1972 ല്‍ ഏറണാകുളം ജില്ലയില്‍ ആലുവക്കടുത്ത് കടുങ്ങല്ലോരില്‍ ജനനം. സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, ഭാരതീയ വിദ്യാഭവന്‍, ലോ കോളേജ് ഇവിടങ്ങളില്‍ വിദ്യാഭ്യാസകാലം പിന്നിട്ട സുഭാഷ് ചന്ദ്രന്‍ ഏറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് സ്കോളര്ഷിപ്പോടെ മലയാളസാഹിത്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ബിരുദാനന്തരബിരുദം പൂര്ത്തികയാക്കി. തുടര്ന്ന് ലോ കോളേജിലും പഠനം തുടര്ന്നു. മാതൃഭൂമിയില്‍ പ്രൂഫു റീഡര്‍ ജോലി വേണ്ടെന്നു വെച്ച സുഭാഷ് ആകാശവാണിയില്‍ അനൌണ്സര്‍ ആയി ജോലി ചെയ്തിരുന്നു. ഒപ്പം പാരലല്‍ കോളേജില്‍ ലക്ചറര്‍ ആയി ജോലി നോക്കുകയും ചെയ്തു. ഇപ്പോള്‍ മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസില്‍ ചീഫ് സബ് എഡിറ്റര്‍ ആയി ജോലി നോക്കുന്നു.
1994 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്ത്ഥികള്ക്കാ്യി നടത്തിയ ചെറുകഥാ മല്‍സരത്തില്‍ പങ്കെടുത്ത സുഭാഷ് തന്റെ “ഘടികാരങ്ങള്‍ നിലക്കുന്ന സമയം” എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം നേടി. പിന്നീട് ഇതേ പേരില്‍ സുഭാഷ് ചന്ദ്രന്‍ തന്റെ ചെറു പ്രായത്തില്‍ തന്നെ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കുകയും അതിനു കേരള സാഹിത്യ അക്കാദമി അവാര്ഡ് ലഭിക്കുകയും ചെയ്തു.
പ്രധാന കഥാ സമാഹാരങ്ങള്‍ ഇവയാണ് : ഘടികാരങ്ങള്‍ നിലക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പ്പം, കാണുന്ന നേരത്ത്, മധ്യേയിങ്ങനെ. ഗുപ്തം ഒരു തിരക്കഥ, സന്മാര്ഗം (സിനിമയാക്കുന്നു). യേശുദാസിനെ ആസ്പദമാക്കി എഴുതിയ “ദാസ് ക്യാപ്പിറ്റല്‍” ശ്രദ്ധേയമായ ഒരു രചനയാണ്.
പ്രധാന നോവല്‍ : മനുഷ്യന് ഒരു ആമുഖം. 2011 ലെ ഓടക്കുഴല്‍ അവാര്ഡ് , 2011 ലെ കേരള സാഹിത്യ അക്കാദമി അവാര്ഡ് എന്നിവ ഈ നോവലിന് ലഭിച്ചു. ആനുകാലികങ്ങളില്‍ രചനകള്‍ നടത്താറുണ്ട്.
മറ്റു പുരസ്കാരങ്ങള്‍ ഇവയാണ്; ഇ.പി.സുഷമ എന്ഡോണവ്മെന്റ്, അങ്കണം പുരസ്ക്കാരം, എസ്.ബി.ടി. സാഹിത്യ അവാര്ഡ്, അബുദാബി ശക്തി പുരസ്കാരം, വി.പി.ശിവകുമാര്‍ -കേളി അവാര്ഡ്, കാലടി ശ്രീ ശങ്കര കോളേജിലെ ജൂബിലി അവാര്ഡ്. ധനം എന്ന മാഗസിന്‍ കേരളത്തിലെ പത്ത് വ്യക്തിതങ്ങളില്‍ ഒരാളായി തിരെഞ്ഞെടുത്തു. ഇന്ത്യ ടുഡെ മലയാളത്തിലെ ഇരുപതു യുവടാലന്റുകളില്‍ ഒരാളായി തിരെഞ്ഞെടുത്തു. ദ വീക്ക് ഇന്ത്യയിലെ അമ്പത് യുവടാലന്റുകളില്‍ ഒരാളായി തിരെഞ്ഞെടുത്തു. ടൈംസ് ഒഫ് ഇന്ത്യ യങ്ങ് ഇന്ത്യന്‍ റൈറ്റരെ തിരെഞ്ഞെടുക്കുന്ന സമയത്ത് മലയാളത്തില്‍ നിന്ന് സുഭാഷ് ചന്ദ്രന്‍ മാത്രമേ ആ ലിസ്റ്റില്‍ ഇടം നേടിയുള്ളൂ എന്നത് പ്രത്യകം ശ്രദ്ധിക്കപ്പെട്ടു. കോണ്ഫെഡറേഷന്‍ ഒഫ് തമിഴ്നാട്ത മലയാളി അസോസിയേഷനുകളുടെ യുവ എഴുത്തുകാര്ക്കു ള്ള അവാര്‍ഡിന് അര്‍ഹനായി.
സുഭാഷ് ചന്ദ്രന്റെ “വധക്രമം” എന്ന കഥയെ ആസ്പദമാക്കി പൂന ഫിലിം ഇന്സ്റിറ്റ്യൂട്ട് ഉണ്ടാക്കിയ ഡോക്യമെന്ററി ബ്രസീലില്‍ നടന്ന ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി പരാമര്ശത്തിനു അര്ഹമായി. “പറുദീസ നഷ്ടം” എന്ന കഥയെ ആസ്പദമാക്കി എടുത്ത മലയാളം സിനിമ ‘ലാപ്‌ടോപ്പ്’ ശ്രദ്ദേയമാണ്. സുഭാഷ് ചന്ദ്രന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു ജോര്ജ് കിത്തു സംവിധാനം നിര്‍വഹിച്ച “ആകസ്മികം” എന്ന സിനിമ നാളെ പ്രദര്ശനത്തിനെത്തുകയാണ്. ശ്വേതാമേനോന്‍, സിദ്ദിക്ക്, ജഗതി എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. നാലപതുവയസ്സുകാരിയായ ശേതയുടെ ഗര്‍ഭവും പ്രസവവും ആണ് കഥയിലെ പ്രമേയങ്ങളില്‍ ഒന്ന്. പിന്നെ കൗമാരക്കാരുടെ കാമവും അതിന്റെ ആകസ്മികമായ പാപവും.
കുടുംബം: ഭാര്യ ജയശ്രീ മക്കള്‍: സേതു പാര്വയതി, സേതു ലക്ഷ്മി. താമസം: ഭൂമി, മയ്യനാട് പി.ഓ.കോഴിക്കോട് -8

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ