2012, നവംബർ 21, ബുധനാഴ്‌ച

അര നൂറ്റാണ്ടു പിന്നിട്ട കേരളം – സാഹിത്യം, സംസ്ക്കാരം, മാധ്യമം


മാസ് ഷാര്ജ നവംബര്‍ 11 നു ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ “അരനൂറ്റാണ്ട്‌ പിന്നിട്ട കേരളം” ‘സാഹിത്യം, സംസ്ക്കാരം, മാധ്യമം’ എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് ശ്രീ ചെറിയാന്‍ ഫിലിപ്പ്‌ അഭിപ്രായപ്പെട്ട കാര്യങ്ങള്‍:

അര നൂറ്റാണ്ടു പിന്നിട്ട കേരളം – സാഹിത്യം, സംസ്ക്കാരം, മാധ്യമം എന്നീ മൂന്ന് വിഷയങ്ങളും പൊതുവായി ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു അല്ലെങ്കില്‍ പരസ്പ്പര പൂരക
ങ്ങളാണ്.

മനുഷ്യന്‍ ആദിമകാലത്ത് നായാട്ട് ജീവിതം നയിച്ചിരുന്നു അന്നത്തെ കാലത്തെ പ്രാകൃത കമ്മ്യൂണിസം എന്നും വിശേഷിപ്പിക്കുന്നു. പിന്നീട് കൃഷി കണ്ടു പിടിച്ചു കൃഷി ചെയ്തു തുടങ്ങി ഇത് നദീ തീരങ്ങളിലും ജലം ലഭ്യമായ ഇടങ്ങളിലും ആയിരുന്നു. അതിനു ശേഷം വ്യവസായങ്ങള്‍ ഉണ്ടായി വ്യവസായ സംസ്ക്കാരം രൂപപ്പെട്ടു വന്നു. ഉല്പ്പാദന ഉപകരണങ്ങള്‍ സ്വന്തമായി ഉള്ളവന്‍ മുതലാളിയും ആ ഉപകരണങ്ങള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവന്‍ തൊഴിലാളിയുമായി. മര്ദ്ദകന്‍ - മര്ദ്ദി്തര്‍, ചൂഷകന്‍ - ചൂഷിതര്‍ ഈ രൂപത്തില്‍ വര്ഗ പരമായ വിത്യാസങ്ങള്‍ വന്നു. മാര്ക്സി ന്റെ ആശയങ്ങള്‍ വന്നു.

സംസ്ക്കാരങ്ങള്‍ ഉടലെടുത്തു തുടങ്ങിയത്‌ നദീതട സംസ്ക്കാരവുമായി ബന്ധപ്പെട്ടാണ്. പുരോഗതിയുടെ ഓരോ ഘട്ടത്തിലും ഈ വളര്ച്ച യുണ്ടായി. ഈ വളര്ച്ചയിലാണ് ഭാഷയുണ്ടാകുന്നത്. ഭാഷയാണ്‌ മാധ്യമം. ആംഗ്യ ഭാഷയില്‍ നിന്ന് വാമൊഴിയിലേക്കും പിന്നീട് വരമൊഴിയിലെക്കും പുരോഗമിച്ചു. ഭാഷകള്‍ ഉണ്ടായി, സാഹിത്യം ഉണ്ടായി. അത് വളര്ന്ന് ഇന്ന് കാണുന്ന മാധ്യമ സംസ്ക്കാരം ഉണ്ടായി.

കേരളത്തെക്കുറിച്ചു പറയുമ്പോള്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥയും, മഹാബലിയുടെ കഥയും ഭക്തിപ്രസ്ഥാനത്തിന്റെ വളര്ച്ചയും, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയുടെ വരവും എല്ലാം കൂടി ചേര്ന്ന് മതവും സാഹിത്യവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഭാഷയും മാധ്യമവും വളര്ന്നു വരുന്നത്. ഹിന്ദുമതത്തിലെ സംസ്കാരങ്ങള്‍,ചാതുര്‍വര്‍ണ്യ വ്യവസ്ഥകള്‍, ഇവയൊക്കെ നമ്മുടെ സംസ്ക്കാരത്തെ സ്വാധീനിച്ചവയാണ്. നിലക്കലെ പള്ളി, ചേരമാന്‍ പെരുമാള്‍, ആദ്യത്തെ ഗല്ഫ് പ്രവാസിയായി അദ്ദേഹത്തെ കാണാം അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു മക്ക സന്ദര്ശിച്ച കാര്യം ഓര്മ്മി പ്പിച്ചു കൊണ്ട് ശ്രീ ചെറിയാന്‍ പറഞ്ഞു. നിരവധി കച്ചവടക്കാരായ കപ്പല്‍ യാത്രക്കാര്‍ കേരളത്തിലേക്ക്‌ വന്നു. വ്യാപാരികളായ ഇവര്‍ ഇബന്‍ ബത്തൂത്ത, വാസ്കോഡ ഗാമ തുടങ്ങിയവരാണ്. മത പ്രചാരണവുമായി ബന്ധപ്പെട്ടു വന്നവരും കച്ചവടക്കാരായിരുന്നു. കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങള്‍, കുരുമുളക് തുടങ്ങി പലതും അവര്‍ ഇവിടെ നിന്ന് കൊണ്ട് പോയി. അങ്ങിനെ വിത്യസ്ത നാടുകളുമായുള്ള വ്യാപാരബന്ധത്തിലൂടെയും മറ്റും നമ്മുടെ സംസ്ക്കാരം അഭിവൃദ്ധിപ്പെട്ടു. അമേരിക്ക കണ്ടു പിടിച്ച കൊളംബസ് യഥാര്ത്ഥത്തില്‍ കേരളത്തിലേക്ക് പുറപ്പെട്ടതായിരുന്നു വഴിതെറ്റിയാണ് അദ്ദേഹം അമേരിക്കയിലേക്ക് എത്തിയത്. പണ്ട് കാലം മുതലേ കേരളം മനോഹരമായ ഭൂപ്രദേശമായിരുന്നു. വിത്യസ്ത സംസ്ക്കാരങ്ങളെ ഉള്ക്കൊള്ളുന്നതായിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരും കേരളത്തിലേക്ക്‌ വരാന്‍ താല്പര്യപ്പെട്ടിരുന്നു. കേരളത്തിലെ ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളും അന്ധ വിശ്വാസങ്ങളും കണ്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ പില്ക്കാലത്ത്‌ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്.

കേരളത്തിന്റെ ചരിത്രം പറയുമ്പോള്‍ മന്വന്തരങ്ങലുടെ ചരിത്രം പറയേണ്ടി വരും തല്ക്കാലം കഴിഞ്ഞ നൂറ്റാണ്ടില്‍ തുടങ്ങിയ നവോത്ഥാന പ്രസ്ഥാനം മുതല്‍ നമുക്ക് കടന്നു പോകാം. ഒരു ഭാഗത്ത്‌ സ്വാതന്ത്ര്യസമരവും അതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്, പിണറായിലെ പാറപ്പുറത്ത്‌ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി അതിന്റെ പ്രവര്‍ത്തനം മാര്ക്സി യന്‍ ആദര്‍ശങ്ങളുടെ പ്രചരണം അത് ആദ്യം പൊതുജനങ്ങളുടെ ഇടയില്‍ വ്യാപകമായി എത്തിക്കുന്നതില്‍ പാര്ട്ടി യോടൊപ്പം തന്നെ മാധ്യമങ്ങള്‍ വഹിച്ച പങ്കു പ്രത്യേകിച്ച് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വഹിച്ച പങ്കു ഒക്കെ എടുത്ത്‌ പറയേണ്ടതാണ്.അത് പോലെ തന്നെ വള്ളത്തോള്‍, ഇടശ്ശേരി, ചങ്ങമ്പുഴ, കുമാരനാശാന്‍, കെ. ദാമോദരന്‍ തുടങ്ങി നിരവധി ആളുകളുടെ സാഹിത്യങ്ങളിലൂടെ ഉരുത്തുരിഞ്ഞു വന്ന സാംസ്ക്കാരികാന്തരീക്ഷം ഇതിലൂടെയോക്കെയാണ് കേരളം മുന്നേറിയത്‌.

ഇന്ന് അത് പോലെയുള്ള സാഹിത്യ കൃതികള്‍ ഇല്ലാതായി തുടങ്ങി. ഗ്രന്ഥശാല പ്രസ്ഥാനം വായനശാലകളിലൂടെയും മറ്റും വായനക്ക് കളമൊരുക്കിയത് പോലെ തന്നെ കേരളത്തില്‍ പത്രങ്ങള്‍ രാവിലെ കട്ടന്‍ കാപ്പിയോടോപ്പം പത്ര വായന ഒരു ശീലമായി മാറി. പത്രം വാങ്ങാന്‍ കെല്പ്പില്ലാത്തവര്‍ അത് മറ്റുള്ളവരില്‍ നിന്ന് വാങ്ങി വായിക്കുകയോ, വായനശാലകളിലോ ചായക്കടയിലോ ചെന്ന് വായിക്കാന്‍ തുടങ്ങി വായന അറിയാതിരുന്നവര്‍ മറ്റുള്ളവര്‍ വായിക്കുന്നത് കേട്ട് അതിനെക്കുറിച്ച് ചര്ച്ച ചെയ്തു തുടങ്ങി. പൈങ്കിളി സാഹിത്യം കൈകാര്യം ചെയ്തിരുന്ന മനോരമ, മംഗളം തുടങ്ങിയ മ വാരികകള്‍ വായനാശീലം ആളുകളില്‍ വളര്ത്തുന്നതില്‍ പങ്കു വഹിച്ചിരുന്നു. ഭാഷാപോഷിണി പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ മനോരമയും ഭാഷയെ സഹായിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പ്‌ കലാകൌമുദി തുടങ്ങിയവയില്‍ പ്രധാനപെട്ട സാഹിത്യ രചനകള്‍ വരുമായിരുന്നു. എം.ടി.യുടെ യും ഓ.വി. വിജയന്റെയും പ്രശസ്തങ്ങളായ കൃതികള്‍ ആദ്യകാലത്ത്‌ ഇവയിലൂടെയായിരുന്നു വെളിച്ചം കണ്ടിരുന്നത്. അങ്ങിനെ നല്ലൊരു സാഹിത്യ സാംസ്കാരിക അന്തരീക്ഷം നമുക്ക് ഉണ്ടായിരുന്നു.
ചുരുക്കത്തില്‍ അന്ന് മാതൃഭൂമി, മനോരമ, നസ്രാണിദീപിക തുടങ്ങിയവയൊക്കെ ഭാഷാപരമായ പ്രതിബദ്ധത ലക്‌ഷ്യം വെച്ചിരുന്ന്. എന്നാല്‍ അവരുടെ പിന്‍ തലമുറക്കാര്‍ ഇന്ന് ഈ മാധ്യമങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്?

ഒക്ടോബര്‍ വിപ്ലവത്തിനു ശേഷമുള്ള റഷ്യയിലെ പ്രാവ്ദ ദിനപത്രമായാലും ചൈനയിലെ പീപ്പിള്സ് ഡെയിലി ആയാലും അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടി ഇറക്കിയിരുന്ന പ്രഭാതവും പിന്നീട് പുറത്തിറങ്ങിയ ദേശാഭിമാനിയും ഒക്കെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രമാണ്. ദേശാഭിമാനി ജാതി ജന്മി നാടുവാഴിത്തത്തിനെതിരെ പോരാടുന്ന പത്രമാണ്. എന്നാല്‍ കേരളത്തില്‍ നിലവിലുള്ള മറ്റു പത്രങ്ങളുടെ ഇന്നത്തെ സ്ഥിതിയെന്താണ?

മാതൃഭൂമി ആരുടെ കൈകളിലാണ്? ദേശീയ ദിനപത്രം എന്നച്ചടിച്ചിട്ട് അതില്‍ വരുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ താല്പര്യം സംരക്ഷിക്കുന്ന കണ്ടത്തില്‍ വര്ഗീതസ്‌ മാപ്പിളയുടെ കുടുംബ സ്വത്തായ മനോരമ എവിടെ? കന്യാസ്ത്രീകളും പള്ളിയലെ അച്ചന്മാരും മാത്രം വായിക്കുന്ന നസ്രാണി ദീപികയും രാഷ്ട്രദീപികയും എവിടെ കിടക്കുന്നു? മാധ്യമം ചന്ദ്രിക പോലുള്ള വര്ഗീകയത വമിക്കുന്ന പത്രങ്ങള്‍ എവിടെ കിടക്കുന്നു? ശരി ഏതു തെറ്റ് ഏതു എന്ന് ചൂണ്ടികാനിച്ചിരുന്ന പഴയ പത്ര പ്രവര്ത്ത ന രീതിയും ഭാഷയെ സമ്പുഷ്ടമാക്കിയിരുന്ന പ്രവര്ത്തനവും ഇന്ന് എവിടെ എത്തി നില്ക്കുപന്നു?

ചാനലുകളില്‍ ഉപയോഗിക്കുന്ന മലയാളം ഭാഷ ഇന്നെവിടെ എത്തി നില്ക്കുപന്നു? മലയാളം അല്ല മലയാലം ആയി കഴിഞ്ഞു ഇന്ന് നമ്മുടെ ഭാഷ. രഞ്ജിനി ഹരിദാസ് ഉപയോഗിക്കുന്ന മലയാലം ആണ് ഇപ്പോള്‍ നമ്മുടെ മലയാളം. രഞ്ജിനി ഹരിദാസിനെ ആധുനിക മലയാള ഭാഷയുടെ അമ്മയായി നമ്മള്‍ കണക്കാക്കേണ്ടി വരും. ഏഷ്യാനെറ്റില്‍ ഒരു തവണ രണ്ടാഴ്ച കാലം രണ്ജിനിയെ മാറ്റി വേറെ അവതാരകയെ വെച്ച് നല്ല ശുദ്ധമായ മലയാളം കൈകാര്യം ചെയ്യുന്ന അവതാരക എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ ഉടനെ തന്നെ വീണ്ടും രഞ്ജിനിയെ തന്നെ ആക്കി. ആളുകള്ക്ക്ഴ ഇഷ്ടം നല്ല മലയാളം അല്ലത്രേ രണ്ജിനിയുറെ മലയാലമാണത്രേ അവര്ക്ക്ഞ വേണ്ടത്.

മലയാള സര്‍വകലാശാല നമുക്ക്‌ ഇപ്പോഴാണ് ഉണ്ടായത്. മറ്റു ഭാഷകള്ക്കൊക്കെ ഇത് മുന്നേ ഉണ്ടായി. അമ്പതിനായിരം പേര്‍ സംസാരിക്കുന്ന ജൂത ഭാഷയായ ഹീബ്രുവിനു സര്‍വകലാശാല ഉണ്ട്. അപ്പോള്‍ ഭാഷയുടെ വലിപ്പത്തിനല്ല അതുപയോഗിക്കുന്ന്നതിനും സംരക്ഷിക്കുന്നതിനുമാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. സ്കൂളില്‍ മലയാളം സംസാരിച്ചതിന്റെ പേരില്‍ മൊട്ടയടിച്ച നാടാണ് നമ്മുടെ കേരളം. ത്രിഭാഷ പദ്ധതിയുണ്ടായിട്ടും ഇംഗ്ലീഷും ഹിന്ദിയും കഴിഞ്ഞാല്‍ ഫ്രഞ്ച് ഭാഷയെടുക്കുന്നവരാണ് കൂടുതല്‍. മാതൃഭാഷയായ മലയാളത്തെ അവഗണിച്ചു കൊണ്ട് അന്യ ഭാഷകള്‍ പഠിക്കുവാന്‍ ആണ് താല്പര്യം. എന്നാല്‍ വിദേശ മലയാളികല്‍ ഇതില്‍ നിന്നെല്ലാം വിത്യസ്തരാണിന്നു. അവര്‍ നല്ല അക്ഷരസ്ഫുടതയോടെ മലയാളം സംസാരിക്കുന്നു തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നു. അത്രയും നല്ലത്.

പണ്ടൊക്കെ നമ്മള്‍ ജാതി മത ഭേദമേന്യേ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന പല സ്കൂളുകളും ഇന്ന് ജാതി മതാടിസ്ഥാനത്തില്‍ ആയി കഴിഞ്ഞു. ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്ത്യാനികള്‍, അതില്‍ തന്നെ പല അവാന്തര വിഭാഗങ്ങള്‍, എം.ഇ.എസ് സ്കൂളുകളില്‍ മുസ്ലിം കുട്ടികള്‍, എന്‍.എസ്.എസ്. സ്കൂളുകളില്‍ നായര്‍ കുട്ടികള്‍, എസ്.എന്‍.ഡി.പി.സ്കൂളുകളില്‍ തീയ്യ-ഈഴവ കുട്ടികള്‍ ഈ രൂപത്തിലേക്ക് സ്കൂളുകള്‍ ഇന്ന് മാറിയിരിക്കുന്നു. ഇവയിലൊക്കെ എണ്പതു ശതമാനത്തോളം അതത് വിഭാഗത്തിലെ കുട്ടികളാണ് എന്നതാണ് ഇന്നത്തെ അവസ്ഥ. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്??

മാധ്യമങ്ങള്‍ ഇന്ന് ഗുണ്ടായിസം ആണ് പല രംഗത്തും കാണിക്കുന്നത്. വിഗ്രഹങ്ങളെ സൃഷ്ടിക്കുന്ന കല്ലാശാരിമാരെപോലെയായിരിക്കുന്നു ഇന്ന് മാധ്യമങ്ങള്‍. അവര്ക്ക് ആവശ്യമായ വിഗ്രഹങ്ങളെ, ആള്‍ ദൈവങ്ങളെ അവര്‍ സൃഷ്ടിച്ചു വിടുന്നു. എന്നാല്‍ അതിനേക്കാള്‍ ഉപദ്രവമായിട്ടുള്ള കാര്യം അവര്ക്ക് ഇഷ്ടപ്പെടാത്ത ആള്ക്കാരെ അതും ജനങ്ങള്‍ക്ക് പ്രിയങ്കരരായ വ്യക്തികളെ നേതാക്കളെ വ്യക്തിഹത്യ നടത്തി അവരുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കുന്ന രീതിയാണ്. ഇതില്‍ വ്യക്തികളും പ്രസ്ഥാനങ്ങളും ഉള്പ്പെടുന്നു. അതിന്റെ ഭാഗമായി കള്ളകേസുകള്‍ നിരന്തരം പടച്ചു വിട്ടു ആളെ വ്യക്തി ഹത്യ ചെയ്യുക മരണവും കൊലപാതകവും ഉപയോഗിച്ച് പാര്ട്ടി യെ തകര്ക്കാന്‍ സംഘടിതമായ ശ്രമം നടത്തുക തുടങ്ങിയവ ഒക്കെ ഇന്ന് ചെയ്യുന്നത് മാധ്യമങ്ങളാണ്. ഇത് കൂടാതെ ഒരു കൂട്ടം ചാനലുകളില്‍ ഒരേ വാര്ത്ത് തലേന്നേ പ്ലാന്‍ ചെയ്തു വെച്ച കാര്യങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് എന്ന രീതിയില്‍ പിറ്റേ ദിവസം അവതരിപ്പിക്കുന്ന രീതി അത് കൊടുത്ത ആള്ക്കാര്‍ പിറ്റേന്ന് ഉറക്കമെഴുന്നെല്ക്കുതന്നതിനു മുന്നേയാണ് ചാനലുകളില്‍ വരിക എന്നുള്ളത് അത്തരം വാര്ത്തയുടെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്ന് നമുക്ക്‌ കാണാന്‍ പറ്റും.

ചാരകെസുമായി ബന്ധപ്പെട്ടു ഉണ്ടായ അന്തരാഷ്ട്ര ഗൂഡാലോചനയെ മറച്ചു വെച്ച് മാധ്യമങ്ങള്‍ നരസിഹറാവുവിനെ രക്ഷിക്കാന്‍ അമേരിക്കന്‍ താല്പര്യത്തിനു വഴങ്ങി നമ്പി നാരായണനെ പോലെയുള്ള ശാസ്ത്രജ്ഞനെ ചാരനാക്കി കരുണാകരനെ ചാര മുഖ്യമന്ത്രിയാക്കി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കരുണാകരനെതിരെ പട നയിച്ച്‌ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് മാറ്റിയ കഥയും അമേരിക്കന്‍ ചാരനായ മന്മോ‌ഹന്സി്ങ് (നമ്മുടെ ഇന്നത്തെ പ്രധാന മന്ത്രി) നരസിംഹറാവുവിന്റെ മന്ത്രി സഭയിലെ ധനകാര്യവകുപ്പ്‌ മന്ത്രിയാവുകയും ചെയ്തു. ഇക്കാലത്ത്‌ മാധ്യമങ്ങള്‍ ഒരു സിണ്ടിക്കേറ്റ് ആയി പ്രവര്ത്തിക്കുകയും ഒരു സ്ഥലത്ത്‌ നിന്ന് വാര്ത്ത പടച്ചു വിട്ടു എല്ലാ പത്രങ്ങളിലും ഒരേ പോലെ വരുന്ന രീതി സ്വീകരിക്കുകയും ചെയ്തു. അമേരിക്കയുടെ ഈ നീക്കങ്ങലുടെയൊക്കെ പിന്നിലുള്ള കറുത്ത കരങ്ങള്‍ ഒരു മാധ്യമവും റിപ്പോര്ട്ട് ചെയ്തില്ല.

ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയെ മറച്ചിടാന്‍ സി.ഐ.എ. മുടക്കിയ പണത്തിന്റെ കണക്കടക്കം വെച്ചുള്ള റിപ്പോര്ട്ട് അതില്‍ പങ്കാളിയായ അമേരിക്കക്കാരന്‍ സംഭവം നടന്നു ഇരുപതു വര്ഷം കഴിഞ്ഞിറക്കിയ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞ കാര്യം ശ്രീ ചെറിയാന്‍ തന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചത് ഓര്മ്മഞപ്പെടുത്തി. അത് പോലെ തന്നെ ഇക്കാര്യം വിശദമായി ശ്രീ തോമസ് ഐസക്കും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഈ രൂപത്തില്‍ മലീമസമായ നമ്മുടെ സാഹിത്യ സാംസ്കാരിക അന്തരീക്ഷം തിരിച്ചു പിടിക്കാന്‍, പുതിയൊരു സാംസ്കാരിക കേരളം കെട്ടിപ്പടുക്കാന്‍ വളരെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു. ഇനിയുള്ള പരിശ്രമം അതിനു വേണ്ടിയുള്ളതാകട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ