ജനുവരി പത്ത്, പതിനൊന്നു തീയ്യതികളില്‍ ഷാര്‍ജ അല്‍ മരിഫ സ്കൂളില്‍ മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന നോവല്‍ ക്യാമ്പിലെ വിഷയം "മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ" - (ഒരു പഠനം
ഒന്നാം ഭാഗം)
“മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ” എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ നമുക്ക് യഥാര്ത്ഥത്തില്‍ അധികമൊന്നും പറയാനില്ല എന്നുള്ളതാണ് വാസ്തവം. കാരണം മലയാളത്തില്‍ നോവല്‍ ശാഖ ആരംഭിക്കുന്നത് തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ അപ്പു നെടുങ്ങാടിയുടെ ‘കുന്ദലത”യാണ് ആദ്യത്തെ മലയാളം നോവല്‍. എന്നാല്‍ ആദ്യത്തെ ലക്ഷണമൊത്ത മലയാളം നോവലായി കണക്കാക്കുന്നത് ചന്തുമേനോന്റെ ‘ഇന്ദുലേഖ’യാണ്. ഇത് രണ്ടും പ്രസിദ്ധീകരിച്ചത് യഥാക്രമം 1887,1889 എന്നീ വര്ഷങ്ങളിലാണ്. എന്നാല്‍ ഇതിനു മുന്നേ മൂന്നു വിവര്ത്തന നോവലുകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു അവ ഫൂൽമോണി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ (1858),ഘാതകവധം (1877) പത്മിനിയും കരുണയും (1884) എന്നിവയാണ്. എന്നാല്‍ ഇവ വിവര്ത്തന നോവലുകളായത് കാരണം ഇതിനെ മലയാള നോവല്‍ സാഹിത്യശാഖയില്‍ പെടുത്തിയിട്ടില്ല.
ചുരുക്കത്തില്‍ 1887 മുതല്‍ 2012 വരെയുള്ള നോവലുകളാണ് “മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ” എന്ന വിഷയത്തില്‍ നമുക്ക് പ്രതിപാദിക്കാനുള്ളത്. ഒന്നുകൂടി വളരെ കൃത്യമായി പറഞ്ഞാല്‍ നമുക്ക് പറയാനുള്ളത് 125 വര്ഷത്തെ മലയാള നോവല്‍ സാഹിത്യ ചരിത്രമാണ് എന്ന് ചുരുക്കം.
നോവലിന്റെ ചരിത്രം നമുക്ക് നാല് കാലഘട്ടങ്ങളിലൂടെ പരിശോധിക്കാവുന്നതാണ് ആദ്യകാല നോവലുകള്‍, ആധുനിക നോവലുകള്‍, അത്യന്താധുനിക നോവലുകള്‍ അഥവാ ഉത്തരാധുനിക നോവലുകള്‍ പിന്നെ ബഹുസ്വര നോവലുകള്‍ ഈ ക്രമത്തില്‍. ഇങ്ങനെ പരിശോധിക്കുമ്പോള്‍ തന്നെ ഇതിനിടയില്‍ വിവിധ സാഹിത്യ ശാഖകള്‍ ഇഴപിരിഞ്ഞു കിടക്കുന്നതു കൂടി നമ്മള്‍ പരിഗണിക്കണം. അതില്‍ രാഷ്ട്രീയ വിമര്ശ നങ്ങള്‍ ഉള്ക്കൊ്ള്ളുന്ന രാഷ്ട്രീയ നോവലുകള്‍, ചരിത്രപരമായ കാര്യങ്ങള്‍ ഉള്ച്ചേര്ന്ന് ചരിത്ര നോവലുകള്‍, സാമൂഹ്യപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സാമൂഹ്യ നോവലുകള്‍, കുറ്റാന്വേഷണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അപസര്പ്പക നോവലുകള്‍ അഥവാ ഡിറ്റക്ടീവ് നോവലുകള്‍, കാല്പ്പനിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന കാല്പ്പ്നിക നോവലുകള്‍, മറ്റു ഭാഷകളില്‍ നിന്ന് വിവര്ത്തനം ചെയ്യപ്പെട്ട വിവര്ത്തക നോവലുകള്‍, സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫെമിനിസ്റ്റ് നോവലുകള്‍ (പെണ്ണെഴുത്ത്), ദളിതരുടെയും ആദിവാസികളുടെയും സ്വത്വ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ദളിത് നോവലുകള്‍, പ്രവാസികളുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രവാസനോവലുകള്‍ ഇങ്ങിനെ ഈ ലിസ്റ്റ് തുടരാവുന്നതാണ്.... നോവലിന്റെ കാലഘട്ടങ്ങളുടെ ചരിത്രം പറയുമ്പോള്‍ അതില്‍ ഈ വിഷയങ്ങള്‍ കൂടി ഉള്പ്പെടുമെന്ന് ഓര്മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്.
ഇനി സാഹിത്യപുരസ്ക്കരങ്ങളെക്കുറിച്ച് കൂടി ഒരേകദേശ ധാരണ നമുക്കുന്ടായിരിക്കുന്നത് നല്ലതായിരിക്കും കാരണം മിക്കവാറും നോവലുകള്‍ അതിന്റെ എത്ര പതിപ്പുകള്‍ വീണ്ടും ഇറക്കി, അതിനു ഏതൊക്കെ അവാര്ഡുകള്‍ ലഭിച്ചു അതിനെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നൊക്കെ നോക്കിയാണ് ആളുകള്‍ കൂടുതല്‍ വാങ്ങുന്നതും വായിക്കുന്നതും. അത് കൊണ്ട് നമുക്ക് അതിലേക്കു കൂടി ഒരു ഓട്ടപ്രദക്ഷിണം നടത്താം...
സാഹിത്യപുരസ്കാരങ്ങൾ
പുരസ്കാരത്തിന്റെ പേര് സവിശേഷതകൾ പുരസ്കാരത്തുക പുരസ്കാരദാതാവ്
എഴുത്തച്ഛൻ പുരസ്കാരം
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി നൽകുന്ന പുരസ്കാരം ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.
കേരള സർക്കാർ
വള്ളത്തോൾ പുരസ്കാരം
പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം 1,11,111 രൂപ വള്ളത്തോൾ സാഹിത്യസമിതി
ഓടക്കുഴൽ പുരസ്കാരം
ജ്ഞാനപീഠം നേടിയ പ്രസിദ്ധ കവി ജി. ശങ്കരക്കുറുപ്പ്ഏർപ്പെടുത്തിയ പുരസ്കാരം. മലയാളത്തിലെ ഏറ്റവും നല്ല സാഹിത്യകൃതിക്ക് നൽകുന്നു. 25,000 രൂപ ഗുരുവായൂരപ്പൻ ട്രസ്റ്റ്
വയലാർ പുരസ്കാരം
25,000
ആശാൻ പുരസ്കാരം
25,000
മുട്ടത്തുവർക്കി സ്മാരക പുരസ്കാരം
33,333
ലളിതാംബികാ അന്തർജന പുരസ്കാരം
30,000
പദ്മപ്രഭാ പുരസ്കാരം
55,000
എൻ.വി. പുരസ്കാരം
25,025
വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം
പ്രശസ്ത മലയാള കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം 10,001 10,001
10,001 വൈലോപ്പിള്ളി സ്മാരക സമിതി
പി.കുഞ്ഞിരാമൻ നായർ സ്മാരക പുരസ്കാരം
ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം
ഇത് കൂടാതെ മറ്റനേകം അവാര്ഡു്കളും പുരസ്ക്കാരങ്ങളും നിലവിലുണ്ട്. വിസ്താരഭയത്താല്‍ അവ ഇവിടെ പരാമര്ശിക്കുന്നില്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ്, കേരള സാഹിത്യ അക്കാദമി അവാര്ഡ്, അബുദാബി ശക്തി അവാര്ഡ്, മുതലായവ ഇത്തരത്തില്പ്പെട്ടതാണ്. പുരസ്ക്കാരങ്ങളില്‍ പ്രധാനം ജ്ഞാനപീഠം
തന്നെ.
ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, ഏഴു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു .ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത്
ഏറ്റവും മികച്ച കൃതിക്കായിരുന്നു ആദ്യകാലങ്ങളിൽ പുരസ്കാരം നൽകിയിരുന്നത് . 1982 മുതൽ സാഹിത്യകാരന്റെ സമഗ്ര സാഹിത്യസംഭാവനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത്. ഇതുവരെ ഹിന്ദിയിലും കന്നഡയിലും ഏഴ് പ്രാവശ്യം വീതവും ബംഗാളിയിലും മലയാളത്തിലും അഞ്ചു പ്രാവശ്യം വീതവും ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .
മലയാളികളായ അവാർഡ് ജേതാക്കൾ
ഈ പുരസ്കാരം 1965 ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണ്[2]. അതിനുശേഷം എസ്.കെ. പൊറ്റക്കാട് (1980)[2], തകഴി ശിവശങ്കരപ്പിള്ള (1984)[2], എം.ടി. വാസുദേവൻ നായർ (1995)[2], ഒ.എൻ.വി. കുറുപ്പ് (2007) എന്നിവരും മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് ജ്ഞാനപീഠപുരസ്കാരം കരസ്ഥമാക്കി.
തുടരും........
—ഒന്നാം ഭാഗം)

വിക്കിപീഡിയ കോപ്പി ചെയ്തതാണോ
മറുപടിഇല്ലാതാക്കൂ