2012, നവംബർ 25, ഞായറാഴ്‌ച

ഒരു അമ്മയും കുഞ്ഞും ഉയര്ത്തുന്ന പ്രശ്നങ്ങള്‍


ഈ അടുത്ത കാലത്തായി നമ്മുടെ കേരളീയ സമൂഹത്തില്‍ സാംസ്ക്കാരിക രംഗത്ത്‌ ഏറെ ചര്ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ബ്ലസ്സിയുടെ “കളിമണ്ണ്” എന്ന സിനിമയും അതിലെ ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണ രംഗവും.

അമ്മയും ഗര്ഭസ്ഥ ശിശുവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ കഥപറയുന്ന തുടര്ന്നു പ്രസവവും ചിത്രീകരിക്കുന്ന കാഴ്ച, തന്മാത്ര എന്നീ മോളിവുഡ് സിനിമകളുടെ സംവിധായകനും, അവാര്ഡ് ജേതാവുമായ ബ്ലസ്സിയുടെ പുതിയ സിനിമയാണ് “കളിമണ്ണ്”. തോമസ്സ് തിരുവല്ലയാണ് നിര്മ്മാതാവ്. നായകന്‍ ബിജു മേനോനും. ഇതിലെ അമ്മ 1994 ലെ മിസ്സ് ഇന്ത്യ റണ്ണര്‍ അപ് ആയിരുന്ന, ക്വാണ്ടം (ഗര്ഭ നിരോധന ഉറ) യുടെ പരസ്യത്തിലൂടെ പ്രശസ്തയായ, രതിനിര്‍വേദം  രണ്ടാം ഭാഗം സിനിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ ശ്വേതാ മേനോനാണ്.

ശ്വേത അഞ്ചു മാസം ഗര്ഭിണിയായത് മുതലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്‌. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 28 നു വൈകീട്ട് 5:27 നു ഒരു പെണ്കുട്ടിയെ സുഖപ്രസവത്തിലൂടെ തന്റെറ ഭര്ത്താവിനു നല്കുന്നത് വരെയുള്ള രംഗം ചിത്രീകരിച്ചു കഴിഞ്ഞു. മൂന്നു ക്യാമറകള്‍ വച്ചായിരുന്നു ചിത്രീകരണം. ഈ ചിത്രീകരണം 45 മിനുട്ട് നീണ്ടു നിന്നു. പ്രസവ ശേഷം കുട്ടിയുടെ മൂര്ദ്ദാവില്‍ ശ്വേത ചുംബിക്കുന്നത് വരെയുള്ള രംഗമാണ് ചിത്രീകരിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഈ രൂപത്തിലുള്ള ഒരു ചിത്രീകരണം നടന്നിരിക്കുന്നത്.

പ്രസവം കേവലം യാന്ത്രികമായി തീരുന്ന ഇന്നത്തെ അവസ്ഥയില്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഈ സിനിമ, ഒപ്പം ഒരു സ്ത്രീ എന്ന നിലയില്‍ നിന്ന് അമ്മയിലേക്കുള്ള മാറ്റവും കാട്ടി കൊടുക്കുക എന്നാണു സംവിധായകന്റെ അവകാശവാദം.

സിനിമാറ്റോഗ്രാഫര്‍ ജിബു ജേക്കബ്, അയാളുടെ രണ്ടു സഹായികള്‍, ബ്ലെസ്സി, ശ്വേതയുടെ ഭര്ത്താവ് ശ്രീവല്സന്‍ മേനോന്‍ എന്നിവരാണ് പ്രസവ സമയത്ത്‌ ലേബര്‍ റൂമില്‍ രംഗം ചിത്രീകരിക്കാന്‍ വേണ്ടി ഉണ്ടായിരുന്നത്.

ഇത്രയുമാണ് ഈ സിനിമയെക്കുറിച്ച് ആമുഖമായി പറയാനുള്ളത്.

ഇപ്പോള്‍ ഉയര്ന്നു  വന്നിട്ടുള്ള പ്രശ്നങ്ങള്‍... ഇത്തരമൊരു രംഗം ചിത്രീകരിച്ചു വേണമോ ജനങ്ങളെ അമ്മയും കുഞ്ഞും തമ്മിലുള്ള പരിപാവനമായ ബന്ധം പഠിപ്പിക്കാന്‍ എന്നാണു? ഇതിന്റെ പിന്നില്‍ കച്ചവട താല്പര്യമാണ് എന്നും ശ്വേതാമേനോന്‍ എന്ന നടിയുടെ മേനിയഴക് മുതലെടുത്ത്‌ ചിത്രത്തെ വമ്പിച്ച വിജയമാക്കാന്‍ വേണ്ടിയാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് എന്നും ഇത് സിനിമ ഇറങ്ങുന്നതിനു മുന്നേ ചെയ്യുന്ന ഗിമ്മിക്കുകളാണെന്നും  ആക്ഷേപമുണ്ട്. എന്തായാലും ഈ സിനിമയ്ക്കെതിരെ കേരള നിയമസഭാ സ്പീക്കര്‍ കൂടിയായ ശ്രീ ജി. കാര്ത്തികേയനും കൂടി ഈയടുത്ത കാലത്ത്‌ അതി ശക്തിയായി പ്രതികരിച്ചിരിക്കുന്നത് ഇതിനു കൂടുതല്‍ വാര്ത്താ  പ്രാധാന്യം  നേടിക്കൊടുത്തു.

ബ്ലസ്സി തന്റെ ഈ സിനിമ എപ്പോഴാണ് പുറത്തിറക്കാന്‍ പോകുന്നത് എന്ന് കൃത്യമായി ഇത് വരെ പറഞ്ഞിട്ടില്ല. ഇതിന്റെ ഒരു ട്രെയിലരും ഇത് വരെ പുറത്ത്‌ വിട്ടിട്ടില്ല. ഇത് വരെ ഷൂട്ട്‌ ചെയ്ത ഭാഗങ്ങള്‍ ബാങ്ക് ലോക്കറിലാണ് ഉള്ളത്. പ്രസവ രംഗം ചിത്രീകരിച്ച  ഭാഗം സെന്‍സര്‍ ബോര്‍ഡിന്റെ  അനുമതി കിട്ടിയാലേ പ്രദര്ശിപ്പിക്കാന്‍ കഴിയൂ.തീര്ത്തും  രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ ഈ ചിത്രം പ്രദര്ശനത്തിനെത്തൂ എന്ന് സാരം. നടിയെ ആരും ബലമായി നിര്ബമന്ധിച്ച് അഭിനയിപ്പിച്ചതല്ല. അവരുടെയും അവരുടെ  ഭര്ത്താവിന്റെയും സമ്മതത്തോടെയാണ് ഇതൊക്കെ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങിനെയുള്ള ഒരു സിനിമയെ തിയേറ്ററില്‍ ഇറങ്ങാന്‍ വിടില്ല എന്ന് പറയുന്നത് ആവിഷ്ക്കര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു വെല്ലു വിളിയാണെന്നും അഭിപ്രായമുണ്ട്. തിയേറ്റര്‍ നമ്മള്‍ ലേബര്‍ റൂം ആക്കാന്‍ വിടില്ല എന്ന് പറയുന്ന സിനിമാ പ്രദര്‍ശനക്കാരുടെ സംഘടന ഇതിനു മുന്നേ ഷക്കീല പടം നിര്ബാധം കാണിച്ചവരാണെന്നും അത്തരം സിനിമയില്‍ ഇല്ലാത്ത രംഗങ്ങള്‍ കൂടി ബിറ്റ്‌ ആയി കൂട്ടിച്ചേര്ത്ത്  പ്രദര്ശിപ്പിച്ചവരാണ് അവര്‍ എന്നും പറയുന്നു. അത് കൊണ്ട് തന്നെ അവര്ക്ക് ‌ ഈ സിനിമ പ്രദര്ശിപ്പിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ അര്ഹതയില്ല എന്നും അഭിപ്രായമുണ്ട്.

ഇവിടെ പിറന്നു വീണ കുഞ്ഞിന്റെ സമ്മതം മാത്രമേ ഈ രംഗം ചിത്രീകരിക്കാന്‍ ആരും ഇത് വരെ വാങ്ങാതിരുന്നുള്ളൂ.. ആ കുഞ്ഞു വളര്ന്നു  വലുതായി ഇക്കാര്യത്തെക്കുറിച്ച് ചോദ്യം ചെയ്യുമ്പോള്‍ ആദ്യം ഉത്തരം പറയേണ്ടതും ശ്വേതയും ഭര്ത്താവും തന്നെ. ഒപ്പം സമൂഹവും. ഒന്നുകില്‍ ആ കുഞ്ഞു വളര്ന്നു  പ്രായപൂര്ത്തിയായ ശേഷം അതിന്റെ സമ്മതത്തോടെ ഈ ചിത്രം പുറത്തിറക്കിയാല്‍ മതി. ഇല്ലെങ്കില്‍ ആ കുഞ്ഞു ഉയര്ത്തു ന്ന ചോദ്യങ്ങള്ക്ക്്‌ മറുപടി പറയാന്‍ നമ്മളെല്ലാം ബാധ്യസ്ഥരാണ്. ഇവിടെ കുഞ്ഞിന്റെ കാര്യത്തെക്കുറിച്ച് അധികമാരും ചര്ച്ച ചെയ്യപ്പെടുന്നതായി കാണുന്നില്ല.

നമ്മുടെ നാട്ടിലെ സദാചാര പോലീസുകാരായ മത മൌലിക വാദികള്‍, ഫെമിനിസ്റ്റുകള്‍, സ്ത്രീ സംഘടനകള്‍, സാമൂഹ്യ സാംസ്ക്കാരിക പ്രവര്ത്ത്കര്‍ ഇവരൊക്കെ ഒത്തു ചേര്ന്ന്  ഒരു ക്യാമ്പയിന്‍ നടത്തിയാല്‍ അത് മാധ്യമങ്ങള്‍ അമിത പ്രാധാന്യത്തോടെ ഏറ്റു പിടിച്ചാല്‍ ഈ സിനിമയുടെ പേരില്‍ ഒരു ക്രമസമാധാന പ്രശനം അതിന്റെ റിലീസിംഗ് സമയത്ത്‌ തന്നെ ഉയര്ന്നു  വരാന്‍ സാധ്യതയുണ്ട്. അത് സദാചാര സംരക്ഷകരും സദാചാര വിരുദ്ധരുമായുള്ള ഒരു ഏറ്റുമുട്ടലായി ചിത്രീകരിക്കാനും സാധ്യതയുണ്ട്. അങ്ങിനെ ഈ സിനിമ ഓരോ മലയാളിയും ഇതിനെ ശക്തമായി എതിര്ത്തവരും ഇതിനു വേണ്ടി വാദിച്ചവരും കാണുന്നതോടെ  അതിന്റെ പൂര്ണ്ണ അര്ത്ഥ്ത്തില്‍ വിജയം വരിക്കുകയും ചെയ്യും.

അതോടു കൂടി സിനിമാ രംഗത്ത്‌ പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന ആക്ഷേപം നില നില്ക്കുകയും ചെയ്യും ഇന്ന് ഗര്ഭിസ്ഥശിശുവും അമ്മയും തമ്മിലുള്ള ബന്ധവും പ്രസവവുമാണ് ചിത്രീകരിച്ചു പ്രദര്ശിപ്പിച്ചത്  എങ്കില്‍ നാളെ ഗര്‍ഭധാരണം എങ്ങിനെ നടക്കുന്നു എന്ന കാര്യം പച്ചയായി ചിത്രീകരിച്ചു നിങ്ങളുടെ മുന്നില്‍ പ്രദര്ശനത്തിനു വരും. ലൈംഗിക കാര്യങ്ങളെക്കുറിച്ചുള്ള സാമാന്യ ജനത്തിന്റെ അജ്ഞതയും അത് മൂലമുണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും വിവാഹ മോചനങ്ങളും ഇല്ലാതാക്കാന്‍ വേണ്ടി ഇറക്കിയതാണ് ഈ സിനിമ എന്ന പേരില്‍ നല്ലൊരു പോന്‍ മൂവി (Porn movie)  ഇറങ്ങുന്ന കാലവും വിദൂരമല്ല. അന്നും ആ സിനിമയെ അനുകൂലിക്കാനും എതിര്ക്കാ നും നമ്മുടെ കേരളത്തില്‍ നിരവധി പേര്‍ കാണും എന്നുള്ളതില്‍ സംശയമില്ല തന്നെ.

എന്തിനു വെറുതെ അനാവശ്യമായി ഇറങ്ങാത്ത ഒരു സിനിമയെക്കുറിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നു?  സിനിമ ഇറങ്ങട്ടെ.. അതിലെ കാര്യങ്ങള്‍ കുറച്ചു പേരെങ്കിലും കാണട്ടെ. എന്നിട്ട് അതിനെപ്പറ്റി ചര്ച്ച ചെയ്യാം. എന്നിട്ട് വേണമെങ്കില്‍ സിനിമ ബഹിഷ്ക്കരിക്കാം, അല്ലെങ്കില്‍ നിരോധിക്കാന്‍ ആവശ്യപ്പെടാം. അതെല്ലാം അപ്പോഴല്ലേ? ഇപ്പോഴേ വേണോ?അതെ അതാണ്‌ അതിന്റെ ശരി.. അത് വരെ നമുക്ക്‌ കാത്തിരിക്കാം......ക്ഷമയോടെ... വാചക കസര്‍ത്തുകള്‍ ഒക്കെ അതിനു ശേഷം ആവാം........

2012, നവംബർ 24, ശനിയാഴ്‌ച

പി.ജി.ക്ക് സ്നേഹപൂര്‍വ്വം വിട....

1986 ലാണ് ഞാന്‍ പി.ജി. എന്ന പരമേശ്വരന്‍ ഗോവിന്ദപിള്ളയെ ആദ്യമായി നേരില്‍ കാണുന്നത്. തിരുവനന്തപുരം ഏ.കെ. ജി. സെന്ററില്‍ വെച്ച്. താഴത്തെ നിലയില്‍ ഒരു പറ്റം പുസ്തകങ്ങളുടെ ഇടയില്‍ ഇരിക്കുകയായിരുന്നു പി.ജി. 

പി.ജി.യെക്കുറിച്ച് അതിനു മുന്നേ വായിച്ചറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രൌഡ ഗംഭീരമായ ലേഖനങ്ങള്‍ വായിച്ചു ആവേശം കൊണ്ടിരുന്നു എങ്കിലും നേരില്‍ കാണാന്‍ പറ്റിയിരുന്നില്ല. ആദ്യമായി നേരില്‍ കണ്ടപ്പോള്‍ ആ സന്തോഷം മറച്ചു വെച്ചതുമില്ല. വളരെ സൌമ്യമായി ആ എന്താ സഖാവേ എവിടെയാണ് എന്ന് എന്നോടു ചോദിച്ചപ്പോള്‍ ഞാന്‍ കണ്ണൂരിലാണ് എന്ന് പറഞ്ഞു.

കണ്ണൂര്‍ ഐ.ടി.ഐ.യില്‍ ഒരു പ്രഭാഷണ പരമ്പര വെക്കുന്നുണ്ട്. ഞാന്‍ ഐ.ടി.ഐ. യുടെ ചെയര്‍മാനാണ്. സഖാവിനെ ആ പരിപാടിയില്‍ പന്കെടുപ്പിക്കുവാന്‍ നമുക്ക് അതിയായ ആഗ്രഹമുണ്ട്. സഖാവിന് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എനിക്ക് അടുത്ത മാസം കണ്ണൂരില്‍ പരിപാടിയുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. സഖാവ് ചടയനുമായി ഒന്ന് സംസാരിച്ചു ദിവസം കുറിച്ച് എന്നെ അറിയിച്ചോളൂ ഞാന്‍ പങ്കെടുക്കാം എന്ന് പറഞ്ഞു.

അന്ന് സഖാവ് ചടയന്‍ ഗോവിന്ദന്‍ ആയിരുന്നു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി. പിന്നീട് കുറച്ചു സമയം കൂടി സഖാവിന്റെ കൂടെ ചിലവഴിച്ചു ലൈബ്രറി ഒക്കെ നോക്കി കണ്ടു ഞാന്‍ കണ്ണൂരിലേക്ക്‌ തിരിച്ചു. സഖാവ് ചടയനെ പോയി കണ്ടു. ദിവസവും കുറിച്ചു. പി.ജി.യെ അക്കാര്യം വിളിച്ചറിയിച്ചു. പ്രഭാഷണ പരമ്പരയില്‍ മറ്റു പ്രഭാഷകര്‍ അന്ന് ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് എം.വി. ഗോവിന്ദന്‍ മാസ്റ്ററും യുക്തിവാദി സംഘത്തിന്റെ ശ്രീ ഗംഗന്‍ അഴീക്കൊടുമായിരുന്നു.

നിശ്ചയിച്ച പോലെ പരിപാടി നടത്തി. എന്നാല്‍ പി.ജി.യുടെ പ്രഭാഷണം കഴിഞ്ഞ ഉടന്‍ വേദിയില്‍ നിന്ന് കരിങ്കൊടിയുമായി കെ.എസ.യു., എം.എസ.എഫ് ,ഏ.ബി.വി.പി. എന്നീ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എഴുന്നേറ്റ ഹാളിനു പുറത്തേക്ക്‌ ജാഥയായി നീങ്ങി. പുറത്ത്‌ നിന്ന് പോലീസ്‌ കൊമ്പൌണ്ടിലെക്ക് ഇരച്ചു കയറി.

നമ്മള്‍ ആരും ഇതിനെതിരെ പ്രതികരിക്കാതെ പ്രതിഷേധക്കാരെ അവരുടെ വഴിക്ക് വിട്ടു. പി.ജി.യെ ചടയന്റെ കൂടെ യാതൊരു പ്രയാസവുമില്ലാതെ ജില്ലാ കമ്മിറ്റിയുടെ വണ്ടിയില്‍ കയറ്റി വിട്ടു. അപ്പോള്‍ ചടയന്‍ എന്നോടു ചോദിച്ചു സഖാവേ ഇങ്ങിനെ പ്രശ്നമുണ്ടാകുമെന്ന് അറിയുമെങ്കില്‍ നമ്മളെ ആദ്യമേ അറിയിക്കെണ്ടേ? എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ എന്ത് സമാധാനം പറയും സംസ്ഥാന കമ്മിറ്റിയോട്. ഇല്ല നമ്മാളായി കുഴപ്പക്കാരെ പരിപാടി തീരുംവരെ ഒന്നും ചെയ്യില്ല അത് കൊണ്ട് വലിയ പ്രശ്നമില്ലാതെ പരിപാടി നടത്താന്‍ പറ്റും അതാണ്‌ അറിയിക്കാതിരുന്നത് പിന്നെ നമ്മുടെ ആളുകള്‍ ഒക്കെ ഇവിടെ തന്നെ ഉണ്ട് എന്നും പറഞ്ഞ്പോള്‍ ചടയന്‍ പിന്നെ ഒന്നും പറഞ്ഞില്ല. പരിപാടി എങ്ങിനെയും വമ്പിച്ച വിജയമാക്കുക എന്ന നമ്മുടെ അജണ്ട നടപ്പിലാക്കുക അതായിരുന്നു നമ്മുടെ ഉദ്ദേശം അത് പ്രകാരം പ്രതിഷേധക്കാര്‍ സദസ്സില്‍ നിന്ന് ഇറങ്ങി പോയപ്പോള്‍ അവര്‍ക്ക് പകരം അതിനേക്കാള്‍ കൂടുതല്‍ ആളുകളെ സദസ്സില്‍ നിമിഷ നേരം കൊണ്ട് ഇരുത്താനും പരിപാടി തുടരാനും നമുക്ക് പറ്റി. ആ ഒരു പ്രത്യേക വൈകാരിക അവസ്ഥയില്‍ ഗോവിന്ദന്‍ മാസ്റ്റരുടെ പ്രസംഗം ഓരോ ആളെയും ആവേശം കൊള്ളിച്ചു.തുടര്‍ന്നു പ്രസംഗിച്ച ഗംഗന്‍ അഴീക്കോടും അതെ ആവേശം നില നിര്‍ത്തി കൊണ്ട് തന്നെ സംസാരിച്ചു.

എന്തായാലും അന്ന് പ്രതിഷേധക്കാരായ കെ.എസ.യു. എം.എസ.എഫ് ഏ.ബി.വി.പി. വിദ്യാര്‍ത്ഥികല്‍ അടക്കം അന്നേ പി.ജി.യെ അംഗീകരിച്ചിരുന്നു. പി.ജി.യുടെ പ്രസംഗം തീരുന്നത് വരെ ഒരു ബഹളവുമുന്ടാക്കാതെ അവര്‍ സാകൂതം കേട്ടിരുന്നു.

പി.ജി.യുടെ ഏറ്റവും നല്ല ഒരു സ്വഭാവ സവിശേഷത തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുകയും അത് പാര്‍ട്ടി വിരുദ്ധമാണെന്ന് കണ്ടാല്‍ അത് തിരുത്താനും പാര്‍ട്ടിക്ക്‌ വിധേയമായി പ്രവര്‍ത്തിക്കാനും തയ്യാറാവുക എന്നതായിരുന്നു. മൂന്ന് നാല് തവണ ഇങ്ങിനെ ശാസനകള്‍ ഏറ്റു വാങ്ങി പി.ജി. സ്വയം തിരുത്തി പാര്‍ടിക്ക് വിധേയമായി പ്രവര്‍ത്തിച്ചിരുന്നു. മരിക്കും വരെയും പാര്‍ട്ടിക്ക്‌ വിധേയനായി തന്നെയാണ് പി.ജി. ജീവിച്ചത്.

ഇ.എം.എസിന് ശേഷം പി.ജി.യല്ലാതെ സി.പി.എം.നു ഇത്രയും നല്ല ഒരു ബുദ്ധിജീവി വേറെ ഉണ്ടോ എന്ന് ചോദിച്ചാല്‍ നിസംശയം നമുക്ക്‌ പറയാന്‍ കഴിയും ഇല്ല എന്ന് പി.ജി. യുടെ ആ വിടവ് നികത്താന്‍ ഇനിയൊരു പി.ജി. നമുക്കുന്ടാവില്ല. പി.ജി.ക്ക് തുല്യന്‍ പി.ജി. മാത്രം. പി.ജിക്ക് പകരം വെക്കാന്‍ മറ്റൊരു പി.ജി. യില്ല.

സഖാവിന്റെ ജ്വലിക്കുന്ന സ്മരണക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു......

2012, നവംബർ 22, വ്യാഴാഴ്‌ച

മാധ്യമ സംവാദം

ഗൌരവമായ വായന ആഗ്രഹിക്കുന്നവര്ക്ക് വേണ്ടി ഈ കുറിപ്പ് സമര്പ്പിക്കുന്നു....

ആധുനിക കേരളത്തിന്റെ പിറവിയുടെ നവംബർ മാസത്തിൽ “അരനൂറ്റാണ്ട്‌ പിന്നിട്ട കേരളം - സാഹിത്യം, സംസ്ക്കാരം, മാധ്യമം” എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് മാസ് ഷാർജയുടെ സാഹിത്യ വിഭാഗം സംഘടിപ്പിച്ച പരിപാടിയുടെ രണ്ടാം ദിവസമായ നവംബർ 15 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഷാര്ജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് മാധ്യമ സംവാദ ത്തില്‍ പങ്കെടുത്ത് കൊണ്ട്
 മുഖ്യ പ്രഭാഷണം നടത്തവേ ശ്രീ എ.വി. അനില്കുാമാര്‍ (ദേശാഭിമാനി) അഭിപ്രായപ്പെട്ട കാര്യങ്ങള്‍:

മാധ്യമ സംവാദം

ഇന്നത്തെ മുതലാളിത്ത ലോകത്തില്‍ വ്യക്തികള്‍ ഏകാകികളായി തീരുകയാണ്. വ്യക്തികള്‍ കൂട്ടം ചേരുമ്പോള്‍ മാത്രമേ ഈ ഏകാകതയില്‍ നിന്ന് പുറത്ത്‌ വരാന്‍ കഴിയൂ. എന്നാല്‍ ഏകാകിയായ ഈ വ്യക്തിയെ കൂടുതല്‍ കൂടുതല്‍ എകാകിയാക്കുന്നത് ഇന്ന് മാധ്യമങ്ങളാണ് അവര്‍ അവരെ ടെലിവിഷന്റെ മുന്നില്‍ മുഴുവന്‍ സമയവും തളച്ചിടുകയാണ് ചെയ്യുന്നത്.

ഇന്ന് വലതു പക്ഷ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ നല്ലവരാണ്. എന്നാല്‍ അവര്‍ ഒരു സ്ഥാപനത്തിന്റെ ഭാഗമായി തീരുമ്പോള്‍ പലപ്പോഴും അവര്‍ ജനാധിപത്യ വിരുദ്ധര്‍ ആയി മാറുന്ന കാഴ്ച നിങ്ങള്ക്ക് ‌ കാണാന്‍ പറ്റും. അവരുടെ നിലപാടുകളിലും ഈ മാറ്റങ്ങള്‍ നിങ്ങള്ക്ക് ദര്ശി്ക്കാന്‍ കഴിയും.

പത്തും പതിനഞ്ചും വര്ഷങ്ങള്ക്കു മുന്നെ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കേസ് കൊടുക്കുന്ന പുതിയ പ്രവണതയെക്കുറിച്ച് ഒരു കഥയിലൂടെ അദ്ദേഹം ആസ്വാദകര്ക്ക് വിശദമാക്കി. 2000 ല്‍ ഒരാള്‍ അനില്‍ എന്ന ആളെ വര്ഷ്ങ്ങള്ക്കു് ശേഷം മറ്റൊരു സ്ഥലത്ത് വെച്ചു കണ്ടുമുട്ടിയപ്പോള്‍ “എടാ കണ്ടാമൃഗമേ” എന്ന് വിളിച്ചു സംസാരിച്ചു. എന്നാല്‍ അന്ന് അതിനെതിരെ പ്രതികരിക്കാതിരുന്ന അനില്‍ പിന്നീട് 2012 ല്‍ ആ വ്യക്തിക്കെതിരെ ഒരു കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. ഇത്രയും കാലം ഇതിനെതിരെ നിങ്ങള്‍ എന്ത് കൊണ്ട് പരാതിപ്പെട്ടില്ല എന്ന് ഇക്കാര്യത്തെക്കുറിച്ച് കൊടതിയില്‍ ജഡ്ജി ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ഇത്രയും കാലം ഞാന്‍ പരാതി നല്കാ്തിരുന്നതിനു കാരണം എനിക്ക് കണ്ടാമൃഗത്തിനെ അറിയാമായിരുന്നില്ല. ഇന്നലെയാണ് ഞാന്‍ ആദ്യമായി കണ്ടാമൃഗത്തെ കണ്ടത്‌ എന്നായിരുന്നു. ഈ രൂപത്തിലാണ് നമ്മുടെ നാട്ടിലെ കേസും കാര്യങ്ങളും ഇപ്പോള്‍ പോകുന്നത്.

തുടര്ന്ന് ‍ ബി.എം.പി. അഥവാ ബെല്‍ മെറ്റല്‍ പാന്‍ എന്ന കഥയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഒരു യു.ഡി. ക്ലാര്ക്ക് ആയി ജോലിചെയ്യുന്ന ഭര്ത്താവും വേറൊരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബം. മകന്‍ കോംപ്ലാന്‍ ഒക്കെ കഴിച്ചു നല്ല ആരോഗ്യമുള്ള പയ്യന്‍. അവരുടെ ടീപ്പോയില്‍ രണ്ടും മൂന്നും മലയാള പത്രങ്ങളും വാരികകളും അടുക്കി വെച്ച് അതിനു മുകളില്‍ ഒരു പേപ്പര്‍ വെയിറ്റ്‌ വെച്ചിരിക്കുന്നു. അവര്‍ ഇത് വായിക്കാറില്ലെന്കിലും നാട്ടു നടപ്പ്‌ അനുസരിച്ചുള്ള ഒരു രീതി അവര്‍ പിന്തുടരുകയായിരുന്നു. അങ്ങിനെയുള്ള വീട്ടില്‍ ഒരു ദിവസം രാവിലെ ഒരു കമ്പനിയിലെ സെയില്സ്മാന് ആയ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ വന്നു ബെല്ല് അടിക്കുന്നു. നാട്ടില്‍ ഇക്കാലത്ത്‌ രാവിലെയൊക്കെ വന്നു വീട്ടില്‍ ബെല്ല് അടിക്കുന്നത് സാധാരണഗതിയില്‍ ആരെങ്കിലും മരണം പറയാന്‍ വേണ്ടി വന്നതായിരിക്കും എന്ന ധാരണയില്‍ ഇന്നത്തെ നാട്ടു നടപ്പ് അനുസരിച്ച് ഭര്ത്താവും മകനും ഉണ്ടായിട്ടു ഭാര്യ തന്നെ ചെന്ന് വാതില്‍ തുറക്കുന്നു. ഒരു ടെലിഫോണ്‍ വന്നാല്‍ പോലും ഇന്ന് മിക്ക വീടുകളിലും ഇതാണല്ലോ സ്ഥിതി ആദ്യം ഭാര്യ എടുക്കും എന്നിട്ട് ഭര്ത്താ വിനു ഫോണ് കൊടുക്കും അല്ലെങ്കില്‍ പിള്ളേര്‍ എടുക്കും എന്നിട്ട് അച്ഛന് കൊടുക്കും. ഭര്ത്താതവ്‌ ചാരുകസേരയില്‍ വായിചിരിക്കുന്നുന്ടാകും അയാള്‍ വായിക്കുന്നത് ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ ആണെങ്കില്‍ അല്ലെങ്കില്‍ വാരികകള്‍ ആണെങ്കില്‍ ആയാള്‍ വലിയ ബുദ്ധി ജീവിയാണ് എന്ന് ഭാര്യയടക്കം കരുതും എന്നാല്‍ അത് മലയാളം ആണെനെന്കിലോ ഇയാള്ക് ‌ വേറെ പണിയൊന്നുമില്ലെ എന്നുള്ള രീതിയിലായിരിക്കും അവരുടെ സമീപനം. ഭാഷ പോലും നമ്മുളെ വിലയിരുത്തുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു ഇന്ന്. സ്വന്തം മാത്രുഭാഷയെക്കാള്‍ ഇംഗ്ലീഷിനു പ്രാധാന്യം നല്കു ന്നു. ഇന്ഗ്ലീഷ്‌ സംസാരിക്കുന്നവര്‍ മാത്രമാണ് വിവരമുള്ളവര്‍ എന്ന ഒരു ധാരണ നില നില്ക്കുലന്നുണ്ട് പലരുടെയും ഇടയില്‍. മലയാളം സംസാരിക്കുമ്പോള്‍ ഇവര്ക്ക് ഒരു അധമവികാരവും ഇംഗ്ലീഷ്‌ സംസാരിക്കുമ്പോള്‍ ഒരു ഉയര്ന്ന വികാരവും വരുന്നു. ഇവിടെ ബെല്ലടി കേട്ട് ഭാര്യ വാതില്‍ തുറന്നപ്പോള്‍ ആ സെയില്സ്മാ ന്‍ ഉടനെ തന്നെ അവരുടെ പതിവ്‌ രീതിയനുസരിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ അകത്തു കയറി ഇരുന്നു തങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് വിശദീകരണം തുടങ്ങി. ഇത്തരക്കാരായ സെയില്സ്മാന്മാവര്‍ തങ്ങളുടെ പ്രോഡക്റ്റ് വിറ്റ്‌ പോവാന്‍ വേണ്ടി പറയുന്ന കാര്യങ്ങള്‍ ഉദാഹരണമായി പറഞ്ഞു. പല്ലുന്തിയ ആളുകളെ അടുത്ത്‌ ബ്രഷും കൊണ്ട് പോയി അത് വില്ക്കാളന്‍ വേണ്ടി പറഞ്ഞ കഥ നിങ്ങളുടെ പല്ല് ഇങ്ങിനെയെന്കില്‍ ഇതാ നമ്മുടെ ബ്രഷു ഇങ്ങിനെ വാങ്ങൂ ഉപയോഗിക്കൂ. ഈ രീതിയില്‍ സെയില്സ്മാ്ന്‍ വാചക കസര്ത്ത് ‌ നടത്തി ഒടുവില്‍ ആ പാന്‍ ആ വീട്ടമ്മ വില കൊടുത്തു വാങ്ങി. അന്ന് രാത്രി വീട്ടുടമക്ക് രാത്രി ബുള്‍സായി കഴിക്കാന്‍ ആഗ്രഹം തോന്നുകയും വീട്ടമ്മ അന്ന് വാങ്ങിയ ബി.എം.പി.യില്‍ ബുല്സായി ഉണ്ടാക്കി കൊടുത്ത്‌ ആ പാന്‍ കഴുകാതെ അതില്‍ വെള്ളമൊഴിച്ചു വെച്ചു. പിറ്റേന്ന് രാവിലെ ചികരിയും സോപ്പും ഒക്കെ ഇട്ടു അകവും പുറവും കഴുകിയപ്പോള്‍ അതിന്റെ അടിയില്‍ ഒരു പേര് തെളിഞ്ഞു വന്നു. അപ്പോഴാണ്‌ അവര്ക്ക് ‌ അത് മനസ്സിലായത്‌ പന്ത്രണ്ടു വര്ഷ്ങ്ങള്ക്കു മുന്നേ അവരുടെ തറവാട്ടില്‍ നിന്ന് കളവു പോയ ഓട്ടുരുളി ആണ് അവരുടെ കയ്യില്‍ ഇപ്പോള്‍ ബി.എം.പി.യായി വന്നത് എന്ന്. ബിച്ച ഗൌഡ മാധവ പണിക്കര്‍ എന്ന അവരുടെ അച്ചന്റെ പേര് ബി.എം.പി.യായി വന്ന കഥ. രണ്ടും ബി.എം.പി. തന്നെ.

കുട്ടി മരിച്ച തള്ള പശുവിനെ പാല്‍ കറക്കാന്‍ വൈക്കോല്‍ കൊണ്ട് ഡ്യൂപ്ലിക്കേറ്റ് കിടാവിനെ ഉണ്ടാക്കി അതിനെ അകിടില്‍ മുട്ടിച്ചു പാല്‍ ച്ചുരത്തിപ്പിച്ചു പാല്‍ കറന്നെടുക്കുന്നത് പോലെ മാധ്യമങ്ങള്‍ ഇന്ന് പ്രവര്ത്തി ക്കുകയാണ്.

ഇന്ന് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അനുദിനം വികസിക്കുന്നു. ലോകത്ത്‌ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും നമുക്ക്‌ അപ്പോഴപ്പോള്‍ വിവരം ലഭിക്കുന്നു. അങ്ങിനെ നമ്മുടെ വിജ്ഞാനം അനുദിനം വികസിക്കുന്നു. എന്നാല്‍ തൊട്ടടുത്തുള്ള നമ്മുടെ അയല്പക്കക്കരനുമായി നമുക്ക് ബന്ധമില്ല അവിടെ എന്ത് നടക്കുന്നു എന്ന് നാം അറിയുന്നില്ല. മനുഷ്യര്‍ തമ്മിലുന്ടാകേണ്ട സ്വാഭാവിക ബന്ധങ്ങള്‍ ഇല്ലാതായി വരുന്നു.ഇത് ഒരു ജനാധിപത്യ വിരുദ്ധ മാധ്യമ പ്രവര്ത്ത്നരീതിയാണ്.

ആധുനിക മുതലാളിത്തം പുതിയ വീട്ടുപകരണങ്ങളുടെ കണ്ടു പിടുത്തങ്ങളിലൂടെ നമുക്ക്‌ ധാരാളം ഒഴിവു സമയങ്ങള്‍ തരുന്നു. പണ്ട് ഓലയും വിറകും കത്തിച്ചിടത്ത്‌ ഇന്ന് നമ്മള്‍ ഗ്യാസ് കത്തിക്കുന്നു. ഓലയും വിറകും കത്തിച്ചു ഒരു ചായ ഉണ്ടാക്കാന്‍ അര മണിക്കൂര്‍ എടുത്ത സമയത്ത്‌ ഇന്ന് ഗ്യാസില്‍ നാം രണ്ടു മിനുട്ട് കൊണ്ട് ചായ ഉണ്ടാക്കുന്നു. അപ്പോള്‍ നമുക്ക് കൂടുതല്‍ സമയം കിട്ടുന്നു. ഗ്രൈന്ഡര്‍ മിക്സരും വാഷിംഗ് മെഷിനും എല്ലാം നമ്മുടെ പണി എളുപ്പമാക്കി നമുക്ക് ധാരാളം ഒഴിവു സമയം തരുന്നു. എന്നാല്‍ ഇങ്ങിനെ നമുക്ക്‌ തരുന്ന ഒഴിവു സമയങ്ങളെ അതെ മുതലാളിത്തം തന്നെ അത് തിരിച്ചു പിടിക്കുന്നത് എങ്ങിനെയാണ്? ടെലിവിഷന്‍ വഴി, സീരിയല്‍ വഴി, വാര്ത്ത വഴി, കോമഡി പരിപാടി വഴി അങ്ങിനെ അങ്ങിനെ.

ജീവിതത്തെ നിസ്സാരവല്ക്ക രിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. അമേരിക്കയില്‍ എം.എസ്. എന്‍. എന്ന വാര്ത്താ ചാനലില്‍ “മൈക്ക ബ്രിസില്ക്കി” എന്ന “ഗാന്ധിജിയെ പോലെ ലളിത വസ്ത്രം ധരിക്കുന്ന” ഒരു അവതാരികയുണ്ട്. അവര്‍ ഒരു തവണ പ്രധാനപ്പെട്ട ഒരു വാര്ത്ത് വായിക്കാന്‍ പോവുമ്പോള്‍ അവരുടെ മാനേജര്മാ്ര്‍ അവര്ക്ക് ഒരു നടി പബ്ബില്‍ പോയി കാട്ടിക്കൂട്ടിയ വിക്രിയകള്‍ പ്രധാന വാര്ത്ത യായി വായിക്കാന്‍ പറഞ്ഞു. എന്നാല്‍ മൈക്ക അമേരിക്കന്‍ പട്ടാളത്തെക്കുറിച്ചുള്ള അന്നത്തെ പ്രധാന വാര്ത്തന വായിക്കുവാന്‍ സ്വന്തം നിലയില്‍ ശ്രമിച്ചപ്പോള്‍ അവരുടെ മൈക്ക്‌ ഒഫ് അവര്‍ ഒഫ് ആക്കുകയുണ്ടായി. ഇങ്ങിനെ പ്രധാനപ്പെട്ട വാര്ത്തകളെ മാറ്റിവെച്ചു അവര്ക്ക് ഹിതകരമായിട്ടുള്ള വാര്ത്ത കള്‍ മാത്രം കൊടുക്കുന്ന രീതി നിലവില്‍ ഉണ്ട്.

ഒരു തവണ സ്വന്തം നാട്ടില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു വയസായ സ്ത്രീ തന്നോടു ചോദിച്ച കാര്യം അനില്‍കുമാര്‍ ഇങ്ങിനെ വിവരിച്ചു. മോനെ എത്ര നാളായി നീ പത്രം നടത്താന്‍ തുടങ്ങിയിട്ട്. 23 വര്ഷം എന്ന് മറുപടി പറഞ്ഞു. നിനക്ക് ഒരു മണിക്കൂര്‍ വാര്ത്ത നോക്കാതെ പറയാന്‍ പറ്റുമോ? കാര്യം മനസ്സിലായി നികേഷ്‌ കുമാറും, അനുപമയും, വീണ ജോര്ജ്ജും ഒക്കെ വാര്ത്ത വായിക്കുന്നത് ടി.വി.യില്‍ കാണുമ്പോള്‍ തോന്നുന്നതാണ് അവര്‍ വാര്ത്തകള്‍ നോക്കാതെ വായിക്കുകയാണ് എന്ന്. എന്നാല്‍ അവരുടെ മുന്നില്‍ വാര്ത്താ സ്ക്രോള് ചെയ്തു പോകുന്നത് അവര്‍ നേരെ നോക്കി വായിക്കുകയാണ് എന്ന് ഇവര്‍ അറിയുന്നില്ല. കൂടാതെ ഇടക്കിടെ അവര്‍ ബ്രെയ്ക്ക് എടുക്കുന്നത് എന്തിനാണെന്നും ചിന്തിക്കുന്നില്ല. ഒരു ഇടവേള അനിവാര്യമായി തീര്ന്നിരിക്കുന്നു എന്നൊക്കെ അവര്‍ പറയുന്നതിന്റെ പിന്നിലെ രഹസ്യങ്ങളും അനില്‍ തമാശ രൂപത്തില്‍ അവതരിപ്പിച്ചു. കൂട്ടത്തില്‍ ഒന്നും രണ്ടും വര്ഷം ജേര്ണ ലിസത്തില്‍ ഡിപ്ലോമ എടുത്ത്‌ പുറത്തിറങ്ങുന്ന പുതിയ മാധ്യമ പ്രവര്ത്ത്കരുടെ ബൌദ്ധിക നിലവാരത്തെക്കുറിച്ചും അവരുടെ പരിണിത പ്രജ്ഞാരായ രാഷ്ട്രീയ നേതാക്കലോടുള്ള വിനയമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചും പരാമര്ശിക്കുകയുണ്ടായി. 19 വയസ്സുള്ള മാധ്യമ പ്രവര്ത്തക മിസ്റ്റര്‍ അച്യുതാനന്ദന്‍ എന്ന് വിളിച്ചു സംസാരിക്കുന്നത്തിലെ ഔചിത്യകുറവ്‌ അദ്ദേഹം എടുത്ത്‌ പറഞ്ഞു.

തങ്ങളുടെ കൃത്രിമ സാന്നിധ്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന മാധ്യമ പ്രവര്ത്ത്ന രീതി. മാധ്യമങ്ങള്‍ പ്രേക്ഷകരുടെ കൃത്രിമ സാന്നിധ്യം അവര്‍ വായിക്കുന്ന വാര്ത്തകളില്‍, ഉള്ളടക്കങ്ങളില്‍ ഉണ്ട് എന്ന് അവര്ക്ക് തോന്നുന്ന വിധത്തില്‍ വാര്ത്ത അവതരിപിക്കുന്ന രീതി. യാഥാര്ത്ഥത്തില്‍ ആ വാര്ത്ത് കാണുന്ന, കേള്ക്കുന്ന പ്രേക്ഷകന് അതില്‍ ഒരു കാര്യവും ഇല്ല, അത് അയാളെ ബാധിക്കുന്ന കാര്യവുമായിരിക്കില്ല എങ്കിലും അയാള്ക്ക് തോന്നും ഇത് എന്നെ കൂടി ബാധിക്കുന്ന കാര്യമാണെന്ന്.

തലക്കെട്ട്‌ രാഷ്ട്രീയം പെട്രോളിന് വില കൂടി അരി വില കയറി ഇവിടെ പെട്രോളിന് വില കൂട്ടി എന്ന് പറയില്ല, അരിക്ക് വില കൂട്ടി എന്ന് പറയില്ല മറിച്ചു വില കൂടി, വില കയറി എന്നാണു പറയുന്നത്. അപ്പോള്‍ അത് കേള്ക്കു ന്ന ആള്ക്ക് അതൊരു സാധാരണ പ്രക്രിയയായി തോന്നും മറിച്ച് പെട്രോള്‍ വില കൂട്ടി, അരിവില കൂട്ടി എന്ന് പറയുമ്പോള്‍ ആര് കൂട്ടി എന്തിനു കൂട്ടി അതില്‍ പ്രതിഷേധിക്കണം എന്ന ചിന്ത നമുക്ക് വരും അതില്ലതാക്കാന്‍ ആണ് ഈ രൂപത്തിലുള്ള തലക്കെട്ട്‌ കൊണ്ടുള്ള രാഷ്ട്രീയം അവര്‍ കളിക്കുന്നത്. എന്നാല്‍ ഇവര്‍ തന്നെ സര്ക്കാര്‍ അതിന്റെ വില കുറച്ചു വെന്കിലോ അത് എങ്ങിനെയാണ് റിപ്പോര്ട്ട് ചെയ്യുന്നത് പെട്രോള്‍ വില കുറഞ്ഞു. അരി വില ഇറങ്ങി എന്നൊന്നുമല്ല. മറിച്ച് പെട്രോളിന് വില കുറച്ചു അരിവില കുറച്ചു എന്നാണു അപ്പോള്‍ അവിടെ കൃത്യമായി കുറച്ചു എന്ന് തന്നെ അവര്‍ റിപ്പോര്ട്ട് ചെയ്യുന്നു. ഇതാണ് തലക്കെട്ടിലെ രാഷ്ട്രീയം.

അത് പോലെ അവര്‍ ഉപയോഗിക്കുന്ന ഭാഷ സമാധാനപരമായി പോലീസ്‌ ജീപ്പ്‌ കത്തിക്കുകയായിരുന്ന കെ. എസ്. യു. പ്രവര്ത്തകരെ അച്യുതാനന്ദന്റെ പോലീസ്‌ അകാരണമായി ലാത്തിച്ചാര്ജ്ന ചെയ്തു. എന്നാല്‍ ഒരു മാധ്യമ പ്രവര്ത്തകനെ ഡി.വൈ.എഫ്.ഐ. ക്കാര്‍ അല്ലെങ്കില്‍ സി.പി.എം. കാര്‍ വാര്ത്ത റിപ്പോര്ട്ട് ചെയ്യാന്‍ പോയപ്പോള്‍ എറിഞ്ഞു പരിക്കേല്പ്പി ച്ചു എന്നാണു റിപ്പോര്ട്ട് കൊടുക്കുക ഇതേ കാര്യം കോണ്ഗ്രസ്കാര്‍ ചെയ്‌താല്‍ കല്ലെറിനിടയില്‍ അകപ്പെട്ടു പോയ മാധ്യമ പ്രവര്ത്തകന് പരിക്ക് പറ്റി എന്നും അവര്‍ റിപ്പോര്ട്ട് ചെയ്യും അവിടെ മാധ്യമ പ്രവര്ത്ത്കന്‍ കല്ലെറിനിടയില്‍ പെട്ട് പോയത് കൊണ്ട് പരിക്ക് പറ്റിയതാണ് എന്നാണു വായനക്കാരന് തോന്നുക. മറിച്ച് സി.പി.എം. കാരനാണെങ്കില്‍ മാധ്യമ പ്രവര്ത്ത കനെ എറിഞ്ഞു പരിക്കേല്പ്പി ച്ചു എന്നും. ഇത് പോലെ തന്നെ അര്ഥം അറിയാതെ ഉപയോഗിക്കുന്ന പദങ്ങള്‍ലുമുണ്ട് . അടിപൊളി, ചെത്ത്‌ ഇവയൊക്കെ. എന്താണ് അടിച്ചു പൊളിക്കുന്നത് എന്നും എന്താണ് ചെത്തുന്നത് എന്നും അറിയാതെയാണ് ഈ പ്രയോഗങ്ങള്‍ നടത്തുന്നത്.

ഇന്ഫോടെയിന്മെലന്റ് ചാനലുകളും എന്ടര്ടെയിന്മെന്റ് ചാനലുകളും തമ്മിലുള്ള വിത്യാസം കുറഞ്ഞു കുറഞ്ഞു വന്നു ഇന്ന് അത് രണ്ടും കൂടിയുള്ള ചാനലുകളാണ് നമുക്ക്‌ ലഭിക്കുന്നത്. ഇതാണ് ഇന്ഫോടെയിന്മെന്റ് എന്നും ഇതാണ് എന്ടര്ടെയിന്മെന്റ് എന്നും തിരിച്ചറിയാന്‍ പറ്റാതെയായിരിക്കുന്നു.

അറിവും തിരിച്ചറിവും തമ്മിലുള്ള വിത്യാസം. എവറസ്റ്റ് കൊടുമുടിക്ക് എത്രയാന്‍ ഉയരം? നൈല്‍ നദിക്ക് എത്രയാണ് നീളം? അമേരിക്കന്‍ പ്രസിഡന്റ് ആരാണ്? ഇവയൊക്കെ അറിവുകളാണ്. എന്നാല്‍ ഇന്നലെ വരെ നിറയെ വെള്ളമുണ്ടായിരുന്ന നിങ്ങളുടെ സ്വന്തം വീട്ടുമുറ്റത്തെ കിണര്‍ ഇന്ന് എന്ത് കൊണ്ട് വറ്റി പോയി എന്നുള്ളത് അറിവല്ല തിരിച്ചറിവ് ആണ്. കര്‍ഷകര്‍ എന്ത് കൊണ്ട് ആത്മഹത്യചെയ്യുന്നു അല്ലെങ്കില്‍ ചെയ്യേണ്ടി വരുന്നു എന്നുള്ളത് തിരിച്ചറിവ് ആണ്. എന്നാല്‍ ആധുനിക മാധ്യമ പ്രവര്ത്ത നം നമുക്ക്‌ അറിവ് മാത്രമേ തരുന്നുള്ളൂ തിരിച്ചറിവ് നാം സ്വയം നേടേണ്ടിയിരിക്കുന്നു. ആന്ധ്രയിലെ അനന്തപുരിയില്‍ ഒരു വര്ഷം തന്നെ 395 കര്ഷകര്‍ ആത്മഹത്യ ചെയ്ത സ്ഥലമാണ് എന്നാല്‍ അതെ സ്ഥലത്ത് തന്നെ ഏറ്റവും കൂടുതല്‍ ലക്ഷ്റി വാഹനങ്ങള്‍ ചീറിപായുന്ന വിരോധാഭാസവും കാണാം. ഒരു ഭാഗത്ത്‌ ജീവിക്കാന്‍ വയ്യാതെ ആതമഹത്യ ചെയ്യേണ്ട അവസ്ഥ അതെ സമയം മറുവശത്ത് ആര്ഭാടങ്ങലുടെ അവസ്ഥ. ഇത് രണ്ടും ഉള്ളത് ഒരേ സ്ഥലത്ത്‌.

കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന് പഴമൊഴി ചോദിച്ചിരുന്ന നമ്മുടെ നാട്ടില്‍ ഇന്ന് ടി.വി.യില്‍ വരുന്ന സോപ്പിന്റെ പരസ്യം എന്താണ്? നിങ്ങള്‍ ഈ സോപ്പ് ഉപയോഗിച്ച് ഏഴു തവണ കുളിക്കുവിന്‍. നിങ്ങള്‍ സുന്ദരിയാകും അല്ലെങ്കില്‍ സുന്ദരനാകും എന്ന്. അത് കേട്ട് വിശ്വസിച്ച് അത് വാങ്ങി കുളിക്കുവാന്‍ കുറെ ആള്ക്കാരും. അവര്‍ എവിടെ സുന്ദരനും സുന്ദരിയും ആവാനാണ്? എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അവരുടെ സോപ്പുകള്‍ ചിലവായി കഴിഞ്ഞു.

അന്ധവിശ്വാസം: സ്ത്രീകള്ക്ക് പല്ല് കുറവാണ് എന്ന് പണ്ട് അരിസ്റ്റോട്ടില്‍ പറഞ്ഞു. അരിസ്റ്റോട്ടില്‍ പറഞ്ഞത് കൊണ്ട് അത് ആരും ചോദ്യം ചെയ്തില്ല വര്ഷങ്ങളോളം. ആരും എണ്ണി നോക്കാനും മിനക്കെട്ടില്ല. പിന്നീട് വര്ഷങ്ങള്ക്കു് ശേഷമാണ് സ്ത്രീയുടെ പല്ലുകള്‍ എണ്ണി നോക്കിയപ്പോള്‍ അവര്ക്ക്്‌ പല്ല് കുറവൊന്നുമില്ല എന്ന് മനസ്സിലാക്കിയത്‌. അത് അന്നെ എണ്ണി നോക്കിയിരുന്നുവെങ്കില്‍ ആ ഒരു അന്ധവിശ്വാസം ഇല്ലാതാക്കാമായിരുന്നു. ഇത് പോലെയാണ് പല അന്ധവിശ്വാസങ്ങളും അതത് സമയത്ത്‌ ചെയ്യേണ്ട കാര്യങ്ങള്‍ അതാത് സമയത്ത്‌ ചെയ്യണം. ശാസ്ത്ര ബോധത്തില്‍ ആളുകള്‍ സ്വയം തീ കൊടുക്കുകയും സമൂഹത്തെ തീപിടിപ്പിക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ ആളുകള്‍ ആള്‍ ദൈവങ്ങളുടെ പിറകില്‍ പോവുന്ന അവസ്ഥ ഉണ്ടാകും. അങ്ങിനെയാണ് അരയാല്ത്തറയിലും മറ്റുമുള്ള ‘ദിവ്യനമാരുടെ’ പിറകെ ആളുകള്‍ പോവുന്നത്. ഇത് പോലെയാണ് കന്യാമറിയത്തിന്റെ പ്രതിമ ഉണ്ടാക്കി അതിന്റെ കണ്ണില്‍ നിന്ന് ചോര ഇറ്റ്‌ വീഴുന്നു എന്ന കഥയുടെ കാര്യവും പ്രതിമയുടെ ഉത്ഘാടനം നേരതെയാക്കിയത് കാരണം ശില്പ്പി ക്ക് പിരികത്തിന്റെ അടുത്തുള്ള ജോലി മുഴുവനും പൂര്ത്തിയാക്കാന്‍ പറ്റിയിരുന്നില്ല അത് കാരണമാണ് അത് സംഭവിച്ചത്‌. എന്നാല്‍ അതിനെ കുറിച്ച് ചിന്തിക്കാതെ ഇതും അന്ധവിശ്വാസത്തിലേക്ക്‌ പോവുകയാണ് ചെയ്തത്. ഒരു കടയില്‍ കിട്ടാനുള്ളവരുടെ പൈസ കരികട്ട കൊണ്ട് ചുമരില്‍ എഴുതിയിട്ടിരുന്നു പിന്നീട് ആ കട പൂട്ടുകയും ഒടുവില്‍ അത് ഭാഗികമായി തകരുകയും ചെയ്തു പിന്നീടാണ് ആ ചുമരില്‍ എഴുതിയ വാക്കുകള്‍ നബി വചനങ്ങള്‍ ആണ് അത് നബി എഴുതിയാണ് എന്നും മറ്റും ചിലര്‍ പറഞ്ഞു ഉണ്ടാക്കുന്നത് അത് വിശ്വസിക്കാന്‍ കുറച്ച് ആള്ക്കാരും. ഇത് പോലെ തന്നെയാണ് ടി.വി.യിലെ ജ്യോതിഷക്കാരനെ വിളിച്ചു സംസാരിച്ച ഒരു ഗല്ഫ്കാരന്റെ അവസ്ഥ. തന്റെ ഒരു കൂട്ടുകാരന്റെ കാര്യമാണ് എന്ന് പറഞ്ഞാണ് അയാള്‍ തന്റെ സംശയം ചോദിച്ചത. ടി.വി. യി. ഈ പരിപാടിയുടെ അവതാരകന്‍ ആറ്റുകാലിലുള്ള ഒരു വിദ്വാന്‍ പറഞ്ഞു. ജാതകവശാല്‍ നിങ്ങളുടെ സുഹൃത്തിനു വളരെ മോശം പിടിച്ച സമയമാണ് അകാല മരണം വരെയുണ്ടാകും എന്ന്. ഇത് കേട്ട ചോദ്യ കര്ത്താടവ് പിറ്റേ ദിവസം തന്നെ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. ശാസ്ത്രബോധവും ശാസ്ത്രവും ഇത്രയൊക്കെ പുരോഗമിച്ചുവെങ്കിലും ആളുകളുടെ സ്ഥിതി ഇപ്പോഴും ഇങ്ങേനെയോക്കെയാണ്. അത് മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.

1914 ല്‍ ശ്രീനാരായാണഗുരു ഒരിക്കല്‍ തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. വണ്ടിയില്‍ ഒരു രാജാവും ഉണ്ടായിരുന്നു രാജാവ് ശ്രീനാരായണനോട് ചോദിച്ചു നിങ്ങളുടെ പേര് എന്താണ് ശ്രീനാരായണന്‍ തന്റെ പേര് പറഞ്ഞു. എന്നാല്‍ രാജാവിന് ശ്രീനാരായാണന്റെ ജാതി മനസ്സിലായില്ല അത് കൊണ്ട് വീണ്ടും ചോദിച്ചു. എന്താണ് ജാതി അപ്പോള്‍ ശ്രീനാരായണഗുരു പറഞ്ഞു കണ്ടിട്ട് മനസ്സിലായില്ലേ എന്ന് രാജാവ്‌ പറഞ്ഞു ഇല്ല എന്ന് അപ്പോള്‍ ശ്രീനാരായണഗുരു വീണ്ടും പറഞ്ഞു കണ്ടിട്ട് മനസ്സിലാവത്തവന് കേട്ടാലും മനസ്സിലാവില്ല എന്ന്. ഇന്ന് ആളുകള്‍ കൂടുതലും തങ്ങളുടെ പേരിന്റെ കൂടെ ജാതി പേര് വെയ്ക്കുവാന്‍ താല്പര്യം കാണിക്കുന്നു. നായര്‍, നമ്പൂതിരി, നമ്പ്യാര്‍, മേനോന്‍ തുടങ്ങിയ പദങ്ങള്‍ പേരിന്റെ കൂടെ അലന്കാരമായി ചേര്ക്കുന്നു. ഈ രീതി നാം സ്വയം മാറ്റിയെടുക്കണം.

ഒരിക്കല്‍ ഗാന്ധിജിയും ശ്രീനാരായണഗുരുവും തമ്മില്‍ ഒരു ചര്ച്ച നടന്നു. വൈക്കത്ത്‌ അമ്പലത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക്‌ പ്രവേശനമില്ല അത് വഴി യാത്രയും ചെയ്തു കൂടാ. പക്ഷെ അതിലെ പട്ടിക്കും പൂച്ചക്കും വരെ പോവാം. മനുഷ്യന്‍ പോയികൂടാ. ഇതിനെക്കുറിച്ച്‌ ശ്രീനാരായണഗുരു ഗാന്ധിജിയുമായി സംസാരിച്ചു. അപ്പോള്‍ ഗാന്ധിജി പറയുകയാണ് ആല്മ‌രത്തിന്റെ ഇലകളെക്കുറിച്ച് നോക്കൂ അതില്‍ കിടക്കുന്ന ഇലകള്‍ ഒക്കെ പലതരത്തില്‍ അല്ലെ? ഒന്ന് പഴുത്തിട്ടു, ഒന്ന് പച്ച, എന്നൊക്കെ അപ്പോള്‍ ശ്രീനാരായണഗുരു പറഞ്ഞു അതിലെ ഇലകളെയൊക്കെ ഒന്നിചെടുത്ത്‌ ഉരുട്ടി പിഴിഞ്ഞ് അതിന്റെ രസം എടുത്തു നോക്കൂ അതെല്ലാം ഒന്നായിരിക്കും.

1917 ല്‍ സഹോദരന്‍ അയ്യപ്പന്‍ കൊടുങ്ങലൂരിലെ ഭരണിപാട്ടിനും കോഴിയെ അറക്കുന്നതിനും എതിരെ അവിടെ ചെന്ന് പ്രസംഗിച്ചു അവരുടെ കല്ലേറില്‍ സാരമായി പരിക്കേറ്റു. ഈ വിവരം അവര്‍ ശ്രീനാരായണഗുരുവിനെ അറിയിച്ചു അങ്ങയുടെ അനുയായി അയ്യപ്പന്‍ ഇവിടെ വന്നു പ്രസംഗിച്ചു എന്ന് അപ്പോള്‍ ഗുരു പറഞ്ഞു ഓ അതെയോ അയ്യപ്പന്‍ വന്നു പ്രസംഗിച്ചുവെങ്കില്‍ അത് ഞാന്‍ ആദ്യമേ അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അത് ഉല്ഘാടനം ചെയ്യുമായിരുന്നു.

അയ്യപ്പന്മാര്‍ കാല്‍ നടയായി കണ്ണൂരില്‍ നിന്നടക്കം പോവുകയാണ്. ആലുവയില്‍ ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും ഉണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ അവര്‍ സ്വാമിയെ അയ്യപ്പോ എന്ന് വിളിച് കൊണ്ടാണ് പോയത്. ആലുവയില്‍ എത്തിയപ്പോള്‍ അയ്യപ്പന്‍ ചോദിച്ചു നിങ്ങള്‍ എവിടെ പോവുകയാണ് എന്ന്. അവര്‍ പറഞ്ഞു സ്വാമി അയ്യപ്പന്റെയ അടുത്ത്‌ എന്ന്. അപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു അതിനു ശബരിമല വരെ പോകേണ്ട നിങ്ങള്‍ അന്വേഷിക്കുന്നവര്‍ ഇവിടെ ഉണ്ട് എന്ന്. സ്വാമിയും, അയ്യപ്പനും.

ദൈവത്തെ ‘കൊല്ലുന്നത്‌’ കമ്മ്യൂണിസ്റ്റ്കാര്‍ അല്ല എന്നും മുതലാളിമാരാണ് ഇന്നത്തെ ദൈവത്തെ ‘കൊന്നു കൊണ്ടിരിക്കുന്നത് ‘എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെലിവിഷന്‍ രംഗത്ത്‌ ഇന്ന് കാണിക്കുന്ന ചിത്രഗീതങ്ങള്‍ (സിനിമ പാട്ടുകള്‍) കുടുംബസമേതം ഇരുന്നു കാണാന്‍ പറ്റാത്തതാണ്. എങ്കിലും അത് എല്ലാ തരത്തിലുള്ള മാനസിക വൈകല്യമുള്ളവരുടെയും ആഗ്രഹങ്ങള്‍ അത് പൂര്ത്തീ കരിക്കുന്നു. അത് പോലെ ഫോണ്‍ ഇന്‍ പരിപാടികള്‍ പലപ്പോഴും അവതാരികമാരുടെ അവതരണം അറുബോറാണ്. നാല് വയസ്സുള്ള കുട്ടിയോടും നാല്പ്പതു വയസ്സുള്ള സ്ത്രീയോടും ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ ഇത് മനസ്സിലാകും. കൃതിമമായ ചോദ്യങ്ങള്‍ തയ്യാറാക്കി കേള്വിക്കാരനെ വിഡ്ഢിയാക്കി സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ ഡോകടരോടു ചോദിക്കല്‍ എന്ന പരിപാടിയില്‍ വരുന്നതിനെയും അദ്ദേഹം പരിഹസിച്ചു.

2012, നവംബർ 21, ബുധനാഴ്‌ച

മാധ്യമങ്ങളെക്കുറിച്ചുള്ള അല്‍പ്പം ചില ചിതറിയ ചിന്തകള്‍

കടപ്പാട്: അനില്കുമാര്‍ എ.വി.
സംഗ്രഹം : അജിത്‌ പി.പി. ഷാര്ജ 

മുന്കാലങ്ങളില്‍ ഭരണം നടത്താന്‍ ഒരു സര്ക്കാരിന് വേണ്ടിയിരുന്നത് പോലീസ്‌, പട്ടാളം, കോടതി എന്നിവ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അവര്ക്ക് ഇതിനു പുറമേ മാധ്യമങ്ങള്‍ കൂടി അനിവാര്യമാണ്. മുന്കാലങ്ങളില്‍ കപ്പലും കൊടിയടയാളവുമായി കടന്നു വന്നിരുന്നിടത്ത്‌ ഇന്ന് മാധ്യമങ്ങള്‍ വഴിയാണ് അവര്‍ കടന്നു വ
രുന്നത്.

മുതലാളിത്തം അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇന്ന് ബലപ്രയോഗത്തിലൂടെയല്ല മറിച്ച് സമ്മതത്തിലൂടെയാണ്. ആ സമ്മതം ഉണ്ടാക്കിയെടുക്കലാണ് മാധ്യമങ്ങളുടെ ധര്മ്മം. ഒരു മുതലാളി ഒരു വലിയ ഫാക്ടറി തുടങ്ങിയാല്‍ അയാള്ക്ക് അതില്‍ നിന്ന് കിട്ടുന്നത് സാമ്പത്തിക ലാഭം മാത്രമാണ് എന്നാല്‍ അയാള്‍ ഒരു പത്രം തുടങ്ങിയാല്‍ അയാള്ക്ക കിട്ടുന്നത് സാമ്പത്തിക ലാഭത്തോടോപ്പം തന്നെ ലാഭത്തെ ന്യായീകരിക്കുന്ന ആശയവുമാണ്.

സാധാരണ നമ്മള്‍ ഒക്കെ ചിന്തിക്കുന്നത് നിഘണ്ടുവില്‍ രാഷ്ട്രീയം ഉണ്ടാകില്ല എന്നാണു. കാരണം അത് വാക്കുകളുടെ അര്ത്ഥം കൊടുക്കുന്ന പുസ്തകമല്ലേ? എന്നാല്‍ വാക്കുകളുടെ രാഷ്ട്രീയം നിഘണ്ടുവിലൂടെ മുതലാളിത്തം അവതരിപ്പിക്കുന്നത്‌ എങ്ങിനെയെന്ന് നോക്കൂ. ഏറ്റവും അവസാനമായിറങ്ങിയ എന്സൈക്ലോപീഡിയ ഒഫ് ബ്രിട്ടാനിക്കയില്‍ കൊക്കോകോളക്കുള്ള അര്ത്ഥം കൊടുത്തിരിക്കുന്നത് “ആരോഗ്യദായകമായ പാനീയം” എന്നാണു. കമ്മ്യൂണിസ്റ്റ് എന്ന പദത്തിനു യാഥാസ്ഥിതികന് എന്നും പുരോഗമനവാദി എന്നുള്ളതിന് കമ്പോളവക്താക്കള്‍ എന്നും അപ്പോള്‍ നിഘണ്ടുവിനു പോലും ഇന്ന് രാഷ്ട്രീയം ഉണ്ട്.

ഫേസ്ബുക്ക് ഇന്ന് മുസ്ലിം വര്ഗീയ വാദികളുടെയും ഹിന്ദു വര്ഗീ്യ വാദികളുടെയും പറുദീസയാണ്. അവര്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇതിനെ ഉപയോഗിക്കുന്നു. എണ്പ‍തുകളില്‍ നമ്മുടെ നാട്ടിന്പുറത്തെ ചുമരുകളില്‍ നല്ല പച്ച മഷിയില്‍ “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന് എഴുതിയിരുന്നു എന്നാല്‍ ഉടന്‍ തന്നെ നല്ല കാവി കളറില്‍ അതിനു ബദലായി “ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ” എന്ന മറു ചുമരെഴുത്തും വന്നു. അന്ന് വര്ഗീയത ചുമരുകളിലൂടെയാണ് നമ്മള്‍ കണ്ടിരുന്നതെന്കില്‍, ഏറ്റുമുട്ടിയിരുന്നതെന്കില്‍ ഇന്നത്‌ മനുഷ്യ മനസ്സുകളിലൂടെ വന്‍ തോതില്‍ പ്രചരിപ്പിക്കുകയാണ്. ഫേസ്‌ബുക്കിലെ ഇത്തരം ഗ്രൂപ്പുകള്‍ നോക്കിയാല്‍ ഇക്കാര്യം നിങ്ങള്ക്ക് ‌ ബോധ്യപ്പെടും.

വര്ഗസമരം വികൃതമാക്കപ്പെട്ട രൂപമാണ് വര്ഗീയത. കമ്മ്യൂണിസ്റ്റ്കാര്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പറയുമ്പോള്‍ വര്ഗീയ വാദികള്‍ മതങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ പറഞ്ഞു ജനങ്ങളെ വര്ഗീ‍യവല്ക്കരിക്കുന്നു. മുതലാളിത്തം വര്ഗീയവാദികളെ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നു.

എന്നാല്‍ മറ്റൊരു തമാശ കപ്പലണ്ടി വില്ക്കുന്നവന്‍ തൊട്ടു കപ്പല്‍ വില്ക്കുന്ന എല്ലാ ജാതിയിലും മതത്തിലും പെട്ട മുതലാളിമാര്ക്ക് വരെ ഒരൊറ്റ സംഘടനയും അവരുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന വിത്യസ്ത മതക്കാരായ ആള്ക്കാര്ക്ക് ഉദാഹരണം നാരായണന്‍ ബി.എം.എസ്. ഖാദര്‍ എസ്. ടി.യു. കുഞ്ഞിരാമന്‍ ഐ.എന്‍.ടി.യു.സി. എന്നിങ്ങനെ വിത്യസ്ത ജാതി മത രാഷ്ട്രീയ സംഘടനകളിലായി തമ്മില്‍ തല്ലുന്നു. ജാതിയും മതവും ഒക്കെ തൊഴിലാളികള്ക്ക് ‌ മതി. അവര്‍ അതിന്റെ പേരില്‍ ഭിന്ന ചേരിയില്‍ നിന്ന് തമ്മിലടിക്കുക. എന്നാല്‍ ഇതിലെല്ലാം പെട്ട മുതലാളിമാര്‍ ഒറ്റക്കെട്ടായി നില്ക്കുന്ന കാഴ്ച കാണാം.

വസ്തുതകളല്ല, കൃത്രിമമായ ആത്മീയതയുടെ പ്രചരണം ആണ് ഇപ്പോള്‍ നടക്കുന്നത് ബാബറിമസ്ജിദ് തകര്ത്തയിടത്ത്‌ രാമന്റെ ജന്മസ്ഥലമാണ് എന്നുള്ളത് വിശ്വാസമാണ്. വസ്തുതയല്ല ഇത് പോലെയാണ് യേശു പത്തനം തിട്ടയിലാണ് ജനിച്ചതെന്ന് പറഞ്ഞാലോ, നബി ചാവക്കാട്ട് ആണ് ജനിച്ചതെന്ന് പറഞ്ഞാലോ ഉണ്ടാകുന്നത്. അതൊക്കെ വിശ്വാസമാണ് വസ്തുതയല്ല. വസ്തുതയും വിശ്വാസവും രണ്ടും രണ്ടാണ്. നീങ്ങളെ കൃത്രിമമായ വിശ്വാസത്തിന്റെ പിറകെ പോകാന്‍ നിര്ബിന്ധിക്കുകയാണ് ആധുനിക മുതലാളിത്തം. വിശ്വാസം അതല്ലേ എല്ലാം എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ നമുക്ക് പറയാന്‍ കഴിയണം.

നവ മാധ്യമങ്ങളിലൂടെ ഉദാഹരണം ഫേസ്ബുക്കിലൂടെ നിങ്ങള്‍ ഏറ്റെടുത്തു പ്രവാസ യാത്രാ ദുരിതം ഒരു വലിയ വാര്ത്തയായി മാറിയത് ഈ അടുത്ത കാലത്താണ്. അത് കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറി. ഇത് പോലെ പല പ്രശ്നങ്ങളിലും നിങ്ങള്ക്ക് ഇടപെടാന്‍ കഴിയും. ആയിരം പ്രസംഗങ്ങളെക്കാള്‍ ശക്തമായ കാര്ട്ടൂണുകളും പോസ്റ്ററുകളും ലേഖനങ്ങളും ആണ് നിരന്തരം ഇപ്പോള്‍ ഫേസ്ബുക്കിലൂടെ വരുന്നത്. അത് നിങ്ങളിലും കേരള രാഷ്ട്രീയത്തിലും വലിയ സ്വാധീനമാണ് ചെലുത്തികൊണ്ടിരിക്കുന്നത്.

കോഴിക്കോട് ഇന്ന് ഒഞ്ചിയം വായനശാലകള്‍ക്കുള്ള പുസ്തക കൈമാറ്റം

ടി.പി. വധത്തിന്റെ പേരും പറഞ്ഞു ഒഞ്ചിയം ഓര്ക്കാട്ടേരി ഭാഗങ്ങളില്‍ ആര്‍.എം.പി. അക്രമി സംഘം തിരുവന്ചൂരിന്റെ പോലീസ്‌ നോക്കി നില്ക്കെ നടത്തിയ അക്രമ പേക്കൂത്തുകളിലും അഴിഞ്ഞാട്ടത്തിലും 
സര്‍വ്വസ്വവും നഷ്ടപ്പെട്ട അവിടുത്തെ സി.പി.എം. അനുഭാവികളും പ്രവര്ത്തകരുമായിട്ടുള്ളവര്ക്ക് സി.പി.എം. എന്ന പാര്ട്ടി വീട് വെച്ച് നല്കുകയും വായനശാലകള്‍ പുനര്‍ നിര്മ്മാ ണം ചെയ്യുകയും ചെയ്യുന്നതോടോപ്പം തന്നെ അക്ഷരവിരോധികളായ ഈ തെമ്മാടികൂട്ടം നിര്‍ലജ്ജം എടുത്തു കിണറ്റിലേക്ക്‌ വലിച്ചെറിഞ്ഞ വിലപിടിച്ച പുസ്തകങ്ങള്‍ക്ക് പകരം പുസ്തക ശേഖരം നടത്തി ഒന്ചിയത്തെ വായനശാലകള്ക്കു നല്കു്ന്ന ചടങ്ങ് ഇന്ന് നടക്കുകയാണ്. ചടങ്ങിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു....


സി.പി.എം.നു വലതുപക്ഷ വ്യതിയാനം ആരോപിച്ചു പുതിയ പാര്ട്ടി ഉണ്ടാക്കി അതിനു ആര്‍. എം. പി. എന്ന് പേരിട്ടവര ഇന്ന് ആ പാര്ട്ടി യെ ഏതു തൊഴുത്തില്‍ കൊണ്ട് കെട്ടിയിരിക്കുന്നു എന്ന് ജനം മനസ്സിലാക്കി കഴിഞ്ഞു. വലതുപക്ഷ പാളയത്തില്‍ യു.ഡി.എഫിന്റെ മുന്നണിയില്‍ അവരുടെ അച്ചാരം വാങ്ങി അവര്‍ സി.പി.എം.നെ തകര്ക്കാമെന്നു വ്യാമോഹം പൂണ്ടു. സകലമന വലതുപക്ഷ പിന്തിരിപ്പന്മാരും, ഭരണകൂടവും, കപട ഇടത്പക്ഷക്കാരും, മാധ്യമ മഹാസഖ്യവും മുതുകത്ത്‌ ഇരുന്നു ചെവി തിന്നുന്ന വലതു കമ്മ്യൂണിസ്റ്റ്‌കാരും എല്ലാം കൂടി ഒത്ത് പിടിച്ചിട്ടും നാടെങ്ങും പുതിയ ആര്‍. എം.പി. കൂട്ടായ്മകള്‍ ഉണ്ടാക്കി സി.പി.എം ല്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും ആര്‍. എം.പി.യിലേക്ക്‌ ഒഴുകുകയാണ് എന്ന് വലതു പക്ഷ മാധ്യമ മഹാ സഖ്യത്തിലൂടെ പെരുമ്പറയടിച്ചിട്ടും സി.പി.എം. എന്ന പാര്ട്ടിയെ തകര്ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് അല്പ്പം ജാള്യതയോടെ അവര്‍ ഓര്ക്കുമ്പോള്‍ ജനങ്ങളെ അണിനിരത്തി ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞത് സി.പി.എം അഭിമാനത്തോടെ . ഓര്ക്കുന്നു. തുടര്ന്ന് ‍ അവിടെ നടന്ന വാര്ഡ് തിരെഞ്ഞെടുപ്പിലടക്കം സി.പി.എം. സ്ഥാനാര്ത്ഥി തിളക്കമാര്ന്ന വിജയം കൈവരിച്ചത് നമുക്ക്‌ ആവേശം പകരുന്നു.. തീര്ന്നില്ല ഇവരുടെ വ്യാജ പ്രചാരണങ്ങളെ അതിജീവിച്ചു സ്കൂള്‍,കോളേജ്‌ വിദ്യാര്ത്ഥികള്‍ മുന്പെങ്ങുമില്ലാത്ത വിധത്തില്‍ എസ്.എഫ്.ഐ.യെ നെഞ്ചേറ്റിയതു ചെറുപ്പക്കാരുടെ ഇടയില്‍ ഇവരുടെ കള്ള പ്രചരണം വിലപോയില്ല എന്ന് നമുക്ക്‌ തെളിയിച്ചു തന്നു. നവംബര്‍ ഒന്നിന്റെ നവോത്ഥാന സദസ്സുകളില്‍ ഉണ്ടായ ജനപങ്കാളിത്തം, മെട്രോ റെയില്‍ മനുഷ്യ ചങ്ങല എന്നിവയിലെ വര്ദ്ധി ച്ച ജനപങ്കാളിത്തംഇവയൊക്കെ ഇത്തരക്കാരുടെ കണ്ണ് തുറപ്പിക്കുക തന്നെ ചെയ്തു.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു നിരന്തരമായി ജനങ്ങളോടൊപ്പം നിന്ന് അവര്ക്ക് വേണ്ടി സമരം ചെയ്യുന്ന സി.പി.എം. ന്റെ സമരമുഖത്ത്‌ ഉണ്ടാവുന്ന വര്ദ്ധി്ച്ചു വരുന്ന ജനകീയ പങ്കാളിത്തം തെളിയിക്കുന്നത് ഈ പ്രസ്ഥാനത്തെ ശവംതീനികളായ വലതുപക്ഷ രാഷ്ട്രീയക്കാര്ക്കും അവര്ക്ക് ‌ ഓശാന പാടുന്ന വലതുപക്ഷ മാധ്യമ മഹാസഖ്യങ്ങള്ക്കും തകര്ക്കാന്‍ പറ്റാത്തതാണ് എന്നാണു. വിലക്കയറ്റം, അഴിമതി,വര്ഗ്ഗീയ പ്രീണനം തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ ആര്‍. എം.പി. എന്ന പാര്ട്ടിയുടെ നിലപാട് എന്താണെന്നും അവര്‍ ആരുടെ കൂടെയാണെന്നുള്ളതും ജനം ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒപ്പം തന്നെ നവോത്ഥാന പ്രസ്ഥാനത്തിലൂടെ അതിന്റെ തുടര്ച്ചയായി കേരളത്തിലെ സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി “കേരള മാതൃക” സ്ഥാപിച്ച സി.പി.എം. എന്ന പാര്ട്ടിയെ കൊലപാതകികളുടെ പാര്ട്ടിയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ഹീന ശ്രമവും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പ്രവര്ത്തകര്‍ നഷ്ടപ്പെട്ട ഈ പാര്ട്ടിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ടു ആക്രമിച്ചു ഇല്ലാതാക്കാം എന്ന് കരുതിയവര്ക്ക് തെറ്റിപ്പോയി. നിങ്ങള്‍ വലതുപക്ഷ മാധ്യമങ്ങളും കപട ഇടത് പക്ഷക്കാരും ടി.പി. വധത്തിനു ശേഷം നടന്ന മറ്റു നിരവധി കൊലപാതങ്ങലോടു നിങ്ങള്‍ സ്വീകരിച്ച സമീപനത്തിലൂടെ കൊലപാതക രാഷ്ട്രീയത്തിലെ നിങ്ങളുടെ രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

അതെ നമ്മള്‍ പറയുന്നു... നിങ്ങള്ക്ക് വേണമെങ്കില്‍ ഞങ്ങളെ കള്ള കേസുകളില്‍ പെടുത്തി ജയിലില്‍ അടക്കാം.....കൊല്ലാം.... പക്ഷെ തോല്പ്പി ക്കാനാവില്ല......

നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍

കേരളം മുഴുവനായും അത് പോലെ ഗല്ഫ് നാടുകളിലുമായി പ്രക്ഷേപണം ചെയ്യുന്ന മലയാളം സാറ്റലൈറ്റ്‌ ടി.വി. ചാനലുകലുടെ ഒരു പരിചയപ്പെടുത്തല്‍.ഇതില്‍ പ്രാദേശിക ചാനലുകള്‍ (അതത് പട്ടണങ്ങളിലും ഗ്രാമങ്ങളിലും മ
ാത്രമുള്ളവ ഉള്പ്പെടുത്തിയിട്ടില്ല). 


ഓരോ ചാനലും എത്ര പ്രേക്ഷകര്‍ കാണുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന രീതിക്കാണ് ടാം റേറ്റിംഗ് എന്ന് പറയുന്നത്. TAM എന്നാല്‍ (TELEVISION AUDIENCE MEASUREMENT) ഇത് പ്രധാനപ്പെട്ട നഗരങ്ങളില്‍ വെച്ചിട്ടുള്ള ഉപകരണം വഴിയാണ് ടെസ്റ്റ്‌ ചെയ്യുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഏതു ചാനലാണ്, പരിപാടിയാണ് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്നത് എന്ന് വിലയിരുത്തുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്ത്തനത്തിന് ഒരു പാടു അപാകതകള്‍ ഉണ്ട് എന്ന് പറഞ്ഞു പ്രസാര്‍ ഭാരതി ഇപ്പോള്‍ പരാതി നല്കിയിരിക്കുകയാണ് പ്രത്യേകിച്ച് ഇത് ഗ്രാമങ്ങളില്‍ സ്ഥാപിക്കാത്തത് കാരണം ഇത് പ്രധാന പട്ടണങ്ങളില്‍ മാത്രമാണ് ഉള്ളത്.

ഡി.ഡി. മലയാളം, ഡി.ഡി. കേരളം എന്നീ സര്ക്കാര്‍ ചാനലുകലും മറ്റു നിരവധി സ്വകാര്യ ചാനലുകലുമാണ് ഇന്ന് നമുക്കുള്ളത്. അവ ഏതെന്നു പരിശോധിക്കാം.

പൊതുവായ വിനോദ ചാനലുകള്‍:

ഏഷ്യാനെറ്റ് – ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്സ് ലിമിറ്റഡ്‌ & സ്റ്റാര്‍ ടി.വി. ഗ്രൂപ്പ്

സൂര്യ ടി.വി. – സണ്‍ ടെലിവിഷന്‍ നെറ്റ്‌വര്ക്ക്

കൈരളി ടി.വി. – മലയാളം കമ്മ്യൂണിക്കേഷന്സ് ‌ ലിമിറ്റഡ്‌

ജീവന്‍ ടി.വി. – ജീവന്‍ ടെലികാസ്റ്റിംഗ് കോര്പ്പറേഷന്‍ ലിമിറ്റഡ്

അമൃത ടി.വി. – അമൃത എന്റര്പ്രൈസസ്‌ പ്രൈവറ്റ് ലിമിറ്റഡ്‌

മഴവില്‍ മനോരമ – മലയാള മനോരമ (എം. എം.) ടി.വി. ലിമിറ്റഡ്‌

ജയ് ഹിന്ദ്‌ ടി.വി. – ഭാരത്‌ ബ്രോഡ്‌ കാസ്റ്റിംഗ് നെറ്റ്വര്ക്ക് പ്രൈവറ്റ്‌ ലിമിറ്റഡ്‌

ദര്ശന ടി.വി. – സത്യധാര കമ്മ്യൂണിക്കേഷന്സ് പ്രൈവറ്റ്‌ ലിമിറ്റഡ്‌

ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്‌ - ഏഷ്യാനെറ്റ്‌

യുവാക്കള്‍ക്കായുള്ള വിനോദ ചാനലുകള്‍

ഏഷ്യാനെറ്റ് പ്ലസ്‌ - ഏഷ്യാനെറ്റ്

കിരണ്‍ ടി.വി. – സണ്‍ നെറ്റ്‌വര്ക്ക്

വി. ടി.വി. - മലയാളം കമ്മ്യൂണിക്കേഷന്സ് ലിമിറ്റഡ്‌

യെസ് ഇന്ത്യാവിഷന്‍ - ഇന്ത്യാവിഷന്‍

രാജ് മ്യൂസിക്‌ മലയാളം – രാജ് ടി.വി. നെറ്റ്വര്ക്ക് ‌

ഷോപ്പിങ്ങ് ചാനല്‍

മാക്സ് വിഷന്‍ - സാധ്ന മീഡിയ പ്രൈവറ്റ്‌ ലിമിറ്റഡ്

വിദ്യാഭ്യാസ ചാനല്‍

വിക്ടര്സ്

കുട്ടികളുടെ ചാനല്‍

കൊച്ചു ടി.വി. – സണ്‍ നെറ്റ് വര്ക്ക്ക‌


മൂവി ചാനല്‍

ഏഷ്യാനെറ്റ് മൂവീസ് – ഏഷ്യാനെറ്റ്

വാര്ത്താ ചാനലുകള്‍

ഏഷ്യാനെറ്റ് ന്യൂസ് – ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്ക്ക് പ്രൈവറ്റ്‌ ലിമിറ്റഡ്

ഇന്ത്യാവിഷന്‍ - ഇന്ത്യാവിഷന്‍ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്സ്

പീപ്പിള്‍ ടി.വി. – മലയാളം കമ്മ്യൂണിക്കേഷന്സ് ലിമിറ്റഡ്‌

റിപ്പോര്ട്ട്ര്‍ ടി.വി. – ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്

മനോരമ ന്യൂസ് – മലയാള മനോരമ

ആത്മീയ ചാനലുകള്‍

ഷാലോം - ഷാലോം കമ്മ്യൂണിക്കേഷന്സ് ലിമിറ്റഡ്

പവര്‍ വിഷന്‍ - വാല്യു വിഷന്‍ ബ്രോഡ്‌ കാസ്റ്റിംഗ്സ് പ്രൈവറ്റ്‌ ലിമിറ്റഡ്

ആത്മീയ യാത്ര – എ. വൈ. ഫൌണ്ടേഷന്സ്

ഗുട്നസ് ടി.വി. – ഗുട്നസ് മീഡിയ പ്രൈവറ്റ്‌ ലിമിറ്റഡ്

ഇപ്പോള്‍ ടെസ്റ്റ്‌ റണ്ണിങ്ങില്‍ ഉള്ള ചാനലുകള്‍

മാതൃഭൂമി ന്യൂസ് – മാതൃഭൂമി പ്രിന്റിങ്ങ് & പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്
കപ്പ ടി.വി. – വിനോദ ചാനല്‍ മാതൃഭൂമി

കൌമുദി ടി.വി. – പൊതുവായ വിനോദ ചാനല്‍ കേരള കൌമുദി ഗ്രൂപ്പ്‌

രാജ് ന്യൂസ് മലയാളം – ന്യൂസ് ചാനല്‍ രാജ് ടെലിവിഷന്‍ നെറ്റ്വര്ക്ക് ‌ ( 2013 ജനുവരി പ്രക്ഷേപണം തുടങ്ങുന്നു.)

മീഡിയവന്‍ ടി.വി. – മാധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ്

വരാനിരിക്കുന്ന മറ്റു ചാനലുകള്‍
കൈരളി അറേബ്യ
സഖി ടി.വി. – വനിതകള്ക്കായുള്ള ചാനല്‍ സഖി ഗ്രൂപ്പ്‌ തിരുവനന്തപുരം (2013 ഫെബ്രുവരി 8 നു പ്രക്ഷേപണം തുടങ്ങുന്നു)

ഫ്ലവര്സ് ചാനല്‍ - ശ്രീകണ്ടന്‍ നായരുടെ വക (മുന്പ് ജനപ്രിയ ടി.വി.)

ജനം ടി.വി. –


Contact address of Malayalam Communications Ltd

Malayalam Communications Ltd,
4/2392, Chandragiri,
Vikramapuram Hills - 61,
Kuravankonam, Kowdiar P.O.,
Thiruvananthapuram - 695 003
Tel No - +91-471-2436614

Official website of People TV Malayalam news channel -http://www.peopletv.in/
Official website of Kairali TV channel - http://www.kairalitv.in/

Contact address of Indiavision Malayalam news TV channel
32/1787, 6th floor,
Tutus tower, Padivattom,
N.H By-pass Road,
Kochi - 682024,
Kerala
Tel No - +91-484-2338350/ 2338869/ 2535230
Fax No - +91-484-2535306
E-mail - news@indiavisiontv.com

Official website of Indiavision Malayalam news TV channel -http://www.indiavisiontv.com/


REPORTER CHANNEL
E-mail address of M.V Nikesh Kumar - hr.reporter@gmail.com

Official website of Reporter TV Malayalam news channel -http://www.reporteronlive.com/
Contact address of Manorama News Malayalam TV Channel

MMTV Ltd
Near Aroor Toll Gate,
NH Bypass Road,
Aroor P.O.,
Alappuzha - 688534, Kerala
Tel No - +91-478-6610000
E-mail - editorial@mmtv.in

Official website of Manorama News Malayalam TV Channel -http://www.manoramanews.com/
Contact address of Asianet Communications Ltd

Asianet Communications Ltd,
Asianet Complex,
Puliyarakonam P.O.,
Thiruvananthapuram - 695573, Kerala
Tel No - +91-471-2378407
Fax No - +91-471-2378581
E-mail - webmaster@asianetglobal.com

ദിശാബോധം നഷ്ടപ്പെടാത്ത പാര്ട്ടി

ഇന്ത്യയുടെ വിപ്ലവ ചരിത്രത്തില്‍ അര നൂറ്റാണ്ട് പിന്നിടാന്‍ കേവലം രണ്ടു വര്ഷം മാത്രം ബാക്കിയുള്ള ഒരു പ്രസ്ഥാനമാന് കമ്യൂണിസ്റ്റ് പാര്ട്ടി ഒഫ് ഇന്ത്യ മാര്ക്സിസ്റ്റ് അഥവാ സി.പി.എം. 1964 ല്‍ ഈ പാര്ട്ടി രൂപീകരിച്ചത് മുതല്‍ പല വിധ അടിച്ചമര്ത്തലുകളും വെല്ലുവിളികളും നേരിട്ടാണ് പാര്ട്ടി മുന്നേറിയത്‌. 1975-77 കാലത്തെ അടിയന്തിരാവസ്ഥ കാലഘട്ടത്തിലടക്കമുള്ള ഇന്ത്യന്‍ ഭരണ വര്ഗ്ഗത്തിന്റെ നിരന്തരമായ അടിച്ചമര്ത്തല്‍, സായുധ വിപ്ലവം ലകഷ്യമിട്ടുള
്ള നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ ആവിര്ഭാവം, ഭരണ വര്ഗ പാര്ട്ടിയായ കൊണ്ഗ്രസുമായുള്ള വലതു കമ്മ്യൂണിസ്റ്റ് പാര്ട്ടി യായ സി.പി.ഐ യുടെ കൂട്ടുകെട്ട്, സി.പി.എം.നെ ഒറ്റപ്പെടുത്താന്‍ വേണ്ടിയുണ്ടാക്കിയ ജാതി മത കൂട്ടുകെട്ടുകള്‍ ഇവയുടെ തിരെഞ്ഞെടുപ്പ് ഐക്യമുന്നണി സംവിധാനം, എം.വി. രാഘവന്റെ നേതൃത്വത്തില്‍ ഉണ്ടായ ബദല്‍രേഖ, തുടര്ന്നു പല നേതാക്കളെയും പുറത്താക്കല്‍, ഏറ്റവും ഒടുവില്‍ വിഭാഗീയത, ഇതിനിടയില്‍ സോവ്യറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി യുടെ തകര്ച്ച ഇങ്ങിനെ നിരവധി വെല്ലുവിളികള നേരിട്ട് കൊണ്ടാണ് സി.പി.എം. ഇന്നത്തെ അവസ്ഥയില്‍ എത്തിനില്ക്കു ന്നത്.

ഇതിനിടയില്‍ കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ സി.പി.എം.ന്റെ നേതൃത്വത്തിലും സി.പി.എം നു സ്വന്തമായും മന്ത്രിസഭകള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതത് സംസ്ഥാനങ്ങളില്‍ അവിടുത്തെ ഏറ്റവും വലിയ പാര്ട്ടിയായി മാറാനും കഴിഞ്ഞു. കേന്ദ്രഭരണത്തില്‍ നിര്ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പാര്ട്ടിയായി മാറി. ഒരു തവണ പ്രധാന മന്ത്രി സ്ഥാനം തന്നെ വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി. ജ്യോതിബസുവിനെ അന്ന് പാര്ട്ടി തീരുമാന പ്രകാരം പ്രധാനമന്ത്രിയാക്കാത്തത് ചരിത്രപരമായ വിഡ്ഢിത്തം എന്ന് വരെ പില്ക്കാലത്ത്‌ അഭിപ്രായങ്ങള്‍ ഉണ്ടായി. ബംഗാള്‍ എന്ന സംസ്ഥാനത്ത്‌ ഇന്ത്യാ ചരിത്രത്തിലാദ്യമായി സി.പി.എം.ന്റെ നേതൃത്വത്തില്‍ മുപ്പത്‌ വര്ഷ്ത്തിലധികം നീണ്ടു നിന്ന ഒരു തുടര്‍ ഭരണം സാധ്യമായി. കേന്ദ്രത്തില്‍ വര്ഗീയ പാര്ട്ടി കൂടിയായ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി കോണ്ഗ്രസ് സര്ക്കാരിന് സി.പി.എം. പുറത്ത്‌ നിന്ന് പിന്തുണ നല്കി‍ അതോടൊപ്പം ആദ്യമായി ഭരണത്തില്‍ ലോകസഭാ സ്പീക്കര്‍ പദവിയും ലഭിച്ചു. എങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ പങ്കാളിയായില്ല. ഒരു തവണ പ്രധാന മന്ത്രി സ്ഥാനവും പിന്നീട് കേന്ദ്ര മന്ത്രി സഭാ സ്ഥാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടും സി.പി.എം. അത് സ്വീകരിച്ചില്ല മറിച്ചു ഭരണത്തിനു പുറത്ത്‌ നിന്ന് പിന്തുണ നല്കുക മാത്രമാണ് ചെയ്തത്. സ്വന്തമായി ഭരണത്തില്‍ നേതൃത്വം വഹിക്കാന്‍ കഴിയാത്തിടത്തോളം അതില്‍ പന്കാളിയാവേണ്ട എന്നാണു സി.പി.എം. തീരുമാനം.

യു.പി.യിലെ കാന്പൂര്‍ (സുഭാഷിണി അലി), തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, എന്നിവിടങ്ങിലോക്കെ സി.പി.എം. നു ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. തമിഴ്നാട്ടില്‍ ഇപ്പോള്‍ അയിത്തം പോലെയുള്ള ജാതി അനാചാരങ്ങള്ക്കെതിരെ മുന്നേ കേരളത്തില്‍ പൊരുതിയത് പോലെയുള്ള സമരങ്ങള്ക്ക് നേതൃത്വം നല്കി കൊണ്ട് സി.പി.എം. അവിടെ മുന്നേറുന്നു. തുടര്ച്ച യായ തിരെഞ്ഞെടുപ്പ് വിജയത്തിലൂടെ അഖിലേന്ത്യാ പാര്ട്ടി പദവി ഇപ്പോഴും നിലനിര്ത്തി പോരുന്നു. പാര്ട്ടിയുടെ കേന്ദ്ര ആസ്ഥാനം ന്യൂഡെല്ഹിയില്‍ ഗോള്‍ മാര്ക്കറ്റില്‍ എ.കെ.ജി. ഭവന്‍ എന്ന പേരില്‍ സ്ഥിതി ചെയ്യുന്നു. ഹിമാചലിലെ തിരെഞ്ഞെടുപ്പ് രംഗത്തും സി.പി.എം. ഒരു ശക്തിയായി മാറികൊണ്ടിരിക്കുന്നു. ഇതിനകം സിംലയില്‍ പാര്ട്ടി ക്ക്‌ ശക്തമായ വേരുകള്‍ ഉണ്ടായിക്കഴിഞ്ഞു. ഒരു വിധം എല്ലാ സംസ്ഥാനത്തും പാര്ട്ടിക്ക്‌ ഘടകങ്ങള്‍ ഉണ്ട് അവയൊക്കെ ശക്തമായ പ്രവര്ത്തനം നടത്തുന്നു എന്ന് പറയാന്‍ കഴിയില്ലെങ്കിലും പ്രവര്ത്തന രംഗത്ത്‌ സജീവമായി ഉണ്ട്.

പലപ്പോഴും തിരെഞ്ഞെടുപ്പ് വിജയത്തില്‍ നേടുന്ന സീറ്റുകളെ അടിസ്ഥാനമാക്കി പാര്ട്ടികളുടെ നിലനില്പ്പി നെ വിലയിരുത്തുന്ന ബൂര്ഷ്വാ രീതിയെ യുക്തിഭദ്രമായ രീതിയില്‍ അവര്ക്ക് കിട്ടിയ വോട്ടുകളുടെ ശതമാന കണക്കില്‍ വിലയിരുത്തുന്ന രീതി ആദ്യം അവതരിപ്പിച്ചത്‌ ഇ.എം. എസ് ആയിരുന്നു. ഇത് പ്രകാരം കേരളത്തില്‍ ഒരു തിരെഞ്ഞെടുപ്പില്‍ നൂറു സീറ്റുകള്‍ നേടിയ യു.ഡി.എഫും നാല്പ്പിതു സീറ്റ്‌ നേടിയ എല്‍.ഡി.എഫും തമ്മിലുള്ള വോട്ടിങ്ങ് ശതമാനത്തിലുള്ള വിത്യാസം കേവലം ഒന്നര ശതമാനം മാത്രമായിരുന്നു. അതായത്‌ നാല്പ്പ്ത്‌ സീറ്റ് നേടിയ എല്‍.ഡി.എഫിന് ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ല മറിച്ചു സീറ്റുകള്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് സാരം. ഈ ഒരു വിത്യാസം ഏറിയും കുറഞ്ഞും ഇപ്പോഴും കേരളത്തില്‍ നിലനില്ക്കുനന്നു.

ഒരു ഭാഗത്ത്‌ സി.പി.എം.ഉം മറ്റു ഇടത് കക്ഷികളും മറുഭാഗത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ സകലമാന ജാതി മത കൂട്ടുകെട്ടുകളും ഇതാണ് കേരളത്തിലെ മുന്നണി സ്ഥിതി. ഇന്നിപ്പോള്‍ മാധ്യമ രംഗത്തും ഇത് തന്നെയാണ് അവസ്ഥ, ദേശാഭിമാനി, കൈരളി പീപ്പിള്‍ എന്നിവ ഒരു ഭാഗത്തും മനോരമ, ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, റിപ്പോര്ട്ടര്‍, മാതൃഭൂമി തുടങ്ങിയ സകലമാന ജാതി മത ശക്തികളുടെയും നേതൃത്വത്തിലുള്ള പത്ര ചാനല്‍ മാധ്യമങ്ങള്‍ മറുഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. ഇവ തമ്മിലാണ് പോരാട്ടം. വിശ്വാസ്യതക്ക് വേണ്ടി ഇടക്കിടക്ക്‌ നിഷ്പക്ഷതയുടെ പോയുമുഖം എടുത്തണിയുന്ന ഇവര്‍ പലപ്പോഴും തങ്ങളുടെ തനി നിറം പുറത്ത്‌ കാട്ടികൊണ്ടേയിരിക്കും. ജനപക്ഷ രാഷ്ട്രീയമല്ല അവര്‍ കൈകാര്യം ചെയ്യുന്നത് മറിച്ചു കോര്പറേറ്റ്‌കാരുടെയും വലതുപക്ഷ പിന്തിരിപ്പന്മാരുടെയും രാഷ്ട്രീയമാണ്.

സി.പി.എം.നെ സംബന്ധിച്ച് ഇന്ത്യയില്‍ ആദ്യം ജനകീയ ജനാധിപത്യ വിപ്ലവം കേട്ടിപ്പടുക്കണം. പിന്നീട് സോഷ്യലിസവും തുടര്ന്നു കമ്മ്യൂണിസവും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ഒരു വിപ്ലവ പാതയില്‍ പാര്ട്ടി യുടെ ആദ്യത്തെ മുന്ഗണന ജനകീയ ജനാധിപത്യ വിപ്ലവം കെട്ടിപ്പടുക്കുക എന്നുള്ളതാണ്. കാരണം ഒരു വികസ്വര രാജ്യമായ ഇന്ത്യയില്‍ മുതലാളിത്തം അതിന്റെ പൂര്‍ണ്ണ വികാസം പ്രാപിച്ചിട്ടില്ല; അതോടൊപ്പം തന്നെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായിട്ടുമില്ല. ഈ രണ്ടു കാര്യങ്ങളും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും മുതലാളിത്ത വികസനം പൂര്ണ്ണമായി നടപ്പാക്കപ്പെടുകയും ചെയ്താലേ ജനകീയ ജനാധിപത്യ വിപ്ലവം പൂര്ത്തിയാകുകയുള്ളൂ. അത് കഴിഞ്ഞു അടുത്ത ഘട്ടമാണ് സോഷ്യലിസം. അതില്‍ നിന്ന് കമ്മ്യൂണിസത്തിലേക്ക്.

ഈ പ്രക്രിയ പൂര്ണ്ണമായി നടക്കുന്നതിനു മുന്നേ വിപ്ലവം നടന്ന രാജ്യങ്ങളിലെ അവസ്ഥ ഇത്തരുണത്തില്‍ വിലയിരുത്തേണ്ടതാണ്. റഷ്യയായാലും ചൈനയായാലും. ചൈനയെ സംബന്ധിച്ച് ഇപ്പോള്‍ നമ്മള്‍ വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യ വിപ്ലവം അവിടെ ആരംഭിച്ചിട്ടെയുള്ളൂ. അതില്‍ വരുന്ന തെറ്റ് കുറ്റങ്ങള്‍ ഉള്‍ക്കൊണ്ടും തിരുത്തി കൊണ്ടും കൊണ്ട് അവര്‍ മുന്നേറുകയാണ്. ചൈന ചുരുക്കത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രമായിട്ടില്ല ഇത് വരെ. മറിച്ചു ജനകീയ ജനാധിപത്യ വിപ്ലവ പ്രക്രിയ പൂര്ത്തീകരിക്കുന്ന ഘട്ടത്തില്‍ എത്തി നില്ക്കുയന്ന ഒരു രാജ്യം മാത്രമാണ് ചൈന. ഇനി അതിനു സോഷ്യലിസത്തിലേക്ക് കടക്കേണ്ടതുണ്ട്. അതും കഴിഞ്ഞാണ് നമ്മള്‍ സ്വപ്നം കാണുന്ന വിഭാവന ചെയ്യുന്ന കമ്മ്യൂണിസത്തിലെക്ക് ആ രാഷ്ട്രം എത്തുക. ഇത് ഒരു സുപ്രഭാതത്തില്‍ നടക്കുന്നതല്ല. ഒരു തുടര്‍ പ്രക്രിയ ആണ്.

ഈ യാഥാര്ത്ഥ്യം ഉള്ക്കൊ്ള്ളാതെ ചൈനയെയോ കമ്മ്യൂണിസത്തെയോ വിലയിരുത്തുന്നത് സി.പി.എം.നു കേരളഭരണത്തില്‍ അധികാരം കിട്ടുമ്പോള്‍ ചിലര്‍ നടത്തുന്ന വിലയിരുത്തലുകള്‍ പോലെയായിത്തീരും. ഫെഡരല്‍ സമ്പ്രദായവും ബൂര്ഷ്വാ വ്യവസ്ഥിതിയും നിലനില്ക്കുന്ന ഒരു ഭരണകൂടത്തില്‍ അതിലെ ബ്യൂറോക്രാറ്റുകളെ (ഉദ്യോഗസ്ഥരെ) വെച്ച് ഒരു സംസ്ഥാനത്ത്‌ ഭരണം നടത്തുമ്പോള്‍ ആ ഭരണത്തിനുള്ള പരിമിതികള്‍ എത്രയാണെന്ന് നമുക്കൂഹിക്കാവുന്നതെയുള്ളൂ. എന്നാല്‍ ഇത്തരം സര്ക്കാര്‍ തങ്ങളുടെ പരിമിതികല്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പരമാവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്നത് പാവപ്പെട്ട എല്ലാ വിഭഗം ജനങ്ങള്ക്കും ക്ഷേമ പെന്ഷ്നുകള്‍, വിലക്കയറ്റം പിടിച്ചു നിര്ത്താ ന്‍ പൊതുവിതരണം ശക്തിപെടുത്തല്‍, പാവങ്ങള്ക്ക് ആരോഗ്യസംരക്ഷണം ലഭിക്കാന്‍ പൊതുമേഖലയിലുള്ള ആശുപത്രികള്‍ നന്നാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍. എപ്പോഴൊക്കെ ഇടത് പക്ഷ സര്ക്കാ രുകള്‍ അധികാരത്തില്‍ വന്നുവോ അപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്ക്ക് മുന്തൂകക്കം കൊടുത്ത്‌ നടത്തിയിരുന്നു. എന്നാല്‍ മറ്റൊരു കാര്യം അപ്പോഴൊക്കെ വലതുപക്ഷ മാധ്യമങ്ങള്‍ അതു വരെ എങ്ങും കാണാത്ത വിപ്ലവ വായാടികളായ നക്സലൈറ്റുകളെ ഉപയോഗപ്പെടുത്തികൊണ്ട് കമ്മ്യൂണിസ്റ്റ് ഭാഷാ പദപ്രയോഗങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് ജങ്ങളില്‍ സര്ക്കാരിനെതിരായ തെറ്റായ വികാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് കാണാം. അവരുടെ കാഴ്ചപാടില്‍ സര്ക്കാ ര്‍ ചെയ്യുന്നതെല്ലാം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധവും തെറ്റുമായിരിക്കും. സര്ക്കാ റിനെക്കുറിച്ചു അമിത പ്രതീക്ഷ വളര്ത്തി്യെടുത്തു ജനങ്ങളെ എളുപ്പത്തില്‍ നിരാശരാക്കുക എന്ന തന്ത്രം ഇവര്‍ സ്ഥിരം പയറ്റുന്നത് കാണാം. ഇതേ നക്സലുകള്‍ യു.ഡി.എഫ് ഭരണത്തില്‍ എവിടെ പോയി ഒളിക്കുന്നു?

ഒരു വിപ്ലവ പാര്ട്ടിയായ സി.പി.എം. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്ത്തി ച്ചു കൊണ്ട് തന്നെ ജനങ്ങളെ വിപ്ലവ സജ്ജരാക്കുക എന്ന കടമയാണ് ഏറ്റെടുത്തിരിക്കുന്നത്. അതിനുള്ള ഒരു ഉപാധിയാണ് തിരെഞ്ഞെടുപ്പ് രാഷ്ട്രീയം. തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാര്ട്ടി ക്ക്‌ തങ്ങളുടെ ആശയങ്ങളും നയങ്ങളും നിലപാടുകളും ജനങ്ങളില്‍ എത്തിക്കുവാന്‍ സൗകര്യം ലഭിക്കുന്നു. ജനങ്ങളെ ഇത്തരത്തില്‍ ബോധവല്ക്കിരിക്കുന്നതോടൊപ്പം തന്നെ അവര്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്ക്കെകതിരെ ജനങ്ങളെ സംഘടിപ്പിച്ചു സമരവും പ്രക്ഷോഭവും സംഘടിപ്പിക്കുക പല ജനവിരുദ്ധ നയങ്ങളും സര്ക്കാരിനെകൊണ്ട് തന്നെ തിരുത്തിക്കുക ഇവയൊക്കെ പാര്ട്ടി ചെയ്യുന്നുണ്ട്. ഇതിനു വേണ്ടി പാര്ടിയും തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുന്നണിയില്‍ നില്ക്കു ന്ന നേതാക്കളും ഒത്തൊരുമിച്ചു പ്രവര്ത്തി്ക്കുന്നുണ്ട്.

എന്നാല്‍ ചിലപ്പോഴൊക്കെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു മാത്രം അമിത പ്രാധാന്യം നല്കി സംഘടനാ രാഷ്ട്രീയം പിറകോട്ടു പോവുന്ന അവസ്ഥ കാണാം. അത്തരം സന്ദര്ഭങ്ങളില്‍ പാര്ടിക്ക് അപഭ്രംശം സംഭവിക്കുന്നത് കാണാം. അതിന്റെ ഫലമായി വിഭാഗീയത ശക്തി പ്രാപിക്കുകയും സാമാജികര്‍ പാര്ട്ടി വിട്ടു മറ്റു പാര്ട്ടി കളില്‍ ചേക്കേറുകയും അവിടെ അവര്‍ മത്സരിച്ചു എം.എല്‍.എ. മാരാകുന്നതും മറ്റും മറ്റും കാണാം. ഇതോടൊപ്പം തന്നെ അടിസ്ഥാനപരമായ സംഘടന ബോധം നഷ്ടപ്പെട്ടു ബൂര്ഷ്വാ പാര്ട്ടികളിലെ ആളുകളെ പോലെ പെരുമാറുന്ന സ്വഭാവും അവര്ക്കു ണ്ടാവുന്നു. ഇതൊക്കെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും സംഘടനാ രാഷ്ട്രീയവും ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതില്‍ വരുന്ന വീഴ്ചയുടെ ഫലമായുണ്ടാകുന്നതാണ്.

തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നല്കാതെ സംഘടനാ രാഷ്ട്രീയത്തിനു കൂടുതല്‍ പ്രാധാന്യം നല്കി തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളായ നേതാക്കളെകൂടി സംഘടനാപരമായ ചട്ടകൂട്ടില്‍ കൊണ്ട് വന്നു ‘അഗ്നിശുദ്ധി’ വരുത്തി വേണം അവരെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയ കളരിയിലേക്ക് ഇറക്കാന്‍ അല്ലെങ്കില്‍ അവര്‍ പാര്ട്ടി ക്ക്‌ പലപ്പോഴും ഒരു ബാധ്യതയായി മാറും.സംഘടനാ രംഗത്തുള്ളവര്‍ക്ക് തന്നെ പലപ്പോഴും തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് അമിതമായ താല്പര്യം തോന്നുന്ന സ്ഥിതിയും ഉണ്ടാകും. ഈ ഒരു പ്രശ്നം പരിഹരിക്കാന്‍ സംഘടനാ രാഷ്ട്രീയം ശക്തിപെടുത്തുകയും തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ ഉള്ളവരെയടക്കം സംഘടനാ രാഷ്ട്രീയത്തിന് വിധേയമാക്കുകയും വേണം.

അതിന്റെ ആദ്യപടി എന്ന നിലയില്‍ അവര്ക്ക് നിരന്തരമായ പാര്ട്ടി സംഘടനാ ക്ലാസ്സുകള്‍ ലഭിക്കേണ്ടതുണ്ട്. അതിലൂടെ അധികാര സ്ഥാനങ്ങലോടുള്ള ആസക്തി അവരില്‍ ഇല്ലാതാക്കുകയും അത്തരം സ്ഥാനമാനങ്ങള്‍ പാര്ട്ടി ഏല്പ്പി ക്കുന്ന ഉത്തരവാദിത്വമാണ് എന്ന ബോധം അവരില്‍ ഉണ്ടാക്കിയെടുക്കുകയും വേണം. പലപ്പോഴും ജനങ്ങളുടെ മുന്നില്‍ മാധ്യമങ്ങളുടെ മുന്നില്‍ പാര്ട്ടി യുടെ മുഖം ഇത്തരക്കാര്‍ ആയിരിക്കും. ഒരു സ്ഥാപനത്തെ സെയില്‌സ്മാന്മാര്‍ പ്രതിനിധീകരിക്കുനത് പോലെ പാര്ട്ടി യുടെ എം.എല്‍.എ.മാരും എം.പി.മാരും പാര്ട്ടിയുടെ മുഖമായി മാറുന്നു. അവര്ക്ക് വളരെ ശക്തമായ സംഘടനാ ബോധവും പാര്ട്ടികൂറും പാര്ട്ടി രാഷ്ട്രീയവും ഉണ്ടാവണം. അതിനു അവരെയടക്കം നിരന്തരം പാര്‍ട്ടി ക്ലാസ്സിലൂടെയും മറ്റും ബോധവല്ക്കരിക്കെണ്ടതുണ്ട്. ഇതാകട്ടെ ഒരു തുടര്‍ പ്രക്രിയയുമാണ്. ഇത് എപ്പോള്‍ നിലക്കുന്നുവോ അപ്പോള്‍ പ്രശ്നങ്ങള്‍ താനേ പൊന്തി വരും. ഇതേ രീതിയിലുള്ള പ്രവര്ത്തനങ്ങള്‍ വര്ഗ ബഹുജന സംഘടനകളിലും വേണം.

ഇന്ന് കേവലം മെമ്പര്ഷിപ്പ്‌ കൊണ്ട് മാത്രം ബഹുജനസംഘടനകളില്‍ അംഗമായ നിരവധി പേര്‍ അന്യവര്ഗ ചിന്താഗതി പേറുന്നന്നവരാണ്. അത്തരക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അത് സി.ഐ.ടി.യു. മേഖലയിലായാലും വിദ്യാര്ഥി യുവജന മേഖലയിലായാലും ബാധിക്കുന്നത് പാര്ട്ടിയെ തന്നെയായിരിക്കും എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടാതുണ്ട്. കേവലം കൂലി കൂടുതല്‍ കിട്ടാന്‍ വേണ്ടിയുള്ള സമരങ്ങളില്‍ നേതൃത്വം വഹിക്കുന്നത് സി.ഐ.ടി.യു. ആണ് എന്നുള്ളതിന്റെ പേരില്‍ മറ്റു രാഷ്ട്രീയത്തില്‍ വിശ്വസിച്ചു കൊണ്ട് തന്നെ സി.ഐ.ടി.യു.വിന്റെ അംഗമാകുന്ന നിരവധി പേരെ പലയിടത്തും കാണാം. അവര്ക്ക് ഒന്നും ഒരു തൊഴിലാളി വര്ഗഗപാര്ടി യുടെ സംഘടനയായ തൊഴില്‍ സംഘടനയില്‍ പ്രവര്ത്തിക്കുന്ന ബോധ നിലവാരം കാണില്ല. അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ബാധിക്കുന്നതും പാര്ടി്യെ തന്നെയാണ്. അവര്ക്ക് പാര്ട്ടി സംഘടനാ ബോധം ഉണ്ടാകാന്‍ ശക്തിയായ പ്രവര്ത്തനനം നടത്തെണ്ടതുണ്ട്. ഇത്തരം മേഖലകളിലൊക്കെ ഒരു സമൂലമായ മാറ്റം ഉണ്ടാക്കിയെടുക്കെണ്ടതുണ്ട്.

യു.ഡി.എഫ് മന്ത്രിസഭ അതിന്റെ തന്നെ ജനവിരുദ്ധ നയങ്ങള്‍ മൂലം ജനങ്ങളുടെ ഇടയില്‍ ഒറ്റപ്പെട്ട് കൊണ്ടിരിക്കുന്ന ഈ വേളയില്‍ ജനകീയ സമരങ്ങള്ക്ക് നേതൃത്വം നല്കി കൊണ്ട് തന്നെ സംഘടനാ പ്രവര്ത്തനം ശക്തമാക്കി കൊണ്ട് തന്നെ സംഘടനാ രാഷ്ട്രീയവും തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും ഒരുമിച്ചു കൊണ്ട് പോകാന്‍ പാര്ട്ടി ക്ക്‌ കഴിയും എന്ന് സി.പി.എം. തെളിയിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ ദിശാബോധം നഷ്ടപ്പെടാത്ത പാര്ട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
 

അര നൂറ്റാണ്ടു പിന്നിട്ട കേരളം – സാഹിത്യം, സംസ്ക്കാരം, മാധ്യമം


മാസ് ഷാര്ജ നവംബര്‍ 11 നു ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ “അരനൂറ്റാണ്ട്‌ പിന്നിട്ട കേരളം” ‘സാഹിത്യം, സംസ്ക്കാരം, മാധ്യമം’ എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് ശ്രീ ചെറിയാന്‍ ഫിലിപ്പ്‌ അഭിപ്രായപ്പെട്ട കാര്യങ്ങള്‍:

അര നൂറ്റാണ്ടു പിന്നിട്ട കേരളം – സാഹിത്യം, സംസ്ക്കാരം, മാധ്യമം എന്നീ മൂന്ന് വിഷയങ്ങളും പൊതുവായി ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു അല്ലെങ്കില്‍ പരസ്പ്പര പൂരക
ങ്ങളാണ്.

മനുഷ്യന്‍ ആദിമകാലത്ത് നായാട്ട് ജീവിതം നയിച്ചിരുന്നു അന്നത്തെ കാലത്തെ പ്രാകൃത കമ്മ്യൂണിസം എന്നും വിശേഷിപ്പിക്കുന്നു. പിന്നീട് കൃഷി കണ്ടു പിടിച്ചു കൃഷി ചെയ്തു തുടങ്ങി ഇത് നദീ തീരങ്ങളിലും ജലം ലഭ്യമായ ഇടങ്ങളിലും ആയിരുന്നു. അതിനു ശേഷം വ്യവസായങ്ങള്‍ ഉണ്ടായി വ്യവസായ സംസ്ക്കാരം രൂപപ്പെട്ടു വന്നു. ഉല്പ്പാദന ഉപകരണങ്ങള്‍ സ്വന്തമായി ഉള്ളവന്‍ മുതലാളിയും ആ ഉപകരണങ്ങള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവന്‍ തൊഴിലാളിയുമായി. മര്ദ്ദകന്‍ - മര്ദ്ദി്തര്‍, ചൂഷകന്‍ - ചൂഷിതര്‍ ഈ രൂപത്തില്‍ വര്ഗ പരമായ വിത്യാസങ്ങള്‍ വന്നു. മാര്ക്സി ന്റെ ആശയങ്ങള്‍ വന്നു.

സംസ്ക്കാരങ്ങള്‍ ഉടലെടുത്തു തുടങ്ങിയത്‌ നദീതട സംസ്ക്കാരവുമായി ബന്ധപ്പെട്ടാണ്. പുരോഗതിയുടെ ഓരോ ഘട്ടത്തിലും ഈ വളര്ച്ച യുണ്ടായി. ഈ വളര്ച്ചയിലാണ് ഭാഷയുണ്ടാകുന്നത്. ഭാഷയാണ്‌ മാധ്യമം. ആംഗ്യ ഭാഷയില്‍ നിന്ന് വാമൊഴിയിലേക്കും പിന്നീട് വരമൊഴിയിലെക്കും പുരോഗമിച്ചു. ഭാഷകള്‍ ഉണ്ടായി, സാഹിത്യം ഉണ്ടായി. അത് വളര്ന്ന് ഇന്ന് കാണുന്ന മാധ്യമ സംസ്ക്കാരം ഉണ്ടായി.

കേരളത്തെക്കുറിച്ചു പറയുമ്പോള്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥയും, മഹാബലിയുടെ കഥയും ഭക്തിപ്രസ്ഥാനത്തിന്റെ വളര്ച്ചയും, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയുടെ വരവും എല്ലാം കൂടി ചേര്ന്ന് മതവും സാഹിത്യവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഭാഷയും മാധ്യമവും വളര്ന്നു വരുന്നത്. ഹിന്ദുമതത്തിലെ സംസ്കാരങ്ങള്‍,ചാതുര്‍വര്‍ണ്യ വ്യവസ്ഥകള്‍, ഇവയൊക്കെ നമ്മുടെ സംസ്ക്കാരത്തെ സ്വാധീനിച്ചവയാണ്. നിലക്കലെ പള്ളി, ചേരമാന്‍ പെരുമാള്‍, ആദ്യത്തെ ഗല്ഫ് പ്രവാസിയായി അദ്ദേഹത്തെ കാണാം അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു മക്ക സന്ദര്ശിച്ച കാര്യം ഓര്മ്മി പ്പിച്ചു കൊണ്ട് ശ്രീ ചെറിയാന്‍ പറഞ്ഞു. നിരവധി കച്ചവടക്കാരായ കപ്പല്‍ യാത്രക്കാര്‍ കേരളത്തിലേക്ക്‌ വന്നു. വ്യാപാരികളായ ഇവര്‍ ഇബന്‍ ബത്തൂത്ത, വാസ്കോഡ ഗാമ തുടങ്ങിയവരാണ്. മത പ്രചാരണവുമായി ബന്ധപ്പെട്ടു വന്നവരും കച്ചവടക്കാരായിരുന്നു. കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങള്‍, കുരുമുളക് തുടങ്ങി പലതും അവര്‍ ഇവിടെ നിന്ന് കൊണ്ട് പോയി. അങ്ങിനെ വിത്യസ്ത നാടുകളുമായുള്ള വ്യാപാരബന്ധത്തിലൂടെയും മറ്റും നമ്മുടെ സംസ്ക്കാരം അഭിവൃദ്ധിപ്പെട്ടു. അമേരിക്ക കണ്ടു പിടിച്ച കൊളംബസ് യഥാര്ത്ഥത്തില്‍ കേരളത്തിലേക്ക് പുറപ്പെട്ടതായിരുന്നു വഴിതെറ്റിയാണ് അദ്ദേഹം അമേരിക്കയിലേക്ക് എത്തിയത്. പണ്ട് കാലം മുതലേ കേരളം മനോഹരമായ ഭൂപ്രദേശമായിരുന്നു. വിത്യസ്ത സംസ്ക്കാരങ്ങളെ ഉള്ക്കൊള്ളുന്നതായിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരും കേരളത്തിലേക്ക്‌ വരാന്‍ താല്പര്യപ്പെട്ടിരുന്നു. കേരളത്തിലെ ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളും അന്ധ വിശ്വാസങ്ങളും കണ്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ പില്ക്കാലത്ത്‌ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്.

കേരളത്തിന്റെ ചരിത്രം പറയുമ്പോള്‍ മന്വന്തരങ്ങലുടെ ചരിത്രം പറയേണ്ടി വരും തല്ക്കാലം കഴിഞ്ഞ നൂറ്റാണ്ടില്‍ തുടങ്ങിയ നവോത്ഥാന പ്രസ്ഥാനം മുതല്‍ നമുക്ക് കടന്നു പോകാം. ഒരു ഭാഗത്ത്‌ സ്വാതന്ത്ര്യസമരവും അതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്, പിണറായിലെ പാറപ്പുറത്ത്‌ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി അതിന്റെ പ്രവര്‍ത്തനം മാര്ക്സി യന്‍ ആദര്‍ശങ്ങളുടെ പ്രചരണം അത് ആദ്യം പൊതുജനങ്ങളുടെ ഇടയില്‍ വ്യാപകമായി എത്തിക്കുന്നതില്‍ പാര്ട്ടി യോടൊപ്പം തന്നെ മാധ്യമങ്ങള്‍ വഹിച്ച പങ്കു പ്രത്യേകിച്ച് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വഹിച്ച പങ്കു ഒക്കെ എടുത്ത്‌ പറയേണ്ടതാണ്.അത് പോലെ തന്നെ വള്ളത്തോള്‍, ഇടശ്ശേരി, ചങ്ങമ്പുഴ, കുമാരനാശാന്‍, കെ. ദാമോദരന്‍ തുടങ്ങി നിരവധി ആളുകളുടെ സാഹിത്യങ്ങളിലൂടെ ഉരുത്തുരിഞ്ഞു വന്ന സാംസ്ക്കാരികാന്തരീക്ഷം ഇതിലൂടെയോക്കെയാണ് കേരളം മുന്നേറിയത്‌.

ഇന്ന് അത് പോലെയുള്ള സാഹിത്യ കൃതികള്‍ ഇല്ലാതായി തുടങ്ങി. ഗ്രന്ഥശാല പ്രസ്ഥാനം വായനശാലകളിലൂടെയും മറ്റും വായനക്ക് കളമൊരുക്കിയത് പോലെ തന്നെ കേരളത്തില്‍ പത്രങ്ങള്‍ രാവിലെ കട്ടന്‍ കാപ്പിയോടോപ്പം പത്ര വായന ഒരു ശീലമായി മാറി. പത്രം വാങ്ങാന്‍ കെല്പ്പില്ലാത്തവര്‍ അത് മറ്റുള്ളവരില്‍ നിന്ന് വാങ്ങി വായിക്കുകയോ, വായനശാലകളിലോ ചായക്കടയിലോ ചെന്ന് വായിക്കാന്‍ തുടങ്ങി വായന അറിയാതിരുന്നവര്‍ മറ്റുള്ളവര്‍ വായിക്കുന്നത് കേട്ട് അതിനെക്കുറിച്ച് ചര്ച്ച ചെയ്തു തുടങ്ങി. പൈങ്കിളി സാഹിത്യം കൈകാര്യം ചെയ്തിരുന്ന മനോരമ, മംഗളം തുടങ്ങിയ മ വാരികകള്‍ വായനാശീലം ആളുകളില്‍ വളര്ത്തുന്നതില്‍ പങ്കു വഹിച്ചിരുന്നു. ഭാഷാപോഷിണി പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ മനോരമയും ഭാഷയെ സഹായിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പ്‌ കലാകൌമുദി തുടങ്ങിയവയില്‍ പ്രധാനപെട്ട സാഹിത്യ രചനകള്‍ വരുമായിരുന്നു. എം.ടി.യുടെ യും ഓ.വി. വിജയന്റെയും പ്രശസ്തങ്ങളായ കൃതികള്‍ ആദ്യകാലത്ത്‌ ഇവയിലൂടെയായിരുന്നു വെളിച്ചം കണ്ടിരുന്നത്. അങ്ങിനെ നല്ലൊരു സാഹിത്യ സാംസ്കാരിക അന്തരീക്ഷം നമുക്ക് ഉണ്ടായിരുന്നു.
ചുരുക്കത്തില്‍ അന്ന് മാതൃഭൂമി, മനോരമ, നസ്രാണിദീപിക തുടങ്ങിയവയൊക്കെ ഭാഷാപരമായ പ്രതിബദ്ധത ലക്‌ഷ്യം വെച്ചിരുന്ന്. എന്നാല്‍ അവരുടെ പിന്‍ തലമുറക്കാര്‍ ഇന്ന് ഈ മാധ്യമങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്?

ഒക്ടോബര്‍ വിപ്ലവത്തിനു ശേഷമുള്ള റഷ്യയിലെ പ്രാവ്ദ ദിനപത്രമായാലും ചൈനയിലെ പീപ്പിള്സ് ഡെയിലി ആയാലും അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടി ഇറക്കിയിരുന്ന പ്രഭാതവും പിന്നീട് പുറത്തിറങ്ങിയ ദേശാഭിമാനിയും ഒക്കെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രമാണ്. ദേശാഭിമാനി ജാതി ജന്മി നാടുവാഴിത്തത്തിനെതിരെ പോരാടുന്ന പത്രമാണ്. എന്നാല്‍ കേരളത്തില്‍ നിലവിലുള്ള മറ്റു പത്രങ്ങളുടെ ഇന്നത്തെ സ്ഥിതിയെന്താണ?

മാതൃഭൂമി ആരുടെ കൈകളിലാണ്? ദേശീയ ദിനപത്രം എന്നച്ചടിച്ചിട്ട് അതില്‍ വരുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ താല്പര്യം സംരക്ഷിക്കുന്ന കണ്ടത്തില്‍ വര്ഗീതസ്‌ മാപ്പിളയുടെ കുടുംബ സ്വത്തായ മനോരമ എവിടെ? കന്യാസ്ത്രീകളും പള്ളിയലെ അച്ചന്മാരും മാത്രം വായിക്കുന്ന നസ്രാണി ദീപികയും രാഷ്ട്രദീപികയും എവിടെ കിടക്കുന്നു? മാധ്യമം ചന്ദ്രിക പോലുള്ള വര്ഗീകയത വമിക്കുന്ന പത്രങ്ങള്‍ എവിടെ കിടക്കുന്നു? ശരി ഏതു തെറ്റ് ഏതു എന്ന് ചൂണ്ടികാനിച്ചിരുന്ന പഴയ പത്ര പ്രവര്ത്ത ന രീതിയും ഭാഷയെ സമ്പുഷ്ടമാക്കിയിരുന്ന പ്രവര്ത്തനവും ഇന്ന് എവിടെ എത്തി നില്ക്കുപന്നു?

ചാനലുകളില്‍ ഉപയോഗിക്കുന്ന മലയാളം ഭാഷ ഇന്നെവിടെ എത്തി നില്ക്കുപന്നു? മലയാളം അല്ല മലയാലം ആയി കഴിഞ്ഞു ഇന്ന് നമ്മുടെ ഭാഷ. രഞ്ജിനി ഹരിദാസ് ഉപയോഗിക്കുന്ന മലയാലം ആണ് ഇപ്പോള്‍ നമ്മുടെ മലയാളം. രഞ്ജിനി ഹരിദാസിനെ ആധുനിക മലയാള ഭാഷയുടെ അമ്മയായി നമ്മള്‍ കണക്കാക്കേണ്ടി വരും. ഏഷ്യാനെറ്റില്‍ ഒരു തവണ രണ്ടാഴ്ച കാലം രണ്ജിനിയെ മാറ്റി വേറെ അവതാരകയെ വെച്ച് നല്ല ശുദ്ധമായ മലയാളം കൈകാര്യം ചെയ്യുന്ന അവതാരക എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ ഉടനെ തന്നെ വീണ്ടും രഞ്ജിനിയെ തന്നെ ആക്കി. ആളുകള്ക്ക്ഴ ഇഷ്ടം നല്ല മലയാളം അല്ലത്രേ രണ്ജിനിയുറെ മലയാലമാണത്രേ അവര്ക്ക്ഞ വേണ്ടത്.

മലയാള സര്‍വകലാശാല നമുക്ക്‌ ഇപ്പോഴാണ് ഉണ്ടായത്. മറ്റു ഭാഷകള്ക്കൊക്കെ ഇത് മുന്നേ ഉണ്ടായി. അമ്പതിനായിരം പേര്‍ സംസാരിക്കുന്ന ജൂത ഭാഷയായ ഹീബ്രുവിനു സര്‍വകലാശാല ഉണ്ട്. അപ്പോള്‍ ഭാഷയുടെ വലിപ്പത്തിനല്ല അതുപയോഗിക്കുന്ന്നതിനും സംരക്ഷിക്കുന്നതിനുമാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. സ്കൂളില്‍ മലയാളം സംസാരിച്ചതിന്റെ പേരില്‍ മൊട്ടയടിച്ച നാടാണ് നമ്മുടെ കേരളം. ത്രിഭാഷ പദ്ധതിയുണ്ടായിട്ടും ഇംഗ്ലീഷും ഹിന്ദിയും കഴിഞ്ഞാല്‍ ഫ്രഞ്ച് ഭാഷയെടുക്കുന്നവരാണ് കൂടുതല്‍. മാതൃഭാഷയായ മലയാളത്തെ അവഗണിച്ചു കൊണ്ട് അന്യ ഭാഷകള്‍ പഠിക്കുവാന്‍ ആണ് താല്പര്യം. എന്നാല്‍ വിദേശ മലയാളികല്‍ ഇതില്‍ നിന്നെല്ലാം വിത്യസ്തരാണിന്നു. അവര്‍ നല്ല അക്ഷരസ്ഫുടതയോടെ മലയാളം സംസാരിക്കുന്നു തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നു. അത്രയും നല്ലത്.

പണ്ടൊക്കെ നമ്മള്‍ ജാതി മത ഭേദമേന്യേ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന പല സ്കൂളുകളും ഇന്ന് ജാതി മതാടിസ്ഥാനത്തില്‍ ആയി കഴിഞ്ഞു. ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്ത്യാനികള്‍, അതില്‍ തന്നെ പല അവാന്തര വിഭാഗങ്ങള്‍, എം.ഇ.എസ് സ്കൂളുകളില്‍ മുസ്ലിം കുട്ടികള്‍, എന്‍.എസ്.എസ്. സ്കൂളുകളില്‍ നായര്‍ കുട്ടികള്‍, എസ്.എന്‍.ഡി.പി.സ്കൂളുകളില്‍ തീയ്യ-ഈഴവ കുട്ടികള്‍ ഈ രൂപത്തിലേക്ക് സ്കൂളുകള്‍ ഇന്ന് മാറിയിരിക്കുന്നു. ഇവയിലൊക്കെ എണ്പതു ശതമാനത്തോളം അതത് വിഭാഗത്തിലെ കുട്ടികളാണ് എന്നതാണ് ഇന്നത്തെ അവസ്ഥ. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്??

മാധ്യമങ്ങള്‍ ഇന്ന് ഗുണ്ടായിസം ആണ് പല രംഗത്തും കാണിക്കുന്നത്. വിഗ്രഹങ്ങളെ സൃഷ്ടിക്കുന്ന കല്ലാശാരിമാരെപോലെയായിരിക്കുന്നു ഇന്ന് മാധ്യമങ്ങള്‍. അവര്ക്ക് ആവശ്യമായ വിഗ്രഹങ്ങളെ, ആള്‍ ദൈവങ്ങളെ അവര്‍ സൃഷ്ടിച്ചു വിടുന്നു. എന്നാല്‍ അതിനേക്കാള്‍ ഉപദ്രവമായിട്ടുള്ള കാര്യം അവര്ക്ക് ഇഷ്ടപ്പെടാത്ത ആള്ക്കാരെ അതും ജനങ്ങള്‍ക്ക് പ്രിയങ്കരരായ വ്യക്തികളെ നേതാക്കളെ വ്യക്തിഹത്യ നടത്തി അവരുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കുന്ന രീതിയാണ്. ഇതില്‍ വ്യക്തികളും പ്രസ്ഥാനങ്ങളും ഉള്പ്പെടുന്നു. അതിന്റെ ഭാഗമായി കള്ളകേസുകള്‍ നിരന്തരം പടച്ചു വിട്ടു ആളെ വ്യക്തി ഹത്യ ചെയ്യുക മരണവും കൊലപാതകവും ഉപയോഗിച്ച് പാര്ട്ടി യെ തകര്ക്കാന്‍ സംഘടിതമായ ശ്രമം നടത്തുക തുടങ്ങിയവ ഒക്കെ ഇന്ന് ചെയ്യുന്നത് മാധ്യമങ്ങളാണ്. ഇത് കൂടാതെ ഒരു കൂട്ടം ചാനലുകളില്‍ ഒരേ വാര്ത്ത് തലേന്നേ പ്ലാന്‍ ചെയ്തു വെച്ച കാര്യങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് എന്ന രീതിയില്‍ പിറ്റേ ദിവസം അവതരിപ്പിക്കുന്ന രീതി അത് കൊടുത്ത ആള്ക്കാര്‍ പിറ്റേന്ന് ഉറക്കമെഴുന്നെല്ക്കുതന്നതിനു മുന്നേയാണ് ചാനലുകളില്‍ വരിക എന്നുള്ളത് അത്തരം വാര്ത്തയുടെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്ന് നമുക്ക്‌ കാണാന്‍ പറ്റും.

ചാരകെസുമായി ബന്ധപ്പെട്ടു ഉണ്ടായ അന്തരാഷ്ട്ര ഗൂഡാലോചനയെ മറച്ചു വെച്ച് മാധ്യമങ്ങള്‍ നരസിഹറാവുവിനെ രക്ഷിക്കാന്‍ അമേരിക്കന്‍ താല്പര്യത്തിനു വഴങ്ങി നമ്പി നാരായണനെ പോലെയുള്ള ശാസ്ത്രജ്ഞനെ ചാരനാക്കി കരുണാകരനെ ചാര മുഖ്യമന്ത്രിയാക്കി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കരുണാകരനെതിരെ പട നയിച്ച്‌ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് മാറ്റിയ കഥയും അമേരിക്കന്‍ ചാരനായ മന്മോ‌ഹന്സി്ങ് (നമ്മുടെ ഇന്നത്തെ പ്രധാന മന്ത്രി) നരസിംഹറാവുവിന്റെ മന്ത്രി സഭയിലെ ധനകാര്യവകുപ്പ്‌ മന്ത്രിയാവുകയും ചെയ്തു. ഇക്കാലത്ത്‌ മാധ്യമങ്ങള്‍ ഒരു സിണ്ടിക്കേറ്റ് ആയി പ്രവര്ത്തിക്കുകയും ഒരു സ്ഥലത്ത്‌ നിന്ന് വാര്ത്ത പടച്ചു വിട്ടു എല്ലാ പത്രങ്ങളിലും ഒരേ പോലെ വരുന്ന രീതി സ്വീകരിക്കുകയും ചെയ്തു. അമേരിക്കയുടെ ഈ നീക്കങ്ങലുടെയൊക്കെ പിന്നിലുള്ള കറുത്ത കരങ്ങള്‍ ഒരു മാധ്യമവും റിപ്പോര്ട്ട് ചെയ്തില്ല.

ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയെ മറച്ചിടാന്‍ സി.ഐ.എ. മുടക്കിയ പണത്തിന്റെ കണക്കടക്കം വെച്ചുള്ള റിപ്പോര്ട്ട് അതില്‍ പങ്കാളിയായ അമേരിക്കക്കാരന്‍ സംഭവം നടന്നു ഇരുപതു വര്ഷം കഴിഞ്ഞിറക്കിയ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞ കാര്യം ശ്രീ ചെറിയാന്‍ തന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചത് ഓര്മ്മഞപ്പെടുത്തി. അത് പോലെ തന്നെ ഇക്കാര്യം വിശദമായി ശ്രീ തോമസ് ഐസക്കും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഈ രൂപത്തില്‍ മലീമസമായ നമ്മുടെ സാഹിത്യ സാംസ്കാരിക അന്തരീക്ഷം തിരിച്ചു പിടിക്കാന്‍, പുതിയൊരു സാംസ്കാരിക കേരളം കെട്ടിപ്പടുക്കാന്‍ വളരെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു. ഇനിയുള്ള പരിശ്രമം അതിനു വേണ്ടിയുള്ളതാകട്ടെ.

അര നൂറ്റാണ്ടു പിന്നിട്ട കേരളം – മാധ്യമം

മാസ് ഷാര്ജ് നവംബര്‍ 11 നു ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ “അരനൂറ്റാണ്ട്‌ പിന്നിട്ട കേരളം” ‘സാഹിത്യം, സംസ്ക്കാരം, മാധ്യമം’ എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് മാധ്യമ രംഗത്തെക്കുറിച്ച് നടത്തിയ തന്റെ പ്രഭാഷണത്തില്‍ ശ്രീ ഇ.എം. അഷ്റഫ് അഭിപ്രായപ്പെട്ട കാര്യങ്ങള്‍: 

കേരളം - തിരുവിതാകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു ഭാഗങ്ങളായി കിടന്നിരുന്ന സമയത്ത്‌ മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ട
ീഷ്‌ ഭരണത്തിനെതിരെ ഒരു സാമ്രാജ്യത്വ മനോഭാവം ഉടലെടുത്തിരുന്നു എന്നാല്‍ തിരുവിതാംകൂറില്‍ രാജഭരണമായിരുന്നു. അവിടെ സവര്ണ്ണ മേധാവിത്വത്തിനെതിരെ ജനങ്ങള്‍ ഉണര്ന്നു തുടങ്ങിയിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ തിരുവിതാകൂരില്‍ സാമൂഹ്യ പരിഷ്ക്കാരങ്ങള്‍ തുടങ്ങിയ ഈ സമയത്താണ് കണ്ണൂര്‍ സ്വദേശിയായ അഷ്റഫ് പത്രാധിപര്‍ സുകുമാരന്റെ കീഴില്‍ തുടങ്ങിയ കേരള കൌമുദിയില്‍ ചേരുന്നത്. അഷ്റഫ് ചേരുന്ന സമയത്ത്‌ ശ്രീ എം.എസ്. മണിയുടെ നേതൃത്വത്തിലുള്ള ഇടത് പക്ഷത്തിന്റെ കയ്യിലായിരുന്നു കലാ കൌമുദി. മലബാറിലെ മാത്രുഭൂമിയെക്കാള്‍ മികച്ച പ്രവര്ത്ത നമായിരുന്നു തിരുവിതാംകൂറില്‍ കേരള കൌമുദി കാഴ്ച വെച്ചിരുന്നത്. തിരുവിതാകൂരില്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി യുടെ വളര്ച്ച യില്‍ ഇത് ഒരു പങ്കു വഹിച്ചിരുന്നു.

പില്ക്കാ ലത്ത്‌ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള എസ്.എന്‍.ഡി.പി.യുടെ സ്വാധീനത്തിലാവുന്നത് വരെ നീണ്ട ഇരുപതു വര്ഷം അഷ്റഫ് അവിടെ ജോലി ചെയ്തു. കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി യുടെ ഈറ്റില്ലമായ കണ്ണൂരില്‍ നിന്ന് വന്ന അഷ്‌റഫിന് എം.സു. മണിയുടെ നേതൃത്വത്തില്‍ ഉള്ള ഇടത്പക്ഷ മാധ്യമത്തില്‍ ജോലി ചെയ്യുന്നതില്‍ ആത്മസംതൃപ്തി ഉണ്ടായിരുന്നു.

ശ്രീ നാരയാണ ഗുരു വിദ്യാഭ്യാസം കൊണ്ട് ഉയരണം എന്ന പ്രായോഗിക നിര്ദ്ദേശം വെച്ചതും അതിനു മുന്നേ മുഹമ്മദ്‌ നബി കച്ചവടം കൊണ്ട് ഉയരാന്‍ പറഞ്ഞതും അഷ്റഫ് അനുസ്മരിച്ചു.

വിദ്യ കൊണ്ട് ഉയരണം, വ്യവസായം കൊണ്ട് വളരണം തന്നെ തന്നെ കണ്ണാടിയില്‍ കണ്ടു കൊണ്ട് മുന്നോട്ടു പോകണം.എന്നൊക്കെയായിരുന്നു അന്നത്തെ ശ്രീ നാരയാണ ആശയങ്ങള്‍. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി ഉഴുതുമറിച്ച ഒരു മണ്ണിലാണ് കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി അന്ന് തങ്ങളുടെ വിത്ത്‌ വിതക്കുന്നത്. തെക്കും വടക്കും കിടക്കുന്ന അന്നത്തെ കേരളത്തെ ഒന്നായി കണ്ടത് കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയായിരുന്നു.

അന്നത്തെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ സര്ക്കാകര്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ വേണ്ടി നടത്തിയ പ്രവര്ത്ത നങ്ങള്‍ ഇത്തരുണത്തില്‍ ഓര്ക്കേണ്ടതാണ്. മൂന്നോ നാലോ പേരടങ്ങുന്ന മാധ്യമ വിശാരദര്‍ അജണ്ട നിശ്ചയിച്ചു ആളുകളെ കൊണ്ട് ആ രൂപത്തില്‍ ചിന്തിപ്പിക്കുന്ന പത്ര പ്രവര്ത്തനത്തിന് തുടക്കമിട്ടതും അന്നായിരുന്നു. അത് വികസിച്ചാണ് ഇന്നത്തെ മാധ്യമ സിണ്ടിക്കേറ്റ് ആയതെന്ന് പറയാം. എന്നാല്‍ ഇക്കാലത്ത്‌ ഇതിനെ ചെറുത്ത് കൊണ്ട് കേരള കൌമുദിയില്‍ ശ്രീ എന്‍.ആര്‍.എസ്. ബാബു. “കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍” എന്ന പേരില്‍ എഴുതിയ ലേഖനം ഇത്തരുണത്തില്‍ സ്മരണീയമാണ്.

കേരളത്തില്‍ നിഷ്പക്ഷ പത്ര പ്രവര്ത്തനം എന്ന പേരില്‍ ഒരു പത്ര പ്രവര്ത്തനം ഇല്ല. ഏഷ്യാനെറ്റിലെ ചന്ദ്രശേഖരന്‍ ബി.ജെ.പി.ക്കാരനാണ്. മാധവന്‍ കോണ്ഗ്രിസ്കാരനാണ് മനോരമയുടെ രാഷ്ട്രീയം നമുക്കറിയാം അത് പോലെ വീരേന്ദ്രകുമാറിന്റെ മാതൃഭൂമി, ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം, ലീഗിന്റെ ചന്ദ്രിക എല്ലാവര്ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ട്. രാഷ്ട്രീയം ഇല്ലാത്ത മാധ്യമങ്ങള്‍ ഇല്ല. അത് കൊണ്ട് തന്നെ ഓരോ സംഭവങ്ങളും അവര്‍ റിപ്പോര്ട്ട് ചെയ്യുന്ന രീതി അത് സി.പി.എം.നെതിരെയാകുമ്പോള്‍ ഒരേ പോലെയാകുന്നു. ആടിനെ പട്ടിയാക്കാനും, പട്ടിയെ പേപ്പട്ടിയാക്കാനും അവര്‍ ശ്രമിക്കുന്നു. തങ്ങളുടെ മാധ്യമ മുതലാളിമാരെ സന്തോഷിപ്പിക്കുന്ന വാര്ത്തകള്‍ കൊടുക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ തന്റെ പതിനൊന്നു കൊല്ലത്തെ അനുഭവത്തില്‍ ഒരിക്കല് പോലും എ.കെ. ജി. സെന്ററില്‍ നിന്ന് നിയന്ത്രിക്കുന്ന രീതിയിലുള്ള ഒരു പത്ര പ്രവര്ത്തനം നടത്തേണ്ടി വന്നിട്ടില്ല എന്ന് അഷ്റഫ് അനുസ്മരിച്ചു.

ഇടക്കാലത്ത്‌ ഗള്ഫി്ല്‍ നിന്ന് വിട്ടു നിന്ന് നാട്ടില്‍ പ്രവര്ത്തതനം ആരംഭിച്ചപ്പോള്‍ നാട്ടിലെ പത്ര വാര്ത്തകള്‍ കണ്ടു താന്‍ ഞെട്ടിപ്പോയി എന്നും അഷ്റഫ് പറഞ്ഞു. സാധാരണഗതിയില്‍ ഒരു പ്രാദേശിക പത്രത്തില്‍ വരുന്ന ചെറിയ വാര്‍ത്തകള്‍ പോലും സി.പി.എം.നെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് നാലും അഞ്ചും കോളത്തില്‍ മനോരമയിലും മാതൃഭൂമിയിലും അത് പോലെ ചാനലുകളിലും വരുന്നു. ബ്രാഞ്ച് സെക്രട്ടറിയെ പറ്റിയോ മറ്റോ ആയിരിക്കും ചിലപ്പോള്‍ ഈ നാലും അഞ്ചും കോളം വാര്ത്ത്കള്‍. ഇടക്കാലത്ത് സഖാവ് വി.എസിനെ. കേന്ദ്രീകരിച്ചു കൊണ്ട് വാര്‍ത്തകള്‍ നല്കി. ഒരേ വാര്ത്ത തന്നെ നാലും അഞ്ചും പത്രങ്ങളിലും ചാനലുകളിലും ഒരേ പോലെ നല്കുന്നു. എന്നാല്‍ ഇത് കാണുന്ന മലയാളിക്ക്‌ ഇതില്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല എന്നുള്ള അവസ്ഥയിലേക്ക്‌ അവന്‍ ഷന്ഡീകരിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ പടച്ചു വിടുന്ന വാര്ത്ത്കള്‍ സത്യമാണ് എന്നവന്‍ തെറ്റിദ്ധരിക്കുന്നു.

കഴിഞ്ഞ അമ്പത് വര്ഷ്മായി മനോരമ മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ ജനങ്ങളില്‍ കുത്തിവെക്കുന്ന വിഷം ഇല്ലാതാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. മനുഷ്യ ശരീരത്തില്‍ രോഗങ്ങള്ക്കെതിരെയുള്ള പ്രതിരോധ ശേഷി നഷ്ടപ്പെടുന്നത് പോലെ മനുഷ്യ മനസ്സിന്റെ പ്രതിരോധ ശേഷി തകര്ക്കുന്നതാണ് ഇത്തരം വിഷം. ഇതിന്റെ സ്വാധീനവും അത്ര കണ്ടു ശക്തമായിരിക്കും. ചില രോഗങ്ങള്‍ മാരകമാകുന്നത് പോലെ. ടി.പി. വധത്തെ തുടര്ന്നു ള്ള സമയങ്ങളില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായ ശ്രീ ചെറിയാന്റെ ബന്ധുക്കള്‍ നിരന്തരം ചെറിയാനോടു താന്‍ എന്തിനാണ് തലവെട്ടുന്നവരുടെ പാര്ടിയുമായി സഹകരിച്ചു പ്രവര്ത്തിക്കുന്നത് എന്ന് ചോദിക്കുമായിരുന്നു. ഈ രൂപത്തില്‍ അതി ശക്തമായ ഒരു വികാരം ഉണ്ടാക്കിവിടാന്‍ ഇവര്ക്ക് കഴിയുന്നുണ്ട്. അതിനെയൊക്കെ അതിജീവിച്ചു കൊണ്ട് വേണം മുന്നേറാന്‍.

കേരളത്തെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങള്‍ ടി.പി. വധത്തിനു മുന്നെയും ടി.പി.വധത്തിനു ശേഷവും എന്ന രീതിയില്‍ വിലയിരുത്തെണ്ടി വരും. കാരണം കേരളത്തില്‍ എല്ലാ പത്രങ്ങളും ചാനലുകളും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കുന്ന രീതി സ്വായത്തമാക്കി കഴിഞ്ഞു. ബ്രാഞ്ചിലെ രണ്ടു പേര്‍ മാറിയാല്‍, എന്തിനു ഒന്ന് തുമ്മിയാല്‍ അത് നാലും അഞ്ചും കോളം വാര്ത്ത്കളും ബ്രേക്കിംഗ് ന്യൂസുമായി മാറി തുടങ്ങി. മാതൃഭൂമിയും ഇന്ന് മനോരമയേക്കാള്‍ ഈ വിഷയത്തില്‍ വളരെ മുന്നിലാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ വാര്ത്തകകള്‍ ജനങ്ങളില്‍ നിരന്തരമായി അടിച്ചേല്പ്പി ച്ചു ജനങ്ങള്ക്ക് ‌ അതില്ലാതെ ഒരു ദിവസം കഴിയാനാകാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. ഒരിക്കല്‍ റിപ്പോര്ട്ടര്‍ ചാനല്‍ തലവന്‍ നികേഷിനോടു ചാനലിന്റെ ഇന്നത്തെ വാര്ത്താ രീതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് “ഈ രൂപത്തില്‍ വാര്ത്തകള്‍” കൊടുത്തിലെന്കില്‍ തങ്ങളുടെ ചാനല്‍ റേറ്റിങ്ങില്‍ പിന്നോട്ട് പോകുമെന്നും അത് ഇന്ത്യാവിഷനെ പോലുള്ള ചാനല്‍ മുതലെടുക്കുമെന്നും ജനങ്ങള്ക്ക് കേള്ക്കാ ന്‍ താല്പര്യം ഇത്തരം വാര്ത്തകള്‍ ആണെന്നുമായിരുന്നു. അത് കൊണ്ടാണ് തങ്ങളും ഇത്തരം വാര്ത്തരകള്‍ കൊടുക്കുന്നത്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷക്കാരായ ആളുകള്‍ ഈ ചാനലുകള്‍ കാണുന്നില്ല എന്ന് തീരുമാനിച്ചാല്‍, അല്ലെങ്കില്‍ പത്രങ്ങള്‍ വായിക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നങ്ങലാണിതൊക്കെ. എന്നാല്‍ പലരും തങ്ങളുടെ വിവരമില്ലായ്മ കൊണ്ട് പറയുന്നത് ഇങ്ങിയെയോക്കെയാണ് മൂന്നും നാലും പത്രങ്ങള്‍ വായിച്ചാലേ, ചാനലുകള്‍ കണ്ടാലേ ശരിക്കുള്ള വാര്ത്ത അറിയാന്‍ പറ്റൂ നമ്മളെക്കുരിച്ചുള്ള വാര്ത്ത അറിയണമെങ്കില്‍ മറ്റു പത്രങ്ങള്‍ വായിക്കണം, മറ്റു ചാനലുകള്‍ കാണണം ഇതാണ് അവരുടെ പൊതു ധാരണ. ഈ ധാരണയാണ് പത്രങ്ങളും ചാനലുകളും ഇന്ന് തങ്ങളുടെ കച്ചവട താല്പര്യത്തിനായി മുതലെടുക്കുന്നത്.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരാണ് ഇന്ന് കേരളത്തിലെ യഥാര്ത്ഥ രാഷ്ട്രീയപ്രവര്‍ത്തകര്‍. ടി.പി. വധത്തിനു ശേഷം അവര്‍ ഉയര്ത്തി വിട്ട അസംബന്ധ കഥകള്‍ പോലീസില്‍ നിന്ന് ലഭിച്ചതാണെന്ന പേരില്‍ നിരന്തരം അവര്‍ പുറത്തു വിട്ടപ്പോള്‍ ഒടുവില്‍ സി.പി.എം. അവര്ക്കെതിരെ കേസ് ഫയല്‍ ചെയ്തപ്പോഴാണ് അത്തരം വാര്ത്ത്കള്‍ നിലച്ചത് ഒടുവില്‍ ഫോണ്‍ സംഭാഷണങ്ങളുടെ ലിസ്റ്റു പുറത്തു വന്നപ്പോഴാണ് സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത്. ഇത് പോലെ ഉമ്മന്‍ ചാണ്ടിയുടെയും മറ്റുള്ളവരുടെയും പത്ര സമ്മേളനങ്ങളില്‍ എന്ത് ചോദ്യം ചോദിക്കണമെന്ന് ആദ്യമേ അവരുടെ മാധ്യമ സിണ്ടിക്കെറ്റ്‌ തീരുമാനിക്കുകയും അതനുസരിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് പിന്തുടരുന്നത്.

കേരളത്തില്‍ വീക്ഷണത്തിന്റെയും ജയ് ഹിന്ദ് ടി.വി.യുടെ പ്രചാരം കുറഞ്ഞാല്‍ തങ്ങള്ക്ക് അത് പ്രശ്നമല്ല എന്ന് കോണ്ഗ്രസ് പറയുന്നതിന്റെ കാര്യം അവര്ക്ക് അത് കൂടാതെ തന്നെ അവരെ പിന്തുണക്കാന്‍ അഞ്ചു ചാനലുകളും അഞ്ചു പത്രങ്ങളും നിലവില്‍ ഉണ്ട് എന്നുള്ളത് കൊണ്ടാണ്. രമേശ്‌ ചെന്നിത്തല കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ പറഞ്ഞതാണിത്. ഇവയൊക്കെ കൂടി വാര്ത്തകള്‍ ഒരു ക്യാംപയിന്‍ രീതിയിലാണ് കൊടുക്കുന്നത്. വാര്ത്തകള്‍ തമസ്ക്കരിക്കുന്നതും ഇതേ രീതിയില്‍ തന്നെ.

ഏറ്റവും വലിയ ധനികരില്‍ സോണിയാഗാന്ധി നാലാം സ്ഥാനത്ത്‌ ആണ് എന്നുള്ള അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന വാര്ത്തക ഇപ്പറഞ്ഞ മാധ്യമങ്ങളൊക്കെ തമസ്ക്കരിച്ചപ്പോള്‍ അത് കൈരളി പീപ്പിളില്‍ മാത്രമേ വന്നുള്ളൂ. ടു.ജി. സ്പെക്ട്രം അഴിമതി കുംഭകോണത്തെക്കുറിച്ച് സുപ്രീം കോടതി ചോദിച്ചില്ലേ ഇതില്‍ എത്ര പൂജ്യം ഉണ്ട് എന്ന്? അത്രമാത്രം ആയിരം കോടികളുടെ അഴിമതി ആയിരുന്നില്ലേ അത്? അത് പോലെ കല്ക്കരി കുംഭകോണം? ഈ വാര്‍ത്തകളൊക്കെ വരുമ്പോഴായിരിക്കും ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പെട്ട ഏതെന്കിലും പ്രതിയെ പിടിച്ചു എന്ന് പറഞ്ഞു അത് കാണിച്ചു കൊണ്ട് ഈ വാര്‍ത്തകളൊക്കെ തമസ്ക്കരിക്കുന്നത്. കേജ്രിവാലിന്റെ അഴിമതിക്കെതിരെയുള്ള വാര്ത്തകളും മറ്റും ദേശീയ ചാനലുകളില്‍ ചര്ച്ചയാവുമ്പോള്‍ നമ്മുടെ ചാനലുകളില്‍ അത് കാണാതിരിക്കുന്നത് അത് കൊണ്ടാണ്. എപ്പോഴൊക്കെ സര്ക്കാരിനു പ്രതിസന്ധി വരുന്നുവോ അപ്പോഴെല്ലാം ടി.പി.വധവുമായി ബന്ധപ്പെട്ടു ഏതെന്കിലും വാര്ത്ത പൊക്കി കൊണ്ട് വന്നു അത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ അവര്‍ കൂട്ടായ ക്യാമ്പയിന്‍ പ്രവര്ത്ത്നം നടത്തിയതും നമുക്ക് കാണാന്‍ കഴിയും. ഇതില്‍ നിന്നെല്ലാം നമുക്ക്‌ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം മാധ്യമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ഇന്ന് ഏറ്റവും അധികം രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് മാധ്യമങ്ങളാണെന്നുമാണ്. അത് നിഷ്പക്ഷ രാഷ്ട്രീയമല്ല പ്രകടമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയം തന്നെയാണ്.


ഇന്ന് അഞ്ചും ആറും പത്രങ്ങള്‍ വായിക്കുന്നവനാണ് യഥാര്ത്ഥ വിഡ്ഢി. പഴയ മാതൃഭൂമി, കേരളകൗമുദി പത്രങ്ങളുടെയൊക്കെ പാരമ്പര്യം വെച്ച് പറയുമ്പോള്‍ ഇന്ന് നമ്മള്‍ ബൌദ്ധികമായി ബീഹാറികളെക്കാള്‍ താഴെയാണ്. കാരണം എല്ലാ പത്രങ്ങള്ക്കും ചാനലുകള്ക്കും പ്രകടമായ രാഷ്ട്രീയ ചായവു ഉണ്ട്. അത് കൊണ്ട് തന്നെയാണ് അവര്‍ അഴിമതിയെക്കുറിച്ചുള്ള വാര്ത്തകള്‍ താമസ്ക്കരിക്കുന്നതും കേരളത്തില്‍ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ വ്യാപകമാവുമ്പോള്‍ മാലിന്യനിര്മ്മാര്ജ്ജനത്തെക്കുറിച്ചോ മറ്റു കാര്യങ്ങളെക്കുറിച്ചോ സംസാരിക്കാത്തതും.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയും തുടര്‍ സാക്ഷരതാ പദ്ധതിയിലൂടെയും ആളുകളെ വായിക്കാന്‍ പഠിപ്പിച്ചതു കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയാണ്. ഇന്ന് അതെ ആളുകളെയാണ് ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി ക്കെതിരായി അണിനിരത്താന്‍ ശ്രമിക്കുന്നത്. ചാനലുകലുടെ സ്ഥിതി അത് പോലെയല്ല എന്നാല്‍ പോലും പ്രസാര്‍ ഭാരതിയില്‍ നടന്ന കാര്യങ്ങള്ക്കെതിരെ പ്രതിരോധ നിര പടുത്തുയര്ത്തിയ ശശികുമാര്‍ ഒക്കെ ഇത്തരുണത്തില്‍ സ്മരിക്കപ്പെടെണ്ടാതാണ്. ആദ്യകാലത്ത്‌ ഏഷ്യാനെറ്റ് ഇടത് പക്ഷ കാഴ്ചപ്പാടോടെ നീങ്ങിയിരുന്നു. പിന്നീട് അതിന്റെ മാനേജ്മെന്റ് മാറിയപ്പോള്‍ അത് വിരുദ്ധപക്ഷത്തേക്ക് നീങ്ങി. കേരളത്തില്‍ ദിവസം കഴിയുന്തോറും പുതിയ പുതിയ ചാനലുകള്‍ വരികയാണ് അവയൊക്കെ മാത്രുഭൂമിയായാലും മാധ്യമത്തിന്റെയയാലും തീവ്ര വലതുപക്ഷ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചാനലുകളാണ്. ഒരു ഭാഗത്ത്‌ കൈരളി പീപ്പിള്‍ ചാനല്‍ മറുഭാഗത്ത്‌ നിരവധി അനവധി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചാനലുകള്‍.

മാധ്യമങ്ങളുടെ രാഷ്ട്രീയം പറയാതെ കേരളത്തിനു ഒരു മാധ്യമ ചരിത്രമില്ല. അത് പോലെ തന്നെ ഇപ്പോഴത്തെ വായനക്കാരുടെ അല്ലെങ്കില്‍ പ്രേക്ഷകരുടെ ഒരു വിഭാഗം തങ്ങളുടെ നിലപാട് സ്വയം തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കില്‍ നിലവിലുള്ള ഈ ദുഷിച്ച മാധ്യമ സംസ്ക്കാരം തുടരുക തന്നെ ചെയ്യും അത് കൊണ്ട് പുതിയ ഒരു മാധ്യമ സംസ്കാരം ഉണ്ടാക്കിയെടുക്കാന്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാധ്യമ പ്രവര്ത്തയനം ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വമായ പരിശ്രമം നമ്മള്‍ നമ്മുടെ ഇടയില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ??

ഇന്ന് ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ എന്നവകാശപ്പെടുന്ന "പലരും" യഥാര്ത്ഥ ത്തില്‍ ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ്കാരന്‍ അല്ല എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ പലരും നെറ്റി ചുളിക്കും, എന്നോടു ദേഷ്യപ്പെടും. എന്നാല്‍ അതൊരു വാസ്തവമാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എല്ലാവരും അല്ല, പലരും എന്നാണ്. അപ്പോള്‍ യഥാര്ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ട്. 

വിശ്വാസികളില്‍ യഥാര്ത്ഥ വിശ്വാസികളും കപട വിശ്വാസികളുമുണ്ട്. എന്ന
ാല്‍ ഇന്ന് എണ്ണത്തില്‍ കൂടുതല്‍ കപട വിശ്വാസികളാണ്. പലപ്പോഴും വിശ്വാസികളുടെ വികാരം വ്രണപ്പെടുന്നതും വിശ്വാസികള്ക്ക് ‌ വേണ്ടി പ്രതികരിക്കുന്നതും ഇത്തരം കപട വിശ്വാസികളാണ്. അവര്ക്ക് വിശ്വാസത്തെക്കുറിച്ച് ആധികാരികമായി ഒരറിവും ഇല്ല. മത ഗ്രന്ഥങ്ങള്‍ അവര്‍ വായിച്ചിട്ടില്ല.

ഇന്ന് കമ്മ്യൂണിസ്റ്റ്കാരുടെ ഇടയിലും കാണാം ഇതേ തരക്കാര്‍. അവര്ക്ക് കമ്മ്യൂണിസം എന്താണെന്ന് അറിയില്ല. കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ ഒരിക്കല്‍ പോലും കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല. പാര്ടി് പരിപാടി എന്താണെന്നോ അത് പ്രകാരം എങ്ങിനെ ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് ആയി ജീവിക്കണം എന്നോ ഒന്നും ഇവര്ക്കറിയില്ല. പക്ഷെ അവര്‍ കമ്മ്യൂണിസ്റ്റ്‌ ആണ്.

എന്നാല്‍ ഇത് താഴെ തട്ടിലുള്ള അക്ഷരാഭ്യാസം ഇല്ലാത്ത തൊഴിലാളികള്ക്ക് ‌ ഇതേ പോലെ ബാധകമല്ല കാരണം അവരെ സംബന്ധിച്ചിടത്തോളം അവര്‍ മനസ്സിലാക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്ടി അവരുടെ അനുഭവങ്ങളില്‍ അവരുടെ കൂടെ അവര്ക്ക് വേണ്ടി നില്ക്കുന്ന പാര്ട്ടി യാണ്. അവര്ക്ക് ‌ മേല്പ്പറഞ്ഞ കാര്യങ്ങള്‍ ബാധകമല്ല.

എന്നാല്‍ അക്ഷരാഭ്യാസം ഉള്ള മധ്യവര്ഗക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം അവര്ക്ക് ‌ ഇത് ബാധകമാണ്. പാര്ട്ടി എന്താണെന്ന് അവര്ക്ക് വായിച്ചറിയുവാന്‍ കഴിയും. ദൈനം ദിന ജീവിതത്തില്‍ പാര്ട്ടി പ്രസിദ്ധീകരണങ്ങളിലൂടെ പാര്ട്ടി നിലപാടുകള്‍ മനസ്സിലാക്കാന്‍ അവര്ക്ക് ആകും. എന്നാല്‍ മദ്ധ്യവര്ഗ്ഗക്കാരില്‍ ഭൂരിഭാഗവും ഈ ജോലി ചെയ്യുന്നില്ല. അത് കൊണ്ട് തന്നെ പലരും പാര്ട്ടി നിലപാടുകള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്ത്തി ക്കാനും കഴിയാതെ വരുന്നു. ഇത്തരക്കാര്‍ എളുപ്പത്തില്‍ അന്യവര്‍ഗ ചിന്താഗതിക്ക് അടിമപ്പെടുന്നു.

ഒരേ സമയം കമ്മ്യൂണിസ്റ്റ് ആണെന്ന് പറയുകയും ചെയ്യും എന്നാല്‍ ചെയ്യുന്ന പ്രവര്ത്തികള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായിരിക്കും. അതെ പോലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചിന്താഗതികള്‍ പേറി കൊണ്ട് തന്നെ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് ഇക്കൂട്ടര്‍ പറയും. പാര്ട്ടി യുമായി ഉടക്കി പിരിഞ്ഞു കഴിഞ്ഞാല്‍, അല്ലെങ്കില്‍ പാര്ട്ടി നടപടിക്കു വിധേയമായാല്‍ അല്ലെങ്കില്‍ പാര്ട്ടിയില്‍ നിന്ന് താന്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നേടാനായില്ലെന്കില്‍, ഒക്കെയാണ് ഇത്തരക്കാര്‍ തങ്ങളുടെ യഥാര്ത്ഥ ചിന്താഗതികളും മനസ്സിലിരുപ്പും പുറത്ത് വിടുക. അപ്പോള്‍ അവര്‍ ഒരു യഥാര്ത്ഥ വലതു പക്ഷ ചിന്താഗതിക്കാരന്‍ സംസാരിക്കുന്നതിനേക്കാള്‍ മോശമായി പാര്ട്ടി യെക്കുറിച്ച് സംസാരിച്ചു തുടങ്ങും. പാര്ട്ടി ക്കെതിരെ ദ്രോഹ നടപടികളുമായി മുന്നോട്ടു പോകാന്‍ ശ്രമിക്കും ഒടുവില്‍ വലതു പക്ഷ പാളയത്തില്‍ അഭയം പ്രാപിക്കുകയും ചെയ്യും.

ചിലരാകട്ടെ കമ്മ്യൂണിസ്റ്റ് പരിവേഷം നിലനിര്ത്തി് കൊണ്ട് തന്നെ പാര്ട്ടി ക്കെതിരായി പാര്ട്ടിവ വിരുദ്ധര്‍ സംസാരിക്കുന്നതിനെക്കാള്‍ മോശമായി സംസാരിച്ചു തുടങ്ങും. കപട ഇടതുപക്ഷ പരിവേഷമുള്ള ഇത്തരക്കാര്‍ ഉപയോഗിക്കുന്ന ഭാഷയും ചിന്താഗതികളും പലപ്പോഴും കമ്മ്യൂണിസ്റ്റ് ഭാഷ തന്നെയായിരിക്കും. ഇത്തരക്കാരുടെ തനിനിറം മനസ്സിലാക്കാന്‍ കഴിയാത്ത പലരും ഇവരുടെ സ്വാധീനത്തില്‍ അകപ്പെട്ടു പോകാറുണ്ട്. ഇതോടൊപ്പം തന്നെ തീവ്ര ഇടത് പക്ഷ നിലപാട് സ്വീകരിച്ചു ഫലത്തില്‍ വലതുപക്ഷത്തെ സഹായിക്കുന്നവരുമുണ്ട്.

നമ്മുടെ കൂട്ടത്തില്‍ ഈ ഗണത്തില്‍പ്പെടുന്ന എല്ലാവരും ഏറിയും കുറഞ്ഞും നമ്മോടൊപ്പം ഉണ്ട്. അവര്‍ ആരൊക്കെയാണെന്ന് നാം സ്വയം മനസ്സിലാക്കേണ്ടതുണ്ട്. ചിലരാകട്ടെ വിരുദ്ധ ചിന്താഗതികള്‍ മനസ്സില്‍ വെച്ച് പുലര്ത്തു മ്പോഴും അവര്‍ ജീവിക്കുന്ന നാട്ടിലെ രാഷ്ട്രീയ മുന്‍തൂക്കം നോക്കി ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ് എന്ന ഒരു പൊതു ധാരണ സൃഷ്ടിക്കുകയും അതെ സമയം കമ്മ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതികള്‍ വച്ച് പുലര്ത്തുകയും അവസരം കിട്ടുന്ന സമയങ്ങളില്‍ പാര്ട്ടി ക്കെതിരെ പ്രവര്ത്തിടക്കുകയും ചെയ്യും. പ്രത്യേകിച്ച് വോട്ടെടുപ്പ്‌ സമയത്ത്‌. ഇത്തരക്കാരോട് സംസാരിക്കുമ്പോള്‍ അവര്‍ ഒരു യഥാര്ഥ് കമ്മ്യൂണിസ്റ്റ്‌കാരന്‍ സംസാരിക്കുന്ന രീതിയില്‍ നിങ്ങളോട് സംസാരിക്കും. എന്നാല്‍ ഒരു വിരുദ്ധനോടാണ് അയാള്‍ സംസാരിക്കുന്നതെങ്കില്‍ പാര്ട്ടി വിരുദ്ധമായ കാര്യങ്ങള്‍ വളരെ മനോഹരമായി അയാള്‍ അവതരിപ്പിക്കും. ഒരേ സമയം കമ്മ്യൂണിസ്റ്റ്‌കാരന്റെ മുന്നില്‍ കമ്മ്യൂണിസ്റ്റും, വിരുദ്ധന്റെ മുന്നില്‍ വിരുദ്ധനും, അരാഷ്ട്രീയവാദിയുടെ മുന്നില്‍ അയാള്‍ അരാഷ്ട്രീയവാദിയുമായിരിക്കും. ഇത്തരം ആള്ക്കാര്‍ ഇന്ന് വ്യാപകമായി നമ്മുടെയിടയിലുണ്ട്. ഇവിടെ ഇയാള്‍ ഒരു കപട കമ്മ്യൂണിസ്റ്റ്‌കാരന്‍ പോലുമല്ല നല്ല ഒന്നാന്തരം വലതുപക്ഷ പിന്തിരിപ്പന്‍ തന്നെയാണ്. പക്ഷെ പലരും ഇയാളെ ഒരു കമ്മ്യൂണിസ്റ്റ്‌കാരനായി ഗണിക്കും. അപ്പോള്‍ അത്തരക്കാരെ കണ്ടെത്തി മനസ്സിലാക്കേണ്ടത്‌ നമ്മുടെ കടമയാണ്.

ആളും തരവും നോക്കി ഓന്തിനെപ്പോലെ രാഷ്ട്രീയം മാറുന്ന അഭിനവ ബിസിനസ്കാരായ ചില ആള്‍ക്കാരെയും നമ്മുടെ ഇടയില്‍ കാണാന്‍ കഴിയും. പ്രത്യേകിച്ച് ഗല്ഫ് പ്രവാസികളുടെ ഇടയില്‍. എന്തെങ്കിലും ചെറിയ ഒരു ബിസിനസ്സ് അവര്‍ തുടങ്ങിയിട്ടുന്ടെങ്കില്‍ അവര്‍ സി.പി.എം. കാരെ കാണുമ്പോള്‍ തങ്ങള്‍ സി.പി.എം. കാരനാണെന്നും പറഞ്ഞു അവരുടെ പ്രീതി സമ്പാദിക്കുകയും അവരിലൂടെ കിട്ടാവുന്ന ബിസിനസ്സ് നേടാമെന്നു കരുതുകയും ചെയ്യുന്നു. അതിനു വേണ്ടി അവര്‍ നടത്തുന്ന പരിപാടികളില്‍ കുറച്ചു കാലം മുഖം കാണിച്ചു അവരുടെ പ്രീതി സമ്പാദിച്ചു കാര്യലാഭാത്ത്തിനു വേണ്ടി ശ്രമിക്കുകയും ബി.ജെ.പി.ക്കാരനെ കാണുമ്പോള്‍ അവരുടെ ആളായി അവരുടെ പരിപാടികളില്‍ പങ്കെടുക്കുകയും സി.പി.എം. കാനെ തെറിപറയുകയും ചെയ്തു അവരുടെ പ്രീതിയും പിടിച്ചു പറ്റുന്ന ചിലര്‍ നമ്മുടെ ഇടയിലുണ്ട്.

ഇത്തരക്കാരുടെ തനി നിറം പുറത്ത് വരുമ്പോള്‍ അവര്ക്കു ണ്ടാകുന്ന അങ്കലാപ്പ് മറച്ചു വെക്കാന്‍ അവര്‍ മറ്റുള്ളവരെ വ്യക്തിഹത്യ നടത്താനും മറ്റും വരെ തയ്യാറാവുകയും ചെയ്യും. നമ്മുടെ നാട്ടില്‍ സി.പി.എം.കാരാണ് ഭൂരിപക്ഷം അപ്പോള്‍ അവിടെ സി.പി.എം. കാരനായി നിന്നില്ലെങ്കില്‍ ജീവിച്ചു പോകാന്‍ കഴിയില്ല പക്ഷ ഞാന്‍ സി.പി.എം. കാരനല്ല അത് നിങ്ങള്ക്ക് അറിയാമല്ലോ എന്ന് വരെ പറയുന്ന ഇത്തരം അഭിനവ ബിസിനസ്സ്കാരന്‍ സി.പി.എം നടത്തുന്ന പരിപാടികളില്‍ മുഖം കാണിച്ചു ഞാന്‍ ഒരു അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാരന്‍ ആണെന്ന് വരുത്തി തീര്ക്കു കയും ചെയ്യും. ഞാന്‍ ഇന്ന പ്രദേശത്തുള്ളവാനാണ് എന്ന് പറയുമ്പോള്‍ തന്നെ കേള്ക്കുന്നയാല്‍ ഓ ഇയാള്‍ പക്ക കമ്മ്യൂണിസ്റ്റ് ആണ് എന്ന് തെറ്റിദ്ധരിക്കുകയും വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുകയും ബഹുമാനം കൊടുക്കുകയും ചെയ്യുന്നു. ആ പ്രദേശത്ത് നിന്നുള്ള യഥാര്ത്ഥം കമ്മ്യൂണിസ്റ്റ്‌കാരായ ആളെ കുറിച്ച് കൊച്ചാക്കി സംസാരിക്കുകയും വ്യക്തി ഹത്യ നടത്തുകയും ചെയ്തു കൊണ്ട് അവരുടെ മുന്നില്‍ ഞാനാണ് യഥാര്ത്ഥയ കമ്മ്യൂണിസ്റ്റ്‌ എന്ന് കാണിക്കുവാന്‍ വരെയുള്ള സാഹസ പ്രവര്ത്തികള്‍ ഇക്കൂട്ടര്‍ ചെയ്യുകയും ചെയ്യും. ഇത്തരക്കാരെയൊക്കെ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

തരാതരം തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ പാര്ട്ടി നേതാക്കളുടെ ഫോട്ടോകള്‍ സന്ദര്ഭാനുസരണം ഇട്ടു തങ്ങളുടെ പരിപാടി വിജയിപ്പിക്കുക എന്ന അജണ്ടയോടെ മുന്നോട്ടു നീങ്ങുന്ന ഇവര്‍ അരാഷ്ട്രീയവാദികലായിരിക്കെ തന്നെ പാര്ട്ടി മുഖത്തിന്റെ പൊയ്മുഖം സ്വയം എടുത്തണിയുകയും അഴിച്ചു വെക്കുകയും ചെയ്യും. ഇത്തരക്കാരെ ഇന്ന് പല പ്രദേശങ്ങളിലും കാണാന്‍ കഴിയും. ഇവര്‍ നല്കുന്ന ജീവകാരുണ്യ സഹായങ്ങള്‍ ഇല്ലാതാവേണ്ട എന്ന് കരുതി ഇവരോട് സഹകരിക്കുന്ന പ്രാദേശിക നേതൃത്വങ്ങളെയും നമുക്ക്‌ കാണാന്‍ കഴിയും.

ചിലരെ കാണാം വളരെ പെട്ടെന്നായിരിക്കും ജനങ്ങളുടെ ഇടയിലേക്ക് കയറി വരിക, അവര്‍ ഒന്നുകില്‍ പ്രസംഗത്തിലൂടെ, അല്ലെങ്കില്‍ മറ്റു പ്രവര്ത്തികളിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി അമിതാവേശം കാണിച്ചു പാര്ട്ടിയില്‍ വളരെ പെട്ടെന്ന് ഉന്നതങ്ങളിലെത്തും. എന്നാല്‍ അതെ പോലെ തന്നെ തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിച്ചില്ലെങ്കില്‍ പാര്ട്ടി യില്‍ നിന്ന് പുറത്ത്‌ പോകുകയും ചെയ്യും. അത് കൊണ്ട് തന്നെ അബ്ദുല്ലകുട്ടിമാരും, സിന്ധു ജോയിയും, മനോജുമാരും ഇനിയുമുണ്ടാകും. അങ്ങിനെ ഇല്ലാതിരിക്കണമെങ്കില്‍, അല്ലെങ്കില്‍ അത്തരക്കാരുടെ എണ്ണം ഇനിയും കുറക്കണമെങ്കില്‍ വളരെ ശക്തമായ പ്രവര്ത്തനം നമ്മള്‍ കാഴ്ചവെക്കെണ്ടിയിരിക്കുന്നു. ഓരോ സഖാവിനെയും ആശയപരമായ ആയുധമണിയിക്കണം. ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് ആക്കി മാറ്റിയെടുക്കണം. അത് നിരന്തരമായ പ്രവര്ത്തനത്തിലൂടെയെ സാധിക്കുകയുള്ളൂ.

തങ്ങളുടെ ഘടകത്തിലുള്ള പാര്ട്ടി മെമ്പര്മാര്‍, അനുഭാവികള്‍ അല്ലാത്തവര്‍ ഇവരെയൊക്കെ വസ്തു നിഷ്ഠമായി തിരിച്ചറിഞ്ഞു കൊണ്ട് തന്നെ അവര്ക്ക് വേണ്ടുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എല്ലാ മേഖലയിലും നല്കി കൊണ്ട് മാത്രമേ ഇത്തരം കള്ള നാണയങ്ങളെ അകറ്റി നിര്ത്താ നും അവരുടെ ദുസ്വാധീനത്തില്‍ നിന്ന് മറ്റുള്ളവരെക്കൂടി മോചിപ്പിക്കാനും കഴിയൂ. അങ്ങിനെയുള്ള ഒരു അവസ്ഥ വരുമ്പോഴേ നമ്മള്‍ തിരെഞ്ഞെടുപ്പ് സമയത്ത്‌ കൊടുക്കുന്ന നമ്മുടെ വോട്ടുകളുടെ കണക്കുകള്‍ തെറ്റാതിരിക്കുകയുള്ളൂ. ഇല്ലെങ്കില്‍ ആട്ടിന്‍ തോലിട്ട ചെന്നായക്കളെ നമ്മള്‍ ആടിന്റെ കൂട്ടത്തില്‍ പെടുത്തുന്ന സമ്പ്രദായം തുടരുകയും നമ്മുടെ കണക്കുകള്‍ തെറ്റികൊണ്ടിരിക്കുകയും ചെയ്യും. ചെന്നായ്ക്കളെ ചെന്നായ്ക്കളായും ആട്ടിന്‍ കൂട്ടങ്ങളെ ആട്ടിന്‍ കൂട്ടാങ്ങളായും നമുക്ക്‌ തിരിച്ചറിയാന്‍ കഴിയണം. കഴിയും.

ഏഷ്യാനെറ്റ്‌ പ്രതിനിധിയുമായി ഒരു മാധ്യമ സംവാദം

കേരളത്തിലെ ടെലിവിഷന്‍ രംഗത്തെ മാധ്യമ പ്രവര്ത്തനത്തിന് ഒരു ദശാബ്ദത്തിന്റെ പഴക്കമേയുള്ളൂ എന്നും അത് തുടങ്ങിയത്‌ 2002-2003 ല്‍ ഏഷ്യാനെറ്റ് ആരംഭിച്ച മുഴുവന്‍ സമയ വാര്ത്താ ചാനലിന്റെ പ്രവര്ത്തനത്തിലൂടെയായിരുന്നു എന്നും ഇന്നലെ ഇന്ത്യന്‍ അസോസ്സിയേഷന്‍ കൊണ്ഫ്രന്സ്ന‌ ഹാളില്‍ ഇന്ത്യന്‍ അസോസ്സിയേഷന്‍ ഷാര്ജ സാഹിത്യ വിഭാഗം സംഘടിപ്പിച്ച മാധ്യമ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് ഏഷ്യാനെറ്റില്‍ പോയിന്റ് ബ്ലാങ്ക് കൈകാര്യം ചെയ്
യുന്ന ജിമ്മി ജെയിംസ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ ടെലിവിഷന്‍ എന്ന മാധ്യമം ഇപ്പോഴും ശൈശവദശയിലാണെന്നും പത്ര മാധ്യമങ്ങളെ പോലെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും അനുഭവ സമ്പത്തും ഇല്ലെന്നും ഇത് കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഇത് തന്നെയാണ് അവസ്ഥ എന്നും അത് കൊണ്ട് തന്നെ ഈ രംഗത്തുള്ളവര്ക്ക് തങ്ങള്ക്കു പിന്തുടരാന്‍ ഒരു ഇന്ത്യന്‍ മാതൃക ഇല്ലെന്നും പലപ്പോഴും വിദേശ ചാനലുകലുടെ പ്രവര്ത്ത ന രീതികളും ഒപ്പം സ്വന്തമായി ഇവിടെ തന്നെ വികസിപ്പിച്ചെടുത്ത പ്രവര്ത്തന രീതി മാത്രമാണ് കൈമുതലായുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതേ പോലെതന്നെയാണ് ഇതില്‍ പ്രവര്ത്തിക്കുന്ന മാധ്യമപ്രവര്ത്തകരുടെയും അവസ്ഥ. അവരെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത്‌ അത്ര വലിയ അനുഭവ പാരമ്പര്യം ആര്ക്കുമില്ല. പലരും ജേര്ണിലിസം കോഴ്സ് പൂര്ത്തി യാക്കി ജോലിയില്‍ പ്രവേശിച്ചവരാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള ചാനല്‍ ഏഷ്യാനെറ്റ്‌ ആണ്. എന്നാല്‍ ഇന്ന് നിരവധി ചാനലുകള്‍ നിലവിലുള്ളതിനാല്‍ കാഴ്ചക്കാരുടെ അടിസ്ഥാനത്തില്‍ നടത്തുന്ന റേറ്റിങ്ങില്‍ പത്തോ പതിനാലോ ശതമാനമാണ് ഈ ചാനലിനുള്ളത്‌. എന്നാല്‍ വാര്ത്താ ചാനലുകളെ സംബന്ധിച്ചിടത്തോളം ഇത് രണ്ടോ മൂന്നോ ശതമാനം ആണ്. ആ രണ്ടോ മൂന്നോ ശതമാനം കാഴ്ച്ചകാരെ തങ്ങളുടെ ചാനലില്‍ കാഴ്ചക്കാരായി പിടിച്ചു നിര്ത്തുവാനുള്ള മത്സരത്തിലാണ് ഇന്ന് ചാനലുകാര്‍.

കേരളത്തിലെ ഓരോ സംഭവങ്ങളെയും സാകൂതം വീക്ഷിക്കുന്ന ഗല്ഫ് മലയാളികളായ കാഴ്ചക്കാരാണ് തങ്ങളുടെ കരുത്ത്‌ എന്ന തിരിച്ചറിവ് ഈ അടുത്തകാലത്തായി ചാനലുകള്ക്ക് ‌ ഉണ്ടായി. അതിന്റെ ഫലമായി പത്രങ്ങള്‍ ഗല്ഫ് എഡിഷന്‍ ഇറക്കുന്നത് പോലെ ചാനലുകള്‍ ഗല്ഫ് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കാന്‍ തുടങ്ങി. ഇതില്‍ തന്നെ പ്രവാസ ലോകം എന്ന പരിപാടിയിലൂടെ കൈരളി ടി.വി. പ്രവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിലെ സ്വീകാര്യതയും വിജയവും മറ്റു ചാനലുകളെ ആ രംഗത്തേക്ക്‌ ആകര്ഷിച്ചു. ഇന്ന് കേവലമായ വാര്ത്ത കൈമാറല്‍ എന്ന രീതി മാറി “ഇടപെടല്‍” മാധ്യമ രീതി സ്വായത്തമാക്കി മുന്നേറുകയാണ് ചാനലുകള്‍. ഓരോ പ്രശ്നത്തിലും ഇടപെട്ടു കൊണ്ടുള്ള ഒരു മാധ്യമ പ്രവര്ത്ത്നമാണ് ഇന്ന് ഗല്ഫ് നാടുകളില്‍ പുതുതായി സ്വീകരിച്ചു വരുന്ന മാധ്യമ പ്രവര്ത്തന രീതി എന്നും ജിമ്മി ജെയിംസ് പറഞ്ഞു.

തൊട്ടതിനും പിടിച്ചതിനും ബ്രേക്കിംഗ് ന്യൂസ് കൊടുത്ത്‌ കൊണ്ടിരുന്ന പതിവ്‌ രീതി മാറ്റി വളരെ പ്രധാനപ്പെട്ട കാര്യങ്ങള്ക്ക് മാത്രം ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന പുതിയ രീതി ഈ അടുത്ത കാലത്തായി ഏഷ്യാനെറ്റ്‌ സ്വീകരിച്ചു എന്നും ജിമ്മി അറിയിക്കുകയുണ്ടായി.

നവ മാധ്യമങ്ങളുടെ വരവോടെ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമം ഇന്ന് ശരിക്കും ജനങ്ങളുടെ കയ്യില്‍ തന്നെയായി എന്നും ജെയിംസ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ തമസ്ക്കരിക്കുന്ന പല വാര്ത്ത്കളും ഇന്ന് ഫേയ്സ്ബുക്ക്, ബ്ലോഗ്‌, ട്വിറ്റര്‍ തുടങ്ങിയ നവ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് കാരണം പലപ്പോഴും വാര്ത്തകള്‍ പഴയ പോലെ തമസ്ക്കരിക്കാനോ അവഗണിക്കാനോ കഴിയാതെ വരുന്നു. അങ്ങിനെ അവഗണിക്കുന്ന വാര്ത്തകള്‍ നവ മാധ്യമങ്ങളില്‍ വരുന്നു ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ ഇതിനു കാരണം. ഇന്ന് എല്ലാ മാധ്യമങ്ങളും തങ്ങളുടെ വാര്ത്തകള്‍ ഈ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. അത് പോലെ തന്നെ അവിടെ എന്ത് സംഭവിക്കുന്നു എന്ന് ഓരോ നിമിഷവും നിരീക്ഷിക്കുന്നുമുണ്ട്. ഇത് അവരുടെ വാര്ത്താ പ്രക്ഷേപണത്തെ തന്നെ സ്വാധീനിക്കുന്നുമുണ്ട് എന്ന് ജിമ്മി പറഞ്ഞു.

പത്ര മാധ്യമങ്ങളില്‍ ഒരാളുടെ ഇന്റര്‍വ്യൂ എടുത്ത്‌ കഴിഞ്ഞാല്‍ അത് എഡിറ്റ്‌ ചെയ്തു സ്വന്തമായി തയ്യാറാക്കിയാണ് വായനക്കാര്ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ചാനല്‍ രംഗത്ത്‌ ഇത്തരം എഡിറ്റിങ്ങുകള്‍ നടക്കുന്നില്ല. ഇത് അതിന്റെ ശക്തിയും ദൌര്‍ബാല്യവുമാണ്. കൈരളി ചാനലില്‍ ഒരു കോണ്ഗ്രസ് നേതാവുമായി ഒരഭിമുഖം കാണിക്കുമ്പോള്‍ അയാള്‍ പറയുന്ന എല്ലാ കാര്യങ്ങളും കാണികള്‍ കാണുകയാണ്. അതില്‍ എഡിറ്റിംഗ് നടത്താന്‍ പറ്റുമെമെന്കിലും സാധാരണ ഗതിയില്‍ നടത്താറില്ല ഇത് പോലെ തന്നെയാണ് മറ്റു ചാനലുകളിലെയും ഇന്റര്‍വ്യൂകള്‍. നേരിട്ടുള്ള പ്രക്ഷേപണം (ലൈവ് പരിപാടി) ഇതേ അവസ്ഥയാണ്. അവിടെ എഡിറ്റിംഗ് കൂടാതെയാണ് കാര്യങ്ങള്‍ പ്രേക്ഷകന്റെ മുന്നിലെത്തുന്നത്. മറ്റു മാധ്യമങ്ങളില്‍ കാണിക്കുന്ന മാധ്യമ മുതലാളിമാരുടെ താല്പര്യ സംരക്ഷണം ചാനല്‍ രംഗത്ത്‌ ഫലപ്രദമായി അവര്ക്ക് കാണിക്കാന്‍ പറ്റില്ല എന്നുള്ള ഒരു ദൗര്‍ബല്യവും ഈ രംഗത്തുണ്ട് എന്ന് ജെയിംസ് പറഞ്ഞു. നാലും അഞ്ചും കൈകള്‍ മറിഞ്ഞാണ് ഒരു പത്രത്തില്‍ വാര്ത്തകള്‍ വരുന്നതെങ്കില്‍ അവിടെ എഡിറ്റിംങ്ങിനുള്ള സമയവും സൌകര്യവും ഇഷ്ടം പോലെ ലഭിക്കുന്നു. എന്നാല്‍ ഓരോ അരമണിക്കൂറില് അത്തരം ഓരോ പത്രങ്ങള്‍ ഇറക്കുകയാണ് ചാനലുകള്‍ തങ്ങളുടെ വാര്ത്ത പ്രക്ഷേപണം വഴി ചെയ്യുന്നത്. അതില്‍ ഫലപ്രദമായി ഇടപെടാന്‍ ചാനല്‍ മുതലാളിമാരുടെ താല്പര്യം വേണ്ട രൂപത്തില്‍ സംരക്ഷിക്കാന്‍ പലപ്പോഴും കഴിയില്ല.

ചില വാര്ത്തകള്‍ ഒന്നോ രണ്ടോ തവണ എയര്‍ ചെയ്തു കഴിഞ്ഞ ശേഷം പിന്നീടുള്ള ബുള്ളറ്റിന് നോക്കിയാല്‍ ആ വാര്ത്ത കാണില്ല. അവിടെയാണ് മാധ്യമ മുതലാളിമാര്‍ ഇടപെടുന്നത്. ഉദാഹരണത്തിനു സത്നാം സിംഗിന്റെ വാര്ത്ത ആദ്യം എല്ലാ ചാനലുകളിലും വന്നു. ഓരോ ചാനലിലേക്കും വിളികള്‍ പോയി ഓരോരുത്തരും വാര്ത്ത മുക്കാന്‍ തുടങ്ങി. അപ്പോള്‍ മറ്റു ചാനലുകള്‍ അത് പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ എല്ലാവര്ക്കും അത് വീണ്ടും പ്രക്ഷേപണം ചെയ്യേണ്ടി വന്നു. ഈ രംഗത്ത്‌ പിടിച്ചു നില്ക്ക ണമെങ്കില്‍ പ്രേക്ഷകനെ തങ്ങളുടെ ചാനലില്‍ തന്നെ തളച്ചിടാന്‍ ഇത്തരം വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും. അവരെ സംബന്ധിച്ച് ഇത് ഒരു കച്ചവടമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനല്‍ അയാലേ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ ലഭിക്കൂ ഇങ്ങിനെ ഈ രംഗത്ത്‌ ഇത്തരം പരിമിതികള്‍ കൂടി ഉണ്ട് എന്ന് ജെയിസ്‌ പറഞ്ഞു.

ചാരകെസ്, ലാവലിന്‍ കേസ്, നന്ദിഗ്രാം സംഭവം എന്നീ കാര്യങ്ങളില്‍ ചാനലുകള്‍ കാണിച്ച അമിതാവേശവും വ്യക്തിഹത്യയും പാര്ട്ടി് ഹത്യയും പിന്നീട് എന്ത് കൊണ്ട് കാര്യമറിഞ്ഞിട്ടും തിരുത്താന്‍ തയ്യാറാകുന്നില്ല എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ ഓളങ്ങള്ക്കൊപ്പം പോവുകയാണ് ചെയ്തത് എന്നും പലപ്പോഴും വസ്തുതകള്‍ ഇതിനിടയിലാണെന്നും അത് നമ്മള്‍ കണ്ടെത്തേണ്ടതുണ്ട് എന്നുമായിരുന്നു മറുപടി. സത്നാംസിങ്ങിന്റെ കാര്യത്തിലും മറ്റു കാര്യത്തിലും ഒക്കെ സംഭവിക്കുന്നത് ഇതേ രീതിയിലാണെന്നും ജെയിംസ് പറഞ്ഞു.

അഴിമതിയെക്കുറിച്ചും മറ്റുള്ളവന്റെ അടുക്കളയിലെയും ബെഡ്‌റൂമിലെയും കാര്യങ്ങളെക്കുറിച്ചും അടക്കം റിപ്പോര്ട്ട് ചെയ്യുന്ന ചാനലുകാര്‍ അവരുള്‍ള്പ്പെട്ട ഫ്ലാറ്റ്‌ തട്ടിപ്പ്‌ കേസിനെക്കുറിച്ച് നവ മാധ്യമങ്ങളില്‍ നിരന്തരമായ ചര്‍ച്ചയും വാര്‍ത്തയും വന്നിട്ടും എന്തെ റിപ്പോര്ട്ട് ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് ആരെങ്കിലും തങ്ങളുടെ കുറ്റങ്ങള്‍ മറ്റുള്ളവരോട് വിളിച്ചു പറയുമോ എന്നായിരുന്നു ഉത്തരം.

തങ്ങള്‍ പ്രക്ഷേപണം ചെയ്ത കാര്യങ്ങള്‍ തെറ്റാണു എന്ന് ബോധ്യപ്പെട്ടാല്‍ അത് പരസ്യമായി തിരുത്താനും ഖേദം പ്രകടിപ്പിക്കാനും തയ്യാറാവുമോ എന്ന ചോദ്യത്തിന് തയ്യാറാവും തയ്യാറായിട്ടുണ്ട് എന്നായിരുന്നു മറുപടി. അങ്ങിനെ തയ്യാരാവാതിരുന്നാല്‍ അതിനിരയാവുന്നവര്‍ കേസ് കൊടുത്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അങ്ങിനെ രണ്ടു മൂന്ന് തവണ ഇത്തരം നിയമ നടപടികള്ക്ക് ‌ വിധേയമായാല്‍ അവര്‍ സ്വയം തിരുത്താന്‍ തയ്യാറാവുകയും ചെയ്യുമെന്നും ജെയിംസു പറഞ്ഞു. ടി.പി.വധവുമായി ബന്ധപ്പെട്ടു ഉയര്ന്നു വന്ന കേസില്‍ നിരന്തരമായി സി.പി.എം.നെതിരെ പ്രചരണം അതിരുവിട്ട രീതിയില്‍ പോയപ്പോള്‍ സി.പി.എം. നിയമനടപടിക്കു ഒരുങ്ങിയതിന്റെ ഫലമായി പിന്നീട് അത്തരം വാര്ത്തകളുടെ ശക്തി ക്ഷയിച്ചതും ഇല്ലാതായതും ഉദാഹരണമായി ജെയിംസ് ചൂണ്ടികാണിച്ചു.

ഏഷ്യാനെറ്റ്‌ സംഘപരിവാര്‍ സംഘടനകളുടെ സ്വാധീനത്തിലാണെന്നും അത്തരം വാര്ത്തകള്‍ ധാരാളം കൊടുക്കുന്നു എന്നുമുള്ള ആക്ഷേപത്തെ ജിമ്മി നിഷേധിച്ചു.
സ്വദേശാഭിമാനി രാമകൃഷണപിള്ളയെപോലെയോ മറ്റുള്ളവരെയോ പോലെയുള്ള ആദര്ശവും ജനകീയ പ്രതിബദ്ധതയുമൊന്നും തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുകയേ വേണ്ട എന്നും ഇത് ഇങ്ങിനെയോക്കെയോ ആവൂ എന്നും ജിമ്മി പറഞ്ഞു. നമ്മള്ക്കൊരിക്കലും സ്വദേശാഭിമാനിയാവാന്‍ കഴിയില്ലെന്നും നമ്മളാവനെ കഴിയൂ എന്നും ജിമ്മി പറഞ്ഞു.

സി.പി.എം. പോലുള്ള പാര്ട്ടി കളുടെ സംഘടനാ സംവിധാനം അറിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വാര്ത്തകള്‍ അവര്‍ യോഗം ചേരുന്ന സമയത്ത്‌ കൊടുക്കുന്നതിലെ വിശ്വാസ്യത ചൂണ്ടി കാണിച്ചപ്പോള്‍ കോണ്ഗ്രസ്കാരെ പോലെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു മീറ്റിങ്ങില്‍ ഇരുന്നു അവിടെ നടക്കുന്ന കാര്യങ്ങളെ നമുക്ക്‌ ലൈവായി കേള്പ്പിക്കുന്ന രീതിയിലേക്ക്‌ സി.പി.എം. എത്തിയില്ലെന്കിലും അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള സംവിധാനം നമ്മുടെയടുത്തുണ്ട് എന്ന് ജിമ്മി അവകാശപ്പെട്ടു. പലപ്പോഴും നമ്മള്‍ കൊടുക്കുന്ന വാര്ത്തകള്‍ യോഗം കഴിഞ്ഞു വിശദീകരിക്കുമ്പോള്‍ ശരിയായി വരുന്നില്ലേ എന്നും ജിമ്മി ചോദിച്ചു. വി.എസിനെതിരെ തയ്യാറാക്കിയ പരസ്യ ശാസനയുടെ മലയാളം പതിപ്പ് മാത്രമാണ് ദേശാഭിമാനിയില്‍ വന്നത് എന്നാല്‍ അതിന്റെ ശരിയായ ഇംഗ്ലീഷ് പതിപ്പ്‌ ഇതുവരെ വെബ്സൈറ്റിലോ പീപ്പിള്‍ ഡമോക്രസിയിലോ വന്നില്ല എന്നും ജെയിംസ് പറഞ്ഞു.

സി.പി.എം.ല്‍ നടക്കുന്ന കാര്യങ്ങള്‍ കൈരളിയിലോ പീപ്പിളിലോ കാണിക്കാന്‍ പറ്റാത്ത വാര്‍ത്തകള്‍ ആവുമ്പോള്‍ അത്തരം വാര്‍ത്തകള്‍ അവിടെ നിന്ന് കൈമാറി നമ്മുടെയടുത്ത് കിട്ടുമെന്നും അങ്ങിനെയാണ് വിഭാഗീയതയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ജിമ്മി അവകാശപ്പെട്ടു. ഇങ്ങിനെ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ യു ട്യൂബിലും നവ മാധ്യമങ്ങളിലും വരും.

ഒരു കാലത്ത്‌ ക്യാമറയും ഓ.ബി. വാനുമായി ആളുകളുടെ ഇടയിലേക്ക്‌ പോവുമ്പോള്‍ ചാനല്കാരന് കിട്ടിയിരുന്ന പ്രാധാന്യം ഉത്സവ സ്ഥലത്ത്‌ ആനയെഴുന്നെള്ളുമ്പോള്‍ കിട്ടിയിരുന്ന മാതിരിയായിരുന്നുവെങ്കില്‍ ഇന്ന് ആരും അവരെ മൈന്ഡ് ചെയ്യാതായി തുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല പലപ്പോഴും പരിഹാസവും, മര്ദ്ദനവും അക്രമവും നേരിടേണ്ടി വരികയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം കൂടിയുണ്ട് എന്നും ജെയിംസ് പറഞ്ഞു. ചിലരെ സംബന്ധിച്ചിടത്തോളം അവര്‍ അത്തരം തല്ലുകൊള്ളിത്തരം അര്ഹിക്കുന്നുമുണ്ട്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പോയിന്റ് ബ്ലാങ്കില്‍ ചോദ്യശരങ്ങളുടെ മുള്മുനനയില്‍ നിര്ത്തു ന്ന ജിമ്മി അടുത്ത്‌ തന്നെ ഒരു എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥനെ ഈ രീതിയില്‍ ചോദ്യ ശരങ്ങള്ക്ക് മുന്നില്‍ കൊണ്ട് വന്നു നിര്ത്തുന്നത് കാണാന്‍ നമ്മള്‍ പ്രവാസികള്ക്ക്ക താല്പര്യമുണ്ട് എന്ന് അസോസിയേഷന്‍ പ്രസിഡണ്ടിന്റെ അഭ്യര്ത്ഥ്നയോടെ സംവാദം പൂര്ത്തി യായി.
 

സ്വത്വ രാഷ്ട്രീയത്തിന്റെ സാധ്യതകളും അപകടങ്ങളും

ഈ അടുത്തകാലത്തായി നമ്മുടെ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും സ്വത്വ ബോധം ചെലുത്തുന്ന സ്വാധീനം പലപ്പോഴും ആശങ്കയുണര്‍ത്തുന്ന രൂപത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നതായി നമുക്ക് 
കാണാന്‍ കഴിയും. ഇതേക്കുറിച്ച് കേരളത്തിന്റെ പൊതുസമൂഹത്തില്‍ വേണ്ടത്ര ഗൌരവമായ ചര്‍ച്ചകള്‍ നടന്നുവോ എന്ന് ചോദിച്ചാല്‍ നടന്നുവെന്നും ഇല്ലെന്നും പറയേണ്ടി വരും. 


ഇന്ത്യയെപ്പോലെ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു വികസ്വര രാജ്യത്തില്‍ സ്വത്വബോധത്തിനുള്ള പ്രാധാന്യവും പ്രസക്തിയും നമുക്ക് നിഷേധിക്കാന്‍ കഴിയില്ല. കേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സ്വത്വ ബോധത്തിന്റെ അക്ഷയ ഖനിയാണിവിടം. വിവിധ മതങ്ങളും ജാതികളും ഉപജാതികളും ആയി വ്യാപിച്ചു കിടക്കുകയാണ്. അവരാകട്ടെ സ്വത്വ ബോധത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിതരാവുകയാണ്: ചുരുക്കത്തില്‍ സ്വത്വരാഷ്ട്രീയത്തിനു നല്ല വളക്കൂറുള്ള മണ്ണാണ് കേരളം എന്ന് സാരം.

ഇന്ത്യയെപോലെ ഒരു ഫെഡറല്‍ ഭരണ സമ്പ്രദായം നിലവിലുള്ള രാജ്യത്ത്‌ ആദ്യകാലത്ത്‌ ഏക കക്ഷി ഭരണമായിരുന്നു. അംഗീകൃതമായ 22 ലധികം ഔദ്യോഗിക ഭാഷകളും മറ്റു പ്രാദേശിക ഭാഷകളും വിവിധങ്ങളായ സംസ്ക്കാരങ്ങളും നിലവിലുള്ള ഇന്ത്യയില്‍ ഭരണം സംതുലിതമായ അവസ്ഥയില്‍ എല്ലാ മേഖലയിലും പ്രദേശങ്ങളിലും ഒരിക്കലും എത്തിയിരുന്നില്ല എന്ന് മാത്രമല്ല പല പ്രദേശങ്ങളും പല കാരണങ്ങളാലും അവികസിതമായി തന്നെ തുടരുകയും ചെയ്തു. ഇതോടൊപ്പം ഭാഷാവിവേചനവും കൂടിയായപ്പോള്‍ പ്രശ്നങ്ങള്‍ താനേ തലപ്പൊക്കുകയായി. അങ്ങിനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ ജന്മം കൊണ്ട് തുടങ്ങിയതും ക്രമേണ അവ അതത് സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ചു അവിടെ അധികാരത്തിലെത്തുകയും അവിടെ നിന്നും വികസിച്ചു കേന്ദ്ര ഭരണത്തിലേക്ക് ഉയരുകയും ചെയ്തത്. ഈ പ്രതിഭാസം ആദ്യം ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കൂടി വ്യാപിച്ചു. അങ്ങിനെ കേന്ദ്രത്തിലെ ഏകകക്ഷി ഭരണത്തിനു വിരാമാമിടുന്ന സ്ഥിതിയിലേക്ക് ഇത് വളര്‍ന്നു വന്നു. അഖിലേന്ത്യാ പാര്‍ട്ടികളല്ലാത്ത പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്ര ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുകയും അവയെ നിയന്ത്രിയ്ക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് അത് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഇന്ന് ഒരു മുന്നണിക്കും ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വയ്യാത്ത സ്ഥിതിയായിരിക്കുന്നു.

ഇതിന്റെ ഫലമായി പല പ്രാദേശിക പാര്‍ട്ടികള്‍ക്കും തങ്ങളുടെ സംസ്ഥാനങ്ങളില്‍ അവര്‍ക്കാവശ്യമായ പല വികസനങ്ങളും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഫലമായി നേടിയെടുക്കാന്‍ സാധിച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പാലങ്ങള്‍, റെയില്‍, റോഡു, വ്യോമയാന സര്‍വീസുകള്‍, എയിര്പോര്ട്ടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുടങ്ങി അങ്ങിനെ പലതും. ഒപ്പം കേന്ദ്രത്തില്‍ മന്ത്രി പദവി തുടങ്ങി മറ്റു പല കാര്യങ്ങളും. ഇതൊക്കെ പലപ്പോഴും ശക്തിപ്രകടനത്തിലൂടെയും വിലപേശലിലൂടെയുമാണ് അവര്‍ നേടിയെടുത്തത്. ഇതും ഭാഷാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും സ്വത്വ ബോധം വളരാന്‍ വലിയൊരു കാരണമായി.

പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച താഴെ തട്ടില്‍ വരെ എത്തി നില്‍ക്കുന്നു. അവരുടെ യൂണിറ്റുകള്‍ ഇന്ന് താഴെ തട്ട് വരെയുണ്ട്. ദേശീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിലും കൂടുതല്‍ കാര്യലാഭം ഇത്തരം പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതാണ് എന്ന ബോധം അതിലേക്ക് ആളുകളുടെ എണ്ണം കൂട്ടുന്നു. ഇത്തരം പ്രാദേശിക പാര്‍ട്ടികള്‍ ഭാഷയുടെ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും, ജാതിയുടെ അടിസ്ഥാനത്തിലും ഇന്ന് വ്യാപകമായി നില നില്‍ക്കുന്നു. ഒന്ന് മറ്റൊന്നിനു പ്രോത്സാഹനവും ആവേശവും നല്‍കുന്നു. അവരൊക്കെ സംഘടിതരായി തങ്ങളുടെ താല്പര്യങ്ങള്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ നേടിയെടുക്കുന്നത് കാണുമ്പോള്‍ ഇതര ജനവിഭാഗവും ഇതേ പാത പിന്തുടരുകയാണ്. തമിഴ്നാട്, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ പിടിമുറുക്കിയിട്ടു നാളുകളേറെയായി. ഇതേ മാതൃക അന്യ സംസ്ഥാനങ്ങളും ഇപ്പോള്‍ പിന്തുടരാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഫലം ദേശീയ പാര്‍ട്ടികള്‍ക്ക് അവിടങ്ങളില്‍ യാതോരു സ്വാധീനവും ഇല്ലാതെ വരുന്നു. അവര്‍ അപ്രസകതരാകുന്നു.

അന്തര്‍ സംസ്ഥാന വിഷയങ്ങളില്‍ ഉടക്ക് വരുമ്പോഴാണ് ഇതിന്റെ ഗൌരവം നമുക്ക്‌ ബോധ്യപ്പെടുക. അത് നദീ ജല പ്രശ്നമയാലും ചരക്കു കടത്തായാലും മറ്റെന്തായാലും. അവിടെ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വരികയാണ്. ഒപ്പം കേന്ദ്രഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാണെങ്കില്‍ നിയമം കൂടി അവര്‍ക്കനുകൂലമാകുന്ന സ്ഥിതിയാണ്. ഏകകക്ഷി ഭരണത്തില്‍ ഈ പ്രശ്നം അത്ര രൂക്ഷമാകില്ല. അത് പരിഹരിക്കാന്‍ എളുപ്പവുമാണ്. ഇവിടെ പ്രശ്നം എളുപ്പത്തില്‍ വഷളാവുകയും തീരുമാനമാകാന്‍ ഏറെ വൈകുകയും ചെയ്യും അതിന്റെ മുറിവുണങ്ങാന്‍ അതിലേറെ സമയമെടുക്കുകയും ചെയ്യും. ഇത്തരം ഒരു ആപല്‍ക്കരമായ സ്ഥിതിവിശേഷം ഇതില്‍ നില നില്‍ക്കുന്നുട്. ഇത് പലപ്പോഴും ഭാഷാടിസ്ഥാനത്തിലോ, വംശീയാടിസ്ഥാനത്തിലോ ഉള്ള ലഹളകള്‍ക്കും അക്രമങ്ങള്‍ക്കും വഴിവെക്കും. ഇത്തരം ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടും ആയിരിക്കും.

“ഇന്ന് സാമൂഹ്യമായും സാമ്പത്തികമായും ഉദ്യോഗപരമായും ഉന്നതിയിലെത്തുന്നവന് സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഒരു ലാവണം വേണം. അതിനു ജാതി സ്വത്വത്തെ കൂട്ടുപിടിക്കുകയാണ്. ഇങ്ങനെയാണ് സമുദായ ജാതി സംഘടനകള്‍ പെരുകുന്നത്. ഇതിനു സാമ്രാജ്യത്വത്തിന്റെ അകമഴിഞ്ഞ സഹായവുമുണ്ട്. എന്‍ ജി ഒ കള്‍ എന്ന നിലയില്‍ പ്രവര്ത്തിക്കുന്ന ഇത്തരം സംഘടനകള്ക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകള്‍ അത്തരത്തില്‍ ലഭിക്കുന്നതാണ്. പരസ്പരം ഏറ്റുമുട്ടുന്ന സംഘടനകള്ക്ക് ഒരേ ഫണ്ടിംഗ് ഏജന്സി തന്നെയാവും ഫണ്ട് നല്കുന്നത്. ഇത് വര്ഗ്ഗ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുന്നതിനും വര്ഗ്ഗാടിസ്ഥാനത്തിലുള്ള ഒത്തു ചെരലിനെ ഇഴ പിരിയിക്കുന്നതിനുമാണ്” എന്ന സഖാവ് എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ അഭിപ്രായം പ്രസ്കതമാണ്.

ഇതോടൊപ്പം തന്നെ ചര്ച്ച് ചെയ്യപ്പെടേണ്ട ഒരു കാര്യമാണ് വിദേശത്തും സ്വദേശത്തും കൂണ് പോലെ മുളച്ചു പൊന്തുന്ന പ്രാദേശിക സംഘടനകളും അവയുടെ പ്രവര്ത്തനങ്ങളും. ഗല്ഫ് രാജ്യങ്ങളില്‍ നോക്കിയാല്‍ ഒരു ജില്ലയിലെ തന്നെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പേരില്‍ നിരവധി അനവധി സംഘടനകള്‍ കാണാം. അത് പ്രാദേശികമായും, മതപരമായും, ജാതീയമായും, രാഷ്ട്രീയമായും സംഘടിച്ചിരിക്കുന്നത് കാണാം. ഇതില്‍ പലതും നേരത്തെ ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടികാണിച്ച പ്രവണതയുടെ ഭാഗമായിട്ടുണ്ടായതാണ്. ഇവര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും നാം കുറച്ചു കണ്ടു കൂടാ. ഇവരില്‍ പലരും ജീവ കാരുണ്യ പ്രവര്ത്തനങ്ങളിലൂടെയാണ് തങ്ങളുടെ പ്രവര്ത്തനം ജനങ്ങളുടെയിടയില്‍ നടത്തുന്നത്. ഇതോടൊപ്പം തന്നെ ഇവരില്‍ പലരും അരാഷ്ട്രീയ വാദത്തിനു അടിമപ്പെട്ടിരിക്കുന്നതും കാണാം. പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയമില്ല എല്ലാ രാഷ്ട്രീയക്കാരും അതില്‍ ഉണ്ട് എന്ന പേരില്‍ സംഘടിപ്പിക്കുകയും ഒടുവില്‍ അത് ആരാഷ്ട്രീയതലത്തിലേക്ക്‌ വഴുതി മാറുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടു വരുന്നത്. എത്രയോ ഇടത് പക്ഷ പ്രവര്ത്തകര്‍ അടക്കം ഈ ചതിക്കുഴിയില്‍ അകപ്പെട്ടിട്ടുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്.

നേരത്തെ നാട്ടില്‍ സംഭവിച്ചതിന്റെ മറ്റൊരു ആവര്ത്തനമാണ് ഗള്ഫിലും സംഭവിക്കുന്നത്. രാഷ്ട്രീയ സാംസ്ക്കാരിക സംഘടനകള്ക്ക് മൊത്തം ജനവിഭാഗത്തിന്റെ താല്പര്യങ്ങള്‍ പൂര്ണ്ണമായി ഉള്ക്കൊള്ളാന്‍ കഴിയാത്ത ഒരു അവസ്ഥ വരുമ്പോഴാണ് ഇത്തരം പ്രാദേശിക സംഘടനകള്ക്ക് രൂപം കൊള്ളാനുള്ള സാഹചര്യം ഉണ്ടാകുന്നത്. അത് ഓരോ പ്രദേശത്തെയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, പള്ളി, അമ്പലം, സ്കൂള്‍, വായനശാല, മറ്റു സാംസ്കാരിക സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവക്കുള്ള സാമ്പത്തിക സഹായം എന്നിവയിലൂടെയാണ് ഇത് പൊട്ടിമുളക്കുന്നത്. ഇതോടൊപ്പം തന്നെ സ്കൂള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചവര്‍ തമ്മിലുള്ള കൂട്ടായ്മകളും ഇതില്‍ ഉള്പ്പൊടും. പലപ്പോഴും ഇത്തരം കൂട്ടായ്മകളില്‍ രാഷ്ട്രീയം ഉണ്ടാകില്ല, രാഷ്ട്രീയത്തിനതീതമായിരിക്കും, അവരവരുടെ രാഷ്ട്രീയം നിലനിര്ത്തികൊണ്ട് തന്നെ ഇത്തരം കൂട്ടായ്മകളില്‍ സഹകരിച്ചു പ്രവര്ത്തി ക്കും. എന്നാല്‍ ബോധപൂര്‍വ്വം ഇത്തരം കൂട്ടായ്മകളെ ആരാഷ്ട്രീയവാദത്തിനു ഉപയോഗപ്പെടുത്തുന്നതിനെ നാം ചെറുത്തു തോല്പ്പിക്കുക തന്നെ വേണം.

ഇത്തരം സംഘടനകളില്‍ സജീവമായി ഇടപെടുന്നതോടൊപ്പം തന്നെ അതിലെ തെറ്റായ പ്രവണതകള്ക്കെതിരെ നിരന്തരമായ ആശയ സമരവും മുന്നോട്ടു കൊണ്ട് പോകേണ്ടതുണ്ട്. ചുരുക്കത്തില്‍ ഒരേ സമയം ഇത്തരം പ്രാദേശിക കൂട്ടായ്മയില്‍ പങ്കു കൊണ്ട് തന്നെ അതിലെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ അതിലെ മോശം വശങ്ങള്ക്കെതിരെയുള്ള സമരത്തില്‍ നിരന്തര പങ്കാളിയാവുകയും വേണം. ഒപ്പം ഇത്തരം പ്രാദേശിക കൂട്ടായ്മകളെ അയിത്തം കല്പ്പിച്ചു അകറ്റി നിര്ത്താതെ അവരെ കൂടി കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള കൂട്ടായ്മകള്‍ പൊതു വിഷയത്തില്‍ ഉണ്ടാക്കിയെടുക്കുകയും അങ്ങിനെ അവരെ പൊതു പ്രശ്നങ്ങളില്‍ ക്രമേണ ക്രമേണ സജീവമായി പന്കാളികളാക്കുവാനുമുള്ള ബോധപൂര്‍വ്വമായ പ്രവര്ത്ത്നം ഇനിയും ശക്തിയായി ഉണ്ടാവേണ്ടിയിരിക്കുന്നു.

സ്വത്വ രാഷ്ട്രീയത്തിന്റെ അപകട സാധ്യത മനസ്സിലാക്കി അതിനെതിരെ പൊരുതുന്ന ഓരോ ഇടതുപക്ഷക്കാരനും അവശ്യം മനസ്സിരുത്തെണ്ട ഒരു കാര്യമാണിത്. നിങ്ങള്‍ ഒരാളെ അല്ലെങ്കില്‍ ഒരു ആള്കൂട്ടത്തെ അയിത്തം കല്പ്പി ച്ചു ദൂരെ മാറ്റി നിര്ത്തിയാല്‍ അവര്‍ ഒരിക്കലും നിങ്ങളുടെ കൂടെ വരാന്‍ പോകുന്നില്ല. മറിച്ചു അവരുടെ വ്യക്തിത്വം അംഗീകരിച്ചു കൊണ്ട് തന്നെ അവരെ പൊതു പ്രശ്നങ്ങളില്‍ പരമാവധി സഹകരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തെണ്ടിയിരിക്ക്കുന്നു. പ്രവാസി ക്ഷേമനിധി, യാത്രാ പ്രശ്നം തുടങ്ങി പല കാര്യങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ നമുക്ക് വളര്ത്തി യെടുക്കാന്‍ എളുപ്പം കഴിയും. അതിലൂടെ ഇത്തരം സംഘടനകളിലുള്ളവരുടെ അരാഷ്ട്രീയ ചിന്താഗതികള്‍ ക്രമേണ ക്രമേണ ഇല്ലാതാക്കാനും അവരെ പൊതു പ്രശ്നങ്ങളില്‍ സജീവമായി സഹകരിപ്പിക്കാനും നമുക്ക് കഴിയും. കഴിയേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള ബോധപൂര്‍വ്വമായ പ്രവര്ത്തനങ്ങള്‍ ഇനിയും നടത്തെണ്ടതുണ്ട്. അങ്ങിനെ ചെയ്‌താല്‍ മാത്രമേ ഈ പ്രതിസന്ധിയെ നമുക്ക്‌ തരണം ചെയ്യാന്‍ കഴിയൂ.

അരാഷ്ട്രീയ വാദികളായവരെയും, പ്രാദേശികതാ വാദം ഉയര്ത്തുന്നവരെയുമടക്കം യാത്രാ പ്രശ്നത്തില്‍ നില നില്ക്കു ന്ന സര്ക്കാരിന്റെ തെറ്റായ നയങ്ങള്ക്കെതിരെ അണിനിരത്താന്‍ നമുക്ക്‌ കഴിയുന്നത് ഇത്തരം ബോധപൂര്‍വ്വമായ നിരന്തരമായ ഇടപെടലുകളിലൂടെ മാത്രമാണ്. ഇത് ഒരു തുടക്കം മാത്രമാകട്ടെ. ഈ രൂപത്തില്‍ സ്വത്വ ബോധത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ചവരെയും അരാഷ്ട്രീയവാദികളെയും പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ നമുക്ക്‌ കൊണ്ട് വരാന്‍ കഴിയും. അവരെ അയിത്തം കല്പ്പി ച്ചു അകറ്റി നിര്ത്താതിരുന്നാല്‍ മാത്രം മതി. ഈ ഒരു ശ്രമം ഇതേ രൂപത്തില്‍ സ്വദേശത്തും ന്ടപ്പാക്കാവുന്നതാണ്.

അമ്പലങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലെ കമ്മിറ്റികളില്‍ പലപ്പോഴും ഇടത് പക്ഷ വിരുദ്ധര്ക്ക് മുന്തൂക്കം ലഭിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത്തരം കമ്മിറ്റികളുമായി സഹകരിക്കുകയും അതില്‍ നേതൃത്വപരമായ പങ്കും വഹിക്കുന്നതിലൂടെയും മാത്രമേ നമുക്ക്‌ അതിനെ അതിജീവിക്കാന്‍ കഴിയൂ. അയിത്തം കല്പ്പി്ച്ചു അകറ്റി നിര്ത്തു കയോ, സ്വയം അകന്നു നില്ക്കുകയോ ചെയ്യാതെ അവരെകൂടി സഹകരിപ്പിച്ചു കൊണ്ട് വേണം ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍.
മുന്കാലങ്ങളില്‍ നാട്ടുമ്പുറത്തെ വായനശാലകളെ ഈ രൂപത്തില്‍ തങ്ങള്ക്കനുകൂലമായി മാറ്റിയെടുക്കാന്‍ സാധിച്ചത് ഇത്തരം ബോധപൂര്‍വ്വമായ ഇടപെടലുകലൂടെയായിരുന്നു. ഇന്നത്തെക്കാലത്ത് അതിനു വേണ്ടി ഫ്രാക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിനെ മോണിട്ടര്‍ ചെയ്യുകയും ചെയ്യണം എന്ന് മാത്രം.

സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍, ആദിവാസികളെയും മറ്റു പിന്നോക്കക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ അവരുടെ സ്വത്വ പ്രശ്നങ്ങള്‍ ഇവയിലൊക്കെ ബോധപൂര്‍വ്വമായ ഇത്തരം ഇടപെടലുകള്‍ നടത്തിയാല്‍ അതിന്റെ ഇന്നത്തെ അവസ്ഥ മാറ്റിയെടുത്ത്‌ അതിനെ നമുക്കനുകൂലമാക്കിയെടുക്കാന്‍ കഴിയും. സ്വത്വ പ്രശ്നങ്ങള്‍ ഉയര്ത്തു ന്ന വെല്ലുവിളികള്ക്ക് പരിഹാരം കാണാന്‍ അവരുടെ കൂടെ ഉറച്ചു നില്ക്കുകയും അതോടൊപ്പം അവരെ മുഖ്യധാരാ സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുവിക്കുകയും ചെയ്യിക്കുക എന്ന മഹത്തായ കടമ ഏറ്റെടുക്കാന്‍ നാം തയ്യാറാകണം. അല്ലാതെ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ഇല്ല.

പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശന്ങ്ങളില്‍ നടത്തുന്ന സമരപരിപാടികളില്‍ ഇത്തരക്കാരുടെയൊക്കെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ നാം പരമാവധി പരിശ്രമിക്കണം. അങ്ങിനെ അവരെകൂടി ദേശീയ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരണം. അത് നടപ്പിലാകണമെങ്കില്‍ മേല്പ്പുറഞ്ഞ കാര്യങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു