2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

പുതിയ കാലത്തെ പുതിയ വെല്ലു വിളികള്‍

രണ്ടായിരാമാണ്ട് തുടങ്ങുന്നതിനു മുന്നേ നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്ന പ്രധാന പത്രങ്ങളായിരുന്നു മലയാള മനോരമ, മാതൃഭൂമി എന്നിവ. ദേശീയ ദിന പത്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഈ മുത്തശ്ശി പത്രങ്ങള്‍ക്ക് പുറമേ തിരുവിതാംകൂറില്‍ ദീപികയും കേരള കൌമുദിയും ഉണ്ടായിരുന്നു. ഇതിനു പുറമേ പാര്ട്ടി് പത്രങ്ങളായി ദേശാഭിമാനിയും വീക്ഷണവും പിന്നെ ചന്ദ്രികയും ഇതില്‍ 
വീക്ഷണവും ചന്ദ്രികയും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നില്ല പ്രത്യേകിച്ച് വീക്ഷണം. അത് ഇടക്കിടെ നിന്ന് പോവാറുണ്ടായിരുന്നു. പിന്നെയുണ്ടായിരുന്നത് ന്യൂഡെല്ഹി് കേന്ദ്രമായ ദൂരദര്ശ്ന്‍ ചാനലായിരുന്നു. അതിനു പുറമേ ആകാശവാണി നിലയങ്ങളും തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് നിലയങ്ങള്‍. ഇതിനു പുറമേ ചില കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറക്കുന്ന സായാഹ്ന ദിനപത്രങ്ങളും ഉദാഹരണം കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സുദിനം മുതലായവ.

കേരള രാഷ്ട്രീയത്തില്‍ ഈ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ഇടപെടലുകള്‍ അന്ന് ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ചുരുക്കം. ഇതില്‍ തന്നെ വീക്ഷണത്തിന്റെയും ചന്ദ്രികയുടെയും ദൌത്യം അന്നെ മനോരമ നിര്‍വഹിച്ചിരുന്നു. മധ്യതിരുവിതാകൂറില്‍ ദീപികയുമായി ഏറ്റുമുട്ടാന്‍ ക്രിസ്ത്യന്‍ വര്ഗീയത വളരെ നന്നായി മനോരമ ഉപയോഗിക്കുമായിരുന്നു. മാതൃഭൂമിയാകട്ടെ ഒരു ഹൈന്ദവ നിലപാടും സ്വീകരിച്ചിരുന്നു. കേരള കൌമുദി ഇവര്ക്ക് ഒരു തടസ്സമായിരുന്നില്ല. രാവിലത്തെ പത്രം വായന കഴിഞ്ഞാല്‍ പിന്നെയുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ നമുക്ക്‌ അന്ന് റേഡിയോ മാത്രമായിരുന്നു ആശ്രയം അത് കൊണ്ട് തന്നെ റേഡിയോവിലെ വാര്ത്ത കേള്ക്കാ ന്‍ ആ സമയത്ത്‌ എല്ലാവരും കാതോര്ക്കു മായിരുന്നു. ബി.ബി.സി. റേഡിയോ കേള്‍ക്കുന്നവരുമുണ്ടായിരുന്നു അന്ന്. ദൂരദര്ശനില്‍ അന്ന് ഹിന്ദി വാര്‍ത്തകളായിരുന്നു കൂടുതല്‍. പിന്നെ വീണുകിട്ടുന്ന ചില മലയാളം ബുള്ളറ്റിനുകള്‍ മാത്രവും. ടെലിവിഷന്‍ ഇന്നത്തെ പോലെ പ്രചുര പ്രചാരം നേടിയിരുന്നില്ല അന്ന്. അത് കൊണ്ട് റേഡിയോ നല്ല ഒരു റോള്‍ നിര്‍വഹിച്ചിരുന്നു. രണ്ടു പത്രങ്ങള്‍ തമ്മിലുള്ള ഇടവേള നികത്തിയിരുന്നത് റേഡിയോ ആയിരുന്നു. പിന്നെ സായാഹ്ന ദിന പത്രങ്ങളും. സായാഹ്ന പത്രങ്ങള്‍ കാര്യമായി കൈകാര്യം ചെയ്തിരുന്നത് പ്രാദേശിക വാര്ത്തകളും സംഭവങ്ങളുമായിരുന്നു. ഇതായിരുന്നു ഒരു കാലത്തെ നമ്മുടെ കേരളത്തിലെ മാധ്യമങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക ജീവിതത്തിലുള്ള ഒരു ഇടപെടല്‍.

ഇക്കാലത്ത്‌ ജീവിച്ചിരുന്ന സഖാവ് ഇ.എം.എസ് ഈ പത്രങ്ങള്‍ ഒക്കെ കൃത്യമായി വായിക്കുകയും വിശകലനം ചെയ്യുകയും അതിനെക്കുറിച്ച് വിമര്ശിക്കുകയും ചെയ്തു പോന്നിരുന്നു.. എല്ലാ പത്രങ്ങളും സസൂക്ഷ്മം വായിക്കുകയും വിശകലനം ചെയ്യുകയും ദേശാഭിമാനിക്ക് വേണ്ടുന്ന ലേഖനങ്ങള്‍ തയ്യാറാക്കുക, ചിന്തയിലെ ചോദ്യത്തര പംക്തി കൈകാര്യം ചെയ്യുക, സാഹിത്യ സംബന്ധിയായ വിശകലനങ്ങള്‍, കുറിപ്പുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ ദിനചര്യയുടെ ഭാഗമായി കണക്കാക്കിയിരുന്നു. നല്ലൊരു എഴുത്തുകാരനും ചിന്തകനും രാഷ്ട്രീയക്കാരനുമായ സഖാവ് ഇ.എം.എസ് എന്നും ശത്രുക്കളുടെ വാദമുഖങ്ങളെ അതി ശക്തിയായി പ്രതിരോധിക്കുകയും തന്റെ വാദമുഖങ്ങള്‍ അവരുടെ മുന്നിലേക്ക്‌ ഇട്ടു കൊടുക്കുകയും അതിന്റെ മേല്‍ ചര്ച്ച ചെയ്യാന്‍ അവരെ നിര്ബുന്ധരാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി സഖാവ് ഇ.എം.എസ് അന്ന് ഒരു കാര്യം പറഞ്ഞാല്‍ കുറച്ചു കാലം പിന്നെ കേരള രാഷ്ട്രീയ സാമൂഹ്യ മന്ധലങ്ങളില്‍ അത് മാത്രമായിരുന്നു ചര്ച്ചാവിഷയം. ശത്രുക്കള്ക്ക പാര്‍ട്ടിയെ ആക്രമിക്കാന്‍ അവസരം നല്കാതെ പാര്ട്ടി ഉയര്ത്തു ന്ന പ്രശ്നങ്ങള്ക്ക് പ്രതിരോധം തീര്ക്കേ ണ്ട അവസ്ഥയില്‍ അവരെ എത്തിച്ചിരുന്നു. സാധാരണക്കാരായ പാര്ട്ടി പ്രവര്ത്തകരുടെയും അനുഭാവികളുടെയും ശത്രുക്കളുടെ പോലും ചോദ്യങ്ങള്ക്ക് ഇ.എം.എസ് ചിന്തയിലെ തന്റെ ചോദ്യോത്തര പംക്തിയിലൂടെ തൃപ്തികരമായ മറുപടി നല്കിയിരുന്നു. ഡല്‍ഹിയിലെ എ.കെ.ജി. ഭവന്‍ എന്തിനാണ് എയര്‍ കണ്ടീഷന്‍?തൊഴിലാളി വര്‍ഗ പാര്ട്ടി ക്ക്‌ ഇത് യോജിച്ചതാണോ? വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം കൈകാര്യം ചെയ്യുന്ന പാര്ട്ടിയുടെ കേന്ദ്ര നേതാവായ ഹര്കിഷന്‍ സിംഗ് സുര്ജിത്‌ ഇപ്പോഴും എന്തെ താടിയും തലപ്പാവും വെച്ച് നടക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങള്ക്ക് അന്ന് ഇ.എം. എസ് തൃപ്തികരമായ മറുപടി നല്കിയിരുന്നു. എം.വി.രാഘവന്‍ പാര്ട്ടി വിട്ടു പുതിയ പാര്ട്ടി രൂപീകരിച്ച സമയത്ത്‌ അതിനെതിരെ ലേഖന പരമ്പരയും പ്രസംഗ പരമ്പരയും നടത്തിയത്‌ അന്ന് ഇ.എം.എസ് ആയിരുന്നു.

അന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യമല്ല ഇന്ന്. ഇന്ന് നമ്മുടെ കൂടെ സഖാവ് ഇ.എം.എസുമില്ല. ആ ശൂന്യത ഒരു തീരാനഷ്ടം തന്നെയാണ്. ഞാന്‍ നേരത്തെ പറഞ്ഞ മാധ്യമങ്ങളുടെ എണ്ണവും സ്വാധീനവും സാമൂഹ്യ ചുറ്റുപാടുകളും ഒരു പാടു മാറിയിരിക്കുന്നു. മുകളില്‍ പറഞ്ഞ പത്രങ്ങള്‍ ഒക്കെ തങ്ങളുടെ നില മെച്ചപ്പെടുത്തുകയും ജില്ലാടിസ്ഥാനത്തില്‍ തങ്ങളുടെ പത്രം ഓഫീസുകള്‍ തുറക്കുകയും പ്രിന്റ് ചെയ്യുകയും ചെയ്യുന്ന രൂപത്തിലേക്ക് അവ വളര്ന്നു . ചിലതൊക്കെ ഗള്ഫിലും മറ്റു പല വിദേശ രാജ്യങ്ങളിലും തങ്ങളുടെ പത്രം ഇറക്കുന്ന അവസ്ഥയിലേക്ക് ഉയര്ന്നു. ഇവ കൂടാതെ ജന്മഭൂമി,മാധ്യമം, സിറാജു തുടങ്ങിയ പത്രങ്ങളും മറ്റനവധി സായാഹ്ന പത്രങ്ങളും ഇക്കാലത്ത്‌ വന്നു. ദീപിക കണ്ണൂരിലടക്കം അതിന്റെ ഓഫീസ് തുറന്നു മലയോര മേഖലയെയും ജില്ലയെ മൊത്തമായും കൈപ്പിടിയിലാക്കാന്‍ ശ്രമം തുടങ്ങി. ആകാശവാണിയുടെ സ്റ്റേഷന്‍ പുറമേ എഫ്. എം. സ്റ്റേഷനുകള്‍ കണ്ണൂരിലെന്ന പോലെ പലയിടത്തും മൂന്നും നാലും ആയി. ടെലിവിഷന്‍ ചാനല്‍ രംഗത്ത്‌ ദൂരദര്ശെന്‍ മാത്രം ഉണ്ടായിരുന്നിടത്ത് ദൂരദര്‍ശന്റെ മലയാളം ചാനലും ഏഷ്യാനെറ്റും പിന്നെ എണ്ണിയാലൊടുങ്ങാത്ത മറ്റു അനവധി ചാനലുകളും വന്നു. ഇതിനു പുറമേ പ്രാദേശിക ചാനലുകളും വന്നു. ഇവയൊക്കെ കൂട്ടിയോജിപ്പിച്ച് കേബിള്‍ നെറ്റ് വര്ക്ക് ശൃംഖലയും വ്യാപകമായി വന്നു. നൂറ്റമ്പത് രൂപയ്ക്കു എല്ലാ ചാനലുകളും വീട്ടില്‍ നിങ്ങളുടെ മുന്നിലെത്തി തുടങ്ങി. ഇത് പ്രാദേശികമായല്ല ലോകത്തിന്റെ ഏതു കോണിലായാലും ഈ ചാനലുകള്‍ ഒക്കെ കാണാം എന്നായി. ഇതിന്റെ ഇടയിലാണ് ഇന്റര്നെറ്റ് കടന്നു വരുന്നത്. അതോടെ ഇപ്പറഞ്ഞതെല്ലാം ഒരു ക്ലിക്ക്‌ ദൂരത്തില്‍ തങ്ങളുടെ കൈപിടിയിലായി. കഴിഞ്ഞ പത്ത് പതിനഞ്ചു വര്ഷ ത്തിനുള്ളിലെ മാധ്യമ രംഗത്തെ ഈ വിസ്ഫോടനം മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ കാഴ്ചപ്പാടുകളില്‍ വരുത്തുന്ന മാറ്റം ചില്ലറയല്ല. ഇതിനെ പ്രതിരോധിക്കാന്‍
ആയിരം തലയുള്ള ഇ.എം.എസുമാര്‍ ഇന്ന് പാര്ട്ടിക്ക്‌ അനിവാര്യമാണ്.

കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനത്തോ വിദേശത്തോ പോകുന്ന ഒരു ശരാശരി മലയാളിയുടെ മുന്നില്‍ എത്തുന്നത് ആദ്യം അവിടുന്നു ഇറക്കുന്ന മലയാളം പത്രങ്ങളോ അവിടുന്നു എയര്‍ ചെയ്യുന്ന റേഡിയോയോ ആയിരിക്കും. കൂടാതെ മലയാളം ചാനലുകളും. ഇത് വിത്യസ്ത മേഖലകളില്‍ വിത്യസ്ത രീതിയില്‍ ആയിരിക്കും നാട്ടിലെ അതെ മാതിരി തന്നെയാണ് ഗള്ഫിലെ അവസ്ഥ നിരവധി എഫ്. എം. സ്റ്റെഷനുകളും പത്രങ്ങളുടെ ഗല്ഫ് എഡിഷനുകളും എല്ലാ ടെലിവിഷന്‍ ചാനലുകളും. മലയാളിയെ എല്ലാ അര്ഥത്തിലും രസിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ഈ മാധ്യമങ്ങള്‍ നാട്ടിലെന്ന പോലെ ഇവിടെയും സി.പി.എം. വിരുദ്ധ പ്രചരണം നടത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒരാളെ ഒന്നോ രണ്ടോ പേര്‍ അടിക്കാന്‍ വന്നാല്‍ ചിലപ്പോള്‍ അവരോടു ഏറ്റുമുട്ടി പിടിച്ചു നില്ക്കാനോ വിജയം വരിക്കാനോ കഴിഞ്ഞു എന്ന് വരും. എന്നാല്‍ ഒരു ക്വട്ടേഷന്‍ ടീം നേരിട്ട് വന്നു ഒരാളെ ആക്രമിച്ചാല്‍ എന്താവും അവസ്ഥ? പലപ്പോഴും പാര്ട്ടി പ്രവര്ത്തകര്‍ വിദേശത്ത് ഇത്തരം ഒരവസ്ഥ തരണം ചെയ്യേണ്ടതായി വരാറുണ്ട്. വളഞ്ഞിട്ടു ആക്രമിക്കുക എന്ന രീതിയാണ് അവര്‍ തുടരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കൂട്ടമായി നില്ക്കു ക എന്ന രീതിയെ തുടരാന്‍ കഴിയൂ. നിങ്ങള്‍ ഒറ്റപ്പെട്ടാല്‍ അവര്‍ നിങ്ങളെ വളഞ്ഞിട്ടു ആക്രമിക്കും. നാഷനല്‍ ജോഗ്രഫി ചാനലില്‍ മൃഗങ്ങള്‍ വേട്ടയാടി പിടിക്കുന്ന രംഗം നിങ്ങള്‍ കണ്ടു കാണുമല്ലോ? അത് പോലെ നിങ്ങള്‍ അവരുടെ ഒരു ഇരയായി മാറും. ഇതിനെതിരെ ശക്തമായി ചെറുത്ത് നില്പ്പ് സ്വന്തം നിലയിലും തുടരണം കൂട്ടം ചേര്ന്നും തുടരണം.

ഒറ്റപ്പെട്ടു ജീവിക്കുന്ന സഹോദരങ്ങള്‍ ഇവരുടെ വലയില്‍ എളുപ്പം വീഴുന്നു. അത് പോലെ ടൌണില്‍ നിന്നും ബഹുദൂരത്തായി ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നവരും ഇക്കൂട്ടരുടെ കെണിയില്‍ എളുപ്പം വീഴും. അതിനു കാരണം നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണ്. അത് ഈ ശക്തികള്‍ ശരിക്കും മുതലാക്കുകയും ചെയ്യും. ടി.വി. ചാനലുകളില്‍ കാണിക്കുന്ന അതെ വാര്ത്തയെ, ഇന്റര്നെറ്റ് എഡിഷന്‍ പത്രത്തില്‍ വായിച്ച അതെ വാര്ത്തയെ എഫ്. എം. സ്റ്റേഷന്‍ തുറന്നാല്‍ അത് തന്നെ നിങ്ങള്ക്ക് ‌ കേള്ക്കാം . മിക്കവാറും എല്ലാവരുടെയും കൈകളില്‍ എഫ്.എം. റേഡിയോ കിട്ടുന്ന മൊബൈലുകളും അത്യാവശ്യം ചിലരുടെ അടുത്ത്‌ ടി.വി.ചാനലുകള്‍ കിട്ടുന്ന മൊബൈലുകളും ഉണ്ട്. ഇവരൊക്കെ നിരന്തരം കേള്ക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരിക്കും. നിരന്തരം ഇത് കേള്ക്കു മ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശേഷി അവര്ക്കില്ലാതാകുന്നു. കാരണം അവര്‍ നിരന്തര രാഷ്ട്രീയ വിദ്യാഭ്യാസം കിട്ടാത്തവരാണ്. അത്തരക്കാരെ ക്രമേണ ക്രമേണ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധര്‍ ആക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇത്തരക്കാരായ ആളില്‍ വിഭാഗീയതയുടെ ഭാഗമായി ഉയര്ന്നു വന്ന ആള്ദൈവങ്ങള്ക്ക് നല്ല സ്വാധീനം ചെലുത്താന്‍ കഴിയുന്നു. അങ്ങിനെ മാധ്യമങ്ങള്‍ ആളുകളെ സമര്ത്ഥമായി വെടക്കാക്കി തനിക്കാക്കുന്ന ഏര്പ്പാടു തുടരുന്നു.

കേവലം പട്ടണങ്ങളിലെ കൂട്ടായ്മ പ്രവര്ത്ത്നങ്ങളില്‍ മാത്രം രാഷ്ട്രീയ വിദ്യാഭ്യാസം ഒതുക്കാതെ അത് എല്ലാവരിലും എത്തിക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം ഇനിയും നടത്തിയില്ലെങ്കില്‍ നഷ്ടപ്പെടാന്‍ നമുക്ക് ഇനിയും ഉണ്ടാകും. വിദേശത്തെ കൂട്ടായ്മകളില്‍ നാട്ടില്‍ നിന്ന് വരുന്ന നേതാക്കള്‍ തരുന്ന ക്ലാസ്സുകള്‍ കേട്ട് ആവേശഭരിതരാകുന്നതല്ലാതെ അവര്‍ പറഞ്ഞ കാര്യം സ്വന്തം റൂമിലെ കൂടെയുള്ളവനെ പോലും പറഞ്ഞു മനസ്സിലാക്കാനോ അതിനെപ്പറ്റി രണ്ടു വരി മറ്റുള്ളവരുമായി ചര്ച്ച ചെയ്യാനോ പലരും തയ്യാറാകുന്നില്ല. മറിച്ചു ക്ലാസ്സ്‌ തരാന്‍ വന്ന നേതാക്കളുടെ കൂടെ ഒട്ടി നിന്ന് ഫോട്ടോ പിടിച്ചു അത് വലിയ മേന്മയായി മറ്റുള്ളവരെ കാണിക്കാനാണ് പലര്ക്കും താല്പര്യം. നിങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ രണ്ടു വരിയാനെന്കില്‍ രണ്ടു വരി അത് എഴുതി മറ്റുള്ളവരുമായി ഷെയര്‍ ചെയ്‌താല്‍ ചര്ച്ച ചെയ്‌താല്‍ അത് നിങ്ങള്ക്കും മറ്റുള്ളവര്ക്കും വലിയ ഗുണം ചെയ്യും. ലേബര്‍ ക്യാമ്പുകളില്‍ പോയി അവരുടെ കൂട്ടത്തില്‍ നിന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരുടെ കൂടെ നിന്നുള്ള ഫോട്ടോ എടുത്ത് ഷെയര്‍ ചെയ്‌താല്‍ അതാണ്‌ നല്ല കാര്യം. പട്ടണത്തിലെ മീറ്റിങ്ങുകളില്‍ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നവരെ കുറിച്ചു പറഞ്ഞു സഹതാപം രേഖപെടുത്തിയത് കൊണ്ട് ഒരു കാര്യവുമില്ല. ചുരുക്കത്തില്‍ നമ്മുടെ സമീപനത്തിലും പ്രവര്ത്ത നത്തിലും നമ്മള്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. വെല്ലുവിളികള്‍ അനവധിയാണ് ഏറ്റെടുക്കാന്‍ ഓരോ ആളും സ്വയം മുന്നോട്ടു വരാതെ ഒരു മാറ്റവും വരാന്‍ പോകുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ