വിവിധ പ്രസിദ്ധീകരണങ്ങളില്‍ ഓരോ ആഴ്ചയിലും പുറത്തിറങ്ങുന്ന കഥ, കവിത, ലേഖനം എന്നിവയെ ആസ്പദമാക്കി നടത്തി വന്നിരുന്ന ഒരു സാഹിത്യ വിമര്ശന പംക്തിയായിരുന്നു സാഹിത്യവാരഫലം. ഇത് കഴിഞ്ഞ 36 വര്ഷമായി തുടര്ച്ചയായി കൈകാര്യം ചെയ്തിരുന്നത് 1978 ല്‍ മഹാരാജാസ് കോളേജില്‍ നിന്ന് മലയാള വിഭാഗം പ്രൊഫസര്‍ ആയി വിരമിച്ച പ്രൊഫസര്‍ എം. കൃഷണന്‍ നായര്‍ ആയിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ശ്രീ എം. കൃഷണന്‍ നായര്‍ 1923 മാര്ച്ച് 3 നു ജനിച്ചു. 2006 ഫെബ്ര

ുവരി 23 നു മലയാളത്തെയും നമ്മളെയും വിട്ടുപിരിഞ്ഞു. കേസരി ബാലകൃഷണപിള്ളക്ക് ശേഷം മലയാളത്തില്‍ ഉണ്ടായ സാഹിത്യ വിമര്ശകരില്‍ അദ്വീതിയനായിരുന്നു ശ്രീ എം. കൃഷണന്‍ നായര്‍. ആദ്യത്തെ സാഹിത്യ പത്ര പ്രവര്ത്തനത്തിനുള്ള ബി.ഡി. ഗോയങ്ക അവാര്ഡ് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും സാഹിത്യകൃതികളെ മലയാളികള്ക്ക് പരിചയപ്പെടുത്തികൊടുക്കുന്നതോടൊപ്പം തന്നെ കേരളത്തിലെ സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന കൃതികളെ അത് മനോരമയാകട്ടെ, മംഗളമാകട്ടെ, മാതൃഭൂമിയാകട്ടെ, ദേശാഭിമാനിയാകട്ടെ, കലാകൌമുദി തന്നെ ആകട്ടെ ആളും തരവും നോക്കാതെ സാഹിത്യം മാത്രം നോക്കികൊണ്ട് ശക്തിയായി വിമര്ശിച്ചിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തിനു ഒട്ടേറെ ശത്രുക്കളും മിത്രങ്ങളും ഉണ്ടായിരുന്നു. ശത്രുക്കള്‍ പോലും അദ്ദേഹത്തിന്റെ സാഹിത്യ വിമര്ശ്നത്തിനു വേണ്ടി കാതോര്ത്തിരുന്നു; കൃത്യമായി അദ്ദേഹത്തിന്റെ പംക്തി വായിച്ചിരുന്നു.
പ്രൊഫസര്‍ എം. കൃഷണന്‍ നായര്‍രുടെ സാഹിത്യവാരഫലം ആദ്യമായി വന്നത് “മലയാളനാട്” വാരികയിലായിരുന്നു. പിന്നീട് അത് “കലാകൌമുദിയിലും” ഒടുവില്‍ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരണമായ “സമകാലിക മലയാളത്തിലും”. നിരവധി വായനക്കാര്‍ അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നു. വളരെയേറെ ചര്ച്ചചെയ്യപ്പെടുന്ന ഒരു പംക്തിയായിരുന്നു അക്കാലത്ത് സാഹിത്യവാരഫലം. അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്ത്തികൊണ്ട് തന്നെ ആളുകള്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ താഴെപ്പറയുന്നവയാണ്
ആധുനിക മലയാള കവിത, വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ? പനിനീര്‍ പൂവിന്റെ പരിമളം പോലെ, ശരത്കാല ദീപ്തി, ഒരു ശബ്ദത്തില്‍ ഒരു രാഗം, എം. കൃഷണന്‍ നായരുടെ പ്രബന്ധങ്ങള്‍, സാഹിത്യവാരഫലം.
അഭിപ്രായ വിത്യാസങ്ങള്‍ നില നിര്‍ത്തി കൊണ്ട് തന്നെ സാഹിത്യ സമൂഹം അദ്ദേഹത്തിന്റെ സാഹിത്യവാരഫലം എന്ന ആ പംക്തി നെഞ്ചേറ്റിയിരുന്നു. അത് പോലെ തന്നെയുള്ള മറ്റൊരു ചാനല്‍ പംക്തിയായിരുന്നു ശ്രീ എന്‍.പി. ചന്ദ്ര ശേഖരന്റെ “അഴിച്ചുപണി”. കൈരളി ടി.വി. എക്സിക്യുട്ടീവ് എഡിറ്ററായ ശ്രീ എന്‍.പി. ചന്ദ്രശേഖരന്‍ കൈരളി പീപ്പിള്‍ ടി.വി. യില്‍ അവതരിപ്പിച്ചിരുന്ന ഈ പംക്തിയും ഇടത് പക്ഷത്തെ സ്നേഹിക്കുന്നവര്‍ നെഞ്ചേറ്റിയ ഒരു പരിപാടിയായിരുന്നു. ചാനല്‍ രംഗത്ത് വാര്ത്താ പരിപാടിയിലും മറ്റും നടക്കുന്ന വളച്ചോടിക്കലുകളെ തുറന്നു കാണിക്കുന്ന ഒരു പരിപാടിയാണിത്. തങ്ങളുടെ സഹജീവികള്‍ നടത്തുന്ന ഹീനകൃത്യങ്ങളെ തൊഴിലാളി വര്‍ഗ പക്ഷത്ത് നിന്ന് കൊണ്ട് വിലയിരുത്തുന്ന ഈ പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നുവേന്കിലും ഇപ്പോള്‍ അത് പ്രക്ഷേപണം നിലച്ചിരിക്കുകയാണ്.
സാഹിത്യവാരഫലവും, അഴിച്ചുപണിയും നമുക്ക് ഒഴിച്ച് കൂടാന്‍ വയ്യാത്തതാണ്. ഇത് സാഹിത്യ രംഗത്തും ചാനല്‍ രംഗത്തും നടക്കുന്ന കാര്യങ്ങളുടെ ഒരു നേര്ക്കാഴ്ച നമുക്ക് നേടി തരുന്നുണ്ട്. തീര്ച്ച യായും ഇത് ഒരു കണ്ണാടിയാണ്. ആ കണ്ണാടിയില്‍ നമുക്ക് നമ്മളെ തന്നെ കാണാം. അത് അത്യാവശ്യവുമാണ്.
ഇനിയൊരു സാഹിത്യവാരഫലം തുടങ്ങുമ്പോള്‍ അതില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്ക്ക് പുറമേ, ബ്ലോഗുകള്‍, ഫേയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ വരുന്ന രചനകള്‍ എന്നിവ കൂടി ഉള്പ്പെ ടുത്തേണ്ടതുണ്ട്. എന്നാലേ അത് പൂര്ണ്ണ്മാകൂ. അത് പോലെ തന്നെ അഴിച്ചുപണിയില്‍ ചാനലിന്റെ കൂടെ യു.ട്യൂബുകളില്‍ വരുന്ന പ്രസംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ആല്ബ ങ്ങള്‍ തുടങ്ങി പല കാര്യങ്ങളും ഉള്പ്പെടുത്താവുന്നതാണ്.
പത്രങ്ങളില്‍ ദിവസവും വരുന്ന വാര്ത്തകള്‍ കീറിമുറിച്ചു കൊണ്ട് പരിശോധിക്കാന്‍ ഇന്നിവിടെ ഒട്ടനവധി ഗ്രൂപ്പുകള്‍ നിലവിലുണ്ട്. അതില്‍ തന്നെ മലയാള മനോരമയുമായി ബന്ധപ്പെട്ട് അതിലെ വാര്ത്തകളെ പ്രത്യേകം നിരീക്ഷിക്കാനും വിലയിരുത്താനും “വി.ഹേറ്റ് മനോരമ” ഗ്രൂപ്പും മറ്റു ഗ്രൂപ്പുകളുമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചിലവുള്ള പത്രത്തിനു ആരോടാണ് പ്രതിബദ്ധത എന്ന് നമുക്ക് ഇത്തരം വിമര്ശ്നങ്ങള്‍ മനസ്സിലാക്കി തരും. പത്രങ്ങള്‍ വിലയിരുത്തുന്ന കാര്യത്തില്‍ നവ മാധ്യമങ്ങളില്‍ കൂടി ജനങ്ങള്‍ സ്വയം പര്യാപ്തത നേടിയെടുത്തത് പോലെ തന്നെ സാഹിത്യ കാര്യങ്ങളിലും ചാനല്‍ കാര്യങ്ങളിലും അവര്ക്ക് സ്വയം പര്യാപ്തത നേടേണ്ടതുണ്ട്.
ആ രംഗത്തേക്ക് ആരെങ്കിലും ധൈര്യപൂര്‍വ്വം കടന്നു വരേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മലയാള സര്‍വകലാശാല നിലവില്‍ വന്ന ഈ ധന്യ മുഹൂര്ത്ത ത്തില്‍. മലയാളം സര്‍വകലാശാലയുടെ പേര് "തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല" എന്നാണു എന്നത് നമുക്ക് അഭിമാനിക്കാന്‍ വക നല്കുമന്നു. സര്‍വകലാശാലയില്‍ ആദ്യഘട്ടത്തില്‍ 12 ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിക്കുമത്രേ. മലയാള ഭാഷാശാസ്ത്രം, കവിത, നോവല്‍, നാടകം, രംഗകല, സംഗീതം, ദൃശ്യകല, നരവംശ ശാസ്ത്രം, ചരിത്ര പഠനം, പൈതൃക പഠനം, സാംസ്കാരിക പഠനം, മാധ്യമ പഠനം എന്നിവയാണവ.
മലയാള ഭാഷയെയും സംസ്കാരത്തെയും തനിമയോടെ
സംരക്ഷിക്കുവാനും ലോകോത്തരമാക്കുന്നതിനും സര്‍വകലാശാല ലക്ഷ്യമിടുന്നുണ്ടത്രെ. അക്കാദമിക് പ്രവര്ത്തനങ്ങള്ക്കായി പ്രത്യേകം വിഭാഗം സജ്ജീകരിക്കുവാനും മലയാളവും അതിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പാഠ്യവിഷയമാക്കുവാനും പദ്ധതികളുണ്ട്.
എന്തായാലും ഇതൊരു നല്ല നീക്കമാണ് എന്നുള്ളതില്‍ സംശയമില്ല. മലയാള ഭാഷയും സാഹിത്യവും ഇനിയുമിനിയും വളരട്ടെ!!! ഒപ്പം സാഹിത്യ വാരഫലവും അഴിച്ചുപണികളും ഇനിയുമിനിയും ഉണ്ടാകട്ടെ!! അതിനായി നമുക്ക് കാത്തിരിക്കാം... ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടിട്ടു ഇന്നേക്ക് 56 വര്ഷം പൂര്ത്തി യായ വേളയില്‍ നമുക്ക് ശുഭപ്രതീക്ഷ വച്ചു പുലര്ത്താം... .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ