തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:
കഴിഞ്ഞ പത്ത് ഭാഗങ്ങളിലായി നമ്മള്‍ ഈഴവ സമുദായത്തിന്റെ ഉല്പത്തിയെക്കുറിച്ചും ജാതി വ്യവസ്ഥയില്‍ അതിനുള്ള സ്ഥാനത്തെക്കുറിച്ചും, കേരളത്തില്‍ ജാതി വ്യവസ്ഥ എന്ന് ഉടലെടുത്തു എന്നും അതിന്റെ പിറകിലെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്താണെന്നും തുടര്ന്നു നവോത്ഥാന പ്രസ്ഥാനത്തില്‍ ഈഴവ നേതാക്കള്‍ വഹിച്ച പങ്കും പ്രമുഖരായ ഈഴവ നേതാക്കളെയും ഒക്കെ എടുത്ത് പരിശോധിക്കുകയുണ്ടായി. അതോടൊപ്പം തന്നെ നാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ രചനകളെയും അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളെയും പ്രതിഷ്ഠകളെയും എസ്. എന്‍. ഡി.പി. യെയും അതിന്റെ ഉത്ഭവത്തെയും അതിന്റെ പഴയകാല നേതാക്കളെയും ഒക്കെ വിശദമായി അവലോകനം ചെയ്യുകയുണ്ടായി. എസ്. എന്‍. ട്രസ്റ്റിന്റെയും അത് പോലെ ശ്രീ നാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും നാം തുടര്ന്നു പരിശോധിച്ചു.
വളരെ ശക്തമായ ഒരു പാരമ്പര്യമുള്ള സമുദായമാണ് ഈഴവ സമുദായം എന്നും കേരളത്തിലെ ഏറ്റവും വലിയ സമുദായമാണ് അത് എന്നും നമ്മള്‍ മനസ്സിലാക്കുകയുന്ടായി. അതോടൊപ്പം തന്നെ ഈ സമുദായത്തിനു ബുദ്ധമതവുമായി ബന്ധമുണ്ട് എന്നുള്ളതും ആര്യന്മാര്‍ (ബ്രാഹ്മണര്‍) തെക്കേ ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ സമയത്ത് അതിനെ അംഗീകരിക്കാതെ ചെറുത്ത് നിന്നു എന്നും തല്ഫലമായി അവര്‍ സ്ഥാപിച്ച വര്ണ്ണ വ്യവസ്ഥയില്‍ ഈഴവരെ അവര്‍ അവര്‍ണ്ണരായി ഗണിക്കുകയും ചെയ്തു എന്നും നാം കണ്ടു. തുടര്ന്നു ഉണ്ടായ സാമൂഹ്യമായ വിവേചനങ്ങളും അവഗണനകളും സഹിച്ചു കൊണ്ടാണ് ഈ സമുദായം ഇന്നത്തെ നിലയില്‍ എത്തിയത് എന്നും നാം മനസ്സിലാക്കി.
കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിനു തുടക്കമിട്ടവരില്‍ പ്രമുഖനാണ് നാരായണ ഗുരു. ആ ഗുരുവിന്റെ ശിഷ്യനാണ് ശ്രീ കുമാരനാശാന്‍. അക്കാലത്ത് ഉയര്ന്നു വിദ്യാഭ്യാസം നേടിയ ഭിഷഗ്വരനായിരുന്നു ഡോ. പല്പ്പു. ഇവരൊക്കെ ചേര്ന്ന് തുടക്കമിട്ട നവോത്ഥാന പ്രസ്ഥാനം ശക്തി പ്രാപിച്ച സമയത്താണ് കേരളത്തിലെ അക്കാലത്തെ കോണ്ഗ്രസ് സോഷ്യലിസ്റ്റ് കോണ്ഗ്രസ് ആയതും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്ട്ടി ഉടലെടുത്തതും. ജാതി പരമായ ഉച്ച നീചത്വങ്ങള്ക്കെതിരെയും, തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയവക്കെതിരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധിക്കാനും ഒക്കെയുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളായിരുന്നു മുന്പന്തിയില്‍. ഒരേ സമയം അവര്‍ തങ്ങളുടെ അധ്വാനത്തിനു ന്യായമായ കൂലി കിട്ടുന്നതിനു വേണ്ടി തൊഴിലാളികളെ സംഘടിപ്പിച്ചു പോരാടുകയും ഒപ്പം ജാതി വ്യവസ്ഥയുടെ ഫലമായുണ്ടായ അനാചാരങ്ങളെ ചെറുക്കുന്നതിനും മുന്പന്തിയില്‍ തന്നെ നിലകൊള്ളുകയും ചെയ്തു. അങ്ങിനെ അടിസ്ഥാന വര്ഗമായ തൊഴിലാളി വര്ഗ്ഗം കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതലും അവര്‍ അവര്‍ണ്ണരും താഴ്ന്ന ജാതിയിലുള്ളവരുമായിരുന്നു അവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുക്കുന്നതിനും അതിന്റെ കൊടിക്കീഴില്‍ അണി നിരക്കുന്നതിനും ഇടയായി. ഇതിന്റെയൊക്കെ പരിണിത ഫലമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ.
എന്നാല്‍ പിന്നീട് ഈ മന്ത്രി സഭയെ അട്ടിമറിക്കാന്‍ വേണ്ടി കോണ്ഗ്രസ് ആദ്യമായി ജാതിരാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നണി ഉണ്ടാക്കുകയും ചെയ്തു. അതില്‍ എല്ലാ ജാതി മത ശക്തികളും ഒറ്റക്കെട്ടായി നിലകൊണ്ടു. അതിന്റെ ഇങ്ങേ തലയിലാണ് നാമിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന ഇപ്പോള്‍ ജാതിയുടെ പേരില്‍ (സമുദായനേതൃത്വം) നിയന്ത്രിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭ. ആ മന്ത്രി സഭയില്‍ എന്‍.എസ്.എസിനൊപ്പം എസ്.എന്‍.ഡി.പി.യും തങ്ങളുടെ സ്വാധീനം പ്രകടിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പേക്കൂത്തുകളാണ് നാമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ലീഗിനെയും കേരള കൊണ്ഗ്രസിനെയും പോലെ മതത്തിന്റെ പേര് പറഞ്ഞു സമുദായ താല്പര്യം സംരക്ഷിക്കാന്‍ ഇവര്ക്ക് ആവുന്നില്ല എന്ന് സ്വയം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നായരീഴവ സഖ്യം ഉണ്ടാക്കി സര്ക്കാരിനെ വെല്ലു വിളിക്കാമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്നുമാണ് ഇവര്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഈ സഖ്യത്തെ അങ്ങിനെയങ്ങ് അവഗണിക്കാന്‍ സര്ക്കാരിന് കഴിയുന്നുമില്ല എന്നുള്ളത് ഒരു യാഥാര്ഥ്യം തന്നെയാണ് പ്രത്യേകിച്ച് ഇവരുടെയൊക്കെ വോട്ടു നേടി വിജയിച്ചത് കൊണ്ടും അധികാരം തുലാസ്സില്‍ തൂങ്ങുന്നത് കൊണ്ടും. ഇതാണ് ജാതി രാഷ്ട്രീയം കൊണ്ട് നടക്കുന്ന അഭിനവ എസ്. എന്‍.ഡി.പി.യുടെ ഇന്നത്തെ അവസ്ഥ.
1916 ല്‍ തന്നെ ശ്രീ നാരായണഗുരു എസ്.എന്‍.ഡി.പി.യില്‍ നിന്ന് പൂര്ണമായും വിട്ടു നിന്നിരുന്നു. അതെക്കുറിച്ച് നമുക്ക് ഒരു പുനര്‍ വായനയാകാം...
ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മെയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽപ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:
“ എന്റെ ഡോക്ടർ അവർകൾക്ക്,
യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും
യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.
എന്ന് നാരായണഗുരു. ”
ഇങ്ങിനെ ഗുരുവിനാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട എസ്. എന്‍. ഡി.പി.യെ ഗുരുവിന്റെ താല്പര്യപ്രകാരം മുന്നോട്ടു നയിക്കാന്‍ പിന്നീട് വന്ന പല നേതാക്കള്ക്കും ആയില്ല എന്ന് മാത്രമല്ല ഗുരുവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്ന് അവര്‍ വളരെയധികം വ്യതിചലിക്കുകയും ചെയ്തു.
ന്യൂനപക്ഷമായ മുസ്ലിംകളുടെ താല്പര്യ സംരക്ഷണത്തിനു എന്ന് പറഞ്ഞു ഉണ്ടാക്കിയ മുസ്ലിംലീഗ് എക്കാലത്തും അതിലെ സമ്പന്നരായ ഒരു ന്യൂനപക്ഷത്തിന്റെ താല്പര്യം മാത്രം സംരക്ഷിക്കുന്ന അതെ അവസ്ഥയിലാണ് ഇന്ന് എസ്.എന്‍.ഡി.പി.യും എത്തി നില്ക്കുകന്നത് ഈഴവ സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളുടെ താല്പര്യം അവരുടെ ഉന്നമനം നോക്കാതെ ഒരു ന്യൂനപക്ഷം വരുന്ന സമ്പന്നരായ ആളുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയടക്കം കച്ചവടവല്ക്കരിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ അവര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് ചെയ്യുന്നത്. സമുദായ നേതൃത്വം സമുദായത്തിന്റെ താല്പര്യം മറന്നു സ്വന്തം താല്പര്യം സംരക്ഷിക്കുന്ന സ്ഥിതിയാണ് കാണുന്നത്. മെറിറ്റ് സീറ്റില്‍ അല്ലാത്ത ഈഴവ സമുദായത്തിലെ കുട്ടികളില്‍ നിന്ന് തന്നെ എസ്.എന്‍. കോളേജുകളിലും മറ്റും അഡ്മിഷന്‍ ലഭിക്കുന്നതിനായി നിര്‍ലജ്ജം കാശ് വാങ്ങിക്കുന്ന ഇവര്‍ എങ്ങിനെയാണ് സമുദായ തലപര്യക്കാരും സംരക്ഷണക്കാരും ആകുക. വിദ്യാഭ്യാസം പോലും കച്ചവടം ചെയ്യുന്ന ഇവര്‍ നല്ല കച്ചവടക്കാര്‍ അല്ലാതെ മറ്റെന്താണ്?
മദ്യത്തെ എതിര്ത്ത ഗുരുവിനെ തന്നെ ഇത്ര മാത്രം അവഹേളിക്കുന്ന ഒരു നേതൃത്വം സമുദായത്തിന് അടുത്തൊന്നും ഉണ്ടായിട്ടുന്ടാവില്ല. മദ്യരാജാക്കന്മാരുടെ പിടിയില്‍ അകപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ പോക്ക് എങ്ങോട്ടാണ്?
നാരായണ ഗുരുവിന്റെ വിപ്ലവകരമായ ഉപദേശങ്ങള്‍ ഒന്ന് കൂടി വായിച്ചു നോക്കൂ...
• ജാതിയുണ്ടെന്ന് വിശ്വസിക്കരുത്
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.
• വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
• ദുർദ്ദേവതകളെ ആരാധിക്കരുത്
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
• പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
• വ്യവസായം വർദ്ധിപ്പിക്കണം
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
• കള്ളുചെത്ത് കളയണം
മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.
ഇന്ന് ഈഴവ സമുദായ നേതൃത്വം എവിടെ എത്തി നില്ക്കുന്നു? ഇവര്‍ ആരുടെ താല്പര്യം സംരക്ഷിക്കുന്നു? മലബാറിലെ തീയ്യര്‍ ആരുടെ കൂടെയാണെന്ന് കോഴിക്കോട്ടെ റാലി കഴിഞ്ഞാല്‍ അറിയാം എന്ന് പറയാന്‍ മാത്രം ഹുങ്ക് കാണിച്ച അതിന്റെ നേതാവിന് ഇപ്പോള്‍ മനസ്സിലായിക്കാണും മലബാറില്‍ ഈ സമുദായത്തില്‍പ്പെട്ട ബഹുഭൂരിപക്ഷവും ഏതു പ്രസ്ഥാനത്തിനു പിന്നിലാണെന്ന്. അവരൊന്നും ഗൌരിയമ്മയോ, അച്യുതാനന്ദനോ, പിണറായി വിജയനോ തീയ്യന്‍ എന്നോ ഈഴവന്‍ എന്നോ നോക്കിയിട്ടില്ല ആ പ്രസ്ഥാനത്തിനു പിന്നില്‍ അണിനിരന്നത്. പാവപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്ന ഒരേയൊരു പാര്ട്ടി അത് മാത്രമാണ് എന്ന തിരിച്ചറിവിലാണ് അവര്‍ അതിന്റെ പിന്നില്‍ അണിനിരന്നതു ഇന്നും അതില്‍ തുടരുന്നതും. അതിനെ തകര്ക്കാന്‍ മറ്റുള്ളവരുടെ അച്ചാരവും വാങ്ങി മലബാറില്‍ കാശ് എറിഞ്ഞു ജാതി പറഞ്ഞു എസ്.എന്‍.ഡി.പി.യിലേക്ക് ആളെ കൂട്ടാമെന്ന് വ്യാമോഹിച്ച് അങ്ങോട്ട് ഇറങ്ങി പുറപ്പെട്ടാല്‍ ചുട്ട മറുപടിയും ശക്തമായ തിരിച്ചടിയും കിട്ടും എന്ന കാര്യം മറക്കരുത്.
എസ്. എന്‍.ഡി.പി.യുടെ ചരിത്രമറിയാത്ത അതിന്റെ അഭിനവ നേതാക്കള്‍ എസ്. എന്‍.ഡി.പി. യുടെ പേര് പറഞ്ഞു ജാതി പറഞ്ഞു സംഘടനയില്‍ ആളെ കൂട്ടാന്‍ വന്നാല്‍ അത് മലബാറില്‍ വിലപ്പോവില്ല എന്ന് മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ എന്താണെന്നും ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രവര്ത്തിക്കുന്നതു എന്നും മനസ്സിലാക്കാനും തിരിച്ചറിയാനും കഴിവുള്ളവരാണ് മലബാറുകാര്‍ എന്ന് ആദ്യം മനസ്സിലാക്കുക. ഇത് മലബാരുകാരുടെ മാത്രം സ്ഥിതിയല്ല ഇന്ന് കേരളത്തിലെ മുഴുവന്‍ ആളുകളും ഈ വസ്തുത ദിനം പ്രതി കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി കൊണ്ട് വരികയാണ് എന്നതും നാം കാണേണ്ടിയിരിക്കുന്നു.
നാരായണ ഗുരു ഇന്ന് ജീവിച്ചിരിപ്പുന്ടെന്കില്‍ ഇന്നത്തെ നേതൃത്വത്തിന്റെ തെറ്റായ പോക്കിനെതിരെ പട പൊരുതുവാന്‍ തന്നെയായിരിക്കും ആദ്യം ആഹ്വാനം നല്കുറക...
ജാതി മത ചിന്തകള്ക്കതീതമായി ഗുരുവിന്റെ പ്രമാണങ്ങള്‍ ഉള്ക്കൊണ്ടു കൊണ്ട് നല്ലൊരു നാളെക്കായി മുന്നേറാന്‍ നമുക്ക് ശ്രമിക്കാം. അതിനായി ജാതി നോക്കാതെ എല്ലാവരെയും ഒരു പോലെ കാണുന്ന പാവപെട്ടവന്റെയും തൊഴിലാളികളുടെയും പാര്ട്ടി ഏതാണെന്ന് തിരിച്ചറിഞ്ഞു അതിന്റെ പിന്നില്‍ അണിനിരക്കാം.. നമുക്ക് അതിനു കൂടുതല്‍ കരുത്ത് പകരാം......
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരിക്കട്ടെ എല്ലാ വിഭാഗം ആളുകളുടെയും ആപ്ത വാക്യം അല്ലാതെ ഒരു ജാതി ഈഴവ ജാതി, ഒരു മതം ഹിന്ദു മതം എന്നാവാതിരിക്കട്ടെ. “ലോകാ സമസ്തോ സുഖിനോ ഭവന്തു” എന്ന ആപ്ത വാക്യം നമുക്ക് മറക്കാതിരിക്കാന്‍ ശ്രമിക്കാം.
(അവസാനിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ