2012, നവംബർ 21, ബുധനാഴ്‌ച

അതിവേഗം ബഹുദൂരം - എയര്‍ ഇന്ത്യയും മലയാളികളും

നവംബര്‍ 1 മുതല്‍ 30 വരെയുള്ള AIR INDIA, INDIGO, SPICE JET, JET AIRWAYS വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....

ഏതൊരു പ്രശ്നം ഉണ്ടായാലും ചാടിക്കയറി വികാരപരമായി സംസാരിക്കുക എന്നുള്ളത് നമ്മള്‍ മലയാളികളുടെ ഒരു ശീലമായിക്കഴിഞ്ഞു. ചര്ച്ചയും തര്ക്കവും എല്ലാം കഴിഞ്ഞു അവസാനം ആ വിഷയം വിട്ടു നമ്മള്‍ അടുത്തതില്‍ കയറിപ്പിടിക്കും അത് കഴിഞ്ഞാല്‍ മറ്റൊന്ന്. ഇതിങ്ങനെ 
തുടരും.... ഇതാണ് ഇപ്പോള്‍ നമ്മുടെ ഒരു രീതി. ലോകത്തിലെ ഏതു കാര്യത്തെക്കുറിച്ചും സംസാരിച്ചിരുന്ന മലയാളി ഇന്ന് ചാനലുകളും എഫ്.എം. റേഡിയോകളും പ്രാദേശിക പത്രങ്ങളും കൂടിയായപ്പോള്‍ വിഷയ ദാരിദ്ര്യം അനുഭവിച്ചിടത്ത് ഇന്ന് വിഷയ ബാഹുല്യം നിമിത്തം ഏതിനെക്കുറിച്ച് ആദ്യം സംസാരിക്കണം എന്നറിയാതെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്.

സമകാലിക സംഭവങ്ങളോടുള്ള തങ്ങളുടെ പ്രതികരണം അല്ലെങ്കില്‍ കാഴ്ചപ്പാട് വ്യക്തമാക്കുക എന്നതിലുപരി അതിനെതിരെ പ്രത്യക്ഷമായ സമരപരിപാടികളിലൂടെ പ്രതികരിക്കാന്‍ ആര്ക്കും ഇത് മൂലം സമയം കിട്ടുന്നില്ല, അല്ലെങ്കില്‍ ആരെങ്കിലും അതിനു തയ്യാറായാല്‍ തന്നെ അവര്ക്ക് അത് മുഴുവനാക്കാന്‍ കഴിയുന്നതിനു മുന്നേ അടുത്ത പ്രശ്നം അവര്‍ നിങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു തരും. അപ്പോള്‍ പഴയത് തുടരണമോ പുതിയത് എറ്റെടുക്കണമോ എന്ന സന്ദേഹമായി. ചുരുക്കത്തില്‍ ഒരു സമരവും വിജയകരമായി നടത്താന്‍ കഴിയാത്ത ഒരവസ്ഥ സമര്ത്ഥമായി സൃഷ്ടിക്കപ്പെടുകയാണ് ഇവിടെ. നിങ്ങള് പോലും അറിയാതെ. എതിനൊക്കെ നിങ്ങള്‍ പ്രതികരിക്കും? എന്തിനൊക്കെ എതിരെ നിങ്ങള്‍ സമരം ചെയ്യും? ചുരുക്കത്തില്‍ ഇതിലൂടെ സമര രംഗത്ത്‌ ഉള്ള പാര്ട്ടിയുടെ വിശ്വാസ്യത തന്നെയാണ് അവര്‍ ഇല്ലാതാക്കുന്നത്. എന്നിട്ടും ഇതിനെയൊക്കെ അതിജീവിച്ചു ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു സമരം ചെയ്യുന്ന പാര്ട്ടി ഇവിടെ നമുക്കൊപ്പമുണ്ട്. അത് ഏതു പാര്ട്ടിയാണെന്ന് നാം തിരിച്ചറിയുന്നുമുണ്ട്.

സ്കൂള്‍ വിദ്യാര്ത്ഥികളെ കുത്തിനിറച്ച വാഹനം കായലില്‍ വീണു കുട്ടികള്‍ മരിക്കുമ്പോള്‍ ബസ്സിന്റെ കാലപ്പഴക്കവും, ഡ്രൈവറുടെ മുന്‍ പരിചയവും സ്കൂള്‍ ബസ്സ് ഏര്പ്പെടുത്താത്തിനെക്കുറിച്ചും നാം വാചാലരാകും. പത്രങ്ങളും ചാനലുകളും ഇതുവരെ നടന്ന ഇത്തരം സംഭവങ്ങളുടെ ചരിത്രം പൊടിത്തട്ടിഎടുത്ത്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കും. ഉടനെ ചെക്കിങ്ങായി നടപടിയായി ആകെ ബഹളമയമായി. ശാശ്വതമായ ഒരു പരിഹാരം ഒരിക്കലും സ്വീകരിക്കുന്നില്ല. അപ്പോഴോക്കും അടുത്ത പ്രശ്നത്തില്‍ നമ്മള്‍ ഇടപ്പെട്ടു. ഫലം വാഹനങ്ങളില്‍ ഇന്നും കുട്ടികളെ കുത്തിനിറച്ച് കൊണ്ട് പോകുന്നു. ഇനി അടുത്ത അപകടം സംഭവിക്കുന്നത് വരെ നമുക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല... നമ്മള്‍ ആ രൂപത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഒരു ശരാശരി മലയാളി ഇങ്ങിനെയൊക്കെയാണ് ഇപ്പോള്‍.

തിരുവനന്തപുരത്ത്‌ ഷവര്മ കഴിച്ചു ഒരാള്‍ മരിക്കുകയും മറ്റു ചിലര്‍ ആശുപത്രിയില്‍ ആവുകയും ചെയ്തപ്പോള്‍ അത് മാധ്യമങ്ങള്‍ ആഘോഴിച്ചപ്പോള്‍ അതാ വരുന്നു നടപടി ഫുഡ്‌ ഇന്സ്പെക്ടര്മാര്‍ മാളത്തില്‍ നിന്ന് പുറത്ത്‌ വരികയായി. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ വരെ അവര്‍ റെയ്ഡ്‌ നടത്താന്‍ ധൈര്യം കാണിച്ചു ഫലം അതിലൊരാള്‍ ഉടനെ തന്നെ തന്റെ ധൈര്യത്തിന്റെ വിലയായി ട്രാന്സ്ഫവറും നെടിയെടുത്തു. പിന്നെയത് കോഴിക്കോട് ആവര്ത്തി ക്കുമ്പോഴും നമ്മള്‍ ഒച്ചയെടുത്തു. ആളുകള്‍ ഇപ്പോഴും ഷവര്മ കഴിച്ചു കൊണ്ടേയിരിക്കുന്നു... അടുത്ത ആരെങ്കിലും ആശുപത്രിയില്‍ ആയാല്‍, മരണപ്പെട്ടാല്‍ മാത്രമേ ഇനി ഒരു ചെക്കിങ്ങും നടപടിയും ഉണ്ടാവൂ.

നിതാന്ത ജാഗ്രത പാലിക്കേണ്ട പല മേഖലകളിലും അത് ഇപ്പോഴും പാലിക്കാത്തതാണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം.

മംഗലാപുരം വിമാനദുരന്തം നമ്മളെയൊക്കെ കരയിച്ച ഒരു ദുരന്തമായിരുന്നു. ടേബിള്‍ ടോപ്പ്‌ റന്‍വേയെക്കുരിച്ചും പരിചയമുള്ള പൈലറ്റിനെക്കുറിച്ചും ഒക്കെ സംസാരിച്ച നമ്മളില്‍ പലരും പിന്നീട് കുറച്ചുകാലം ദുരന്തം ഏറ്റുവാങ്ങിയ കുടുംബത്തിനു എയര്‍ ഇന്ത്യിയില്‍ നിന്നും സര്ക്കാരില്‍ നിന്നും കിട്ടേണ്ട അര്ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നെടികൊടുക്കാന്‍ വേണ്ടി പ്രവര്ത്തിച്ചു. ഒടുവില്‍ അതും നമ്മള്‍ മറന്നു. എത്ര പേര്‍ക്ക് ആ അര്ഹതപ്പെട്ട ആനുകൂല്യം നേടിക്കൊടുക്കാന്‍ നമുക്ക്‌ കഴിഞ്ഞു? ഇനി എത്ര പേര്ക്ക് കിട്ടാനുണ്ട്? നമ്മുടെ കടമ പൂര്‍ണ്ണമായി കഴിഞ്ഞോ? ഇതൊക്കെ ഇനി ചിന്തിക്കണമെങ്കില്‍ ഇത്തരം ഒരു ദുരന്തം ഇനിയും ആവര്ത്തിക്കേണ്ടി വരുമോ??? അപ്പോഴേ മാധ്യമങ്ങളും പഴയ ചരിത്രം പൊടിത്തട്ടിയെടുത്ത് നമ്മുടെ മുന്നില്‍ വിളമ്പൂ. അപ്പോഴേ നമുക്ക്‌ ബോധം ഉദിക്കൂ..ഒപ്പം അധികാരികള്ക്കും ...

ഈ അടുത്തകാലത്താണ് തിരുവനന്തപുരത്ത്‌ നിന്ന് നൂറിലധികം വിമാനങ്ങള്‍ ഒറ്റയടിക്ക്‌ നിര്ത്തലാക്കിയത്. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും. ഇതില്‍ പല വിമാനങ്ങളും ഹജ്ജിനു വേണ്ടി നോര്ത്ത് ‌ ഇന്ത്യയിലെക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ഗള്ഫിലെ സ്കൂള്‍ അവധിക്കാലം രണ്ടു മാസത്തോളം പൈലറ്റ്‌മാര്‍ സമരം നടത്തി തങ്ങളുടെ അക്കൌണ്ടില്‍ സ്വകാര്യ വിമാന കമ്പനികളില്‍ നിന്ന് കിട്ടിയ പൈസ ക്രെഡിറ്റ് ചെയ്തപ്പോള്‍ ബദല്‍ സംവിധാനം ഏര്പ്പെ ടുത്താതെ ഗല്ഫ് പ്രവാസികളെ ദുരിതത്തിലാഴ്ത്തിയ അധികാരികള്‍ ഒടുവില്‍ വിമാനം റദ്ദാക്കലും കൂടി ആയപ്പോള്‍ അവരുടെ തനി നിറം നമുക്കൊക്കെ വ്യക്തമായതാണ്. ഇതിനു പുറമെയാണ് സ്വകാര്യ വിമാനകമ്പനികള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാര്‍ നടത്തുന്ന നഗനമായ ഇടപെടലുകള്‍. സ്വന്തമായി ഒരു പ്രവാസകാര്യ മന്ത്രി നമുക്കുണ്ടായിട്ടും ഒരു ഫലവും നമുക്കില്ലാതെ പോയി. അത് പോലെ തന്നെ കേന്ദ്രം ഭരിക്കുന്ന പാര്ട്ടി തന്നെ കേരളം ഭരിച്ചിട്ടും അതിന്റെ ഗുണം നമുക്ക്‌ ലഭിക്കുന്നുമില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഇതിനൊക്കെ എതിരെയുള്ള ഒരു ശക്തമായ സമരം കേരളത്തിലെ മൂന്നു എയര്പോരര്ട്ടുകളിലെക്കും എയര്‍ ഇന്ത്യാ ഓഫീസിലേക്കും സി.പി.എം.ന്റെ നേതൃത്വത്തില്‍ നടന്നത്. എന്തായാലും റദ്ദ്‌ ചെയ്ത വിമാനങ്ങള്‍ പുനസ്ഥാപിക്കാന്‍ ഈ സമരം വഴിവെച്ചു എന്നുള്ളതില്‍ നമുക്ക്‌ അഭിമാനിക്കാം.

എന്നാല്‍ അധികാരികള്‍ തങ്ങളുടെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല എന്നുള്ളതാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പ്രവാസി യാത്രക്കാരെ എയര്പോര്ട്ടി ല്‍ പത്ത്‌ മണിക്കൂറിലധികം ബന്ദികളാക്കുകയും വിമാനം റാഞ്ചുന്ന തീവ്രവാദികളായി ചിത്രീകരിച്ചു കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന വിചിത്രമായ നടപടി സ്വീകരിക്കുകയും അതിനെ ന്യായീകരിക്കുകയുമാണ് ചെയ്തു വരുന്നത്. ഇത് പ്രവാസി ലോകത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒന്നടങ്കം കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.

ഈ ഒരവസരത്തില്‍ എയര്‍ ഇന്ത്യയെയും അതിന്റെ അധികാരികളെയും ഒരു പാഠം പഠിപ്പിക്കുക എന്നുള്ളത് നമ്മുടെ ഒരു കടമയാണ്. എന്നാല്‍ നമ്മുടെ ഈ വികാര തള്ളിച്ച വിവേകത്തിനു വഴി മാറി കൊടുക്കുകയും ചെയ്യരുത്‌. എയര്‍ ഇന്ത്യയെ നില നിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്‌ എന്ന യാഥാര്ത്ഥ്യം ഉള്ക്കൊണ്ടു കൊണ്ട് തന്നെ തല്ക്കാലത്തേക്ക് ഒരു ഷോക്ക്‌ ട്രീറ്റ്മെന്റ് നല്കു‍ക. അതിനു വേണ്ടി നവംബര്‍ ഒന്ന് മുതല്‍ മുപ്പതു വരെ എയര്‍ ഇന്ത്യയെ ഗല്ഫ് പ്രവാസികള്‍ ബഹിഷ്ക്കരിക്കുക. ഒപ്പം ഈ അവസരം സ്വകാര്യ വിമാന കമ്പനികള്‍ മുതലെടുക്കാതിരിക്കാന്‍ അവരുടെ വിമാനങ്ങളും ബഹിഷ്കരിക്കുക. നല്ലവരായ എല്ലാ പ്രവാസി അഭ്യുദയകാംക്ഷികളും ഇതില്‍ സര്‍വ്വാത്മനാ സഹകരിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ