കടപ്പാട്: അനില്കുമാര്‍ എ.വി.
സംഗ്രഹം : അജിത് പി.പി. ഷാര്ജ
മുന്കാലങ്ങളില്‍ ഭരണം നടത്താന്‍ ഒരു സര്ക്കാരിന് വേണ്ടിയിരുന്നത് പോലീസ്, പട്ടാളം, കോടതി എന്നിവ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അവര്ക്ക് ഇതിനു പുറമേ മാധ്യമങ്ങള്‍ കൂടി അനിവാര്യമാണ്. മുന്കാലങ്ങളില്‍ കപ്പലും കൊടിയടയാളവുമായി കടന്നു വന്നിരുന്നിടത്ത് ഇന്ന് മാധ്യമങ്ങള്‍ വഴിയാണ് അവര്‍ കടന്നു വ

രുന്നത്.
മുതലാളിത്തം അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇന്ന് ബലപ്രയോഗത്തിലൂടെയല്ല മറിച്ച് സമ്മതത്തിലൂടെയാണ്. ആ സമ്മതം ഉണ്ടാക്കിയെടുക്കലാണ് മാധ്യമങ്ങളുടെ ധര്മ്മം. ഒരു മുതലാളി ഒരു വലിയ ഫാക്ടറി തുടങ്ങിയാല്‍ അയാള്ക്ക് അതില്‍ നിന്ന് കിട്ടുന്നത് സാമ്പത്തിക ലാഭം മാത്രമാണ് എന്നാല്‍ അയാള്‍ ഒരു പത്രം തുടങ്ങിയാല്‍ അയാള്ക്ക കിട്ടുന്നത് സാമ്പത്തിക ലാഭത്തോടോപ്പം തന്നെ ലാഭത്തെ ന്യായീകരിക്കുന്ന ആശയവുമാണ്.
സാധാരണ നമ്മള്‍ ഒക്കെ ചിന്തിക്കുന്നത് നിഘണ്ടുവില്‍ രാഷ്ട്രീയം ഉണ്ടാകില്ല എന്നാണു. കാരണം അത് വാക്കുകളുടെ അര്ത്ഥം കൊടുക്കുന്ന പുസ്തകമല്ലേ? എന്നാല്‍ വാക്കുകളുടെ രാഷ്ട്രീയം നിഘണ്ടുവിലൂടെ മുതലാളിത്തം അവതരിപ്പിക്കുന്നത് എങ്ങിനെയെന്ന് നോക്കൂ. ഏറ്റവും അവസാനമായിറങ്ങിയ എന്സൈക്ലോപീഡിയ ഒഫ് ബ്രിട്ടാനിക്കയില്‍ കൊക്കോകോളക്കുള്ള അര്ത്ഥം കൊടുത്തിരിക്കുന്നത് “ആരോഗ്യദായകമായ പാനീയം” എന്നാണു. കമ്മ്യൂണിസ്റ്റ് എന്ന പദത്തിനു യാഥാസ്ഥിതികന് എന്നും പുരോഗമനവാദി എന്നുള്ളതിന് കമ്പോളവക്താക്കള്‍ എന്നും അപ്പോള്‍ നിഘണ്ടുവിനു പോലും ഇന്ന് രാഷ്ട്രീയം ഉണ്ട്.
ഫേസ്ബുക്ക് ഇന്ന് മുസ്ലിം വര്ഗീയ വാദികളുടെയും ഹിന്ദു വര്ഗീ്യ വാദികളുടെയും പറുദീസയാണ്. അവര്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇതിനെ ഉപയോഗിക്കുന്നു. എണ്പതുകളില്‍ നമ്മുടെ നാട്ടിന്പുറത്തെ ചുമരുകളില്‍ നല്ല പച്ച മഷിയില്‍ “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന് എഴുതിയിരുന്നു എന്നാല്‍ ഉടന്‍ തന്നെ നല്ല കാവി കളറില്‍ അതിനു ബദലായി “ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ” എന്ന മറു ചുമരെഴുത്തും വന്നു. അന്ന് വര്ഗീയത ചുമരുകളിലൂടെയാണ് നമ്മള്‍ കണ്ടിരുന്നതെന്കില്‍, ഏറ്റുമുട്ടിയിരുന്നതെന്കില്‍ ഇന്നത് മനുഷ്യ മനസ്സുകളിലൂടെ വന്‍ തോതില്‍ പ്രചരിപ്പിക്കുകയാണ്. ഫേസ്‌ബുക്കിലെ ഇത്തരം ഗ്രൂപ്പുകള്‍ നോക്കിയാല്‍ ഇക്കാര്യം നിങ്ങള്ക്ക് ബോധ്യപ്പെടും.
വര്ഗസമരം വികൃതമാക്കപ്പെട്ട രൂപമാണ് വര്ഗീയത. കമ്മ്യൂണിസ്റ്റ്കാര്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പറയുമ്പോള്‍ വര്ഗീയ വാദികള്‍ മതങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ പറഞ്ഞു ജനങ്ങളെ വര്ഗീയവല്ക്കരിക്കുന്നു. മുതലാളിത്തം വര്ഗീയവാദികളെ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നു.
എന്നാല്‍ മറ്റൊരു തമാശ കപ്പലണ്ടി വില്ക്കുന്നവന്‍ തൊട്ടു കപ്പല്‍ വില്ക്കുന്ന എല്ലാ ജാതിയിലും മതത്തിലും പെട്ട മുതലാളിമാര്ക്ക് വരെ ഒരൊറ്റ സംഘടനയും അവരുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന വിത്യസ്ത മതക്കാരായ ആള്ക്കാര്ക്ക് ഉദാഹരണം നാരായണന്‍ ബി.എം.എസ്. ഖാദര്‍ എസ്. ടി.യു. കുഞ്ഞിരാമന്‍ ഐ.എന്‍.ടി.യു.സി. എന്നിങ്ങനെ വിത്യസ്ത ജാതി മത രാഷ്ട്രീയ സംഘടനകളിലായി തമ്മില്‍ തല്ലുന്നു. ജാതിയും മതവും ഒക്കെ തൊഴിലാളികള്ക്ക് മതി. അവര്‍ അതിന്റെ പേരില്‍ ഭിന്ന ചേരിയില്‍ നിന്ന് തമ്മിലടിക്കുക. എന്നാല്‍ ഇതിലെല്ലാം പെട്ട മുതലാളിമാര്‍ ഒറ്റക്കെട്ടായി നില്ക്കുന്ന കാഴ്ച കാണാം.
വസ്തുതകളല്ല, കൃത്രിമമായ ആത്മീയതയുടെ പ്രചരണം ആണ് ഇപ്പോള്‍ നടക്കുന്നത് ബാബറിമസ്ജിദ് തകര്ത്തയിടത്ത് രാമന്റെ ജന്മസ്ഥലമാണ് എന്നുള്ളത് വിശ്വാസമാണ്. വസ്തുതയല്ല ഇത് പോലെയാണ് യേശു പത്തനം തിട്ടയിലാണ് ജനിച്ചതെന്ന് പറഞ്ഞാലോ, നബി ചാവക്കാട്ട് ആണ് ജനിച്ചതെന്ന് പറഞ്ഞാലോ ഉണ്ടാകുന്നത്. അതൊക്കെ വിശ്വാസമാണ് വസ്തുതയല്ല. വസ്തുതയും വിശ്വാസവും രണ്ടും രണ്ടാണ്. നീങ്ങളെ കൃത്രിമമായ വിശ്വാസത്തിന്റെ പിറകെ പോകാന്‍ നിര്ബിന്ധിക്കുകയാണ് ആധുനിക മുതലാളിത്തം. വിശ്വാസം അതല്ലേ എല്ലാം എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ നമുക്ക് പറയാന്‍ കഴിയണം.
നവ മാധ്യമങ്ങളിലൂടെ ഉദാഹരണം ഫേസ്ബുക്കിലൂടെ നിങ്ങള്‍ ഏറ്റെടുത്തു പ്രവാസ യാത്രാ ദുരിതം ഒരു വലിയ വാര്ത്തയായി മാറിയത് ഈ അടുത്ത കാലത്താണ്. അത് കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറി. ഇത് പോലെ പല പ്രശ്നങ്ങളിലും നിങ്ങള്ക്ക് ഇടപെടാന്‍ കഴിയും. ആയിരം പ്രസംഗങ്ങളെക്കാള്‍ ശക്തമായ കാര്ട്ടൂണുകളും പോസ്റ്ററുകളും ലേഖനങ്ങളും ആണ് നിരന്തരം ഇപ്പോള്‍ ഫേസ്ബുക്കിലൂടെ വരുന്നത്. അത് നിങ്ങളിലും കേരള രാഷ്ട്രീയത്തിലും വലിയ സ്വാധീനമാണ് ചെലുത്തികൊണ്ടിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ