2013, മാർച്ച് 14, വ്യാഴാഴ്‌ച

മാസ്സ് ഷാര്‍ജ സംഘടിപ്പിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ പ്രഭാഷണം - ഒന്നാം ഭാഗം


മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(ഒന്നാം ഭാഗം ... സംഗ്രഹം അജിത്‌ പി.പി. ഷാര്‍ജ)

എല്ലാ വര്‍ഷവും ഗള്ഫിലെ സ്കൂള്‍ അവധിക്കാലത്ത്‌ യാത്രാക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ഈടാക്കുന്ന അമിത ചര്ജ്ജിനെതിരെ നിരവധി തവണ ബന്ധപ്പെട്ട മന്ത്രിമാര്ക്കും നേതാക്കള്ക്കും പരാതി നല്കിയിട്ടും ഇത് വരെ ആ ചാര്ജ്ജ് ‌ വര്ദ്ധനവ്‌ പിന്‍വലിക്കാനോ, തടയാനോ, സമയത്തിനു യാത്ര ചെയ്യാനോ ഗള്ഫിലെ പ്രവാസികള്ക്ക് സാധിക്കുന്നില്ല എന്നും ഇതിനെതിരെ നാട്ടില്‍ എയര്‍ ഇന്ത്യയുടെ ഓഫീസിന്റെ ചില്ല് പൊളിച്ചിട്ടുള്ള സമരമായാലും ശരി ഒരു സമരം നടത്തണമെന്ന പുതുതായി വീണ്ടും തിരെഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ. എ. റഹിമിന്റെ ശ്രീ ഗോവിന്ദന്‍ മാസ്റ്ററോടുള്ള അഭ്യര്ത്ഥനക്ക് മറുപടി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.

ചില്ല് പൊളിച്ചു കൊണ്ടുള്ള സമരം ഒരു പരിഹാര മാര്ഗമല്ലെന്നും ഇത് ഒരു കേസ് കൂടി ഉണ്ടാക്കിയെടുക്കാമെന്നല്ലാതെ മറ്റൊരു നേട്ടവും ഇത് ഉണ്ടാക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചാര്ജ്ജ് ‌ വര്‍ദ്ധന എല്ലാ വവര്‍ഷവും ഉണ്ടാകുന്നത് ഒരു നയത്തിന്റെ ഭാഗമാണെന്നും ആ നയം തിരുത്തിക്കുന്നതിനുള്ള സമരമാണ് നടത്തേണ്ടത് എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഈ നയം നടപ്പിലാക്കുന്നത് കേന്ദ്ര സര്ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ നിങ്ങള്‍ എത്ര തവണ മെമ്മോറാണ്ടം നല്കി‍യാലും പരാതി നല്കിയാലും ഈ വിലവര്‍ദ്ധന ഇല്ലാതാകാന്‍ പോകുന്നില്ലെന്ന് മാത്രമല്ല വരും വര്ഷങ്ങളില്‍ ഇത് കൂടി കൂടി വരുമെന്നും അദ്ദേഹം ഓര്മ്മിപ്പിച്ചു.

‘സേവനങ്ങള്‍” ലോകത്താകമാനം ഇല്ലാതാക്കുകയാണെന്നും ഇത് ആഗോളവല്ക്കുരണ നയത്തിന്റെ ഭാഗമാണ് എന്നും ഇത് തന്നെയാണ് ഇന്ത്യയിലും ഇപ്പോള്‍ പിന്തുടരുന്നത് എന്നും നമ്മള്‍ മനസ്സിലാക്കണം. ഈ ആഗോളവല്ക്കരണം തുടങ്ങിയിട്ട് പത്തു മുപ്പതു വര്ഷങ്ങളായി. ആഗോളവല്ക്കരണം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊന്നും തങ്ങള്ക്ക് ബാധകമല്ല എന്നുള്ള രൂപത്തിലാണ് പലരും ചിന്തിക്കുന്നത്. മുന്പൊക്കെ പ്രസംഗം കേള്ക്കുമ്പോള്‍ ആഗോളകാര്യങ്ങള്‍ പറഞ്ഞു പിന്നീട് ദേശീയ കാര്യങ്ങള്‍ പറഞ്ഞു പിന്നീടാണ് കേരളത്തില്‍ എത്തുക അപ്പോള്‍ കേരളത്തില്‍ എത്തുമ്പോഴേക്കും നമുക്ക്‌ ഒരു ചായ കുടിക്കാം അല്ലെങ്കില്‍ ചോറുണ്ണാന്‍ ഉള്ള സമയമുണ്ടാകും അത് കഴിഞ്ഞു നമ്മുടെ കാര്യം കേള്ക്കാന്‍ കേരളത്തില്‍ എത്തുമ്പോള്‍ കേട്ടാല്‍ മതിയല്ലോ എന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു എന്നാല്‍ ഇന്ന് സാര്വ്ദേശീയതലത്തില്‍ നടക്കുന്ന ഓരോ കാര്യവും നമ്മളെ ഓരോരുത്തരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതിലുപരി നമ്മുടെ അടുക്കളയെ നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു.

വര്ഷത്തിലോ രണ്ടു വര്ഷത്തിലോ ഒരിക്കല്‍ നാട്ടില്‍ പോകുന്ന പ്രവാസിക്ക് ടിക്കറ്റ്‌ നിരക്ക് വര്ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം കാരണം എയര്‍ ഇന്ത്യയുടെ ഓഫീസിന്റെ ചില്ല് പൊളിക്കാന്‍ തോന്നുന്ന വികാരം അതെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്ക്കേണ്ട കാര്യം നിങ്ങളുടെ നേരെ ഒരാള്‍ കല്ല്‌ എറിഞ്ഞാല്‍ ആ കല്ല്‌ എടുത്ത്‌ കടിച്ചത് കൊണ്ട് കാര്യമില്ല നിങ്ങളുടെ പല്ല് പോകുകയേ ഉള്ളൂ മറിച്ച് അത് എറിഞ്ഞ കൈകള്‍ ആരുടേതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. ആരാണ് ടിക്കറ്റിന്റെ കാര്യത്തില്‍ ഈ നിലപാട് എടുക്കുന്നത്? ഏതു നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത് ചെയ്യുന്നത്.

പെട്രോളിയം വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞത് വരുന്ന രണ്ടു വര്ഷങ്ങള്ക്കു്ള്ളില്‍ ഡീസലിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്ക്ക് പൂര്ണ്ണമായും നല്കും. അത് വരെ മാസാ മാസം അമ്പത് പൈസ വെച്ച് കൂട്ടും. ഇത് ഇപ്പോള്‍ പറയുന്ന കാര്യം എത്ര കണ്ടു കൂട്ടുമെന്ന് കണ്ടു തന്നെ അറിയണം.

ഇന്ത്യയുടെ കാര്യത്തില്‍ ആദ്യം ഉണ്ടായത് മരുന്ന് മേഖലയിലുള്ള കടന്നു കയ്യേറ്റമായിരുന്നു. മരുന്ന് വില നിശ്ചയിക്കാനുള്ള അവകാശം സര്ക്കാര്‍ സ്വന്തം കയ്യില്‍ നിന്നും മാറ്റി സ്വകാര്യ കമ്പനികള്ക്ക് നല്കിയയതിന്റെ ഫലമായി പത്ത് പൈസ വിലയുണ്ടായിരുന്ന മരുന്നിനു അഞ്ചു രൂപ വരെയായി. ഇങ്ങിനെയുള്ള ഇന്ത്യന്‍ കമ്പനികള്‍ ഒക്കെ പിന്നീട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഏറ്റെടുത്തു. ഇന്ന് ഇന്ത്യയിലെ മരുന്നിന്റെ വില നിശ്ചയിക്കുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികളാണ്. ജീവന്‍ നില നിര്ത്താനാവശ്യമായ അത്യാവശ്യ മരുന്നുകള്ക്ക് പോലും കണ്ടമാനം വിലക്കയറ്റി കൊള്ള ലാഭം എടുക്കുകയാണ് അവര്‍ ചെയ്യുന്നത്. രോഗം കൂടുന്നതിനേക്കാള്‍ ആളുകള്ക്ക് ബുദ്ധിമുട്ട് മരുന്നുകളുടെ വില കയറുന്നതിലാണ് എന്നതാണ് ഇന്നത്തെ അവസ്ഥ.

എല്ലാ വില നിര്ണ്ണയാധികാരങ്ങളും സ്വകാര്യ മേഖലക്ക് നല്കുകയാണ് സര്ക്കാര്‍ ചെയ്യുന്നതു. പെട്രോള്‍ ഇനി മുതല്‍ ഡീസല്‍ ഒപ്പം തന്നെ പാചകവാതകം എന്നിവ. ഇനി അടുത്ത തവണ നിങ്ങള്‍ നാട്ടിലേക്ക്‌ പോകുമ്പോള്‍ ഒരു ഗ്യാസ്‌ സിലിണ്ടറിന് 1500 രൂപ വില വരും. ഹേയ് അത്രയൊന്നും വരില്ല ഇപ്പോള്‍ അഞ്ഞൂറിനടത്തല്ലേയുള്ളൂ ഇത്ര കണ്ടു ഒന്നും വര്ദ്ധിക്കില്ല എന്ന് കരുതാന്‍ വരട്ടെ. ഇപ്പോള്‍ നല്കുന്ന സബ്സിഡി നിര്ത്ത്ലാക്കിയാല്‍ തന്നെ അപ്പോള്‍ കയറും അഞ്ഞൂറ് രൂപ. അപ്പോള്‍ ആയിരമായി വില. പിന്നെ ഓരോ മാസം നൂറു രൂപ വെച്ച് കയറും. അങ്ങിനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 1500 രൂപ വിലയാകും ഒരു ഗ്യാസ്‌ സിലിണ്ടറിന്. ഒപ്പം തന്നെ ഒരു കാര്യം ഒരു ലിറ്റര്‍ പെട്രോളിന് നൂറു രൂപയാകാന്‍ ഇനി എത്ര ദിവസം വേണം??? പ്രത്യകം ശ്രദ്ധിക്കുക എത്ര മാസം വേണമെന്നല്ല ചോദ്യം എത്ര ദിവസം വേണമെന്നാണ് ? ഇത് ഡീസലിന്റെയും പെട്രോളിന്റെയും, ഗ്യാസിന്റെയും മരുന്നിന്റെയും മാത്രം കാര്യമല്ല എല്ലാ സാധനങ്ങളുടെയും കാര്യം ഇങ്ങിനെയാണ്. ഇത് ഏതെന്കിലും ഒരു മന്ത്രി മൊയിലി ഇങ്ങിനെ പറയുന്നതാണോ? അല്ല ഇത് ഒരു സര്ക്കാ്രിന്റെ നയമാണ്.

ആ നയം എന്താണ്? സര്ക്കായര്‍ മാര്ക്കയറ്റില്‍ ഇടപെടാന്‍ പാടില്ല എന്നാണു. ഡിമാന്റ് ആന്റ് സപ്ലൈ. (ആവശ്യവും ലഭ്യതയും) സര്ക്കാര്‍ മാര്ക്ക്റ്റില്‍ ഇടപെട്ട് ഈ സമ്പദ്‌ വ്യവസ്ഥക്ക്‌ തടസ്സം നില്‍ക്കരുത്‌. ഈ സമ്പദ്‌വ്യവസ്ഥ ഈ രീതിയില്‍ തന്നെ സുഗമായി മുന്നോട്ടു പൊയ്ക്കൊള്ളും സര്ക്കാര്‍ അതില്‍ ഇടപെടേണ്ട. ഇതായിരുന്നു ആ പഴയ ചിന്താഗതി. പക്ഷെ 1929-30 കാലഘട്ടത്തില്‍ ലോക സമ്പദ്‌ വ്യവസ്ഥ കുഴപ്പത്തിലായി. ആ സമയത്ത്‌ ചിന്തിച്ചു ഈ കുഴപ്പം അതി ജീവിക്കാന്‍ ഇനിയെന്താണ് വഴി ?? ഒരു വഴിയും കിട്ടുന്നില്ല. കിട്ടാതിരുന്ന സമയത്താണ് കുഴപ്പം എന്ന വാക്കിന് പകരം മാന്ദ്യം എന്ന വാക്ക് വന്നത്. മാന്ദ്യവും മാഹാമാന്ദ്യവും അങ്ങിനെ വന്നതാണ്. 1945 കാലഘട്ടത്തില്‍ അമേരിക്കയുടെ സുഖവാസ കേന്ദ്രത്തില്‍ ലോകത്തിലെ മുതലാളിമാരും രാഷ്ട്രീയ നായകരും ഒത്തു ചേര്‍ന്നു. ഏതാണ്ട് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം. അമേരിക്കന്‍ സാമ്രാജ്യത്വം ആറ്റം ബോംബിലൂടെ മുന്നിലേക്ക്‌ വന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം കോളനി വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലായിടത്തും പിന്നോട്ടടിക്കപ്പെട്ടു തുടങ്ങി. കോളനി വാഴ്ച്ചകള്‍ അവസാനിക്കുകയാണ്. ഇന്ത്യക്ക് സ്വാത്രന്ത്യം കിട്ടാന്‍ പോകുന്ന വാക്കിലെ എത്തിയുള്ളൂ. ചൈനയും അങ്ങിനെ തന്നെ.

ഈ ഒരു പശ്ചാത്തലത്തില്‍ വന്നു പെട്ട ഈ കുഴപ്പം ഗവണ്മെമന്റ് മാര്ക്കിറ്റില്‍ ഇടപെടാതിരുന്നതിനെ തുടര്ന്നു ള്ള പ്രശനം എങ്ങിനെ പരിഹരിക്കാമെന്ന് അവര്‍ ചിന്തിച്ചു. മനുഷ്യന് വാങ്ങല്‍ കഴിവ്‌ നഷ്ടപ്പെട്ടതാണ് 1929-30 കാല്ഘടടത്ത്തില്‍ ഉണ്ടായ പ്രശ്നങ്ങളുടെ കാതല്‍. മിച്ചമൂല്യം ഉല്പ്പാദിപ്പിച്ചു അത് പണമായി മുതലാളിക്ക് തിരിച്ചു കിട്ടുന്നില്ല. ഇതിന്റെ ഫലമായി ചരക്കുകള്‍ കെട്ടികിടക്കും,കമ്പനി പൂട്ടേണ്ടി വരും. ആളുകള്ക്ക് ജോലി നഷ്ടപ്പെടും. ആളുകളുടെ വാങ്ങല്‍ ശേഷി ഇല്ലാതാകും മുതലാളിത്തം പ്രതിസന്ധിയില്‍ ആകും. അങ്ങിനെ 1945 വരെ നീണ്ടു നിന്ന ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടി നടന്ന യോഗത്തിലാണ് ഒരു പുതിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഉടലെടുത്തത്. അയാളുടെ പേരാണ് കേയ്ന്സ്.

കേയ്ന്സ്‍ പറഞ്ഞു ഗവണ്മെന്റ് മാര്ക്കറ്റില്‍ ഇടപെടണം. നേരത്തെ മുതലാലിത്തം പഠിപ്പിച്ച്ചിരുന്നത് മാര്ക്ക്റ്റില്‍ ഇടപെടാന്‍ പാടില്ല എന്നായിരുന്നുവെങ്കില്‍ കേയ്ന്സ് പറഞ്ഞു ഗവണ്മെമന്റ് മാര്ക്കറ്റില്‍ ഇടപെടണം എന്ന്. എന്തിനു വേണ്ടി ഇടപെടണം ആളുകളുടെ വാങ്ങല്‍ കഴിവ്‌ വര്ദ്ധി്പ്പിക്കണം. മനുഷ്യന് വാങ്ങാനുള്ള ശേഷി ഉണ്ടാവണം. അതിനു സാധാരണ മനുഷ്യന്റെ കയ്യില്‍ പണം ഉണ്ടാവണം. അതിനു വേണ്ടി വഴിയെ പോകുന്ന സാധാരണക്കാരന് പൈസ വിളിച്ചു കൊടുക്കാന്‍ പറ്റുമോ? ഇല്ല അതിനു എന്താണ് വേണ്ടത് മാര്ക്കറ്റില്‍ ഇടപെടണം. എങ്ങിനെയാണ് ഗവന്മേന്റ്റ്‌ മാര്ക്കറ്റില്‍ ഇടപെടുക? ഗവണ്മെ്ന്റ് തൊഴിലാളികള്ക്ക്റ‌ തൊഴില്‍ ലഭിക്കുന്ന നിലപാട് സ്വീകരിക്കണം. അതിനു പോതുമെഖല സ്ഥാപനങ്ങള്‍ ഉണ്ടാക്കണം. അങ്ങിനെ ആളുകള്ക്ക് തൊഴില്‍ കൊടുക്കണം.

ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ സമ്മിശ്ര സമ്പദ്‌വ്യവസ്ഥയാണെന്നാണ് നമ്മളെയൊക്കെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല വശങ്ങള്‍ മാത്രം എടുത്ത്‌ ഉണ്ടാക്കിയ ഒരു സമ്മിശ്ര സമ്പദ്‌ വ്യവസ്ഥയാണ് അത് എന്നാണു നമ്മള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിയാണോ? അല്ല ശുദ്ധ അസംബന്ധം ആണ്. പൊതുമേഖല എന്നുള്ളത് സോഷ്യലിസത്തിന്റെ ഭാഗമാണ് എന്നാണു പലരും ധരിച്ചിരിക്കുന്നത്‌. യഥാര്ത്തത്തില്‍ ഇത് സ്വകാര്യമുതലാളിത്തമല്ല മറിച്ചു സ്റേറ്റ് മുതലാളിത്തമാണ്. ആ സ്റേറ്റ് മുതലാളിത്തത്തിന്റെ ഭാഗമാണ് പൊതുമേഖല. ആ പൊതുമേഖലയും പൊതു വിതരണവും സബ്സിഡിയും എല്ലാം നല്കിയാണ് ആളുകളുടെ വാങ്ങല്‍ കഴിവ് കൂട്ടിയത്. ആ വാങ്ങല്‍ കഴിവ്‌ കൂടിയപ്പോള്‍ ആളുകള്‍ നല്ലവണ്ണം സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി അതിന്റെ ഫലമായി ഉല്പ്പാദനം കൂടി മുതലാളിത്തം ശക്തിപ്പെട്ടു; അത് ഉയര്ന്നു പൊങ്ങി അതാണ്‌ 1945 നു ശേഷമുണ്ടായത്. അപ്പോഴാണ്‌ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ഞാന്‍ അമ്പലമുണ്ടാക്കാന്‍ പോകുകയാണ് എന്ന്. ആളുകള്‍ അന്തം വിട്ടു പോയി. കാരണം ജവഹര്‍ലാല്‍ നെഹ്‌റു ദൈവ വിശ്വാസി അല്ല. ബൂര്ഷ്വാസിയുടെ പൊതുവായ ദര്‍ശനം എന്താണ്? അത് ഭൌതികവാദപരമാണ്. എന്നാല്‍ ഇന്നത്തെ ബൂര്ഷ്വാസി എടുക്കുന്ന നിലപാടുകള്‍ ആ നിലക്കുള്ളതല്ല. കോണ്ഗ്രസ് പാര്ട്ടിയെ ഇന്ന് നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ് എന്നും രാഹുല്‍ ഗാന്ധിക്ക്‌ ഇത്തരം ആശയ വ്യക്തത ഇല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്നാല്‍ ആധുനിക കാലത്തില്‍ ബൂര്‍ഷ്വാസി ഒരു സാമൂഹ്യ വിപ്ലവകാരിയായിരുന്നോ? ആയിരുന്നു എന്നാണു ഉത്തരം. കാരണം ഒരു സാമൂഹ്യ വ്യവസ്ഥയിലെ ഉല്പ്പാദന വിതരണ സമ്പ്രദായം മാറ്റി അതിനു പകരം മറ്റൊരു രൂപത്തിലുള്ള സമ്പ്രദായം പകരം വെക്കുന്ന പ്രക്രിയക്കാണ്ക്കാ വിപ്ലവം എന്ന് പറയുന്നത്. ആ അര്‍ത്ഥത്തില്‍ ബൂര്ഷ്വാ സി ഒരു വിപ്ലവകാരിയായിരുന്നു. ഒരു വര്ഗ്ത്തിന്റെ വര്ഗ നയത്തിന് പകരമായി മറ്റൊരു വര്ഗത്തിന്റെ വര്ഗ നയം പകരം വെക്കുന്ന പ്രക്രിയ ആണ് വിപ്ലവം. സാമൂഹ്യ വിപ്ലവം. ഭൂപ്രഭുത്വം അവസാനിപ്പിക്കുന്ന വിപ്ലവത്തിന്റെ പേരാണ് ജനാധിപത്യ വിപ്ലവം.

ഭൂപ്രഭുത്വം അവസാനിപ്പിക്കാന്‍ ചരിത്രം മുന്നോട്ട് വെച്ച വര്‍ഗമാണ് ബൂര്ഷ്വാസി. ആ അര്ത്ഥത്തില്‍ ബൂര്ഷ്വാസി ജനാധിപത്യ വിപ്ലവം നയിച്ച വര്ഗമാണ്. ഒരു വര്ഗ്ത്തിന്റെ വര്ഗനയത്തിന് പകരമായി മറ്റൊരു വര്ഗത്തിന്റെ വര്‍ഗ നയം പകരം വെക്കുന്ന പ്രക്രിയ ആണ് വിപ്ലവം. ആ അര്ത്ഥത്തില്‍ ബൂര്ഷ്വാസി ജനാധിപത്യ വിപ്ലവം നയിച്ച ഒരു വര്ഗമായിരുന്നു.

(തുടരും....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ