നവംബര്‍ 1 മുതല്‍ 30 വരെയുള്ള AIR INDIA, INDIGO, SPICE JET, JET AIRWAYS വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....
പ്രവാസി മലയാളികളെ കൊള്ളയടിക്കുകയും തീവ്രവാദികളാക്കുകയും കള്ളകേസില്‍ പെടുത്തുകയും ചെയ്യുന്ന എയര്‍ ഇന്ത്യക്കെതിരെ നമ്മള്‍ പ്രവാസികള്‍ പ്രതിഷേധിക്കെണ്ടേ?
തീര്ച്ചയായും അതി ശക്തമായി തന്നെ പ്രതിഷേധിക്കണം.

പ്രവാസിയെ സംബന്ധിച്ചിടത്തോളം ആ പ്രതിഷേധം ഏതു രൂപത്തിലുള്ളതായിരിക്കണം?
പ്രതിഷേധം ഏതു രൂപത്തിലുമാവാം. പക്ഷെ പ്രവാസികളെ സംബന്ധിച്ച് അവര്‍ താമസിക്കുന്ന രാജ്യത്തെ നിയമ വ്യവസ്ഥ അവരെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ അവിടെ അനുവദിക്കാത്തത് കാരണം അവരെ സംബന്ധിച്ചിടത്തോളം എയര്‍ ഇന്ത്യയെ ‘താല്ക്കാലികമായി’ ബഹിഷ്ക്കരിക്കുക എന്നത് മാത്രമേ ചെയ്യാന്‍ കഴിയൂ.
എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കുന്നത് പ്രശ്ന പരിഹാരമാവുമോ?
എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക എന്നുള്ളത് ശാശ്വത പരിഹാരമല്ല. മറിച്ചു പൊതു ഉടമയിലുള്ള ഈ സ്ഥാപനത്തെ നിലനിര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയും കടമയും കൂടിയാണ്. എന്ന് കരുതി ഇത്തരം നെറികെട്ട പ്രവര്ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതും ശരിയല്ല. അത് കൊണ്ടാണ് ഒരു ടെസ്റ്റ് ഡോസ് എന്നുള്ള നിലയില്‍ ‘താല്ക്കാലികമായ ബഹിഷ്കരണം’ നടത്തേണ്ടത്. ഒരു ഷോക്ക് ട്രീറ്റ്മെന്റ് മാത്രമാണ് ഇവിടെ ഇതിന്റെ ഉദ്ദേശ്യം.
ഇതിന്റെ ഗുണം സ്വകാര്യ വിമാന കമ്പനികള്ക്ക് അല്ലെ ലഭിക്കുക?
ഇതിന്റെ ഗുണം സ്വകാര്യ വിമാന കമ്പനികള്ക്ക് ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് എയര്‍ ഇന്ത്യ ബഹിഷ്കരണത്തോടൊപ്പം തന്നെ സ്വകാര്യ വിമാനങ്ങളും അതെ കാലയളവില്‍ ബഹിഷ്ക്കരിക്കുന്നത്. ഉദാഹരണമായി ഇന്ഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍ വേയ്സ് മുതലായവ.
എയര്‍ ഇന്ത്യയും സ്വകാര്യ വിമാനങ്ങളും ഒരു മാസക്കാലം നമ്മള്‍ ബഹിഷ്കരിച്ചാല്‍ ആ സമയത്ത് ഏതു വിമാനത്തില്‍ യാത്ര ചെയ്യും?
അതാത് രാജ്യത്തെ വിമാനങ്ങളില്‍ യാത്ര ചെയ്യാം. ഉദാഹരണം എയര്‍ അറേബ്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍ വേയ്സ് മുതലായവ.
ഇത് വിദേശ വിമാന കമ്പനികളെ ഉദ്ഗ്രദിക്കലാവില്ലേ?
തീര്‍ച്ചയായും ഇത്തരം ഒരു സമരത്തിന്റെ ഗുണഫലം അവര്ക്ക് ലഭിക്കും.
സീസണ്‍ സമയത്ത് വിദേശ വിമാന കമ്പനികള്‍ മൂന്നൂറു ശതമാനത്തോളം ടിക്കറ്റ് നിരക്ക് വര്ദ്ധിപ്പിക്കുമ്പോള്‍ അത് പിടിച്ചു നിര്ത്തുന്നത് എയര്‍ ഇന്ത്യയാണ് അത് മറക്കരുത് എന്നത് ശരിയാണോ?
ഒറ്റ നോട്ടത്തില്‍ ഇത് ശരിയായി തോന്നാം. എന്നാല്‍ വാസ്തവം വേറെ ഒന്നാണ്. നാല് മണിക്കൂര്‍ യാത്രയുള്ള കേരളത്തിലേക്കും മുംബൈയിലെക്കുമുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്കില്‍ അജഗജാന്തരം വിത്യാസം ഇപ്പോഴും നിലവിലുണ്ട്. ഒരു തരം ചിറ്റമ്മ നയമാണ് എയര്‍ ഇന്ത്യ ഇപ്പോഴും നമ്മള്‍ മലയാളികളോട് കാണിക്കുന്നത്. അമേരിക്ക, യൂറോപ്പ് തുടങ്ങി എട്ടു മണിക്കൂറും അതില്‍ കൂടുതലും യാത്രയുള്ള സ്ഥലത്തേക്ക് ഈടാക്കുന്ന ടിക്കറ്റ് നിരയ്ക്ക് ഗല്ഫ് പ്രവാസികളോട് ഈടാക്കുന്നതും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഈ പകല്കൊള്ള വ്യക്തമാകും. എയര്‍ ഇന്ത്യയുടെ മുന്‍. സി.എം.ഡി. ശ്രീ തുളസിദാസ് തന്നെ സമ്മതിച്ച കാര്യമാണ് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ നടത്തുന്ന സര്‍വീസ് കനത്ത നഷ്ടത്തിലാണെന്നും അത് നികത്തുന്നത് സീസണ്‍ സമയത്ത് ഗള്ഫു യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന അമിത നിരക്കിലൂടെയാണെന്നും. അത് ഇപ്പോഴും തുടരുന്നു. ഈ സമയത്ത് ബജറ്റ് എയര്‍ലൈന്‍സ് എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ നിരക്ക് കൂടി കൂട്ടുന്നത് ശ്രദ്ധിക്കുക. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്താന്‍ നമ്മള്‍ സഹിക്കേണ്ടി വരുന്ന ഒരു ത്യാഗം നോക്കണേ.
പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര ഭരണത്തില്‍ അര ഡസന്‍ മന്ത്രിമാരും അതിലധികം എം.പി.മാരും നിലവില്‍ ഉണ്ടല്ലോ? അതില്‍ തന്നെ ഒരു മന്ത്രി പ്രവാസ വകുപ്പ് കൈകാര്യം ചെയ്യുന്നുന്മുണ്ടല്ലോ? ഇവര്ക്കൊന്നും ഈ പ്രശ്നത്തില്‍ പ്രവാസികള്ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലേ?
ഇവരൊക്കെ എന്ത് ചെയ്യുന്നു എന്നുള്ളത് നാം കാണുകയും അനുഭവിച്ചറിയുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ അതെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇത്രയും ദിവസമായിട്ടും നമ്മുടെ പ്രവാസകാര്യവകുപ്പ് മന്ത്രി ഈ പ്രശ്നത്തില്‍ ഒരു വാക്ക് സംസാരിചിട്ടില്ല.ഇടപെട്ടിട്ടില്ല, യാത്രക്കാരെ ആശ്വസിപ്പിച്ചിട്ടില്ല. എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞിട്ടില്ല. വ്യോമയാന മന്ത്രിയാകട്ടെ യാത്രക്കാരോട് മാപ്പ് പറയേണ്ടതിനു പകരം പൈലറ്റിനെ ന്യായീകരിക്കുകയാണ് ചെയ്തത്.
കേന്ദ്രം ഭരിക്കുന്ന കക്ഷിയില്‍ നിന്ന്, മന്ത്രിമാരില്‍ നിന്ന് നമുക്ക് ഇക്കാര്യത്തില്‍ നീതി ലഭിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും?
പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഇത്തരം മന്ത്രിമാരെയും എം.പിമാരെയും വരുംകാലങ്ങളില്‍ ബഹിഷ്ക്കരിക്കുക എന്നുള്ളത് തന്നെയാണ് ഒരു പോംവഴി.
പ്രതിപക്ഷ കക്ഷികളില്‍ നിന്ന് പ്രവാസിക്ക് എന്ത് പ്രതീക്ഷിക്കാം?
നാട്ടില്‍ ഈ നീക്കത്തിനെതിരെ പ്രവാസി സംഘടനകളെ മുന്‍ നിര്‍ത്തി ബഹുജനമാര്ച്ചും സമരവും സംഘടിപ്പിച്ചു അധികാരികളുടെ കണ്ണ് തുറപ്പിക്കാം. എയര്‍ ഇന്ത്യ ഓഫീസുകളിലും എയര്പോര്ട്ടുകളിലെക്കും ഇത്തരം മാര്ച്ചും സമരവും സംഘടിപ്പിക്കാം. അത് അവര്‍ ഉടനെ തന്നെ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം...
എയര്‍ ഇന്ത്യയെ സംരക്ഷിക്കണം എന്നത് നമ്മുടെ കടമയാണ് എന്നതിന്റെ പേരില്‍ എയര്‍ ഇന്ത്യക്കെതിരെയുള്ള താല്കാലിക ബഹിഷ്കരണ സമരത്തില്‍ പങ്കെടുക്കുന്നത് തെറ്റാവുമോ?
ഒരിക്കലും ഇല്ല. പ്രവാസികളുടെ ഈ താല്ക്കാലിക ബഹിഷ്കരണ സമരം തന്നെ എയര്‍ ഇന്ത്യയെ നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഈ സമരത്തില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ നമ്മള്‍ എയര്‍ ഇന്ത്യയെ നശിപ്പികുകയല്ല നന്നാക്കുക മാത്രമാണ് ചെയ്യുന്നത്. ഈ സന്ദര്ഭം സ്വകാര്യ വിമാന കമ്പനികള്‍ മുതലെടുക്കാതിരിക്കാനാണ് അവരുടെ കൂടെ സര്വീ്സ് നമ്മള്‍ ഇക്കാലയളവില്‍ ബഹിഷ്ക്കരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ