2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

ചാനല്‍ തൊഴിലാളി സംഘടന സിന്ദാബാദ്


ഒരു കാലത്ത്‌ പെട്ടിക്കട നടത്തിയിരുന്നവര്‍ പറഞ്ഞിരുന്നത് അവരുടെ ജോലി ബിസിനസ്സ് ആണെന്നായിരുന്നു. സാങ്കേതികാര്ത്ഥത്തില്‍ അത് ശരിയുമായിരുന്നു. എന്നാല്‍ അവര്‍ വന്കിട മുതലാളിമാരായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ലായിരുന്നു. പിന്നീടാണ് തങ്ങള്‍ ചെറുകിട വ്യാപാരികളുടെ പട്ടികയില്‍ മാത്രമേ വരൂ എന്ന യാഥാര്ത്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങള്ക്കു് തങ്ങളുടെതായ പ്രശ്നങ്ങള്‍ ഉണ്ട് എന്നും അത് വന്കി്ട മുതലാളിമാരില്‍ നിന്നും തീര്ത്തും വിത്യസ്തമാനെന്നും അവര്‍ തിരിച്ചറിഞ്ഞു. ഈ യാഥാര്ത്ഥ്യം തിരിച്ചറിയുകയും അനുഭവത്തില്‍ ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ ചെറുകിട വ്യാപാര വ്യവസായ സംഘടനയുടെ കീഴില്‍ സ്വയം അണിചേര്‍ന്നു. പിന്നീട് തങ്ങളുടെ അവകാശങ്ങല്ക്കായുള്ള പോരാട്ടങ്ങളില്‍ അവര്‍ ഭാഗവാക്കുകളായി. അങ്ങിനെ കച്ചവടക്കാരെന്നു (മുതലാളിമാരെന്നു) സ്വയം കരുതിയിരുന്ന ഒരു വലിയ വിഭാഗത്തിനു സ്വന്തമായി സംഘടനയുണ്ടായി. ഇത് പോലെയാണ് മാലാഖമാരെന്ന് അറിയപ്പെടുന്ന നേഴ്സ്മാരുടെ അവസ്ഥയും. അവര്ക്കും ഇപ്പോള്‍ സ്വന്തമായി സംഘടനയായി. ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ തൊഴില്‍ ചൂഷണത്തിനു വിധേയമാകുന്ന ഐ.ടി. മേഖലയിലും ഇപ്പോള്‍ സംഘടന വന്നു തുടങ്ങി എന്നാണു മനസ്സിലാക്കാന്‍ സാധിച്ചത്.

ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമങ്ങളില്‍ അച്ചടി രംഗത്ത്‌ സ്വന്തമായ സംഘടന ഉണ്ട് എങ്കിലും ദൃശ്യ രംഗത്ത്‌ ചാനലുകാര്ക്ക് സ്വന്തമായി സംഘടന ഇല്ല അവരിപ്പോഴും പത്ര സംഘടനയുടെ കീഴിലാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇത് ഒരു പക്ഷെ പത്രങ്ങള്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ളത് കൊണ്ടും ചാനലുകള്ക്ക് ‌ ദശാബ്ദങ്ങളുടെ മാത്രം പഴക്കമുള്ളത് കൊണ്ടുമായിരിക്കാം. അതില്‍ തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ചാനലുകള്‍ പൂര്ണ്ണ വളര്ച്ചയെത്തുന്നത് ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്.

അച്ചടി മാധ്യമരംഗവും ദൃശ്യമാധ്യമരംഗവും അജഗജാന്തരം വിത്യാസമുണ്ട്. അച്ചടിയില്‍ നാം പത്രങ്ങള്ക്കു വേണ്ടി പിറ്റേദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു. എന്നാല്‍ ശ്രവണ മാധ്യമരംഗം (റേഡിയോ) ഒഴിച്ച് നിര്ത്തിയാല്‍ ദൃശ്യമാധ്യമരംഗത്ത്‌ ഇത്തരം പോരായ്മകള്‍ ഇല്ല. മുഴുവന്‍ സമയവും ടെലികാസ്റ്റ് ചെയ്യുന്ന ചാനലില്‍ ഒരേ സമയം നമുക്ക്‌ കാണുകയും കേള്ക്കു കയും ചെയ്യാം. പത്രങ്ങളില്‍ നമ്മള്‍ വരികള്ക്കിടയിലൂടെയാണ് വായിച്ചിരുന്നതെന്കില്‍ (അല്ലെങ്കില്‍ വായിക്കെണ്ടിയിരുന്നതെന്കില്‍) ഇവിടെ നമ്മള്‍ ശരീര ഭാഷ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പത്രങ്ങളില്‍ എഡിറ്റ്‌ ചെയ്ത വാര്ത്ത്കള്‍ ആയിരുന്നു നാം വായിച്ചിരുന്നതെങ്കില്‍ ഇവിടെ നാം ലൈവ് ആയി പറയുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ കാണുന്ന ദൃശ്യങ്ങള്‍ അപ്പടി കേള്ക്കാനും കാണാനും കഴിയുന്നു. ഇത്തരം കാര്യങ്ങള്‍ പോലും മാനിപുലെഷന്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉള്ള മാധ്യമങ്ങള്‍ ഉണ്ട് എന്നത് വേറെ കാര്യം.

ഒരു കാലത്ത്‌ സര്ക്കാര്‍ അധീനതയില്‍ മാത്രമായിരുന്ന ദൃശ്യമാധ്യമം സ്വകാര്യവല്ക്കരിക്കപ്പെട്ടശേഷം ഉണ്ടായ മാറ്റങ്ങള്‍ നമ്മുടെ കണ്മുന്നില്‍ ഉണ്ട്. ആദ്യകാലത്ത്‌ ദൂരദര്ശന്‍ മാത്രമായിരുന്നു നമുക്ക്‌ ഏക ആശ്രയം. പിന്നീട് അതില്‍ പ്രാദേശിക ഭാഷകള്‍ വന്നു തുടങ്ങി. അതിനു ശേഷമാണ് ആദ്യമായി സ്വകാര്യ ചാനലായ ഏഷ്യാനെറ്റ്‌ ആരംഭിച്ചത്. പിന്നീട് സൂര്യയും കൈരളിയും വന്നു. പിന്നീടങ്ങോട്ട് ചാനലുകലുടെ പ്രളയമായിരുന്നു. അതിപ്പോഴും തുടരുന്നു... ആദ്യകാലത്ത്‌ പരിപാടികല്ക്കിടയില്‍ വാര്ത്ത കാണിച്ചു കൊണ്ടിരുന്നിടത്ത്‌ നമുക്ക്‌ മുഴുവന്‍ സമയ വാര്‍ത്താ ചാനലും സംഭാവന ചെയ്തത് ഏഷ്യാനെറ്റ് തന്നെ. ഇപ്പോള്‍ വാര്ത്താ ചാനലുകലുടെ എണ്ണം പെരുകി കൊണ്ടിരിക്കുന്നു. ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, കൈരളി പീപ്പിള്‍, മനോരമ, റിപ്പോര്ട്ടിര്‍, മാതൃഭൂമി അങ്ങിനെ പോകുന്നു അതിന്റെ ലിസ്റ്റ്. ഇതിനിടയില്‍ ആധ്യാത്മിക ചാനലുകളും നമുക്ക്‌ ഉണ്ടായി. ഒപ്പം മുഴുനീള സിനിമാ തീയേറ്റര്‍ ഏഷ്യാനെറ്റിന്റെ വകയായിട്ട് ഏഷ്യാനെറ്റ്‌ മൂവീസ്.

ഈ ചാനലുകള്‍ ഒക്കെയും ഡിഷ്‌ വഴിയും അല്ലാതെയും കിട്ടാന്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ഇന്റര്നെറ്റ്‌ വഴിയും ഈ ചാനലുകള്‍ നമുക്ക്‌ കാണാന്‍ ആവുന്ന സ്ഥിതിയിലെത്തി. ചാനലുകള്‍ കേബിള്‍ വഴി നാട്ടുമ്പുറങ്ങളില്‍ അടക്കം പ്രേക്ഷകരില്‍ എത്തിക്കുന്ന സമ്പ്രദായം വ്യാപകമായതോടെ കേബിള്‍ ടി.വി. ഓപ്പറേറ്റര്സ് അസോസിയേഷന്‍ നിലവില്‍ വന്നു. പത്ര വിതരണക്കാരെ പോലെ ഇവരും ചാനല്‍ വിതരണക്കാരായി മാറി എന്ന് മാത്രം. ചാനലുകള്‍ എല്ലാം ആദ്യകാലത്ത്‌ സൌജന്യമായി ആയിരുന്നു തങ്ങളുടെ പരിപാടി പ്രേക്ഷകരില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഏഷ്യാനെറ്റ് മര്ഡോക്ക്‌ എന്ന മാധ്യമ ഭീമന്‍ ഏറ്റെടുത്തതൊട് കൂടി അത് പേ ചാനല്‍ ആയി രൂപാന്തരപ്പെട്ടു. വാര്ത്താ ചാനല്‍ ഇപ്പൊഴും സൌജന്യമാണ്. മറ്റു ചാനലുകള്‍ ആ വഴിക്ക്‌ നീങ്ങി തുടങ്ങിയില്ല.

ചാനലുകലുടെ അതിപ്രസരം സമൂഹത്തില്‍ വലിയ മാറ്റങ്ങള്ക്ക് ‌ വഴിമരുന്നിട്ടു. ക്രിക്കറ്റ്‌, സിനിമ, സീരിയലുകള്‍, മറ്റു വിനോദ പരിപാടികള്‍ എന്നിവയിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളെ മുഴുവന്‍ സമയം ടി.വി.യുടെ മുന്നില്‍ അവര്‍ പിടിച്ചിരുത്തി. സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചതോടു കൂടി സ്ത്രീകള്ക്ക് മിക്സര്‍, വാഷിംഗ് മെഷിന്‍, പ്രഷര്കുസക്കര്‍, ഗ്യാസ്‌. രഫ്രിജരെറ്റര്‍ എന്നിവ ലഭ്യമായതോടു കൂടി അവര്ക്ക് കൂടുതല്‍ ഒഴിവു സമയം ലഭിച്ചു. ഇത്തരം ഒഴിവു സമയങ്ങള്‍ ചാനലുകാര്‍ തങ്ങളുടെ പരിപാടിയിലൂടെ അവര്‍ പോലും അറിയാതെ കവര്ന്നെചടുത്തു തുടങ്ങി. ഇത് ഓരോ ആളും സ്വന്തം വീടുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു. ആര്‍ക്കും ആരുമായും പഴയപോലെ അടുപ്പം ഇല്ലാതായി തുടങ്ങി. ടെലിഫോണും മൊബൈല്‍ ഫോണും ഇന്റര്നെ‍റ്റ്‌ ഇവ വ്യാപകമായതോടെ ആശയവിനിമയം അതിലൂടെ മാത്രമായി. ബന്ധു ഗൃഹങ്ങള്‍ സന്ദര്ശി‍ക്കുന്ന പരിപാടി പൂര്ണ്ണമമായും ഇല്ലാതായി. സന്ദര്ശകരെ തങ്ങളുടെ ഇഷ്ടപ്പെട്ട ചാനല്‍ പരിപാടി കാണുന്ന സമയത്ത്‌ അവര്‍ വീട്ടില്‍ വന്നാല്‍ അവരെ വേണ്ടത്ര ശ്രദ്ധിക്കാതെആയി. തുടര്ന്നു ആളുകള്‍ അത്തരം സന്ദര്ശനങ്ങള്‍ തന്നെ ഒഴിവാക്കി തുടങ്ങി. അങ്ങിനെ ഓരോ ആളും സ്വയം ഓരോ തുരുത്തുകളായി രൂപാന്തരപ്പെട്ടു. പൊങ്ങച്ചങ്ങളും ആരഭാടങ്ങളും വര്ദ്ധിച്ചു. ഒപ്പം കടക്കെണിയും. വിഷമങ്ങള്‍ പങ്കു വെക്കാന്‍ സ്വന്തക്കാരോ നല്ല സുഹൃത്തുക്കളോ ഇല്ലാതായി തുടങ്ങി. ഒപ്പം ദുരഭിമാനവും കൂടിയായപ്പോള്‍ സഹായത്തിനു ആരും ഇല്ലാത്ത അവസ്ഥ. ഫലം ആത്മഹത്യകള്‍ പെരുകാന്‍ തുടങ്ങി. മദ്യാസക്തിയും ഓപ്പന്‍ സെക്സും ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ശക്തിപ്പെട്ടത്. പ്രത്യേകിച്ച് സീരിയലുകളിലൂടെയും ചാനല്‍ റേറ്റിങ്ങ് മാത്രം നോക്കി സമൂഹത്തിനു ഒരു പ്രയോജനവും ചെയ്യാത്ത പരിപാടികളിലൂടെയും.

അരാഷ്ട്രീയത പത്രങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിടത്ത് വളരെ പെട്ടെന്ന് ആരാഷ്ട്രീയതയും അരാജകത്വവും സമൂഹത്തില്‍ വളര്ത്തിയെടുക്കാന്‍ ചാനലുകള്‍ വഴി കഴിഞ്ഞു. എന്നാല്‍ ഇതില്‍ നിന്ന് ഒരു മോചനം ജനങ്ങള്ക് ‌ ലഭിച്ചത് നവ മാധ്യമങ്ങളിലൂടെയായിരുന്നു. ഫേസ്ബുക്ക് അത് കൊണ്ട് തന്നെ ചാനലുകള്‍ ഭയപ്പെടുന്നു. അവരുടെ തെറ്റ്‌ കുറ്റങ്ങള്‍ (ചാനലുകള്‍ ) ഫേസ്ബുക്ക് ചര്‍ച്ചകളിലൂടെ ശ്രദ്ധിക്കുന്നു. അതില്‍ തങ്ങളുടെ അക്കൌണ്ടുകള്‍ തുറക്കുന്നു. ഏതു പരിപാടിയെക്കുറിച്ചും നിര്ഭയം എഡിറ്റ്‌ ചെയ്യാതെ തങ്ങളുടെ അഭിപ്രായം പുതുതലമുറ ഇതിലൂടെ വിളിച്ചു പറയുന്നത് ഒരു പുത്തന്‍ മാധ്യമ അവബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ വളരെ സഹായിക്കുന്നുണ്ട്.

കയ്യില്‍ ഒരു ചാനല്‍ മൈക്ക്‌ കിട്ടിയാല്‍ ക്യാമറയുമായി ആരുടെ മുന്നിലും പോയി എന്ത് ചോദ്യവും ചോദിക്കാം എന്ന ഒരഹങ്കാരം പലര്ക്കും ഉണ്ടായി തുടങ്ങി. പ്രായാധാക്യം ഉള്ളവരെ പോലും യാതൊരു ബഹുമാനവും കൂടാതെ പേര് വിളിച്ചു ഇന്റര്‍വ്യൂ എന്ന പ്രഹസനം നടത്തുന്ന അഭിനവ ജേര്ണുലിസം കഴിഞ്ഞു പുറത്തിറങ്ങിയ പുത്തന്‍ കൂറ്റ്കാര്‍ മലയാള ഭാഷയെയും സംസ്കാരത്തെ തന്നെയും അപമാനിക്കുകയാണ് ചെയ്യുന്നത്. സ്വന്തം മടിയിലിട്ടു പേര് വിളിച്ച ആളൊടെന്ന പോലെയാണ് പലരും പ്രായമായവരെ പോലും ബഹുമാനം ഇല്ലാതെ പേര് വിളിച്ചു സംസാരിക്കുനത്. കാര്യങ്ങള്‍ പഠിക്കാതെ ചരിത്ര ബോധവും സാഹിത്യ സാംസ്ക്കാരിക ബോധവമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ചോദ്യങ്ങള്‍ കാണുമ്പോള്‍ ഈ രംഗത്ത്‌ ചില നിയമങ്ങളും വ്യവസ്ഥകളും ആവശ്യമുണ്ട് എന്ന ഒരു തോന്നല്‍ ആരിലും ഉണ്ടാകും.

ഒരാള്ക്ക് ‌ വണ്ടി ഓടിക്കാന്‍ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം അതിനു ലൈസന്സ് വേണം ഒപ്പം ട്രാഫിക്‌ നിയമങ്ങള്‍ അറിഞ്ഞിരിക്കണം അത് ലംഘിച്ചാല്‍ അയാള്ക്ക് ‌ ഫൈന്‍ ലഭിക്കും ആവര്ത്തി ച്ചാല്‍ ഡ്രൈവിംഗ് ലൈസന്സ്് റദ്ദാക്കുകയും ചെയ്യും. ഇവിടെ ജേര്ണ്ലിസം പോലും അറിയാത്തവര്‍ ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നു. പൊതു സമൂഹത്തിന്റെ സംസ്ക്കാരത്തെ തന്നെ മൊത്തമായി ബാധിക്കുന്ന ഈ രംഗത്ത്‌ യാതൊരു മാനദണ്ടങ്ങലുമില്ലാതെയാണ് ആളുകള്‍ വരുന്നത്. അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കെണ്ടതും പൊതു സമൂഹം തന്നെ. സ്വന്തമായി ഒരു ചട്ടക്കൂട് ഉണ്ടാക്കി അതില്‍ നിന്ന് കൊണ്ട് വേണം ഈ രംഗത്തുള്ളവര്‍ പ്രവര്ത്തി ക്കാന്‍. അല്ലാതെ വന്നാല്‍ ഏറ്റവും ദുഷിച്ച ഒരു രംഗം ഇതായിരിക്കും.

കാശ് വാങ്ങി വാര്ത്ത കൊടുക്കുന്ന സമ്പ്രദായം (പെയിഡ് നൂസ്‌) ഏറ്റവും ജീര്ണ്ണി ച്ച ഒരു ഉദാഹരണമാണ്. ഏതെന്കിലും ഒരു വ്യക്തിയെ അല്ലെങ്കില്‍ പാര്ട്ടി യെ ടാര്ഗറ്റ്‌ ചെയ്തു കൂട്ടമായി ആക്രമിച്ചു വ്യക്തിഹത്യ നടത്തി അയാളെ അല്ലെങ്കില്‍ ആ പാര്ട്ടി്യെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന നെറികെട്ട പ്രവര്ത്തനം ഇതിനൊക്കെ കടുത്ത ശിക്ഷ വേണം. കേവലമായ്‌ ഒരു ഖേദ പ്രകടനത്തില്‍ ഒഴിവാക്കാന്‍ പറ്റുന്ന കുറ്റങ്ങളല്ല ഇതൊന്നും. സര്ക്കാരിന്റെ സൌജന്യത്തിനുവേണ്ടി ആദര്ശ്ങ്ങള്‍ ബലികഴിച്ചു ഫ്ലാറ്റുകള്‍ തട്ടിയെടുക്കുന്ന മാധ്യമക്കാരെ പൊതുസമൂഹത്തില്‍ കൊണ്ട് വരാന്‍ നവ മാധ്യമങ്ങള്‍ വേണ്ടിവന്നു. അത്തരം കുറ്റം ചെയ്തവര്‍ ഇപ്പോഴും നിര്ബാധം മാധ്യമ പ്രവര്ത്തനം അനസ്യൂതം തുടരുന്നു. എല്ലാം കൊള്ളരുതായ്മകളുടെയും മൂര്ത്തീഭാവമാവുകയും എന്നിട്ട് മറ്റുള്ളവരെ കുറ്റം പരയുകയും ചെയ്യുന്ന രീതി മാറ്റേണ്ടിയിരിക്കുന്നു.

മാധ്യമപ്രവര്ത്തകരുടെ ഇടയില്‍ സാമൂഹ്യ ബോധവും സംഘടനാ ബോധവും ഉണ്ടാക്കിയെടുക്കുന്നതിലൂടെയും ഒപ്പം തെറ്റുകള്‍ ചെയ്യുന്ന മാധ്യമ പ്രവര്ത്തൂകര്‍ ഒറ്റപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാന്‍ ആവും.

ചാനല്‍ മുതലാളിമാരുടെ താല്പര്യത്തിനനുസരിച്ച് പ്രവര്ത്തി ക്കുമ്പോള്‍ സ്വാഭാവികമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും ലഭിക്കാതെ വരുന്ന അവസ്ഥയില്‍ സ്വന്തമായി ക്ഷേമ പെന്ഷുനോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാത്ത അവസ്ഥ തരണം ചെയ്യണമെങ്കില്‍ ഈ രംഗത്തുള്ളവര്ക്ക് തൊഴില്‍ സംഘടന അത്യാവശ്യമാണ്. അതിനു വേണ്ടി ചിന്തിക്കാനും പ്രവര്ത്തി ക്കാനും എത്രയും പെട്ടെന്ന് തയ്യാറാവുന്നോ അത്രയും നല്ലത്.