2012, നവംബർ 21, ബുധനാഴ്‌ച

പ്രവാസ യാത്ര ഒരു പ്രയാസ യാത്ര

ഇന്നലെ ഗല്ഫ് പ്രവാസികളുടെ യാത്രാ പ്രശ്നങ്ങളെക്കുറിച്ച് ഒരു സെമിനാര്‍ ദുബായ്‌ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ മലയാളം കമ്മ്യൂണിക്കേഷന്സ് സംഘടിപ്പിക്കുകയും വളരെ ഗൌരവമായി അതിനെക്കുറിച്ച് ചര്ച്ച് ചെയ്യുകയും ചെയ്തിരുന്നു. അതേക്കുറിച്ച് ഒരവലോകനം.

അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നലെ മോശം കാലാവസ്ഥ കാരണം കൊച്ചിയില്‍ ഇറങ്ങേണ്ടതിനു പകരം തിരുവന്തപുരത്ത് ഇറക്കുകയും അര മണിക്കൂറിനുള്ളില്‍ കാലാവസ്ഥ ശരിയായ ഉടന്‍ തിരിച്ചു കൊച്ചിയിലേക്ക്‌
 പോകുമെന്ന്‌ അറിയിച്ച ശേഷം പെട്ടന്ന് യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ പറയുകയും നിങ്ങള്‍ സ്വന്തം ചിലവില്‍ കൊച്ചിയിലേക്ക്‌ പോകണമെന്ന് അറിയിക്കുകയുമായിരുന്നു. അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായ ഈ പ്രകോപനപരമായ നടപടിയില്‍ യാത്രക്കാര്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും തങ്ങള്‍ കൊച്ചിയിലല്ലാതെ തിരുവന്തപുരത്ത്‌ ഇറങ്ങില്ലെന്നു ഉറപ്പിച്ചു പറയുകയും ചെയ്തപ്പോള്‍ മുംബൈക്കാരിയായ പൈലറ്റ്‌ രൂപാളി വാംഗ് മോര്‍ തന്റെയ ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന് പറഞ്ഞു വിമാനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ വേറെ പൈലറ്റ്‌ വന്നിട്ട് ഇറങ്ങിയാല്‍ മതി എന്ന് യാത്രക്കാരും പറഞ്ഞു. ഈ അവസരത്തില്‍ വിമാനം ഹൈജാക്ക് ചെയ്യാന്‍ പോകുന്നു ചിലര്‍ എന്ന തെറ്റായ സന്ദേശം പൈലറ്റ്‌ പോലീസിനു നല്കുങകയും അവര്‍ വന്നു യാത്രക്കാരെ ചോദ്യം ചെയ്യുകയും ഏറ്റവും മുന്നില്‍ ഉണ്ടായിരുന്ന ആറു പേര്ക്കെ തിരെ നടപടി സ്വീകരിക്കാന്‍ വേണ്ടി അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. വെള്ളവും എ.സി.യും നിര്ത്തലാക്കി യാത്രക്കാരെ ഇതിനിടയില്‍ അവര്‍ പീഡിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ഉച്ചക്ക് രണ്ടു മണിയോടു കൂടിയാണ് വിമാനം കൊച്ചിയിലേക്ക്‌ പുറപ്പെട്ടത്‌. കൊച്ചിയിലെത്തിയ ഉടനെ യാത്രക്കാരെ പോലീസ്‌ വീണ്ടും ചോദ്യം ചെയ്യുകയും വിട്ടയക്കുകയുമായിരുന്നു.

ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍, ഇത്തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എയര്‍ ഇന്ത്യയില്‍ നിന്ന് ദുരനുഭവം ഏറ്റു വാങ്ങാത്ത ഗല്ഫ് പ്രവാസികള്‍ ഉണ്ടാകില്ല. എയിര്പോര്ട്ടില്‍ എത്തുന്ന ചിലര്ക്ക്ത വിമാനം തന്നെ ക്യാന്സല്‍ ചെയ്ത വാര്ത്തകയും പിറ്റേ ദിവസത്തേക്ക് മാറ്റി വെച്ച വാര്‍ത്തയും ക്കെയായിരിക്കും കേള്ക്കേണ്ടി വരിക. സീസണ്‍ സമയത്ത്‌ മാസങ്ങള്ക്ക് ‌ മുന്നേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തവരോട് പോലും അവസാന നിമിഷം വിമാനം റദ്ദാക്കി ബദല്‍ സംവിധാനം ഏര്പ്പെ ടുത്താതെ യഥാസമയം ടിക്കറ്റ്‌ തുക പോലും തിരിച്ചു കൊടുക്കാതെ ഉയര്ന്നവ യാത്രാക്കൂലി നല്കിത അവരെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ നിര്ബ്ദ്ധരാക്കുന്ന അവസ്ഥ ഈയ്യടുത്ത കാലത്ത്‌ വര്ദ്ധി ച്ചു വരികയാണ്.

ഇത്തരം ഒരു സാഹചര്യത്തിലാണ് നിരവധി അനവധി തവണ ചര്ച്ചാ വിഷയമായ പ്രശ്നമായിട്ടും വീണ്ടും മലയാളം കമ്മ്യൂണിക്കേഷന്സ് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ഗല്ഫ് ഫോക്കസിന്റെ 250 ആം എപ്പിസോഡ് ആഘോഷിക്കുന്ന വേളയില്‍ ഗല്ഫ് പ്രവാസികളുടെ യാത്രാ പ്രശ്നങ്ങളെക്കുറിച്ച് ഒരു സെമിനാര്‍ ദുബായ്‌ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ സംഘടിപ്പിച്ചത്. അതില്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചത്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. തുടര്ന്നു പദ്മശ്രീ എം.എ. യൂസഫലിയും എയര്‍ ഇന്ത്യുടെ മുന്‍ സി.എം.ഡി.യായ വി.തുളസിദാസ് എന്നിവരും മറ്റു വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും സംസാരിക്കുകയുണ്ടായി.

രാജ്യത്തിന് വിദേശ നാണയം നെടികൊടുക്കുന്ന പ്രവാസി മലയാളികള്ക്ക് കേന്ദ്ര സര്ക്കാരില്‍ നിന്ന് കിട്ടേണ്ട ന്യായമായ പ്രോത്സാഹനം പോയിട്ട് അര്ഹദമായ പരിഗണന പോലും ലഭിക്കുന്നില്ല എന്ന് സഖാവ് പിണറായി ചൂണ്ടി കാണിക്കുകയുണ്ടായി. അതെ സമയം കയറ്റുമതിയില്‍ ഏര്പ്പെട്ടിരിക്കുന്ന വ്യവസായ പ്രമുഖന്‍മാര്‍ക്ക് ഇതിന്റെ പേരില്‍ നല്കു ന്ന നികുതിയിളവുകളും മറ്റു സൌകര്യങ്ങളും അദ്ദേഹം കണക്കുകള്‍ സഹിതം ഉദാഹരിക്കുകയുണ്ടായി. രാജ്യത്തിനു വിദേശ നാണയം നേടിത്തരുന്നു എന്നതിന്റെ പേരില്‍ മാത്രം കൊടുക്കുന്ന ഈ സൌജന്യങ്ങളും പ്രോത്സാഹനങ്ങളും വ്യവസായ പ്രമുഖന്മാരില്‍ മാത്രം ഒതുങ്ങുന്നു. അത് പ്രവാസികള്ക്ക്ു‌ ലഭിക്കുന്നില്ല. കയറ്റുമതിയില്‍ ഏര്പ്പെവട്ടിരിക്കുന്ന ഇവരേക്കാളുമോ ഇവരോടോപ്പമോ വിദേശ നാണയം നേടി കൊടുക്കുന്ന പ്രവാസികള്‍ ഇത്തരം പ്രോത്സാഹനത്തിനും സൌജന്യത്തിനും അര്ഹിരല്ലേ? ഒരു ഭാഗത്ത്‌ കയറ്റുമതിയിലൂടെ വിദേശ നാണയം നേടുമ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ ഇറക്കുമതി നടത്തി വിദേശ നാണയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് നാം കണ്ടില്ലെന്നു നടിച്ചു കൂടാ. അപ്പോഴും പ്രവാസികള്‍ നേടിത്തരുന്ന വിദേശ നാണ്യത്തിനു വില കല്പ്പിക്കാന്‍ സര്ക്കാര്‍ ശ്രമിക്കുന്നില്ല, അവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല അവരുടെ മേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന തുകക്ക് ഈയ്യിടെയാണ് പന്ത്രണ്ടര ശതമാനം സേവന നികുതി ഏര്പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്ന്നു വന്നതിന്റെ പേരില്‍ പ്രത്യേകം സര്ക്കു ലര്‍ ഇറക്കി അങ്ങിനെ ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്ക്കാരിന് വ്യക്തമാക്കേണ്ടി വന്നത്. ഇത് പോലെ എയര്പോര്ട്ടി ല്‍ യൂസേര്സ് ഫീ തുടങ്ങി പല മേഖലയിലും പ്രാവസിയെ കൊള്ളയടിക്കാന്‍ കൂട്ട് നില്ക്കുികയാണ് സര്ക്കാര്‍ ചെയ്യുന്നത്.


പ്രവാസികളുടെ യാത്രാ പ്രശ്നം അത് ഇന്ത്യയിലായാലും ഇന്ത്യക്ക്‌ വെളിയിലായാലും അത് തീവണ്ടിയായാലും വിമാനമായാലും ആവശ്യത്തിന് ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ട്. എന്നാല്‍ യാത്രാപ്രശ്നം ഉയര്ന്നുര വരുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ചര്ച് ചെയ്യപ്പെടുന്നത് എപ്പോഴും ഗല്ഫ് പ്രവാസികളെക്കുറിച്ചുള്ളതായിരിക്കും, കാരണം ഏറ്റവും കൂടുതല്‍ ഇക്കാര്യത്തില്‍ പീഡിപ്പിക്കപ്പെടുന്നത് അവരാണ്. അമേരിക്കയിലോ യൂറോപ്പിലോ, ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലോ കുടിയേറിയ പ്രവാസികള്‍ കൂടുതലും അവിടെ തന്നെ സ്ഥിരതാമസമാക്കുന്നവരാണ്. എന്നാല്‍ ഗല്ഫ് പ്രവാസികള്‍ എന്ന് പറയുമ്പോള്‍ അവര്‍ എപ്പോഴും നാടുമായി നിരന്തരം ബന്ധപ്പെടുന്നവരും ഗള്ഫില്‍ സ്ഥിരതാമസക്കാരല്ലാത്തവരുമാണ്. കുടിയേറ്റത്തിന്റെ കണക്ക്‌ എടുത്താല്‍ പ്രവാസികളില്‍ എഴുപത്തഞ്ചു ശതമാനത്തോളം ഗള്ഫി ല്‍ മാത്രം വരും. അതില്‍ തന്നെ ഭൂരിഭാഗവും മലയാളികളും. താഴ്ന്ന വരുമാനക്കാരാണ് ഏറ്റവും കൂടുതല്‍.


1970 മുതലാണ്‌ ഗള്ഫിലേക്ക് കുടിയേറ്റത്തിന്റെ ഒഴുക്ക് തുടങ്ങിയത്‌ അത് എണ്പതുകളിലും തൊണ്ണൂറുകളിലും ശക്തി പ്രാപിച്ചു. തങ്ങള്ക്കു കിട്ടുന്ന പണം എത്ര തുച്ഛമായതായാലും കൃത്യമായി നാട്ടിലേക്ക്‌ അയക്കുന്ന പ്രവാസികളാണ് ഗല്ഫ് മലയാളികള്‍. നാട്ടില്‍ തൊഴിലില്ലായ്മയെ ഒരു പരിധി വരെ പിടിച്ചു നിര്ത്താ നും വികസനങ്ങള്‍ കൊണ്ട് വരാനും അത് പോലെ മറ്റു പല മേഖലയിലും കാരുണ്യ പ്രവര്ത്തനങ്ങളിലായാലും വലിയ സഹായമാണ് ഇത് കൊണ്ടുണ്ടായത്. നാട്ടില്‍ വര്ദ്ധി്ച്ചു വരുന്ന വിലക്കയറ്റം ഗല്ഫ് പ്രവാസിയെയും ബാധിക്കുന്നു. അവന്റെ മാസ വരുമാനം വര്ദ്ധിക്കുന്നില്ല എന്നാല്‍ കുടുംബ ബജറ്റ്‌ താളം തെറ്റുകയും ചെയ്യുന്നു. വര്ഷദത്തിലോ രണ്ടു വര്ഷാത്തിലോ ഒരിക്കല്‍ നാട്ടില്‍ പോവാന്‍ തയ്യാറാകുന്ന പ്രവാസിക്ക് ആവശ്യത്തിന് യാത്രാ സൗകര്യം ഇല്ലാത്ത അവസ്ഥ ഉള്ളതിനാല്‍ ഉയര്ന്ന നിരക്ക് നല്കണം. അങ്ങിനെ നല്കി യാല്‍ തന്നെ സീറ്റ്‌ കിട്ടാനില്ല അങ്ങിനെ കിട്ടിയാല്‍ തന്നെ ആ വിമാനം കൃത്യ ദിവസം പുറപ്പെടുമെന്ന് ഒരു ഉറപ്പുമില്ല. തനിക്ക് ഇറങ്ങേണ്ട എയര്പോര്ട്ടി ല്‍ തന്നെ ഇറക്കുമെന്ന് ഒരു ഉറപ്പുമില്ല. മാന്യമായ പെരുമാറ്റം അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഒരിക്കലും ലഭിക്കുന്നില്ല. ഇത്തരം നിരവധി പ്രശ്നങ്ങള്‍ ഉള്ളത് കാരണം ഇന്ന് എയര്‍ ഇന്ത്യുയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

യഥാര്ത്ഥ ത്തില്‍ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള വിമാന സര്‍വ്വീസ്‌ എയര്‍ ഇന്ത്യ ഗള്ഫി ലേക്ക് നടത്തുന്നില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നീ എയിര്പോര്ട്ടു കളില്‍ നിന്നാണ് പ്രവാസി മലയാളികള്‍ യാത്ര ചെയ്യുന്നത്. പ്രതിവാരം 354 വിമാനങ്ങളാണ് ഇതിലൂടെ പറക്കുന്നത് എയര്‍ ഇന്ത്യയുടേതടക്കം. എന്നാല്‍ എയര്‍ ഇന്ത്യ തങ്ങളുടെ ഇതില്‍ തന്നെയുള്ള നിരവധി വിമാനങ്ങള്‍ ഇടക്കിടെ റദ്ദാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഗല്ഫ് രാജ്യങ്ങളില്‍ നിന്ന് സര്‍വീസ്‌ നടത്തുന്ന വിമാനങ്ങളെയും ഇന്ത്യയില്‍ നിന്ന് തന്നെയുള്ള മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചില്ലെന്കിലും ഉള്ള സര്‍വീസുകള്‍ നിര്ത്തലാക്കാതെ കൃത്യമായി നടത്തുകയാണെങ്കില്‍ തന്നെ അത് പ്രവാസികള്ക്ക് വലിയ ഒരനുഗ്രഹമാവുമായിരുന്നു. നിര്ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള അര ഡസന്‍ മന്ത്രിമാരും ഭൂരിപക്ഷം എം.പി.മാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്നുള്ളതാണ് വസ്തുത. കേരളത്തില്‍ നിന്ന് തന്നെയുള്ള ഭരണകക്ഷിയുടെ പ്രവാസകാര്യ വകുപ്പ്‌ മന്ത്രി കൂടി ഉണ്ടായിട്ടു പോലും പ്രവാസിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന ദുഖകരമായ വസ്തുതയും ഇതിന്റെ കൂടെ നോക്കി കാണേണ്ടതാണ്.

1970 കളുടെ തുടക്കത്തില്‍ ഗള്ഫി ലേക്ക് പ്രവാസികള്‍ വന്നിരുന്നത് ഉരുവിലും കപ്പലിലും ഒക്കെ ആയിരുന്നു. “ഗഫൂര്ക്ക ” എന്ന കഥാപാത്രത്തെ മലയാളി നെഞ്ചേറ്റിയ അനുഭവം ഓര്ക്കു്ക. യഥാര്ത്ഥ ത്തില്‍ 1960 കളുടെ അവസാന കാലം മുതലേ ഗള്ഫി്ലേക്ക് പ്രവാസികളുടെ കുടിയേറ്റം ആരംഭിച്ചിരുന്നു. ആദ്യകാലത്ത്‌ പ്രവാസി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് മുംബൈ എയര്പോര്ട്ട് ആയിരുന്നു. അവിടുത്തെ ജീവനക്കാരും ടാക്സിക്കാരും എന്തിനധികം തൂപ്പുകാര്‍ പോലും മലയാളിക്ക്‌ തിക്താനുഭവങ്ങള്‍ മാത്രമേ നല്കിനയിട്ടുള്ളൂ. അവിടെ നിന്ന് പിന്നീട് ബസ്സിലും തീവണ്ടിയിലുമായി നാട്ടിലേക്ക്‌ ഒരു ദുരിത യാത്ര. അങ്ങിനെയായിരുന്നു ആദ്യകാല ഗല്ഫ് പ്രവാസികള്‍ തങ്ങളുടെ യാത്ര തുടങ്ങിയത്‌.

അങ്ങിനെയിരിക്കുമ്പോഴാണ് ആദ്യമായി തിരുവന്തപുരം വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യയുടെ വിമാനം അനുവദിക്കുന്നത്. ബോയിംഗ് 707 വിമാനം. തുടര്ന്നാ ണ് കൊച്ചി എയര്പോ.ര്ട്ട് ‌, കോഴിക്കോട് എയര്പോ്ര്ട്ട് എന്നിവ വന്നതും അവിടെ നിന്ന് കൂടി ഗള്ഫിലേക്ക് വിമാന സര്‍വീസ്‌ തുടങ്ങിയതും. ഒപ്പം മംഗലാപുരം എയര്പോര്ട്ട് കൂടി മലയാളികള്ക്ക് അനുഗ്രഹമായി. എയര്‍ ഇന്ത്യക്ക് പുറമേ തിരുവനന്തപുരം എയിര്പോര്ട്ടി ല്‍ ശ്രീലങ്കന്‍ എയിര്‍വെയ്സും അത് പോലെ മറ്റ് എയര്പോര്ട്ടു കളില്‍ നിന്നുമായി ഗല്ഫ് വിമാന സര്‍വീസുകളും സ്വകാര്യ വിമാന കമ്പനികളും യാത്ര തുടങ്ങി. മൊത്തം ഇപ്പോള്‍ പ്രതിവാരം 354 വിമാന സര്‍വീസുകള്‍ കേരളത്തിലെ മൂന്നു വിമാനത്താവലങ്ങളില്‍ നിന്ന് മാത്രമുണ്ട്. കൂടാതെ മംഗലാപുരത്ത് നിന്ന് 12 സര്‍വീസും. ഇതില്‍ എയര്‍ ഇന്തയുടെ ഒഴികെ മറ്റു വിമാനങ്ങള്‍ എല്ലാം ഇപ്പോള്‍ കൃത്യമായി ഓടുകയും ലാഭം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത്തിഹാദ്‌, എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നിവ ഉദാഹരണങ്ങള്‍. ഇത് കൂടാതെ ഖത്തര്‍ എയര്‍വേയ്സ് തുടങ്ങി മറ്റു വിമാനങ്ങളും. ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളായ ജറ്റ്‌ എയര്‍വേയ്സ് , ഇന്ഡിഗോ, സ്പൈസ് ജെറ്റ്‌ എന്നിവയും വിജയകരമായി സര്‍വീസ് നടത്തുന്നുണ്ട്.

പ്രവാസികളുടെ നിരവധി ജീവല്‍ പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് യാത്രാ പ്രശ്നമെന്നു എം.എ. യൂസഫലി പറഞ്ഞു. കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്ക്ക് സമയത്തിനു നാട്ടില്‍ പോകാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും വിഷാദ രോഗങ്ങളും ഒക്കെ ഗുരുതരമായ പ്രശ്നങ്ങള്‍ തന്നെയാണ്. കുടുംബത്തെയും ഉറ്റവരെയും വിട്ടു അന്യ നാട്ടില്‍ നില്ക്കു ന്ന ആളുകളുടെ മാനസികാവസ്ഥ തനിക്ക് നന്നായി അറിയാമെന്നും ലുലു എന്ന വ്യവസായ സംരഭത്തിന്റെ ഉടമ കൂടിയായ യൂസഫലി വ്യകതമാക്കി. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്ഡില്‍ അംഗമായിട്ടും പ്രവാസികള്ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തുറന്നു പറഞ്ഞ അദ്ദേഹം തന്റെ പരാജയം സമ്മതിച്ചു ആ സ്ഥാനം രാജിവെച്ചു വന്ന കഥയും പ്രവാസികളുമായി പങ്കിട്ടു. പൂര്ണ്ണരമായും വമ്പന്മാരായ ഉത്തരേന്ത്യന്‍ ലോബിയുടെ കയ്യില്‍ അകപ്പെട്ട ഈ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതികരിക്കാന്‍ വയ്യാത്ത അവസ്ഥയും പ്രതികരിച്ചിട്ടും ഫലമില്ല എന്ന യാഥാര്ത്ഥ്യവും തുറന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം അതിന്റെ പടികളിറങ്ങിയത്. എയര്‍ കേരള എന്ന സ്വപനം യാഥാര്ത്ഥ്യ മാക്കാന്‍ ഉത്സാഹം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം എയര്‍ കേരള തുടങ്ങുന്നത് കേരള സര്ക്കാരിന്റെ കീഴിലാണെന്നും അതിന്റെ ഭാവി എന്തായിരിക്കും എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കേവലം ഒരു റോഡ്‌ ട്രാന്സ്പോ്ര്ട്ട് ആയ കെ.എസ്. ആര്‍.ടി.സി. ലാഭകരമായി നടത്താന്‍ കഴിയാത്ത കേരള സര്ക്കാരിന് എങ്ങിനെ എയര്‍ ട്രാന്സ്പോര്ട്ട്റ ആയ എയര്‍ കേരള വിജയകരമായി നടത്താന്‍ കഴിയും എന്ന് അദ്ദേഹം തനിക്കുള്ള ആശങ്ക പങ്കുവെച്ചു.

2003 ല്‍ എയര്‍ ഇന്ത്യയുടെ ചെയര്മാ്നും മാനേജിംഗ് ഡയരക്ടരുമായ ശ്രീ വി തുളസി ദാസാണ് ആദ്യമായി ചെലവ് കുറഞ്ഞ വിമാന സര്‍വീസ്‌ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. ഇന്ത്യയില്‍ ഇത് ഒരു പുതിയ ആശയമായിരുന്നുവെങ്കിലും അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ ഇത് മുന്നേ നിലവിലുണ്ടായിരുന്നു. എന്നാല്‍ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഫ്ലെറ്റ്കള്‍ ഇപ്പോഴും നഷ്ടത്തിലാണ് ഓടികൊണ്ടിരിക്കുന്നത്. ഈ നഷ്ടം എയര്‍ ഇന്ത്യ നികത്തുന്നത് ഗല്ഫ് യാത്രക്കാരില്‍ നിന്നാണ്. ഗല്ഫ് യാത്രക്കാരില്‍ ഭൂരിപക്ഷവും മലയാളികള് ആണ് താനും. എല്ലാ വര്ഷവും എയര്‍ ഇന്ത്യ ഈ രൂപത്തിലാണ് തങ്ങളുടെ ഭീമമായ നഷ്ടം നികത്തി കൊണ്ടിരിക്കുന്നത്. എന്നിട്ടും അത് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തുകയാണ്. നാല് മണിക്കൂര്‍ വീതം യാത്രയുള്ള കേരളത്തിലേക്കും മുംബൈയിലെക്കുമുള്ള എയര്‍ ഇന്ത്യയുടെ യാത്ര നിരക്കിലെ അന്തരം പരിശോധിച്ചാല്‍ ഈ വിവേചനം വ്യക്തമായി നിങ്ങള്ക്ക് ബോധ്യപ്പെടും. അവിടെ എയര്‍ ഇന്ത്യ തങ്ങളുടെ ചിറ്റമ്മ നയമാണ് മലയാളികളോട് സ്വീകരിക്കുന്നത്. ഇത് പോലെ തന്നെയാണ് അമേരിക്കയിലേക്ക്‌ അവര്‍ എടുക്കുന്ന നിരയ്ക്കും ഗള്ഫികലേക്ക് അവര്‍ എടുക്കുന്ന നിരക്കിലെ വിത്യാസവും. ഇത്രയും കടുത്ത ഒരു നിലപാട് എയര്‍ ഇന്ത്യ സ്വീകരിച്ചിട്ടും അവര്ക്ക് അവരുടെ നഷ്ടം നികത്താന്‍ കഴിയുന്നില്ല എന്നുള്ളത് അവരുടെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്.

ഈ ഒരു സാഹചര്യത്തിലാണ് ഉത്തരേന്ത്യന്‍ ലോബിയുടെ സമ്മര്ദ്ദ്ത്തെ അതിജീവിച്ചു കൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 2005 ഏപ്രിലില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ആരംഭിച്ചത്. ഇത് ഒരു ബജറ്റ്‌ എയര്‍ലൈന്‍ ആയിരുന്നു. പ്രധാനമായും മലയാളികള്ക്ക് ‌ വേണ്ടിയായിരുന്നു ഇത് ആരംഭിച്ചത്‌. ഇതില്‍ എണ്പതിലധികം സീറ്റുകള്‍ ഉണ്ട്. എന്നാല്‍ ലെഗ്ഗെജ് മുപതു കിലോ ആയി നിജപ്പെടുത്തി. നേരത്തെ ബുക്ക്‌ ചെയ്യുന്നവര്ക്ക് ‌ 25 ശതമാനത്തിന്റെ ഇളവും ലഭിച്ചു. ആദ്യത്തെ ഇതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയപ്പോള്‍ ഇത് പ്രവാസികള്ക്ക് സ്വീകാര്യമായി. അത് വിജയകരമായി സര്വ്വീ്സുകള്‍ നടത്തി കമ്പനികള്‍ രണ്ടും രണ്ടാണെങ്കിലും മാനേജ്മെന്റ് രണ്ടും ഒന്നായത് കൊണ്ട് ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം അവരുമായി പങ്കു വെച്ചു. അങ്ങിനെ നല്ല ലാഭത്തില്‍ ഓടികൊണ്ടിരുന്ന ഈ വിമാനങ്ങള്‍ കഴിഞ്ഞ ഒന്ന് രണ്ടു വര്ഷ്ങ്ങള്ക്കുള്ളില്‍ ആണ് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങിയത്‌. വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കേണ്ടി വരിക, സമയം പാലിക്കാതിരിക്കുക, ആവശ്യത്തിന് പൈലറ്റ്‌മാരില്ലാതിരിക്കുക, കൂടാതെ മറ്റു സാമ്പത്തിക പ്രശ്നങ്ങളും മാനേജ്മെന്റ് പ്രശ്നങ്ങളും കൂടി പ്രശ്നങ്ങള്‍ സങ്കീര്ണ്ണ മായി.

ഇതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ആസ്ഥാനം മുംബയില്‍ നിന്ന് കൊച്ചിയിലേക്ക്‌ മാറ്റി. എന്നാല്‍ സ്വന്തമായി കെട്ടിടം ഉണ്ട് എന്നല്ലാതെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ പിന്നെയും കുറെ കഴിഞ്ഞാണ് കൊച്ചിയില്‍ വരാന്‍ തുടങ്ങിയത്‌. ഒപ്പം തിരുവനന്തപുരം എയര്പോര്ട്ട് കേന്ദ്രമാക്കി എഞ്ചിനിയറിംഗ് കേന്ദ്രവും സജ്ജമാക്കി. ഉത്തരേന്ത്യന്‍ ലോബി അന്ന് മുതലേ എയര്‍ ഇന്ത്യ എക്സ്പ്രസിനു എതിരായിരുന്നു. അത് വിജയിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്തിനധികം നമ്മുടെ രാഹുല്ഗാതന്ധിയടക്കം അന്ന് ഇതിനെതിരായിരുന്നു എന്ന് തുളസിദാസ് സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ അവരുടെയൊക്കെ ആഗ്രഹം പോലെ അത് തകരുകയും ചെയ്യുന്നു. അന്നെ അവര്‍ ഇതിനെ മലയാളികളുടെ എയര്‍വേയ്സ് എന്ന് പാര്ലിരമെന്റിലടക്കം കളിയാക്കി വിളിക്കാറുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഫലത്തില്‍ നമുക്ക്‌ എയര്‍ കേരള തന്നെയായിരുന്നു. അതിന്റെ നല്ല രൂപത്തിലുള്ള നടത്തിപ്പിന് വേണ്ടി സമ്മര്ദ്ദംന ചെലുത്തുകയും അത് നന്നാക്കുകയുമാണ് നാം വേണ്ടത്‌.

എയര്‍ ഇന്ത്യ എക്സ്പ്രസ്സിനു ആവശ്യത്തിന് എയര്‍ ക്രാഫ്റ്റുകള്‍ ഉന്ടായിരുന്നീല. അന്ന് അത് വിദേശത്ത് നിന്നടക്കം ലീസിനു എടുത്തായിരുന്നു തുടങ്ങിയിരുന്നത്. അതില്‍ പലതും തിരിച്ചു നല്കി . ഒന്ന് മംഗലാപുരത്ത്‌ കത്തി നശിച്ചു. പുതിയ എയര്ക്രാആഫ്റ്റ് ഒന്നും തന്നെ ഇക്കാലയളവില്‍ വാങ്ങിയതുമില്ല. ഇതിനു പുറമേയായിരുന്നു പൈലറ്റുമാരുടെ ദൌര്ല്ഭ്യം. വിദേശത്ത്‌ നിന്ന് പൈലറ്റുമാരെ ഇറക്കിയായിരുന്നു അന്ന് സര്‍വീസ്‌ ആരംഭിച്ചത്‌. അവരില്‍ പലരും ഇന്ന് എയര്‍ ഇന്ത്യ വിട്ടു പോയി. പുതുതായി ആരെയും സ്വന്തമായി പോസ്റ്റ്‌ ചെയ്തതുമില്ല. ഇത് കൂടാതെ സ്വകാര്യ വിമാനകമ്പനികളുടെ ലാഭത്തിനു വേണ്ടി എക്സ്പ്രസ്സിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ഇടക്കിടെ റദ്ദാക്കുകയും ഒക്കെ ചെയ്തു തുടങ്ങിയതോടെ എക്സ്പ്രസ്സിന്റെയും വിശ്വാസ്യത തകര്ന്നു തുടങ്ങി. ഇങ്ങിനെയൊക്കെയാണെങ്കിലും പ്രവാസികള്ക്ക് മൃതദേഹങ്ങള്‍ സൌജന്യമായി നാട്ടില്‍ കൊണ്ട് പോകാനും മറ്റും ഇന്നും എയര്‍ ഇന്ത്യയും ഇന്ത്യന്‍ എക്സ്പ്രസ്സും തന്നെയാണ് ആശ്രയം.

പൊതുമേഖലയിലുള്ള ഈ സ്ഥാപനത്തെ കെടുകാര്യസ്ഥത കൊണ്ട് തകര്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമത്തില്‍ കേന്ദ്ര സര്ക്കാരും പങ്കാളിയാവുന്നു എന്നുള്ളതാണ് നമ്മെ വല്ലാതെ വിഷമിപ്പിക്കുന്നത്. എയര്‍ കേരള എന്ന പേരില്‍ പുതിയ എയര്‍ലൈന്‍സ് തുടങ്ങിയാല്‍ അതിന്റെ ഗതി ഇതിനെക്കാള്‍ ഭയാനകമായിരിക്കും. എയര്‍ലൈന്‍സ് വ്യവസായം പൊതുവേ ലാഭകരമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അത് കൊണ്ട് തന്നെ കോടീശ്വരനായ ഒരാള്ക്ക് ലക്ഷാധിപതിയാകണമെങ്കില്‍ അയാള്‍ ഒരു എയര്‍ലൈന്‍സ് തുടങ്ങിയാല്‍ മതി അയാള്‍ തനിയെ ലക്ഷാധിപതിയായിത്തീരും എന്ന ഒരു സംസാരം ഉണ്ട്. ഈ ഒരു സാഹചര്യവും യാഥാര്ത്ഥ്യ വും കൂടി കണക്കിലെടുത്ത് വേണം നാം എയര്‍ കേരളയെ നോക്കി കാണാന്‍. ഇതോടൊപ്പം കെ.എസ്. ആര്‍.ടി.സി. നോക്കി നടത്താന്‍ കഴിയാത്ത നമ്മുടെ സര്ക്കാ ര്‍ എയര്‍ കേരള തുടങ്ങിയാല്‍ എന്തായിരിക്കും അതിന്റെ ഭാവി എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.

ചിലരെ സംബന്ധിച്ചിടത്തോളം ഇതിനുള്ള ഏക പ്രതിവിധി സ്വകാര്യ മേഖലക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള അനുമതി കൊടുക്കുക എന്ന് മാത്രമാണ്. അങ്ങിനെയാകുമ്പോള്‍ യാത്രക്കാര്ക്ക് മെച്ചപ്പെട്ട സേവനങ്ങളും യാത്രാ നിരക്കുകളും ലഭ്യമാകും. അതിന്റെ ഫലമായി എയര്‍ ഇന്ത്യ മെച്ചപ്പെട്ട സേവനം നല്കാന്‍ നിര്ബതന്ധിതരായി തീരുമെന്നും ഇന്നുള്ളതിലും മെച്ചപ്പെട്ട സേവനം അവര്‍ നല്കു മെന്നും അവര്‍ ആശിക്കുന്നു.

ചുരുക്കത്തില്‍ ഇന്ന് നിലവിലുള്ള, പൊതു ഉടമയിലുള്ള എയര്‍ ഇന്ത്യയെ നില നിര്ത്തി കൊണ്ട് തന്നെ അതിന്റെ സമഗ്രമായ വികസനവും കാര്യക്ഷമമായ സര്‍വീസും മെച്ചപ്പെട്ട സേവനവും യാത്രക്കാര്ക്ക് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ അധികാരികളെ കൊണ്ട് സ്വീകരിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ നമുക്ക് ഇതില്‍ നിന്ന് ശാശ്വത മോചനമുള്ളൂ. അല്ലാതെ നമ്മള്‍ എയര്‍ കേരളയുടെ പിറകെയോ, സ്വകാര്യ വിമാനങ്ങളുടെ പിറകെയോ പോയി പൊതു ഉടമയിലുള്ള നമ്മുടെ എയര്‍ ഇന്ത്യയെ എന്നന്നേക്കുമായി നശിപ്പിക്കാന്‍ കൂട്ട് നില്ക്കരുത്. മറിച്ച് നമ്മള്‍ എയര്‍ ഇന്ത്യയെ നശിപ്പിക്കാനുള്ള ശ്രമത്തില്‍ ഏര്പ്പെനട്ടവരുടെ ചട്ടുകമായി പ്രവര്ത്തി്ച്ചാല്‍ അതിനു വേണ്ടി ഇത്രയും കാലം പരിശ്രമിച്ച അവരുടെ വിജയമായിരിക്കും അത്. അതിനു നമ്മള്‍ ഇനിയും നിന്ന് കൊടുക്കണോ?

ചുരുക്കത്തില്‍ പറഞ്ഞാല്‍ എയര്‍ ഇന്ത്യയുടെ വില അറിയണം എങ്കില്‍ അതില്ലാതെ ആവണം .നമ്മള്‍ എന്തൊക്കെ കുറ്റവും കുറവും പറഞ്ഞാലും വിദേശത്ത് ജീവിക്കുന്നവര്ക്ക് ഒരടിയന്തിര ഘട്ടത്തില്‍ ഇതേ എയര്‍ ഇന്ത്യയെ അവരുടെ രക്ഷക്ക് ഉണ്ടാകൂ പ്രത്യേകിച്ച് അഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഉദാഹരണമായി ലിബിയയിലും സിറിയയിലും നിന്നുമൊക്കെ ഇന്ത്യക്കാരനെ രക്ഷിച്ചു കൊണ്ട് വന്നത് എയര്‍ ഇന്ത്യയായിരുന്നു. സ്വാകാര്യ വിമാനങ്ങളില്‍ നിന്ന് നിങ്ങള്‍ ഇത്തരം ഒരു സര്‍വീസ്‌ ഒരിക്കലും പ്രതീക്ഷിക്കെണ്ടതില്ല. അത് കൊണ്ട് ആവേശത്താല്‍ എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഇത്തരം വസ്തുതകള്‍ മറക്കാതിരുന്നാല്‍ നാമുക്ക് ഓരോരുത്തര്ക്കും അത് കൊള്ളാം. ബഹിഷ്ക്കരണം അല്ല ഇതിനുള്ള പരിഹാരം ഒറ്റക്കെട്ടായി എയര്‍ ഇന്ത്യയുടെ അലകും പിടിയും മാറ്റാനുള്ള സമര മാര്ഗം തന്നെ ആണ്. അതില്‍ പരമാവധി ആളുകളെ അണിചേര്ക്കു ക എന്നുള്ളതാണ്. ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ ചിന്തയും പ്രവര്ത്തിയും അതിനു വേണ്ടിയുള്ളതാകട്ടെ.....
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ