ഇന്ത്യയുടെ വിപ്ലവ ചരിത്രത്തില്‍ അര നൂറ്റാണ്ട് പിന്നിടാന്‍ കേവലം രണ്ടു വര്ഷം മാത്രം ബാക്കിയുള്ള ഒരു പ്രസ്ഥാനമാന് കമ്യൂണിസ്റ്റ് പാര്ട്ടി ഒഫ് ഇന്ത്യ മാര്ക്സിസ്റ്റ് അഥവാ സി.പി.എം. 1964 ല്‍ ഈ പാര്ട്ടി രൂപീകരിച്ചത് മുതല്‍ പല വിധ അടിച്ചമര്ത്തലുകളും വെല്ലുവിളികളും നേരിട്ടാണ് പാര്ട്ടി മുന്നേറിയത്. 1975-77 കാലത്തെ അടിയന്തിരാവസ്ഥ കാലഘട്ടത്തിലടക്കമുള്ള ഇന്ത്യന്‍ ഭരണ വര്ഗ്ഗത്തിന്റെ നിരന്തരമായ അടിച്ചമര്ത്തല്‍, സായുധ വിപ്ലവം ലകഷ്യമിട്ടുള
്ള നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ ആവിര്ഭാവം, ഭരണ വര്ഗ പാര്ട്ടിയായ കൊണ്ഗ്രസുമായുള്ള വലതു കമ്മ്യൂണിസ്റ്റ് പാര്ട്ടി യായ സി.പി.ഐ യുടെ കൂട്ടുകെട്ട്, സി.പി.എം.നെ ഒറ്റപ്പെടുത്താന്‍ വേണ്ടിയുണ്ടാക്കിയ ജാതി മത കൂട്ടുകെട്ടുകള്‍ ഇവയുടെ തിരെഞ്ഞെടുപ്പ് ഐക്യമുന്നണി സംവിധാനം, എം.വി. രാഘവന്റെ നേതൃത്വത്തില്‍ ഉണ്ടായ ബദല്‍രേഖ, തുടര്ന്നു പല നേതാക്കളെയും പുറത്താക്കല്‍, ഏറ്റവും ഒടുവില്‍ വിഭാഗീയത, ഇതിനിടയില്‍ സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്ട്ടി യുടെ തകര്ച്ച ഇങ്ങിനെ നിരവധി വെല്ലുവിളികള നേരിട്ട് കൊണ്ടാണ് സി.പി.എം. ഇന്നത്തെ അവസ്ഥയില്‍ എത്തിനില്ക്കു ന്നത്.
ഇതിനിടയില്‍ കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ സി.പി.എം.ന്റെ നേതൃത്വത്തിലും സി.പി.എം നു സ്വന്തമായും മന്ത്രിസഭകള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതത് സംസ്ഥാനങ്ങളില്‍ അവിടുത്തെ ഏറ്റവും വലിയ പാര്ട്ടിയായി മാറാനും കഴിഞ്ഞു. കേന്ദ്രഭരണത്തില്‍ നിര്ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പാര്ട്ടിയായി മാറി. ഒരു തവണ പ്രധാന മന്ത്രി സ്ഥാനം തന്നെ വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി. ജ്യോതിബസുവിനെ അന്ന് പാര്ട്ടി തീരുമാന പ്രകാരം പ്രധാനമന്ത്രിയാക്കാത്തത് ചരിത്രപരമായ വിഡ്ഢിത്തം എന്ന് വരെ പില്ക്കാലത്ത് അഭിപ്രായങ്ങള്‍ ഉണ്ടായി. ബംഗാള്‍ എന്ന സംസ്ഥാനത്ത് ഇന്ത്യാ ചരിത്രത്തിലാദ്യമായി സി.പി.എം.ന്റെ നേതൃത്വത്തില്‍ മുപ്പത് വര്ഷ്ത്തിലധികം നീണ്ടു നിന്ന ഒരു തുടര്‍ ഭരണം സാധ്യമായി. കേന്ദ്രത്തില്‍ വര്ഗീയ പാര്ട്ടി കൂടിയായ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി കോണ്ഗ്രസ് സര്ക്കാരിന് സി.പി.എം. പുറത്ത് നിന്ന് പിന്തുണ നല്കി അതോടൊപ്പം ആദ്യമായി ഭരണത്തില്‍ ലോകസഭാ സ്പീക്കര്‍ പദവിയും ലഭിച്ചു. എങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ പങ്കാളിയായില്ല. ഒരു തവണ പ്രധാന മന്ത്രി സ്ഥാനവും പിന്നീട് കേന്ദ്ര മന്ത്രി സഭാ സ്ഥാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടും സി.പി.എം. അത് സ്വീകരിച്ചില്ല മറിച്ചു ഭരണത്തിനു പുറത്ത് നിന്ന് പിന്തുണ നല്കുക മാത്രമാണ് ചെയ്തത്. സ്വന്തമായി ഭരണത്തില്‍ നേതൃത്വം വഹിക്കാന്‍ കഴിയാത്തിടത്തോളം അതില്‍ പന്കാളിയാവേണ്ട എന്നാണു സി.പി.എം. തീരുമാനം.
യു.പി.യിലെ കാന്പൂര്‍ (സുഭാഷിണി അലി), തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, എന്നിവിടങ്ങിലോക്കെ സി.പി.എം. നു ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. തമിഴ്നാട്ടില്‍ ഇപ്പോള്‍ അയിത്തം പോലെയുള്ള ജാതി അനാചാരങ്ങള്ക്കെതിരെ മുന്നേ കേരളത്തില്‍ പൊരുതിയത് പോലെയുള്ള സമരങ്ങള്ക്ക് നേതൃത്വം നല്കി കൊണ്ട് സി.പി.എം. അവിടെ മുന്നേറുന്നു. തുടര്ച്ച യായ തിരെഞ്ഞെടുപ്പ് വിജയത്തിലൂടെ അഖിലേന്ത്യാ പാര്ട്ടി പദവി ഇപ്പോഴും നിലനിര്ത്തി പോരുന്നു. പാര്ട്ടിയുടെ കേന്ദ്ര ആസ്ഥാനം ന്യൂഡെല്ഹിയില്‍ ഗോള്‍ മാര്ക്കറ്റില്‍ എ.കെ.ജി. ഭവന്‍ എന്ന പേരില്‍ സ്ഥിതി ചെയ്യുന്നു. ഹിമാചലിലെ തിരെഞ്ഞെടുപ്പ് രംഗത്തും സി.പി.എം. ഒരു ശക്തിയായി മാറികൊണ്ടിരിക്കുന്നു. ഇതിനകം സിംലയില്‍ പാര്ട്ടി ക്ക് ശക്തമായ വേരുകള്‍ ഉണ്ടായിക്കഴിഞ്ഞു. ഒരു വിധം എല്ലാ സംസ്ഥാനത്തും പാര്ട്ടിക്ക് ഘടകങ്ങള്‍ ഉണ്ട് അവയൊക്കെ ശക്തമായ പ്രവര്ത്തനം നടത്തുന്നു എന്ന് പറയാന്‍ കഴിയില്ലെങ്കിലും പ്രവര്ത്തന രംഗത്ത് സജീവമായി ഉണ്ട്.
പലപ്പോഴും തിരെഞ്ഞെടുപ്പ് വിജയത്തില്‍ നേടുന്ന സീറ്റുകളെ അടിസ്ഥാനമാക്കി പാര്ട്ടികളുടെ നിലനില്പ്പി നെ വിലയിരുത്തുന്ന ബൂര്ഷ്വാ രീതിയെ യുക്തിഭദ്രമായ രീതിയില്‍ അവര്ക്ക് കിട്ടിയ വോട്ടുകളുടെ ശതമാന കണക്കില്‍ വിലയിരുത്തുന്ന രീതി ആദ്യം അവതരിപ്പിച്ചത് ഇ.എം. എസ് ആയിരുന്നു. ഇത് പ്രകാരം കേരളത്തില്‍ ഒരു തിരെഞ്ഞെടുപ്പില്‍ നൂറു സീറ്റുകള്‍ നേടിയ യു.ഡി.എഫും നാല്പ്പിതു സീറ്റ് നേടിയ എല്‍.ഡി.എഫും തമ്മിലുള്ള വോട്ടിങ്ങ് ശതമാനത്തിലുള്ള വിത്യാസം കേവലം ഒന്നര ശതമാനം മാത്രമായിരുന്നു. അതായത് നാല്പ്പ്ത് സീറ്റ് നേടിയ എല്‍.ഡി.എഫിന് ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ല മറിച്ചു സീറ്റുകള്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് സാരം. ഈ ഒരു വിത്യാസം ഏറിയും കുറഞ്ഞും ഇപ്പോഴും കേരളത്തില്‍ നിലനില്ക്കുനന്നു.
ഒരു ഭാഗത്ത് സി.പി.എം.ഉം മറ്റു ഇടത് കക്ഷികളും മറുഭാഗത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ സകലമാന ജാതി മത കൂട്ടുകെട്ടുകളും ഇതാണ് കേരളത്തിലെ മുന്നണി സ്ഥിതി. ഇന്നിപ്പോള്‍ മാധ്യമ രംഗത്തും ഇത് തന്നെയാണ് അവസ്ഥ, ദേശാഭിമാനി, കൈരളി പീപ്പിള്‍ എന്നിവ ഒരു ഭാഗത്തും മനോരമ, ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്ട്ടര്‍, മാതൃഭൂമി തുടങ്ങിയ സകലമാന ജാതി മത ശക്തികളുടെയും നേതൃത്വത്തിലുള്ള പത്ര ചാനല്‍ മാധ്യമങ്ങള്‍ മറുഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. ഇവ തമ്മിലാണ് പോരാട്ടം. വിശ്വാസ്യതക്ക് വേണ്ടി ഇടക്കിടക്ക് നിഷ്പക്ഷതയുടെ പോയുമുഖം എടുത്തണിയുന്ന ഇവര്‍ പലപ്പോഴും തങ്ങളുടെ തനി നിറം പുറത്ത് കാട്ടികൊണ്ടേയിരിക്കും. ജനപക്ഷ രാഷ്ട്രീയമല്ല അവര്‍ കൈകാര്യം ചെയ്യുന്നത് മറിച്ചു കോര്പറേറ്റ്‌കാരുടെയും വലതുപക്ഷ പിന്തിരിപ്പന്മാരുടെയും രാഷ്ട്രീയമാണ്.
സി.പി.എം.നെ സംബന്ധിച്ച് ഇന്ത്യയില്‍ ആദ്യം ജനകീയ ജനാധിപത്യ വിപ്ലവം കേട്ടിപ്പടുക്കണം. പിന്നീട് സോഷ്യലിസവും തുടര്ന്നു കമ്മ്യൂണിസവും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ഒരു വിപ്ലവ പാതയില്‍ പാര്ട്ടി യുടെ ആദ്യത്തെ മുന്ഗണന ജനകീയ ജനാധിപത്യ വിപ്ലവം കെട്ടിപ്പടുക്കുക എന്നുള്ളതാണ്. കാരണം ഒരു വികസ്വര രാജ്യമായ ഇന്ത്യയില്‍ മുതലാളിത്തം അതിന്റെ പൂര്‍ണ്ണ വികാസം പ്രാപിച്ചിട്ടില്ല; അതോടൊപ്പം തന്നെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായിട്ടുമില്ല. ഈ രണ്ടു കാര്യങ്ങളും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും മുതലാളിത്ത വികസനം പൂര്ണ്ണമായി നടപ്പാക്കപ്പെടുകയും ചെയ്താലേ ജനകീയ ജനാധിപത്യ വിപ്ലവം പൂര്ത്തിയാകുകയുള്ളൂ. അത് കഴിഞ്ഞു അടുത്ത ഘട്ടമാണ് സോഷ്യലിസം. അതില്‍ നിന്ന് കമ്മ്യൂണിസത്തിലേക്ക്.
ഈ പ്രക്രിയ പൂര്ണ്ണമായി നടക്കുന്നതിനു മുന്നേ വിപ്ലവം നടന്ന രാജ്യങ്ങളിലെ അവസ്ഥ ഇത്തരുണത്തില്‍ വിലയിരുത്തേണ്ടതാണ്. റഷ്യയായാലും ചൈനയായാലും. ചൈനയെ സംബന്ധിച്ച് ഇപ്പോള്‍ നമ്മള്‍ വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യ വിപ്ലവം അവിടെ ആരംഭിച്ചിട്ടെയുള്ളൂ. അതില്‍ വരുന്ന തെറ്റ് കുറ്റങ്ങള്‍ ഉള്‍ക്കൊണ്ടും തിരുത്തി കൊണ്ടും കൊണ്ട് അവര്‍ മുന്നേറുകയാണ്. ചൈന ചുരുക്കത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിട്ടില്ല ഇത് വരെ. മറിച്ചു ജനകീയ ജനാധിപത്യ വിപ്ലവ പ്രക്രിയ പൂര്ത്തീകരിക്കുന്ന ഘട്ടത്തില്‍ എത്തി നില്ക്കുയന്ന ഒരു രാജ്യം മാത്രമാണ് ചൈന. ഇനി അതിനു സോഷ്യലിസത്തിലേക്ക് കടക്കേണ്ടതുണ്ട്. അതും കഴിഞ്ഞാണ് നമ്മള്‍ സ്വപ്നം കാണുന്ന വിഭാവന ചെയ്യുന്ന കമ്മ്യൂണിസത്തിലെക്ക് ആ രാഷ്ട്രം എത്തുക. ഇത് ഒരു സുപ്രഭാതത്തില്‍ നടക്കുന്നതല്ല. ഒരു തുടര്‍ പ്രക്രിയ ആണ്.
ഈ യാഥാര്ത്ഥ്യം ഉള്ക്കൊ്ള്ളാതെ ചൈനയെയോ കമ്മ്യൂണിസത്തെയോ വിലയിരുത്തുന്നത് സി.പി.എം.നു കേരളഭരണത്തില്‍ അധികാരം കിട്ടുമ്പോള്‍ ചിലര്‍ നടത്തുന്ന വിലയിരുത്തലുകള്‍ പോലെയായിത്തീരും. ഫെഡരല്‍ സമ്പ്രദായവും ബൂര്ഷ്വാ വ്യവസ്ഥിതിയും നിലനില്ക്കുന്ന ഒരു ഭരണകൂടത്തില്‍ അതിലെ ബ്യൂറോക്രാറ്റുകളെ (ഉദ്യോഗസ്ഥരെ) വെച്ച് ഒരു സംസ്ഥാനത്ത് ഭരണം നടത്തുമ്പോള്‍ ആ ഭരണത്തിനുള്ള പരിമിതികള്‍ എത്രയാണെന്ന് നമുക്കൂഹിക്കാവുന്നതെയുള്ളൂ. എന്നാല്‍ ഇത്തരം സര്ക്കാര്‍ തങ്ങളുടെ പരിമിതികല്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പരമാവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്നത് പാവപ്പെട്ട എല്ലാ വിഭഗം ജനങ്ങള്ക്കും ക്ഷേമ പെന്ഷ്നുകള്‍, വിലക്കയറ്റം പിടിച്ചു നിര്ത്താ ന്‍ പൊതുവിതരണം ശക്തിപെടുത്തല്‍, പാവങ്ങള്ക്ക് ആരോഗ്യസംരക്ഷണം ലഭിക്കാന്‍ പൊതുമേഖലയിലുള്ള ആശുപത്രികള്‍ നന്നാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍. എപ്പോഴൊക്കെ ഇടത് പക്ഷ സര്ക്കാ രുകള്‍ അധികാരത്തില്‍ വന്നുവോ അപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്ക്ക് മുന്തൂകക്കം കൊടുത്ത് നടത്തിയിരുന്നു. എന്നാല്‍ മറ്റൊരു കാര്യം അപ്പോഴൊക്കെ വലതുപക്ഷ മാധ്യമങ്ങള്‍ അതു വരെ എങ്ങും കാണാത്ത വിപ്ലവ വായാടികളായ നക്സലൈറ്റുകളെ ഉപയോഗപ്പെടുത്തികൊണ്ട് കമ്മ്യൂണിസ്റ്റ് ഭാഷാ പദപ്രയോഗങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് ജങ്ങളില്‍ സര്ക്കാരിനെതിരായ തെറ്റായ വികാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് കാണാം. അവരുടെ കാഴ്ചപാടില്‍ സര്ക്കാ ര്‍ ചെയ്യുന്നതെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധവും തെറ്റുമായിരിക്കും. സര്ക്കാ റിനെക്കുറിച്ചു അമിത പ്രതീക്ഷ വളര്ത്തി്യെടുത്തു ജനങ്ങളെ എളുപ്പത്തില്‍ നിരാശരാക്കുക എന്ന തന്ത്രം ഇവര്‍ സ്ഥിരം പയറ്റുന്നത് കാണാം. ഇതേ നക്സലുകള്‍ യു.ഡി.എഫ് ഭരണത്തില്‍ എവിടെ പോയി ഒളിക്കുന്നു?
ഒരു വിപ്ലവ പാര്ട്ടിയായ സി.പി.എം. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്ത്തി ച്ചു കൊണ്ട് തന്നെ ജനങ്ങളെ വിപ്ലവ സജ്ജരാക്കുക എന്ന കടമയാണ് ഏറ്റെടുത്തിരിക്കുന്നത്. അതിനുള്ള ഒരു ഉപാധിയാണ് തിരെഞ്ഞെടുപ്പ് രാഷ്ട്രീയം. തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാര്ട്ടി ക്ക് തങ്ങളുടെ ആശയങ്ങളും നയങ്ങളും നിലപാടുകളും ജനങ്ങളില്‍ എത്തിക്കുവാന്‍ സൗകര്യം ലഭിക്കുന്നു. ജനങ്ങളെ ഇത്തരത്തില്‍ ബോധവല്ക്കിരിക്കുന്നതോടൊപ്പം തന്നെ അവര്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്ക്കെകതിരെ ജനങ്ങളെ സംഘടിപ്പിച്ചു സമരവും പ്രക്ഷോഭവും സംഘടിപ്പിക്കുക പല ജനവിരുദ്ധ നയങ്ങളും സര്ക്കാരിനെകൊണ്ട് തന്നെ തിരുത്തിക്കുക ഇവയൊക്കെ പാര്ട്ടി ചെയ്യുന്നുണ്ട്. ഇതിനു വേണ്ടി പാര്ടിയും തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുന്നണിയില്‍ നില്ക്കു ന്ന നേതാക്കളും ഒത്തൊരുമിച്ചു പ്രവര്ത്തി്ക്കുന്നുണ്ട്.
എന്നാല്‍ ചിലപ്പോഴൊക്കെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു മാത്രം അമിത പ്രാധാന്യം നല്കി സംഘടനാ രാഷ്ട്രീയം പിറകോട്ടു പോവുന്ന അവസ്ഥ കാണാം. അത്തരം സന്ദര്ഭങ്ങളില്‍ പാര്ടിക്ക് അപഭ്രംശം സംഭവിക്കുന്നത് കാണാം. അതിന്റെ ഫലമായി വിഭാഗീയത ശക്തി പ്രാപിക്കുകയും സാമാജികര്‍ പാര്ട്ടി വിട്ടു മറ്റു പാര്ട്ടി കളില്‍ ചേക്കേറുകയും അവിടെ അവര്‍ മത്സരിച്ചു എം.എല്‍.എ. മാരാകുന്നതും മറ്റും മറ്റും കാണാം. ഇതോടൊപ്പം തന്നെ അടിസ്ഥാനപരമായ സംഘടന ബോധം നഷ്ടപ്പെട്ടു ബൂര്ഷ്വാ പാര്ട്ടികളിലെ ആളുകളെ പോലെ പെരുമാറുന്ന സ്വഭാവും അവര്ക്കു ണ്ടാവുന്നു. ഇതൊക്കെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും സംഘടനാ രാഷ്ട്രീയവും ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതില്‍ വരുന്ന വീഴ്ചയുടെ ഫലമായുണ്ടാകുന്നതാണ്.
തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നല്കാതെ സംഘടനാ രാഷ്ട്രീയത്തിനു കൂടുതല്‍ പ്രാധാന്യം നല്കി തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളായ നേതാക്കളെകൂടി സംഘടനാപരമായ ചട്ടകൂട്ടില്‍ കൊണ്ട് വന്നു ‘അഗ്നിശുദ്ധി’ വരുത്തി വേണം അവരെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയ കളരിയിലേക്ക് ഇറക്കാന്‍ അല്ലെങ്കില്‍ അവര്‍ പാര്ട്ടി ക്ക് പലപ്പോഴും ഒരു ബാധ്യതയായി മാറും.സംഘടനാ രംഗത്തുള്ളവര്‍ക്ക് തന്നെ പലപ്പോഴും തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് അമിതമായ താല്പര്യം തോന്നുന്ന സ്ഥിതിയും ഉണ്ടാകും. ഈ ഒരു പ്രശ്നം പരിഹരിക്കാന്‍ സംഘടനാ രാഷ്ട്രീയം ശക്തിപെടുത്തുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉള്ളവരെയടക്കം സംഘടനാ രാഷ്ട്രീയത്തിന് വിധേയമാക്കുകയും വേണം.
അതിന്റെ ആദ്യപടി എന്ന നിലയില്‍ അവര്ക്ക് നിരന്തരമായ പാര്ട്ടി സംഘടനാ ക്ലാസ്സുകള്‍ ലഭിക്കേണ്ടതുണ്ട്. അതിലൂടെ അധികാര സ്ഥാനങ്ങലോടുള്ള ആസക്തി അവരില്‍ ഇല്ലാതാക്കുകയും അത്തരം സ്ഥാനമാനങ്ങള്‍ പാര്ട്ടി ഏല്പ്പി ക്കുന്ന ഉത്തരവാദിത്വമാണ് എന്ന ബോധം അവരില്‍ ഉണ്ടാക്കിയെടുക്കുകയും വേണം. പലപ്പോഴും ജനങ്ങളുടെ മുന്നില്‍ മാധ്യമങ്ങളുടെ മുന്നില്‍ പാര്ട്ടി യുടെ മുഖം ഇത്തരക്കാര്‍ ആയിരിക്കും. ഒരു സ്ഥാപനത്തെ സെയില്‌സ്മാന്മാര്‍ പ്രതിനിധീകരിക്കുനത് പോലെ പാര്ട്ടി യുടെ എം.എല്‍.എ.മാരും എം.പി.മാരും പാര്ട്ടിയുടെ മുഖമായി മാറുന്നു. അവര്ക്ക് വളരെ ശക്തമായ സംഘടനാ ബോധവും പാര്ട്ടികൂറും പാര്ട്ടി രാഷ്ട്രീയവും ഉണ്ടാവണം. അതിനു അവരെയടക്കം നിരന്തരം പാര്‍ട്ടി ക്ലാസ്സിലൂടെയും മറ്റും ബോധവല്ക്കരിക്കെണ്ടതുണ്ട്. ഇതാകട്ടെ ഒരു തുടര്‍ പ്രക്രിയയുമാണ്. ഇത് എപ്പോള്‍ നിലക്കുന്നുവോ അപ്പോള്‍ പ്രശ്നങ്ങള്‍ താനേ പൊന്തി വരും. ഇതേ രീതിയിലുള്ള പ്രവര്ത്തനങ്ങള്‍ വര്ഗ ബഹുജന സംഘടനകളിലും വേണം.
ഇന്ന് കേവലം മെമ്പര്ഷിപ്പ് കൊണ്ട് മാത്രം ബഹുജനസംഘടനകളില്‍ അംഗമായ നിരവധി പേര്‍ അന്യവര്ഗ ചിന്താഗതി പേറുന്നന്നവരാണ്. അത്തരക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അത് സി.ഐ.ടി.യു. മേഖലയിലായാലും വിദ്യാര്ഥി യുവജന മേഖലയിലായാലും ബാധിക്കുന്നത് പാര്ട്ടിയെ തന്നെയായിരിക്കും എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടാതുണ്ട്. കേവലം കൂലി കൂടുതല്‍ കിട്ടാന്‍ വേണ്ടിയുള്ള സമരങ്ങളില്‍ നേതൃത്വം വഹിക്കുന്നത് സി.ഐ.ടി.യു. ആണ് എന്നുള്ളതിന്റെ പേരില്‍ മറ്റു രാഷ്ട്രീയത്തില്‍ വിശ്വസിച്ചു കൊണ്ട് തന്നെ സി.ഐ.ടി.യു.വിന്റെ അംഗമാകുന്ന നിരവധി പേരെ പലയിടത്തും കാണാം. അവര്ക്ക് ഒന്നും ഒരു തൊഴിലാളി വര്ഗഗപാര്ടി യുടെ സംഘടനയായ തൊഴില്‍ സംഘടനയില്‍ പ്രവര്ത്തിക്കുന്ന ബോധ നിലവാരം കാണില്ല. അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ബാധിക്കുന്നതും പാര്ടി്യെ തന്നെയാണ്. അവര്ക്ക് പാര്ട്ടി സംഘടനാ ബോധം ഉണ്ടാകാന്‍ ശക്തിയായ പ്രവര്ത്തനനം നടത്തെണ്ടതുണ്ട്. ഇത്തരം മേഖലകളിലൊക്കെ ഒരു സമൂലമായ മാറ്റം ഉണ്ടാക്കിയെടുക്കെണ്ടതുണ്ട്.
യു.ഡി.എഫ് മന്ത്രിസഭ അതിന്റെ തന്നെ ജനവിരുദ്ധ നയങ്ങള്‍ മൂലം ജനങ്ങളുടെ ഇടയില്‍ ഒറ്റപ്പെട്ട് കൊണ്ടിരിക്കുന്ന ഈ വേളയില്‍ ജനകീയ സമരങ്ങള്ക്ക് നേതൃത്വം നല്കി കൊണ്ട് തന്നെ സംഘടനാ പ്രവര്ത്തനം ശക്തമാക്കി കൊണ്ട് തന്നെ സംഘടനാ രാഷ്ട്രീയവും തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും ഒരുമിച്ചു കൊണ്ട് പോകാന്‍ പാര്ട്ടി ക്ക് കഴിയും എന്ന് സി.പി.എം. തെളിയിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ ദിശാബോധം നഷ്ടപ്പെടാത്ത പാര്ട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ