2012, നവംബർ 21, ബുധനാഴ്‌ച

സഖാവ് വി.എസിന് ശേഷം???

ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവ് എടുക്കുന്ന നിലപാടുകള്‍ അറിയാനും പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ വായിക്കാനോ കേള്ക്കാനോ ചര്ച്ചു ചെയ്യാനോ താല്പര്യം കാട്ടുകയും അദ്ദേഹം പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജന സാമാന്യം ഉണ്ടെങ്കില്‍ അത്തരം നേതാക്കളെ നമ്മള്‍ ജനകീയ നേതാക്കളായി കണക്കാക്കുന്നു. 

സമീപകാലത്ത്‌ കേരള രാഷ്ട്രീയത്തില്‍ ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു നേതാവാണ് സഖാവ്‌ വി.എസ്. അ
ച്യുതാനന്ദന്‍. അതിനു മുന്നേ ഉണ്ടായിരുന്നത് സഖാവ് ഇ.കെ. നായനാരും, ഇ.എം.എസും, എ.കെ.ജി.യും കൃഷ്ണപിള്ളയും ഒക്കെയായിരുന്നു. ഇതിനര്ത്ഥം മറ്റു നേതാക്കളൊന്നും ജനകീയരല്ല എന്നല്ല. കൂട്ടത്തില്‍ താരതമേന്യ ജനകീയര്‍ ഇവരായിരുന്നു എന്ന് മാത്രം.

ഇവരൊക്കെ പാര്ട്ടിയുടെ ഉല്പന്നമാണ്. പാര്ട്ടിയില്ലെങ്കില്‍ ഇവരില്ല എന്ന് തന്നെ പറയാം. പാര്ട്ടി ചട്ടക്കൂട്ടില്‍, പാര്ട്ടിക്ക്‌ വിധേയരായി പാര്ട്ടി നിലപാടുകള്‍ ഉയര്ത്തി പ്പിടിച്ചു കൊണ്ട് സാധാരണക്കാരന് വേണ്ടി പ്രവര്ത്തിക്കുന്നത് കൊണ്ടാണ് ഇവരെയൊക്കെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ഇവരോക്കെ ജനകീയരാകുന്നതും. ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ വെള്ളത്തിലെ പരല്‍ മീനിനെ പോലെയാണ് എന്ന് പറയാം. ജനങ്ങളുടെ പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഇവയൊക്കെ അപ്പഴപ്പോള്‍ മനസ്സിലാക്കി അതേറ്റെടുത്തു ജനങ്ങളുടെ കൂടെ നില്ക്കാന്‍ കഴിയുന്നത് കൊണ്ട് കൂടിയാണ് അവര്‍ ജനങ്ങള്ക്ക് സ്വീകാര്യരാകുന്നത്.

ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ സോഷ്യലിസത്തിലേക്കും പിന്നെ കമ്മ്യൂണിസത്തിലേക്കും മുന്നേരേണ്ട പാര്ട്ടിയാണ് സി.പി.എം. നിലവിലുള്ള ഇന്ത്യന്‍ പാര്ലിലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനു നിയമസഭയിലേക്കും പാര്ളിമെന്റിലെക്കും തിരെഞ്ഞെടുപ്പില്‍ മല്സ രിക്കേണ്ടി വരും. അങ്ങിനെ മത്സരിക്കുമ്പോള്‍ ചിലപ്പോള്‍ തങ്ങള്ക്കു് സര്ക്കാ ര്‍ ഉണ്ടാക്കാനുള്ള അവസരം ലഭിച്ചെന്ന് വരാം. ചിലപ്പോള്‍ അത് നഷ്ടപ്പെട്ടുവെന്നും വരാം. സി.പി.എം. നെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ കേരളം, ബംഗാള്‍ ത്രിപുര എന്നീ മൂന്നു സംസ്ഥാങ്ങളില്‍ സ്വന്തമായും മുന്നണി അടിസ്ഥാനത്തിലും ഭരിക്കാന്‍ അവസരം ലഭിച്ചു. അത് പോലെ കേന്ദ്രത്തിലും ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പാര്ട്ടിയായി ചിലപ്പോഴൊക്കെ മാറുകയും ചെയ്തു. മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചായിരുന്നു ഇതൊക്കെ.

സി.പി.എം.നെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ് തിരെഞ്ഞെടുപ്പ് രാഷ്ട്രീയം. നില നില്ക്കു ന്ന വ്യവസ്ഥിതിയില്‍ സ്ഥാപനവല്ക്കരിക്കപ്പെട്ട ഭരണകൂട ഉപകരണങ്ങള്‍ വെച്ച് കൊണ്ട് തങ്ങള്ക്കു് ചെയ്യാന്‍ കഴിയുന്നതിന്റെ പരിമിതി മനസ്സിലാക്കി കൊണ്ട് തന്നെ അതിനുള്ളില്‍ നിന്ന് കൊണ്ട് ജനങ്ങള്ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്നുള്ളതാണ് അവര്‍ നോക്കുന്നത്. . അതിന്റെ പോരായ്മകളും ദൗര്ബല്യങ്ങളും ജനങ്ങളുമായി പങ്കു വെച്ച് കൊണ്ട് തന്നെ അവര്‍ മുന്നേറുന്നു.

ഇങ്ങിനെയുള്ള ഒരു തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഭാഗഭാക്കാകുമ്പോള്‍ അതിനു പറ്റിയ നേതാക്കന്മാരെ പാര്ട്ടി കണ്ടെത്തുകയും വളര്ത്തി് കൊണ്ട് വരികയും ചെയ്യുന്നു. നിയമസഭയേയും പാര്ളിമെന്റിനെയും തങ്ങള്ക്കാനുകൂലമായ (സാധാരണക്കാരന് അനുകൂലമായ) രൂപത്തിലേക്ക് ഉപയോഗപ്പെടുത്തുവാന്‍ ഇവര്‍ ശ്രദ്ധിക്കും. അതിന്റെ ഉദാഹരണങ്ങളാണ് സാധാരണക്കാരന് ലഭിക്കുന്ന പെന്ഷനുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഭൂമി ഇവയുമായി ബന്ധപ്പെട്ടു നടത്തിയ പരിഷ്ക്കാരങ്ങളും അതിന്റെ ഗുണവും. ഒരു ഭാഗത്ത്‌ ജനങ്ങളുടെ മൊത്തം പ്രശ്നം ഏറ്റെടുത്തു സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രീകൃത പാര്ട്ടി നേതൃത്വവും മറു ഭാഗത്ത്‌ മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ നിയമസഭയിലും പാര്‍ലിമെന്റിലും അവതരിപ്പിക്കാന്‍ സാമാജികന്മാര്‍. കൂട്ടത്തില്‍ പാര്ട്ടിയും സാമാജികരും തോളോടു തോള്‍ ചേര്ന്ന് നടത്തുന്ന സംയുക്ത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍. ഒന്ന് മറ്റൊന്നില്‍ നിന്ന് ഭിന്നമല്ലാത്ത രീതിയിലുള്ള പ്രവര്ത്തനം. ഇതൊക്കെ ചേര്ന്നുള്ള രാഷ്ട്രീയ പ്രവര്ത്തെനമാണ് ഇന്ന് നിലവിലുള്ളത്.

പാര്ട്ടി യെ സംബന്ധിച്ചിടത്തോളം പാര്ട്ടി ഏല്പ്പി ക്കുന്ന ഉത്തരവാദിത്തമാണ് അല്ലെങ്കില്‍ ഭാരവാഹിത്വമാണ് എം.എല്‍. എ. സ്ഥാനവും എം.പി.സ്ഥാനവും മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളൊക്കെ. പാര്ടി ഏല്പ്പിച്ച ഈ ജോലി പാര്ട്ടി കാഴ്ചപ്പാട് ഉയര്ത്തി പ്പിടിച്ചു പാര്ട്ടിക്ക് വിധേയമായി സാധാരണക്കാരന് വേണ്ടി ചെയ്യുമ്പോള്‍ ആ നേതാവ് ജനകീയനായി മാറും. അങ്ങിനെ മാറിയ നേതാക്കളാണ് സഖാവ് ഇ.എം.എസും, ഇ.കെ. നായനാരും. രണ്ടു പേരും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരാണ്. എന്നാല്‍ പാര്ട്ടി ക്ക്‌ വിധേയമായി മാത്രമേ പ്രവര്ത്തിച്ചിരുന്നുള്ളൂ. ഈ ഗണത്തില്‍ അവസാനമായി ചേര്ക്കാവുന്ന പേരാണ് സഖാവ് വി.എസിന്റേത്. ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ഉയര്ന്നു വരാവുന്ന വൈരുദ്ധ്യങ്ങളെ അതിജീവിക്കാന്‍, തനിക്ക് പറ്റിപോയെക്കാവുന്ന തെറ്റുകളെ മനസ്സിലാക്കി അത് തിരുത്താന്‍ പാര്ട്ടി യുമായി സഹകരിച്ചു പാര്ട്ടി നിലപാടുകള്‍ ഉയര്ത്തി പിടിച്ചു പാര്ട്ടിക്ക് വിധേയനായി പ്രവര്ത്തി ച്ചാല്‍ സാധിക്കുന്നതാണ്. മേല്പ്പറഞ്ഞ സ്ഥാനമാനങ്ങള്‍ ജനങ്ങളെ സേവിക്കുന്നതിനുള്ളതാണെന്നും അത് പാര്ട്ടി നിലപാടുകള്‍ ഉയര്ത്തിപിടിച്ചും പാര്ട്ടിക്ക്‌ വിധേയമായും മാത്രമേ ചെയ്യാവൂ എന്നും സ്വയം മനസ്സിലാക്കിയാല്‍ ഒഴിവാക്കാവുന്ന പ്രശ്നങ്ങളെ നമുക്കുണ്ടാവൂ.

ഇത്തരത്തില്‍ തെറ്റ് പറ്റുന്നവര്ക്ക് പാര്ട്ടിക്കുള്ളില്‍ തന്നെ തിരുത്താന്‍ നിരവധി അവസരങ്ങള്‍ കൊടുക്കുകയും അവര്‍ അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് സമീപകാല സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

സി.പി.എം. എന്ന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നേതാക്കളെ രൂപപ്പെടുത്തുന്നത് പാര്ട്ടിയാണ്. അത് ജനങ്ങളുടെ ഇടയില്‍ പാര്ട്ടി നയങ്ങള്‍ പറഞ്ഞു കൊണ്ട് സാധാരണക്കാരന് വേണ്ടി പ്രവര്ത്തിക്കുന്നതിലൂടെ ഉയര്ന്നു വരുന്നതാണ്. പാര്ട്ടിയിലും പൊതു രംഗത്തും ഇത്തരം നേതാക്കള്‍ എന്നും പാര്ട്ടി നയം ഉയര്ത്തി പിടിച്ചു പാര്ട്ടിക്ക്‌ വിധേയമായി പ്രവര്ത്തിക്കണം. വ്യക്തിപരമായി ഓരോ വ്യക്തിക്കുമുള്ള കഴിവുകള്‍ പാര്ട്ടി ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ ആ സഖാവ് പാര്ട്ടി യുടെ സ്വത്തായി സ്വയം മാറുകയാണ്. അത്തരക്കാരെ സ്നേഹിക്കാനും ആരാധിക്കാനും ധാരാളം ആളുകള്‍ കാണും.

എന്നാല്‍ വ്യക്തി പാര്ട്ടിക്കതീതനാണ് താന്‍ എന്ന് കരുതി പാര്ട്ടി യെ വെല്ലു വിളിക്കാന്‍ തുടങ്ങിയാല്‍ ആദ്യം അയാളെ പാര്ട്ടി തിരുത്താന്‍ ശ്രമിയ്ക്കും. അതിനുള്ള അവസരങ്ങള്‍ കൊടുക്കും. എന്നിട്ടും തന്റെ തെറ്റ് തിരുത്തിയില്ലെന്കില്‍ അദ്ദേഹം പാര്ട്ടിക്ക് പുറത്തേക്കുള്ള വഴിയില്‍ സ്വയം സഞ്ചരിക്കലാവും അത്. അങ്ങിനെ പാര്ട്ടിക്ക് പുറത്ത്‌ പോയവര്‍ പിന്നീടാണ് തങ്ങളുടെ വ്യക്തി പ്രഭാവം എന്തായിരുന്നു എന്ന് മനസ്സിലാക്കുക. കടലിലെ വെള്ളം ഒരു ബക്കറ്റില്‍ മാത്രമായി ഒതുങ്ങുമ്പോള്‍ വെള്ളത്തിനു സംഭവിക്കുന്ന മാറ്റം നമ്മള്‍ ഗൌരിയമ്മയിലും എം.വി. രാഘവനിലും കണ്ടു. അത്തരം തെറ്റുകള്‍ ആവര്ത്തിക്കാതിരിക്കാന്‍ നാം നിതാന്ത ജാഗ്രത പാലിക്കണം.

വ്യക്തിയല്ല പ്രസ്ഥാനം എന്നും എന്നാല്‍ വ്യക്തിക്ക് പ്രസ്ഥാനത്തില്‍ നിര്ണ്ണായക പങ്കു വഹിക്കാന്‍ കഴിയും എന്നും നാം മനസ്സിലാക്കണം. ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലം കഴിഞ്ഞിട്ടും നായനാരുടെ കാലം കഴിഞ്ഞിട്ടും പാര്ട്ടി ഇന്നത്തെ രീതിയില്‍ നില നില്ക്കാ നുള്ള കാരണവും മറ്റൊന്നല്ല. എന്നാല്‍ ഇവരൊക്കെ ഈ പ്രസ്ഥാനത്തില്‍ വ്യക്തിപരമായി വഹിച്ച പങ്കിനെ നാം ചെറുതായി കാണുന്നുമില്ല. അത് ഇന്നും എന്നും നമ്മള്‍ ഓര്മ്മിക്കുന്നുമുണ്ട്. നായനാരുടെ കാലശേഷമായിരുന്നു സഖാവ് വി.എസ്. നമ്മുടെ ഇടയില്‍ ഒരു ജനകീയ നേതാവായി ഉയര്ന്നു് വന്നത്. അത് കൊണ്ട് തന്നെ വി.എസ്. അച്യുതാനന്ദന് ശേഷവും നമുക്ക്‌ മറ്റൊരു ജനകീയ നേതാവ് ഉണ്ടാകും എന്ന സഖാവ് കാരാട്ടിന്റെ പ്രസ്താവനയോട് നമുക്ക്‌ യോജിക്കാന്‍ കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ