2012, നവംബർ 21, ബുധനാഴ്‌ച

അനിവാര്യമായ ഇടത്പക്ഷ മേല്ക്കോയ്മ

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളില്‍ ഇടത്പക്ഷത്തിന് ഉണ്ടായിരുന്ന മേല്ക്കോയ്മ അതിന്റെ ഉച്ചസ്ഥായിയില്‍ ഇരുന്ന അവസരമായിരുന്നു സഖാവ് ഇ.എം.എസിന്റെ കാലം. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഉണ്ടായ ആ ശൂന്യത ഇനിയും നികത്തപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല ആ മേല്ക്കോ യ്മ നമുക്ക്‌ തിരിച്ചു പിടിക്കാന്‍ പ്രയാസകരമായ രൂപത്തില്‍ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. 

ഈ അടുത്തകാലത്ത് വലതുപക്ഷ മേല്ക്കോ്യ്മ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ
്യ സാംസ്ക്കാരിക മണ്ഡലങ്ങളില്‍ അതിന്റെ താണ്ഡവനൃത്തമാടുകയായിരുന്നു. സാംസ്ക്കാരികമായി നാം ഒരു നൂറു കൊല്ലം പിറകോട്ടു പോയിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തമായി തിരിച്ചു വന്നിരിക്കുന്നു. വര്ഗീയതയും ജാതീയതയും സമസ്ത മേഖലകളും കയ്യടക്കി വച്ചിരിക്കുകയാണ്. സാമുദായിക സന്തുലനത്തിന്റെ പേര് പറഞ്ഞു നടക്കുന്ന വര്ഗീരയ കളികള്‍ സകല സീമയും അതിലംഘിച്ചിരിക്കുന്നു. ലൌ ജിഹാദും, സദാചാര പോലീസും അന്തരീക്ഷം മലീമസമാക്കിയിരിക്കുന്നു. നാട്ടുമ്പുറങ്ങളില്‍ അടക്കം ഉത്തരേന്ത്യയിലെന്ന പോലെയുള്ള ജാതികൂട്ടങ്ങളും കോളനികളും പുതുതായി രൂപപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ വിഭാഗവും താമസിക്കുന്ന സ്ഥലങ്ങളില്‍ മറ്റു ജാതികള്ക്കും മതവിഭാഗക്കാര്ക്കും സ്ഥലം ലഭിക്കില്ല എന്തിനധികം വാടകക്ക് വീട് പോലും ലഭിക്കില്ല. തങ്ങളുടേതായ കോളനികള്‍, സ്കൂളുകള്‍, കോളേജുകള്‍ ആരാധാനാലയങ്ങള്‍ തുടങ്ങി ഓരോ തുരുത്തുകള്‍ സൃഷ്ടിച്ചു അവിടെ അവര്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു. കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറിയിരിക്കുന്നു എന്ന് തന്നെ പറയാം.

ഇടതുപക്ഷത്തെ ബോധപൂര്‍വ്വം തളര്ത്താന്‍ നടത്തിയ പരിശ്രമങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ നമുക്ക് സാധിക്കാതിരുന്നതാണ് പ്രശ്നം ഇത്രമാത്രം സങ്കീര്ണ്ണമാകാന്‍ കാരണം. ഒന്നാം യു.പി.എ. സര്ക്കാരിനെ പുറത്ത്‌ നിന്ന് പിന്തുണച്ചു കൊണ്ട് പല കാര്യങ്ങളിലും ഇടതുപക്ഷം ജനപക്ഷ തീരുമാനമെടുപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത് നാമാരും മറന്നിട്ടില്ല. എന്നാല്‍ ആണവകരാര്‍ പ്രശ്നം വന്നപ്പോള്‍ യു.പി.എ. സര്ക്കാര്‍ അമേരിക്കന്‍ താല്പര്യത്തിനു അനുകൂലമായി നിന്നപ്പോള്‍ ഇടതുപക്ഷം സര്ക്കാരിനു പിന്തുണ പിന്‍വലിക്കുകയും തുടര്ന്നു അവര്‍ നോട്ടുകെട്ടുകളുടെ ബലത്തില്‍ എം.പി.മാരെ വിലക്ക് വാങ്ങി അധികാരം നിലനിര്ത്തു്കയും ചെയ്തതും നാം മറന്നിട്ടില്ല.

തുടര്‍ന്ന് നടന്ന തിരെഞ്ഞെടുപ്പില്‍ ഉണ്ടായ ഇടത് പക്ഷത്തിന്റെ പരാജയം വലതുപക്ഷ ശക്തികള്ക്ക് ആത്മവീര്യവും ആവേശവും നല്കി. ഇതോടൊപ്പം ഇടതുപക്ഷത്തെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കുക, അല്ലെങ്കില്‍ ക്ഷീണിപ്പിക്കുക എന്ന സാമ്രാജ്യത്വ അജണ്ട കൂടി ഇതിന്റെ കൂടെ ചേര്ന്നുപ്പോള്‍ അതിനു വേണ്ടി സകല വിധ്വംസക ശക്തികളും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഇടതുപക്ഷം തീര്ത്തും പ്രതിരോധത്തിലായി. തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്പ്പി ക്കാന്‍ അവര്ക്കായെങ്കിലും ജനപിന്തുണയിലും സമരപോരാട്ട മേഖലയിലും അവരെ തളര്ത്താരന്‍ അവര്ക്കായില്ല.

ഇത് തിരിച്ചറിഞ്ഞു ഇടത് പക്ഷത്തെ തകര്ക്കാന്‍ അവര്‍ പുതിയ തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്തു. തീവ്ര ഇടതുപക്ഷത്തെയും ഇടത് പക്ഷത്ത്‌ നിന്ന് പലപ്പോഴായി പുറത്ത്‌ വന്ന ആളുകളെയും ഗ്രൂപ്പുകളെയും ഏകോപിച്ചു കൊണ്ട് ഇടതുപക്ഷത്തെ ആഞ്ഞടിക്കുക എന്ന തന്ത്രം. ഇതില്‍ പലപ്പോഴും അവര്‍ വിജയം നേടുകയും ചെയ്തു. ഇതോടൊപ്പം തന്നെ പാര്ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടാക്കിയെടുക്കാനും അത് നിലനിര്ത്താ നും ഉള്ള ശ്രമത്തില്‍ അറിഞ്ഞോ അറിയാതെയോ ചിലരെ ഉപയോഗപ്പെടുത്താനും അവര്ക്കായി. ഇതിനൊക്കെ പുറമേ പത്ര, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളെ അവര്‍ സസമര്‍ത്ഥമായി തങ്ങള്ക്കനുകൂലമായി വിനിയോഗിച്ചു.

കേരളത്തില്‍ ഇടതുപക്ഷത്തിന് പ്രതിരോധിക്കാന്‍ പറ്റാത്തത്ര മാധ്യമങ്ങള്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായതും ഇക്കാലയളവിലാണ്. ഇവയെയൊക്കെ ഏകോപിച്ചു കൊണ്ടുള്ള ഒരു ശക്തമായ കടന്നാക്രമണമായിരുന്നു അവര്‍ ഇടതുപക്ഷത്തിന് നേരെ നടത്തിയത്‌. ശരിക്കും വളഞ്ഞിട്ടിട്ട് ആക്രമിക്കുക എന്ന ത്രന്ത്രം. ഇടതുപക്ഷത്തിന്റെ പ്രതിരോധം ദുര്ബശലമായത് അവര്ക്ക് ‌ വിജയം നേടികൊടുത്തു. പത്രങ്ങളില്‍ ഭൂരിപക്ഷവും അവര്ക്കനുകൂലമായതും അവരുടെ സ്വന്തവും, ചാനലുകലുടെ എണ്ണത്തില്‍ കൂടുതലും അങ്ങിനെ തന്നെ പോരാത്തതിന് ശ്രാവ്യ മാധ്യമമായ എഫ്. എം. റേഡിയോകളും എല്ലാം കൂടി ഇടതുപക്ഷത്തിന് പ്രതിരോധിക്കാന്‍ വലിയ ബുദ്ധിമുട്ടായി. ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങളെ വാര്ത്തകളില്‍ തമസ്ക്കരിക്കുക, അവരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു അത് പര്വ്തീകരിച്ച് ഇടതുവിരുദ്ധ മനോഭാവം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക തുടങ്ങി നെറികെട്ട മാധ്യമ പ്രവര്‍ത്തനം ശക്തമായതും ഇക്കാലയളവില്‍ തന്നെ. ഇക്കാര്യത്തില്‍ അവര്‍ ഒരു സിണ്ടിക്കേറ്റ് ആയി പ്രവര്ത്തിച്ചു. മാധ്യമ സിണ്ടിക്കെറ്റ്‌. വലതുപക്ഷത്തിന്റെ കയ്യിലെ ഏറ്റവും ശക്തമായ ആയുധമായി ഇത് മാറി. അവരുടെ വജ്രായുധം. എന്നിട്ടും ഇടതുപക്ഷം പ്രതിരോധനിര പടുത്തുയര്ത്തി.

പത്രങ്ങള്‍ വായിച്ചാല്‍ അതില്‍ മുഴുവന്‍ ഇടതുപക്ഷ വിരുദ്ധ വാര്ത്ത കള്‍, റേഡിയോ തുറന്നാല്‍ അതും അങ്ങിനെ തന്നെ, ചാനലുകള്‍ തുറന്നാല്‍ വാര്ത്തയും ചര്ച്ചകളും ചര്ച്ചകളില്‍ ഇടതുപക്ഷത്തിന്റെ പ്രതിനിധി കാര്യമായി കാണില്ല പക്ഷെ അവതാരകനും പിന്നെ മറ്റു പാര്ട്ടികളും കൂടി ഏകപക്ഷീയമായി ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നത് നമുക്ക് കാണാം. ഇതില്‍ ഡിപ്ലോമ എടുത്ത സ്ഥിരം ചാനല്‍ ചര്ച്ചാ തൊഴിലാളികളും നമുക്കുണ്ട്. അതില്‍ ചിലരാകട്ടെ അവരുടെ തറ സംസ്കാരം ഈയിടെയായി വല്ലാതെ പുറത്ത് കാണിക്കുകയും ചെയ്യുന്നു. സി.പി.ഐ.യുടെ വക്കീല്‍ വിഭാഗം നേതാവായ ഒരാള്‍ ഇടതുപക്ഷക്കാരനെന്നു സ്വയം അവകാശപ്പെട്ടാണ് തന്റെ കൂറ് വലതുപക്ഷത്തോടു കാണിക്കുന്നത്. ഇങ്ങിനെ എങ്ങോട്ട് തിരിഞ്ഞാലും ഏതു സമയവും ഇടതുപക്ഷത്തെ കുറ്റം പറയുന്ന ഒരു സാമൂഹ്യ അന്തരീക്ഷത്തിലാണ് നാം ജീവിച്ചു പോരുന്നത്. തീര്ച്ചങയായും ഇതിന്റെ സ്വാധീനം ജനങ്ങളില്‍ ഉണ്ടാവും. കൂട്ടത്തില്‍ ചില നേതാക്കള്‍ കള്ളന്മാര്‍, കൊള്ളരുതാത്തവര്‍ ചിലര്‍ ആദര്‍ശ പുരുഷന്മാര്‍, പുണ്യവാളന്‍ എന്ന് തുടങ്ങിയ പ്രചരണം ഒരു ഭാഗത്ത്. മാധ്യമങ്ങളുടെ സ്വാധീനത്തില്‍ ഒരു പോലെ വീഴുന്ന ചില നേതാക്കളും അണികളും. അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി കൂടെ നിര്ത്താ ന്‍ പാടു പെടേണ്ടി വരുന്നു. അങ്ങിനെ നിരന്തരമായി ഇടത് പക്ഷത്തെ സ്വയം പ്രതിരോധത്തിന്റെ ഒരു മേഖലയിലേക്ക്‌ തള്ളിവിട്ടു കൊണ്ട് തങ്ങളുടെ അജണ്ട വളരെ എളുപ്പം നടപ്പിലാക്കിയെടുക്കുക എന്ന ഒരു സമീപനമാണ് അവര്‍ കൈക്കൊള്ളുന്നത്.

ടി.പി. മന്ത്രം ആയിരം വട്ട്മല്ല പതിനായിരം വട്ടം ഉരുവിട്ട് കൊണ്ട് അതിന്റെ മറവില്‍ അവര്‍ നടത്തിയ, നേടിയെടുത്ത ജനവിരുദ്ധ നടപടികളും തീരുമാനങ്ങളും എന്തൊക്കെയായിരുന്നു?? ഇതിനൊക്കെ “ജനസമ്മതി” ഉണ്ടാക്കിയെടുക്കുക എന്ന ധര്‍മ്മം മാധ്യമങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു കൊടുക്കുയും ചെയ്യും. അവര്ക്ക് അതിനു പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു.
കൊലപാതകങ്ങളോടുള്ള മാധ്യമങ്ങളുടെയും സര്ക്കാ രിന്റെയും ഇരട്ടത്താപ്പ് നയം വളരെ വ്യക്തമായത്‌ ഈ അടുത്ത കാലത്താണല്ലോ? അഴിമതിക്ക് കളമൊരുക്കാനും ഇവര്‍ കൂട്ട് നില്ക്കുന്നത്‌ നാം കണ്ടു. എമേര്ജിംഗ് കേരള എന്ന പേരില്‍ നടത്തിയ മാമാങ്കം എന്തിനു വേണ്ടിയായിരുന്നു എന്നും നമുക്ക്‌ ഇന്നറിയാം. ഏറ്റവും ഒടുവില്‍ കൊച്ചി മെട്രോയാണ് അഴിമതിക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിച്ചത്... .

ഇതിനെയൊക്കെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിനു അവരുടെ കയ്യില്‍ ഒരൊറ്റ ആയുധമേയുള്ളൂ. ജനങ്ങള്‍. അവരുടെ ഇടയിലേക്ക്‌ ഇറങ്ങുക... അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുക. അവരോടൊപ്പം പോരാടുക. പോരാട്ടത്തിന് നേതൃത്വം കൊടുക്കുക. അവരെ രാഷ്ട്രീയമായി നിരന്തരം വിദ്യാഭ്യാസം ചെയ്യിക്കുക. നിരന്തരമായി അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു അവര്ക്ക് വേണ്ടി സമരം ചെയ്യുക. ഈ തുടര്‍ പ്രക്രിയക്ക് ഒരിക്കല്‍ പോലും ഭംഗം വരുത്തരുത്. അതിനു ഭംഗം വന്നാല്‍ പിന്നെ ഇടതുപക്ഷം ഇല്ല. ഇതോടൊപ്പം തന്നെ സാംസ്കാരികമായി നാം വളരെയേറെ പിന്നോക്കമാണ് അത് കൊണ്ട് തന്നെയാണ് പല എഴുത്തുകാരും ഇന്ന് സ്വന്തം വ്യക്തിത്വം അടിയറവെച്ചു പൊതു സ്വീകാര്യതക്ക് വേണ്ടിയും ഭരണകൂടത്തിന്റെ നക്കാപിച്ചക്ക് വേണ്ടിയും പ്രസ്ഥാനത്തെ തള്ളിപ്പറയുന്നത്. അല്ലെങ്കില്‍ സ്ക്രോളിങ്ങ് ന്യൂസ് കണ്ടു അതിനടിമപ്പെട്ടു മാധ്യമങ്ങള്‍ വിരിക്കുന്ന വലയില്‍ പെട്ട് ഇടത് വിരുദ്ധ പ്രസ്താവനകള്‍ ഇറക്കുന്നത്. ഇത് അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പോരായ്മയും സാംസ്കാരിക പൈതൃകത്തിന്റെ തിരിച്ചറിവില്ലായ്മയുമാണ് കാണിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ കൂടി സജീവ ശ്രദ്ധ ചെലുത്തി ആ മേഖലയില്‍ കൂടി നിരന്തരമായ സജീവമായ ഇടപടല്‍ നിലനിര്ത്തി കൊണ്ട് പോകണം.

നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസവും, നിരന്തരമായ ജനകീയ സമരങ്ങളും ഏറ്റെടുത്ത്‌ നടത്താന്‍ നമ്മള്‍ വിമുഖത കാണിച്ചാല്‍ അതില്‍ എന്തെങ്കിലും ഉപേക്ഷ വരുത്തിയാല്‍ നമുക്ക്‌ ചരിത്രം മാപ്പ് നല്കില്ല. നവോത്ഥാന മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് നല്ലൊരു നാളേക്ക് വേണ്ടി നമുക്ക്‌ ഒറ്റക്കെട്ടായി പോരാടാം....അങ്ങിനെ പോരാടുമ്പോള്‍ കേരള സമൂഹത്തില്‍ നഷ്ടപ്പെട്ടു പോയ ഇടത്പക്ഷ മേല്ക്കോയ്മ നമുക്ക്‌ തിരികെ കൊണ്ട് വരാനും കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ