2012, നവംബർ 21, ബുധനാഴ്‌ച

അര നൂറ്റാണ്ടു പിന്നിട്ട കേരളം – മാധ്യമം

മാസ് ഷാര്ജ് നവംബര്‍ 11 നു ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ “അരനൂറ്റാണ്ട്‌ പിന്നിട്ട കേരളം” ‘സാഹിത്യം, സംസ്ക്കാരം, മാധ്യമം’ എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് മാധ്യമ രംഗത്തെക്കുറിച്ച് നടത്തിയ തന്റെ പ്രഭാഷണത്തില്‍ ശ്രീ ഇ.എം. അഷ്റഫ് അഭിപ്രായപ്പെട്ട കാര്യങ്ങള്‍: 

കേരളം - തിരുവിതാകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു ഭാഗങ്ങളായി കിടന്നിരുന്ന സമയത്ത്‌ മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ട
ീഷ്‌ ഭരണത്തിനെതിരെ ഒരു സാമ്രാജ്യത്വ മനോഭാവം ഉടലെടുത്തിരുന്നു എന്നാല്‍ തിരുവിതാംകൂറില്‍ രാജഭരണമായിരുന്നു. അവിടെ സവര്ണ്ണ മേധാവിത്വത്തിനെതിരെ ജനങ്ങള്‍ ഉണര്ന്നു തുടങ്ങിയിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ തിരുവിതാകൂരില്‍ സാമൂഹ്യ പരിഷ്ക്കാരങ്ങള്‍ തുടങ്ങിയ ഈ സമയത്താണ് കണ്ണൂര്‍ സ്വദേശിയായ അഷ്റഫ് പത്രാധിപര്‍ സുകുമാരന്റെ കീഴില്‍ തുടങ്ങിയ കേരള കൌമുദിയില്‍ ചേരുന്നത്. അഷ്റഫ് ചേരുന്ന സമയത്ത്‌ ശ്രീ എം.എസ്. മണിയുടെ നേതൃത്വത്തിലുള്ള ഇടത് പക്ഷത്തിന്റെ കയ്യിലായിരുന്നു കലാ കൌമുദി. മലബാറിലെ മാത്രുഭൂമിയെക്കാള്‍ മികച്ച പ്രവര്ത്ത നമായിരുന്നു തിരുവിതാംകൂറില്‍ കേരള കൌമുദി കാഴ്ച വെച്ചിരുന്നത്. തിരുവിതാകൂരില്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി യുടെ വളര്ച്ച യില്‍ ഇത് ഒരു പങ്കു വഹിച്ചിരുന്നു.

പില്ക്കാ ലത്ത്‌ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള എസ്.എന്‍.ഡി.പി.യുടെ സ്വാധീനത്തിലാവുന്നത് വരെ നീണ്ട ഇരുപതു വര്ഷം അഷ്റഫ് അവിടെ ജോലി ചെയ്തു. കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി യുടെ ഈറ്റില്ലമായ കണ്ണൂരില്‍ നിന്ന് വന്ന അഷ്‌റഫിന് എം.സു. മണിയുടെ നേതൃത്വത്തില്‍ ഉള്ള ഇടത്പക്ഷ മാധ്യമത്തില്‍ ജോലി ചെയ്യുന്നതില്‍ ആത്മസംതൃപ്തി ഉണ്ടായിരുന്നു.

ശ്രീ നാരയാണ ഗുരു വിദ്യാഭ്യാസം കൊണ്ട് ഉയരണം എന്ന പ്രായോഗിക നിര്ദ്ദേശം വെച്ചതും അതിനു മുന്നേ മുഹമ്മദ്‌ നബി കച്ചവടം കൊണ്ട് ഉയരാന്‍ പറഞ്ഞതും അഷ്റഫ് അനുസ്മരിച്ചു.

വിദ്യ കൊണ്ട് ഉയരണം, വ്യവസായം കൊണ്ട് വളരണം തന്നെ തന്നെ കണ്ണാടിയില്‍ കണ്ടു കൊണ്ട് മുന്നോട്ടു പോകണം.എന്നൊക്കെയായിരുന്നു അന്നത്തെ ശ്രീ നാരയാണ ആശയങ്ങള്‍. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി ഉഴുതുമറിച്ച ഒരു മണ്ണിലാണ് കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി അന്ന് തങ്ങളുടെ വിത്ത്‌ വിതക്കുന്നത്. തെക്കും വടക്കും കിടക്കുന്ന അന്നത്തെ കേരളത്തെ ഒന്നായി കണ്ടത് കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയായിരുന്നു.

അന്നത്തെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ സര്ക്കാകര്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ വേണ്ടി നടത്തിയ പ്രവര്ത്ത നങ്ങള്‍ ഇത്തരുണത്തില്‍ ഓര്ക്കേണ്ടതാണ്. മൂന്നോ നാലോ പേരടങ്ങുന്ന മാധ്യമ വിശാരദര്‍ അജണ്ട നിശ്ചയിച്ചു ആളുകളെ കൊണ്ട് ആ രൂപത്തില്‍ ചിന്തിപ്പിക്കുന്ന പത്ര പ്രവര്ത്തനത്തിന് തുടക്കമിട്ടതും അന്നായിരുന്നു. അത് വികസിച്ചാണ് ഇന്നത്തെ മാധ്യമ സിണ്ടിക്കേറ്റ് ആയതെന്ന് പറയാം. എന്നാല്‍ ഇക്കാലത്ത്‌ ഇതിനെ ചെറുത്ത് കൊണ്ട് കേരള കൌമുദിയില്‍ ശ്രീ എന്‍.ആര്‍.എസ്. ബാബു. “കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍” എന്ന പേരില്‍ എഴുതിയ ലേഖനം ഇത്തരുണത്തില്‍ സ്മരണീയമാണ്.

കേരളത്തില്‍ നിഷ്പക്ഷ പത്ര പ്രവര്ത്തനം എന്ന പേരില്‍ ഒരു പത്ര പ്രവര്ത്തനം ഇല്ല. ഏഷ്യാനെറ്റിലെ ചന്ദ്രശേഖരന്‍ ബി.ജെ.പി.ക്കാരനാണ്. മാധവന്‍ കോണ്ഗ്രിസ്കാരനാണ് മനോരമയുടെ രാഷ്ട്രീയം നമുക്കറിയാം അത് പോലെ വീരേന്ദ്രകുമാറിന്റെ മാതൃഭൂമി, ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം, ലീഗിന്റെ ചന്ദ്രിക എല്ലാവര്ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ട്. രാഷ്ട്രീയം ഇല്ലാത്ത മാധ്യമങ്ങള്‍ ഇല്ല. അത് കൊണ്ട് തന്നെ ഓരോ സംഭവങ്ങളും അവര്‍ റിപ്പോര്ട്ട് ചെയ്യുന്ന രീതി അത് സി.പി.എം.നെതിരെയാകുമ്പോള്‍ ഒരേ പോലെയാകുന്നു. ആടിനെ പട്ടിയാക്കാനും, പട്ടിയെ പേപ്പട്ടിയാക്കാനും അവര്‍ ശ്രമിക്കുന്നു. തങ്ങളുടെ മാധ്യമ മുതലാളിമാരെ സന്തോഷിപ്പിക്കുന്ന വാര്ത്തകള്‍ കൊടുക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ തന്റെ പതിനൊന്നു കൊല്ലത്തെ അനുഭവത്തില്‍ ഒരിക്കല് പോലും എ.കെ. ജി. സെന്ററില്‍ നിന്ന് നിയന്ത്രിക്കുന്ന രീതിയിലുള്ള ഒരു പത്ര പ്രവര്ത്തനം നടത്തേണ്ടി വന്നിട്ടില്ല എന്ന് അഷ്റഫ് അനുസ്മരിച്ചു.

ഇടക്കാലത്ത്‌ ഗള്ഫി്ല്‍ നിന്ന് വിട്ടു നിന്ന് നാട്ടില്‍ പ്രവര്ത്തതനം ആരംഭിച്ചപ്പോള്‍ നാട്ടിലെ പത്ര വാര്ത്തകള്‍ കണ്ടു താന്‍ ഞെട്ടിപ്പോയി എന്നും അഷ്റഫ് പറഞ്ഞു. സാധാരണഗതിയില്‍ ഒരു പ്രാദേശിക പത്രത്തില്‍ വരുന്ന ചെറിയ വാര്‍ത്തകള്‍ പോലും സി.പി.എം.നെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് നാലും അഞ്ചും കോളത്തില്‍ മനോരമയിലും മാതൃഭൂമിയിലും അത് പോലെ ചാനലുകളിലും വരുന്നു. ബ്രാഞ്ച് സെക്രട്ടറിയെ പറ്റിയോ മറ്റോ ആയിരിക്കും ചിലപ്പോള്‍ ഈ നാലും അഞ്ചും കോളം വാര്ത്ത്കള്‍. ഇടക്കാലത്ത് സഖാവ് വി.എസിനെ. കേന്ദ്രീകരിച്ചു കൊണ്ട് വാര്‍ത്തകള്‍ നല്കി. ഒരേ വാര്ത്ത തന്നെ നാലും അഞ്ചും പത്രങ്ങളിലും ചാനലുകളിലും ഒരേ പോലെ നല്കുന്നു. എന്നാല്‍ ഇത് കാണുന്ന മലയാളിക്ക്‌ ഇതില്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല എന്നുള്ള അവസ്ഥയിലേക്ക്‌ അവന്‍ ഷന്ഡീകരിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ പടച്ചു വിടുന്ന വാര്ത്ത്കള്‍ സത്യമാണ് എന്നവന്‍ തെറ്റിദ്ധരിക്കുന്നു.

കഴിഞ്ഞ അമ്പത് വര്ഷ്മായി മനോരമ മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ ജനങ്ങളില്‍ കുത്തിവെക്കുന്ന വിഷം ഇല്ലാതാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. മനുഷ്യ ശരീരത്തില്‍ രോഗങ്ങള്ക്കെതിരെയുള്ള പ്രതിരോധ ശേഷി നഷ്ടപ്പെടുന്നത് പോലെ മനുഷ്യ മനസ്സിന്റെ പ്രതിരോധ ശേഷി തകര്ക്കുന്നതാണ് ഇത്തരം വിഷം. ഇതിന്റെ സ്വാധീനവും അത്ര കണ്ടു ശക്തമായിരിക്കും. ചില രോഗങ്ങള്‍ മാരകമാകുന്നത് പോലെ. ടി.പി. വധത്തെ തുടര്ന്നു ള്ള സമയങ്ങളില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായ ശ്രീ ചെറിയാന്റെ ബന്ധുക്കള്‍ നിരന്തരം ചെറിയാനോടു താന്‍ എന്തിനാണ് തലവെട്ടുന്നവരുടെ പാര്ടിയുമായി സഹകരിച്ചു പ്രവര്ത്തിക്കുന്നത് എന്ന് ചോദിക്കുമായിരുന്നു. ഈ രൂപത്തില്‍ അതി ശക്തമായ ഒരു വികാരം ഉണ്ടാക്കിവിടാന്‍ ഇവര്ക്ക് കഴിയുന്നുണ്ട്. അതിനെയൊക്കെ അതിജീവിച്ചു കൊണ്ട് വേണം മുന്നേറാന്‍.

കേരളത്തെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങള്‍ ടി.പി. വധത്തിനു മുന്നെയും ടി.പി.വധത്തിനു ശേഷവും എന്ന രീതിയില്‍ വിലയിരുത്തെണ്ടി വരും. കാരണം കേരളത്തില്‍ എല്ലാ പത്രങ്ങളും ചാനലുകളും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കുന്ന രീതി സ്വായത്തമാക്കി കഴിഞ്ഞു. ബ്രാഞ്ചിലെ രണ്ടു പേര്‍ മാറിയാല്‍, എന്തിനു ഒന്ന് തുമ്മിയാല്‍ അത് നാലും അഞ്ചും കോളം വാര്ത്ത്കളും ബ്രേക്കിംഗ് ന്യൂസുമായി മാറി തുടങ്ങി. മാതൃഭൂമിയും ഇന്ന് മനോരമയേക്കാള്‍ ഈ വിഷയത്തില്‍ വളരെ മുന്നിലാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ വാര്ത്തകകള്‍ ജനങ്ങളില്‍ നിരന്തരമായി അടിച്ചേല്പ്പി ച്ചു ജനങ്ങള്ക്ക് ‌ അതില്ലാതെ ഒരു ദിവസം കഴിയാനാകാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. ഒരിക്കല്‍ റിപ്പോര്ട്ടര്‍ ചാനല്‍ തലവന്‍ നികേഷിനോടു ചാനലിന്റെ ഇന്നത്തെ വാര്ത്താ രീതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് “ഈ രൂപത്തില്‍ വാര്ത്തകള്‍” കൊടുത്തിലെന്കില്‍ തങ്ങളുടെ ചാനല്‍ റേറ്റിങ്ങില്‍ പിന്നോട്ട് പോകുമെന്നും അത് ഇന്ത്യാവിഷനെ പോലുള്ള ചാനല്‍ മുതലെടുക്കുമെന്നും ജനങ്ങള്ക്ക് കേള്ക്കാ ന്‍ താല്പര്യം ഇത്തരം വാര്ത്തകള്‍ ആണെന്നുമായിരുന്നു. അത് കൊണ്ടാണ് തങ്ങളും ഇത്തരം വാര്ത്തരകള്‍ കൊടുക്കുന്നത്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷക്കാരായ ആളുകള്‍ ഈ ചാനലുകള്‍ കാണുന്നില്ല എന്ന് തീരുമാനിച്ചാല്‍, അല്ലെങ്കില്‍ പത്രങ്ങള്‍ വായിക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നങ്ങലാണിതൊക്കെ. എന്നാല്‍ പലരും തങ്ങളുടെ വിവരമില്ലായ്മ കൊണ്ട് പറയുന്നത് ഇങ്ങിയെയോക്കെയാണ് മൂന്നും നാലും പത്രങ്ങള്‍ വായിച്ചാലേ, ചാനലുകള്‍ കണ്ടാലേ ശരിക്കുള്ള വാര്ത്ത അറിയാന്‍ പറ്റൂ നമ്മളെക്കുരിച്ചുള്ള വാര്ത്ത അറിയണമെങ്കില്‍ മറ്റു പത്രങ്ങള്‍ വായിക്കണം, മറ്റു ചാനലുകള്‍ കാണണം ഇതാണ് അവരുടെ പൊതു ധാരണ. ഈ ധാരണയാണ് പത്രങ്ങളും ചാനലുകളും ഇന്ന് തങ്ങളുടെ കച്ചവട താല്പര്യത്തിനായി മുതലെടുക്കുന്നത്.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരാണ് ഇന്ന് കേരളത്തിലെ യഥാര്ത്ഥ രാഷ്ട്രീയപ്രവര്‍ത്തകര്‍. ടി.പി. വധത്തിനു ശേഷം അവര്‍ ഉയര്ത്തി വിട്ട അസംബന്ധ കഥകള്‍ പോലീസില്‍ നിന്ന് ലഭിച്ചതാണെന്ന പേരില്‍ നിരന്തരം അവര്‍ പുറത്തു വിട്ടപ്പോള്‍ ഒടുവില്‍ സി.പി.എം. അവര്ക്കെതിരെ കേസ് ഫയല്‍ ചെയ്തപ്പോഴാണ് അത്തരം വാര്ത്ത്കള്‍ നിലച്ചത് ഒടുവില്‍ ഫോണ്‍ സംഭാഷണങ്ങളുടെ ലിസ്റ്റു പുറത്തു വന്നപ്പോഴാണ് സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത്. ഇത് പോലെ ഉമ്മന്‍ ചാണ്ടിയുടെയും മറ്റുള്ളവരുടെയും പത്ര സമ്മേളനങ്ങളില്‍ എന്ത് ചോദ്യം ചോദിക്കണമെന്ന് ആദ്യമേ അവരുടെ മാധ്യമ സിണ്ടിക്കെറ്റ്‌ തീരുമാനിക്കുകയും അതനുസരിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് പിന്തുടരുന്നത്.

കേരളത്തില്‍ വീക്ഷണത്തിന്റെയും ജയ് ഹിന്ദ് ടി.വി.യുടെ പ്രചാരം കുറഞ്ഞാല്‍ തങ്ങള്ക്ക് അത് പ്രശ്നമല്ല എന്ന് കോണ്ഗ്രസ് പറയുന്നതിന്റെ കാര്യം അവര്ക്ക് അത് കൂടാതെ തന്നെ അവരെ പിന്തുണക്കാന്‍ അഞ്ചു ചാനലുകളും അഞ്ചു പത്രങ്ങളും നിലവില്‍ ഉണ്ട് എന്നുള്ളത് കൊണ്ടാണ്. രമേശ്‌ ചെന്നിത്തല കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ പറഞ്ഞതാണിത്. ഇവയൊക്കെ കൂടി വാര്ത്തകള്‍ ഒരു ക്യാംപയിന്‍ രീതിയിലാണ് കൊടുക്കുന്നത്. വാര്ത്തകള്‍ തമസ്ക്കരിക്കുന്നതും ഇതേ രീതിയില്‍ തന്നെ.

ഏറ്റവും വലിയ ധനികരില്‍ സോണിയാഗാന്ധി നാലാം സ്ഥാനത്ത്‌ ആണ് എന്നുള്ള അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന വാര്ത്തക ഇപ്പറഞ്ഞ മാധ്യമങ്ങളൊക്കെ തമസ്ക്കരിച്ചപ്പോള്‍ അത് കൈരളി പീപ്പിളില്‍ മാത്രമേ വന്നുള്ളൂ. ടു.ജി. സ്പെക്ട്രം അഴിമതി കുംഭകോണത്തെക്കുറിച്ച് സുപ്രീം കോടതി ചോദിച്ചില്ലേ ഇതില്‍ എത്ര പൂജ്യം ഉണ്ട് എന്ന്? അത്രമാത്രം ആയിരം കോടികളുടെ അഴിമതി ആയിരുന്നില്ലേ അത്? അത് പോലെ കല്ക്കരി കുംഭകോണം? ഈ വാര്‍ത്തകളൊക്കെ വരുമ്പോഴായിരിക്കും ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പെട്ട ഏതെന്കിലും പ്രതിയെ പിടിച്ചു എന്ന് പറഞ്ഞു അത് കാണിച്ചു കൊണ്ട് ഈ വാര്‍ത്തകളൊക്കെ തമസ്ക്കരിക്കുന്നത്. കേജ്രിവാലിന്റെ അഴിമതിക്കെതിരെയുള്ള വാര്ത്തകളും മറ്റും ദേശീയ ചാനലുകളില്‍ ചര്ച്ചയാവുമ്പോള്‍ നമ്മുടെ ചാനലുകളില്‍ അത് കാണാതിരിക്കുന്നത് അത് കൊണ്ടാണ്. എപ്പോഴൊക്കെ സര്ക്കാരിനു പ്രതിസന്ധി വരുന്നുവോ അപ്പോഴെല്ലാം ടി.പി.വധവുമായി ബന്ധപ്പെട്ടു ഏതെന്കിലും വാര്ത്ത പൊക്കി കൊണ്ട് വന്നു അത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ അവര്‍ കൂട്ടായ ക്യാമ്പയിന്‍ പ്രവര്ത്ത്നം നടത്തിയതും നമുക്ക് കാണാന്‍ കഴിയും. ഇതില്‍ നിന്നെല്ലാം നമുക്ക്‌ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം മാധ്യമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ഇന്ന് ഏറ്റവും അധികം രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് മാധ്യമങ്ങളാണെന്നുമാണ്. അത് നിഷ്പക്ഷ രാഷ്ട്രീയമല്ല പ്രകടമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയം തന്നെയാണ്.


ഇന്ന് അഞ്ചും ആറും പത്രങ്ങള്‍ വായിക്കുന്നവനാണ് യഥാര്ത്ഥ വിഡ്ഢി. പഴയ മാതൃഭൂമി, കേരളകൗമുദി പത്രങ്ങളുടെയൊക്കെ പാരമ്പര്യം വെച്ച് പറയുമ്പോള്‍ ഇന്ന് നമ്മള്‍ ബൌദ്ധികമായി ബീഹാറികളെക്കാള്‍ താഴെയാണ്. കാരണം എല്ലാ പത്രങ്ങള്ക്കും ചാനലുകള്ക്കും പ്രകടമായ രാഷ്ട്രീയ ചായവു ഉണ്ട്. അത് കൊണ്ട് തന്നെയാണ് അവര്‍ അഴിമതിയെക്കുറിച്ചുള്ള വാര്ത്തകള്‍ താമസ്ക്കരിക്കുന്നതും കേരളത്തില്‍ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ വ്യാപകമാവുമ്പോള്‍ മാലിന്യനിര്മ്മാര്ജ്ജനത്തെക്കുറിച്ചോ മറ്റു കാര്യങ്ങളെക്കുറിച്ചോ സംസാരിക്കാത്തതും.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയും തുടര്‍ സാക്ഷരതാ പദ്ധതിയിലൂടെയും ആളുകളെ വായിക്കാന്‍ പഠിപ്പിച്ചതു കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയാണ്. ഇന്ന് അതെ ആളുകളെയാണ് ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി ക്കെതിരായി അണിനിരത്താന്‍ ശ്രമിക്കുന്നത്. ചാനലുകലുടെ സ്ഥിതി അത് പോലെയല്ല എന്നാല്‍ പോലും പ്രസാര്‍ ഭാരതിയില്‍ നടന്ന കാര്യങ്ങള്ക്കെതിരെ പ്രതിരോധ നിര പടുത്തുയര്ത്തിയ ശശികുമാര്‍ ഒക്കെ ഇത്തരുണത്തില്‍ സ്മരിക്കപ്പെടെണ്ടാതാണ്. ആദ്യകാലത്ത്‌ ഏഷ്യാനെറ്റ് ഇടത് പക്ഷ കാഴ്ചപ്പാടോടെ നീങ്ങിയിരുന്നു. പിന്നീട് അതിന്റെ മാനേജ്മെന്റ് മാറിയപ്പോള്‍ അത് വിരുദ്ധപക്ഷത്തേക്ക് നീങ്ങി. കേരളത്തില്‍ ദിവസം കഴിയുന്തോറും പുതിയ പുതിയ ചാനലുകള്‍ വരികയാണ് അവയൊക്കെ മാത്രുഭൂമിയായാലും മാധ്യമത്തിന്റെയയാലും തീവ്ര വലതുപക്ഷ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചാനലുകളാണ്. ഒരു ഭാഗത്ത്‌ കൈരളി പീപ്പിള്‍ ചാനല്‍ മറുഭാഗത്ത്‌ നിരവധി അനവധി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചാനലുകള്‍.

മാധ്യമങ്ങളുടെ രാഷ്ട്രീയം പറയാതെ കേരളത്തിനു ഒരു മാധ്യമ ചരിത്രമില്ല. അത് പോലെ തന്നെ ഇപ്പോഴത്തെ വായനക്കാരുടെ അല്ലെങ്കില്‍ പ്രേക്ഷകരുടെ ഒരു വിഭാഗം തങ്ങളുടെ നിലപാട് സ്വയം തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കില്‍ നിലവിലുള്ള ഈ ദുഷിച്ച മാധ്യമ സംസ്ക്കാരം തുടരുക തന്നെ ചെയ്യും അത് കൊണ്ട് പുതിയ ഒരു മാധ്യമ സംസ്കാരം ഉണ്ടാക്കിയെടുക്കാന്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാധ്യമ പ്രവര്ത്തയനം ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വമായ പരിശ്രമം നമ്മള്‍ നമ്മുടെ ഇടയില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ