2013, ജനുവരി 29, ചൊവ്വാഴ്ച

പുസ്തകങ്ങളില്ലാത്ത ലോകത്തേക്ക് ???

കുറച്ചു കാലം മുന്‍പ് വരെ പുസ്തകങ്ങളില്ലാത്ത ലോകത്ത്‌ ജീവിക്കുക എന്നത് തന്നെ നമുക്ക്‌ ഒന്നും സങ്കല്പ്പിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നു. എന്നാല്‍ ചിലരൊക്കെ ഇന്ന് അതിനെക്കുറിച്ച് ചിന്തിക്കാനും വിശ്വസിക്കാനും തുടങ്ങിയിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഇത് വരെ ഗൌരവമായി ചിന്തിക്കുകയോ ചര്ച്ച ചെയ്യുകയോ ചെയ്യാത്തവര്ക്കായി ഈ കുറിപ്പ്‌ ഞാന്‍ സമര്പ്പി ക്കുന്നു. 

സാങ്കേതിക രംഗത്ത്‌ ഈയ്യിടെയായി ഉണ്ടായ വന്‍ വിസ്ഫോടനമാണ് ഇത്തരത്തില്‍ ഒരു മാറ്റത്തിന് തുടക്കമിട്ടത്. ഇന്റര്നെറ്റ് ലഭ്യത ഭൂരിപക്ഷം ആളുകളിലേക്ക് മൊബൈല്‍ വഴിയും കമ്പ്യൂട്ടര്‍ വഴിയും ലഭ്യമായപ്പോള്‍ പലരും സ്വയം എഴുത്തുകാരും ബ്ലോഗ്ഗര്മാരും ഒക്കെ ആയി മാറി. അച്ചടി മാധ്യമങ്ങള്‍ തന്നെ അതിന്റെ ഇന്റര്നെറ്റ് എഡിഷന്‍ പുറത്തിറക്കുക കൂടി ചെയ്തപ്പോള്‍ ഈ രംഗത്ത്‌ വലിയ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായി. പണ്ടത്തെപോലെ രാവിലെ കാത്ത്‌ നിന്ന് മത്സരിച്ചു പത്രം വായിക്കേണ്ട ആവശ്യമില്ല. എല്ലാ പത്രങ്ങളുടെയും ഓണ്‍ ലൈന്‍ എഡിഷന്‍ അത് ഏതു ജില്ലയുടെ വേണമെങ്കിലും നെറ്റില്‍ ലഭ്യമായി തുടങ്ങി. ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നും നിങ്ങളുടെ സ്വന്തം പത്രം സൌജന്യമായി നിങ്ങള്ക്ക് വായിക്കാം എന്നായി. കാശ് കൊടുത്ത്‌ പത്രങ്ങള്ക്കായി ഇനി കാത്തിരിക്കേണ്ട. വായിച്ചു കഴിഞ്ഞ പത്രങ്ങള്‍ അടുക്കി വെക്കാന്‍ സ്ഥലം അന്വേഷിക്കേണ്ട. ഇത് പോലെ തന്നെ വാരികകളും മാസികകളും. എന്നാല്‍ ചില പത്ര മാസികകള്‍ ഓണ്‍ ലൈനില്‍ വായിക്കണമെങ്കില്‍ നിങ്ങള്‍ അതിനു പണമടച്ചു അതിന്റെ വരിക്കാരനാകണം. അവര്‍ തരുന്ന പാസ്സ്‌വേര്ഡ് ഉപയോഗിച്ച് നിങ്ങള്ക്ക് ‌ യഥേഷ്ടം അവരുടെ അത്തരം പത്ര മാസികകള്‍ വായിക്കാം.

പത്ര മാസികകളുടെ കാര്യത്തില്‍ ഇത് ഒരു തുടക്കം മാത്രമാണ് പക്ഷ ആ തുടക്കം ഇന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇതിലെ വിപ്ലവകരമായ മാറ്റം എന്ന് എടുത്ത്‌ പറയേണ്ടത് മുന്പൊക്കെ രാവിലെ നമ്മുടെ കയ്യില്‍ പത്രം കിട്ടിയാല്‍ അത് വായിച്ചു നമ്മള്‍ ചര്ച്ച ചെയ്യും. ചായക്കടയിലും വായനശാലയിലും മുടിവെട്ടുന്നിടത്തും നാലാള്‍ കൂടുന്നിടത്തും ഒക്കെ ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. ആളുകള്‍ തങ്ങളിലേക്ക് തന്നെ ചുരുങ്ങിയപ്പോള്‍ അവര്‍ നവ മാധ്യമാമായ ഫെയിസ് ബുക്ക്‌ ഇതിനൊരു വേദിയായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഇന്ന് ചര്ച്ചകളും അഭിപ്രായ പ്രകടനങ്ങളും ഒക്കെ കൂടുതല്‍ നടക്കുന്നത് കാര്യമായി അവിടെയാണ് എന്നവസ്ഥ വന്നു.

മുന്പ് രാവിലെ പത്രം വായിച്ചു കഴിഞ്ഞാല്‍ അടുത്ത വാര്ത്തക്ക് വേണ്ടി പിറ്റേ ദിവസം വരെ കാത്തിരിക്കണമായിരുന്നു. അതിനിടയില്‍ മറ്റു വാര്ത്തകള്‍ അറിയണമെങ്കില്‍ റേഡിയോ ആയിരുന്നു നമ്മള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി ഓണ്‍ ലൈന്‍ എഡിഷന്‍ വന്നതോടു കൂടി മിനുറ്റ് വെച്ച് പുതിയ വാര്ത്തകള്‍ നമുക്ക്‌ ലഭിച്ചു തുടങ്ങി. പത്രത്തിനു വേണ്ടി ദിവസം മുഴുവന്‍ കാത്തിരിക്കേണ്ട അവസ്ഥ മാറി. വാര്ത്തകള്‍ അപ്പോഴപ്പോള്‍ അറിയാന്‍ തുടങ്ങി. അച്ചടി രംഗത്തെ ഈ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്‌ ദ്രുശ്യ ശ്രാവ്യ മാധ്യമ രംഗത്തെ കുതിപ്പായിരുന്നു. നിരവധി വാര്ത്താ ചാനലുകളും എഫ്. എം. റേഡിയോകളും വന്നതോടു കൂടി ഈ രംഗത്ത്‌ അവര്ക്കിടയില്‍ കിട മത്സരം ശക്തിപ്പെട്ടു. ഇതിന്റെയൊക്കെ ഗുണം ഫലത്തില്‍ വായനക്കാരന് ലഭിക്കാനിടയായി.

സമീപഭാവിയില്‍ തന്നെ അച്ചടി പത്രങ്ങളും, പത്രക്കെട്ടുകളും പത്ര വിതരണക്കാരനും ഒക്കെ നമ്മുടെ ഓര്മ്മയില്‍ നിന്ന് മറഞ്ഞു തുടങ്ങും. ഇന്ന് തപലാഫീസ് എത്തി നില്ക്കുന്ന അതെ അവസ്ഥ. കത്തിനു വേണ്ടി ദിവസങ്ങളോളം കാത്തിരുന്ന നമ്മള്‍ക്ക് ഇന്ന് പോസ്റ്റാഫീസും, പോസ്റ്റ്‌മാനും, കമ്പിയും ഒക്കെ ഓര്മ്മ മാത്രമായി തുടങ്ങിയിരിക്കുന്നു. ടെലിഫോണ്‍, മൊബൈല്‍, ഇന്റര്നെറ്റ്‌, ഇമെയില്‍ എന്നിവ വരുത്തിയ മാറ്റം അത്ര കണ്ടായിരുന്നു. ഈ ഒരു അവസ്ഥ നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ളത് കാരണം ഇനി അങ്ങോട്ട്‌ പത്ര രംഗത്ത്‌ ഞാന്‍ മുകളില്‍ പറഞ്ഞ പോലെയുള്ള അനുഭവം ഉണ്ടാകാന്‍ പോകുന്നത് നമുക്ക്‌ ഊഹിക്കാനും ഉള്ക്കൊള്ളാനും പറ്റും. പത്രങ്ങളും, പത്രക്കെട്ടുകളും പത്രവിതരണക്കാരനും ഇല്ലാത്ത പ്രഭാതങ്ങള്‍. ഒരു പാടു പേരുടെ ജോലി നഷ്ടപ്പെടുന്ന ഒരു കാര്യമാണിത്. പക്ഷ ഇത്തരം വിപ്ലവങ്ങളെ ആര്‍ക്കു തടുത്ത് നിര്ത്താന്‍ പറ്റും? അത് സംഭവിച്ചേ മതിയാകൂ.

പത്രമാസികകളുടെ ഈ രംഗം കഴിഞ്ഞാല്‍ പിന്നീട് മാറ്റമുണ്ടാകാന്‍ പോകുന്നത് പുസ്തക പ്രകാശന രംഗത്താണ്. നേരത്തെ പത്രങ്ങള്‍ നമ്മള്‍ നെറ്റില്‍ വായിക്കുന്നത് പോലെ ഇനി മുതല്‍ പുസ്തകങ്ങള്‍ നമ്മള്‍ നെറ്റില്‍ വായിച്ചു തുടങ്ങും. ഈ വിപ്ലവത്തിന് ഇതിനകം തന്നെ തുടക്കമിട്ടു കഴിഞ്ഞു. അച്ചടി പുസ്തകങ്ങള്ക്ക് പകരം ഇനി നിങ്ങള്‍ വായിക്കുക ‘ഇ ബുക്സ്‌’ ആയിരിക്കും. ഇതിന്റെ ഏറ്റവും വലിയ പ്രത്യക്ഷ ഗുണഭോക്താക്കള്‍ നമ്മുടെ സ്കൂള്‍ കോളേജ്‌ വിദ്യാര്ത്ഥി കളും അധ്യാപകരും ആയിരിക്കും. ചുമട്ടുകാരെ പോലെ പുസ്തകങ്ങള്‍ സ്കൂളിലേക്ക്‌ ചുമന്നു കൊണ്ട് പോകുന്ന നമ്മുടെ കൊച്ചുകുട്ടികളുടെ ഇന്നത്തെ ദയനീയാവസ്ഥ ഇതോടെ ഇല്ലാതാകും.

പുസ്തകങ്ങള്‍ ഇന്ന് ഇന്റര്നെ റ്റില്‍ ലഭ്യമായി തുടങ്ങി. അതിന്റെ പി.ഡി.എഫ്. വേര്ഷനുകള്‍ വായിക്കുമ്പോള്‍ പുസ്തകം വായിക്കുന്ന അനുഭൂതി തന്നെ നമ്മള്ക്ക് ലഭിക്കുകയും ചെയ്യുന്നു. സി.ബി.എസ്.ഇ. യും എന്‍.സി.ആര്‍.ടി.യും ഒക്കെ അവരുടെ കരിക്കുലം പുസ്തകങ്ങള്‍ നെറ്റ് വഴി ലഭ്യമാക്കി തുടങ്ങിയത്‌ നിങ്ങളില്‍ പലരുടെയും ശ്രദ്ധയില്‍ ഇതിനകം പെട്ടിട്ടുണ്ടാകുമെന്ന് കരുതട്ടെ. പാഠ പുസ്തകങ്ങള്ക്ക് പുറമേ അതിന്റെ ഗൈഡുകള്‍, മുന്കാലങ്ങളില്‍ ആ സിലബസില്‍ നിന്ന് ഉണ്ടായ ചോദ്യങ്ങള്‍ ഇതിനൊക്കെ പുറമേ ഓരോ പാഠങ്ങള്ക്കുമുള്ള റഫറന്സ് ഗ്രന്ഥങ്ങളും ഒക്കെ നമുക്ക്‌ ഇന്ന് നെറ്റില്‍ ലഭ്യമാണ്. ചുരുക്കത്തില്‍ അധ്യാപകരും വിദ്യാര്ത്ഥികളും ഇനി തടിച്ച പുസ്തകങ്ങളോ അവയുടെ ഭാന്ധങ്ങളോ പേറേണ്ടി വരില്ല അത്തരം കാഴ്ചകളും സമീപ ഭാവിയില്‍ തന്നെ അവസാനിക്കാന്‍ പോവുകയാണ്.

ഇതോടൊപ്പം തന്നെ സ്കൂള്‍ കോളേജ്‌ എന്നിവിടങ്ങളിലെ അച്ചടി പുസ്തകങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന ലൈബ്രററികള്‍ അത് റഫര്‍ ചെയ്യാന്‍ അവിടെ കുത്തിയിരിക്കുന്ന വിദ്യാര്ത്ഥികള്‍, ഇതൊക്കെ കാത്തു സൂക്ഷിക്കുന്ന ലൈബ്രേറിയന്‍ ഇവയൊക്കെ നമ്മുടെ മുന്നില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ പോകുകയാണ്. നല്ല സുഖമുള്ള നൊസ്റ്റാള്ജി്യ ആയി ഇതൊക്കെ നമുക്ക് അയവിറക്കാന്‍ കഴിയുന്ന കാലം അത്ര വിദൂരത്തല്ല. എന്തിനും ഏതിനും അന്വേഷിക്കാന്‍ (സേര്ച്ച് ‌ ചെയ്യാന്‍) ഇന്ന് ഗൂഗിള്‍ ഉണ്ട് നമുക്ക്‌. കൂടാതെ മറ്റനേകം സേര്ച്ച് ‌ ഇഞ്ചിനുകളും. ലോകത്തുള്ള എല്ലാം ഇതിലൂടെ നമുക്ക് നമ്മുടെ സ്ക്രീനില്‍ കണ്മുന്നില്‍ കൊണ്ട് വരാം.

ഇതോടോന്നിച്ചു തന്നെ നാട്ടുമ്പുറത്തെ വായനശാലകള്‍, മറ്റു സാംസ്കാരിക സ്ഥാപനങ്ങള്‍ ഇതിന്റെയൊക്കെ അലകും പിടിയും മാറാന്‍ പോകുകയാണ്. പത്രമാസികകളും ഗ്രന്ഥങ്ങളും ഇല്ലാത്ത വായനശാലയെക്കുറിച്ച് നിങ്ങള്ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? ഇല്ല അല്ലെ? എങ്കില്‍ ഇനി അത് കൂടി ചിന്തിച്ചു തുടങ്ങണം. അതും സംഭവിക്കും. ടൈപ്പ്‌ റൈറ്റ്‌ര്‍, ഇലക്ട്രോണിക് ടൈപ്പ്‌ റൈറ്റ്‌ര്‍ എന്നിവ വെച്ച് സ്റ്റെനോ സെന്ററുകള്‍ തുടങ്ങിയ സ്ഥലത്ത്‌, ഷോര്ട്ട് ഹാന്ഡ് എന്ന ചുരുക്കെഴുത്ത് പഠിപ്പിച്ച ഇടത്ത് ഇന്ന് എന്താണ് പഠിപ്പിക്കുന്നത്? കമ്പ്യൂട്ടറുകള്‍. അവയൊക്കെ അടച്ചു പൂട്ടുകയോ ഇന്റര്നെറ്റ്‌ കഫെകളായി രൂപാന്തരപ്പെടുകയോ ചെയ്തു. ഇതും നമ്മുടെ കണ്മുന്നില്‍ നടന്ന കാര്യമാണ്. ഇനി വായനശാലകളിലെ ഗ്രന്ഥാലയവും ലൈബ്രേറിയനും ഇല്ലാതാവാന്‍ പോകുന്നത് കൂടി നമ്മള്‍ കാണേണ്ടിയിരിക്കുന്നു. ആ മാറ്റത്തെയും നമുക്ക്‌ തടുത്ത് നിര്ത്താന്‍ കഴിയില്ല. അനിവാര്യമായ മാറ്റമാണത്. ഇപ്പോള്‍ തന്നെ വിക്കിപീഡിയകളില്‍ പുസ്തകങ്ങള്‍ ലഭ്യമായി തുടങ്ങി. നിങ്ങള്ക്കി്ഷ്ടപെട്ട പുസ്തകങ്ങള്‍ വായിക്കാം. ഒപ്പം മറ്റു പല ഭാഷകളിലും ഉള്ള പുസ്തകങ്ങള്‍ നിങ്ങള്ക്ക് അതില്‍ ലഭ്യമാണ്. ഇത് പോലെ നിരവധി സൈറ്റുകള്‍ നെറ്റില്‍ ലഭ്യമാണ്.

ഇവയൊക്കെ വായിക്കാന്‍ നിങ്ങളുടെ മൊബൈല്‍ മാത്രം മതിയാകും. എന്നാല്‍ ‘ടാബ്’ പോലുള്ളവ വാങ്ങിയാല്‍ വായനക്ക് കുറച്ചു കൂടി ഒരു സുഖം ലഭിക്കും. കൊണ്ടു നടക്കാനും എളുപ്പമാണല്ലോ? നിങ്ങള്‍ക്ക്‌ നിരവധി അനവധി പുസ്തകങ്ങള്‍ യഥേഷ്ടം വായിക്കാം പുസ്തകങ്ങള്‍ കൂടെ കൊണ്ട് നടക്കുകയും വേണ്ട എന്നാല്‍ നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ച് ഏതു പുസ്തകവും വായിക്കുകയും ചെയ്യാം. ഒരു ഗ്രന്ഥാലയം മുഴുവന്‍ നിങ്ങളുടെ കൈകുമ്പിളില്‍ ഇരിക്കും.

ചുരുക്കത്തില്‍ അച്ചടി പുസ്തകങ്ങള്‍ ഇല്ലാത്ത ഒരു ലോകത്തേക്കാണ് നാം കാലെടുത്തു വെക്കുന്നത്. ഇ ബുക്കുകളുടെ മാത്രമായ ഒരു ലോകത്തേക്ക്‌. എത്ര പെട്ടെന്ന് നാം അവിടെ എത്തും എന്നെ ഇനി കാണാനും അറിയാനും ഉള്ളൂ. ആ മാറ്റത്തിന് വേണ്ടി സ്വയം തയ്യാറെടുക്കുക ഒപ്പം മറ്റുള്ളവരെയും തയ്യാറാക്കുക...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ