‍ മലയോര മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ക്രിസ്ത്യന്‍ വിഭാഗം ഇപ്പോള്‍ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളും പള്ളികളും സ്ഥാപിച്ചു തങ്ങളുടെ സാന്നിദ്ധ്യം മറ്റു സ്ഥലങ്ങളില്‍ കൂടി ഉറപ്പാക്കി കഴിഞ്ഞു.

മറ്റു ജില്ലകളെ പോലെ വര്ഗ്ഗീയ സംഘര്ഷം കണ്ണൂരില്‍ ഉണ്ടാവാറില്ല. അതിനു കാരണമായി പറയുന്നത് ശക്തമായ ഇടത്പക്ഷ സാന്നിധ്യവും സാംസ്ക്കാരിക ബോധവുമാണ്. സജീവമായി പ്രവര്ത്തി്ക്കുന്ന നിരവധി വായനശാലകളും ക്ലബ്ബുകളും ഇന്നാട്ടിലെ ചെറുപ്പക്കാരെ ഊര്ജ്വ്സ്വലരാക്കുന്നു. നിലവിലുള്ള സര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്ക്കെതിരെ അതി ശക്തമായി പ്രതികരിക്കാന്‍ അവര്‍ ഒറ്റക്കെട്ടായി രംഗത്ത്‌ വരുന്നു. കേരളത്തിലെ ഏറ്റവും വലിയ പാര്ട്ടി യായ സി.പി.എം.ന്റെ ഏറ്റവും ശക്തമായ ജില്ലയും കണ്ണൂര്‍ തന്നെ.

സി.പി.എം.ന്റെ അടിവേരുകള്‍ ആഴ്ന്നു കിടക്കുന്ന കണ്ണൂരിനെ നശിപ്പിച്ചാല്‍ മാത്രമേ സി.പി.എം.നെ തകര്‍ക്കാന്‍ കഴിയൂ എന്ന ബോധം ശത്രുക്കളില്‍ ഉണ്ടാകുന്നത് അങ്ങിനെയാണ്. അതിനു വേണ്ടി അവര്‍ ഏതറ്റം വരെ പോകാനും തയ്യാറാണ്. ആര്‍. എസ്സ്.എസ്സ്.കാരെ ഉപയോഗിച്ച് സി.പി.എം.മായി സംഘട്ടനം ഉണ്ടാക്കി അക്രമരാഷ്ട്രീയക്കാര്‍ എന്ന ലേബല്‍ ചാര്ത്തുകയായിരുന്നു ആദ്യം ചെയ്തതു. ഇരുകൂട്ടരും ഒരു പോലെ അക്രമരഷ്ട്രീയക്കാര്‍ ആണ് എന്ന ഒരു ധാരണ ഇത് മൂലം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ അച്ചടി ദൃശ്യ മാധ്യമങ്ങള്‍ വഴി കൊണ്ട് പിടിച്ചു ശ്രമിച്ചു. എന്നിട്ടും ഇവരുടെ സമര പോരാട്ടങ്ങളിലെ ജനകീയ പങ്കാളിത്തത്തിന് വലിയ ഇടിവ് ഒന്നും വരുന്നില്ല എന്ന് കാണുമ്പോള്‍ അവര്‍ മറ്റു വഴികള്‍ തേടാന്‍ തുടങ്ങി. പ്രാദേശിക തിരെഞ്ഞെടുപ്പുകളില്‍ ബഹുഭൂരിപക്ഷം സ്ഥലങ്ങളില്‍ എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുന്നത് സി.പി.എം. ആണ് എന്നത് ഇവരെ വിറളി പിടിപ്പിച്ചു. അങ്ങിനെയാണ് കള്ളവോട്ടിന്റെ തുടക്കം. ആദ്യം കള്ള വോട്ടു എന്ന് പറഞ്ഞു തുടങ്ങിയ പ്രചരണം പിന്നീട് പ്രവര്ത്ത ന സ്വാതന്ത്ര്യം ഇല്ല എന്ന രീതിയില്‍ എത്തി. എന്നാല്‍ തങ്ങള്ക്കു് ഭൂരിപക്ഷമുള്ളിടത്ത് എല്ലാ പാര്ട്ടിക്കാരും കള്ളവോട്ടു ചെയ്യുന്നു എന്നുള്ളത് പകല്‍ വെളിച്ചം പോലെ വ്യക്തമായപ്പോള്‍ ആ പ്രചരണം വിലപോവാതെ വന്നു. തുടര്ന്നു പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ചായി ചര്ച്ച അക്രമ സാദ്ധ്യതയുള്ള പ്രശ്ന ബാധിത ബൂത്തുകളായി തിരിച്ചു അവിടങ്ങളില്‍ പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും കൊണ്ട് വന്നു മറ്റു പാര്ടികള്‍ കൂടി മത്സരിക്കുന്ന അവസ്ഥയില്‍ എത്തിച്ചു. അങ്ങിനെ എതിരില്ലാതെ ആരും തിരെഞ്ഞെടുക്കേണ്ട എന്ന് അവര്‍ തീരുമാനിച്ചു. എന്നിട്ടും ഫലം തഥൈവ.

മറ്റു സ്ഥലങ്ങളില്‍ പ്രയോഗിച്ചു വിജയം കണ്ട അവസാനത്തെ അടവായിരുന്നു പിന്നീടവര്‍ പയറ്റിയത്. സി.പി.എം.നെ ഒറ്റ തിരഞ്ഞു ആക്രമിക്കുക. അതിനു വേണ്ടി സി.പി.എം. വിരുദ്ധരുടെ ഒരു മുന്നണി പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാക്കുക. അതിലൂടെ സി.പി.എം.നെ തോല്പ്പി ക്കുക. ആ രീതിയിലൂടെയാണ് കണ്ണൂരിലെ ചില മന്ധലങ്ങള്‍ സി.പി.എം ല്‍ നിന്ന് അവര്‍ പിടിച്ചെടുത്തത്. അങ്ങിനെ പിടിച്ചെടുക്കാന്‍ പറ്റിയ മണ്ഡലങ്ങള്‍ വിരലില്‍ എണ്ണാന്‍ പറ്റുന്നവ മാത്രമായിരുന്നു എന്ന തിരിച്ചറിവ് ഈ പാര്ട്ടിയെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലെക്ക് അവരെ എത്തിച്ചു.

എം.വി.രാഘവനെ ഉപയോഗിച്ച് സി,പി.എം.നെ തകര്ക്കാമന്‍ നോക്കി. ആ സമയത്ത്‌ രാഘവന്‍-സുധാകരന്‍ കൂട്ട് കെട്ട് പഠിച്ച പണി മുഴുവനും നോക്കിയിരുന്നു. ഇ.പി.ജയരാജന്‍ വധശ്രമം ഇക്കാലത്തായിരുന്നു. സുധാകരന്‍ പുറത്ത്‌ നിന്ന് ഗുണ്ടകളെ കൊണ്ട് വന്നു ഏതെന്കിലും ആര്‍.എസ്സ്.എസ്സ്.കാരനെയോ സി.പി,എം. കാരനെയോ പതിയിരുന്നു ആക്രമിച്ചു ആര്‍. എസ്സ്.എസ്സ്. മാര്ക്സി സ്റ്റ് സംഘട്ടനം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കൂടാതെ ഒരു ഗുണ്ടാ സംഘത്തെ ഒപ്പം കൊണ്ട് നടന്നു മാര്ക്സി സ്റ്റ് കേന്ദ്രങ്ങളില്‍ പോയി പരസ്യമായി വെല്ലു വിളിക്കുകയും നാല്പാടി വാസുവിനെപോലെയുള്ളവരെ വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതിലൊക്കെ പ്രതിയാക്കിയത്‌ അന്നും ഇന്നും സി.പി.എം.നെയായിരുന്നു.

ലീഗ് സി.പി.എം. സംഘട്ടനം നടക്കുന്ന സ്ഥലങ്ങള്‍ ഇന്ന് വര്ഗ്ഗീ യ ചേരിതിരിവ് പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു. ഒരു കാലത്ത്‌ കോണ്ഗ്രസ്കാരനോ കമ്മ്യൂണിസ്റ്റ്കാരനോ ആയിരുന്ന പഴയ തലമുറയിലെ മുസ്ലീകളുടെ കുട്ടികളുടെ ഇടയില്‍ ലീഗ് അതിന്റെ സ്വാധീനം ഉറപ്പിക്കുകയും വര്ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്തു. ഇരുമുന്നണികളിലും ആടി കളിച്ചിരുന്ന ലീഗിനെ ഇടത്‌ മുന്നണിയില്‍ നിന്ന് എന്നേക്കുമായി അകറ്റി നിര്ത്തിയതോടെ തുടങ്ങിയ പക ലീഗ് ശരിക്കും പ്രയോഗിച്ചു തുടങ്ങി. ലീഗിന്റെ അണികളില്‍ നിന്ന് കൂടുതലും പോയത്‌ എന്‍.ഡി.എഫി ലേക്കും മറ്റു സംഘടനകളിലേക്കും ആയിരുന്നു. ഇന്ന് പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ്. കാന്തപുരം ഗ്രൂപ്പ്‌, ഇ.ടി. വിഭാഗം, ജമായത്ത് ഇസ്ലാമി, തുടങ്ങി നിരവധി ഗ്രൂപ്പുകള്‍ ശക്തമായി കഴിഞ്ഞു. ഇതിനിടയിലാണ് തീവ്രവാദ പ്രവര്ത്തനവും ശക്തമാകുന്നത്. തടിയന്റവിട നസീര്‍ തുടങ്ങിയ വ്യക്തികള്‍ നമ്മള്‍ കണ്ണൂര്കാര്ക്ക് ‌ അപമാനമായി തുടരുന്നു. മതാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കണ്ണൂരിലെ സി.പി.എം.ന്റെ പ്രവര്ത്തകരില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ് മുസ്ലീകളായ ആളുകള്‍ തുലോം കുറവാണ് അത് കൊണ്ട് സി.പി.എം. ന്റെ ലീഗിനെതിരായ പ്രവര്ത്ത്നത്തെ വര്ഗീയത കൊണ്ട് നേരിടണം. ലീഗില്‍ നിന്നു മറ്റു വര്ഗ്ഗീയ സംഘടനകളിലെക്കുള്ള ഒലിച്ചു പോക്കിന് തടയിടാന്‍ ഇത് വഴി കഴിയും ഒപ്പം സി.പി.എം.ല്‍ ഉള്ള മുസ്ലീംകളെ ലീഗിലേക്ക് ആകര്ഷിക്കാനും. വര്ഗ്ഗീയ സംഘര്ഷങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഇതിനു ആവുമെന്ന് അവര്‍ കണക്ക് കൂട്ടി തുടങ്ങി. ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണിപ്പോള്‍ സദാചാര പോലീസ്‌ കണ്ണൂരിലും തലപൊക്കിയത് അങ്ങിനെയാണ്. സി.പി.എം.ലെ വിഭാഗീയത പരമാവധി പ്രയോജനപ്പെടുത്താന്‍ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അത് കണ്ണൂരില്‍ ചിലവാകുന്നില്ല എന്നരോശ്വാസം ഉണ്ട്.

രാഷ്ടീയ കൊലപാതകങ്ങള്‍ നിരവധി നടന്ന കണ്ണൂരില്‍ പലപ്പോഴും ഇരയാകുന്നത് സി.പി.എം കാരാണെങ്കിലും അക്രമരാഷ്ട്രീയക്കാര്‍ എന്ന ലേബല്‍ മാധ്യമങ്ങള്‍ ചാര്ത്തു്ന്നതും അവര്‍ക്ക് തന്നെ എന്ന വിരോധാഭാസവും നിലവിലുണ്ട്. അതിന്റെ ഭാഗമായി വീണുകിട്ടിയ അവസരം മുതലാക്കി സി.പി.എം. ന്റെ ജില്ലാ സെക്രട്ടറിയെ തന്നെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും സി.പി.എം. കാര്‍ ആകെ അക്രമ രാഷ്ട്രീയക്കാര്‍ ആണ് എന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരണം നടത്തുകയും ചെയ്യുന്നത് നാം കണ്ടതാണ്. ഈ രൂപത്തില്‍ ഒരു പാര്ട്ടിയെ നശിപ്പിക്കാന്‍ വേണ്ടി കണ്ണൂരിനെയും അവിടുത്തെ മുഴുവന്‍ ജനങ്ങളെയും കൊലകാരികളും അക്രമ രാഷ്ട്രീയക്കാരും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുന്ന അഭിനവ മാധ്യമ രീതി കണ്ണൂര്ക്കാര്‍ രാഷ്ട്രീയ ഭേദമെന്യേ തിരിച്ചറിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ