2012, നവംബർ 21, ബുധനാഴ്‌ച

തകരുന്ന യു.ഡി.എഫ്. സംവിധാനം

1970 ല്‍ വലതു പക്ഷ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന ശ്രീ കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച യു.ഡി.എഫ് ഇപ്പോള്‍ 42 വര്ഷം പിന്നിട്ടിരിക്കുകയാണ്. ഈ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം അതിന്റെ ഉത്ഭവത്തിനാധാരമായ ചില ചരിത്ര വസ്തുതകള്‍ പരിശോധിച്ച് കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയൂ.

ലോക ചരിത്രത്തിലാദ്യമായി തിരെഞ്ഞെടുപ്പിലൂടെ ഇ.എം.സിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി 1957 ല്‍ കേരളത്തില്‍
അധികാരത്തില്‍ വന്നത് അക്കാലത്ത് സകലരെയും അക്ഷരാര്ത്ഥ ത്തില്‍ ഞെട്ടിച്ചു. തുടര്ന്ന് ‍ ആ സര്ക്കാര്‍ കൈക്കൊണ്ട പല ഭരണ നടപടികളും കേരളത്തിന്റെ വളര്ച്ചയും വികസനവും ലാക്കാക്കിയുള്ള ദീര്ഘവീക്ഷണത്തോടെയുള്ള സമീപനത്തോടെയായിരുന്നു. സര്ക്കാ ര്‍ ഈ രൂപത്തില്‍ ഭരണം തുടര്ന്നാല്‍ കേരളത്തില്‍ തങ്ങള്ക്കു ഒരിക്കലും ഭരണത്തില്‍ വരാന്‍ കഴിയില്ലെന്നതോ പോട്ടെ, ഇന്ത്യ മുഴുവന്‍ അതിന്റെ സ്വാധീനം ഉണ്ടാകും എന്ന തിരിച്ചറിവില്‍ നിന്ന് തുടങ്ങിയതാണ് ആ സര്ക്കാരിനെതിരെയുള്ള വിമോചനസമരം. ഈ സമരത്തില്‍ കേരളത്തിലെ ജാതി മത സംഘടനകളെ ഒറ്റകെട്ടായി അണിനിരത്താന്‍ കോണ്ഗ്രസ് പാര്ട്ടി ശ്രമിക്കുകയും അതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. കേന്ദ്ര സര്ക്കാരിന്റെയും സി.ഐ.എ യുടെയും നിര്‍ലോഭമായ പിന്തുണ അവര്ക്ക് ഇക്കാര്യത്തില്‍ കിട്ടിയിരുന്നു.

ഒടുവില്‍ 1959 ല്‍ വിമോചന സമരത്തിലൂടെ അവര്‍ ഈ സര്ക്കാരിനെ പിരിച്ചു വിടുകയും ചെയ്തു. തുടര്ന്നു 1960 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ കോണ്ഗ്രസ്, പി.എസ്. പി. ലീഗ് എന്നീ പാര്ട്ടികള്‍ ചേര്ന്ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഭരണം തുടങ്ങി.തുടര്ന്നു പട്ടം പഞ്ചാബ് ഗവര്ണ‍ര്‍ ആയപ്പോള്‍ 1962 ല്‍ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. 1964 സെപ്തംബര്‍ 10 വരെ അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടപെടുന്നത് വരെ ഭരണത്തില്‍ തുടര്ന്നു . ഇതേ കാലയളവില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി രണ്ടായി പിളരുകയും സി.പി.ഐ. സി.പി.എം. എന്നീ പാര്ട്ടികളാവുകയും ചെയ്തു. തുടര്ന്ന് ‍ 1965 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ ആര്ക്കും ഭൂരിപക്ഷം കിട്ടിയില്ല. ഒടുവില്‍ 1967 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ സി.പി.എം. ഒരു ഐക്യമുന്നണി രൂപീകരിച്ചു അതില്‍ സി.പി.ഐ. ആര്‍.എസ്. പി., കെ.എസ്.പി., കര്ഷക തൊഴിലാളി പാര്ട്ടി , സംയുക്ത സോഷ്യലിസ്റ്റ്‌ പാര്ട്ടി , മുസ്ലിം ലീഗ് എന്നീ പാര്ട്ടികള്‍ ചേര്ന്ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ വീണ്ടും ഒരു സര്ക്കാര്‍ അധികാരത്തില്‍ വന്നു. സപ്തകക്ഷി മുന്നണി.

എന്നാല്‍ 1969 ല്‍ വലതു കമ്മ്യൂണിസ്റ്റ് പാര്ട്ടിയായ സി.പി.ഐയും ലീഗും ചേര്ന്ന് ഇ.എം.എസ് മന്ത്രിസഭയെ മറിച്ചിട്ട് 1969 നവംബര്‍ 1 നു സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു സര്ക്കാര്‍ ഉണ്ടാക്കി. അതില്‍ സി.പി.ഐ, ലീഗ്, ആര്‍.എസ്.പി., കെ.എസ്.പി.,കേരള കോണ്ഗ്രസ് എന്നിവയും ഉണ്ടായിരുന്നു. എന്നാല്‍ ഈ ഭരണം ഉടന്‍ തന്നെ നിലംപൊത്തി. തുടര്ന്നു 1970 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ നേതൃത്വത്തില്‍ കെ.കരുണാകരന്‍ മുന്കൈ എടുത്ത്‌ ഉടലെടുത്ത പുതിയ കൂട്ട് കക്ഷി മുന്നണിയില്‍ സി.പി.ഐ., ലീഗ്, ആര്‍.എസ്.പി., പി.എസ്.പി. എന്നിവയായിരുന്നു. ഈ മുന്നണി അധികാരത്തില്‍ വരികയും സി.പി.ഐ.യിലെ സി.അച്യുത മേനോന്‍ തന്നെ രണ്ടാമതും മുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ ഭരണം തിരെഞ്ഞെടുപ്പ് ഒന്നും ഇല്ലാതെ ഏഴു വര്ഷം തുടര്ന്നു 1977 വരെ.

തുടര്ന്ന് ‍ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായി. തുടര്ന്നു രാജന്‍ കേസിനെ തുടര്ന്നു രാജിവെച്ചപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി എ.കെ. ആന്റണി തന്റെ മുപ്പത്തിയെഴാമത്തെ വയസ്സില്‍ തിരെഞ്ഞെടുക്കപ്പെട്ടു. 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെ ഭരണം തുടര്ന്നു. ചിക്കമഗളൂരില്‍ ഉപതിരെഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് സീറ്റ്‌ നല്കിവയതില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്ന്നാണ് ഒക്ടോബര്‍ 29, 1978 മുതല്‍ പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയാവുന്നത്. (അതുവരെ പി.കെ.വി. കരുണാകരന്‍ മന്ത്രിസഭയിലും ആന്റണി മന്ത്രിസഭയിലും വ്യവസായ വകുപ്പ്‌ മന്ത്രിയായിരുന്നു) മുഖ്യമന്ത്രിയായി 1979 ഒക്ടോബര്‍ 7 വരെ തുടര്ന്നു.

ഇതിനു ശേഷമാണ് സി.പി.ഐ. എല്‍.ഡി.എഫിലേക്ക് ഒരു ഘടകകക്ഷിയായി വരുന്നത്. നീണ്ട പത്ത്‌ വര്ഷത്തെ കോണ്ഗ്രസ് കൂട്ടുകെട്ടിന് ശേഷം.

1979 ഒക്ടോബര്‍ 12 നാണ് മുസ്ലിം ലീഗിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി സി.എച്ച്.മുഹമ്മദു കോയ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്. ഇത് 1979 ഡിസംബര്‍ 1 വരെ തുടര്ന്നു. ഭൂപരിഷ്കരണഭേദഗതി ബില്ലിനെ തുടര്ന്നു്ണ്ടായ സമരത്തെ തുടര്ന്നു ഗവര്ണിറോട് മന്ത്രി സഭ പിരിച്ചു വിടാന്‍ പറയുകയും പിന്നീട് തിരെഞ്ഞെടുപ്പ് നടക്കുകയുമുണ്ടായി. എന്നാല്‍ ഈ തിരെഞ്ഞെടുപ്പില്‍ 1980 ജനുവരിയില്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സി.പി.എം. മുന്നണി മന്ത്രി സഭ അധികാരത്തില്‍ വരികയും അത് 1981 ല്‍ ഘടകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്ന്നു രാജി വെക്കുകയുമുണ്ടായി. അന്ന് ആന്റണി കോണ്ഗ്രസ്സും കെ. എം. മാണിയുടെ കേരള കോണ്ഗ്രസ്സും നായനാര്‍ മന്ത്രിസഭയില്‍ പങ്കാളികളായിരുന്നു. .

തുടര്ന്നു 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്ച്ച് 17വരെ കരുണാകരന്‍ രണ്ടാമതും മുഖ്യമന്ത്രിയായി. സി.എച്ച്.മുഹമ്മദ്‌ കോയ ഉപമുഖ്യമന്ത്രിയുമായി. കേരള കൊണ്ഗ്രസിലെ ഒരംഗം പിന്തുണ പിന്‍വലിച്ചതിനെ തുടര്ന്നു ഭരണം താഴെ പോയി. തുടര്ന്നു നടന്ന തിരെഞ്ഞെടുപ്പില്‍ 1982 മെയ്‌ 24 മുതല്‍ 1987 വരെ കരുണാകരന്‍ മൂന്നാമതും മുഖ്യമന്ത്രിയായി തിരെഞ്ഞെടുക്കപ്പെട്ടു. 1980 ലെ തിരെഞ്ഞെടുപ്പില്‍ ഭിന്നിച്ച ലീഗുകള്‍ ആള്‍ ഇന്ത്യ മുസ്ലിം ലീഗ് എല്‍.ഡി.എഫ്. മുന്നണിയിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് യു.ഡി.എഫ്. മുന്നണികളില്‍ ചേരുകയും ഭരണം ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ 1985 ല്‍ രണ്ടു ലീഗും വീണ്ടും ഒന്നായി..

1987 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ നായനാര്‍ സര്ക്കാര്‍ അധികാരത്തില്‍ വന്നു. മുസ്ലിം ലീഗ് ഇല്ലാത്ത ആദ്യത്തെ മന്ത്രിസഭ. ജില്ലാ കൌണ്സില്‍ തിരെഞ്ഞെടുപ്പിലെ ഇടത് മുന്നേറ്റത്തില്‍ ആവേശം പൂണ്ടു കാലാവധിക്കു ഒരു വര്ഷം മുന്നേ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നായനാര്‍ മന്ത്രിസഭ 1991 ല്‍ ഭരണത്തില്‍ നിന്ന് പുറത്തായി. 1991 ല്‍ കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ സര്ക്കാ ര്‍ നിലവില്‍ വന്നു. 1995 ല്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് മാറുകയും എ.കെ. ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു. 1996 ലെ തിരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫു വീണ്ടും അധികാരത്തില്‍ വന്നു. ഇ.കെ. നായനാര്‍ മൂന്നാമതും മുഖ്യമന്ത്രിയായി. 2001 ല്‍ വീണ്ടും യു.ഡി.എഫ്. വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. നൂറ്റി നാല്പ്പതില്‍ നൂറു സീറ്റും നേടിയായിരുന്നു ഭരണത്തില്‍ വന്നത്. എ.കെ. ആന്റണി വീണ്ടും മുഖ്യമന്ത്രിയായി. തുടര്ന്നു ആന്റണി മാറി ഉമ്മന്ചാസണ്ടി മുഖ്യമന്ത്രിയായി. 2006 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. അപ്പോള്‍ ലീഗിന് 7 സീറ്റുകള്‍ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. എന്നാല്‍ 2011 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വന്നു. ചരിത്രത്തില്‍ ആദ്യമായി ലീഗ് 20 സീറ്റുകള്‍ നേടിയെടുത്തു.

നിലവിലെ യു.ഡി.എഫ്. മുന്നണിയിലെ പാര്ട്ടി കളും അവരുടെ കക്ഷിനിലയും ഇങ്ങനെയാണ്.
1. Indian National Congress (39)
2. Indian Union Muslim League (20)
3. Kerala Congress (M) (9)
4. Socialist Janata (Democratic) Party (2)
5. Kerala Congress (B) (1)
6. Kerala Congress (Jacob) (1)
7. Revolutionary Socialist Party (Baby John) (1)
8. CMP (0)
9. JSS (0)


നിലവിലെ എല്‍.ഡി.എഫ്. മുന്നണിയിലെ പാര്ട്ടി കളും അവരുടെ കക്ഷിനിലയും ഇങ്ങനെയാണ്.

1. Communist Party of India (Marxist) - 45
2. Communist Party of India - 13
3. Revolutionary Socialist Party - 2
4. Janata Dal (Secular) - 4
5. Nationalist Congress Party - 2
6. Indian Congress (Socialist) - 0
7. Kerala Congress (Anti-merger Group) - 0
8. LDF Supported Independents - 2

യു.ഡി.എഫില്‍ ഇന്ന് കാണുന്ന സകല പടല പിണക്കങ്ങളും അത് ആരംഭിച്ച കാലം മുതല്‍ തന്നെ അതിന്റെ കൂടപ്പിറപ്പായി ഉണ്ടായിരുന്നു. കോണ്ഗ്രസ് ഭരിച്ചിരുന്ന സമയത്തൊക്കെ അതിന്റെ ഒരു മുഖ്യമന്ത്രി തുടര്ച്ചയായി അഞ്ചു വര്ഷം ഭരിച്ചിരുന്നില്ല. അതിനിടയില്‍ മുഖ്യമന്ത്രി മാറും. പ്രതിച്ഛായ പ്രശ്നം വരും. മുഖം മിനുക്കും. ഇത് കൊണ്ഗ്രസില്‍ ഒരു തുടര്‍ പ്രക്രിയയാണ്.

എന്നാല്‍ മുന്കാലങ്ങളില്‍ യു.ഡി.എഫില്‍ നിന്ന് വിട്ടു വരുന്ന മുന്നണികളെ എല്‍.ഡി.എഫും എല്‍.ഡി.എഫില്‍ നിന്ന് വിട്ടു പോകുന്ന മുന്നണികളെ യു.ഡി.എഫും സ്വീകരിക്കുമായിരുന്നു. അങ്ങിനെയാണ് മുസ്ലിം ലീഗും കേരള കോണ്ഗ്രസും മാറി അധികാരത്തില്‍ വന്നിരുന്നതും വിലപേശല്‍ നടത്തിയിരുന്നതും. എന്നാല്‍ സി.പി.എം. ഇനി മേലില്‍ ലീഗിനെ മുന്നണിയില്‍ ഉള്പ്പെ ടുത്തേണ്ട എന്ന് തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു 1987 ലെ ലീഗില്ലാത്ത ആദ്യ മന്ത്രിസഭ. എന്നാല്‍ കേരള കൊണ്ഗ്രസുകള്‍ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്തു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി എപ്പോഴും ഒരു ഭാഗം ഏതെന്കിലും ഒരു മുന്നണിയില്‍ ഉണ്ടാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിലെ പ്രബല വിഭാഗങ്ങള്‍ എല്ലാം ക്രിസ്ത്യന്‍ പാതിരിമാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫു വിരുദ്ധ പാളയത്തില്‍ ചേക്കേറി. അങ്ങിനെ യു.ഡി.എഫു. ജാതി മത കൂട്ടുകെട്ടുകലുടെ ഒരു കൂടാരമായി മാറിയിരിക്കുകയാണ്. പാമ്പും പഴുതാരയും ചെന്നായയും കുറുക്കനും എല്ലാം ചേര്ന്നുള്ള ഒരു മുന്നണി അതാണ്‌ ഇന്ന് യു.ഡി. എഫ്. ഇവരുടെയൊക്കെ മുഖ്യ അജണ്ട സി.പി.എം.നെ ഭരണത്തില്‍ നിന്ന് അകറ്റി നിര്ത്തു ക എന്നുള്ളതാണ്.

എന്നാല്‍ സി.പി.എം. വിചാരിച്ചാല്‍ ഈ മുന്നണി വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതിലുള്ള കക്ഷികളെ തങ്ങളുടെ മുന്നണിയില്‍ ഉള്പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മാത്രം മതി. അന്ന് വീഴും ഈ ഭരണം. എന്നാല്‍ സി.പി.എം. അതിനു തയ്യാറല്ല. സ്വയം തകരുന്ന ഒരു മുന്നണിയായി യു.ഡി.എഫ്. മാറുകയാണ്. അതിന്റെ സ്വാഭാവികമായ പതനവും അനിവാര്യം തന്നെയാണ്. ജനങ്ങള്‍ വെറുക്കുന്ന ഒരു മുന്നണിയായി യു.ഡി.എഫ് അധപതിച്ചു കൊണ്ടിരിക്ക്കുകയാണ്. അതിലെ ഘടകകക്ഷി നേതാക്കളുടെ പ്രവര്ത്തനങ്ങളും പ്രസ്താവനകളും അതിനു ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. വലതു പക്ഷ മാധ്യമങ്ങള്‍ എത്ര കണ്ടു കാരുണ്യം ചൊരിഞ്ഞാലും അതിലെ കാര്യങ്ങള്‍ അവര്ക്ക് പൂഴ്ത്തി വയ്ക്കാന്‍ കഴിയില്ല. സ്വാഭാവികമായ പതനം അനിവാര്യം തന്നെയാണ്. അത് ഇന്നല്ലെങ്കില്‍ നാളെ.
 

1 അഭിപ്രായം:

  1. 1969 ബാഫക്കി തങ്ങളും സി അച്ചുതമേനോനും ചേര്‍ന്നാണ് ഇന്നത്തെ ഐക്യമുന്നണി ഉണ്ടാക്കിയത്... 1970 ല അതിലേക്കു കൊണ്ഗ്രെസ് കടന്നു വന്നത് ആണ്.... യു ഡി എഫ് ഉണ്ടാക്കിയതും അച്ചുതമെനോടെ മുഖ്യമന്ത്രി ആക്കിയതും സയ്യിദ് അഭുരഹിമാന്‍ ബാഫക്കി തങ്ങള്‍ ആണ് ...അല്ലാതെ കരുണാകരന്‍ അല്ല.... 1978 വരെ മുന്നണിയുടെ നായകത്തവും സി പി ഐ ക്ക് ആണ്..

    മറുപടിഇല്ലാതാക്കൂ