2012, നവംബർ 21, ബുധനാഴ്‌ച

ഏഷ്യാനെറ്റ്‌ പ്രതിനിധിയുമായി ഒരു മാധ്യമ സംവാദം

കേരളത്തിലെ ടെലിവിഷന്‍ രംഗത്തെ മാധ്യമ പ്രവര്ത്തനത്തിന് ഒരു ദശാബ്ദത്തിന്റെ പഴക്കമേയുള്ളൂ എന്നും അത് തുടങ്ങിയത്‌ 2002-2003 ല്‍ ഏഷ്യാനെറ്റ് ആരംഭിച്ച മുഴുവന്‍ സമയ വാര്ത്താ ചാനലിന്റെ പ്രവര്ത്തനത്തിലൂടെയായിരുന്നു എന്നും ഇന്നലെ ഇന്ത്യന്‍ അസോസ്സിയേഷന്‍ കൊണ്ഫ്രന്സ്ന‌ ഹാളില്‍ ഇന്ത്യന്‍ അസോസ്സിയേഷന്‍ ഷാര്ജ സാഹിത്യ വിഭാഗം സംഘടിപ്പിച്ച മാധ്യമ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് ഏഷ്യാനെറ്റില്‍ പോയിന്റ് ബ്ലാങ്ക് കൈകാര്യം ചെയ്
യുന്ന ജിമ്മി ജെയിംസ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ ടെലിവിഷന്‍ എന്ന മാധ്യമം ഇപ്പോഴും ശൈശവദശയിലാണെന്നും പത്ര മാധ്യമങ്ങളെ പോലെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും അനുഭവ സമ്പത്തും ഇല്ലെന്നും ഇത് കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഇത് തന്നെയാണ് അവസ്ഥ എന്നും അത് കൊണ്ട് തന്നെ ഈ രംഗത്തുള്ളവര്ക്ക് തങ്ങള്ക്കു പിന്തുടരാന്‍ ഒരു ഇന്ത്യന്‍ മാതൃക ഇല്ലെന്നും പലപ്പോഴും വിദേശ ചാനലുകലുടെ പ്രവര്ത്ത ന രീതികളും ഒപ്പം സ്വന്തമായി ഇവിടെ തന്നെ വികസിപ്പിച്ചെടുത്ത പ്രവര്ത്തന രീതി മാത്രമാണ് കൈമുതലായുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതേ പോലെതന്നെയാണ് ഇതില്‍ പ്രവര്ത്തിക്കുന്ന മാധ്യമപ്രവര്ത്തകരുടെയും അവസ്ഥ. അവരെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത്‌ അത്ര വലിയ അനുഭവ പാരമ്പര്യം ആര്ക്കുമില്ല. പലരും ജേര്ണിലിസം കോഴ്സ് പൂര്ത്തി യാക്കി ജോലിയില്‍ പ്രവേശിച്ചവരാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള ചാനല്‍ ഏഷ്യാനെറ്റ്‌ ആണ്. എന്നാല്‍ ഇന്ന് നിരവധി ചാനലുകള്‍ നിലവിലുള്ളതിനാല്‍ കാഴ്ചക്കാരുടെ അടിസ്ഥാനത്തില്‍ നടത്തുന്ന റേറ്റിങ്ങില്‍ പത്തോ പതിനാലോ ശതമാനമാണ് ഈ ചാനലിനുള്ളത്‌. എന്നാല്‍ വാര്ത്താ ചാനലുകളെ സംബന്ധിച്ചിടത്തോളം ഇത് രണ്ടോ മൂന്നോ ശതമാനം ആണ്. ആ രണ്ടോ മൂന്നോ ശതമാനം കാഴ്ച്ചകാരെ തങ്ങളുടെ ചാനലില്‍ കാഴ്ചക്കാരായി പിടിച്ചു നിര്ത്തുവാനുള്ള മത്സരത്തിലാണ് ഇന്ന് ചാനലുകാര്‍.

കേരളത്തിലെ ഓരോ സംഭവങ്ങളെയും സാകൂതം വീക്ഷിക്കുന്ന ഗല്ഫ് മലയാളികളായ കാഴ്ചക്കാരാണ് തങ്ങളുടെ കരുത്ത്‌ എന്ന തിരിച്ചറിവ് ഈ അടുത്തകാലത്തായി ചാനലുകള്ക്ക് ‌ ഉണ്ടായി. അതിന്റെ ഫലമായി പത്രങ്ങള്‍ ഗല്ഫ് എഡിഷന്‍ ഇറക്കുന്നത് പോലെ ചാനലുകള്‍ ഗല്ഫ് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കാന്‍ തുടങ്ങി. ഇതില്‍ തന്നെ പ്രവാസ ലോകം എന്ന പരിപാടിയിലൂടെ കൈരളി ടി.വി. പ്രവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിലെ സ്വീകാര്യതയും വിജയവും മറ്റു ചാനലുകളെ ആ രംഗത്തേക്ക്‌ ആകര്ഷിച്ചു. ഇന്ന് കേവലമായ വാര്ത്ത കൈമാറല്‍ എന്ന രീതി മാറി “ഇടപെടല്‍” മാധ്യമ രീതി സ്വായത്തമാക്കി മുന്നേറുകയാണ് ചാനലുകള്‍. ഓരോ പ്രശ്നത്തിലും ഇടപെട്ടു കൊണ്ടുള്ള ഒരു മാധ്യമ പ്രവര്ത്ത്നമാണ് ഇന്ന് ഗല്ഫ് നാടുകളില്‍ പുതുതായി സ്വീകരിച്ചു വരുന്ന മാധ്യമ പ്രവര്ത്തന രീതി എന്നും ജിമ്മി ജെയിംസ് പറഞ്ഞു.

തൊട്ടതിനും പിടിച്ചതിനും ബ്രേക്കിംഗ് ന്യൂസ് കൊടുത്ത്‌ കൊണ്ടിരുന്ന പതിവ്‌ രീതി മാറ്റി വളരെ പ്രധാനപ്പെട്ട കാര്യങ്ങള്ക്ക് മാത്രം ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന പുതിയ രീതി ഈ അടുത്ത കാലത്തായി ഏഷ്യാനെറ്റ്‌ സ്വീകരിച്ചു എന്നും ജിമ്മി അറിയിക്കുകയുണ്ടായി.

നവ മാധ്യമങ്ങളുടെ വരവോടെ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമം ഇന്ന് ശരിക്കും ജനങ്ങളുടെ കയ്യില്‍ തന്നെയായി എന്നും ജെയിംസ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ തമസ്ക്കരിക്കുന്ന പല വാര്ത്ത്കളും ഇന്ന് ഫേയ്സ്ബുക്ക്, ബ്ലോഗ്‌, ട്വിറ്റര്‍ തുടങ്ങിയ നവ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് കാരണം പലപ്പോഴും വാര്ത്തകള്‍ പഴയ പോലെ തമസ്ക്കരിക്കാനോ അവഗണിക്കാനോ കഴിയാതെ വരുന്നു. അങ്ങിനെ അവഗണിക്കുന്ന വാര്ത്തകള്‍ നവ മാധ്യമങ്ങളില്‍ വരുന്നു ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ ഇതിനു കാരണം. ഇന്ന് എല്ലാ മാധ്യമങ്ങളും തങ്ങളുടെ വാര്ത്തകള്‍ ഈ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. അത് പോലെ തന്നെ അവിടെ എന്ത് സംഭവിക്കുന്നു എന്ന് ഓരോ നിമിഷവും നിരീക്ഷിക്കുന്നുമുണ്ട്. ഇത് അവരുടെ വാര്ത്താ പ്രക്ഷേപണത്തെ തന്നെ സ്വാധീനിക്കുന്നുമുണ്ട് എന്ന് ജിമ്മി പറഞ്ഞു.

പത്ര മാധ്യമങ്ങളില്‍ ഒരാളുടെ ഇന്റര്‍വ്യൂ എടുത്ത്‌ കഴിഞ്ഞാല്‍ അത് എഡിറ്റ്‌ ചെയ്തു സ്വന്തമായി തയ്യാറാക്കിയാണ് വായനക്കാര്ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ചാനല്‍ രംഗത്ത്‌ ഇത്തരം എഡിറ്റിങ്ങുകള്‍ നടക്കുന്നില്ല. ഇത് അതിന്റെ ശക്തിയും ദൌര്‍ബാല്യവുമാണ്. കൈരളി ചാനലില്‍ ഒരു കോണ്ഗ്രസ് നേതാവുമായി ഒരഭിമുഖം കാണിക്കുമ്പോള്‍ അയാള്‍ പറയുന്ന എല്ലാ കാര്യങ്ങളും കാണികള്‍ കാണുകയാണ്. അതില്‍ എഡിറ്റിംഗ് നടത്താന്‍ പറ്റുമെമെന്കിലും സാധാരണ ഗതിയില്‍ നടത്താറില്ല ഇത് പോലെ തന്നെയാണ് മറ്റു ചാനലുകളിലെയും ഇന്റര്‍വ്യൂകള്‍. നേരിട്ടുള്ള പ്രക്ഷേപണം (ലൈവ് പരിപാടി) ഇതേ അവസ്ഥയാണ്. അവിടെ എഡിറ്റിംഗ് കൂടാതെയാണ് കാര്യങ്ങള്‍ പ്രേക്ഷകന്റെ മുന്നിലെത്തുന്നത്. മറ്റു മാധ്യമങ്ങളില്‍ കാണിക്കുന്ന മാധ്യമ മുതലാളിമാരുടെ താല്പര്യ സംരക്ഷണം ചാനല്‍ രംഗത്ത്‌ ഫലപ്രദമായി അവര്ക്ക് കാണിക്കാന്‍ പറ്റില്ല എന്നുള്ള ഒരു ദൗര്‍ബല്യവും ഈ രംഗത്തുണ്ട് എന്ന് ജെയിംസ് പറഞ്ഞു. നാലും അഞ്ചും കൈകള്‍ മറിഞ്ഞാണ് ഒരു പത്രത്തില്‍ വാര്ത്തകള്‍ വരുന്നതെങ്കില്‍ അവിടെ എഡിറ്റിംങ്ങിനുള്ള സമയവും സൌകര്യവും ഇഷ്ടം പോലെ ലഭിക്കുന്നു. എന്നാല്‍ ഓരോ അരമണിക്കൂറില് അത്തരം ഓരോ പത്രങ്ങള്‍ ഇറക്കുകയാണ് ചാനലുകള്‍ തങ്ങളുടെ വാര്ത്ത പ്രക്ഷേപണം വഴി ചെയ്യുന്നത്. അതില്‍ ഫലപ്രദമായി ഇടപെടാന്‍ ചാനല്‍ മുതലാളിമാരുടെ താല്പര്യം വേണ്ട രൂപത്തില്‍ സംരക്ഷിക്കാന്‍ പലപ്പോഴും കഴിയില്ല.

ചില വാര്ത്തകള്‍ ഒന്നോ രണ്ടോ തവണ എയര്‍ ചെയ്തു കഴിഞ്ഞ ശേഷം പിന്നീടുള്ള ബുള്ളറ്റിന് നോക്കിയാല്‍ ആ വാര്ത്ത കാണില്ല. അവിടെയാണ് മാധ്യമ മുതലാളിമാര്‍ ഇടപെടുന്നത്. ഉദാഹരണത്തിനു സത്നാം സിംഗിന്റെ വാര്ത്ത ആദ്യം എല്ലാ ചാനലുകളിലും വന്നു. ഓരോ ചാനലിലേക്കും വിളികള്‍ പോയി ഓരോരുത്തരും വാര്ത്ത മുക്കാന്‍ തുടങ്ങി. അപ്പോള്‍ മറ്റു ചാനലുകള്‍ അത് പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ എല്ലാവര്ക്കും അത് വീണ്ടും പ്രക്ഷേപണം ചെയ്യേണ്ടി വന്നു. ഈ രംഗത്ത്‌ പിടിച്ചു നില്ക്ക ണമെങ്കില്‍ പ്രേക്ഷകനെ തങ്ങളുടെ ചാനലില്‍ തന്നെ തളച്ചിടാന്‍ ഇത്തരം വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും. അവരെ സംബന്ധിച്ച് ഇത് ഒരു കച്ചവടമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനല്‍ അയാലേ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ ലഭിക്കൂ ഇങ്ങിനെ ഈ രംഗത്ത്‌ ഇത്തരം പരിമിതികള്‍ കൂടി ഉണ്ട് എന്ന് ജെയിസ്‌ പറഞ്ഞു.

ചാരകെസ്, ലാവലിന്‍ കേസ്, നന്ദിഗ്രാം സംഭവം എന്നീ കാര്യങ്ങളില്‍ ചാനലുകള്‍ കാണിച്ച അമിതാവേശവും വ്യക്തിഹത്യയും പാര്ട്ടി് ഹത്യയും പിന്നീട് എന്ത് കൊണ്ട് കാര്യമറിഞ്ഞിട്ടും തിരുത്താന്‍ തയ്യാറാകുന്നില്ല എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ ഓളങ്ങള്ക്കൊപ്പം പോവുകയാണ് ചെയ്തത് എന്നും പലപ്പോഴും വസ്തുതകള്‍ ഇതിനിടയിലാണെന്നും അത് നമ്മള്‍ കണ്ടെത്തേണ്ടതുണ്ട് എന്നുമായിരുന്നു മറുപടി. സത്നാംസിങ്ങിന്റെ കാര്യത്തിലും മറ്റു കാര്യത്തിലും ഒക്കെ സംഭവിക്കുന്നത് ഇതേ രീതിയിലാണെന്നും ജെയിംസ് പറഞ്ഞു.

അഴിമതിയെക്കുറിച്ചും മറ്റുള്ളവന്റെ അടുക്കളയിലെയും ബെഡ്‌റൂമിലെയും കാര്യങ്ങളെക്കുറിച്ചും അടക്കം റിപ്പോര്ട്ട് ചെയ്യുന്ന ചാനലുകാര്‍ അവരുള്‍ള്പ്പെട്ട ഫ്ലാറ്റ്‌ തട്ടിപ്പ്‌ കേസിനെക്കുറിച്ച് നവ മാധ്യമങ്ങളില്‍ നിരന്തരമായ ചര്‍ച്ചയും വാര്‍ത്തയും വന്നിട്ടും എന്തെ റിപ്പോര്ട്ട് ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് ആരെങ്കിലും തങ്ങളുടെ കുറ്റങ്ങള്‍ മറ്റുള്ളവരോട് വിളിച്ചു പറയുമോ എന്നായിരുന്നു ഉത്തരം.

തങ്ങള്‍ പ്രക്ഷേപണം ചെയ്ത കാര്യങ്ങള്‍ തെറ്റാണു എന്ന് ബോധ്യപ്പെട്ടാല്‍ അത് പരസ്യമായി തിരുത്താനും ഖേദം പ്രകടിപ്പിക്കാനും തയ്യാറാവുമോ എന്ന ചോദ്യത്തിന് തയ്യാറാവും തയ്യാറായിട്ടുണ്ട് എന്നായിരുന്നു മറുപടി. അങ്ങിനെ തയ്യാരാവാതിരുന്നാല്‍ അതിനിരയാവുന്നവര്‍ കേസ് കൊടുത്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അങ്ങിനെ രണ്ടു മൂന്ന് തവണ ഇത്തരം നിയമ നടപടികള്ക്ക് ‌ വിധേയമായാല്‍ അവര്‍ സ്വയം തിരുത്താന്‍ തയ്യാറാവുകയും ചെയ്യുമെന്നും ജെയിംസു പറഞ്ഞു. ടി.പി.വധവുമായി ബന്ധപ്പെട്ടു ഉയര്ന്നു വന്ന കേസില്‍ നിരന്തരമായി സി.പി.എം.നെതിരെ പ്രചരണം അതിരുവിട്ട രീതിയില്‍ പോയപ്പോള്‍ സി.പി.എം. നിയമനടപടിക്കു ഒരുങ്ങിയതിന്റെ ഫലമായി പിന്നീട് അത്തരം വാര്ത്തകളുടെ ശക്തി ക്ഷയിച്ചതും ഇല്ലാതായതും ഉദാഹരണമായി ജെയിംസ് ചൂണ്ടികാണിച്ചു.

ഏഷ്യാനെറ്റ്‌ സംഘപരിവാര്‍ സംഘടനകളുടെ സ്വാധീനത്തിലാണെന്നും അത്തരം വാര്ത്തകള്‍ ധാരാളം കൊടുക്കുന്നു എന്നുമുള്ള ആക്ഷേപത്തെ ജിമ്മി നിഷേധിച്ചു.
സ്വദേശാഭിമാനി രാമകൃഷണപിള്ളയെപോലെയോ മറ്റുള്ളവരെയോ പോലെയുള്ള ആദര്ശവും ജനകീയ പ്രതിബദ്ധതയുമൊന്നും തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുകയേ വേണ്ട എന്നും ഇത് ഇങ്ങിനെയോക്കെയോ ആവൂ എന്നും ജിമ്മി പറഞ്ഞു. നമ്മള്ക്കൊരിക്കലും സ്വദേശാഭിമാനിയാവാന്‍ കഴിയില്ലെന്നും നമ്മളാവനെ കഴിയൂ എന്നും ജിമ്മി പറഞ്ഞു.

സി.പി.എം. പോലുള്ള പാര്ട്ടി കളുടെ സംഘടനാ സംവിധാനം അറിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വാര്ത്തകള്‍ അവര്‍ യോഗം ചേരുന്ന സമയത്ത്‌ കൊടുക്കുന്നതിലെ വിശ്വാസ്യത ചൂണ്ടി കാണിച്ചപ്പോള്‍ കോണ്ഗ്രസ്കാരെ പോലെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു മീറ്റിങ്ങില്‍ ഇരുന്നു അവിടെ നടക്കുന്ന കാര്യങ്ങളെ നമുക്ക്‌ ലൈവായി കേള്പ്പിക്കുന്ന രീതിയിലേക്ക്‌ സി.പി.എം. എത്തിയില്ലെന്കിലും അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള സംവിധാനം നമ്മുടെയടുത്തുണ്ട് എന്ന് ജിമ്മി അവകാശപ്പെട്ടു. പലപ്പോഴും നമ്മള്‍ കൊടുക്കുന്ന വാര്ത്തകള്‍ യോഗം കഴിഞ്ഞു വിശദീകരിക്കുമ്പോള്‍ ശരിയായി വരുന്നില്ലേ എന്നും ജിമ്മി ചോദിച്ചു. വി.എസിനെതിരെ തയ്യാറാക്കിയ പരസ്യ ശാസനയുടെ മലയാളം പതിപ്പ് മാത്രമാണ് ദേശാഭിമാനിയില്‍ വന്നത് എന്നാല്‍ അതിന്റെ ശരിയായ ഇംഗ്ലീഷ് പതിപ്പ്‌ ഇതുവരെ വെബ്സൈറ്റിലോ പീപ്പിള്‍ ഡമോക്രസിയിലോ വന്നില്ല എന്നും ജെയിംസ് പറഞ്ഞു.

സി.പി.എം.ല്‍ നടക്കുന്ന കാര്യങ്ങള്‍ കൈരളിയിലോ പീപ്പിളിലോ കാണിക്കാന്‍ പറ്റാത്ത വാര്‍ത്തകള്‍ ആവുമ്പോള്‍ അത്തരം വാര്‍ത്തകള്‍ അവിടെ നിന്ന് കൈമാറി നമ്മുടെയടുത്ത് കിട്ടുമെന്നും അങ്ങിനെയാണ് വിഭാഗീയതയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ജിമ്മി അവകാശപ്പെട്ടു. ഇങ്ങിനെ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ യു ട്യൂബിലും നവ മാധ്യമങ്ങളിലും വരും.

ഒരു കാലത്ത്‌ ക്യാമറയും ഓ.ബി. വാനുമായി ആളുകളുടെ ഇടയിലേക്ക്‌ പോവുമ്പോള്‍ ചാനല്കാരന് കിട്ടിയിരുന്ന പ്രാധാന്യം ഉത്സവ സ്ഥലത്ത്‌ ആനയെഴുന്നെള്ളുമ്പോള്‍ കിട്ടിയിരുന്ന മാതിരിയായിരുന്നുവെങ്കില്‍ ഇന്ന് ആരും അവരെ മൈന്ഡ് ചെയ്യാതായി തുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല പലപ്പോഴും പരിഹാസവും, മര്ദ്ദനവും അക്രമവും നേരിടേണ്ടി വരികയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം കൂടിയുണ്ട് എന്നും ജെയിംസ് പറഞ്ഞു. ചിലരെ സംബന്ധിച്ചിടത്തോളം അവര്‍ അത്തരം തല്ലുകൊള്ളിത്തരം അര്ഹിക്കുന്നുമുണ്ട്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പോയിന്റ് ബ്ലാങ്കില്‍ ചോദ്യശരങ്ങളുടെ മുള്മുനനയില്‍ നിര്ത്തു ന്ന ജിമ്മി അടുത്ത്‌ തന്നെ ഒരു എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥനെ ഈ രീതിയില്‍ ചോദ്യ ശരങ്ങള്ക്ക് മുന്നില്‍ കൊണ്ട് വന്നു നിര്ത്തുന്നത് കാണാന്‍ നമ്മള്‍ പ്രവാസികള്ക്ക്ക താല്പര്യമുണ്ട് എന്ന് അസോസിയേഷന്‍ പ്രസിഡണ്ടിന്റെ അഭ്യര്ത്ഥ്നയോടെ സംവാദം പൂര്ത്തി യായി.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ