ജനുവരി പത്ത്, പതിനൊന്നു തീയ്യതികളില്‍ ഷാര്‍ജ അല്‍ മരിഫ സ്കൂളില്‍ മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന നോവല്‍ ക്യാമ്പിലെ വിഷയം "മലയാള നോവല്‍ സാഹിത്യം കാലഘട്ടങ്ങളിലൂടെ" - (ഒരു പഠനം രണ്ടാം ഭാഗം)
നവ മാധ്യമങ്ങളുടെ വരവോടു കൂടി വായന മരിക്കുന്നു അല്ലെങ്കില്‍ വായന കുറയുന്നു എന്നുള്ള പരാതികള്ക്ക് ഒരടിസ്ഥാനവുമില്ല എന്ന് സമീപകാല യാഥാര്ത്യങ്ങള്‍ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം ഗ്രന്ഥശാലകളും യൂനിവേര്സിറ്റി കരിക്കുലവും ഒക്കെ വായനയെ ഇപ്പോഴും പിടിച്ചു നിര്ത്തുന്നു എന്ന യാഥാര്ത്ഥ്യം നാം കാണാതിരുന്നു കൂടാ.
നാലായിരത്തിലധികം പേജുള്ള “അവകാശികള്‍’ പോലുള്ള നോവലുകള്‍ വായിക്കാന്‍ ഇഷ്ട്പ്പെടുന്നതിനേക്കാള്‍ പുതിയ തലമുറ ഇഷ്ടപ്പെടുന്നത് നോവലിന്റെ ചെറു രൂപമായ ‘നോവലൈറ്റ്‌കള്‍’ വായിക്കാന്‍ തന്നെയാണ് എന്നത് ഒരു വാസ്തവമാണ്. ജീവിതഗന്ധിയായ പ്രമേയം ഉള്ക്കൊള്ളുന്ന നോവലുകള്‍ എന്നും സ്വീകരിക്കപ്പെടും എന്നുള്ളതിന്റെ തെളിവാണ് സമീപകാലത്ത് പ്രവാസികളുടെ ജീവിതാനുഭവങ്ങള്‍ ഉള്ക്കൊള്ളുന്ന ബെന്യാമിന്റെ “ആടുജീവിതം’ ഇത്രയേറെ സ്വീകരിക്കപ്പെടാന്‍ ഇടയായത്.
ഇനി നമുക്ക് നോവല്‍ സാഹിത്യത്തിലെ ആദ്യകാല കൃതികളിലെക്ക് ഒന്നെത്തിനോക്കാം.
നോവൽ
ശീർഷകം രചയിതാവ് പ്രകാശനവർഷം നിർമ്മിതി കുറിപ്പുകൾ
1 ഫൂൽമോണി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ Rev. Joseph Peet 1858 തർജ്ജമ കൂടുതൽ വിവരങ്ങൾ
ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രകാശനം ചെയ്യപ്പെട്ട നോവൽ
മൂല കൃതി - ബംഗാളി ഭാഷയിലുള്ള ഫൂൽമോണി ഓ കരുണർ ബിബരൺ (1852, രചയിതാവ്: Mrs.Catherine Hanna Mullens) എന്ന നോവലിന്റെ ആംഗലേയ പരിഭാഷ: The History of Phulmoni and Karuna(1853) ആംഗലേയവിവർത്തനം: Mrs.Catherine Hanna Mullens
2 ഘാതകവധം <അജ്ഞാതകർത്താവ്> 1877 തർജ്ജമ കൂടുതൽ വിവരങ്ങൾ
കേരളീയ പശ്ചാത്തലമുള്ള ഇതിവൃത്തവുമായി മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത് പ്രകാശനം ചെയ്യപ്പെട്ട നോവൽ. ആംഗലേയ ഭാഷയിൽ മൂലസൃഷ്ടിയായ ഒരു നോവൽകൃതിയിൽ നിന്നും മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത നോവൽ.
മൂല കൃതി - The Slayer Slain’’ (ആംഗലേയം, 1864-1866) രചന: Mrs. Frances Richard Collins & Rev. Richard Collins
3 പത്മിനിയും കരുണയും <അജ്ഞാതകർത്താവ്> 1884 തർജ്ജമ കൂടുതൽ വിവരങ്ങൾ
4 കുന്ദലത
അപ്പു നെടുങ്ങാടി
1887 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
ആദ്യമായി മലയാളത്തിൽ ഒരു മൂലകൃതിയായി സൃഷ്ടിച്ച് പ്രകാശിപ്പിച്ച നോവൽ
മലബാറിലെ ഒരു മലയാളിയാൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള നോവൽ
കേരളത്തിലെ ചുറ്റുപാടില്ലാത്ത ആദ്യത്തെ മലയാളനോവൽ.
5 ഇന്ദുലേഖ
O. ചന്തുമേനോൻ
1889 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
മലയാളത്തിലെ ആദ്യത്തെ സാമൂഹ്യനോവൽ
കേരളത്തിലെ പശ്ചാത്തലവും മലയാളീകഥാപാത്രങ്ങളും അടങ്ങിയ ആദ്യത്തെ മലയാളനോവൽ.
6 ഇന്ദുമതീസ്വയംവരം പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ 1890 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
7 മീനാക്ഷി C. ചാത്തുനായർ 1890 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
8 മാർത്താണ്ഡവർമ്മ
C. V. രാമൻ പിള്ള
1891 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ. ഒരു ത്രിഗ്രന്ഥപരമ്പരയിലെ അംഗമായ ആദ്യത്തെ മലയാളനോവൽ. തിരുവിതാംകൂറിലെ ഒരു മലയാളിയാൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള നോവൽ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചരിത്രനോവലും ഭാരതത്തിലെ ഇരുപത്തിയഞ്ചാമത്തെ ചരിത്രനോവലും കൂടിയായ കൃതി.
പുല്ലിംഗനാമത്തോടെ പ്രകാശിതമായ ആദ്യത്തെ മലയാളനോവൽ.
9 സരസ്വതീവിജയം
പോത്തേരി കുഞ്ഞമ്പു 1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
10 പരിഷ്ക്കാരപ്പാതി കൊച്ചുതൊമ്മൻ അപ്പോത്തിക്കരി 1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
11 പറങ്ങോടീപരിണയം കിഴക്കേപ്പാട്ടു രാമൻ മേനോൻ 1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
മലയാളത്തിലെ ആദ്യത്തെ പരിഹാസനോവൽ
12 ശാരദ
O. ചന്തുമേനോൻ
1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
ആദ്യമായി ഒരു ത്രിഗ്രന്ഥപരമ്പരയിലെ ഭാഗമാകും എന്ന് പരാമർശിക്കപ്പെട്ട മലയാള നോവൽ.
13 ലക്ഷ്മീകേശവം കോമാട്ടിൽ പാഡുമേനോൻ 1892 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
14 നാലുപേരിലൊരുത്തൻ C. അന്തപ്പായി 1893 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
15 ചന്ദ്രഹാസൻ P. കൃഷ്ണൻ മേനോൻ
T. K. കൃഷ്ണൻ മേനോൻ
C. ഗോവിന്ദൻ എളേടം 1893 തർജ്ജമ കൂടുതൽ വിവരങ്ങൾ
16 അൿബർ
കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1894 തർജ്ജമ കൂടുതൽ വിവരങ്ങൾ
ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രകാശിപ്പിച്ച ചരിത്രനോവൽ.
മൂല കൃതി - Dutch ഭാഷയിലെAkbar (1872, രചയിതാവ്: Dr. P.A.S van Limburg Brouwer) എന്ന കൃതിയുടെ ആംഗലേയ തർജ്ജമ Akbar(1879) ആംഗലേയ വിവർത്തനം: M. M
17 കല്യാണി <അജ്ഞാതകർത്താവ്> 1896 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
വിദ്യാവിനോദിനിആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു.
18 സുകുമാരി Joseph മൂളിയിൽ 1897 മൂല സൃഷ്‌ടി കൂടുതൽ വിവരങ്ങൾ
19 സഗുണ Joseph മൂളിയിൽ 1898-1899 തർജ്ജമ കൂടുതൽ വിവരങ്ങൾ
മൂല കൃതി - സഗുണ(ആംഗലേയം, 1896) രചയിതാവ്: കൃപൈ സത്യനാദൻ അമ്മാൾ
20 കമല C. കൃഷ്ണൻ നായർ 1899 തർജ്ജമ കൂടുതൽ വിവരങ്ങൾ
മൂല കൃതി - കമല(ആംഗലേയം, 1896) രചയിതാവ്: കൃപൈ സത്യനാദൻ അമ്മാൾ
ഇത്രയുമാണ് 1899 വരെയുള്ള നോവലുകള്‍. മറ്റുള്ളവയിലെക്ക് പിന്നീട് നമുക്ക് പതുക്കെ കടക്കാം....
നോവലും നോവലിസ്റ്റും :
അപ്പു നെടുങ്ങാടി
മലയാള സാഹിത്യത്തിൽ നോവൽ വിഭാഗത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഒരു വ്യക്തിയായിരുന്നു അപ്പു നെടുങ്ങാടി. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അപ്പു നെടുങ്ങാടി.
കോഴിക്കോട് മാങ്കാവ് പുതിയപറമ്പിൽ തലക്കൊടിമഠത്തിൽ കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും സാമൂതിരിക്കോവിലകത്തെ മൂന്നാംകൂർവാഴ്ചയായ മാനവിക്രമൻ തമ്പുരാന്റെയും മകനായി 1860 ഒക്ടോബർ 11-നു് ജനിച്ചു. കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും കേരളവിദ്യാശാലയിലും (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവൻ)യുടെ മകൾ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് പതിനൊന്നു മക്കളാണ് ഉണ്ടായത്.
മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായിരിക്കെ ബി.എൽ. പരീക്ഷ ജയിച്ചു. ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യവുമായി ഗാഢബന്ധത്തിലായിരുന്ന ഇക്കാലത്താണ് കുന്ദലത രചിക്കുന്നത്. ബി.എൽ. പരീക്ഷയിൽ ആദ്യമുണ്ടായ പരാജയത്തിൽനിന്ന് രക്ഷനേടാനാണ് കുന്ദലത രചിച്ചതെന്നു പറയാം.
സാമൂഹിക-സാഹിത്യപ്രവർത്തനങ്ങൾ
അപ്പു നെടുങ്ങാടി, ഒരു വിദ്യാഭ്യാസപ്രവർത്തകൻ കൂടിയായിരുന്നു. ഇദ്ദേഹം സ്ത്രീവിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി (സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് എജുക്കേഷൻ ഓഫ് വിമൻ) സംഘടിപ്പിച്ച് അതിന്റെ ആഭിമുഖ്യത്തിൽ ചാലപ്പുറത്ത് ഒരു ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപത്രികയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു നെടുങ്ങാടി. കേരള സഞ്ചാരി (കോഴിക്കോട്), വിദ്യാവിനോദിനി (തൃശൂർ) എന്നീ പത്രമാസികകളിലും ഉടമസ്ഥത വഹിച്ചു. കുന്ദലതയും ഒരു പാഠാവലിയും മാത്രമേ അപ്പു നെടുങ്ങാടിയുടെ കൃതികളായുള്ളൂ.
1887-ൽ ഇംഗ്ലീഷ് നോവൽ രീതിയിൽ രചിച്ച കുന്ദലത ഒന്നുതന്നെ അദ്ദേഹത്തിന് മലയാളസാഹിത്യചരിത്രത്തിൽ ശാശ്വതപദവി നേടിക്കൊടുത്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുദ്ദേശിച്ച് അപ്പു നെടുങ്ങാടി ചാലപ്പുറത്തു സ്ഥാപിച്ച പെൺപള്ളിക്കൂടമാണ് പിന്നീട് ഗവ അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി മാറിയത്. കോഴിക്കോട് നഗരസഭയിൽ അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്ത് അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിയായിരുന്ന നെടുങ്ങാടിക്ക് 1919-ൽ റാവുബഹദൂർ ബഹുമതി ലഭിച്ചു. പ്രമേഹം ബാധിച്ച് കിടപ്പിലായ അപ്പു നെടുങ്ങാടി 1933 നവംബർ 7-ന് അന്തരിച്ചു.
മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 ഒക്ടോബറിൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽനിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയിൽ പറയുന്നു. റൊമാൻസ് എന്ന കഥാശാഖയിൽപ്പെടുന്ന കൃതിയാണ് കുന്ദലത. നോവലിന്റെ അടിസ്ഥാനസവിശേഷതയായ കാലദേശാധിഷ്ഠിതമായ ജീവിതചിത്രീകരണം കുന്ദലതയിലില്ല. ഏതുകാലം, ഏതു ദേശം എന്ന ചോദ്യം കുന്ദലതയെ സംബന്ധിച്ച് അപ്രസക്തമാണ്. കഥയിലെ കലിംഗം, കുന്തളം എന്നീ ദേശനാമങ്ങൾക്ക് പഴയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതസ്ഥലകാലങ്ങളെ കുറിക്കുന്നില്ലെങ്കിലും പഴമയുടെ ഗന്ധം ഉണ്ടായിരിക്കുക എന്നത് റൊമാൻസുകളുടെ പ്രത്യേകതയാണ്. ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവങ്ങൾ, പശ്ചാത്തലം, വർണ്ണന, സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാംറൊമാൻസിന്റെ സ്വഭാവമാണ് കുന്ദലത പിന്തുടരുന്നത്. മൃഗയ, യുദ്ധം, ഉന്നതകുലജാതരുടെ പ്രണയം എന്നിവയാണ് കുന്ദലതയിൽ പരാമർശിക്കുന്നത്. ശ്ലോകങ്ങളും സംസ്കൃതപദങ്ങളും ഇടകലർത്തിയ ലളിതമായ മണിപ്രവാളഭാഷയിലാണ് കുന്ദലത എഴുതിയിട്ടുള്ളത്. കൃത്രിമമായ ഭാഷയും നിർജ്ജീവമായ സംഭാഷണങ്ങളും കൃതിയെ റൊമാൻസിനോട് ബന്ധിപ്പിക്കുന്നു. ഷേക്സ്പിയറുടെ സിംബലിൻ നാടകത്തോടും വാൾട്ടർ സ്കോട്ടിന്റെ ഐവാൻഹോയോടും കുന്ദലതയ്ക്കുള്ള കടപ്പാട് എം.പി. പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും സിംബലിനോടുള്ള സാമ്യം പ്രകടമാണ്. കുന്ദലതയുടെ ആത്മഗതം ഐവാൻഹോയുടെ റബേക്കയുടേതിനോടുള്ള ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രഘുവംശത്തിലെ ദിലീപവർണ്ണനയോട് ഇതിലെ യോഗീശ്വരവർണ്ണനയ്ക്കുള്ള ബന്ധവും ശ്രദ്ധേയമാണ്.
കുന്ദലത യുക്തിബദ്ധത, പ്രമേയവൈപുല്യം ഇവയിൽ ഏറെക്കുറേ വിജയിക്കുന്ന കൃതിയാണ്. കാര്യകാരണബദ്ധമായ ഇതിവൃത്തവും പരിണാമഗുപ്തിയും കുന്ദലതയുടെ സവിശേഷതയാണ്. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവർമ്മ കേരളപത്രികയിൽ കുന്ദലതയെ പ്രശംസിച്ച് എഴുതുകയുണ്ടായി. തുടർന്ന് നിരവധി പേരുടെ പ്രശംസകൾ കുന്ദലതയ്ക്കുണ്ടായി. വിദ്യാവിനോദിനിയിൽ സി.പി. അച്യുതമേനോൻ കുന്ദലതയെക്കുറിച്ച് മണ്ഡനനിരൂപണം എഴുതി. തിരു-കൊച്ചി മലബാർ ഭാഗങ്ങളിലെ സ്കൂളുകളിൽ കുന്ദലത പാഠപുസ്തകമായി.
കടപ്പാട്: മലയാളം വിക്കിപീഡിയ
തുടരും.......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ