2013, ജനുവരി 29, ചൊവ്വാഴ്ച

എം. മുകുന്ദനും നോവലുകളും


മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു.

നോവൽ
ഡൽഹി (1969)
ഈ ലോകം, ഇതിലൊരു മനുഷ്യൻ (1972)
ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972)
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974)
ദൈവത്തിന്റെ വികൃതികൾ (1989)
സീത (1990)
ആവിലായിലെ സൂര്യോദയം
ആകാശത്തിനു ചുവട്ടിൽ
ആദിത്യനും രാധയും മറ്റുചിലരും (1993)
ഒരു ദളിത്‌ യുവതിയുടെ കദന കഥ
കിളിവന്നു വിളിച്ചപ്പോൾ
കേശവന്റെ വിലാപങ്ങൾ (1999)
നൃത്തം (2000)
പ്രവാസം(2009)
ദൽഹി ഗാഥകൾ 2011

പുരസ്കാരങ്ങൾ

ഫ്രഞ്ച്‌ സർക്കാരിന്റെ ഷെവലിയർ ഓഫ്‌ ആർട്സ്‌ ആൻഡ്‌ ലെറ്റേഴ്സ്‌ ബഹുമതി - (1998)
കേരള സാഹിത്യ അക്കദമി പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കദമി പുരസ്കാരം
വയലാർ പുരസ്കാരം
എം.പി.പോൾ പുരസ്കാരം
മുട്ടത്തു വർക്കി പുരസ്കാരം
എൻ. വി. പുരസ്കാരം

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ മലയാളം നോവലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയിൽ ഇന്ത്യൻ യൂണിയനിൽ ചേരുക വഴിയുള്ള മയ്യഴിയുടെ "വിമോചനത്തെ" പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടർച്ചക്കനുകൂലമായുമുള്ള നിലപാടുകൾ സമാന്തരമായി പ്രത്യക്ഷപ്പെടുന്നു.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ