സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനങ്ങളെങ്ങാനും ഒന്ന് പ്രതികരിച്ചുപോയാല്‍ ഉടന്‍ വരുന്ന ഒരു മറുപടിയാണ് വിലക്കയറ്റം നമ്മുടെ നാട്ടില്‍ മാത്രമല്ല അത് ഒരു ആഗോള പ്രതിഭാസം ആണ് എന്ന്.
ഒരു വാദത്തിനു വേണ്ടി ഇത് സമ്മതിച്ചു കൊടുത്താല്‍ തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്നുള്ള ചോദ്യം പിന്നെയും അവിടെ പ്രസക്തമാണ്?? ഈ ചോദ്യത്തെ നേരിടാനുള്ള കരുത്ത് ഇല്ലാത്തവര്‍ ആണ് ഇത്തരം ഒരു മറുപടിയുമായി പലപ്പോഴും രംഗത്ത് ഇറങ്ങുന്നത്.
ഉദാഹരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ മേലെ സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി വേണ്ടെന്നു വെച്ചാല്‍ അത്രയും വിലകുറക്കാനും ജനങ്ങള്‍ക്ക് അത്രയും ആശ്വാസം നല്‍കുവാനും കഴിയും.
അത് പോലെ ഓണം പോലുള്ള ആഘോഷങ്ങള്‍ മുന്നില്‍ കണ്ടു സംസ്ഥാനത്തിന് വേണ്ടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കാലേക്കൂട്ടി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നേടിയെടുക്കാനും അത് വേര്‍ഹൌസുകളില്‍ ശേഖരിക്കാനും കഴിയും. ഒപ്പം ഇക്കാലയളവില്‍ പൊതുവിതരണം ശക്തിപ്പെടുത്താന്‍ നടപടിയെടുത്താല്‍ റേഷന്‍ കട, മാവേലി സ്റ്റോറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി ആളുകള്‍ക്ക് വേണ്ടുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില ക്കുറച്ചു നല്‍കാന്‍ കഴിയും. അതിനു സര്‍ക്കാറിന് ഇഛ്ചാശക്തി വേണം. ജനങ്ങളോട് പ്രതിബദ്ധത വേണം. ഇത് രണ്ടും ഉണ്ടായാല്‍ ഈ പ്രശനം പരിഹരിക്കാവുന്നതേയുള്ളൂ..
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?? എത്ര റെയ്ഡുകള്‍ നടത്തി ?? എന്തൊക്കെ നടപടി സ്വീകരിച്ചു?? പൊതുജനത്തിന് അറിയാന്‍ താല്പര്യമുണ്ട്?? ഉത്തരം നല്‍കാമോ?
വിലക്കയറ്റം ആഗോള പ്രതിഭാസാമാകുമ്പോള്‍ തന്നെ നമുക്ക് ഇവിടെ ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളും ഉണ്ട്. അങ്ങിനെയാണ് പൊതു മാര്‍ക്കറ്റില്‍ ഇടപെടല്‍ നടത്തി സാധനങ്ങളുടെ വില നിലവാരം പിടിച്ചു നിര്‍ത്തുന്നതും പൊതുവിതരണ ശ്രുംഗല ശക്തിപ്പെടുത്തി സാധാരണക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കുന്നതും. ഇതൊക്കെ ചെയ്യാന്‍ സര്‍ക്കാരിനു കഴിയും. കഴിഞ്ഞിട്ടുണ്ട് എന്ന് മുന്‍ സര്‍ക്കാരുകള്‍ തെളിയിച്ചതുമാണ്.
നിങ്ങള്‍ക്ക് അതിനു കഴിയുന്നില്ല അതിനു സമയമില്ല എന്ന് ജനങ്ങള്‍ക്ക് അറിയാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു സരിതയെപ്പോലെയുള്ള ക്രിമിനലുകള്‍ക്കും വ്യഭിചാരിണികള്‍ക്കും അനര്‍ഹമായ സൌകര്യങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ ആണ് നിങ്ങള്‍ക്ക് താല്പര്യം എന്നുള്ളത് ഇന്ന് അങ്ങാടിപ്പാട്ടാണ്. ജയിലില്‍ കഴിയുന്ന ഒരു ക്രിമിനലിന് സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന പോലീസ് കേരളത്തിലെ കാണൂ.
ഇനിയും തന്നെ എത്രയും പെട്ടെന്ന് പൊതുവിതരണ ശ്രുംഗലയെ ശക്തിപ്പെടുത്തി അത് വഴി സാധാരണക്കാരന്‍ അര്‍ഹിക്കുന്ന സാധനങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ ശ്രമിക്കുക. ഒപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് വരിക.
ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് മനസ്സില്ലെങ്കില്‍ നിങ്ങളെ കൊണ്ട് അത് ചെയ്യിക്കാന്‍ ഇവിടുത്തെ ജനത്തിനറിയാം എന്ന് നിങ്ങള്‍ മനസ്സിലാക്കുക. അത് കൊണ്ട് ആഗോള പ്രതിഭാസം ഒക്കെ മാറ്റി വെച്ച് എത്രയും വേഗം കര്‍മ്മ പരിപാടികളുമായി മുന്നോട്ട് വരിക.....
നിങ്ങള്‍ക്കും നാട്ടിനും നാട്ടാര്‍ക്കും അതാണ് ഗുണം ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ