ഇന്ന് ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ എന്നവകാശപ്പെടുന്ന "പലരും" യഥാര്ത്ഥ ത്തില്‍ ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ്കാരന്‍ അല്ല എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ പലരും നെറ്റി ചുളിക്കും, എന്നോടു ദേഷ്യപ്പെടും. എന്നാല്‍ അതൊരു വാസ്തവമാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എല്ലാവരും അല്ല, പലരും എന്നാണ്. അപ്പോള്‍ യഥാര്ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ട്.
വിശ്വാസികളില്‍ യഥാര്ത്ഥ വിശ്വാസികളും കപട വിശ്വാസികളുമുണ്ട്. എന്ന

ാല്‍ ഇന്ന് എണ്ണത്തില്‍ കൂടുതല്‍ കപട വിശ്വാസികളാണ്. പലപ്പോഴും വിശ്വാസികളുടെ വികാരം വ്രണപ്പെടുന്നതും വിശ്വാസികള്ക്ക് വേണ്ടി പ്രതികരിക്കുന്നതും ഇത്തരം കപട വിശ്വാസികളാണ്. അവര്ക്ക് വിശ്വാസത്തെക്കുറിച്ച് ആധികാരികമായി ഒരറിവും ഇല്ല. മത ഗ്രന്ഥങ്ങള്‍ അവര്‍ വായിച്ചിട്ടില്ല.
ഇന്ന് കമ്മ്യൂണിസ്റ്റ്കാരുടെ ഇടയിലും കാണാം ഇതേ തരക്കാര്‍. അവര്ക്ക് കമ്മ്യൂണിസം എന്താണെന്ന് അറിയില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒരിക്കല്‍ പോലും കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല. പാര്ടി് പരിപാടി എന്താണെന്നോ അത് പ്രകാരം എങ്ങിനെ ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് ആയി ജീവിക്കണം എന്നോ ഒന്നും ഇവര്ക്കറിയില്ല. പക്ഷെ അവര്‍ കമ്മ്യൂണിസ്റ്റ് ആണ്.
എന്നാല്‍ ഇത് താഴെ തട്ടിലുള്ള അക്ഷരാഭ്യാസം ഇല്ലാത്ത തൊഴിലാളികള്ക്ക് ഇതേ പോലെ ബാധകമല്ല കാരണം അവരെ സംബന്ധിച്ചിടത്തോളം അവര്‍ മനസ്സിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്ടി അവരുടെ അനുഭവങ്ങളില്‍ അവരുടെ കൂടെ അവര്ക്ക് വേണ്ടി നില്ക്കുന്ന പാര്ട്ടി യാണ്. അവര്ക്ക് മേല്പ്പറഞ്ഞ കാര്യങ്ങള്‍ ബാധകമല്ല.
എന്നാല്‍ അക്ഷരാഭ്യാസം ഉള്ള മധ്യവര്ഗക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം അവര്ക്ക് ഇത് ബാധകമാണ്. പാര്ട്ടി എന്താണെന്ന് അവര്ക്ക് വായിച്ചറിയുവാന്‍ കഴിയും. ദൈനം ദിന ജീവിതത്തില്‍ പാര്ട്ടി പ്രസിദ്ധീകരണങ്ങളിലൂടെ പാര്ട്ടി നിലപാടുകള്‍ മനസ്സിലാക്കാന്‍ അവര്ക്ക് ആകും. എന്നാല്‍ മദ്ധ്യവര്ഗ്ഗക്കാരില്‍ ഭൂരിഭാഗവും ഈ ജോലി ചെയ്യുന്നില്ല. അത് കൊണ്ട് തന്നെ പലരും പാര്ട്ടി നിലപാടുകള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്ത്തി ക്കാനും കഴിയാതെ വരുന്നു. ഇത്തരക്കാര്‍ എളുപ്പത്തില്‍ അന്യവര്‍ഗ ചിന്താഗതിക്ക് അടിമപ്പെടുന്നു.
ഒരേ സമയം കമ്മ്യൂണിസ്റ്റ് ആണെന്ന് പറയുകയും ചെയ്യും എന്നാല്‍ ചെയ്യുന്ന പ്രവര്ത്തികള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായിരിക്കും. അതെ പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതികള്‍ പേറി കൊണ്ട് തന്നെ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് ഇക്കൂട്ടര്‍ പറയും. പാര്ട്ടി യുമായി ഉടക്കി പിരിഞ്ഞു കഴിഞ്ഞാല്‍, അല്ലെങ്കില്‍ പാര്ട്ടി നടപടിക്കു വിധേയമായാല്‍ അല്ലെങ്കില്‍ പാര്ട്ടിയില്‍ നിന്ന് താന്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നേടാനായില്ലെന്കില്‍, ഒക്കെയാണ് ഇത്തരക്കാര്‍ തങ്ങളുടെ യഥാര്ത്ഥ ചിന്താഗതികളും മനസ്സിലിരുപ്പും പുറത്ത് വിടുക. അപ്പോള്‍ അവര്‍ ഒരു യഥാര്ത്ഥ വലതു പക്ഷ ചിന്താഗതിക്കാരന്‍ സംസാരിക്കുന്നതിനേക്കാള്‍ മോശമായി പാര്ട്ടി യെക്കുറിച്ച് സംസാരിച്ചു തുടങ്ങും. പാര്ട്ടി ക്കെതിരെ ദ്രോഹ നടപടികളുമായി മുന്നോട്ടു പോകാന്‍ ശ്രമിക്കും ഒടുവില്‍ വലതു പക്ഷ പാളയത്തില്‍ അഭയം പ്രാപിക്കുകയും ചെയ്യും.
ചിലരാകട്ടെ കമ്മ്യൂണിസ്റ്റ് പരിവേഷം നിലനിര്ത്തി് കൊണ്ട് തന്നെ പാര്ട്ടി ക്കെതിരായി പാര്ട്ടിവ വിരുദ്ധര്‍ സംസാരിക്കുന്നതിനെക്കാള്‍ മോശമായി സംസാരിച്ചു തുടങ്ങും. കപട ഇടതുപക്ഷ പരിവേഷമുള്ള ഇത്തരക്കാര്‍ ഉപയോഗിക്കുന്ന ഭാഷയും ചിന്താഗതികളും പലപ്പോഴും കമ്മ്യൂണിസ്റ്റ് ഭാഷ തന്നെയായിരിക്കും. ഇത്തരക്കാരുടെ തനിനിറം മനസ്സിലാക്കാന്‍ കഴിയാത്ത പലരും ഇവരുടെ സ്വാധീനത്തില്‍ അകപ്പെട്ടു പോകാറുണ്ട്. ഇതോടൊപ്പം തന്നെ തീവ്ര ഇടത് പക്ഷ നിലപാട് സ്വീകരിച്ചു ഫലത്തില്‍ വലതുപക്ഷത്തെ സഹായിക്കുന്നവരുമുണ്ട്.
നമ്മുടെ കൂട്ടത്തില്‍ ഈ ഗണത്തില്‍പ്പെടുന്ന എല്ലാവരും ഏറിയും കുറഞ്ഞും നമ്മോടൊപ്പം ഉണ്ട്. അവര്‍ ആരൊക്കെയാണെന്ന് നാം സ്വയം മനസ്സിലാക്കേണ്ടതുണ്ട്. ചിലരാകട്ടെ വിരുദ്ധ ചിന്താഗതികള്‍ മനസ്സില്‍ വെച്ച് പുലര്ത്തു മ്പോഴും അവര്‍ ജീവിക്കുന്ന നാട്ടിലെ രാഷ്ട്രീയ മുന്‍തൂക്കം നോക്കി ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ് എന്ന ഒരു പൊതു ധാരണ സൃഷ്ടിക്കുകയും അതെ സമയം കമ്മ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതികള്‍ വച്ച് പുലര്ത്തുകയും അവസരം കിട്ടുന്ന സമയങ്ങളില്‍ പാര്ട്ടി ക്കെതിരെ പ്രവര്ത്തിടക്കുകയും ചെയ്യും. പ്രത്യേകിച്ച് വോട്ടെടുപ്പ് സമയത്ത്. ഇത്തരക്കാരോട് സംസാരിക്കുമ്പോള്‍ അവര്‍ ഒരു യഥാര്ഥ് കമ്മ്യൂണിസ്റ്റ്‌കാരന്‍ സംസാരിക്കുന്ന രീതിയില്‍ നിങ്ങളോട് സംസാരിക്കും. എന്നാല്‍ ഒരു വിരുദ്ധനോടാണ് അയാള്‍ സംസാരിക്കുന്നതെങ്കില്‍ പാര്ട്ടി വിരുദ്ധമായ കാര്യങ്ങള്‍ വളരെ മനോഹരമായി അയാള്‍ അവതരിപ്പിക്കും. ഒരേ സമയം കമ്മ്യൂണിസ്റ്റ്‌കാരന്റെ മുന്നില്‍ കമ്മ്യൂണിസ്റ്റും, വിരുദ്ധന്റെ മുന്നില്‍ വിരുദ്ധനും, അരാഷ്ട്രീയവാദിയുടെ മുന്നില്‍ അയാള്‍ അരാഷ്ട്രീയവാദിയുമായിരിക്കും. ഇത്തരം ആള്ക്കാര്‍ ഇന്ന് വ്യാപകമായി നമ്മുടെയിടയിലുണ്ട്. ഇവിടെ ഇയാള്‍ ഒരു കപട കമ്മ്യൂണിസ്റ്റ്‌കാരന്‍ പോലുമല്ല നല്ല ഒന്നാന്തരം വലതുപക്ഷ പിന്തിരിപ്പന്‍ തന്നെയാണ്. പക്ഷെ പലരും ഇയാളെ ഒരു കമ്മ്യൂണിസ്റ്റ്‌കാരനായി ഗണിക്കും. അപ്പോള്‍ അത്തരക്കാരെ കണ്ടെത്തി മനസ്സിലാക്കേണ്ടത് നമ്മുടെ കടമയാണ്.
ആളും തരവും നോക്കി ഓന്തിനെപ്പോലെ രാഷ്ട്രീയം മാറുന്ന അഭിനവ ബിസിനസ്കാരായ ചില ആള്‍ക്കാരെയും നമ്മുടെ ഇടയില്‍ കാണാന്‍ കഴിയും. പ്രത്യേകിച്ച് ഗല്ഫ് പ്രവാസികളുടെ ഇടയില്‍. എന്തെങ്കിലും ചെറിയ ഒരു ബിസിനസ്സ് അവര്‍ തുടങ്ങിയിട്ടുന്ടെങ്കില്‍ അവര്‍ സി.പി.എം. കാരെ കാണുമ്പോള്‍ തങ്ങള്‍ സി.പി.എം. കാരനാണെന്നും പറഞ്ഞു അവരുടെ പ്രീതി സമ്പാദിക്കുകയും അവരിലൂടെ കിട്ടാവുന്ന ബിസിനസ്സ് നേടാമെന്നു കരുതുകയും ചെയ്യുന്നു. അതിനു വേണ്ടി അവര്‍ നടത്തുന്ന പരിപാടികളില്‍ കുറച്ചു കാലം മുഖം കാണിച്ചു അവരുടെ പ്രീതി സമ്പാദിച്ചു കാര്യലാഭാത്ത്തിനു വേണ്ടി ശ്രമിക്കുകയും ബി.ജെ.പി.ക്കാരനെ കാണുമ്പോള്‍ അവരുടെ ആളായി അവരുടെ പരിപാടികളില്‍ പങ്കെടുക്കുകയും സി.പി.എം. കാനെ തെറിപറയുകയും ചെയ്തു അവരുടെ പ്രീതിയും പിടിച്ചു പറ്റുന്ന ചിലര്‍ നമ്മുടെ ഇടയിലുണ്ട്.
ഇത്തരക്കാരുടെ തനി നിറം പുറത്ത് വരുമ്പോള്‍ അവര്ക്കു ണ്ടാകുന്ന അങ്കലാപ്പ് മറച്ചു വെക്കാന്‍ അവര്‍ മറ്റുള്ളവരെ വ്യക്തിഹത്യ നടത്താനും മറ്റും വരെ തയ്യാറാവുകയും ചെയ്യും. നമ്മുടെ നാട്ടില്‍ സി.പി.എം.കാരാണ് ഭൂരിപക്ഷം അപ്പോള്‍ അവിടെ സി.പി.എം. കാരനായി നിന്നില്ലെങ്കില്‍ ജീവിച്ചു പോകാന്‍ കഴിയില്ല പക്ഷ ഞാന്‍ സി.പി.എം. കാരനല്ല അത് നിങ്ങള്ക്ക് അറിയാമല്ലോ എന്ന് വരെ പറയുന്ന ഇത്തരം അഭിനവ ബിസിനസ്സ്കാരന്‍ സി.പി.എം നടത്തുന്ന പരിപാടികളില്‍ മുഖം കാണിച്ചു ഞാന്‍ ഒരു അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാരന്‍ ആണെന്ന് വരുത്തി തീര്ക്കു കയും ചെയ്യും. ഞാന്‍ ഇന്ന പ്രദേശത്തുള്ളവാനാണ് എന്ന് പറയുമ്പോള്‍ തന്നെ കേള്ക്കുന്നയാല്‍ ഓ ഇയാള്‍ പക്ക കമ്മ്യൂണിസ്റ്റ് ആണ് എന്ന് തെറ്റിദ്ധരിക്കുകയും വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുകയും ബഹുമാനം കൊടുക്കുകയും ചെയ്യുന്നു. ആ പ്രദേശത്ത് നിന്നുള്ള യഥാര്ത്ഥം കമ്മ്യൂണിസ്റ്റ്‌കാരായ ആളെ കുറിച്ച് കൊച്ചാക്കി സംസാരിക്കുകയും വ്യക്തി ഹത്യ നടത്തുകയും ചെയ്തു കൊണ്ട് അവരുടെ മുന്നില്‍ ഞാനാണ് യഥാര്ത്ഥയ കമ്മ്യൂണിസ്റ്റ് എന്ന് കാണിക്കുവാന്‍ വരെയുള്ള സാഹസ പ്രവര്ത്തികള്‍ ഇക്കൂട്ടര്‍ ചെയ്യുകയും ചെയ്യും. ഇത്തരക്കാരെയൊക്കെ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.
തരാതരം തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ പാര്ട്ടി നേതാക്കളുടെ ഫോട്ടോകള്‍ സന്ദര്ഭാനുസരണം ഇട്ടു തങ്ങളുടെ പരിപാടി വിജയിപ്പിക്കുക എന്ന അജണ്ടയോടെ മുന്നോട്ടു നീങ്ങുന്ന ഇവര്‍ അരാഷ്ട്രീയവാദികലായിരിക്കെ തന്നെ പാര്ട്ടി മുഖത്തിന്റെ പൊയ്മുഖം സ്വയം എടുത്തണിയുകയും അഴിച്ചു വെക്കുകയും ചെയ്യും. ഇത്തരക്കാരെ ഇന്ന് പല പ്രദേശങ്ങളിലും കാണാന്‍ കഴിയും. ഇവര്‍ നല്കുന്ന ജീവകാരുണ്യ സഹായങ്ങള്‍ ഇല്ലാതാവേണ്ട എന്ന് കരുതി ഇവരോട് സഹകരിക്കുന്ന പ്രാദേശിക നേതൃത്വങ്ങളെയും നമുക്ക് കാണാന്‍ കഴിയും.
ചിലരെ കാണാം വളരെ പെട്ടെന്നായിരിക്കും ജനങ്ങളുടെ ഇടയിലേക്ക് കയറി വരിക, അവര്‍ ഒന്നുകില്‍ പ്രസംഗത്തിലൂടെ, അല്ലെങ്കില്‍ മറ്റു പ്രവര്ത്തികളിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി അമിതാവേശം കാണിച്ചു പാര്ട്ടിയില്‍ വളരെ പെട്ടെന്ന് ഉന്നതങ്ങളിലെത്തും. എന്നാല്‍ അതെ പോലെ തന്നെ തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിച്ചില്ലെങ്കില്‍ പാര്ട്ടി യില്‍ നിന്ന് പുറത്ത് പോകുകയും ചെയ്യും. അത് കൊണ്ട് തന്നെ അബ്ദുല്ലകുട്ടിമാരും, സിന്ധു ജോയിയും, മനോജുമാരും ഇനിയുമുണ്ടാകും. അങ്ങിനെ ഇല്ലാതിരിക്കണമെങ്കില്‍, അല്ലെങ്കില്‍ അത്തരക്കാരുടെ എണ്ണം ഇനിയും കുറക്കണമെങ്കില്‍ വളരെ ശക്തമായ പ്രവര്ത്തനം നമ്മള്‍ കാഴ്ചവെക്കെണ്ടിയിരിക്കുന്നു. ഓരോ സഖാവിനെയും ആശയപരമായ ആയുധമണിയിക്കണം. ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് ആക്കി മാറ്റിയെടുക്കണം. അത് നിരന്തരമായ പ്രവര്ത്തനത്തിലൂടെയെ സാധിക്കുകയുള്ളൂ.
തങ്ങളുടെ ഘടകത്തിലുള്ള പാര്ട്ടി മെമ്പര്മാര്‍, അനുഭാവികള്‍ അല്ലാത്തവര്‍ ഇവരെയൊക്കെ വസ്തു നിഷ്ഠമായി തിരിച്ചറിഞ്ഞു കൊണ്ട് തന്നെ അവര്ക്ക് വേണ്ടുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എല്ലാ മേഖലയിലും നല്കി കൊണ്ട് മാത്രമേ ഇത്തരം കള്ള നാണയങ്ങളെ അകറ്റി നിര്ത്താ നും അവരുടെ ദുസ്വാധീനത്തില്‍ നിന്ന് മറ്റുള്ളവരെക്കൂടി മോചിപ്പിക്കാനും കഴിയൂ. അങ്ങിനെയുള്ള ഒരു അവസ്ഥ വരുമ്പോഴേ നമ്മള്‍ തിരെഞ്ഞെടുപ്പ് സമയത്ത് കൊടുക്കുന്ന നമ്മുടെ വോട്ടുകളുടെ കണക്കുകള്‍ തെറ്റാതിരിക്കുകയുള്ളൂ. ഇല്ലെങ്കില്‍ ആട്ടിന്‍ തോലിട്ട ചെന്നായക്കളെ നമ്മള്‍ ആടിന്റെ കൂട്ടത്തില്‍ പെടുത്തുന്ന സമ്പ്രദായം തുടരുകയും നമ്മുടെ കണക്കുകള്‍ തെറ്റികൊണ്ടിരിക്കുകയും ചെയ്യും. ചെന്നായ്ക്കളെ ചെന്നായ്ക്കളായും ആട്ടിന്‍ കൂട്ടങ്ങളെ ആട്ടിന്‍ കൂട്ടാങ്ങളായും നമുക്ക് തിരിച്ചറിയാന്‍ കഴിയണം. കഴിയും.

ennal thaangal communist manifestoyude malayaala pathipp ,onnu postu cheytholoooo
മറുപടിഇല്ലാതാക്കൂupakaaramaagatte..
pdf ലഭ്യമാണ് ,download ചെയ്യൂ.
ഇല്ലാതാക്കൂ