2012, നവംബർ 21, ബുധനാഴ്‌ച

ഫാന്സ് കൂട്ടങ്ങള്‍ സ്വയം പിരിഞ്ഞു പോകണം

കമ്മ്യൂണിസ്റ്റ്കാരന് തെറ്റ് പറ്റാമെന്നും എന്നാല്‍ ആ തെറ്റ് മനസ്സിലാക്കി അത് പാര്ട്ടിയോടും ജനങ്ങളോടും ഏറ്റു പറഞ്ഞു അത് തിരുത്തുന്നതിലാണ് ഒരു കമ്മ്യൂണിസ്റ്റ്‌കാരന്റെ മഹത്വം ഇരിക്കുന്നത് എന്നും മറ്റു നേതാക്കളെപ്പോലെ ഒരിക്കല്‍ കൂടി തെളിയിച്ച മറ്റൊരു മുതിര്ന്ന നേതാവാണ് ഇന്നിപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍. അത് കൊണ്ട് തന്നെയാണ് മറ്റെല്ലാം മറന
്നു പാര്ട്ടി്യെ സ്നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ ഈ ക്ഷമാപണത്തെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നത്. 


ഇവിടെ വി.എസിന് പാര്ട്ടിയോട് ഉണ്ടായിരുന്ന ചില അഭിപ്രായ വിത്യാസങ്ങള്‍ സംഘടനക്കുള്ളില്‍ പറയേണ്ടതിനു പകരം പത്രക്കാരെ വിളിച്ചു പറയുന്ന ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ രീതി അദ്ദേഹം ഇടക്കാലത്ത് സ്വീകരിച്ചിരുന്നു. പാര്ട്ടി സെക്രട്ടറിയെ തന്നെ പരസ്യമായി ആക്ഷേപിക്കുന്ന രീതിയിലേക്ക്‌ അദ്ദേഹം തരാം താഴ്ന്നിരുന്നു. പാര്ട്ടി യുടെ മുതിര്ന്ന നേതാവ് എന്ന നിലയില്‍ ഇതിനെതിരെ വി.എസിന്റെ പേരില്‍ നടപടി കൈക്കൊള്ളാതെ പാര്ട്ടി മൌനം പാലിക്കുകയായിരുന്നു ഇത് വരെ.

ഇക്കാര്യങ്ങള്‍ ഒക്കെ ഉയര്ത്തി്പ്പിടിച്ചു പാര്ട്ടി യെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ പാര്ട്ടി ശത്രുക്കളുടെ ഒപ്പം പാര്‍ട്ടിയിലെ ഒരു വിഭാഗവും അറിയാതെ അണിചേര്ന്ന ഒരവസ്ഥ ഉണ്ടായിരുന്നു. വി.എസ്. പാര്ട്ടി ക്കതീതനാണെന്ന ഒരു തെറ്റായ ധാരണ ഇത് പലരിലും ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ് ഇത്. എന്നിട്ടും പാര്ട്ടി് നടപടി സ്വീകരിക്കാതെ ഇരിക്കുകയായിരുന്നു.

സിനിമാക്കാരെപ്പോലെ നാട് നീളെ ഫാന്സ് അസ്സോസ്സിയേഷന്‍ ഉണ്ടാക്കി ആളെ കൂട്ടാനും പടം വെച്ച് ആരാധിക്കാനും, പത്രക്കാരെയും ചാനല്കാരെയും ഉപയോഗിച്ച് അപദാനങ്ങള്‍ പാടി പുകഴ്ത്താനും ഇതിനിടയില്‍ ചിലര്‍ ശ്രമിച്ചു. അങ്ങിനെ ഒരു സങ്കല്പ്പ ലോകത്തിലെ മാഹാരാജാവായി അദ്ദേഹത്തെ ചിലര്‍ വാഴിച്ചു. തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ വാക്കുകള്‍ കേട്ട് താന്‍ പ്രതികരിക്കുകയും ചെയ്തതാണ് ഇത്തരം പ്രശ്നങ്ങള്ക്ക് കാരണം എന്ന് അദ്ദേഹത്തിനു ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. എന്തായാലും അല്പ്പം വൈകിയായാലും തന്റെ തെറ്റ് മനസ്സിലാക്കി അത് തിരുത്താന്‍ തയ്യാറായ സഖാവിനെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. സഖാവിന് വിപ്ലവാഭിവാദ്യങ്ങള്‍.

ഇനി ചെയ്യേണ്ടത്‌ കണ്ണേ കരളേ എന്ന് വിളിക്കുന്ന കോറസ് സംഘത്തെ തന്നില്‍ നിന്ന് അകറ്റി നിര്ത്തു്ക എന്നതും അത്തരക്കാരെ അടുപ്പിക്കാതിരിക്കുക എന്നതുമാണ്. ഒപ്പം അരാഷ്ട്രീയ ബുദ്ധിജീവികള്‍ ആയ കേരള രാഷ്ട്രീയ സമൂഹത്തിനു നേരെ വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ പല്ലിളിച്ചു കാണിക്കുന്ന കപട ഇടത് പക്ഷ വേഷം കേട്ടിയവരെ തള്ളിപ്പറയുക എന്നതുമാണ്. അവരില്‍ പലരും വി.എസിനെ “വല്ലാതെ അങ്ങ് സ്നേഹിക്കുന്നവരാണ്”. അത്തരക്കാരുടെയൊക്കെ പൊയ്മുഖം ഒറ്റ ദിവസം കൊണ്ട് അഴിഞ്ഞു വീഴുന്ന കാഴ്ച ഇന്നും ഇന്നലെയുമായി നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ? കപട ഇടതുപക്ഷ മുഖം മൂടി അണിഞ്ഞവരുടെ പൊയ്മുഖങ്ങള്‍ സ്വയം തകര്ന്നു വീഴുന്ന കാഴ്ച കാണാന്‍ സാധിച്ചതില്‍ നമുക്ക് ഒക്കെ സന്തോഷിക്കാം.

സഖാവിന് മേലിലും ഇത്തരം തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ സഖാവ് സ്വയം ശ്രദ്ധിക്കുന്നതോടോപ്പം പാര്ട്ടിയുടെ നിയന്ത്രണത്തിനു വിധേയനായി ജീവിക്കാന്‍ സ്വയം സന്നദ്ധനാവുകയും വേണം. അതിന്റെ ആദ്യ പടീ എന്ന നിലയില്‍ തന്റെ ചുറ്റുമുള്ള ഉപദേശക വൃന്ദത്തെ പാര്ട്ടി രീതിയനുസരിച്ച് അഴിച്ചു പണിയണം. പ്രതിപക്ഷ നേതൃ പദവി എന്നുള്ളത് പാര്ട്ടി ഏല്പ്പി ച്ച ഒരു ഭാരവാഹിത്വം മാത്രമാണെന്ന് തിരിച്ചറിയുകയും വേണം. പൊതുജനങ്ങളെ സേവിക്കുന്നതോടോപ്പം തന്നെ പാര്ട്ടി് താല്പര്യങ്ങള്‍ ഉയര്ത്തിപിടിക്കാനുള്ള ഉയര്ന്ന കമ്മ്യൂണിസ്റ്റ് ബോധം കാണിക്കുകയും വേണം. അപ്പോഴാണ്‌ സഖാവ് ഓരോ കമ്മ്യൂണിസ്റ്റുകാരെന്റെയും കണ്ണും കരളുമാവുന്നത്. അങ്ങിനെയുള്ള സഖാവിനെ ഓരോ കമ്മ്യൂണിസ്റ്റ്കാരനും ആത്മാര്ഥമമായി സ്വന്തം നെഞ്ചേറ്റി നടക്കും എന്ന് നിസ്സംശയം നമുക്ക്‌ പറയാന്‍ കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ