2012, നവംബർ 21, ബുധനാഴ്‌ച

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

“വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്” എന്ന വാക്കു കേള്ക്കാത്തവര്‍ ഇന്ന് കേരളത്തില്‍ ചുരുക്കമായിരിക്കും. കൂടുതലും ദൈവവിശ്വാസവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. നില നില്ക്കു ന്ന വിശ്വാസങ്ങളെയും, ആചാരങ്ങളെയും ആരെങ്കിലും ചോദ്യം ചെയ്യുമ്പോഴാണ് ഇത്തരം വാക്ക് ഉയര്ന്നു് കേള്ക്കുന്നത്. 

സത്യത്തില്‍ വിശ്വാസികള്ക്ക് (കപട വിശ്വാസികള്ക്ക് ) എന്താണ് പ്രശ്നം? ആര
െങ്കിലും അവര്‍ വിശ്വസിക്കുന്ന കാര്യങ്ങള്ക്കെ തിരെ യുക്തിഭദ്രമായ എന്തെങ്കിലും കാര്യങ്ങള്‍ പറയുമ്പോള്‍, അല്ലെങ്കില്‍ അതിന്റെ പൊള്ളത്തരം തുറന്നു കാട്ടുമ്പോള്‍ അത് എന്ത് കൊണ്ട് അവര്ക്ക് ‌ ഉള്ക്കൊള്ളാന്‍ പറ്റുന്നില്ല?
എന്ത് കൊണ്ട് അവര്‍ അതിനെതിരെ ശബ്ദമുയര്ത്തുന്നു. അന്യമതസ്ഥരോടും അന്യ ചിന്താഗതികളോടും സഹിഷ്ണുത കാണിക്കുവാന്‍ എന്തെ ഇവരൊന്നും തയ്യാറാകാത്തത്?

ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ഒരു ഗുണ്ടാ സംഘത്തെപ്പോലെ തങ്ങള്ക്കെതിരെ പ്രതികരിക്കുന്നവരെ കായികമായി നേരിടുന്ന അവസ്ഥയിലേക്ക് വിശ്വാസികള്‍ തരം താഴുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടു വരുന്നത്. മത വികാരം വ്രണപ്പെടുന്നു എന്നപേരില്‍ അവര്ക്ക് വേണ്ടി പേനയുന്താന്‍ പത്രക്കാരും അവര്ക്ക് നിയമ പരിരക്ഷയും ഒക്കെ ലഭിക്കുന്ന ഒരു വിചിത്രമായ കാഴ്ചയാണ് ഇന്നുള്ളത്. തെറ്റായ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്ത്തവര്‍ മത വിശ്വാസം വ്രണപ്പെടുത്തുന്നവരും സമുദായഭംഗം വരുത്തുന്നവരുമോക്കെയായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.

എല്ലാ മതത്തിലുംപെട്ട പ്രവാചകര്‍ നില നില്ക്കു ന്ന വ്യവസ്ഥാപിത വിശ്വാസ അനാചാരങ്ങള്ക്കെതിരെ പട പൊരുതി തന്നെയാണ് അവരുടെ വിശ്വാസങ്ങള്‍ നടപ്പിലാക്കിയത്‌. പുതിയ മതങ്ങള്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇന്ന് അവരുടെ പിന്മുറക്കാര്‍ ചെയ്യുന്നത് അവര്‍ എന്തിനോക്കെയെതിരെ പോരോടിയോ അതൊക്കെ അവരുടെ പേരില്‍ അവരുടെ അനുയായികള്‍ എന്ന പേരില്‍ ഇവര്‍ ചെയ്തു കൂട്ടുന്നു. ഓരോ പ്രവാചകരും അവരവരുടെ കാലഘട്ടത്തില്‍ വിപ്ലവകാരികളായിരുന്നു. എന്തിനധികം പറയുന്നു കേരളത്തില്‍ ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും ഒക്കെ ഈ വിപ്ലവകാരികളില്‍ പെടും. ഉത്തര മലബാറിലെ തെയ്യക്കോലങ്ങളെ വരെ നമുക്ക്‌ ഈ ഗണത്തില്‍ പെടുത്താന്‍ പറ്റും.

എന്നാല്‍ ഒരു വ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്തവരുടെ പിന്മുറക്കാര്‍ അവരെ ആരും ചോദ്യം ചെയ്യരുത്‌ എന്ന് ശഠിക്കുന്നത് ന്യായമല്ല തന്നെ. വിശ്വാസം എന്നത് ഓരോരാളുടെയും വ്യകതിപരമായ കാര്യമാണ്. ഓരോ ആളുടെയും വിശ്വാസം വെവ്വേറെ രൂപത്തിലായിരിക്കും. ചിലര്‍ ആചാരങ്ങളിലൂടെ, അനുഷ്ഠാനങ്ങളിലൂടെ ഒക്കെ തങ്ങളുടെ വിശ്വാസം പുറത്ത്‌ കാണിക്കും. അത് അമ്പലത്തിലോ പള്ളിയിലോ പോകുന്നതും ഭസ്മം തൊടുന്നതും, തൊപ്പി വെക്കുന്നതും താടി വെക്കുന്നതും കുരിശു മാല കഴുത്തില്‍ ഇടുന്നതും ഒക്കെ അതിന്റെ ഭാഗമാണ്. ഇതൊക്കെ പ്രകടനപരമായ വിശ്വാസമാണ്. എന്നാല്‍ ചിലര്‍ ഇത്തരം പ്രകടനപരതയില്‍ ഒന്നും വിശ്വസിക്കുന്നില്ല. എന്നാല്‍ അവര്‍ ഉറച്ച ദൈവ വിശ്വാസികളുമായിരിക്കും. പക്ഷെ അവരെ സമൂഹം വിശ്വാസിയുടെ ഗണത്തില്‍ പെടുത്തില്ല.

അത് പോലെ തന്നെ ഇതിനെയൊക്കെ ചോദ്യം ചെയ്യുന്നവരെ നിരീശ്വരവാദികള്‍ എന്നും, യുക്തിവാദികള്‍ എന്നും കമ്മ്യൂണിസ്റ്റ്കാര്‍ എന്നും വിളിച്ചിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഒത്തിരി വിത്യാസങ്ങള്‍ ഉണ്ട്. നിരീശ്വരവാദികളെയും യുക്തിവാദികളെയും പോലെ കേവലമായ വാദമുഖങ്ങള്‍ ഉയര്ത്തുക മാത്രമല്ല കമ്മ്യൂണിസ്റ്റ്കാര്‍ ചെയ്യുന്നത്. അവര്‍ ജനങ്ങളെ സംഘടിപ്പിച്ചു തങ്ങളുടെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരായവരെ അവര്ക് മനസ്സിലാക്കി കൊടുക്കുന്നു. അവര്ക്കെതിരെ സമരം ചെയ്തു അവരില്‍ നിന്ന് തങ്ങള്‍ക്ക് അര്ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. നമുക്ക് പരലോകത്തിലെ സ്വര്ഗ്ഗം അല്ല വേണ്ടത് ഇഹലോകത്തിലെ സ്വര്ഗ്ഗുമാണ് എന്ന് അവര്ക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ ഈ ഭൂമിയില്‍ അവരെ ചൂഷണം ചെയ്യുന്നവരെ അവര്ക്ക് ‌ കാട്ടികൊടുക്കുന്നു. തങ്ങളുടെ വിശ്വാസങ്ങള്‍ നില നിര്ത്തികൊണ്ട് തന്നെ ഇത്തരം ആളുകള്ക്കെകതിരെ പൊരുതാന്‍ അവരെ പ്രാപ്തരാക്കുന്നു. ഫലമോ ജനങ്ങള്‍ അവരുടെ നീരാളി പിടുത്തത്തില്‍ നിന്ന് മോചിതരാകുന്നു. വിശ്വാസത്തിന്റെ പേരില്‍ അവര്‍ നടത്തുന്ന കൊള്ളകള്‍ കൂടുതല്‍ കൂടുതല്‍ ജനം തിരിച്ചറിയുന്നു. അവര്ക്കെതിരെ പ്രതികരിക്കുന്നു. ഇതാണ് കമ്മ്യൂണിസ്റ്റ്കാരും യുക്തിവാദികളും തമ്മിലുള്ള വിത്യാസം.

ഇതിനെയൊക്കെ പേരിലാണ് കമ്മ്യൂണിസ്റ്റ്കാരെ അകറ്റി നിര്ത്തുക എന്ന ലക്‌ഷ്യം മുന്‍ നിര്ത്തി വിശ്വാസികള്‍ അല്ലാത്തവരെ ദേവസ്വങ്ങളില്‍ ഇനിമേല്‍ വേണ്ട എന്ന പുതിയ തീരുമാനം സര്ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനെതിരെ ജനകീയ രോഷം ഉയരുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ